Aksharathalukal

നിനക്കായ്‌ ഈ പ്രണയം (5)

മിലി വീട്ടിൽ വന്നു കയറിയ ഉടനെ ജാനകിയമ്മ കല്യാണക്കാര്യം എടുത്തിട്ടു.

ആൾറെഡി അപ്പ്‌സെറ്റ് ആയിവന്ന മിലിക്ക് അത്‌ കേട്ടതും പ്രാന്ത് പിടിച്ചു.

"അമ്മയോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.. എനിക്ക് വേണ്ടി കല്യാണം ആലോചിക്കേണ്ട എന്ന്..?"

"മിലി.. നീ അമ്മ പറയുന്നത് ഒന്ന് കേൾക്കു.. ദേ ഇപ്പൊ മായയ്ക്കു കല്യാണലോചനകൾ വരും.. ചേച്ചി എന്താ കല്യാണം കഴിക്കാത്തത് എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയും? ഓഹ്... അവള് കല്യാണവും കഴിഞ്ഞു ഒരു കൊച്ചും ആയവനെ കാത്തിരിക്കുകയാണ് എന്നോ?"

"എന്തിനാണ് ആകാശിന്റെ കാര്യം എപ്പോഴും എടുത്തിടുന്നത്?"

"പിന്നെ ഞാൻ എന്താ ചെയ്യണ്ടേ? നീ തന്നെ പറ.. അത്‌ പോട്ടെ.. നീ ഇങ്ങനെ നിൽക്കുമ്പോൾ വിവാഹം കഴിക്കാൻ മായ തയ്യാറാകുമോ? അത് നീ ഓർത്തിട്ടുണ്ടോ?"

മിലി എന്തെങ്കിലും പറയുന്നതിന് മുൻപേ മായ പറഞ്ഞു " ഞാൻ സമ്മതിക്കില്ല... ചേച്ചിക്ക് ഒരു ജീവിതം കിട്ടിയിട്ട് മതി എന്റെ കാര്യം.. "

ജാനകിയമ്മക്ക് മായയുടെ മറുപടി ഒരു കച്ചിത്തുരുമ്പായി "കണ്ടോ... അവള് പറഞ്ഞത് കേട്ടോ..? അതാണ് അമ്മ പറയുന്നത്... ഒന്ന് കേൾക്കു മോളെ.."

ജാനകിയമ്മയോട് പറയാൻ മിലിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. മിലി ഒന്നും മിണ്ടാതെ മുകളിലെ തന്റെ മുറിയിലേക്ക് പോയി.

കുറച്ചു നേരം ഷവറിലെ തണുത്ത വെള്ളത്തിനടിയിൽ നിന്നപ്പോൾ അവൾക്കു ഒരാശ്വാസം തോന്നി.

***************

പബ്ബിലെ ബഹളത്തിനിടയിൽ രഘു തന്റെ ഫ്രണ്ട് ശ്യാമിനോട് പറഞ്ഞു..

"എടാ.. ശ്യാമേ... ഇന്ന് ആ കേസ്... എന്റെ കയ്യിന്റെ അടുത്ത്... ദേ.... ഇത്ര അടുത്ത് കിട്ടിയതാ... ആ ബാൽബു വക്കീല് അവസാനം എനിക്ക് ഒരു ചാൻസ് തന്നു.. പക്ഷെ.. ആ പെണ്ണുമ്പിള്ളക്ക് പറ്റില്ല... അവൾക്ക് ഞാൻ പോരത്രേ..."

മദ്യത്തിന്റെ ലഹരിയിൽ കുഴഞ്ഞു കുഴഞ്ഞാണ് അവൻ പറയുന്നത്.

"നീ നോക്കിക്കോട... ഇതിനു ഞാൻ അവളോട് പ്രതികാരം ചെയ്യും... ചെയ്യും... " രഘു പുലമ്പിക്കൊണ്ട് ഇരുന്നു.

ശ്യാം രഘുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അവന്റെ ഗ്യാങ്ങിൽ രഘുവിന് ഏറ്റവും അടുപ്പം ശ്യാമിനോടാണ്. ഒന്ന് മുതൽ പ്ലസ് ടു വരെ രഘുവും ശ്യാംമും ഒരേ ബെഞ്ചിൽ ഒരുമിച്ചാണ് പഠിച്ചത്. ശ്യാം പിന്നെ മെഡിസിനും രഘു എൽ എൽ ബി ക്കും പോയപ്പോളാണ് അത്‌ മാറിയത്. പക്ഷെ അവരുടെ ഫ്രണ്ട്ഷിപ്പിന് അന്നും ഇന്നും ഒരു മാറ്റവും ഇല്ല.

 ഇവര് രണ്ടുപേരും അല്ലാതെ കുറച്ചു പേര് കൂടെ ഉണ്ട് ഈ ഗ്യാങ്ങിൽ. ജിത്തു എന്ന ജിതിൻ, ലിജോ, ഷൈലാമ എന്ന് വിളിക്കുന്ന ഷൈലജ, പിന്നെ കൃതി.. കൃതി രഘുവിന്റെ ഫ്രണ്ട് മാത്രം അല്ല.. കസിനും ആണ്.. ചെറുപ്പം മുതൽ കൃതിക്ക് രഘുവിനോട് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട്.

"ഡാ... നിങ്ങൾ ഇവിടെ എന്തെടുക്കുവാ...? വന്നു ഡാൻസ് കളിക്കെടാ.." ജിത്തുവാണ് മാറിയിരുന്നു സംസാരിക്കുന്ന ശ്യാമിനെയും രഘുവിനെയും വന്നു വിളിച്ചത്.

ശ്യാംമും രഘുവും മറ്റുള്ളവരുടെ കൂടെ കൂടി ഡാൻസ് ഫ്ലോറിൽ ആടി തിമിർത്തു

*********
രാവിലെ വീട്ടിലെ പണിയൊക്കെ ഒതുക്കി മിലി ലോഹിമാഷിന്റെ വീട്ടിലേക്കു ഇറങ്ങി.

"ആ... ഇതാരാ ഇത്‌..? മിലി കുട്ടിയോ? കേറി വാ.. " മാഷ് മിലിയെ കണ്ടതും പറഞ്ഞു.

"ഉം.. മാഷ് ഇപ്പൊ ട്യൂഷൻ എടുപ്പും കഥ എഴുത്തും ഒക്കെ മതിയാക്കി ബ്രോക്കർ പണിക്ക് ഇറങ്ങിയിരിക്കാണ് എന്ന് കേട്ടല്ലോ..." അവൾ മാഷിനോട് കെറുവിച്ചു.

"എടി... ലില്ലിയെ.. ദേ ഈ മിലി പറയുന്നത് കേട്ടോടി?.." മാഷ് അകത്തേക്ക് നോക്കി ചോദിച്ചു.

"ഉം... കെട്ടു മാഷേ... അത്‌ സാരമില്ല... കല്യാണം ഒക്കെ കഴിഞ്ഞു സന്തോഷമായി ജീവിക്കുമ്പോൾ ഇവൾ ഓർക്കും നമ്മള് പറഞ്ഞത് എത്ര സത്യം ആണെന്ന്... " ലില്ലിയാന്റി പുറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

"ഈ കല്യാണം ഒന്നും എന്റെ മനസ്സിൽ ഇപ്പൊ ഇല്യ മാഷേ..." മിലി പറഞ്ഞു

"പിന്നെ എന്താ നിന്റെ മനസ്സിൽ?" മാഷ് ചോദിച്ചു.

മിലി കയ്യിലിരുന്ന വക്കീൽ നോട്ടിസ് മാഷിന് നേരെ നീട്ടി. മാഷ് അതെടുത്തു വായിച്ചു.

"കൃഷ്ണൻ നായർ... അവൻ വീണ്ടും വന്നേക്കാ... ഇവനെ ഒക്കെ ചാട്ടവാറിന് അടിക്കണം.." മാഷ് പറഞ്ഞു.. "ആട്ടെ നീ വക്കീലിനെ കണ്ടോ?"

മിലി ബാബു വക്കീലിനെ കണ്ടപ്പോൾ നടന്ന സംഭവം എല്ലാം വിവരിച്ചു.

"ഞാൻ വേറെ കുറെ വക്കീല് മാരെയും പോയി കണ്ടു.. ചിലർക്ക് കൃഷ്ണൻ നായരേ പിണക്കാൻ വയ്യ... മറ്റ് ചിലർക്ക് സീനിയർ അഡ്വ ബാബു അലക്സാണ്ടർ -നെ പിണക്കാൻ വയ്യ... ചുരുക്കത്തിൽ നമ്മുടെ കേസ് വാദിക്കാൻ ആർക്കും വയ്യ.." മിലി നെടുവീർപ്പിട്ടു.

"അഡ്വ ബാബുവിന് പിന്നിലും അയ്യാൾ തന്നെ ആയിരിക്കും.. ആ കൃഷ്ണൻ നായർ.."

മിലി അതിനു മറുപടി ഒന്നും പറഞ്ഞില്ല...

"നീ ചെല്ല്.. ഞാൻ ഒരു പോം വഴി ആലോചിക്കാം.. "

മാഷ് പറഞ്ഞത് കേട്ടു പോകാനായി അവൾ എഴുന്നേറ്റു..

അപ്പോളാണ് രഘു കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റു അങ്ങോട്ട് വന്നത്. ഇന്നലത്തെ ഹാങ്ങ്‌ ഓവറിൽ അവന്റെ കണ്ണെല്ലാം ചുമന്നു കവിളെല്ലാം വിങ്ങി ഇരുന്നിരുന്നു.

അവനെ ഒരു പുച്ഛത്തോടെ നോക്കി മിലി വീട്ടിലേക്കു പോയി..

******

"നിരഞ്ജ... നീ പറഞ്ഞ കുട്ടിയുടെ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്.. നമ്മുടെ ഡീറ്റെയിൽസ് ഒന്നും കൊടുത്തിട്ടില്ല... വല്ല പത്രക്കാരും അറിഞ്ഞാൽ പിന്നെ ഒരു ന്യൂസ്‌ ആകും... " നിരഞ്ജന്റെ അച്ഛൻ അവനോടു പറഞ്ഞു.

"എവിടെ നോക്കട്ടെ...?"

അവൻ അച്ഛന്റെ കയ്യിൽ നിന്ന് മിലിയുടെ ബയോഡാറ്റായും ഫോട്ടോയും വാങ്ങി.

"അയ്യോ... അച്ഛാ... ഈ കുട്ടി അല്ല.."

"നീ തന്ന അഡ്രസ്സിലാണ് നമ്മൾ അന്വേഷിച്ചത്.."

"ദേ കണ്ടോ... ഈ കുട്ടി അല്ല... ഈ കുട്ടിയുടെ അനുജത്തി... പേര് ദേ ഇവിടെ ഉണ്ട്... മായാ കാർത്തികേയൻ." അവൻ മിസ്റ്റേക്ക് ക്ലിയർ ചെയ്തു.

"ചേ... തെറ്റിപോയല്ലോ... സാരമില്ല... ഇപ്പൊ തന്നെ ആ മാഷിനെ വിളിച്ചു ക്ലിയർ ചെയ്യാം.."

(തുടരും )

ഫുൾ സ്വിങ്ങിൽ ആയിട്ടില്ല ട്ടോ... ഇത്തിരി കൂടി സമയം തരണേ.. നമുക്ക് ലൈവ് ആക്കാം..


നിനക്കായ്‌ ഈ പ്രണയം (6)

നിനക്കായ്‌ ഈ പ്രണയം (6)

4.5
3609

ഫോൺ താഴെ വച്ച ലോഹി മാഷ് ആകെ വിഷമിച്ചിരുന്നു. "ഛെ.. വെറുതെ ഇരുന്ന മിലിയെ മോഹിപ്പിക്കുകയും ചെയ്തു." മാഷ് ചെന്നു ലില്ലി ആന്റയോട് കാര്യം പറഞ്ഞു. ലില്ലി ആന്റിക്ക് ദേഷ്യം വന്നു. "ന്റെ മാഷേ.. കാത്തു കാത്തിരുന്നു ആ പെണ്ണൊരു പെണ്ണ് കാണലിനു സമ്മതിച്ചതാ.. ഇനി അവര് കാണാൻ വരുന്നത് അവളെ അല്ല.. അവളുടെ അനുജത്തിയെ ആണെന്ന് എങ്ങനെ പറയും?" "അതാണ് ഞാനും ആലോചിക്കുന്നത്." "വെറുതെ എന്തിനാ ആലോചിച്ചു ഇല്ലാത്ത ബുദ്ധി കളയുന്നത്.. ഞാൻ തന്നെ ആലോചിക്കാം.." "ഹ്മ്മ്..." "അതെ... " എന്തോ പറയാനായി തിരിഞ്ഞു നോക്കിയ ലില്ലി ആന്റി കണ്ടത് മിലിയെയും അവളുടെ കൈ പിടിച്ചു നിൽക്കുന്ന