Aksharathalukal

നിനക്കായ്‌ ഈ പ്രണയം (7)

രഘു മിലിയെ കാണാനായി വീട്ടിലേക്കു വരുന്ന വഴിക്കാണ് മിനിമോളും ആയി കൂട്ടി മുട്ടിയത്.

താഴെ വീണ പുസ്തകങ്ങൾ എടുക്കുവാൻ അവൾ മിനിമോളെ സഹായിച്ചു.

"സോറി.."അവൻ പറഞ്ഞു 

"സാരമില്ല ഏട്ടാ.. ഞാൻ എടുത്തോളാം.."

അവളുടെ കൂടെ അകത്തേക്ക് നടക്കുമ്പോൾ അവൻ ചോദിച്ചു. "മോള് ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്?"

"ഞാൻ ഇപ്പൊ കോച്ചിങ് ന് പോവാ..റിപീറ്റ് ചെയ്യാ "

"മെഡിസിൻ ആണോ?"

അല്ല എന്ന അർത്ഥത്തിൽ അവൾ തലയാട്ടി. "ഐ ഐ ടി കോച്ചിങ് "

"ഏട്ടൻ മോളുടെ ചേച്ചിയെ കാണാൻ വന്നതാ.. "

"മിലിചേച്ചിയെ ആണോ മായേച്ചിയെ ആണോ?"

അവൻ സംശയിച്ചു. ആ രണ്ടു പേരും അവനു അറിയില്ല.

"മൈഥിലി മാഡം.." അവൻ പറഞ്ഞു

"അമ്മേ.. മിലി ചേച്ചിയെ കാണാൻ ഒരു ഏട്ടൻ വന്നിരിക്കുന്നു.." എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു മിനിമോൾ അകത്തേക്ക് കയറി.

കുറച്ചു കഴിഞ്ഞപ്പോൾ ജാനകിയമ്മ പുറത്തേക്കു വന്നു..

"എന്താ മോനെ..?"

"ഞാൻ രഘു.. അപ്പുറത്തെ ലോഹി മാഷിന്റെ വീട്ടിൽ ആണ് താമസം.."

"ഓഹ്.. ലില്ലി പറഞ്ഞു കേട്ടിട്ടുണ്ട്. വാ മോനെ.. കേറിയിരിക്ക് " ജാനകിയമ്മ അവനെ അകത്തേക്ക് ക്ഷണിച്ചു.

അവൻ അകത്തേക്ക് കയറി ഇരുന്നു. "ഞാൻ കേസിന്റെ കാര്യത്തിന് മൈഥിലി മാടത്തിനെ കാണാൻ വന്നതാണ്... "

"കേസ്..?" ജാനകിയമ്മ സംശയിച്ചു. കേസിന്റെ കാര്യം മിലി വീട്ടിൽ പറഞ്ഞിട്ടില്ലായിരുന്നു

"ആ കൃഷ്ണൻ നായർ സ്കൂളിന്റെ അവകാശം ചോദിച്ചു വന്ന കേസ് ഇല്ലേ.. അതിന്റെ കാര്യത്തിനാ.. " അവൻ പറഞ്ഞു.

ജാനകിയമ്മ ഇതു കേട്ടു വളരെ അപ്സെറ് ആയി അകത്തേക്ക് പോയി. എന്ത് ചെയ്യണം എന്ന് അറിയാതെ രഘു സംശയിച്ചിരുന്നു.

മായ അകത്തു നിന്നും ജ്യൂസ്‌ കൊണ്ട് വന്നു.. "ചേച്ചി നേരത്തേ സ്കൂളിൽ പോകും.. അവിടെ പോയാൽ കാണാം.." അവൾ പറഞ്ഞു. മുഖത്തു പിണക്കം വാരി കേറ്റി ആണ് അവളുടെ നടപ്പ്..

അവൾ നീട്ടിയ ജ്യൂസ് ഗ്ലാസ്‌ കയ്യിലെടുത്തു അവൻ പറഞ്ഞു. "ഓഹ്.. എങ്കിൽ ഞാൻ അവിടെ പോയി കണ്ടോളാം.. മായ എന്നല്ലേ കുട്ടിയുടെ പേര്?"

അതെ എന്ന് അവൾ തലയാട്ടി

"ഞാൻ കുട്ടിയെ കണ്ടിട്ടുണ്ട്. എന്റെ കസിൻ കൃതി നിങ്ങളുടെ കോളേജിൽ ആണ് പഠിക്കുന്നത്.. കുട്ടിയുടെ പാട്ട് കേട്ടിട്ടുണ്ട് ഒരു കോളേജ് ഫെസ്റ്റിന്.. കുട്ടി കൃതിയെ അറിയുമോ?"

"ഉം.. ഡാൻസ് കളിക്കുന്ന കൃതി അല്ലേ.. എനിക്ക് അറിയാം.. " അതും പറഞ്ഞു അവന്റെ കയ്യിലെ ഒഴിഞ്ഞ ഗ്ലാസ് വാങ്ങിച്ചു മായ അകത്തേക്ക് പോയി.

"മായേച്ചിയെ പെണ്ണ് കാണാൻ ഇന്ന് ആളു വരുന്നുണ്ട്.. അതിന്റെ ദേഷ്യത്തിലാ..." മിനി മോളുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി..

അവൻ ചിരിച്ചു. "മോളുടെ മിലി ചേച്ചി എന്നോട് രാവിലെ വീട്ടിൽ വച്ചു കാണാം എന്ന് പറഞ്ഞതാ.. ഇനി എപ്പോളാ വരാ?"

"ഇതാണോ രാവിലെ? നേരം 11 ആയി.. നിങ്ങൾക്കൊക്കെ ഇപ്പൊ ഉച്ച ആവറായി.."

രഘു ഒരു ചമ്മിയ ചിരി ചിരിച്ചു. "എനിക്ക് രാവിലെ എഴുന്നേൽക്കാൻ ഇത്തിരി പാടാ.."

"ഉം... ഇനി മിലി ചേച്ചിയെ കാണണം എങ്കിൽ സ്കൂളിൽ പോണം.. ഇല്ലെങ്കിൽ വൈകുന്നേരം ഇവിടെ കാണാം.." 

"വൈകുന്നേരം പെണ്ണ് കാണൽ ഉണ്ട് എന്നല്ലേ പറഞ്ഞത്.. എന്തായാലും അതിനിടയിൽ വേണ്ട.. ഞാൻ സ്കൂളിൽ പോയി കണ്ടോളാം "

***********

എളവത്തൂർ തിരുമേനിയുടെ മുന്നിൽ രവിശങ്കർ കാത്തു നിന്നു..

"തിരുമേനി പറഞ്ഞത് അനുസരിച്ചു അവൻ മലയാള സിനിമ വിട്ട് തമിഴിൽ പോയ ശേഷം വച്ചടി വച്ചടി കേറ്റമായിരുന്നു. പക്ഷെ എന്താണ് എന്നറിയില്ല കഴിഞ്ഞ രണ്ടു സിനിമ മെച്ചപ്പെട്ടില്ല.. അതിൽ ഒന്ന് ഞാൻ ആയിരുന്നു പ്രോഡക്ഷനും.. കുറെ കാശ് ആ വഴിക്കും പോയി.. "

"ഉം... നിരഞ്ജന്റെ ജാതകത്തിലും അത് തന്നെയാണ് കാണുന്നത്.. സമയം അത്ര നന്നല്ല..." തിരുമേനി പറഞ്ഞു

"എന്തെങ്കിലും ഒരു പ്രതിവിധി...???"

"ഈ ജാതകകാരനെ... നല്ല ഒരു ജാതകവുമയങ്ങു കൂട്ടി കെട്ടുക.. എന്താ മനസിലായില്ലേ? നല്ല ജാതകമുള്ള ഒരു പെണ്ണുമായി വിവാഹം കഴിപ്പിക്കാൻ... "

രവിശങ്കരിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. "ആ.. ഞങ്ങൾ ഇത്തവണ നാട്ടിലേക്ക് പോന്നത് അവനു ഒരു പെണ്ണ് കാണാൻ ആണ്..."

"ഉം... എങ്കിൽ പെണ്ണിന്റെ ജാതകം കൊണ്ട് വരാ.. ഞാൻ നോക്കിത്തരാം.. " തിരുമേനി പറഞ്ഞു


*****************

ജാനകിയമ്മ വൈകുന്നേരം ഉടുക്കാൻ കൊടുത്ത സാരിയുമായി ഉമ്മറത്തിരിക്കുകയായിരുന്നു മായ..

അപ്പോളാണ് സ്കൂളിലേക്ക് പോകാൻ രഘു ഇറങ്ങിയത്.

"ഹലോ.. എന്നോട് എന്തിനാ ദേഷ്യം..? ഞാൻ അല്ലല്ലോ കുട്ടിയെ പെണ്ണ് കാണാൻ വരുന്നത്.." അവൻ കളിയായി ചോദിച്ചു

"മായ.."

"എന്താ?"

"എന്റെ പേര് മായ എന്നാണ്. കുട്ടി എന്ന് അല്ല."

മായയുടെ മറുപടി കേട്ടു രഘുവിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വന്നു.

രഘു അവളുടെ അടുത്തായി ഇരുന്നു.. "ഈ നാട്ടിൽ പെണ്ണിന്റെ ഇഷ്ട്ടം ഇല്ലാതെ ഒരു വിവാഹം നടത്താൻ പാടില്ല.. നമ്മുക്ക് ഒരു കേസ് കൊടുക്കാം.. ഞാൻ വാദിക്കാം..."

അവന്റെ കമന്റ്‌ കേട്ടു മായയും മെല്ലെ ചിരിച്ചു.

രഘു ചോദിച്ചു " അല്ല... എന്താ കല്യാണം വേണ്ടാത്തത്? വല്ല പ്രേമമോ മറ്റോ ആണോ? "

മായ അല്ലെന്ന് തലയാട്ടി.. ഒരു നെടുവീർപ്പിട്ട് അവൾ പറഞ്ഞു. "ഈ കേസ് ചേച്ചിക്കാണ് ആദ്യം വന്നത്. പിന്നെ അവര് പറഞ്ഞു എന്നെ പയ്യൻ എവിടെയോ വച്ചു കണ്ടിട്ടുണ്ട്.. എനിക്കാണ് കല്യാണം ആലോചിക്കുന്നത് എന്ന്.. ചേച്ചി നിൽക്കുമ്പോൾ ഞാൻ എങ്ങനെ ആണ് കല്യാണം കഴിക്കുന്നത്."

"അതിപ്പോ അവനു തന്നെ ഇഷ്ടപ്പെട്ടു പോയെങ്കിൽ എന്ത്‌ ചെയ്യും.. തന്റെ അത്ര ഗ്ലാമർ തന്റെ ചേച്ചിക്ക് ഇല്ലല്ലോ..?" അവൻ പറഞ്ഞു


"അതെ... താൻ എന്റെ ചേച്ചിയെ കാണാഞ്ഞിട്ടാ.. പിന്നെ ചേച്ചി ഇങ്ങനെ ഒരുങ്ങി ഒന്നും നടക്കില്ല... അമ്പലത്തിൽ പോകാൻ സാരി ഒക്കെ ഉടുത്തു ഇറങ്ങിയാൽ എന്ത്‌ ഭംഗി ആണെന്ന് അറിയാമോ?"

രഘു വെറുതെ മിലിയെ ഓർത്തു നോക്കി... ആ ഒരു രീതിയിൽ ഒരിക്കലും മിലിയെ അവൻ നോക്കിയിട്ടില്ല.

"ഇപ്പൊ നിനക്കു എന്താ വേണ്ടത്?" രഘു ചോദിച്ചു

"ഈ കല്യാണം ചേച്ചിക്ക് മതി.. എനിക്ക് വേണ്ട..." അവൾ പറഞ്ഞു.

അവളോട്‌ എന്ത് മറുപടി പറയണം എന്ന് അവനു അറിയില്ലാരുന്നു.

"ഹമ്... അതിപ്പോ നിനക്കു പകരം നിന്റെ ചേച്ചിയെ അവരെക്കൊണ്ട് ഇഷ്ടപ്പെടുത്തുന്നത് എങ്ങനെ ആണെടോ?"

രഘു അത് പറഞ്ഞപ്പോൾ ആണ് മായയുടെ തലയിൽ ഒരു ഐഡിയ ഉദിച്ചത്. അവളുടെ മുഖം വിടർന്നു.

"താങ്ക്സ് രഘു..." എന്നും പറഞ്ഞു അവൾ അകത്തേക്ക് എഴുന്നേറ്റു പോയി

അവൾ പറഞ്ഞത് മനസിലാവാതെ രഘു കിളി പോയി നിന്നു.

*********

സ്കൂളിലേക്ക് പോകുന്ന വഴി ആണ് രഘു ജിത്തുവിനെ കണ്ടത്.. അവനുമായി അടുത്ത കോഫി ഷോപ്പിൽ കയറി കത്തിയടിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.

അവസാനം സ്കൂളിൽ എത്തിയപ്പോൾ സമയം മൂന്നര കഴിഞ്ഞു. സ്കൂൾ വിടുന്ന സമയം ആയത് കൊണ്ട് അതിന്റെ തിരക്ക് വേറെ.

ഒരു വിധം അവൻ ഓഫീസിൽ എത്തി.. 

ഓഫീസിൽ ഇരിക്കുന്ന പെൺകുട്ടിയോട് അവൻ പറഞ്ഞു.

"മൈഥിലി മാടത്തിനെ ഒന്ന് കാണണം ആയിരുന്നു."

"അയ്യോ മാഡം ഇന്ന് നേരത്തെ പോയല്ലോ.. ഒരു കാര്യം ചെയ്യൂ.. നാളെ ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിട്ട് വരൂ."

"അത്യാവശ്യം ആയിരുന്നു "

"ഓക്കേ. ഞാൻ എന്ന മാടത്തിനെ ഒന്ന് വിളിച്ചു ചോദിക്കട്ടെ? ആരാണ് എന്ന് പറയണം?"

"അഡ്വ രാഘവ് "

ആ പെൺകുട്ടി ഫോൺ എടുത്തു മൈധിലിയെ വിളിച്ചു.

"അഞ്ചര - ആറു മണിയോടെ മാഡത്തിന്റെ വീട്ടിൽ ഗസ്റ്റ്‌ വരും. അതിനു മുൻപ് ചെന്നാൽ കാണാം എന്ന് പറഞ്ഞു.. മാഡത്തിന്റെ വീട്.."

"വേണ്ട.. എനിക്കറിയാം..."

അവൻ അവിടെ നിന്ന് ഇറങ്ങി.

"ഇതെന്തു കഷ്ടമാണ്... എത്ര പ്രാവശ്യം ഞാൻ ഇങ്ങനെ ഷട്ടിൽ അടിക്കണം?" ദേഷ്യത്തോടെ അവൻ മനസ്സിൽ ഓർത്തു.

(തുടരും )










 


നിനക്കായ്‌ ഈ പ്രണയം (8)

നിനക്കായ്‌ ഈ പ്രണയം (8)

4.6
4006

"എനിക്ക് ഈ സാരി മതി.. " മായ ചൊടിച്ചു കൊണ്ട് പറഞ്ഞു. "മോളെ... ഇത് ചേച്ചിടെ പഴയ സാരിയല്ലേ... അതും കോട്ടൺ.. പ്രായമായവർക്കല്ലേ ഇതൊക്കെ ചെരോള്ളു.." മിലി മായയെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിക്കുകയായിരുന്നു "ദേ.. ഈ സാരി നോക്ക്..നല്ല ജോർജ്റ്റിന്റെ പ്രിന്റ്ഡ് സാരീ ആണ്.. പുതിയ ഫാഷനിൽ.. അതും നിന്റെ ഫേവറേറ് പിങ്ക് കളർ.. ഇതിന്റെ കൂടെ ദേ ഈ വലിയ കമ്മൽ ഒക്കെ ഇട്ടു... നല്ല ഭംഗി ആയിരിക്കും.. മാല വേണ്ട.. ഓവർ ആവും... ചെല്ല്.. മോള് ഇത് ഉടുത്തു വാ.." മിലി മയത്തിൽ പറഞ്ഞു നോക്കി "എനിക്ക് ഇത് വേണ്ട.. എനിക്ക് ഈ സാരി മതി " മിലി ഉടുക്കാൻ തേച്ചു വച്ച  സാരി ചൂണ്ടി മായ വാശി പിടിച്ചു. "മോളെ... ഞാൻ