പിറ്റേന്ന് പതിവ് പോലെ ആദ്യം ഉണർന്നത് അനന്തനായിരുന്നു.......
ഉണർന്നതിനു ശേഷം അനന്തൻ ആദ്യം പോയത് ആമിയുടെ മുറിയിലേയ്ക്കാണ്....... ചുരുണ്ടു കൂടി കട്ടിലിനോരം ചേർന്നു കിടക്കുന്ന പെണ്ണിനെ കാണെ അനന്തന് വല്ലാത്തൊരു വാത്സല്യം തോന്നി..... തുളസി കതിരിന്റെ നയിർമല്യം ഉള്ള ഒരു പെണ്ണ്.........
കുറച്ച് നേരം അവിടെ നിന്നിട്ട് അനന്തൻ അടുക്കളയിലേയ്ക്ക് പോയി....
അനന്താ.....
ആ ആമി എഴുന്നേറ്റോ........
ആമി അനന്തനോട് പിണക്കവ......
അയ്യോ... അതെന്തിനാ.... ആമി പിണങ്ങിയ അനന്തന് സങ്കടാവൂലെ.......
ആണോ........ സത്യായിട്ടും ആമി പിണങ്ങിയ അനന്തന് സങ്കടം വരുവോ.....
പിന്നെ.... അനന്തന് മിണ്ടാൻ ഇവിടെ വേറെ ആരും ഇല്ലല്ലോ..... അപ്പൊ ആമി പിണങ്ങിയ അനന്തന് സങ്കടം ആവൂലെ....
എങ്കിൽ ആമി പിണങ്ങുന്നില്ല.... അനന്തൻ സങ്കടപ്പെടേണ്ടട്ടോ......
ശരി അനന്തൻ സങ്കടപ്പെടുന്നില്ല.....
ആമി വേഗം പോയി കൈ മുഖവും കഴുകി നല്ല കുട്ടിയായി വാ.... അനന്തൻ കഴിക്കാൻ എടുത്ത് വയ്ക്കാം...
ആമി ഇപ്പോ വരാം അനന്താ.......
ആമിയും അനന്തനും ഒരുമിച്ചിരുന്ന് തന്നെ ഭക്ഷണം കഴിച്ചു.....
അനന്താ ഇനി നമുക്ക് കളിക്കാം.....
ഞാൻ എങ്ങും ഇല്ല... ആമി കളിച്ചോ.....
വേണ്ട ഒറ്റയ്ക്ക് കളിക്കാൻ ഒരു രസോം ഇല്ല അനന്താ..... അനന്തനൂടെ വാ.....
വാ അനന്താ... നല്ല അനന്തനല്ലേ.....
ഉം... ശരി നടക്ക്....
ഹൈയ്......നല്ല അനന്തൻ..... ആമി അനന്തന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു... ❤️
പക്ഷെ അനന്തന് ആദ്യത്തെ അമ്പരപ്പൊന്നും ഉണ്ടായിരുന്നില്ല.....
മറിച് ഉള്ളിൽ ഒരു കുഞ്ഞു സന്തോഷം... അവളുടെ സന്തോഷങ്ങളിൽ തന്നെയും പങ്കാളി ആക്കുന്നതിന്റെ ഒരു കുഞ്ഞു സന്തോഷം......
അനന്താ വാ.......
അനന്താ... ആമിയ്ക്ക് അത് പറിച്ചു തരുവോ...
പറമ്പിൽ നിൽക്കുന്ന ചാമ്പയിലെയെക്ക് ചൂണ്ടിയാണ് ആമിയുടെ ചോദ്യം......
എനിക്കെങ്ങും വയ്യ അതിന്റെ മണ്ടേൽ വലിഞ്ഞു കേറാൻ......
നല്ല അനന്തനല്ലേ..... ആമീടെ അനന്തനല്ലേ❤️..... ഒന്ന് പറിച്ചു താ......
ആമീടെ അനന്തൻ ❤️
അത് തന്റെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നത് പോലെ അനന്തന് തോന്നി...... അത് കൊണ്ട് തന്നെ പറിച്ചു കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല......
ആമി..... പോരെ... ഇനി ഞാൻ ഇറങ്ങിക്കോട്ടെ.....
മതി... അനന്താ.... ആമിയ്ക്ക് ഇത്രയും മതി....... ഇനി അനന്തൻ ഇറങ്ങിക്കോ......
അനന്തൻ പെട്ടന്ന് ഇറങ്ങിയപ്പോഴേക്കും കാല് ചെറുതായൊന്ന് വഴുതി....
അയ്യോ.... അനന്താ.... എന്താ പറ്റിയെ....
ഏയ്യ്... ഒന്നും പറ്റില്ലെന്നെ.....
അയ്യോ... അനന്താ ദേ ചോര...... 🥺
അപ്പോഴാണ് അനന്തനും അത് ശ്രദ്ധിച്ചത്..... വലത് കൈ വെള്ളയിലും മുട്ടിലും തൊലി ഉരഞ്ഞു ചോര കിനിഞ്ഞിട്ടുണ്ട്.....
അത് ഒന്ന് തൊലി പോയതല്ലേ ഉള്ളു...
അനന്തന് വേദനിക്കുന്നുണ്ടോ...
അപ്പോഴേക്കും ആ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... ഒപ്പം വിതുമ്പൽ ചുണ്ടിൽ തങ്ങി നിന്നു.....
ഒരു നിമിഷം അനന്തന് അത്ഭുതം തോന്നി....
വെട്ടും കുത്തും ആയി നടക്കുന്നത് കൊണ്ട് പലപ്പോഴും ചെറുതും വലുതുമായ പല മുറിവുകളും ഉണ്ടായിട്ടുണ്ട്... പക്ഷെ തനിക്ക് വേണ്ടി കരയാൻ ഒരാൾ.... സൂര്യനെ പരിചയപ്പെട്ടതിനു ശേഷം എന്തെങ്കിലും മുറിവുണ്ടായാൽ അവൻ ടെൻഷൻ ആകുന്നത് കണ്ടിട്ടുണ്ട്.... അപ്പോൾ മനസ്സിൽ ചെറിയ സന്തോഷവും സങ്കടവും തോന്നാറുണ്ട്.....
ഇപ്പോ തനിക്ക് വേദനിച്ചപ്പോൾ കണ്ണ് നിറയ്ക്കാനും, വേദനയിൽ കൂടെ നിൽക്കാനും മറ്റൊരാൾ കൂടി.... ആമി ❤️
അനന്താ... വാ നമുക്ക് പോയി മരുന്ന് വെയ്ക്കാം....
അതിന് ഇവിടെ മരുന്നൊന്നും ഇരുപ്പില്ലല്ലോ ആമി.....
അയ്യോ... ഇനി നമ്മൾ എന്താ ചെയ്ക അനന്താ.....
അതിന് ഈ മുറിവ് അത്ര വലുതൊന്നും അല്ല ആമി..... വാ നമുക്ക് പോയി ഈ മണ്ണും ചെളിയും എല്ലാം കഴുകി കളയാം....
അനന്തന് ഒരുപാട് വേദനിക്കുന്നുണ്ടോ....
ഇല്ല ആമി.....
സത്യാണോ അനന്താ....
അതെ ആമി......
അനന്തന്റെ ആമി വിഷമിക്കണ്ടാട്ടോ...
ഏഹ്ഹ്.... ആമി അനന്തന്റെയാ......
അപ്പൊ അനന്തൻ ആമീടെയാണോ... എപ്പോഴും പറയുന്ന കേൾക്കാലോ.... ആമീടെ അനന്തൻ ❤️ എന്ന്.....
അത് ആമിയ്ക്ക് അനന്തനെ ഇഷ്ടായോണ്ടല്ലേ......
അതേപോലെയാ അനന്തന് ആമിയും....
അപ്പൊ അനന്തന് ആമിയെ ഇഷ്ടാ....
പതിവ് പോലെ അനന്തൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല....ഒന്ന് ചിരിക്കുക മാത്രം ചെയ്തു.... ഹൃദയത്തിൽ നിന്ന് ഉതിർന്ന ഒരു ചിരി.......
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
എസ്ക്യൂസ് മി..... Dr. ഗൗരിമ.....
ഡോക്ടറ് റൌണ്ട്സിനു പോയിരിക്കുവാ....സാറ് കേബിനിൽ വെയിറ്റ് ചെയ്തോ... ഞാൻ ഡോക്ടറോട് പറയാം.....
താങ്ക് യു സിസ്റ്റർ.......
സൂര്യേട്ടാ.....
ഗൗരി......
അയ്യേ... താൻ ഇതെന്തിനാ ഇങ്ങനെ കണ്ണ് നിറയ്ക്കുന്നെ എന്റെ ഗൗരി കൊച്ചേ....
സൂര്യേട്ടന് എല്ലാം തമാശയാണ്.... ഞാൻ എന്തുമാത്രം പേടിച്ചു എന്ന് ഏട്ടന് അറിയില്ല.... ഞാൻ അപ്പോഴേ പറഞ്ഞിരുന്നതല്ലേ... ഇന്ദ്രേട്ടൻ എന്തെങ്കിലും ചെയ്യും സൂക്ഷിക്കണം എന്ന്.... ഞാൻ എത്രത്തോളം പേടിച്ചു എന്നറിയാമോ... ആരോടും ഒന്നും ചോദിക്കാനും പറയാനും പറ്റാതെ..... ഒടുവിൽ ഒടുവിൽ മനസ്സിൽ വന്നത് അനന്ദേട്ടന്റെ മുഖമാണ്.... അത് കൊണ്ടാണ് വിളിച്ചു കാര്യങ്ങൾ പറഞ്ഞത്.....
അത് വേണ്ടിയിരുന്നില്ല.... അതിന്റെ ഫലമായിട്ടാണല്ലോ ഇന്ദ്രൻ ഇപ്പോ ഹോസ്പിറ്റലിൽ കിടക്കുന്നത്... ഇനി അവന്റെ വാശി വീണ്ടും കൂടും....
ഏഹ്ഹ്... അതിന്റെ പിന്നിൽ അനന്ദേട്ടൻ ആണോ....
പിന്നെ ഇതിന് കാരണക്കാരനായവനെ വെറുതെ വിട്ടിട്ട് അവൻ അങ്ങനെയങ്ങു പോകുമെന്ന് എന്റെ ഗൗരി കൊച്ച് കരുതിയോ..... എങ്കിൽ എന്റെ കൊച്ച് അവനെ ഇനിയും ഒരുപാട് അറിയാനുണ്ട്.....
പൊ... സൂര്യേട്ടാ.... എന്തൊക്കെയായാലും ഇന്ദ്രേട്ടൻ എന്റെ കൂടെപ്പിറപ്പാണ്...ഏട്ടനെ തൊട്ടാൽ എനിക്കു നോവും......
വേണം എന്ന് വെച്ചല്ലല്ലോ ഗൗരി... അവനായിട്ട് ചോദിച്ചു വാങ്ങുന്നതല്ലേ......
ഉം.....
സൂര്യേട്ടനെ പോലീസ് ഉപദ്രവിച്ചോ......
ഏയ്യ് ഇല്ല... പക്ഷെ നാട്ടുകാരുടെ ഒരു വക നോട്ടം സഹിക്കാൻ പറ്റുന്നില്ല... അതുകൊണ്ട് രണ്ട് ദിവസത്തേക്ക് ഞാൻ ഇവിടെ നിന്നും ഒന്നും മാറി നിൽക്കാൻ തീരുമാനിച്ചു....
എവിടേയ്ക്ക.....
അനന്തന്റെ അടുത്തേയ്ക്ക്....
തോന്നി....
അതിന് മറുപടിയായി സൂര്യനൊന്നു ചിരിക്കുക മാത്രം ചെയ്തു.....
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
ഇപ്പോ വേദനിക്കുന്നുണ്ടോ അനന്താ....
ഇല്ല ആമി... ഇതിപ്പോ എത്രാമത്തെ തവണയാ ആമി ഇത് തന്നെ ചോദിക്കുന്നെ.....
അത്... അനന്തന് വേദന ഉണ്ടോന്ന് അറിയാൻ വേണ്ടിയല്ലേ.....
ആമി ഊതി തരട്ടെ അനന്താ.......
ഉം... ഇനി അതിന് പിണങ്ങേണ്ട.....
ഇപ്പോ കുറഞ്ഞോ അനന്താ.....
ഇപ്പോ വേദനയെല്ലാം പോയല്ലോ ആമി.....
നേരാണോ അനന്താ... ആമിയെ പറ്റിക്കുവാണോ അനന്താ.....
അനന്തന്റെ ആമിയെ ❤️, ആമീടെ അനന്തൻ ❤️ പറ്റിക്കുവോ.....
ആമിയ്ക്ക് വിശക്കുന്നു അനന്താ..... അനന്തന് കൈ വയ്യല്ലോ.... ഇനി നമ്മൾ എന്താ ചെയ്ക......
ആമി ഒന്നും ചെയ്യണ്ട.... ഇവിടിരുന്നാൽ മതി അനന്തൻ പോയി ഭക്ഷണം എടുത്ത് വയ്ക്കാം.....
അനന്തന് കൈ വയ്യല്ലോ.... അത് കൊണ്ട് ആമി വാരി തരട്ടെ........
അനന്തന് എന്ത്കൊണ്ടോ ആമിയെ എതിർത്തൊന്നും പറയാൻ കഴിഞ്ഞില്ല.....
അത്രമേൽ ശ്രദ്ധയോടെയാണ് ആമി അനന്തന് ഭക്ഷണം വാരി കൊടുത്തത്.... ആമിയുടെ സ്നേഹത്തിന്റെ പ്രതിഫലനം എന്നവണ്ണം അനന്തന്റെ കൺകോണിലെവിടെയോ ഒരു നീർ തുള്ളി സ്ഥാനം പിടിച്ചിരുന്നു.........
ഫോണിന്റെ ശബ്ദമാണ് അനന്തനെ ചിന്തകളിൽ നിന്നും ഉണർത്തിയത്..... അപ്പോഴേക്കും വിളമ്പിയ ഭക്ഷണമെല്ലാം ആമി അനന്തന് വാരി കൊടുത്ത് കഴിഞ്ഞിരുന്നു......
ഹലോ..... സൂര്യ....
അനന്താ....
എന്താടാ....
എടാ... ഞാൻ രണ്ടു ദിവസത്തെയ്ക്ക് ഇവിടെ നിന്നും ഒന്ന് മാറി നിന്നാലോ എന്ന് വിചാരിക്കുന്നു... ഞാൻ നിന്റെ അടുത്തേയ്ക്ക് വരട്ടെ....
അതിനെന്താടാ... നീ ഇങ്ങ് പോരെ... മറ്റാരും അറിയാതിരുന്നാൽ മതി.....
ഉം...പുറപ്പെടുമ്പോ ഞാൻ വിളിക്കാം...
ശരി ട....
ആരാ അനന്താ ഇവിടെക്ക് വരുന്നേ....
അത് സൂര്യൻ....
സൂര്യനോ...
ഉം...
വേണ്ട അനന്താ... ഇവിടെക്ക് വേറെ ആരും വരണ്ട... അത് ആമിയ്ക്ക് ഇഷ്ടമല്ല.....
തുടരും......
അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു... നിരാശപ്പെടുത്തരുത് ❤️