Aksharathalukal

HAMAARI AJBOORI KAHAANI 23

HAMAARI AJBOORI KAHAANI

പാർട്ട്‌ 23



രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അപ്പു നിഹായെ ചുറ്റിപറ്റിയാണ് നടക്കുന്നത്. ആലോയിച്ചിട്ടു പറയാന്നു പറഞ്ഞിട്ട് മറുപടിയെന്താവുമെന്നറിയാനാണ് ഈ നടത്തം.

നിഹാ ഇതെല്ലാമറിയുന്നുണ്ടേലും അറിയാത്ത ഭാവത്തിലാണ് നടത്തം.

സ്കൂളിൽപോവാൻ റെഡിയായി ഇറങ്ങാറായിട്ടും നിഹായോനും പറയാത്തത് കണ്ട് അപ്പു അമ്മിയെ തോണ്ടാൻ തുടങ്ങി. സഹികെട്ടു അമ്മി തന്നെ നിഹയോട് ചോയിച്ചു.

അല്ല നിഹാമോളെ ഇന്നലെപറഞ്ഞ ട്രിപ്പിന്റെ കാര്യമെന്തായി.... മോളു തീരുമാനിച്ചോ....

തീരുമാനിച്ചു അമ്മി.... ഇനിയും മൂന്നു ദിവസംകൂടിയല്ലേയുള്ളു എന്തൊക്കെയാ വാങ്ങാൻ കിടക്കുന്നെ നമുക്ക് നാളെത്തന്നെ പോയി വാങ്ങണം. ഇന്ന് ഞങ്ങള് പെരുക്കൊടുക്കും.

നിഹാ പറയാൻ പോവുന്നതെന്തായെന്നു ടെൻഷനടിച്ചിരുന്ന അപ്പു നിഹാ പറഞ്ഞു കഴിഞ്ഞതും സന്തോഷംകൊണ്ട്    
കിടന്നു തുള്ളിച്ചാടുവായിരുന്നു.

അപ്പു അമ്മിയേം നിഹായേം മാറിമാറി ഉമ്മിച്ചു.

ഇനിയും അവിടെ നിർത്തിയാൽ അവൾ ഉമ്മിച് നിക്കുന്നു മനസ്സിലാക്കി പിടിച്ചുവലിച്ചാണ് അപ്പുനെ അവർ കൊണ്ടുപോയതും.

അന്ന് പതിവില്ലാത്തൊരുത്സാഹമായിരുന്നു അപ്പുവിന്. അന്നുതന്നെ അപ്പുവും നിഹായും ട്രിപ്പിനുള്ള പേര് കൊടുത്തിരുന്നു.

പിറ്റേന്നുതന്നെ പോയി ട്രിപ്പിനുവേണ്ട സാനങ്ങളെല്ലാം വാങ്ങിയിരുന്നു. അപ്പുവിനെന്തൊക്കെ വാങ്ങിയിട്ടും അപ്പുവിനൊരു സാമാധാനം കിട്ടുന്നുണ്ടായിരുന്നില്ല. ആ നാട്ടിലെ അപ്പു കയറാത്ത ബേക്കറി കുറവാണെന്ന് വേണം പറയുവാൻ. ഇവളിത് തിന്നാൻവേണ്ടി മാത്രാവോ ട്രിപ്പിന് പോവുന്നെന്നു പോലും നിഹായും അമ്മിയും ചിന്തിക്കാതിരുന്നില്ല. അപ്പുവിന് അതവളുടെ സന്തോഷപ്രകടനമായിരുന്നു. നിഹാ പോവുന്നില്ലാന്ന് പറഞ്ഞു അവസാനം സമ്മതിച്ചപ്പോഴേക്കും എന്തൊക്കെയാ ചെയ്യണ്ടെന്നു തന്നെ അവൾക്ക് നിശ്ചയമില്ലായിരുന്നു.

അന്ന് വൈകിട്ട് തന്നെ അപ്പു അജുവേട്ടനേം റിച്ചേട്ടനേം ആൽവിച്ചനേം വിളിച്ചു ഭീഷണിപ്പെടുത്തി. ട്രിപ്പിനു പോവാൻ വേണ്ടുന്ന സാധനങ്ങളുമെല്ലാം കെട്ടിപൊതിഞ്ഞു വന്നേക്കണമത്രേ. അതുപിന്നെ അങ്ങനെയാണെല്ലോ സ്വന്തായിട്ട് ഏട്ടൻമാരില്ലാത്ത സങ്കടം വേണ്ടന്നുവെച്ചു നമ്മുടേട്ടെന്മാരെന്നോ അറിയാതെ പറഞ്ഞു പോയിരുന്നു പിറക്കാതെപോയ ആങ്ങളായിക്കണ്ടേക്കാൻ. അന്നുതുടങ്ങിയതായിരുന്നു അവരുടെ ശുക്രൻ.

എന്ത് പണിക്കാണേലും ആദ്യം പിടിച്ചു അവരെനിർത്തും. ഒരുപണിയുല്ലാതെ വീട്ടിൽ ചൊറിയും കുത്തിയുമിരിക്കുമ്പോൾ ഫോൺ വിളിച്ചു തെറിവിളിച്ചു കറങ്ങാൻ കൊണ്ടോവാൻ പറയും. ഏതേലും പെൺപിള്ളേരെ വായിനോക്കിന്നറിഞ്ഞാ അന്ന് തീർന്നു അവരുടെ കഥ. വേണേൽ അവളോട് പറഞ്ഞാൽ അവൾ കാണിച്ചരും നല്ല പിള്ളേരെ നോക്കാൻ.

അങ്ങനെ എണ്ണിയാൽ തീരാത്ത പണികളായിരുന്നു അപ്പു അവർക്ക് കൊടുത്തു പോന്നത്. അവളുടെ കുസൃതികളെല്ലാം അകമേ ആസ്വദിച്ചും പുറമെ ചീത്തവിളിച്ചും ഏട്ടന്മാരും മുന്നേറി. നിഹാ പിന്നെ രണ്ടുകൂട്ടത്തിലും ചാടി ചാടി നിന്നോളും.



അങ്ങനെ കാത്തു കാത്തു നിന്നു ട്രിപ്പിന്റെ തലേ ദിവസമായിരുന്നു. അപ്പുവിനെന്തൊക്കെയാണ് ചെയ്യേണ്ടതെന്നു അറിയാത്തപോലായിരുന്നു പ്രകടനം. അപ്പുന്റെ പാക്കിങ് കണ്ടുനിന്നാൽ ഇനിയും ഇവളെങ്ങാനം നാടുവിട്ടുപോവാനുള്ള പ്ലാനിങ്ങിലാണോ എന്നുപോലും ചിന്തിച്ചുപോയി. 

നിഹാ ഇതെല്ലാം കണ്ട് തലയിൽ കയ്യുംകൊടുത്തിരുപ്പാണ്.
നിഹാ പാക്ക് ചെയ്‌താൽ ശെരിയാവൂല്ലന്നും പറഞ്ഞു അതും അപ്പുതന്നെയായിരുന്നു ചെയ്തിരുന്നത്.

ഓരോന്നുമെടുത്തു വെക്കുമ്പോളാണ് അപ്പുവിന് പുതിയ ഐറ്റത്തിന്റെ ലിസ്റ്റ് കിട്ടുന്നത്. അപ്പൊത്തന്നെ ഒരു കാളായിരിക്കും ഏട്ടന്മാർക്ക്. കടയിൽ പോയി വന്നു പോയി വന്നു കുഴഞ്ഞു അവിടെത്തന്നാക്കിയാലോ കിടപ്പെന്നുപോലും അവരാലോചിക്കാതിരുന്നില്ല. ഇതെല്ലാം കണ്ട് രസിച്ചിരുപ്പാണ് നിഹാ.

അവസാനം ഏട്ടന്മാർ സഹികെട്ടു രണ്ടു ടൺ സാധനവുമായിവന്നു എല്ലാം കുത്തിനിറച്ചുവെച്ചു ഇനിയാ ബാഗ് നാളെ പോവാനല്ലാതെ തൊട്ടുപോവല്ലെന്ന് ഭീഷണിപ്പെടുത്തേണ്ടിവന്നു അപ്പുവിനെ ഒന്നൊതുക്കാൻ.

ഇവളെ ട്രിപ്പിനു വിടാൻ തീരുമാനിച്ചതെ അബദ്ധമായിപ്പോയല്ലോ എന്നാണ് മേരാമ്മി ഇപ്പൊ ചിന്തിക്കുന്നത്.  

ജാച്ചപ്പയേം ഏട്ടായിമാരേം അമ്മിയേം നിഹായേം എന്നുവേണ്ട ഒറ്റൊരാളെ ഉറങ്ങാൻ സമ്മതിച്ചിരുന്നില്ല അപ്പു.

അതും പോരാഞ്ഞു സാധാരണ അമ്മി വന്നു കുത്തിപ്പൊക്കിയാലും വീണ്ടും തിരിഞ്ഞുകിടന്നുറങ്ങാറുള്ള അപ്പു നാലുമണിന്നായതും എല്ലാരേം കുത്തിപ്പൊക്കി.

ഇവളിത് സമയം നോക്കി നോക്കി നേരം വെളുപ്പിച്ചതാവോന്നുപോലും നിഹാ ചിന്തിച്ചു.

ഉച്ചക്ക് പന്ത്രണ്ട് മണിക്ക് പോവേണ്ടതിനാണ് അപ്പു രാവിലെ നാലുമണിക്കേ എഴുന്നേൽപ്പിച്ചു ഈ പരവേശമെല്ലാം കാണിക്കുന്നത്.

അപ്പുന്റെ ഈ കോപ്രായങ്ങളെല്ലാം കണ്ട് ഇപ്പൊത്തന്നെ ഒരഞ്ചുവട്ടം ഉപദേശിച്ചുകാണും. അപ്പൂന് പിന്നെ അതൊക്കെ നെവർ മൈൻഡ് ആയോണ്ട് വിഷയമേയില്ല.

നന്ദേച്ചിയെ കണ്ട് അമ്മേനോടും പറഞ്ഞു ശ്രീയേച്ചീടേം സുരേഷേട്ടന്റേം അമ്മിടേം കൂടാണ് അപ്പുവും നിഹായും സ്കൂളിലേക്ക് പോയത്. ഗേറ്റിനു മുന്നിൽത്തന്നെ ഏട്ടായിമാർ കാത്തുനിൽപ്പുണ്ടായിരുന്നു.  

എങ്ങാനം വന്നിട്ടില്ലേൽ അപ്പു പിന്നെ വച്ചേക്കില്ലെന്നു അവർക്കറിയാർന്നു.

നന്ദേട്ടന്റേം (അഭിനന്ദ് ) ഗായുവേച്ചിയും ചേർന്നായിരുന്നു നയായെ കൊണ്ടുവിടാൻ വന്നത്.

നന്ദേട്ടനും ഗായേച്ചിയും രണ്ടാളും കോളേജ് പ്രൊഫസർ ആണ്. സുഭദ്ര അപ്പച്ചി നന്ദേട്ടന്റെ വിവാഹം കഴിഞ്ഞതോടെ ഗായേച്ചിയുടെ ജോലി രാജിവെപ്പിച്ചു വീട്ടിൽത്തന്നെ നിർത്താൻ ശ്രമിച്ചിരുന്നെങ്കിലും നന്ദേട്ടൻ ഇടപെട്ടു അത് തടഞ്ഞിയുന്നു. ഗായേച്ചി ജോലിക്ക് പോവുന്നതിനോടുള്ള എതിർപ്പിൽ ഇടക്ക് അപ്പച്ചിയൊന്ന് കേറി ചൊറിയാൻ നോക്കാറിണ്ട്. അത് മനസ്സിലാക്കിയപോലെ നന്ദേട്ടൻ എപ്പോഴും ചേച്ചിയെ പൊതിഞ്ഞുപിടിച്ചിരുന്നു. ആരുടേയും അടിമയാക്കാനോ ചവിട്ടിയരക്കാനോ നന്ദേട്ടൻ ഗായേച്ചിയെ വിട്ടുകൊടുത്തിരുന്നില്ല. അവിടെ നിക്കുന്നിടത്തോളം ഇതൊക്കെ തന്നെ ആവർത്തിക്കുമെന്ന് മനസിലാക്കി നന്ദേട്ടൻ ഗായേച്ചിയേം കൂട്ടി കുറച്ചു ദൂരെ ഒരു കോളേജിൽ ജോയിൻ ചെയ്തു. അതോടെ അവർ താമസം അങ്ങോട്ടേക്ക് മാറ്റി. ഇടക്കിടെ വന്നു കണ്ട് പോവുക മാത്രേ ഉണ്ടാവാറുള്ളൂ. ഒരു ഭർത്താവെന്ന നിലയിൽ നന്ദേട്ടന്റെ വിജയമായിരുന്നു ഗായേച്ചിയെ ചേർത്തുപിടിച്ചു സംരക്ഷിക്കുന്നതിൽ. നന്ദേട്ടന്റേം ഗായേച്ചീടേം സ്നേഹം അത്രക്ക് ദൃഡമേറിയതുമായിരുന്നു.

നന്ദേട്ടൻ നിഹായോടും ചേച്ചിമാരോടും ദേഷ്യമൊന്നും കാട്ടാതെയായിരുന്നു പെരുമാറിയിട്ടുള്ളത്. അധികം അടുപ്പം കാട്ടിയിട്ടില്ലായെങ്കിലും എപ്പോ കാണുമ്പോഴും ഒരു പുഞ്ചിരി നന്ദേട്ടനും ഗായേച്ചിയും നൽകാൻ മറക്കാറില്ല.  

വീട്ടിൽനിന്നും മാറി നിൽക്കുന്നതിൽ നയക്ക് ചെറിയൊരു പരിഭവവും പിണക്കവും നന്ദേട്ടനോടും ഏട്ടത്തിയോടും കാട്ടിയിരുന്നു. അതിൽപ്പിന്നെ എന്തും ആദ്യം പറയുന്ന നന്ദേട്ടൻ മാറി ആ സ്ഥാനം മനുവേട്ടന് കൊടുത്തിരുന്നു. ഇതിപ്പോ ആ പഴയ നയാ ആയിരുന്നു അവൾ. നന്ദേട്ടന്റെ കയ്യിൽ തൂങ്ങി നടക്കുന്ന കുറുമ്പിയായി അവൾ മാറിയിരുന്നു.


ഇതൊക്കെ നോക്കി നിക്കുമ്പോളാണ് നമ്മുടെ ഏട്ടായിമാർ അപ്പുനേം നിഹായേം വലിച്ചു നേരെ പോയത് നന്ദേട്ടന്റടുത്തേക്കാരുന്നു. ഇവടിപ്പോ എന്താ നടക്കുന്നെന്നറിയാതെ കണ്ണിതള്ളി നിൽപ്പാണ് അപ്പുവും നിഹായും.


സാറേ നിങ്ങളിതെവിടെപ്പോയതായിരുന്നു... ഞങ്ങളെവിടെല്ലാം അന്വേഷിച്ചെന്നറിയ്യോ..... ആൽവിച്ചൻ

പിന്നല്ല ഒരു സുപ്രഭാതത്തിൽ നോക്കിയുമ്പോൾ കെട്ട്യോനേം കെട്ട്യോളേം കാണാനില്ല........ റിച്ചേട്ടൻ

ഇനിയിപ്പോ നിനക്കെന്താ പറയാനുള്ളതെന്ന ഭാവത്തിൽ നന്ദേട്ടൻ അജുവേട്ടനെ നോക്കി.

ഇതൊക്കെ തന്നെയാ ഏട്ടാ എനിക്കും പറയാനുള്ളെ...

നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയപോലെ അജുവും പറഞ്ഞു.

എന്നാപ്പിന്നെ ഇനിയും ഞാനൊന്ന് പറഞ്ഞോട്ടെ...

അവരെ മാറി മാറി നോക്കി നന്ദേട്ടൻ ചോയിച്ചു. ഇതെല്ലാം കണ്ട് ചിരിച്ചോണ്ടിരുപ്പാണ് ഗായേച്ചി.

എന്റെ പൊന്നേച്ചി എങ്ങനെ സാധിക്കുന്നു ഈ സാധനത്തെ.....

നന്ദേട്ടനെ നന്നായൊന്ന് പുച്ഛിച്ചു ഗായേച്ചിയെ നോക്കി ആൽവിച്ചൻ ചോയിച്ചു.

ഡാ... ഡാ.... മതിയെടാ മതി എനിക്കിട്ട് താങ്ങിയത്...

ആൽവിച്ചന്റെ ചെവി പിടിച്ചു തിരിച്ചോണ്ട് നന്ദേട്ടൻ പറഞ്ഞു.

ഇവടിപ്പോ എന്താ നടക്കുന്നെന്നറിയാതെ കിളിപറത്തി നിപ്പാണ് അപ്പുവും നിഹായും നയായും.

അപ്പുവിന് പിന്നെ ഒട്ടും ക്ഷമയില്ലാത്തൊണ്ട് എട്ടായിമാരുടെ ഇടക്കുകേറി എല്ലാണ്ണത്തിനേം ശെരിക്കും തോണ്ടാനും മാന്താനും തുടങ്ങി.

ഇനിയും ഇവരെ പരിചയപ്പെടുത്തിയില്ലെങ്കിൽ അപ്പു അവരുടെ പൊക കാണുന്നു മനസ്സിലായതും അജുവേട്ടൻ തന്നെ തന്റെ രണ്ട് പെങ്ങമ്മാരേം ഇരുവശത്തുമായി ചേർത്തുനിർത്തിക്കൊണ്ട് അവരെ പരിചയപ്പെടുത്തി.

ഏട്ടാ ഇവരാണ് ഞങ്ങടെ കുഞ്ഞിപ്പെങ്ങമ്മാര് അപ്പുവും നിഹായും.. ഞങ്ങടെ ജീവിതത്തിൽ ഞങ്ങൾക്ക് കിട്ടിയ നിധി...

അവരെ ചേർത്തുനിർത്തി അത് പറയുമ്പോൾ മൂന്നേട്ടൻമാരിൽ ഒരുപോലെ നിറഞ്ഞത് സ്നേഹവും വാത്സല്യവും അഭിമാനവുമായിരുന്നു.

ഇവരുടെ ഈ ഭാവപകർച്ച നന്ദേട്ടനേം ഗായേച്ചിയേം അത്ഭുതപ്പെടുത്തി. നയയുടെ കണ്ണ് ഒരുവേള തിളങ്ങി.

തങ്ങൾ ചേർത്തുനിർത്തേണ്ടവളായിരുന്നിട്ടു പോലും ഒരിക്കലും അതുണ്ടായിട്ടില്ല എന്നത് നന്ദേട്ടന്റെ തല കുനിയിച്ചു. അതെ സമയം തന്നേക്കാൾ അനിയോജ്യനായവരുടെ കൈകളിൽ തന്നെയാണെല്ലോ അവരെത്തിയത് എന്നത് ഏട്ടനിൽ സന്തോഷവും നിറച്ചു.

കുറുമ്പിസ് ഇതാണ് ഞങ്ങടെ സൂപ്പർ സീനിയറും സാറും എല്ലാമെല്ലാമായ നന്ദേട്ടനും അതുപോലെ ഞങ്ങടെ ചേച്ചിയും ടീച്ചറും ഇങ്ങേരുടെ എല്ലാമെല്ലാമായ സഖി ഗാത്രേചിയും... കോളേജിലെ തന്നെ നമ്പർ വൺ പ്രണയജോഡിയായിരുന്നു.....

ഏട്ടായിമാർ പറഞ്ഞ കേട്ട് ഞെട്ടിനിക്കാണവർ. ഇതുപോലൊരു ട്വിസ്റ്റ്‌ അവർ പ്രതീക്ഷിച്ചിരുന്നില്ല.

ഇതെല്ലാം പറഞ്ഞുകഴിഞ്ഞാണ് നന്ദേട്ടന്റേം ഗാത്രേച്ചീടേം ഇടയിൽ പമ്മി നിക്കുന്ന നയായെ ഏട്ടായിമാർ കാണുന്നത്.

ഇത്.......

നയായെ ചൂണ്ടി ആരാണെന്ന ഭാവത്തിൽ അജുവേട്ടൻ തിരക്കി.

ഹാ ഇതാണ് ഞാൻ എപ്പോളും പറയാറുള്ള എന്റെ കാന്താരിമണി... കുഞ്ഞിപ്പെങ്ങൾ നയകുട്ടി അഭിനയാ.....

അവളെ ചേർത്തുപിടിച്ചോണ്ട് നന്ദേട്ടൻ പറഞ്ഞു.

അത് കേട്ടതും ഇതതാണല്ലേ എന്നാഭാവത്തിൽ അജുവേട്ടൻ നിഹായെ നോക്കി. നിഹാ അതിന് അവിഞ്ഞൊരു ചിരിയും ചിരിച്ചു തല നന്നായങ്ങാട്ടിക്കൊടുത്തു.

കുറച്ചു കഴിഞ്ഞതും പോകാനുള്ള സമയമായെന്നു പറഞ്ഞതും കുട്ടികളെല്ലാം വണ്ടിയിൽ കയറി.

ഏട്ടായിമാരോടും അമ്മയോടും ശ്രീയേച്ചി സുരേഷേട്ടൻ എല്ലാരോടും യാത്ര പറഞ്ഞു നിഹായും അപ്പുവും ബസ്സിൽ കയറി. നയാ നന്ദേട്ടനോടും ഗായേച്ചിയോടും യാത്ര പറഞ്ഞു അവരുടെ പുറകെ കയറി.

ബസ് സ്റ്റാർട്ട്‌ ചെയ്തതും പിള്ളേരെല്ലാം കുക്കിവിളിച്ചു ആകെ ബഹളവാക്കിയിരുന്നു. ബസ് പോയി തുടങ്ങിയതും എല്ലാരും തങ്ങളുടെ പ്രിയപ്പെട്ടവർക്കു യാത്രപറഞ്ഞു കൊറേ നല്ല നല്ല ഓർമ്മകൾ നെയ്തു കൂട്ടാൻ ഒരുക്കമായിരുന്നു.

ഇനിയും തങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോവുന്നതെന്തെന്നറിയാതെ നിഹായും അപ്പുവും നയയുമെല്ലാം ആഘോഷങ്ങളിലേക്ക് കടന്നിരുന്നു.

പിള്ളേരെല്ലാംകൂടെ കൂവി വിളിച്ചു പാട്ടിടിപ്പിച്ചു തുള്ളൽ തുടങ്ങിയിരുന്നു.

അങ്ങനെ പാട്ടും ഡാൻസും ബഹളവും റോഡിലൂടെ പോവുന്ന മറ്റു വണ്ടികളെ പൊട്ടിക്കലും കുക്കിവിളിയുമായി ആകെ കളറാക്കിയിരുന്നു. ടീച്ചർമാരും ഇതെല്ലാം കണ്ടാസ്വദിച്ചും പിള്ളേരോടൊപ്പം കൂടിയും കൂടുതൽ അത് കൂടുതൽ മനോഹരമാക്കി.

ആദ്യം വയനാട് ഉർവ ദീപിൽ പോയി അവിടെ വെള്ളത്തിൽ കളിച്ചു എല്ലാണ്ണവും നനഞ്ഞ കോഴികളെ പോലായിരുന്നു. പിന്നെ അവിടെത്തന്നെ റസ്റ്റ്‌ റൂമിൽ പോയി ഡ്രസ്സ്‌ മാറ്റി യാത്ര തുടർന്നു. അന്ന് രാത്രി എല്ലാരും ബസ്സിൽ തന്നേം കഴിച്ചുകൂട്ടിയിരുന്നു. അപ്പുവിന്റെ നേതൃത്വത്തിൽ അന്നുരാത്രി കാളരാത്രിയാക്കി മാറ്റിയിരുന്നു. ഉറക്കംതൂങ്ങുന്നവരുടെ ചെവിക്കീഴിൽ കൊണ്ട് വന്നു പടക്കം പൊട്ടുന്ന സൗണ്ട് ഉണ്ടാക്കുക ചെവിയിൽ തൂവലിട്ടിളക്കി ഇക്കിളി വെക്കുക ഇങ്ങനെ കൊനിഷ്ട് പണികളെല്ലമായി അപ്പു മുന്നിലുണ്ടായിരുന്നു. അപ്പുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിഹായും തൊട്ടുപിന്നാലെത്തന്നെയുണ്ടായിരുന്നു.

ലോകാത്ഭുതമെന്നപോലെയായിരുന്നു അപ്പുവിനും നിഹാക്കുമൊപ്പം നയായും ചേർന്നിരുന്നു എല്ലാ പണിക്കും. പിന്നെ കൊനിഷ്ട് പണികളായോണ്ട് ആരുമാരും അത് കാര്യമാക്കിയതുമില്ല.

അടുത്ത ദിവസം മൈസൂറിലെത്തി അവിടെത്തന്നെ ഒരു 3 സ്റ്റാർ ഹോട്ടലിലായിരുന്നു താമസം.

ഒരു റൂമിൽ നാല് പേർ എന്ന കണക്കിലായിരുന്നു കുട്ടികളെ ആക്കിയത്.

നിഹെടേം അപ്പൂന്റേം കൂടെ നയായും വേറൊരു കുട്ടിയുമായിരുന്നു ഉള്ളത്. നയായെ തങ്ങളുടെ കൂടെയാണെന്നറിഞ്ഞപ്പോൾ അവർക്കു താല്പര്യമില്ലായിരുന്നെങ്കിലും അതവർ പ്രകടിപ്പിച്ചില്ല. മറ്റേ കുട്ടിയേം കൂട്ടി തമാശയൊക്കെപ്പറഞ്ഞു റൂമിലേക്ക് പോയി.
നയാ പല പ്രാവശ്യം അവളോട്‌ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ മൈൻഡ് ചെയ്തില്ല.

ഫ്രഷ് ആയി മൈസൂർ ചുറ്റിക്കറങ്ങി മൈസൂർ പാലസും സൂവും അങ്ങനെ കൊറേ സ്ഥലങ്ങളൊക്കെ കറങ്ങി വൈകിട്ട് വൃന്ദാവൻ ഗാർഡനിൽ എത്തി.

ഇതിനിടെ ഒരുപാട് തവണ നയാ അപ്പുനോടും നിഹായോടും മിണ്ടാൻ ശ്രമിച്ചെങ്കിലും അവറോരിഞ്ഞു മാറുകയായിരുന്നു.

എന്നാൽ വൃന്ദാവൻ ഗാർഡൻ ചുറ്റിക്കറങ്ങി കണ്ടോണ്ടിരിക്കുമ്പോളാണ് നയാ അപ്പുവിനേം നിഹായേം തടഞ്ഞു നിർത്തുന്നത്.

പ്ലീസ് നിഹാ അപ്പു എനിക്ക് പറയാനുള്ളതൊന്നു കേൾക്ക്...... എന്നിട്ട് നിങ്ങളെന്തുവേണേലും ചെയ്തോ പറ്റില്ലാന്നു പറയല്ല്. നിങ്ങൾ മനപ്പൂർവം എന്നെ അവഗണിച്ചതാണെന്നെനിക്കറിയാം പക്ഷെ ഞാൻ പറയാൻ പോവുന്നത് നിങ്ങൾ കേൾക്കണം അതിനുള്ള മനസ്സ് നിങ്ങൾ കാണിക്കണം......

അപ്പു എതിർത്തെന്തെങ്കിലും പറയുന്നതിനുമുന്നേ തന്നെ നിഹാ അവളോട്‌ പറയാൻ അനുവാദം കൊടുത്തിരുന്നു.

അപ്പുവിന് വലിയ താല്പര്യമില്ലാത്തപോലെയായിരുന്നു നിന്നത്.

എന്റെ ഭാഗത്തുനിന്ന് പറ്റിയിട്ടുള്ള തെറ്റുകൾക്കെല്ലാം ക്ഷമ ചോയിക്കാനാ ഞാൻ വന്നേ......

നയയുടെ ആദ്യ ഡയലോഗ് കേട്ട് കിളിപ്പറത്തി നിക്കാണ് നിഹായും അപ്പുവും.

ഞാൻ നിഹാക്കൊരുപാട് ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട് എല്ലാത്തിനും ഞാൻ ക്ഷമ ചോയിക്കുവാ...... പക്ഷെ നിങ്ങൾ കരുതുന്നപോലെ എല്ലാം എന്റെ തെറ്റായിരുന്നില്ല...... നിങ്ങളറിയാത്ത ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്....

നയാ പറയുന്ന കേട്ട് ഞെട്ടി നിക്കുവാണ് അപ്പുവും നിഹായും.

അവൾ പറയുന്നത് സത്യമാണോ കള്ളമാണോ എന്നുപോലും അവർക്കു മനസ്സിലാവുന്നുണ്ടായിരുന്നില്ല. നയാ ഇനിയെന്താ പറയുന്നെന്നറിയാൻ ആകാംഷയോടു കാത്തിരിക്കുവായിരുന്നു അപ്പുവും നിഹായും.




തുടരും....



വായിച്ചു അഭിപ്രായം പറയാൻ മറക്കല്ലേ 😌😌.

 

 


HAMAARI AJBOORI KAHAANI   24

HAMAARI AJBOORI KAHAANI 24

4.8
1321

    HAMAARI AJBOORI KAHAANI  പാർട്ട്‌ 24 കുഞ്ഞുനാൾ മുതൽ ഞാൻ കണ്ടും കേട്ടും വളരുന്നത് ശ്രീധരച്ചയും ലൈലുമ്മയും എന്തോ തെറ്റ് ചെയ്തവരാ അവരോടൊന്നും അധികം അടുപ്പം പാടില്ലാന്നൊക്കെയായിരുന്നു..... അവിടുത്തെ കുട്ടികളോട് മിണ്ടാനൊന്നും പാടില്ലാന്നാ എനിക്ക് പറഞ്ഞുതന്നിട്ടുള്ളത്. നീയും ചേച്ചിമാരും കഴിഞ്ഞ ആ വീട്ടിൽ പെൺകുട്ടിയായിട്ട് ഞാൻ മാത്രായിരുന്നില്ലേ ഉണ്ടായിരുന്നത്. നിങ്ങളോടാരോടുമായി അവിടെ ആരും അടുപ്പം കാണിക്കാത്തതുകൊണ്ട് അവിടെ ആകെയുള്ള പെൺകുട്ടി ഞാനായിരുന്നു. നാലേട്ടൻമാർക്കുമെന്നെ വല്യ കാര്യായിരുന്നു.. ഇതൊക്കെ തങ്ങൾക്കറിയാവുന്നതല്ലേ എന്ന ഭാവത്തി