Aksharathalukal

നിനക്കായ്‌ ഈ പ്രണയം (6)

ഫോൺ താഴെ വച്ച ലോഹി മാഷ് ആകെ വിഷമിച്ചിരുന്നു.

"ഛെ.. വെറുതെ ഇരുന്ന മിലിയെ മോഹിപ്പിക്കുകയും ചെയ്തു."

മാഷ് ചെന്നു ലില്ലി ആന്റയോട് കാര്യം പറഞ്ഞു. ലില്ലി ആന്റിക്ക് ദേഷ്യം വന്നു.

"ന്റെ മാഷേ.. കാത്തു കാത്തിരുന്നു ആ പെണ്ണൊരു പെണ്ണ് കാണലിനു സമ്മതിച്ചതാ.. ഇനി അവര് കാണാൻ വരുന്നത് അവളെ അല്ല.. അവളുടെ അനുജത്തിയെ ആണെന്ന് എങ്ങനെ പറയും?"

"അതാണ് ഞാനും ആലോചിക്കുന്നത്."

"വെറുതെ എന്തിനാ ആലോചിച്ചു ഇല്ലാത്ത ബുദ്ധി കളയുന്നത്.. ഞാൻ തന്നെ ആലോചിക്കാം.."

"ഹ്മ്മ്..."

"അതെ... " എന്തോ പറയാനായി തിരിഞ്ഞു നോക്കിയ ലില്ലി ആന്റി കണ്ടത് മിലിയെയും അവളുടെ കൈ പിടിച്ചു നിൽക്കുന്ന മായയെയും ആണ്.

"മാഷേ... അത് ഏതവനായാലും ശരി ഇപ്പൊ തന്നെ വിളിച്ചു ഞങ്ങൾക്ക് താല്പര്യമില്ല എന്ന് പറഞ്ഞേക്ക്.." മായ ദേഷ്യത്തിൽ പറഞ്ഞു

"മോളെ അത്.. "

"എന്റെ ചേച്ചി എനിക്ക് വലുതാ.. ചേച്ചിയുടെ കല്യാണം കഴിഞ്ഞു മതി എനിക്ക് " മായ നല്ല സ്ട്രോങ്ങ്‌ ആയി പറഞ്ഞു.

"ചേച്ചി.. ചേച്ചി പിന്നെ വന്നാൽ മതി.. ഞാൻ പോവാ..."മായ ചാടി തുള്ളി പോയി..

"വാ മോളെ.. ഇരിക്ക്.." പുറത്തെ വരാന്തയിൽ കിടന്ന കസേര ചൂണ്ടി മാഷ് പറഞ്ഞു.

മാഷും മിലിയും ഓരോ കസേരയിൽ ഇരുന്നു. ലില്ലി ആന്റി തുണികഴുകൽ നിർത്തി വരാന്തയിലെ തിണ്ണയിൽ ഇരുന്നു.

"മോളെ.. സോറി... അവർക്ക് ആളു മാറി പോയതാണ് എന്ന് പറഞ്ഞു വിളിച്ചു.." മാഷ് ഇത്തിരി പരുങ്ങാലോടെ പറഞ്ഞു

"എന്റെ മാഷേ.. മാഷ് എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്? അവൾക്ക് നല്ല ഒരു ആലോചന വരുന്നു എന്ന് പറയുന്നത് എനിക്ക് സന്തോഷമല്ലേ.." മിലി പറഞ്ഞു

"എന്നാലും മോളെ... നിനക്ക്.. "

"എനിക്കൊരു വിഷമവും ഇല്ല... പക്ഷേ.."

"പക്ഷേ..?"

"ഈ ആലോചന എന്തോ ശരിയായി തോന്നുന്നില്ല.. ചെറിക്കനെക്കുറിച്ചു ഒരു വിവരവും പറയാതെ... മാഷുക്ക് ഇവരെ എങ്ങനെ ആണ് പരിചയം?"

"ഓഹ്.. അതോ... പണ്ട്... കുറെ കാലം മുൻപാണ്... നിന്റെ അച്ഛനൊക്കെ ഉണ്ടായിരുന്ന കാലത്ത്... അന്ന് ഞാൻ ഒരു കഥ എഴുർത്തിയത് പത്രത്തിലൊക്കെ വന്നിരുന്നു.. അതു കണ്ടു ഒരു പ്രൊഡ്യൂസർ വിളിച്ചു... ആ കഥ സിനിമ ആക്കിയാൽ കൊള്ളാം എന്ന്.. അന്ന് ഞാനും നിന്റെ അച്ഛനും കൂടെ പോയി.. മദ്രാസിൽ.. ഈ ആളെ പോയി കണ്ടു... അവിടെ വീട്ടിൽ താമസിച്ചു.. അവർക്ക് ഒരു നല്ല പയ്യൻ ഉണ്ടായിരുന്നു മകനായിട്ട്. നിന്റെ അച്ഛനാണെങ്കിൽ അവനെ ഒരുപാട് ഇഷ്ടവും ആയി.. എനിക്കിങ്ങനെ ഒരു മകൻ ഇല്ലല്ലോ എന്ന് പറഞ്ഞു.. പിന്നെ ആ സിനിമ നടന്നില്ല.. അത്‌ കഴിഞ്ഞു ഇപ്പോളാ ഞങ്ങൾ സംസാരിക്കുന്നത്.."

അച്ഛന്റെ കാര്യം കേട്ടതും പിന്നെ എതിർത്തു പറയാൻ മിലിക്കു കഴിഞ്ഞില്ല.

"ഹമ്.. എന്തായാലും നാളെ അവർ വരട്ടെ.." മിലി പറഞ്ഞു.

"മാഷേ.. സത്യം പറഞ്ഞാൽ മറ്റൊരു കാര്യം ചോദിക്കാനാണ് ഞാൻ ഇപ്പൊ വന്നത്.." മിലി പറഞ്ഞു

"എന്താ മോളെ?"

"ഞാൻ ഒരുപാട് വക്കീലന്മാരെ പോയി കണ്ടു.. കൊള്ളാവുന്ന ആരും ഈ കേസ് എടുക്കാൻ തയ്യാറാവുന്നില്ല.. ഞാൻ രാഘവിനെ തന്നെ കേസ് എപ്പിച്ചാലോ എന്ന് ആലോചിക്കാ.." മിലി പറഞ്ഞു

"അതിനു മോളെ അവനു എക്സ്പീരിയൻസ് തീരെ കുറവല്ലേ.."

"ഹമ്.. നമ്മുടെ സ്കൂളിൽ പഠിപ്പിക്കുന്ന സുഭിഷ ഇല്ലേ.. അവളുടെ ഭർത്താവ് ഷറഫുന്റെ കൂടെ പഠിച്ചതാണ് ഈ കക്ഷി.. നല്ല മിടുക്കനാ, റാങ്ക് ഹോൾഡർ ആണ്.. എന്നൊക്കെ ആണ് ഷറഫു പറയുന്നത് "

ലില്ലി ആന്റി ആണ് അതിനു മറുപടി പറഞ്ഞത് "അതെ മോളെ.. തൂക്കി വിറ്റാൽ തീരാത്ത അത്ര പൊന്നും പണവും ഉള്ള വീട്ടിലെ ചെക്കനാ... നല്ല വകീൽ ആവണം എന്ന ആഗ്രഹം കൊണ്ടാ ഇവിടെ ഇങ്ങനെ കഷ്ടപെടുന്നേ.."

"ലില്ലി.. നീ അറിയാത്ത കാര്യത്തിൽ ഇടപെടല്ലേ.." മാഷ് ലില്ലി ആന്റിയെ തടഞ്ഞു.

മാഷ് മിലിയോടായി പറഞ്ഞു "മോളെ.. നീ പറഞ്ഞതൊക്കെ ശരിയാ.. പക്ഷെ ആൾക്ക് ഉത്തരവാദിത്തം തീരെ കുറവാണ്... മാത്രമല്ല.. അവൻ ആ ബാബു വക്കീലിന്റെ ജൂനിയർ അല്ലേ.. അയ്യാളെ വിശ്വസിക്കാൻ പറ്റോ?"

"അതാ.. ഞാൻ പറഞ്ഞു വന്നത് .. രാഘവ് നമ്മുടെ കേസിനു വേണ്ടി ബാബു വക്കീലിന്റെ ജൂനിയർ സ്ഥാനം വേണ്ടാന്ന് വയ്ക്കാൻ തയ്യാറാകുമോ?"

******

രഘുവും ഗാങ്ങും കോഫി ഷോപ്പിൽ കത്തി അടിച്ചു ഇരിക്കുകയായിരുന്നു..

ശ്യാം പറഞ്ഞു.. "എടാ രഘു.. ഇതിൽ എന്താ ഇത്ര ആലോചിക്കാൻ...? എന്തായാലും ആ ബാൽബു വക്കീലിന് ചായ കൊണ്ട് കൊടുക്കുന്ന പണിയല്ലേ... അത്‌ പോട്ടെ ന്ന് വച്ചു ഇതങ്ങു എടുക്കഡാ "

"എടാ.. നിനക്കിതിന്റ സീരിയസ്നെസ് മനസിലാവാഞ്ഞിട്ടാ... ഈ കേസ് എങ്ങാനും തോറ്റാലുണ്ടല്ലോ.. എന്റെ കരിയർ അതോടെ ശും... " രഘു പറഞ്ഞു. 

"അതിപ്പോ അല്ലെങ്കിലും ശും.. ശും... അല്ലേ.. " ഷൈലാമയുടെ കമന്റ്‌

"ഇളക്കല്ലേ... വല്ലാണ്ട് ഇളക്കല്ലേ..."

"ഡാ.. നിനക്കു ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ... അവിടെ കമ്പനിയിൽ നിനക്കു വേണ്ടി നല്ല എ സി റൂം റെഡി ആക്കി ഇട്ടിട്ടില്ലേ അങ്കിൾ... അതിലൊന്ന് വന്നു ഇരുന്നാൽ പോരെ..?" കൃതി പറഞ്ഞു.. (എന്നിട്ട് എന്നെ കെട്ടിക്കൂടെ - ആത്മഗതം )

"പോടീ... അതാണെങ്കിൽ എന്നെ ആകാമായിരുന്നു.. ദാറ്റ്‌ ഈസ്‌ നോട്ട് ഐ വാണ്ട്‌ ".. രഘു പറഞ്ഞു "എന്തായാലും ഒരു പ്രാവശ്യം ട്രൈ ചെയ്തു നോക്കാം എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് "

(തുടരും )
 


നിനക്കായ്‌ ഈ പ്രണയം (7)

നിനക്കായ്‌ ഈ പ്രണയം (7)

4.6
3639

രഘു മിലിയെ കാണാനായി വീട്ടിലേക്കു വരുന്ന വഴിക്കാണ് മിനിമോളും ആയി കൂട്ടി മുട്ടിയത്. താഴെ വീണ പുസ്തകങ്ങൾ എടുക്കുവാൻ അവൾ മിനിമോളെ സഹായിച്ചു. "സോറി.."അവൻ പറഞ്ഞു  "സാരമില്ല ഏട്ടാ.. ഞാൻ എടുത്തോളാം.." അവളുടെ കൂടെ അകത്തേക്ക് നടക്കുമ്പോൾ അവൻ ചോദിച്ചു. "മോള് ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്?" "ഞാൻ ഇപ്പൊ കോച്ചിങ് ന് പോവാ..റിപീറ്റ് ചെയ്യാ " "മെഡിസിൻ ആണോ?" അല്ല എന്ന അർത്ഥത്തിൽ അവൾ തലയാട്ടി. "ഐ ഐ ടി കോച്ചിങ് " "ഏട്ടൻ മോളുടെ ചേച്ചിയെ കാണാൻ വന്നതാ.. " "മിലിചേച്ചിയെ ആണോ മായേച്ചിയെ ആണോ?" അവൻ സംശയിച്ചു. ആ രണ്ടു പേരും അവനു അറിയില്ല. "മൈഥിലി മാഡം.." അവൻ പറഞ്ഞു "അമ്മേ.. മിലി ചേച്ചിയെ കാണാൻ ഒരു