Aksharathalukal

❄️You are my pumkin❄️__01

 
 
Riya anuz🌚🥀 
 
 
എടി ഒരുമ്പെട്ടത്തെ നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഒരു മയത്തിലും ഒതുക്കത്തിലും ഒക്കെ കഴിക്കാൻ...
 
ഇത് ഒരു മാതിരി അന്നം കാണാത്തൊരെ പോലെ വലിച്ചു കേറ്റുന്നത് എങ്ങോട്ടാ...
 
അല്ലേലും എന്നെ പറഞ്ഞ മതി നിനക്കൊക്കെ നേരത്തിനും കാലത്തിനും വെച്ചുണ്ടാക്കി തന്ന് പോറ്റുന്നത് ഞാനാ..
 
അതിന്റെ വല്ല നന്ദി ഉണ്ടോടി നിനക്ക്..
 
രാവിലത്തന്നെ ഇടിയപ്പവും കറിയും ഉണ്ടാക്കി സെലിൻ ടെസ്സയോടായി പറഞ്ഞുകൊണ്ടേയിരുന്നു..
 
എന്നാൽ ഇതൊക്കെ എന്ത് എന്ന മട്ടിൽ ഫുഡിൽ മാത്രം ശ്രദ്ധ ചെലുത്തി ആർത്തിയോടെ കഴിക്കുക്കുന്ന തിരക്കിലായിരുന്നു ടെസ്സ..
 
എന്റെ പൊന്നമ്മച്ചി ഒന്ന് നിർത്തുവോ ഞാൻ ഇതൊന്ന് കഴിച്ചോട്ടെ...
 
നേരം വെളുപ്പിനേ തുടങ്ങികോളും മനുഷ്യനെ മെനകെടുത്താൻ..
 
പറഞ്ഞു തീർന്നതും വെല്യമ്മച്ചി വടിയും കുത്തി അടുക്കളയിലേക്ക് വന്നു..
 
പ്രായം പത്തെഴുപതഞ്ചു ആയെങ്കിലും ഇപ്പോഴും അറുപത്തിന്റെ ചൊടിയാണ് അടുക്കള തോട്ടം മുതൽ വീട്ടുഭരണം വരെ വല്യമ്മച്ചിയുടെ മേൽനോട്ടത്തിലാണ് നടന്നു വരുന്നത്..
 
വെല്യമ്മച്ചിയെ കണ്ടതും ടെസ്സ വേഗത്തിൽ കഴിച്ചു നീച്ചു..
 
ചെറിയ കാര്യങ്ങളിൽ പോലും കുറ്റം കണ്ടെത്തി സെലിനെ വഴക്ക് പറയുന്ന വെല്യമ്മച്ചിയെ ടെസ്സ ഒരു ഈർഷ്യത്തോടെ നോക്കി..
 
അല്ലെങ്കിലും ചില സമയങ്ങളിൽ വെല്യമ്മച്ചിയെ തനിക്ക് കണ്ണെടുത്താൽ കണ്ടൂടാ..
 
 
വെല്യമച്ചിയാണേൽ ചുറ്റും നോക്കുന്ന തിരക്കിലാണ് നോട്ടം മുറ്റത്തേക്കെത്തിയതും ഒരു ആളാലോടെ കഴുകാൻ വെച്ച പാത്രം കഴുകി എടുത്തുവെച്ച്..
 
മുൻവശത്തുകൂടെ ഓടി മുറ്റതെത്തി..കൈകൾ ചൂൽ തിരഞ്ഞു..
 
ചൂൽ കൈലെടുത്തതും..
 
വെല്യമച്ചിയുടെ സെലി... എന്ന അലർച്ച കാതിൽ മുഴങ്ങി...
 
മുറ്റത്തൂ വീണ കുറച്ചു കരിയിലകൾ കണ്ടാണ് വെല്യമച്ചി അലറിയത്..
 
നേരം വെളുക്കും മുന്നേ വീട്ടുപണി ചെയ്ത് തീർത്തില്ലെങ്കിൽ വെല്യമച്ചിക്ക് നല്ല ദേഷ്യം വരും..
 
തനിക്കുള്ള സൈറൺ മുഴങ്ങിയതും ടെസ്സ അതിവേഗം മുറ്റമടിച്ചു കയറി..
 
അല്പ നേരം റെസ്റ്റെടുക്കുക എന്ന ഉദ്ദേശത്തിൽ കുറച്ചു നേരം ഫോണിൽ തോണ്ടി ചാഞ്ഞതെ ഓർമയൊള്ളു അപ്പോഴേക്കും വെല്യമ്മച്ചി അടുത്ത പണി തന്നു..
 
ചെടികൾക്കു വെള്ളം ഒഴിക്കുക വേസ്റ്റ് കൊട്ടുക എന്നിങ്ങ്നെ ഉള്ള പണികളൊക്കെ അലർജി ആയ ടെസ്സ അത് ഗൗനിക്കാതെ നടന്നു..
 
ചെറിയ തോതിൽ നാട്ടുകാര് കേൾക്കും വിധം ബോക്സിൽ പാട്ടും വെച്ച് റൊമാന്റിക് ഡാൻസ് കളിച്ചാണ് ടെസ്സയുടെ തൂത്തുവാരൽ..
 
അത് കണ്ടോണ്ട് വന്ന വെല്യമച്ചി അവളോടായി ഒച്ചവെച്ചു..
 
ആന കുലുങ്ങും പോലെ കുലുങ്ങാതെ വേഗം പണിചെയ്ത് തീർക്കാൻ നോക്ക്..
 
കാണാനും നല്ല കോലമുണ്ട്..
 
എന്തോ അത് കേട്ടതും ടെസ്സക്കു വല്ലാതായി..
പതിമൂന്ന് വയസ് തൊട്ട് കേൾക്കുന്നതാ..
 
അറിഞ്ഞു കൊണ്ടല്ലെങ്കിലും..
 
ചുണ്ട് ഒതുക്ക്.. എല്ലാം കൂടെ തിന്നു തീർകാതെ എന്നൊക്കെ പറയുമ്പോൾ എല്ലാവർക്കും പുഞ്ചിരി നൽകി ഉള്ളിൽ പൊട്ടി
കരയാറുണ്ട്..
 
പലപ്പോഴും എങ്ങോട്ടെങ്കിലും പോയാലോ എന്ന് വരെ ചിന്തിക്കാറുണ്ട്..
 
തന്റെ സമ പ്രായക്കാർ ഒക്കെ നന്നായി ഡ്രസ്സ്‌ ചെയ്യുമ്പോൾ ഉള്ളം വിങ്ങാറുണ്ട്..
 
തടിച്ചു വീർത്ത ശരീരത്തിൽ പറഞ്ഞു തയ്പ്പിച്ച വസ്ത്രം ഇടുമ്പോൾ എപ്പോഴും സ്വയം പഴിക്കാറുണ്ട്..
 
കൂട്ടുകാരികളൊക്കെ പ്രണയിക്കുമ്പോൾ അറിയാതെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്..
 
ആരോടും സങ്കടം പറയാതെ ഉള്ളിൽ ഒതുക്കി നടക്കുമ്പോൾ എല്ലാവരുടെയും പഴികേൾകാം...
 
എന്തൊരു തടിയാ ഇത് ടെസ്സ.. നിനക്ക് മിന്നു കേട്ട് നടക്കില്ല.. മര്യാദക്ക് കഴിപ്പ് മതിയാക്കിയേക്ക്..
 
ദേശിച്ചു പറയുമ്പോൾ കണ്ണു നിറഞ്ഞു തൂവും..
 
മേലനങ്ങാൻ മേല എന്ന ചൊല്ല് കേൾക്കുമ്പോൾ തടി കാരണം മേൽ വരുന്ന വേദനകൾ മനസിലൂടെ മിന്നി മറയും..
 
അതൊന്നും മനസ്സിൽ വക്കത്തെ ബാക്കി പണിയിൽ മുഴുകിയപ്പോഴാണ് പുന്നാര ആങ്ങളയുടെ എഴുനളിപ്പ്..
 
രാത്രി 2 മണി വരെ ഉറക്കം ഒഴിച്ച് ഉച്ചക്ക് രണ്ട് മണിക്ക് എഴുനേറ്റു വരുന്നവൻ തന്റെ ആജന്മ ശത്രു  *എസക്* വെല്യമച്ചിയുടെ കണ്ണിലുണ്ണി എന്റെ കണ്ണി കരട്..
 
മിനി വന്ന് വിളിക്കുമ്പോഴാണ് ടെസ്സ റെഡിയായി കോളേജിലേക്ക് പോകുന്നത്..
 
തന്റെ ഉറ്റമിത്രം ആൾ നന്നേ മെലിഞ്ഞിട്ടാണ് തന്റെ ഒപ്പം വരുമ്പോൾ പലരും എന്റെ മകളാണോ എന്ന് ചോദിച്ചിട്ടുണ്ട്..
 
എന്റെ മാലാഖ കൊച്ച..
 
ടെസ്സ കൊച്ചേ...
 
എന്ന് നീട്ടി വിളിക്കുന്ന മിനിയോട് എന്താ മീനമ്മോ എന്ന് ചോദിച്ചു അവൾ പുറത്തിറങ്ങി..
 
സിമ്പിൾ ലോങ്ങ്‌ ടോപ്പിട്ട് മാറിടം മുഴുവൻ ഷാലിട്ട് മൂടി വരുന്ന ടെസ്സയെ മിനി വന്നു കെട്ടിപിടിച്ചു സുന്ദരിയായല്ലോ കൊച്ചേ..
 
എന്ന് ചിണുങ്ങി കൊണ്ട് പറയുന്ന മിനിയുടെ കൈകളിൽ കോറുത്തു പിടിക്കുമ്പോൾ പഞ്ഞിക്കെട്ട് പോലുള്ള ടെസ്സയുടെ മേൽ അവളുടെ എല്ലുകൾ തറകുന്നുണ്ടായിരുന്നു..
 
നിനക്ക് വെള്ളോം കഴിച്ചൂടെ പെണ്ണെ എന്നും ചോദിച്ചു കൈലുള്ള  ന്യൂടെല തേച് പിടിപ്പിച്ച
ബ്രെഡ് അവൾക്കു നേരെ നീട്ടുമ്പോൾ സങ്കടം വന്നില്ല..
 
താനും തടി കുറഞ്ഞതായിരുന്നെങ്കിൽ എനിക്കും ഇതുപോലെ കിട്ടിലായിരുന്നോ എന്ന് തോന്നി പോയി..
 
എല്ലാരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾക് കൊടുത്തിൽ നിന്ന് ഒരു പങ്കു എനിക്ക് നേരെ നീട്ടുമ്പോൾ നിരസിക്കാനായില്ല..
 
കുറച്ചു നേരത്തെ നടത്തതിനോടുവിൽ ബസ് സ്റ്റോപ്പിലേക്ക് എത്തിയതും ടെസയുടെ നെഞ്ചുപിടക്കാൻ തുടങ്ങി..
 
ഇത് പതിവാണ് വളരെ കുറച്ചു പ്രാവിശ്യം മാത്രമേ ടെസ്സ ബസിൽ കയറിയിട്ടൊള്ളു..
 
തന്റെ കൈ പിടിച്ചു..
 
മിനി ബസിൽ കയറുമ്പോൾ എന്തിനെന്നില്ലാതെ ഹൃദയം അലമുറയിടും..
 
പേടിച്ചു കൊണ്ട് കുരിശ് വരകുമ്പോൾ ആ കണ്ടക്ടർ ചൂടാക്കല്ലേ എന്ന് മാത്രേ പ്രാർത്ഥികാറോള്ളു..
 
ടിക്കറ്റ് ടിക്കറ്റ് എന്ന് പറഞ്ഞു വരുന്ന അയാളെ കണ്ടതും കൈയിൽ കിടന്നു വിയർക്കുന്ന നാണയങ്ങളെ അവൾ മുറുകെ പിടിച്ചു..
 
തനിക് നേരെ വന്ന ആൾക്ക് നേരെ ct എന്ന് പറഞ്ഞു കൊടുക്കുമ്പോൾ ചിരിച്ചു കൊണ്ട് നിന്ന കണ്ടക്ടറുടെ മുഖം മാറി..
 
തനിക്കൊന്നും CT തന്നെ തരാൻ ഒക്കത്തില്ല.. ഒന്നുലേൽ പന പോലെ വളർന്നില്ലേ കൊച്ചേ നിന്ന് കളിക്കാതെ ക്യാഷേടു..
 
മറുപടി ഒന്നും പറയാതെ നിൽക്കുന്ന അവളെ നോക്കിക്കൊണ്ട് ഓരോന്ന് പുലമ്പി പോകുന്ന അയാളെ നിറകണ്ണാലെ അവൾ നോക്കി..
 
ചുറ്റുമുള്ള യാത്രകാർ വെറുപ്പോടെ മുഖം തിരികുന്നത് കണ്ടതും ആ മുഖം താഴ്ന്നു..
 
(തുടരും)
 
#reality based one🥺❤️..
 
Support like & share & comment plesse..
 
Avoid my mistakes.. 🥀