Aksharathalukal

✨ ഹൃദയത്താൽ ചേർന്നവർ✨ 8

അപ്പോ എല്ലാവരും എന്താ സംഭവിക്കാന്നറിയാൻ വേണ്ടി ഇവരെ തന്നെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.പാറും മറ്റേ ചേട്ടനുമാണെങ്കിലോ ഇതൊന്നും അറിയാതെ നടന്ന് അടുത്തെത്തി.
           തുടരുന്നു .......
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അങ്ങനെ എല്ലാവരും അക്ഷമരായി ഇനി എന്ത് സംഭവിക്കും എന്ന് നോക്കിയിരിക്കാണ്. അവർ തമ്മിൽ കൂട്ടിയിടിക്കും എന്ന കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായി. പക്ഷെ അവര് വീഴുന്നത് കാണാൻ നോക്കി നിന്നവരൊക്കെ ചമ്മിപ്പോയി. എന്താന്നല്ലെ .

"ജയ് "
നമ്മുടെ പിള്ളേര് നിൽക്കുന്നതിന്  വലതു വശത്തായി കുറച്ചു വിട്ടിട്ട്   നമ്മുടെ മൊബൈൽ ചേട്ടന്റെ സെയിം യൂണിഫോമിട്ടിട്ടുള്ള ഒരു ചേട്ടനാണ് ഈ വിളിയുടെ ഉറവിടം. എന്തായാലും ആ വിളികേട്ട  ഉടനെ നമ്മുടെ മൊബൈൽ ചേട്ടൻ ഒന്നു തലയുയർത്തി പാറുവിനെ നോക്കി മറ്റെ ചേട്ടന്റെ അടുത്തേക്ക് പോയി. ഇപ്പോ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലായോ ആ മൊബൈൽ ചേട്ടന്റെ പേരാണ് ജയ് . അപ്പോ ഇനി മൊബൈൽ ചേട്ടൻ  മാറ്റി ജയ് ചേട്ടൻ ആക്കാം. ജയ് ചേട്ടൻ തലയുയർത്തി പാറുവിനെ നോക്കിയെന്നു പറഞ്ഞില്ലേ എങ്ങനെ നോക്കാതിരിക്കും അങ്ങനെ ഇടിച്ചു ഇടിച്ചില്ല എന്ന അവസ്ഥയിലല്ലെ അവർ നിക്കുന്നത് അപ്പോ ജയ് ചേട്ടൻ തലയുയർത്തി നോക്കിയാൽ പാറുവിനെ തന്നെയല്ലെ കാണുള്ളു. പിന്നെ പാറുവാണെങ്കിൽ ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല .മറ്റേ ചേട്ടൻ വിളിച്ചത് ജയ് എന്നാണെങ്കിലും അവിടെ നിക്കുന്നവര് മുഴുവൻ അത് കേട്ട് ആ ചേട്ടനെ നോക്കി . ഓരാളൊഴികെ അതാണ് നമ്മുടെ പാറു. കുട്ടിക്ക് നല്ല ബോധം ആണെ.

[" നീ എന്താ എന്നെക്കുറിച്ച് അപവാദം പറയുന്നുണ്ടോ ."

" ആര് , ഞാനോ ഞാൻ അങ്ങനെയൊക്കെ പറയോ . സത്യം മാത്രേ പറയു . "

" അല്ല എന്ന എന്താ ഇത്ര നേരം ഇവിടെ പറഞ്ഞുകൊണ്ടിരുന്നത്. "

"അതോ അത് നിങ്ങളെക്കുറിച്ച് പറഞ്ഞത. നിങ്ങളൊക്കെയാണല്ലോ എന്റെ ഗഥാ നായികമാർ. "

" ഞങ്ങളെക്കുറിച്ചാണോ , എന്നാ നീ ഇനി കഷ്ടപ്പെടണ്ട ഞാൻ തന്നെ പറഞ്ഞോണ്ട് "

" എന്ന കല്പന പോലെ ഇനി ഞാൻ പറയുന്നില്ല. " ]

അപ്പോ.ഇനി ബാക്കി കഥ ഞാൻ  പറയാം .ഈ ഞാൻ ആരാണെന്നല്ലെ നിങ്ങളുടെ സംശയം ഞാൻ ആണ് പാറു.

ഞാൻ മുഖം കഴുകി വരുമ്പോൾ നാലെണ്ണവും കൂടി അവിടെ നിന്ന് ആംഗ്യ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്. എനിക്കാണെങ്കിൽ ഒന്നുമേ മനസ്സിലാവുന്നില്ല. പിന്നേം എന്താന്ന് ചോദിച്ചപ്പോൾ ഒന്നുല്യ അവിടെ വന്നിട്ട് പറയാം എന്നു പറഞ്ഞു. എന്നാ പിന്നെ അങ്ങനെയാവട്ടെയെന്ന് ഞാനും വെച്ചു. അല്ലാതെ അവരവിടെ നിന്ന് പറയുന്നതെന്നും എനിക്ക് മനസ്സിലാവുന്നില്ല.

പക്ഷെ അവിടെയെത്തിയപ്പോൾ അവർ പറഞ്ഞത് കേട്ട് ഞാൻ വിജ്രംഭിച്ചു പോയി. നിങ്ങളൊന്നു  ഓർത്തു നോക്കിയേ . അഥവ ഞങ്ങൾ വീണിരുന്നെങ്കിൽ ഞാൻ ആവില്ലെ അടിയിൽ പെട . അപ്പോ ഒരുമാതിരി പാണ്ടി ലോറിയുടെ അടിയിൽപ്പെട്ട  തവളയുടെ അവസ്ഥയിൽ ആവില്ലെ ഞാൻ ഹോ ഹൊറിബിൾ ഓർക്കാനും കൂടി വയ്യ.

"എന്താ മളകെ ഇങ്ങനെ നിന്നു തിങ്കുന്നെ . " (നിച്ചു)

" അല്ലഡ എങ്ങാനും വീണാൽ ഉള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചത. "

" അതിലെന്താ ഇപ്പോ ഇത്ര ആലോചിക്കാൻ ഉള്ളത് . വീണിരുന്നെങ്കിൽ പൊളിച്ചേനെ ഈ സ്റ്റോറീസിലൊക്കെ ഉള്ളതുപോലെ വീണിടത്ത് കിടന്ന് കണ്ണും കണ്ണും നോക്കി സ്പാർക്കടിച്ച്, പിന്നെ .." (നിച്ചു)

" ഫാ ...... ...
  അവളുടെ  ഒലക്കേമലെ കണ്ണും കണ്ണും സ്പാർക്കും എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട 😠😠 ."

"😁😁 " ( നിച്ചു)

" ആ മതി മതി നിർത്തിക്കെ ഇങ്ങനെ നിന്നാ മതിയോ നമ്മുക്ക് പോണ്ടെ " (നന്ദു)

" അതെ വേഗം വാ എനിക്ക് പോയിട്ട് പണിയുള്ളതാ." (നീനു )

"നിനക്ക് പോയിട്ടെന്തു പണി ." (മിച്ചു )

"😁😁 എന്തെങ്കിലുമൊക്കെ കഴിക്കണം." (നീനു )

"എപ്പോഴും  ആ ഒരു വിചാരം മാത്രേ ഉള്ളോ ." ( മിച്ചു )

"നിനക്ക് അങ്ങനെ ഒക്കെ പറയാം 10 മിനിറ്റ് നടന്നാൽ വീടെത്തി എനിക്കാണെങ്കിൽ വിശന്നിട്ട് വയ്യ. ഇനി വീട്ടിലെത്താൻ എത്ര നേരം കഴിയണം എന്നറിയോ. " (നീനു )

"ഇനിം ഇവ്ടെ സംസാരിച്ച് നിന്നാൽ ഇപ്പോഴൊന്നും വീട്ടിലെത്തില്ലട്ടോ ." (നന്ദു)

" പറഞ്ഞ പോലെ എല്ലാവരും ഒന്ന്  വേഗം നടന്നേ." (നിച്ചു)

അങ്ങനെ ഞങ്ങൾ അഞ്ചാളും കൂടെ പിന്നെയും കത്തി വച്ച് നടന്നു. ഗേറ്റിലേക്കുള്ള വഴിയുടെ ഇരുവശത്തും  സീനിയേഴ്സ് സൂഷ്മ നിരീക്ഷണം നടത്തിയിരിക്കുന്നുണ്ട്. പക്ഷെ നമ്മളതൊന്നും മൈൻഡ് ചെയ്യാതെ നടക്കുമ്പോഴാ മിച്ചു ന്റെ ഒരു ചോദ്യം .

"ഡാ നമ്മളെ ആരെങ്കിലും വിളിച്ചാലോ ." (മിച്ചു )

" വിളിച്ചാപ്പോ എന്താ "

" അല്ലഡ  ഇക്ക് പേടിയാവുന്നു." (മിച്ചു )

" നീ എന്തിനാ പേടിക്കുന്നെ അവർ നമ്മളെ പിടിച്ച് തിന്നൊന്നും ചെയ്യില്ല ലോ "

" ഡാ എന്നാലും " ( മിച്ചു )

" എന്ത് എന്നാലും 

"അവര് ഭീകര ജീവികളൊന്നും അല്ലലോ .പിന്നെ നമ്മളെ കേറി ചൊറിഞ്ഞാൽ തിരിച്ച് മാന്തും " (നിച്ചു)

"നിച്ചു പറഞ്ഞത് ശരിയാ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അങ്ങോട്ട് ക്കേറി മാന്തും അത് അത്രേ ഉള്ളു . "

" നീ ഇനി അതും പറഞ്ഞ് പേടിച്ച് നിക്കാതെ ഇങ്ങ് വന്നെ ." (നിച്ചു)

നന്ദുവും നീനുവും ഞങ്ങളുടെ മുന്നില അതുകൊണ്ട്  ഈ പറഞ്ഞതൊന്നും അവർ കേട്ടിട്ടില്ല .മിച്ചുവിന് സീനിയേഴ്സ് റാഗ് ചെയ്യോന്ന്  നല്ല പേടിയാണ് സില്ലി ഗേൾ . അങ്ങനെ നടന്ന് ഞങ്ങൾ ഗേറ്റിലെത്തി. ഇത് വരെ ഞങ്ങളെ ആരും വിളിച്ചില്ല ( റാഗ് ചെയ്യാനേ ) ഞങ്ങളെ കണ്ടപ്പോൾ പാവങ്ങളാണെന്ന് വിചാരിച്ചുക്കാണും .

ഗേറ്റിലെത്തിയപ്പോൾ നമ്മുടെ മിച്ചുവിന് ബായ് പറയാനുള്ള സമയം ആയി .

" അപ്പോ ഗായ്സ്  ഇനി നാളെ കാണാം ബായ്. " ( മിച്ചു )

" ആഡ  അപ്പോ നാളെ കാണാം "
" റാറ്റ" (X 4 )

ഗേറ്റിന്റെ അവിടെ നിന്ന് മിച്ചു പോവുന്നതിന്റെ നേരെ ഓപ്പോസിറ്റാണ് ഞങ്ങൾക്ക്  പോകേണ്ട വഴി. ഇവടന്ന് ഒരു 10 മിനിറ്റു നടന്നാൽ അവളുടെ വീടെത്തി.

അങ്ങനെ മിച്ചുനോട് ബായ് പറഞ്ഞ് ഞങ്ങൾ നാലാളും കൂടി വരുമ്പോഴാ ആ വിളി കേട്ടത്.

"ഹലോ നിപാസ് "

ആ വിളി കേട്ടപ്പോൾ തന്നെ മനസ്സിലായി അത് ഞങ്ങളെ ഉദ്ധേശിച്ചാണ് . പക്ഷേ അത് കേൾക്കാത്ത പോലെ നടന്നു.

" ഹലോ നിപാസ്  അവ്ടെ ഒന്ന് നിക്കടോ."

അതും കൂടെ കേട്ടപ്പോൾ ഞാൻ നിച്ചുവിന്റെ മുഖത്തേക്ക് നോക്കി അപ്പോ മനസ്സിലായി എന്റെയും അവളുടേയും മനസ്സിൽ ഒരേ കാര്യമാണെന്ന് .ഞങ്ങൾ വീണ്ടും ആ വിളി ഗൗനിക്കാതെ മുന്നോട്ടു നടന്നു. പക്ഷെ അധികം  മുന്നിലേക്കു പോകുന്നതിന് മുൻപ് തന്നെ അവർ ഞങ്ങളുടെ മുൻപിൽ എത്തിയിരുന്നു.

ഇതാരാണ് എന്നാണ് നിങ്ങൾക്ക് സംശയം എങ്കിൽ ഡീറ്റെൽ ആയിട്ട് പിന്നെ പറയാം. ഇത് മൂന്ന് ആൺപിള്ളേരാണ് .

"ഡോ എങ്ങോട്ടാണ് ഇങ്ങനെ തിരക്കിട്ട് പോവുന്നത് ഞങ്ങൾ വിളിച്ചതു കേട്ടില്ലെ." (🧑 1)

"അതന്നേണ് എന്താഡോ ഒരു മൈൻഡിലാത്താത് , ക്ലാസിന്നും ഇങ്ങനെ തന്നെ " (🧑 2 )

" അങ്ങനെ കണ്ണിൽ കണ്ടവരെ മുഴുവൻ മൈൻഡ് ചെയ്യലല്ല ഞങ്ങളുടെ പണി"

"പിന്നെ എന്താണാവോ ഈ ഞങ്ങളുടെ പണി. " (🧑 3 )

" അതൊന്നും നിങ്ങളെ ബോധിപ്പിക്കണ്ട ആവശ്യം ഞങ്ങൾക്കില്ല. നിങ്ങള് വഴിന്ന് മാറിക്കെ ഞങ്ങൾക്കു പോകണം " (നിച്ചു)

" ആ ഞങ്ങളിപ്പോ മാറാം പക്ഷെ നിങ്ങളെത്ര നാൾ ഇങ്ങനെ തന്നെ പോവുമെന്നറിയണല്ലോ." (🧑 2)

"😏😏😏😏😏😏 " (നിച്ചു + പാറു)

അതും പറഞ്ഞ് അവർ മുന്നിന്ന് മാറി ഞാനും നിച്ചുവും അവരെ  പുച്ഛിച്ചിട്ട് പോന്നു.
 

"ഡാ അവര് നിങ്ങടെ കൂടെ പഠിച്ചിരു ന്നതായിരുന്നോ , ഇവർ നമ്മുടെ ക്ലാസിൽ തന്നെയല്ലെ   പഠിക്കുന്നെ" ( ന്ദന്ദു )

"ആട ഞങ്ങളെല്ലാവരും  ആദ്യം മുതലേ ഒന്നിച്ചു പഠിച്ചവരാ ഇവര് ഒപ്പം ഞങ്ങളുടെ കട്ട ചങ്കുകളും ഇവർ മാത്രമല്ല വേറേയും ഉണ്ട് . അവരൊക്കെ ഇപ്പോ വേറെ കോളേജിലാണ്. " (പാറു)

"നിങ്ങളപ്പോ ഫ്രണ്ട്സാണോ , നിങ്ങൾ തമ്മിലുള്ള പെരുമാറ്റം കണ്ടാൽ അങ്ങനെ തോന്നില്ലലോ " (നന്ദു)

"അതെ ക്ലാസിന്ന് കണ്ടപ്പോഴും മൈൻഡ് ചെയ്തില്ല. " (നീനു )

"അതെ പിന്നെ നിങ്ങള് തമ്മിലെന്തെങ്കിലും പ്രശ്നം ഉണ്ടോ ." (നന്ദു)

"ടാ അത് പിന്നെ " (നിച്ചു)

" ഞങ്ങളോട്  പറയാൻ പറ്റുന്നതാണെങ്കിൽ  പറഞ്ഞ മതീട്ടോ. " (നീനു)

"ടാ അങ്ങനെ പറയാൻ പറ്റാത്തതായിട്ട് ഒന്നുല്യ . ഇവരാണ് രഞ്ജു എന്ന നിരഞ്ജൻ സഞ്ജയ് സഞ്ജു പിന്നെ വിഷ്ണു എന്ന വിച്ചു .ഞങ്ങൾ ആദ്യം മുതൽ തന്നെ ഒപ്പം പഠിച്ചവരാണെന്ന് . ഇവര് മൂന്നാളും 1-ാം ക്ലാസ് മുതൽ ഞങ്ങളുടെ കൂടെ പഠിക്കുന്നതാ. ഞങ്ങളെല്ലാവരും നല്ല കട്ടയാണെങ്കിലും ഇടക്ക് പരസ്പ്പരം പണി കൊടുക്കുകയും ചെയ്യും. ഇടക്ക് അവര് എന്തേലും ഒപ്പിച്ചാൽ സാർനോട് കംപ്ലൈന്റ് ചെയ്യൊക്കെ ചെയ്യും. അത് വലിയ കാര്യങ്ങളൊന്നും അല്ല . ക്ലാസിൽ ഇരുന്ന് അടി കൂട, പിന്നെ ക്ലാസ് ടൈമിൽ സംസാരിക്ക അങ്ങനെയൊക്കെ . 9th ലും 10th ലും ഒക്കെ പഠിക്കുമ്പോഴാണ് ഇങ്ങനെ പണി കൊടുത്തിരുന്നത്. കാരണം സാറും ഞങ്ങളെ എല്ലാവരുമായി നല്ല കമ്പനിയായിരുന്നു. അതുകൊണ്ട് വല്യ സീനൊന്നും ഉണ്ടായിരുന്നില്ല. പിന്നെ +1 ഒക്കെ എത്തിയപ്പോൾ ഇങ്ങനെയുള്ള പണി കൊടുക്കലൊക്കെ നിന്നു . അങ്ങനെ +2 വിൽ എത്തിയപ്പോൾ ഒരു ദിവസം ഞങ്ങൾ തമ്മിൽ എന്തോ ഒരു ചെറിയ കാര്യത്തിന്റെ പേരിൽ വഴക്കുണ്ടായി. അതിൽപ്പിന്നെ  പരസ്പ്പരം പുച്ഛിക്കലും പാര പണിയലുമൊക്കെയായി നീണ്ടു പോയി. + 2 വിൽ പഠിക്കുന്ന ടൈമിലൊക്കെ ഇവര് അധികവും  സ്ക്കൂളിൽ അടിയൊക്കെ ഉണ്ടാക്കുമായിരുന്നു. ചിലതിന്റെ കാരണം ഒന്നും ഞങ്ങൾക്കറിയില്ല. അറിയുന്നതൊക്കെ വല്ല നിസാര കാര്യങ്ങൾക്കുമാവും. കോളേജിലും സ്കൂളിലുമൊക്കെ അടിയുണ്ടാക്കാൻ പിന്നെ വല്യ കാരണങ്ങളൊന്നും  വേണ്ടല്ലോ.

അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്കു ശേഷമുള്ള  ക്ലാസിൽ ഒരു കുട്ടി വന്നിട്ട് പറഞ്ഞു സഞ്ചുവിനേയയും വേരെ രണ്ട് ആൺക്കുട്ടികളെയും സർ വിളിക്കുന്നുണ്ടെന്ന് . അപ്പോ ഞങ്ങൾ തമ്മിൽ തെറ്റിയിരിക്കുന്ന സമയം ആയതു കാരണം എന്തിനാ വിളിച്ചതെന്ന് ചോദിക്കാനൊന്നും പറ്റിയില്ല. കുറച്ചു കഴിഞ്ഞ് അവർ വന്നപ്പോൾ ആ പിരിയഡ് കഴിഞ്ഞിരുന്നു. വന്നപ്പോൾ തന്നെ അവർ ബാക്കിയുള്ള ബോയ്സിന്റെ  അടുത്തുപ്പോയി സംസാരിച്ചു. എല്ലാവരുടെ മുഖത്തും നല്ല ഗൗരവം ആണ് . പിന്നെ അടുത്ത പിരിയഡ് ഒക്കെ കഴിഞ്ഞപ്പോൾ ബ്രേക്ക് ആയി . അപ്പോ ഞങ്ങൾ ഫ്രണ്ട്സൊക്കെ ക്ലാസിൽ സംസാരിച്ചിരിക്കായിരുന്നു.        

ഞാൻ ഫ്രണ്ടിലെ ഡസ്ക്കിൽ ബാക്കിലേക്ക് നോക്കിയിട്ടാന്ന് ഇരിന്നിരുന്നത്. പെട്ടന്നാണ് ആരോ വന്ന് ഡസ്ക്കിൽ ശക്തിയായി അടിച്ചത് . ഒപ്പം "ഡീ ....😠😠😠 " എന്നൊരു വിളിയും. തിരിഞ്ഞ് നോക്കുമ്പോൾ ചെക്കന്മാരൊക്കെ ഉണ്ടായിരുന്നു. ഡസ്ക്കിൽ അടിച്ചത് സഞ്ചുവായിരുന്നു. അവരുടെ അപ്പോഴത്തെ മുഖഭാവം ഞങ്ങൾ അതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു.

എന്താപ്പോ പറയ സംഹാരരുദ്രനായി എന്നൊക്കെ പറയില്ലെ അതേ പോലെ .ദേഷ്യം കൊണ്ട് കണ്ണും മുഖവുമൊക്കെ ചുവന്നിരുന്നു.

പിന്നെ രഞ്ജുവിന്റെ വക ഒരു ഡയലോഗ്.

"നിങ്ങളിന്ന് എന്തായാലും ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. "

ഞങ്ങക്കാണെങ്കിൽ ഒന്നും മനസ്സിലായില്ല.

"എന്താ നിങ്ങളീ പറയുന്നത് ഞങ്ങൾ എന്ത് ചെയ്തൂന്ന "

" ഇത്രയൊക്കെ ചെയ്ത് വച്ചിട്ട് ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലെ. ഒക്കെ മനസ്സിലായിട്ട് തന്നെ ഞങ്ങളിവിടെ നിൽക്കുന്നത്. "

പിന്നെയും  എന്തൊക്കെ  പറഞ്ഞിട്ട് ഓരോരുത്തരായി പോയിത്തുടങ്ങി. അവസാനം വിച്ചുവിന്റെ വക കൂടി ഒരു ഡയലോഗ്. അതും എന്റെ മുഖത്തിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് .

"നിയൊക്കെ ഒരു പെൺക്കുട്ടി ആയതു കാരണ വെറുതെ വിട്ടത്. അല്ലെങ്കിൽ എന്റെയൊക്കെ കൈന്റെ ചൂട് നീ അറിഞ്ഞിരുന്നു."

ഇതൊക്കെ കൂടി കണ്ടിട്ടും കേട്ടിട്ടും എനിക്കാകെ സങ്കടവും ദേഷ്യവുമൊക്കെ വന്നു .

അതിനുള്ള ആദ്യത്തെ കാരണം അവരെ ഇതിനു മുമ്പ് ഒരിക്കലും ഇങ്ങനെയൊരു മുഖഭാവത്തിൽ കണ്ടിട്ടില്ല. പിന്നെ അവർ എന്തിന്റെ പേരിലാണ് ഞങ്ങളോട് ഇങ്ങനെ ദേഷ്യപ്പെടുന്നതും കുറ്റപ്പെടുത്തിയതെന്നും അറിയില്ല.

അങ്ങനെ എന്താണ് പ്രശ്നം എന്ന് അന്വോക്ഷിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായത് .

ഇവരുടെയൊക്കെ പേരിൽ ഇപ്പോ തന്നെ അത്യാശ്യത്തിന് പരാതി ടീച്ചേഴ്സിന്റെ കയ്യിൽ കിട്ടിയിട്ടുണ്ട്. പോരത്തതിന് ഒരു തവണ സസ്പെൻഷനും. അതൊക്കെ കൊണ്ടു തന്നെ ഇനി ആരുടെയെങ്കിലും പേരിൽ എന്തെങ്കിലും കംപ്ലെയ്ന്റ്  അവർക്ക് ഇനി T.c കൊടുക്കും എന്ന് പറഞ്ഞിരുന്നു.

അന്നത്തെ ദിവസം ക്ലാസിൽ ടീച്ചറുമായി ഒരു ഇഷ്യു ഉണ്ടായി. ടീച്ചർ ഞങ്ങളെ ഇട്ട് വെറുപ്പിക്കും അത് ഒരു സത്യാണ്. പക്ഷെ എന്തിന്റെയൊക്കെ പേരിലാണെങ്കിലും പഠിപ്പിക്കുന്ന അധ്യാപികയോട് മോശമായി പെരുമ്മാറുന്നത് തെറ്റല്ലേ. അത് സർനോട് ആരോ പോയി കംപ്ലെയ്ന്റ് ചെയ്തു. അപ്പോ അതിനെക്കുറിച്ച് ചോദിക്കാനായിരുന്നു സർ അവരെ വിളിപ്പിച്ചത്. ഒപ്പം TC കൊടുക്കുന്ന കാര്യം പറയുകയും ചെയ്തു. അത് ഞങ്ങളാണെന്ന് തെറ്റിധരിച്ചാണ് അവര് അപ്പോ അങ്ങനെയൊക്കെ സംസാരിച്ചത്.

ആദ്യം ഞങ്ങള് വിചാരിച്ചത് അത് ടീച്ചർ തന്നെയാവും സർ നോട് കംപ്ലെയ്ന്റ് ചെയ്തിട്ടുണ്ടാവുകയെന്ന് . പിന്നീട് ആണ് മനസ്സിലായത് ഞങ്ങടെ കൂട്ടത്തിലെ തന്നെ ഒരാളാണെന്ന് .

അവളും  പിന്നെ ഞങ്ങളുടെ തന്നെ വേറൊരു ഫ്രണ്ടും കൂടി .സർന്റെ അടുത്തേക്ക് എന്തോ ഒരു ആവശ്യത്തിന് പോയതായിരുന്നു. ക്ലാസിൽ ആ ഇടയായി എന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും. അപ്പോ സർ ചോദിച്ചു. ഇന്ന് ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചതും അവൾ ഇത് പറഞ്ഞു. അത് ഇങ്ങനെയൊക്കെ ആവുമെന്ന് അവളും വിചാരിച്ചില്ല. ആ ഒരു കാര്യത്തിന്റെ പേരിലാണ് അവർ ഞങ്ങളെ കുറ്റപ്പെടുത്തിയത്.

ഇങ്ങനെ പറഞ്ഞത് അവൾ ബാക്കിയുള്ളവരോട് സൂചിപ്പിച്ചിരുന്നു ആ സമയത്ത് ഞാനും നിച്ചുവും കൂടെ വേറെ എങ്ങോട്ടോ പോയിരുന്നത് കാരണം ഇവർ പറഞ്ഞതൊന്നും ഞങ്ങളറിഞ്ഞിരുന്നില്ല.

സത്യം അറിഞ്ഞപ്പോൾ അവരുമായി ഒന്നൂടെ സംസാരിക്കാൻ നോക്കി പക്ഷെ ആരും നിന്നു തന്നില്ല. അവരുടെ കൂട്ടത്തിലെ ആരും സംസാരിക്കാൻ തയ്യാറായില്ലെങ്കിലും സഞ്ചുവിന്റെ ഒക്കെ കൂടെ തന്നെ സർ വിളിപ്പിച്ച ഒരുത്തൻ സംസാരിക്കാൻ വന്നു. അവനോട് ഞാൻ പറഞ്ഞു.

"ഡാ ഞാൻ ഒന്നും അറിഞ്ഞിട്ട് കൂടിയില്ല  നിങ്ങളൊക്കെ വന്നു പറഞ്ഞപ്പോഴാ ഞാൻ കാര്യങ്ങളൊക്കെ അറിയുന്ന് . "

"പിന്നെ ആരാ ഇത് സർനോട് പറഞ്ഞത്. "

" എനിക്കറിഞ്ഞൂട "
എന്തോ ആ സമയത്ത് അവളുടെ പേര് പറയാൻ തോന്നിയില്ല.

പക്ഷെ പിന്നീട് അവൻ പറഞ്ഞത്.
" നക്ഷത്ര എന്ന നീയും നിഹാരികയും അല്ലാതെ വേറെ ആരും ഇങ്ങനെ ചെയ്യില്ല. നിങ്ങടെ ഒപ്പം തന്നെ ചിലപ്പോ ബാക്കിയുള്ളവരും ഉണ്ടാവും. "

അപ്പോഴാ  സഞ്ചു അങ്ങോട്ട് വന്ന് അവനോട് പറഞ്ഞു.

"നീ എന്തിനാ ഇവളോടൊക്കെ സംസാരിക്കാൻ നിക്കുന്നത് . ഇവരെയൊന്നും കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല. "

അവൻ അതും പറഞ്ഞ് മറ്റവനേയും വിളിച്ച് കൊണ്ടുപോയി.

സംസാരിച്ചവർക്ക്  മുഴുവൻ  പറഞ്ഞത് ഒരേ കാര്യം തന്നെ. നക്ഷത്രയും നിഹാരികയും അല്ലാതെ വേറെ ആരും ഈ കാര്യം സാറിനോട് പറയില്ല.

ആ ഒരു സംഭവത്തിനു ശേഷം അവർക്കൊക്കെ ഞങ്ങളോട് ഒരു കര തരം വെറുപ്പ് പോലെയായി. അവർക്ക്  മാത്രമല്ല ക്ലാസിലെ ഭൂരിഭാഗം എല്ലാവർക്കും . ആൺക്കുട്ടികളാരും ഞങ്ങളോട് മിണ്ടാതെയായി. പെൺക്കുട്ടികൾ  ഞങ്ങളോട് സംസാരിക്കുന്നവരൊക്കെ കുറ്റപ്പെടുത്താൻ തോന്നി.

എല്ലാതും കൂടി ആയപ്പോൾ ആകെ സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.
ശരിക്കും കരച്ചിലൊക്കെ വന്നു പക്ഷെ കരയാൻ നിച്ചു സമ്മതിച്ചില്ല. അപ്പോ നിച്ചു പറഞ്ഞത്.

"ഡാ കരയരുത്. നമ്മൾ ചെയ്യാത്ത ഒരു കാര്യത്തിന്റെ പേരില അവർ നമ്മളോട് ഇങ്ങനെ പെരുമാറുന്നത്. അപ്പോ നമ്മളവരുടെ മുൻപിൽ തോക്കുന്നതിനും തെറ്റ് സമ്മതിക്കുന്നതിനുമൊക്ക തുല്ല്യാവും . അതുകൊണ്ട് കരയരുത്. "
പക്ഷെ അതു പറയുമ്പോഴും അവളുടെ ശബ്ദം ഇടറിയിരുന്നു.
 

അവര് ഞങ്ങളോട് ദേഷ്യപ്പെട്ടു തെറ്റിധരിച്ചു എന്നുള്ളതിനെക്കാൾ ഞങ്ങളെ വിഷമിപ്പിച്ചത്. ഇത്രക്കാലം ഒന്നിച്ചുണ്ടായിട്ടും ഞങ്ങളെ മനസ്സിലാക്കാൻ പറ്റിയിലെന്നതാണ്.

പിന്നെ അതിനെക്കുറിച്ച് കൂടുതലൊന്നും  സംസാരിക്കാനും അവരെ തിരുത്താനും പോയില്ല. ഞങ്ങൾക്ക് പരസ്പ്പരമുള്ള ദേഷ്യവും വാശിയും കൂടി . സംസാരിക്കുന്നത് പോയിട്ട് പരസ്പ്പരം മുഖത്തേക്ക് കൂടി  നോക്കാതെയായി.

ദിവസങ്ങൾ കഴിയുന്തോറും ഒരു കാര്യം മനസ്സിലായി അവരോട് മിണ്ടാതെ ഞങ്ങൾക്ക് അധികം പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് . അതു തന്നെയായിരുന്നു അവരുടേം അവസ്ഥ എന്ന് തോന്നുന്നു. കാരണം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ ഞങ്ങളോട് നേരിട്ട് മിണ്ടിയില്ലെങ്കിലും അവർ മനപൂർവ്വം മിണ്ടാനുള്ള സാഹചര്യം ഉണ്ടാക്കി കൊണ്ടിരുന്നു. ഞങ്ങളുടെ കൂടെയുള്ളവർ അതിലിടക്ക് വീണു പോയി . എന്നാലും പരസ്പ്പരം ഉള്ള തെറ്റ് അങ്ങനെ  തന്നെ തുടർന്നു. അപ്പോ ഒക്കെ ഞാനും പാറുവും എങ്ങനെ പിടിച്ചു നിന്ന് എന്ന് ഞങ്ങൾക്ക് തന്നെ അറിയുള്ളു.

അവര് ഞങ്ങളോടൊന്ന് സംസാരിക്കാനും ഒരു അവസരം ഉണ്ടാക്കാൻ പലതവണ ശ്രമിച്ചു. ദേഷ്യം പിടിപ്പിക്കാനും ചിരിപ്പിക്കാനും മറ്റുമായി  ശ്രമിച്ചുക്കൊണ്ടിരുന്നു. പക്ഷെ ഞാനും നിച്ചുവും അവരെ മൈൻഡ് തന്നെ ചെയ്തില്ല. അവരോട് സംസാരിക്കണം  എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു. കാരണം ഇതിന് മുൻപൊന്നും അവരോട് പേരിന് പോലും മിണ്ടാതിരുന്നിട്ടില്ല. അതുകൊണ്ട് അത്ര ദിവസം അവരോട്  എങ്ങനെ മിണ്ടാതെ പിടിച്ച് നിന്നപാട് ഞങ്ങൾക്കെ അറിയു. പക്ഷെ ഇതിനൊക്കെ ഒരുപടി മുകളിലായിരുന്നു അവരോടുള്ള ദേഷ്യവും വാശിയും കാരണം ഇത്ര കാലം ആയിട്ടും അവർ ഞങ്ങളെ മനസ്സിലാക്കിയില്ലലോ .

പിന്നേ മാസങ്ങൾ കഴിഞ്ഞിട്ടും  ഞങ്ങൾ തമ്മിൽ വലിയ നീക്കുപോക്കൊന്നും ഉണ്ടായില്ല. അങ്ങനെ പബ്ലിക് എക്സാമിന്റെ സ്റ്റഡി ലീവ് തുടങ്ങുന്നതിന്റെ തലേദിവസം ഈ ഇഷ്യു നടക്കുന്ന സമയത്ത് വരാതിരുന്ന ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു അവൾ ഞങ്ങൾ തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചു. അവൾ അവരുമായും ഞങ്ങളുമായും മാറി മാറി സംസാരിച്ചു കൊണ്ടിരുന്നു.

അങ്ങനെ അവസാനം അവൾ ഞങ്ങളോട് ചോദിച്ചു.

" ഞാൻ ഇപ്പോ ബോയ്സുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞു. നിങ്ങൾക്ക് സമ്മതം ആണെങ്കിൽ അവർക്ക് നിങ്ങളുമായി മിണ്ടുന്നതിന്  ഒരു കുഴപ്പവുമില്ലെന്ന് എന്താ നിങ്ങളുടെ അഭിപ്രായം."

" നീ ബാക്കിയുള്ളവരുമായി സംസാരിച്ചോ "

" ആ സംസാരിച്ചു. അവരൊക്കെ പറഞ്ഞത് നിച്ചുവിന്റെയും പാറുവിന്റെയും തീരുമാനം എന്താണോ അതാണ് അവരുടേയും . "

ഇത് കേട്ടപ്പോൾ ഞാനും  നിച്ചുവും ഒന്ന് മുഖത്തോട് മുഖം നോക്കി.

"നിങ്ങള് പരസ്പരം നോക്കണ്ട ഓരോരുത്തരുടേയും തീരുമാനം എന്താണെങ്കിൽ അതു പറഞ്ഞാമതി.പിന്നെ വേറൊരു കാര്യം കൂടി പറയാം ഇന്ന് നിങ്ങള് മിണ്ടിയിലെങ്കിൽ പിന്നീട് ഒരിക്കലും അത് ഉണ്ടാവില്ല. "

അതും കൂടി കേട്ടപ്പോൾ പിന്നെ ഒന്നും ചിന്തിക്കാൻ ഉണ്ടായില്ല . ഞങ്ങൾക്കും സമ്മതമാണെന്ന് പറഞ്ഞു.

പിന്നെ അവർക്ക് ഞങ്ങളുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ഞങ്ങളും അതിന് സമ്മതിച്ചു.

അങ്ങനെ പരസ്പ്പരം ആ ഇഷ്യുവിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത് അവസാനിച്ചത് ഒരു വാക്കേറ്റത്തിലാണ്. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ദേഷ്യപ്പെട്ട ദിവസം അതാണ് . ഞാൻ മാത്രമല്ല അന്ന് നിച്ചുവും ഒരുപാട്  ദേഷ്യപ്പെട്ടിരുന്നു. അന്ന് എന്തൊക്കെ പറഞ്ഞ് എന്ന് ഓർമ്മയില്ല പക്ഷെ അത്ര ദിവസം മനസ്സിലൊതുക്കിവച്ചിരുന്ന ദേഷ്യവും വിഷമവും പരിഭവുമെല്ലാം ഒന്നിച്ച് അപ്പോ തീർക്കുകയാണ് ചെയ്തത് ഇതിന്റെ ഇടയിൽ ആരൊക്കെയോ എന്നെ പിടിച്ച് മാറ്റാൻ വന്നത് നല്ല ഓർമ്മയുണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് ഞാൻ ഒരു മൂലയിൽ പോയി ഡസ്ക്കിൽ തലവെച്ച് ഇരുന്ന് കരഞ്ഞു. അന്ന് പിടിച്ച് നിർത്താൽ നോക്കിയിട്ട് പറ്റിയില്ല.

ഇതിന്റെ ഇടയിൽ ടീച്ചേഴ്സിനും മനസ്സിലായിരുന്നു ഞങ്ങളുടെ  ഇടയിൽ എന്തോ പ്രശ്നം ഉണ്ടെന്ന് അവരും പറഞ്ഞിരുന്നു .എന്ത് ഉണ്ടെങ്കിലും പരസ്പരം വേഗത്തിൽ പറഞ്ഞു തീർക്കണമെന്ന് . ഞങ്ങൾ തമ്മിലുള്ള ഈ തെറ്റിൽ സന്തോഷിച്ചവരും ഉണ്ട്ട്ടോ.

പിന്നെ അവർക്കെതിരെ ആക്ഷനൊന്നും എടുത്തില്ല അതൊക്കെ സർനോട് അവരും അവരറിയാതെ ഞങ്ങളും സംസാരിച്ച് ശരിയാക്കി.

അങ്ങനെ ആ ദിവസം കഴിഞ്ഞു പിറ്റേ ദിവസം സംസാരിച്ചപ്പോർ വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല. ഒക്കെ പറഞ്ഞു തീർത്തു പരസ്പരം മിണ്ടി. പക്ഷെ അവര് പറഞ്ഞതൊക്കെ ഉള്ളിൽ കിടക്കുന്നത് കൊണ്ടാവണം എനിക്കും നിച്ചുവിനും അവരോട് അങ്ങനെ മിണ്ടാൻ ഒന്നും പറ്റിയില്ല.

സ്റ്റഡി ലീവും എക്സാമ്സും  വെക്കേഷനും ഒക്കെയായി പിന്നീട് സംസാരിക്കലൊന്നും നടന്നില്ല. പിന്നെ ഇന്നാണ് ഒന്ന് സംസാരിക്കുന്നത്.

"ഓ അപ്പോ ഇതാണല്ലെ നിങ്ങള് തമ്മിലുള്ള ഫ്ലാഷ് ബാക്ക് " (നന്ദു)

" യാ "

" അല്ല എന്താ ഈ നിപാ. അത് മറ്റെ ആ വൈറസിന്റെ പേരല്ലെ " (നീനു )

" അത് ഞങ്ങളെ രണ്ട്പേരേയും ഒന്നിച്ചു വിളിക്കുന്ന പേരാ.നിച്ചുവിലെ നി യും പാറുവിലെ പാ യും . ആ വൈറസൊക്കെ വന്ന സമയത്ത് തന്നെയാണ് ഈ പേര് ഇട്ടത്. " (നിച്ചു)
 

" ഓഹോ ഐ സീ , ഇനി നിങ്ങൾ തമ്മിൽ മിണ്ടുന്നില്ലെ" (നന്ദു)

"പിന്നെ മിണ്ടാതെ ഇനി ഒരു ക്ലാസിൽ അല്ലെ അപ്പോ പിന്നെ ഒക്കെ പതുക്കെ സംസാരിച്ച് ശരിയാക്കാലോ. ഇപ്പോ തല്ക്കാലം ഇങ്ങനെ തന്നെ പോവട്ടെ"

"അല്ല ഇങ്ങനെ നടന്നാൽ ഇപ്പോഴൊന്നും അവിടെ എത്തില്ല ഒന്നു വേഗം നടക്ക് . " (നീനു )

ഞങ്ങൾ വർത്തമാനം പറഞ്ഞു നടന്ന കാരണം പതുക്കേണ് നടന്നിരുന്നത്.

"ഡാ ഞാൻ ഒരു ഡൗട്ട് ചോദിക്കട്ടെ " (നന്ദു)

" ആ ചോദിക്ക് " (X 3)

"നിച്ചുവിനോടും പാറുവിനോടും കൂടിയിട്ടാണെ. " നന്ദു

" ആ ചോദിക്ക് "

" നിങ്ങൾക്ക്  അവരുമായി തെറ്റിയപ്പോൾ ആകെ സങ്കടായോ. " (നന്ദു )

" ആവാതെ പിന്നെ " (നിച്ചു + പാറു )

" അവരോട് മിണ്ടാതെ നിങ്ങൾക്ക് ആകെ ശ്വാസം മുട്ടുന്ന പോലെ തോന്നിയോ " ( നന്ദു)

" ആ തോന്നി " (നിച്ചു + പാറു )

" അത് പിന്നെ ഇല്ലെ സാധാരണ  ഈ പ്രേമം പൊട്ടി പാളീസായാലും അല്ലെങ്കിൽ അവരോട് തെറ്റിയിരിക്കുമ്പോഴൊക്കെയല്ലെ ഇങ്ങനെയുണ്ടാവാ നിങ്ങൾക്ക് ഇതിൽ ആരോടെക്കെയായിരുന്നു കാതൽ ഉണ്ടായിരുന്നത്. " നന്ദു

നന്ദുവിന്റെ  ചോദ്യം കേട്ടതും എന്റെ തലയിലെ കിളികളൊക്കെ പോയി. സെയിം അവസ്ഥ തന്നെയായിരുന്നു നിച്ചുവിന്റെയും. പിന്നെ പോയതിൽ രണ്ട് കിളിയൊക്കെ തിരിച്ചുവന്ന നിമിഷം തന്നെ . ഞാനും നിച്ചുവും കൂടെ ഡീ ..... എന്ന് വിളിച്ച്  അവളുടെ നേരെ ചെന്നപ്പോൾ അവൾ നീങ്ങിയത് റോഡിലേക്കായിരുന്നു.

പിന്നെ പെട്ടന്നാണ് ഞാൻ കാഴ്ച കണ്ടത് നന്ദുവിന്റെ നേരെ വരുന്ന ഒരു ബുള്ളറ്റ്.

പാറൂ ........................

                   തുടരും .....