©️ Part -3
വിറക്കുന്ന കാലടികളോടെ അവൾ സ്റ്റയർ കയറി സെക്കൻഡ് ഫ്ലോറിൽ എത്തി. തന്നെപ്പോലെ കുറച്ച് ആളുകൾ മീറ്റിംഗ് ഹാളിൽ ഉണ്ടായിരുന്നു .അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും എല്ലാവരും അവളെ ഒന്ന് തല ഉയർത്തി നോക്കി ശേഷം തൻ്റെതായ പ്രവർത്തനങ്ങളിൽ മുഴുകി.
അവൾ ഒഴിഞ്ഞു കിടന്ന ഒരു ചെയറിൽ ചെന്നിരുന്നു. തൊട്ട് അപ്പുറത്തായി ഫോണിൽ നോക്കി മറ്റൊരു പെൺകുട്ടിയും ഇരിക്കുന്നുണ്ട്.
" ജോയിൻ ചെയ്യാൻ വന്നതാണോ "ആ പെൺകുട്ടി ഫോണിൽ നിന്നും തല ഉയർത്തി കൊണ്ട് ചോദിച്ചു. അപ്പു അതെ എന്ന രീതിയിൽ തലയാട്ടി.
" എന്താ പേര്" അവൾ വീണ്ടും ചോദിച്ചു.
" അപർണ. തൻ്റേയോ ."
"അർച്ചന"അതു പറഞ്ഞു അവൾ വീണ്ടും ഫോണിലേക്ക് നോക്കിയിരുന്നു.
"പുതുതായി ഇവിടെ ജോയിൻ ചെയ്യാൻ വന്നതാണോ " അപ്പു ചോദിച്ചു.
"എയ് അല്ല ഞാൻ ഇവിടത്തെ സ്റ്റാഫ് ആണ് "
" ഇവിടത്തെ ബോസ് എങ്ങനെയാണ് റൂഡ് ആണോ. വർക്കുകൾ ബുദ്ധിമുട്ടുണ്ടാകുമോ "
" റൂഡാണോ എന്നോ . സാറിന് ദേഷ്യം വന്നാൽ എന്താ പറയുക എന്ന് സാറിന് പോലും അറിയില്ല. പിന്നെ വർക്കിന്റെ കാര്യം പറയണ്ട. ഓവർലോഡ് ആണ്. ഇവിടെ ആർക്കും അങ്ങനെ പിടിച്ചു നിൽക്കാൻ പറ്റില്ല. എന്നേ പോലെ കുറച്ച് പേർക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ "
" അപ്പോ അത്രേം ബുദ്ധിമുട്ടാണോ " അപ്പു ദയനീയമായി ചോദിച്ചു.
'ബുദ്ധിമുട്ട് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. ഇത് ഹിറ്റ്ലറിന്റെ കോൺസ്ട്രഷൻ ക്യാമ്പ് ആണ് " കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ആ കുട്ടി അപ്പുവിനെ ഒരു പാട് പേടിപ്പിച്ചിരുന്നു. അവിടെ നിന്നും ഇറങ്ങി ഓടിയാലോ എന്ന് പോലും അപ്പു ഒന്ന് ചിന്തിച്ചു.
കുറച്ച് കഴിഞ്ഞതും ഒരു പെൺകുട്ടി ഫയലുമായി അകത്തേക്ക് വന്നു. അവൾക്കു പിന്നാലെ എക്സിക്യൂട്ടീവ് ലുക്കിൽ ഒരു ചെറുപ്പക്കാരനും. അയാളെ കണ്ടതും അപ്പുവിന് മുൻപ് എവിടെ വച്ചോ കണ്ട ഒരു പരിചയം തോന്നി പക്ഷേ ഓർമ കിട്ടുന്നില്ല.
"Good morning everyone.i am Rahul . ഞാനാണ് നിങ്ങളുടെ ഹെഡ്. ട്രേയിനീസ് എന്ന നിലയിലാണ് ഞാൻ നിങ്ങളെ ഇവിടെ അപ്പോയ്ന്റ് ചെയ്യ്തിരിക്കുന്നത്. അതുകൊണ്ട് ആദ്യത്തെ 2 മാസം നിങ്ങൾക്ക് ട്രെയിനിങ്ങ് പിരിയഡ് ആണ്.മൈഥിലി ആ പേപ്പർ എവിടെ "രാഹുൽ കൂടെയുള്ള പെൺകുട്ടിയോട് ചോദിച്ചതും അവൾ ഫയലുകൾക്കിടയിൽ നിന്നും ഒരു പേപ്പർ എടുത്ത് അവന് കൊടുത്തു.
* Anjali
* Archana Manoj
* Aparna devanshi
* Saneesh
* Alex
* jithin
നിങ്ങൾ ആറു പേരും ടെലി കോളിങ്ങ് സെക്ഷനിലാണ്. Customer problem solve ചെയ്യുന്നതാണ് നിങ്ങളുടെ പ്രധാന duty. ബാക്കി കാര്യങ്ങളെല്ലാം മൈഥിലി വഴിയെ നിങ്ങൾക്ക് പറഞ്ഞു തരും " അത് പറഞ്ഞ് അയാൾ പുറത്തേക്ക് പോയി.
അർച്ചന ഒന്ന് ഇടം കണ്ണിട്ട് നോക്കിയപ്പോൾ തന്നെ ദഹിപ്പിക്കാൻ ഉള്ള നോട്ടവുമായി നിൽക്കുന്ന അപർണയെ ആണ് കണ്ടത്.
"കുറച്ച് മുൻപ് എന്തൊക്കെയാ പറഞ്ഞേ " അപർണ അവളുടെ അരികിലേക്ക് നടന്ന് വന്നതും അർച്ചന കോൺഫറൻസ് റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി.
അവളെ പിടിക്കാനായി അപ്പുവും പിന്നാലെ ഓടി. അവരുടെ പോക്ക് കണ്ട് ഒരു നിമിഷം കൂടെയുള്ളവർ അന്തം വിട്ട് നിന്നു.
"ഡീ നിക്കടി അവിടെ " അപ്പു പിന്നാലെ ഓടി കൊണ്ട് പറഞ്ഞു.
"ഇല്ല. ഞാൻ നിന്നാൽ നീ എന്നേ കൊല്ലും "
"അല്ലടി നിന്നെ ഞാൻ പൂവിട്ട് പൂജിക്കാം. നീ എന്തൊക്കെ പറഞ്ഞാ എന്നേ പേടിപ്പിച്ചത് അതെല്ലാം കേട്ട് എനിക്ക് വല്ല ഹാർട്ടറ്റാക്ക് എങ്ങാനും വന്നിരുന്നെങ്കിൽ ഭാവിയിൽ എന്നേ കെട്ടാൻ പോകുന്ന എന്റെ കെട്ടിയവനും, ഞങ്ങളുടെ 10 പിള്ളേരും അനാഥരായി പോവുമായിരുന്നില്ലേ " അവൾ ഉറക്കെ വിളിച്ച് പറഞ്ഞു.
" അതിന് നിനക്ക് ഒന്നും പറ്റിയില്ലാലോ. ഞാൻ നിന്നേ ചെറുതായി ഒന്ന് കളിപ്പിക്കാൻ വേണ്ടി ചെയ്തതാ " അതും പറഞ്ഞ് ഓടിയ അർച്ചന നേരെ ചെന്ന് ഇടിച്ചത് രാഹുലിന്റെ മേൽ ആണ്.
" ഇതെന്താ ചൈനാ വൻമതിലോ " അവൾ തല ഉയർത്തി നോക്കിയതും തന്നെ തുറിച്ചു നോക്കുന്ന രാഹുലിനെയാണ് കണ്ടത്. അപ്പോഴേക്കും പിന്നിൽ അപർണ കൂടി വന്നിരുന്നു.
"എന്താ ഇവിടെ ഇതെന്താ സ്കൂൾ ആണെന്നാണോ വിചാരം " അവൻ ഗൗരവത്തിൽ ചോദിച്ചു.
"സോറി സാർ . ഞങ്ങൾ അറിയാതെ " അവർ ഇരുവരും തല താഴ്ത്തി കൊണ്ട് പറഞ്ഞു.
" ഇതൊരു ഓഫീസ് ആണ് . അതിന്റേതായ റൂൾസ് ആന്റ് റെഗുലേഷൻസ് ഇവിടെ പാലിക്കണം. അല്ലാതെ കുട്ടികളി കളി കളിക്കാനുള്ള ഇടമല്ലാ ഇത് "
"Ok Sir" അത് കേട്ടതും രാഹുൽ മുന്നോട്ട് നടന്നു പോയി. അത് കണ്ട് പിന്നിൽ നിന്നും അർച്ചന അവനെ നോക്കി കോക്രി കാണിച്ചു. അത് കണ്ട് അപർണയും ചിരിച്ചു പോയി.
" I am archana . single but ready to mingle.insta റീൽസോളി, b.com 3 Supply. വായ നോട്ടം ഹോബി " അർച്ചന അപർണക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു.
" അപർണ . BA .2 supply, ഒരു തേപ്പ്, വായ്നോട്ടം ഇഷ്ടം, മണ്ടത്തരം കൂടപിറപ്പ് " അവളും കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
"ഇപ്പോൾ ആണ് എനിക്ക് കുറച്ച് സമാധാനം ആയത് എന്റെ അതേ വേവ് ലങ്ങ്ത്തുള്ള ആളെ കിട്ടാതെ ഇരിക്കുമോ എന്നായിരുന്നു ടെൻഷൻ: "
" എനിക്കും ഇപ്പോഴാണ് ആശ്വാസമായത് "
" സോറി ട്ടോ മുത്തേ .ഞാൻ വെറുതെ കളിപ്പിക്കാൻ വേണ്ടിയാ ഒരോന്ന് പറഞ്ഞ് പേടിപ്പിച്ചത് "
"it's okay അച്ചുമ്മാ . ഞാൻ ക്ഷമിച്ചിരിക്കുന്നു. " അവളും പുഞ്ചിരിയോടെ പറഞ്ഞു.
******
" മാഡി നീ ഇന്നും വരുന്നില്ലേ ഓഫീസിലേക്ക് . " രാഹുൽ മാഡിയെ വിളിച്ചു കൊണ്ട് ചോദിച്ചു.
" ഇല്ലെടാ ഇന്ന് കൂടി ഞാൻ ലീവ് ആണ് . എന്തോ മനസ്സിന് ഒരു സുഖമില്ല .അതാ ഞാൻ ഓഫീസിൽ വന്നിട്ട് തിരിച്ചു പോയത് "
" ഇത് ഇങ്ങനെ പോയാൽ ശരിയാവില്ല ട്ടോ .
സത്യം പറ നിനക്ക് എന്താ പറ്റിയത് .
ഇന്നലെ മുതൽ മുഖത്ത് എന്തോ ഒരു ടെൻഷൻ ഉണ്ടല്ലോ "
"ഒന്നുമില്ലെടാ എനിക്കെന്തോ വയ്യാത്ത പോലെ . അതാ തിരിച്ച് വീട്ടിലേക്ക് വന്നത്.നാളെ ഉറപ്പായിട്ടും ഓഫീസിലേക്ക് വരാം . "
"ശരി . take rest " അത് പറഞ്ഞു രാഹുൽ കോൾ കട്ട് ചെയ്തു.
പ്ലസ് ടു മുതലുള്ള കൂട്ടാണ് രാഹുലിൻ്റെ.തൻ്റെ നിഴലുപോലെ അവൻ എപ്പോഴും കൂടെ ഉണ്ടാകും. എല്ലാ പ്രതിസന്ധിഘട്ടത്തിലും തനിക്ക് താങ്ങായി നിന്നിട്ടുള്ളത് അവൻ തന്നെയാണ്.
അച്ഛനും അമ്മയും ഇല്ലാത്ത അവന് ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ മാഡി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടെ പിറക്കാതെ തന്നെ കൂടപ്പിറപ്പായവൻ .
ഓഫീസിലും ജീവിതത്തിലും മാഡിയുടെ ഇടംകൈ ആണ് രാഹുൽ . തൻ്റെ ജീവിതത്തിലെ ശരിതെറ്റുകളെ പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരാൾ .
ഒരു കാര്യത്തിൽ മാത്രം അവൻ പറഞ്ഞത് അനുസരിക്കാതെ ഞാനിരുന്നു .ആ കാരണം തന്നെ പല രാത്രികളിലും എന്റെ ഉറക്കം പോലും കെടുത്തുന്നുണ്ട് .
മാഡി അന്നത്തെ ദിവസം റൂമിൽ നിന്നും പുറത്തു പോലും ഇറങ്ങിയിരുന്നില്ല .
ഭക്ഷണം കഴിക്കാൻ അമ്മച്ചി കുറെ വിളിച്ചെങ്കിലും അവൻ ഒന്നും കഴിച്ചില്ല .
""""""""""""""""
ആദ്യ ദിവസമായതിനാൽ അപ്പുവിനും അച്ചുവിനും അധികം വർക്കുകൾ
ഓഫീസിൽ ഉണ്ടായിരുന്നില്ല
ഓഫീസ് കഴിഞ്ഞ് അവർ ഒരുമിച്ച് തന്നെയാണ് ഇറങ്ങിയത്. അച്ചു സ്കൂട്ടിയിൽ ആയിരുന്നു വന്നിരുന്നത്. അതുകൊണ്ട് തിരികെ പോകുന്ന വഴി അപ്പുവിനെ വീടിനു മുന്നിലുള്ള റോഡിൽ ഇറക്കി വിട്ടാണ് അവൾ പോയത് .
വീട്ടിൽ വന്നതു മുതൽ അപ്പു ഓഫീസിലെ കാര്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു .സംസാരത്തിൽ മൊത്തം അച്ചുമ്മ എന്ന പേര് മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
ഓഫീസിൽ ചെന്ന് കിട്ടിയ കൂട്ടുകാരെ കുറിച്ച് അവൾ വീട്ടിലെ അച്ഛനോടും അമ്മയോടും ചേട്ടനോടും ഒരു നൂറു വട്ടമെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നു.
അച്ചുമ്മ പുരാണം കേട്ട് അവർക്കും വട്ടു പിടിച്ചു എങ്കിലും ഉള്ളിൻ്റെ ഉള്ളിൽ സന്തോഷം തന്നെയായിരുന്നു. പണ്ടൊക്കെ ഒരാളുപോലും കൂട്ടുകാരായി ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു നടന്നവൾ ആയിരുന്നല്ലോ അപ്പു.
രാത്രി ഭക്ഷണമെല്ലാം കഴിച്ച് അവൾ സമാധാനത്തോടെ ഉറങ്ങി. നാളെ തന്റെ ജീവിതത്തിലുണ്ടാകാൻ പോകുന്ന മാറ്റത്തെ കുറിച്ചറിയാതെ
(തുടരും )
🖤 പ്രണയിനി 🖤
ലെങ്ങ്ത്ത് ഇല്ലാ ട്ടോ....