Aksharathalukal

നാരങ്ങ മിട്ടായി_🍊 - 1

നാരങ്ങ മിട്ടായി_🍊

ഭാഗം :1

© അല്ലി🦋ആമ്പൽ
 

🎶🎶ഞാവൽപഴ കണ്ണിമക്കുന്നേ

മൈലാഞ്ചിക്കാട്

അത്തറിന്റെ കുപ്പി തുറന്നേ

മുല്ല ബസാറ്

ബിക്കറുമൂലണ

തത്തകളുണ്ട്

മുത്തുകളായവ ചൊല്ലണതെന്ത്

ഉത്തരമുണ്ട് ഒത്തിരിയുണ്ട്

പ്രേമത്തിൻ തുണ്ട് പ്രിയനേ

പ്രേമത്തിൻ തുണ്ട്..... 🎶🎶

റേഡിയോയിൽ നിന്ന് പാട്ട് ഒഴുകിക്കൊണ്ടിരുന്നു.....

പാട്ട് ആസ്വദിച്ചുകൊണ്ടവൾ കണ്ണുകളിൽ അവളുടെ അമ്മ തിരി കരിയിച്ചു ആവണക്കെണ്ണയിൽ ചാലിച്ചു കൊടുത്ത... നല്ല കണ്മഷി എടുത്ത് കണ്ണുകളിൽ പടർത്തിയെഴുതി......

പാക്ക് ചെയ്ത് വച്ച ബാഗും എടുത്തവൾ താഴേക്ക് ഇറങ്ങി...

 

ഇവളാണ് ഗോപിക.... ഗോപിക മഹാദേവ്....
ചിറയ്ക്കൽ മഹാദേവന്റെയും ഭാര്യ തുളസിയുടെയും ഒരേ ഒരു പുത്രി.....

ഇതിപ്പോ പെട്ടിയും ബാണ്ഡവും എന്തിനാണ് വെച്ച.... ഓൾ അങ്ങ് പോകുവാ... അങ്ങ് കണ്ണൂരിലേക്ക്.....ചേകവന്മാരുടെ നാട്ടിലേക്ക്.....

 

""അമ്മേ... നിക്ക് ഇറങ്ങാൻ സമയം ആയിട്ടോ"" അവൾ പെട്ടിയും എടുത്ത് താഴേക്ക് ചെന്നിട്ട് പറഞ്ഞു...

അപ്പോളാണ്  അവൾ അച്ഛനെ കണ്ടത്... ഉമ്മറത്തു മുഖം വീർപ്പിച്ചു നിൽക്കുന്നുണ്ട്......
 

അടുത്ത് തന്നെ വല്യച്ഛനും അച്ഛമ്മയും ഉണ്ട്

""ഹോ ഈ തള്ളയ്ക്കും മോനും വേറെ പണിയൊന്നും ഇല്ലേ.... എന്റെ പോക്ക് മുടക്കുമോ ന്റെ കുഞ്ഞീഷ്ണ ഈ സാധനങ്ങള്???""

അവൾ പതിയെ മുകളിലേക്ക് നോക്കിക്കൊണ്ട് പിറുപിറുത്തു.....

പുറകെ ഇത് കേട്ടുകൊണ്ട് വന്ന അമ്മ അവളുടെ തലക്കിട്ട് ഒരു മേട്ടം കൊടുത്തു ന്നിട്ട് ഒന്ന് കണ്ണുരുട്ടി....

അവൾ അമ്മയോട് ഒന്ന് ചിരിച്ചു കൊടുത്തു..... ബാഗും എടുത്തവൾ ഹാളിലേക്ക് ചെന്നു....

അച്ഛമ്മയുടെയും വല്യച്ഛന്റെയും മുഖം വീർത്തു ഇരുപ്പുണ്ട്....
 

അവൾ വേഗം പോയി അച്ഛമ്മയുടെ അനുഗ്രഹം മേടിച്ചു..... ഒപ്പം വല്യച്ഛന്റെയും....

അവർ അത്ര വല്യ താല്പര്യം ഒന്നുമില്ലാതെ അനുഗ്രഹിച്ചു....

അച്ഛന്റെ കാലിനെ തൊട്ട് തൊഴുത്തവൾ അച്ഛന്റെ മുഖത്തേയ്ക്ക് നോക്കി....അയാൾ തിരിച്ചും...

""നിനക്ക് പോണോ കുഞ്ഞീ......?

അയാൾ വിഷമത്തോടെ ചോദിച്ചു....

അവൾ അച്ഛനെ കുറച്ചു നീരസത്തോടെ തന്നെ നോക്കി....

""അച്ഛാ... ഞാൻ അവിടെ ആറ് മാസത്തിന്റെ പ്രാക്ടിസിനു പോകുന്നതാണ്.....പ്രൊഫസർ ആകാൻ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വേണ്ടേ.... അപ്ലിക്കേഷൻ കൊടുത്തപ്പോ കിട്ടി.... വെറും ആറ് മാസം അതിനാണോ അച്ഛ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കണെ...??""

അവൾ അതും പറഞ്ഞു തിരിഞ്ഞു അമ്മയുടെ അനുഗ്രഹവും കാലിൽ തൊട്ട് വണങ്ങി മേടിച്ചു.....

അമ്മ നിറ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു അനുഗ്രഹിച്ചു..... അവളെ എഴുന്നേൽപ്പിച്ചു നിർത്തി അവർ നെറുകയിൽ മുത്തി....ന്നിട്ട് തലോടി...

"അമ്മേടെ മോൾ സൂക്ഷിക്കണം കേട്ടോ......ഹരി ഇപ്പൊ വരും...""

അവൾ അമ്മയെ നോക്കി നിറ പുഞ്ചിരിയോടെ തലയാട്ടി...അപ്പോളാണ് അവളുടെ തലക്ക് ആരോ കൊട്ടിയത്...

തിരിഞ്ഞു നോക്കിയപ്പോൾ... ഹരി ആണ്...

ഹരി ഗോപുവിന്റെ വല്യച്ഛന്റെ ഒരേ ഒരു മോനാണ്.... ഗോപുവിന്റെ ഒരേ ഒരു ചേട്ടൻ..... വല്യച്ഛന്റെ മുരട്ട് സ്വഭാവം ഒന്നും ഇല്ലാത്ത... വല്യമ്മയെ പോലെ ഒരു പാവം.....അവനും ഉണ്ട് അവളുടെ ഒപ്പം....

""വേഗം വാടി പെണ്ണേ.... ഇനിയും ഇവിടെ നിന്നാൽ എന്റച്ഛനും നമ്മുടെ അച്ഛമ്മയും കൂടെ നമ്മുടെ പോക്ക് മുടക്കും ""

ഹരി ഗോപുവിന്റെ ചെവിയിൽ പിറുപിറുത്തു...
 

അമ്മ അവളെ പുഞ്ചിരിയോടെ സന്തോഷത്തോടെ യാത്രയാക്കിയപ്പോൾ മറ്റു മൂന്ന് പേരുടെയും മുഖം ഇരുണ്ടു ഇരിക്കുകയായിരുന്നു...

ഹരിയുടെ ബൈക്ക് ഗേറ്റ് കടന്നപ്പോൾ അച്ഛമ്മയും വല്യച്ഛനും ഗോപുവിന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കി...

""എന്നാലും അവളെ വിടേണ്ടായിരുന്നു മഹി... ഇപ്പോഴത്തെ കാലമാ... ഒരു പെൺകൊച്ചു അത്രയും വല്യ സ്ഥലത്ത് ഒറ്റയ്ക്ക് എന്ന് പറഞ്ഞാൽ.....""

അച്ഛമ്മ നീരസത്തോടെ അച്ഛന്റെയടുത്ത്  പറഞ്ഞു അതേ നീരസം വല്യച്ഛന്റെയും മുഖത്ത് കാണാമായിരുന്നു.....

അച്ഛൻ തന്റെയുള്ളിലേ പരിഭ്രമം പുറത്ത് കാണിക്കാതെ നിന്നു....

പക്ഷേ കേട്ടുകൊണ്ട് നിന്നിരുന്ന അമ്മയ്ക്ക് ദേഷ്യം നല്ലരീതിയിൽ തന്നെ വന്നിരുന്നു....

പക്ഷേ അവർ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് കയറിയിരുന്നു.....

"മഹി ടാ....."

വല്യച്ഛൻ മഹിയച്ഛനെ വിളിച്ചു....

"ഹ്മ്മ്"

അയാൾ വിളികേട്ടു....

പക്ഷേ കാര്യം പറഞ്ഞത് അച്ഛമ്മ ആയിരുന്നു....

"ഗോപുവിന് 23 വയസായില്ലേ മഹി.... ഇനിയവൾക്ക് ഒരു ജീവിതം ഒക്കെ വേണ്ടേ...""

""അതമ്മേ... അവൾ കുഞ്ഞു...'"

പക്ഷേ മഹിയച്ഛൻ പറഞ്ഞു തീരുന്നതിനു മുന്നേ.... അച്ഛമ്മ കൈയെടുത്തു തടഞ്ഞിരുന്നു...

""കുഞ്ഞാണെന്ന ന്യായം ഇനി നീ പറയണ്ട മഹി.... അവൾക്ക് നല്ലൊരു ചെക്കനെ ഞാൻ കണ്ടു വച്ചിട്ടുണ്ട്.... ഈ ആഴ്ച തന്നെ അവർ വരും....."
"പക്ഷേ അമ്മേ... അവളുടെ സമ്മതം നോക്കാതെ...???""

അതിന് മറുപടി പറഞ്ഞത് വല്യച്ഛനാണ്....

"അവളുടെ സമ്മതം അത് നമുക്ക് ഈ കാര്യത്തിൽ ആവശ്യമില്ല മഹി.... നല്ല ചെക്കനാ... നമ്മുടെ ഗോപൂന് ചേരും....""

"ഹ്മ്മ്....."

മഹിയച്ഛൻ വെറുതെയൊന്ന് മൂളി.....

****************************
 

""ഹൈഷ് നാരങ്ങ മിട്ടായി.... ഹരിയേട്ടാ... നിക്ക് മേടിച്ചരോ ""

ട്രെയിൻ യാത്രയ്ക്കിടെ ഏതോ ഒരു ആൾ വിറ്റുകൊണ്ടിരുന്ന നാരങ്ങ മിട്ടായി ചൂണ്ടി അവൾ ഹരിയുടെ കൈയിൽ തൂങ്ങി....

ഹരി അവളുടെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു..P

അവൾ ചുണ്ട് പിളർത്തി...

"നിനക്കിതുവരെ മതിയായില്ലേ പെണ്ണേ.... എന്ന് തുടങ്ങിയതാ നിന്റെ നാരങ്ങ മിട്ടായി കൊതി.....?"

അതിന് അവൾ ഒന്ന് ചിരിച്ചു കാണിച്ചു....

ഹരിയും അവളെ നോക്കി ചിരിച്ചുകൊണ്ട് അവൾക്ക് മിട്ടായി വാങ്ങി കൊടുത്തു....

സന്തോഷത്തോടെ ഒന്നെടുത്തു അവന്റെ വായിൽ ഇട്ടു കൊടുത്തിട്ട് അവളും ഒന്നെടുത്തു നുണഞ്ഞു....

പുളിയും മധുരവും നിറഞ്ഞ രുചിയിൽ... പലപലയോർമകൾ അവളുടെ ഉള്ളിലൂടെ കടന്നു പോയി......
 

സമയം കടന്നു പോയി..... ക്ഷീണം കാരണം അവൾ നന്നേ തളർന്നിരുന്നു..... ഹരിയുടെ നെഞ്ചിൽ ചാരിയിരുന്നു... അവൾ ഉറങ്ങി പോയി....

 

ആരോ തട്ടി വിളിക്കുന്നതറിഞ്ഞാണ്.... അവൾ കണ്ണ് തുറന്നത്.....

നോക്കിയപ്പോൾ ഹരിയാണ്.....

""വാവേ...സ്ഥലമെത്തിയിട്ടില്ല... ഇവിടെ ഇരിക്ക് കേട്ടോ...ഏട്ടൻ കഴിക്കാൻ വല്ലതും മേടിച് വരാം.....""

ഹരിയതും പറഞ്ഞു ട്രെയിനിൽ നിന്നിറങ്ങി...

അവൾ ജനലിൽ കൂടെ പുറത്തേയ്ക്ക് നോക്കി......

രാത്രിയാകാറായി.....

അവൾ ഫോൺ എടുത്ത് സമയവും പിന്നെ മാപ്പും നോക്കി....

സമയം 6:15

"ഹ്മ്മ്...ഇപ്പൊ ഇരിക്കുന്ന സ്ഥലം അനുസരിച്ചു അവിടെയെത്താൻ ഇനി 1 മണിക്കൂർ കൂടെ ഉള്ളു...." അവൾ ഓർത്തു....

പെട്ടന്ന് തലതിരിച്ചു അപ്പുറത്തെ സീറ്റിലേക്ക് നോക്കുമ്പോഴാണ്.... അവൾ അവനെ കാണുന്നത്.....ആദ്യമായി......
 

ഇടതു കണ്ണിന്റെ തടം തുടിക്കുന്നു...... ഹൃദയം പതിവിലും കൂടുതൽ ശക്തമായി ഇടിക്കുന്നു....ഹൃദയം ഒരു വേള പുറത്ത് വന്നേയ്ക്കുമോ എന്നവൾ മറന്നു.....ഒരു കൊച്ചു കുഞ്ഞിനെ കൈലെടുത്തു കളിക്കുന്നവനെ കാൺകേ.....അവളിൽ വല്ലാത്തൊരു വികാരം വന്നു നിറഞ്ഞു......

അപ്പോഴേയ്ക്കും... രാത്രിയെ ആനയിച്ചുകൊണ്ട് വരുന്നത് പോലെ... അവിടെ... വാങ്കും മുഴങ്ങികേട്ടുകൊണ്ടിരുന്നു....
 

അല്ലാഹു അക്ബർ....
അല്ലാഹു അക്ബർ....
അശ്‌ഹദു അൻ ലാ
ഇലാഹ ഇല്ലല്ലാഹ്........

തുടരും 🍊

ഞാൻ ഇവിടെ പുത്യ കുഞ്ഞാണെ 😌 സപ്പോർട്ട് തായോ 🖤