Aksharathalukal

പുതിയ കുരുക്ഷേത്രം  (കവിത )

   പുതിയ കുരുക്ഷേത്രം                      
.            (കവിത )

കുരുക്ഷേത്ര ഭൂമിയിൽ  കുരുവായി  വിതച്ചതും  കനിയായി  വിളയുന്നു  കലിയുഗത്തിൽ 

മണ്ണിന്റെ മക്കൾതൻ മാനസത്തിൽ ദുഷ്ക്കാല തൂളി  പടനിലങ്ങൾ തീർത്തു വടവൃക്ഷമായി   നീ  നിൽക്കയല്ലോ.

അരുതാത്തതെല്ലാം കരുതി വെക്കാൻ  പത്നിയെ പോലും  പരിത്യജിച്  നീ  ഹൃത്തടം പോലും  ഒരുക്കിവെച്ചോ .

അനുതാപമില്ലെങ്കിലെന്തു  വേണ്ടു
നീ  മണ്ണിന്റെ  മക്കളെ  ദുഷിച്ചിടുമ്പോൾ   ആനുപാതത്തിൽ  കുറച്ചില്ലല്ലോ !  

കുടില തന്ത്രങ്ങൾ ജപിച്ചു  തുപ്പേ  നിന്റെ മന്ത്രിയും  തന്ത്രിയായി  പരിണമിച്ചു
സ്‌മൃതിമണ്ഡപങ്ങളിൽ  ചതിയൊരുക്കേ  നിന്റെ  ചിത്തത്തിലില്ലല്ലോ   മര്മരങ്ങൾ

പഞ്ച ഭൂതങ്ങൾ ഒത്തുചേർന്നു മനുക്ഷ്യാവകാശങ്ങൾ  നിജപ്പെടുത്തേ   മണ്ണിന്റെ  മക്കൾ തിരിച്ചറിഞ്ഞോ  നിന്റെ അന്തരംഗത്തിലെ കുടില തന്ത്രം .

നരയായി നീളും  നിരാശയെ  കൂദാശയായിട്ടു സീകരിക്കാൻ   നീ   എന്തു  കൃഷി   ചെയ്തു  ഈ  ഭൂപടത്തിൽ .

കലാപങ്ങളിൽ  കണ്ണു വെച്ച് കോലാഹലങ്ങൾക്കു കോപ്പുകൂട്ടാൻ നീ തന്ത്രങ്ങളെവിടെന്നു  അഭ്യസിച്ചു .

വിവരാകാശം പുറത്താക്കുമോ   നിന്നിലെ   വിവരമില്ലായ്മ എന്നു   ഭയപ്പെടുന്നോ .

വിലാപങ്ങൾ  ഉയരുന്ന  കുരുക്ഷേത്രവും  നിനക്കായ്  ആലാപനങ്ങൾ ഉതിർക്കുമെന്നോ .

കരുതി  കാത്തുവെച്ചതും 
കുരുതിയായ്  കൊടുക്കിലും
അനുതപിക്കാത്ത  സോദരെ  പരിതപിക്കുമെന്നു  നിനച്ചിടേണ്ട .

വരമായി  ലഭിച്ചതും  വരവിൽ  കവിഞ്ഞതും അറിവായി  നിറയുന്ന  പടനിലങ്ങളിൽ
വടികുത്തി വടിവൊത്തു നിൽക്കയാണിപ്പോഴും കർഷകർ .

ഹിംസ്ര ജന്തുക്കളാൽ വേട്ടയാടുമ്പോഴും സഹന സമരങ്ങളിൽ  ആശയേറ്റി
ഈ വഴിയടയുമൂഴിയിൽ വടികുത്തി വടിവൊത്തു നിൽക്കയാണിപ്പോഴും കര്ഷകര്.