Aksharathalukal

ഇച്ചായൻ്റെ പ്രണയിനി - 4

©️ Part-4
 
രാവിലെ അപ്പു വേഗം എഴുന്നേറ്റ് ഓഫീസിൽ പോവാൻ റെഡിയായി. അർച്ചനയെ കൂട്ടു കിട്ടിയതു മുതൽ ഓഫീസിൽ പോവാൻ അവൾക്കും ഇഷ്ടമായി തുടങ്ങിയിരുന്നു.
 
അച്ഛന്റെയും അമ്മയുടെയും കൈയും കാലും പിടിച്ച് ഓഫീസിൽ പോവാൻ അച്ഛന്റെ സ്കൂട്ടി വാങ്ങിച്ചു. അവിടേയും അഖി പാരയായി വന്നു എങ്കിലും കണ്ണു നിറച്ച് കുറച്ച് അഭിനയിച്ചപ്പോൾ എല്ലാവരും ഫ്ലാറ്റ് .
 
 
20 മിനിറ്റ് യാത്രയ്ക്ക് ശേഷം അപ്പു ഓഫീസിന് മുന്നിലെത്തി. ഗേറ്റിനു മുന്നിൽ തന്നെ 
അർച്ചന അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു .
 
 
"നീ ഇത് എവിടെയായിരുന്നു  അപ്പൂസേ... ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്തു നിൽക്കുന്നു എന്ന് അറിയോ "
 
 
"സോറി അച്ചൂമ്മാ വീട്ടീന്ന് ഇറങ്ങാൻ  ഇത്തിരി വൈകി." അത് പറഞ്ഞ് രണ്ടുപേരും ഓഫീസിന് അകത്തേക്ക് നടന്നു.
 
 
"ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു. നിന്റെ സപ്ലി ഒക്കെ ക്ലിയർ ആയിരുന്നോ" 
അർച്ചന ചോദിച്ചു 
 
 
"ആഹ്... ക്ലിയറായി . നിന്റെയോ."
 
 
" എന്റെയും. ഇനി എന്താ പ്ലാൻ. പിജി ചെയ്യുന്നുണ്ടോ"
 
 
 "  പിജിയോ... പിന്നെ ....ഡിഗ്രി എങ്ങനെയാ പാസായത് എന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ. ഇനി പഠിക്കാനൊന്നും എനിക്ക് വയ്യ."
 
 
" എന്നാ ഞാനൊരു കാര്യം പറയട്ടെ. എന്നേ അച്ഛൻ ഇവിടെ അടുത്ത് ഒരു ഇൻസ്റ്റിറ്റ്യൂഷനിൽ എം ബി എക്ക് ചേർത്തിട്ടുണ്ട്"
 
 
"അയ്യോ അപ്പൊ നീ ഇനി ജോലിക്ക് വരില്ലേ."
 
 
" ജോലിക്ക് ഒക്കെ വരും. ഓൺലൈൻ ക്ലാസ് ആണ് .സൺഡേ മാത്രമാണ് ഓഫ്‌ ലൈൻ ക്ലാസ്. നീ കൂടി ജോയിൻ ചെയ്യ്.അപ്പൊ എനിക്കും ഒരു കൂട്ട് ആവും "
 
 
"എനിക്ക് വയ്യ അച്ചൂമ്മ ഇനി പഠിക്കാൻ .
ഞാൻ ഇങ്ങനെ ജോലിയൊക്കെ ചെയ്തു കുറച്ചു കാലം കഴിയുമ്പോൾ അച്ഛനുമമ്മയും ഏതെങ്കിലും ഒരുത്തൻ്റെ തലയിൽ കെട്ടിവെക്കും. പിന്നെ അവൻ്റെ കുട്ടികളെ നോക്കി വീട്ടിൽ ഇരിക്കാൻ ആണ് എന്റെ പ്ലാൻ "
 
"അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ .
ഞാൻ നിന്നോട് പഠിക്കാനല്ല വരാൻ പറഞ്ഞത് .എനിക്ക് പഠിക്കാൻ നിന്നെക്കാൾ മടിയാണ്. പക്ഷേ അച്ഛൻ്റെ നിർബന്ധം കാരണമാ ഞാൻ ജോയിൻ ചെയ്തത് .
എന്നാ അതു കൊണ്ട് ഒരു ഉപകാരം ഉണ്ടായി .
 
 
മടിയോടെ ആണ് ആദ്യത്തെ ക്ലാസ്സിന് പോയതെങ്കിലും പിന്നീടുള്ള ക്ലാസ്സിന് പോകാൻ എനിക്ക് നല്ല ഇൻട്രസ്റ്റ് ആയിരുന്നു ."
 
 
"അതെന്താ അത്രയും നന്നായി പഠിപ്പിച്ചു തരുമോ "
 
 
"അതിന് അവിടെ ചെന്ന് ആര് പഠിക്കുന്നു. ഞാൻ പോകുന്നത് വേറെ ഉദ്ദേശം വച്ചാ. അവിടുത്തെ സാറുന്മാരെ കാണണം എൻ്റെ മോളെ... പിന്നെ ചുറ്റുമുള്ള ആരെയും കാണില്ല. അത്രയ്ക്കും പൊളിയാ.നോക്കിയിരുന്നു പോകും. സമയം പോകുന്നതു പോലും അറിയില്ല "
 
 
"നീ വെറുതെ പറയണ്ട .ഞാൻ നിന്നോടൊപ്പം ജോയിൻ ചെയ്യാൻ വേണ്ടി നീ വെറുതെ പറയുന്നതല്ലേ ."
 
 
"അല്ലടാ സത്യായിട്ടും.... നീ വേണമെങ്കിൽ ഈയാഴ്ച എൻ്റെ ഒപ്പം വാ ക്ലാസിൽ .
നിനക്കു ഇഷ്ടം ആവുകയാണെങ്കിൽ കണ്ടിന്യൂ ചെയ്താൽ മതി .എന്തായാലും വീട്ടിൽ ഒന്ന് പറഞ്ഞു നോക്ക്."
 
 
"ശരി ഞാൻ ശ്രമിക്കാം .അല്ല നിനക്ക് കല്യാണം നോക്കാൻ തുടങ്ങിയോ ."
അപ്പു ആകാംഷയോടെ ചോദിച്ചു 
 
 
"ചെറുതായിട്ട് ഒക്കെ. നല്ല വല്ല ചുള്ളന്മാരും വന്നാൽ കെട്ടണം. നിന്റെ അറിവിൽ ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോ "
 
 
അതു പറഞ്ഞപ്പോൾ അപ്പു നന്നായെന്ന് തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.
 
 
"ഒരാളുണ്ട്"... അവൾ പെട്ടെന്ന് എന്തോ ഓർമ്മ വന്ന പോലെ പറഞ്ഞു .
 
 
"പയ്യൻ്റെ വീട് ഇവിടെ  അടുത്താ ഒറ്റപ്പാലത്ത് .
വീട്ടിൽ അച്ഛൻ  അമ്മ ഒരു സിസ്റ്റർ .സിസ്റ്ററിൻ്റെ കല്യാണം ഒക്കെ കഴിഞ്ഞു .കട്ടത്താടി, ബുള്ളറ്റ് ,ജിമ്മൻ.എല്ലാം ഉണ്ട് "
 
 
"ആണോ"
 
 
"മ്മ് . പക്ഷേ ഒരു പ്രശ്നമുണ്ട്."
 
 
" അതെന്താ.പയ്യന് കുറച്ച് age കൂടുതലാണ്." 
 
 
"അതൊന്നും കുഴപ്പമില്ല. ഞാൻ അഡ്ജസ്റ്റ് ചെയ്തോണ്ട്. കാണാൻ ചുള്ളൻ ആണോ അതുമതി ."
 
 
"കാണാൻ സൂപ്പർ ആണ്.  34 വയസ്സുണ്ട് "
 
 
"മുപ്പത്തിനാലോ. അതിത്തിരി കൂടുതലായി."
 
 
" കൂടുതലാണ് .പക്ഷേ കാണുമ്പോൾ അത്രയൊന്നും തോന്നിക്കില്ല."
 
 
"എന്നാൽ നമുക്ക് ഒന്നു നോക്കിയാലോ "
 
 
"ആലോചിച്ചിട്ട് പറഞ്ഞാൽ മതി. നിന്നെക്കാളും 14 വയസ്സ് കൂടുതലല്ലേ ."
 
 
"അതൊന്നും എനിക്കൊരു പ്രശ്നമല്ലഡി. നീ പറയ് ആരാ ആള് .ഫോട്ടോ ഉണ്ടോ .എന്താ പേര് "
 
 
"ഫോട്ടോയൊക്കെ ഉണ്ട്. നീ ചെലപ്പോ കണ്ടിട്ടുണ്ടാകും. പേര് ഉണ്ണിമുകുന്ദൻ. സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട് ."
അപ്പു അവളെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
 
 
"ഡീ നിന്നെ ഞാനിന്ന്.... ഇന്നലത്തെ പകരം വീട്ടുകയതാണല്ലേടി ദുഷ്ട്ടേ."അത് പറഞ്ഞ് അച്ചൂമ്മ അവളെ ഓടിക്കാൻ തുടങ്ങി.
 
 
" നിക്കടി അവിടെ ...അവളുടെ ഒരു കല്യാണ ആലോചന. ഞാൻ ഇപ്പോത്തന്നെ എത്ര സ്വപ്നം കണ്ടു എന്ന് നിനക്ക് അറിയോ." 
 
 
അർച്ചന അവൾക്ക് പിന്നാലെ ഓടി .അവൾക്കു പിടി കൊടുക്കാതിരിക്കാൻ 
അപ്പു സ്പീഡിൽ സ്റ്റയറുകൾ കയറി മുകളിലേക്ക് എത്തിയതും പിന്നിൽ നിന്നും എന്തോ ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു .
 
 
അപ്പു പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് തറയിൽ കിടക്കുന്ന രാഹുലിനെയും അവനു മീതെ കിടക്കുന്ന അർച്ചനയേയും കണ്ടത് .
 
"നിങ്ങളെന്താ ഇവിടെ താഴെ കിടക്കുന്നേ." അവരെ രണ്ടുപേരെയും നോക്കി അവൾ ചോദിച്ചു .
 
 
"നിനക്കെന്താ കണ്ണു കണ്ടുടേ.മനുഷ്യനെ തട്ടിയിടാൻ വേണ്ടി ഓരോന്ന് രാവിലെ തന്നെ കുറ്റീം പറച്ചോണ്ട് ഇറങ്ങി കൊള്ളും"
അതു പറഞ്ഞു രാഹുൽ തൻ്റെ മേലുള്ള അർച്ചനയെ തട്ടിമാറ്റി  എഴുന്നേറ്റു.
 
 
" നിങ്ങളോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ. ഇതൊരു ഓഫീസാണ് ഇവിടുത്തെ നിയമങ്ങൾ ഒക്കെ അനുസരിക്കണമെന്ന് .എന്നിട്ട് രാവിലെ വന്നില്ല അപ്പോഴേക്കും തുടങ്ങി "രാഹുൽ അലറിക്കൊണ്ട് പറഞ്ഞു .
 
 
"സോ...റി സോറി ഞാൻ കണ്ടില്ല ."അർച്ചന അവനെ നോക്കി കൊണ്ട് പറഞ്ഞു.
 
 
" ഇന്നലെയും നിങ്ങൾ ഇത് തന്നെയല്ലേ പറഞ്ഞത്. എത്ര പറഞ്ഞാലും നിങ്ങൾക്ക് രണ്ടിനും മനസ്സിലാവില്ലേ. ഇങ്ങനെയാണെങ്കിൽ ഇന്ന് തന്നെ നിങ്ങളെ ഇവിടെ നിന്നും പറഞ്ഞു വിടും."
 
 
" അയ്യോ സാറേ അങ്ങനെ ചെയ്യല്ലേ" .അത് കേട്ടതും അർച്ചനയും അപ്പുവും രാഹുലിൻ്റെ കാലിൽ വീണു. രണ്ടുപേരും അവന്റെ കാലിൽ പിടിച്ച് പറയാൻ തുടങ്ങി .
 
 
"ഞങ്ങളെ പറഞ്ഞു വിടല്ലേ സാർ. പ്ലീസ്.... ഇനി ഇങ്ങനെ ഉണ്ടാവില്ല .ഉറപ്പ് ...സത്യം ...."അവർ രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.
 
 
 രാഹുൽ ആണെങ്കിൽ അവരുടെ കാലിലെ  പിടി വിടാനുള്ള തന്ത്രപ്പാടിലാണ് .
 
 
"നിങ്ങൾ കാലിൽ നിന്നും വിട് ആദ്യം. അല്ലെങ്കിൽ ഞാനിപ്പോൾ താഴെ വീഴും." അവൻ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ അച്ചുവും അപ്പുവും കാറി പൊളിക്കുകയാണ് .
 
 
അതുകണ്ട് ഓഫീസിലെ എല്ലാവരും അവർക്കു ചുറ്റും കൂടി .
 
 
"എടോ ഇവള്ന്മാരെ പിടിച്ച് ഒന്നു മാറ്റ്."
തൻ്റെ പിഎ ആയ മൈഥിലിയെ നോക്കി രാഹുൽ ദേഷ്യത്തോടെ പറഞ്ഞു.
 
 
 അത് കേട്ടതും പുറത്തുവന്ന ചിരി 
അടക്കി പിടിച്ചു കൊണ്ട് മൈഥിലി 
അച്ചുവിനെയും അപ്പുവിനെയും പിടിച്ചുമാറ്റി .
 
 
"നിങ്ങൾക്കെന്താ കോമൺ സെൻസിലെ .
"അവൻ ദേഷ്യത്തോടെ ചോദിച്ചു .
 
 
"സോറി സാറിന് ഇത്രയും ദേഷ്യം വരും എന്ന് ഞങ്ങൾ അറിഞ്ഞില്ല ."അപ്പോഴേക്കും രാഹുലിന് കോൾ  വന്നിരുന്നു .
 
 
 
"ഹലോ മാഡി എന്തേ..."
 
 
" എന്താ  അവിടെ ഒരു ബഹളം ."
 
 
"അത് നമ്മുടെ ന്യൂ സ്റ്റാഫിൽ 2 പേർ
തമ്മിൽ ചെറിയൊരു പ്രശ്നം ."
 
 
അത് കേട്ടതും ഞങ്ങൾ തമ്മിൽ പ്രശ്നമോ എന്ന രീതിയിൽ അപ്പുവും അച്ചൂമ്മയും 
പരസ്പരം നോക്കി.
 
 
 
"അവരോടു എൻ്റെ ക്യാമ്പിനിലേക്ക് വരാൻ പറ. ഓഫീസിൽ ആണോ അവരുടെ വഴക്കും തല്ലും ."മാഡി ദേഷ്യത്തോടെ പറഞ്ഞു ഫോൺ കട്ട് ചെയ്തു .
 
 
രാവിലെ തന്നെ അപ്പയും ആയി വഴകിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.ആ ദേഷ്യം തീർക്കാൻ ഇപ്പോൾ ഒരു കാരണം കൂടി ആയി .
 
 
വാതിൽ തുറന്ന് രാഹുൽ അകത്തേക്ക് വന്നതും ചെയറിൽ കണ്ണടച്ച് കിടന്നിരുന്ന മാഡി  കണ്ണുതുറന്നു .അവനു പിന്നിൽ വരുന്ന രണ്ടു പെൺകുട്ടികളെ കണ്ടതും അവൻ്റെ മുഖം പതിയെ മാറാൻ തുടങ്ങി .
 
 
"അപർണ ..."അവൻ്റെ ചുണ്ടുകൾ മന്ത്രിച്ചു .
 
 
"മാഡി ഇവർ... ഇവരാണ് ഇവിടെ പ്രശ്നമുണ്ടാക്കിയത്. ഇന്നലെ തുടങ്ങിയതാ നഴ്സറി പിള്ളേരെ പോലെ ഓടി നടക്കൽ. ഇതൊരു ഓഫീസാണ് എന്ന വിചാരം രണ്ടിനും ഇല്ല .ഇവരെ ഇവിടെ നിന്നും പറഞ്ഞു വിട്ടാലോ ."രാഹുൽ മാഡിയെ  നോക്കി പറഞ്ഞു.
 
 
അപ്പോഴാണ് അവനും സ്വബോധത്തിൽ വന്നത്. 
 
"ഇവൻ പറഞ്ഞത് ശരിയാണോ ."തലതാഴ്ത്തി നിൽക്കുന്ന അവർ രണ്ടുപേരെയും നോക്കി ചോദിച്ചതും അവർ മുഖമുയർത്തി മാഡിയെ നോക്കി അതെ എന്ന രീതി തലയാട്ടി .
 
 
"സോറി സർ ...ഇനി അങ്ങനെ ഉണ്ടാവില്ല." അവർ രണ്ടുപേരും ഒരേ താളത്തിൽ പറഞ്ഞു.
 
 
 എന്നാൽ മാഡിയുടെ മുഖത്ത് അത്ഭുതമാണ് ഉണ്ടായത്. തന്നെ കണ്ടിട്ടും അവളുടെ മുഖത്ത് ഒരു ഭാവമാറ്റം പോലും ഉണ്ടായിരുന്നില്ല. ഒരു നിമിഷം ഇത് അവൾ തന്നെയാണോ എന്ന് വരെ അവൻ സംശയിച്ചു .
 
 
"ഇനി ഇങ്ങനെ ഉണ്ടാവരുത് .ഇത് ലാസ്റ്റ് വാണിങ്ങ് ആണ്." മുഖത്തെ പരിഭ്രമം മറച്ചുവെച്ചു കൊണ്ട് അവൻ രണ്ടുപേരോടും ആയി  പറഞ്ഞു .
 
 
"ഇല്ല സാർ .ഇനി ഉണ്ടാവില്ല .ഉറപ്പ് "
അച്ചുമ്മയാണ് അതു പറഞ്ഞത് .
 
 
"നിങ്ങളുടെ പേരെന്താ" മാഡി ചോദിച്ചു .
 
 
"ഞാൻ അർച്ചന "...
 
 
"ഞാൻ അപർണ്ണ"... അവർ രണ്ടുപേരും പറഞ്ഞു.  ആ പേര് കേട്ടതും മാഡി അത്ഭുതത്തോടെ അവളെ തന്നെ നോക്കി നിന്നു.
 
 
 പക്ഷേ അവളുടെ മുഖത്തെ ഭാവമാറ്റം ഇല്ലായ്മ അവനെ ആശ്ചര്യപ്പെടുത്തുകയാണ് ചെയ്തത്.
  
 
"ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് .
എവിടെയാ പഠിച്ചിരുന്നത്." മാഡി അപർണയോട് ചോദിച്ചു.
 
 
 " എയ്... അങ്ങനെ വരാൻ സാധ്യതയില്ല സാർ. ഞാൻ പഠിച്ചതൊക്കെ കാസർകോട് ആണ് .
സാർ വേറെ ആരെങ്കിലും ആയിരിക്കും കണ്ടത് ."
 
പക്ഷേ അതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഉള്ള പതർച്ച അവൻ ശ്രദ്ധിച്ചിരുന്നു .
 
 
 
" ശരി...നിങ്ങൾ പൊക്കോളൂ. ഇങ്ങനെ ഇനി ഉണ്ടാവരുത്." അവൻ പറഞ്ഞതും ഇരുവരും തലയാട്ടിക്കൊണ്ട് തിരിഞ്ഞു നടന്നു .
 
 
"യക്ഷി പെണ്ണേ "...ആ വിളി കേട്ടതും ഡോർ തുറക്കാൻ നിന്ന അപർണ ഒരു നിമിഷം അങ്ങനെ തന്നെ തറഞ്ഞു നിന്നു .
 
 
"യക്ഷിയോ.... ഇവിടെ മരഭൂതം മാത്രമല്ല യക്ഷിയും ഉണ്ടായിരുന്നോ. ഇവിടെ വന്നപ്പോൾ എനിക്കും തോന്നിയിരുന്നു ഈ ഓഫീസിന് എന്തൊക്കെയോ ഒരു കുഴപ്പമുണ്ടെന്ന്. കുട്ടിച്ചാത്തൻമാരെ എന്നെ കാത്തോണേ.അല്ലാ അപ്പൂനേം കൂടെ കാത്തോണേ " അചൂമ്മ പറഞ്ഞു .
 
 
"യക്ഷിയല്ല .പക്ഷി... വീട്ടിൽ ഒരു പെൺ പക്ഷിയെ വാങ്ങിക്കുന്ന കാര്യം ഇവനോട് പറഞ്ഞതാ." അപ്പുവിനെ നോക്കിക്കൊണ്ടാണ് 
മാഡി അതു പറഞ്ഞത്.
 
 
" പക്ഷി ആയിരുന്നോ. ഞാൻ കേട്ടത് യക്ഷി എന്നാ .പക്ഷി ആണെങ്കിൽ ലൗബേർഡ്സ് ആയിരിക്കും സാർ നല്ലത് .വീട്ടിൽ ഒരു റൊമാൻ്റിക് വൈബ് ഉണ്ടാക്കാൻ അതാ നല്ലത്. സാറിനും വൈഫിനും വെറുതെയിരിക്കുമ്പോൾ 
നോക്കിയിരിക്കാലോ "അതുകേട്ട് അച്ചു പറഞ്ഞു.
 
 
"എന്നാൽ നിങ്ങൾ പൊയ്ക്കോ "രാഹുൽ ദേഷ്യത്തോടെ പറഞ്ഞതും അവർ രണ്ടുപേരും പുറത്തേക്കിറങ്ങി.
 
 
"  അതിന്റെ നാവിന് ഇത്തിരി നീളം കൂടുതലാണ്. കണ്ടില്ലേ സംസാരം .ഒരു ബെല്ലും ബ്രേക്കും ഇല്ല." അച്ചു പോകുന്നത് നോക്കി രാഹുൽ പറഞ്ഞു.
 
 
" പൊയ്ക്കോ രാഹുൽ. വർക്ക് ചെയ്യാൻ നോക്ക്." അവൻ ചെയറിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞു.
 
 
" എന്താ മാഡി....  എന്താ പറ്റിയത് ..."
 
 
"ഒന്നുമില്ലെടാ .നീ വർക്ക് നോക്ക് "അതോടെ രാഹുൽ പുറത്തേക്ക് പോയി.
 
 
"""""""""
 
" എടി ഇവിടെ മര ഭൂതം ഉണ്ടോ. നീ എങ്ങനെയാ കണ്ടത് "പുറത്തേക്കിറങ്ങിയതും 
അപ്പു അർചനയോട് ചോദിച്ചു.
 
 
" നീ  കണ്ടിട്ടില്ല.  കുറച്ചു മുൻപ് കൂടി നമ്മൾ കണ്ടതല്ലേ....."
 
 
"നമ്മളോ ...എപ്പോ "
 
 
"രാഹുൽ സാർ...  അതിനെ കാണുമ്പോൾ തന്നെ ഒരു ഭൂതത്തിൻ്റേ ലുക്കുണ്ട്. 2 കൊമ്പിന്റെ കൂടി കുറവേയുള്ളൂ" അതുകേട്ട് അപ്പു ചിരിക്കാൻ തുടങ്ങി. ഒപ്പം അച്ചുവും .
 
 
എന്നാൽ കൃത്യമായി അത് കേട്ടുകൊണ്ട് രാഹുൽ പുറത്തേക്ക് വരികയും ചെയ്തു .
 
 
"എടി എൻ്റെ അന്ത്യം മിക്കവാറും ഇന്ന് നടക്കും. ഞാൻ പോവാണേ.... നീ വേഗം വന്നോ. അല്ലെങ്കിൽ അയാൾ എന്നെ പച്ചയ്ക്ക് തിന്നും." അതു പറഞ്ഞു അച്ചു തൻ്റെ ക്യാബിനിലേക്ക് ഓടി .
 
 
"അപർണ്ണ "...രാഹുൽ പിന്നിൽ നിന്ന് വിളിച്ചു.
 
 
" എന്താ സാർ"
 
 
" തൻ്റെ ഫ്രണ്ടിനോട് നാവിന്റെ നീളം കുറച്ചു കുറക്കാൻ പറഞ്ഞേക്ക്. അല്ലെങ്കിൽ ഞാൻ ആയി തന്നെ അതു കുറച്ചു കൊടുക്കും" അവനത് പറഞ്ഞ് മുന്നോട്ടുപോയി .
 
 
"മിക്കവാറും ഇവള് എനിക്ക് കൂടി പണി വാങ്ങി തരും എന്നാണ് തോന്നുന്നത് ."ചവിട്ടി തുള്ളി രാഹുൽ പോകുന്നത് നോക്കി അവൾ മനസ്സിൽ കരുതി.
 
 
അപ്പോഴാണ് ക്യാബിൻ തുറന്ന്  മാഡി പുറത്തേക്ക് വരുന്നത് കണ്ടത്. 
അവനെ കണ്ടതും അപ്പു എന്തു ചെയ്യണമെന്നറിയാതെ പരുങ്ങി നിന്നു .
 
 
പിന്നീട് പെട്ടെന്ന് തന്നെ വാഷ് റൂമിലേക്ക് ഓടി .
പൈപ്പിൽ നിന്നും വെള്ളം എടുത്തു മുഖത്തേക്ക് തുടർച്ചയായി  ഒഴിച്ചു .
 
 
മനസ്സ് ആകെ കലങ്ങി മറിയുന്ന പോലെ. പഴയ കാര്യങ്ങൾ ഒരു മിന്നൽപിണർ പോലെ മനസ്സിലേക്ക് കയറി വരുന്നു .അത് മനസ്സിനെ വല്ലാതെ ചുട്ടുപൊള്ളിക്കുന്നു.
 
 
ആരെ കാണരുതെന്ന് ആഗ്രഹിച്ചോ അയാൾ തന്നെ ഇന്ന് എൻ്റെ കൺ മുന്നിൽ വന്നിരിക്കുന്നു.
 
 
പെട്ടെന്ന് അവിടെ വച്ച് അവനെ കണ്ടപ്പോൾ ഒന്ന് ഞെട്ടിങ്കിലും അതു പുറത്തു കാണിക്കാതെ ആണ് അവൻ്റെ മുന്നിൽ നിന്നത്.
 
 
 പക്ഷേ സംഭരിച്ചു വച്ചിരുന്ന 
ധൈര്യമെല്ലാം ചോർന്നു പോകുന്ന പോലെ .
 
 
അവൾ വീണ്ടും മുഖത്തേക്കു വെള്ളം ഒഴിക്കാൻ തുടങ്ങി .പഴയ കാര്യങ്ങൾ മനസ്സിൽ തിളച്ചുമറിയുന്തോറും ചുടുകണ്ണീരിൽ ആയി അത് കണ്ണിലൂടെ ഒഴുകിയിറങ്ങി.
 
 
കുറച്ച് ആശ്വാസം ആയപ്പോൾ കയ്യിലുള്ള കർച്ചീഫ്  കൊണ്ട് മുഖം തുടച്ച് കണ്ണാടിയിലേക്ക് നോക്കി .
 
താൻ ഇത്രയും കരഞ്ഞിരുന്നോ. 
 
കണ്ണാടിയിൽ തൻ്റെ ചുവന്ന കണ്ണുകൾ കണ്ടതും അവൾ മനസ്സിലോർത്തു .
 
 
"ഇല്ല  അപ്പു നീ തളരില്ല .ഞാൻ എന്തിനു കരയണം. ഒരു കണക്കിന് ആലോചിച്ചാൽ 
 എനിക്ക് ഇത്തരത്തിൽ ഒരു നല്ല ജീവിതം കിട്ടാൻ അവൻ തന്നെയല്ലേ കാരണം.
 
 ചേട്ടായി, അമ്മച്ചി മാർവിൻ ചേട്ടൻ ഇവരെ എല്ലാവരെയും കിട്ടിയത് മാഡി അന്ന് എന്നോട് അങ്ങനെ ചെയ്തതു കൊണ്ടല്ലേ .എങ്കിലും അവൻ മുന്നിൽ വരുമ്പോൾ ഞാൻ ഒന്നു പതറുന്നുണ്ട് .ഇനി അത് വേണ്ട ."
 
 
അവൾ മനസ്സിൽ ഓരോന്ന് ഉറപ്പിച്ച് പുറത്തേക്കിറങ്ങി. പുറത്ത് അവളെ കാത്തെന്ന പോലെ മാഡി നിൽക്കുന്നുണ്ടായിരുന്നു .
 
 
" അപർണ".... അവൻ അവളെ പിന്നിൽ നിന്ന് വിളിച്ചു എങ്കിലും അവൾ കേൾക്കാത്ത പോലെ ക്യാമ്പിനിലേക്ക് നടന്നു.
 
ക്യാമ്പിനിൽ അവളെ നോക്കി അച്ചൂമ്മ ഇരിക്കുന്നുണ്ടായിരുന്നു. അപ്പു അവളെ നോക്കി ഒന്ന് ചിരിച്ച് തന്റെ സീറ്റിൽ ഇരുന്നു.
 
 
"നീ ഇത്ര നേരം എവിടെയായിരുന്നു "
 
 
" ഞാൻ ഒന്ന് വാഷ് റൂമിൽ പോയിടാ "
 
 
"മ്മ് ... എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു അപ്പു. അവളും അവളുടെ ഒരു കല്യാണ ആലോചനയും "
 
 
" സോറി ബേബി . ഞാൻ നിന്നെ വെറുതെ പറ്റിക്കാൻ പറഞ്ഞതാ. ഒരു കണക്കിന് നീ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാത്തതാ നല്ലത് "
 
"അതെന്താ അങ്ങനെ "
 
 
"അങ്ങേരെയെങ്ങാനും കെട്ടിയാൽ കേരളത്തിലെ ലക്ഷ കണക്കിന് ആരാധികമാരുടെ ശാപം മുഴുവൻ നിന്റെ തലയിൽ ഇരിക്കും "
 
 
" അതൊന്നും എനിക്ക് ഒരു പ്രശ്നമല്ല. ഉണ്ണിയേട്ടനെ എങ്ങാനും കെട്ടാൻ ഒരു ചാൻസ് കിട്ടിയാൽ എപ്പോ കെട്ടി എന്ന് ചോദിച്ചാ പോരെ. "
 
 
" അത് നിനക്ക് മാത്രം തോന്നിയാൽ പോരല്ലോ. അങ്ങേർക്കു കൂടി ഇഷ്ടമാവണ്ടേ "
 
 
"അതെന്താ അങ്ങനെ . എനിക്കെന്താടി ഒരു കുറവ് "
 
 
"അത് ശരിയാ . കുറവൊന്നും ഇല്ല . എല്ലാം ഇത്തിരി കൂടുതലാണെന്ന് മാത്രം. "
 
 
"അതേയ് നിങ്ങളുടെ സംസാരം കഴിഞ്ഞില്ലേ ഇത്ര നേരമായിട്ടും. ഇതെങ്ങാനും രാഹുൽ സാർ കണ്ടു വന്നാൽ പിന്നെ പൂരം പറയണ്ടല്ലോ "  അങ്ങോട്ട് വന്ന മൈഥിലി പറഞ്ഞു.
 
 
"അയ്യോ എനിക്ക് ആലോചിക്കാൻ കൂടി വയ്യ ഞാൻ എന്റെ വർക്ക് നോക്കട്ടെ. "അർച്ചന തിരക്കിട്ട് തന്റെ ജോലി ചെയ്യാൻ തുടങ്ങി.
 
( തുടരും )
 
 
🖤 പ്രണയിനി 🖤

ഇച്ചായൻ്റെ പ്രണയിനി - 5

ഇച്ചായൻ്റെ പ്രണയിനി - 5

4.6
3275

Part -5   അതൊന്നും എനിക്ക് ഒരു പ്രശ്നമല്ല. ഉണ്ണിയേട്ടനെ എങ്ങാനും കെട്ടാൻ ഒരു ചാൻസ് കിട്ടിയാൽ എപ്പോ കെട്ടി എന്ന് ചോദിച്ചാ പോരെ. "     " അത് നിനക്ക് മാത്രം തോന്നിയാൽ പോരല്ലോ. അങ്ങേർക്കു കൂടി ഇഷ്ടമാവണ്ടേ "     "അതെന്താ അങ്ങനെ . എനിക്കെന്താടി ഒരു കുറവ് "     "അത് ശരിയാ . കുറവൊന്നും ഇല്ല . എല്ലാം ഇത്തിരി കൂടുതലാണെന്ന് മാത്രം. "     "അതേയ് നിങ്ങളുടെ സംസാരം കഴിഞ്ഞില്ലേ ഇത്ര നേരമായിട്ടും. ഇതെങ്ങാനും രാഹുൽ സാർ കണ്ടു വന്നാൽ പിന്നെ പൂരം പറയണ്ടല്ലോ "  അങ്ങോട്ട് വന്ന മൈഥിലി പറഞ്ഞു.     "അയ്യോ എനിക്ക് ആലോചിക്കാൻ കൂടി വയ്യ ഞാൻ എന്റെ വർ