ഇവരുടെ സംഭാഷണങ്ങൾ എല്ലാം കേട്ട് അദ്വൈത് ദേഷ്യത്തോടെ രേവതിയുടെ അടുത്തേക്ക് പോയി.....
""എന്തൊരു അഭിനയമാടി.... നീ ജീവിക്കുവല്ലാരുന്നോ...... എക്സ്പ്രഷൻസ് ഒക്കെ അങ്ങ് വാരി വിതറി...... സിനിമയിൽ നീ ഇങ്ങനെ അഭിനയിച്ചിരുന്നേ നിനക്ക് ഇപ്പോൾ ഓസ്കാർ കിട്ടിയനെ.....""{കൂട്ടുകാരി }
'""നല്ല ഒരു ചാൻസ് കിട്ടിയാൽ ഫിലിം ഇൻഡസ്ട്രിയൽ ഞാൻ കേറി കൂടും....""{രേവതി }
""പിന്നെയല്ലേ.....""{കൂട്ടുകാരി }
രേവതി അവളുടെ കൂട്ടുകാരികളുടെ ഒപ്പം കളിച്ചു ചിരിച്ചു സംസാരിച്ച കൊണ്ട് ഇരിക്കുകയാണ്..... പെട്ടന്നാണ് അദ്വൈത് വന്ന് അവളുടെ കൈ ബലമായി പിടിച്ചു കൊണ്ട് ഒരു മരത്തിന്റെ ചുവട്ടിലേക്ക് കൊണ്ട് പോയി നിർത്തിയത്....
""ഡാ എന്തൊരു പിടിയാ പിടിച്ചേ??? കൈ നീറി പുകയുന്ന.....""(രേവതി )
അവളെ ദേഷ്യത്തിൽ തുറിച്ചു നോക്കിയേന്ന് അല്ലാതെ അദ്വൈത് ഒന്നും മിണ്ടിയില്ല.....
""കാര്യം പറയടാ.... എന്നിട്ട് വേണം എനിക്ക് എല്ലാവർക്കും ട്രീറ്റ് കൊടുക്കാൻ....""
""അൽപ്പമെങ്കിലും ഉളുപ്പ് നിനക്കുണ്ടോ???? ഒരു തെറ്റ് ചെയ്യാതെ ഒരു പെണ്ണിന്റെ ജീവിതം നീ നശിപ്പിച്ചില്ലേ.... അവളുടെ ഭാവി, സ്വപ്നങ്ങൾ എല്ലാം കൂടി നഷ്ട്ടപെടുത്തി കൊടുത്തില്ലേ???""
"" അവൾ പഠിക്കുന്ന കുട്ടിയല്ലേ..... അപ്പോൾ ഏതെങ്കിലും നല്ല കോളേജിൽ അഡ്മിഷൻ കിട്ടിക്കോളും.... പിന്നെ സ്വപ്ങ്ങൾ സഫലമാക്കാൻ ഏത് പ്രതി സന്ധി തരണം ചെയ്യാൻ കഴിയും അത് ഓർത്തു നീ ടെൻഷൻ അടിക്കണ്ട.....""
""അവളുടെ സ്വപ്നം അന്നും ഇന്നും ഒന്ന് തന്നെയായിരുന്നു..... ഹർഷൻ സാർ.....""
രേവതി നെറ്റി ചുളിച്ചു അദ്വൈതിനെ ഉറ്റ് നോക്കി.....
""അവരുടെ കല്യാണം വരെ നിശ്ചയിച്ചതാണ് ഈ ഒറ്റ പ്രശ്നം കാരണം അവർ ഇപ്പോൾ രണ്ട് വഴിയിക്കായി.... ""
""ഓഹോ അപ്പോൾ നിലവിൽ സാർ സിംഗിൾ ആണല്ലേ...... അപ്പോൾ എനിക്ക് ഒരു സോകോപ്പ് നോക്കമല്ലേ.....""
അതും കൂടി കേട്ടതും അവന്റെ ക്ഷമ നശിച്ചു അവളുടെ മുഖം നോക്കി ഒന്ന് അങ്ങ് പൊട്ടിച്ചു..... അവൾ കവിളിൽ കൈ വെച്ച് നിറകണ്ണുകളോടെ അദ്വൈതിനെ നോക്കി......
""ഈ ചങ്കിൽ മുഴുവനും നിന്നോടുള്ള സ്നേഹം മാത്രമായിരുന്നു..... ഇപ്പോൾ നിന്നോട് വെറുപ്പ് മാത്രമായി മാറി.. ഇങ്ങനെ ഒക്കെ ഒരാൾക്ക് മാറാൻ കഴിയുമോ???? ഇനി എന്റെ മുന്നിൽ വന്ന് പോകരുത്...... അത്രേയും പറഞ്ഞു പോകാൻ നേരമാണ് വിവേക് ആ വഴി വന്നത് വിവേകിനെ കണ്ടതും സങ്കടത്തോടെ അവൻ വാരിപുണർന്നു..... ഒരു നിമിഷം അങ്ങനെ നിന്നതിന് ശേഷം അവൻ അവിടെ നിന്ന് ക്ലാസ്സിലേക്ക് പോയി..... രേവതി നോക്കുമ്പോൾ അവൾക്ക് വിശ്വസിക്കാൻ ആയില്ല കീരിയും പാമ്പുമായിരുന്ന അദ്വൈതും വിവേകും ഇപ്പോൾ പരസ്പരം ആലിംഗനം ചെയിതിരിക്കുന്നു......
""എന്തേ രേവതി ഞെട്ടി പോയോ.... നീ അറിയാത്ത കുറെ രഹസ്യങ്ങളുണ്ട്..... നീ കരുതുന്നു പോലെ ഞാനും അവനും ശത്രുക്കൾ ഒന്നുമല്ല...... നല്ല കട്ട ഫ്രണ്ട്‌സ് തന്നെയാ...... നിന്നെ ഇംപ്രസ് ചെയ്യാൻ വേണ്ടിയായിരുന്നു ഈ കാണുന്ന നാടകം എല്ലാം ഞങ്ങൾ കളിച്ചത്, അതും തുമ്പിയുടെ അറിവോടെ...... പക്ഷേ നിന്നുള്ളിൽ ഇത്രയും വലിയ വിഷമം ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത്...... നിനക്ക് എങ്ങനെ തോന്നി ഒരാളെ കൊല്ലാൻ മാത്രം, അഥവാ അവൾക്ക് വഴി കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിലും, ഒരു ജീവനല്ലേ നഷ്ടമാകുന്നത്...... അതുപോട്ടെ നിനക്ക് എങ്ങനെ തോന്നി ഇല്ലാ കഥയുണ്ടാക്കി അവളെ കോളേജിൽ നിന്ന് പുറത്താക്കാൻ...... വെറും പാവമല്ലായിരുന്നോ എന്റെ തുമ്പി..... അവളുടെ സ്വപ്നങ്ങൾ അല്ല നീ ഇല്ലാതാക്കിയത്...... കോളേജിൽ നിന്ന് പുറത്താക്കിയതോ??? മറ്റുള്ളവരുടെ മുന്നിൽ കുറ്റക്കാരിയാക്കിയതോ??? ഒന്നുമല്ല അവളുടെ സങ്കടം ഹർഷൻ അല്ലെങ്കിൽ അവളുടെ താന്തോന്നി അവളെ വിശ്വസിച്ചില്ലയെന്നതാണ്..... അവരുടെ സ്നേഹബന്ധത്തിൽ ഒരു വിള്ളലാണ് നീ സൃഷ്ടിച്ചത്..... പരസ്പരം അവർ തല്ലി പിരിഞ്ഞപ്പോൾ നിനക്ക് സമാധാനമായി കാണുമല്ലോ..... എന്തയാലും നീ ആഘോഷിക്ക്..... ഫ്രണ്ട്‌സ് വെയിറ്റ് ചെയ്യുവല്ലേ....."" അത്രെയും പറഞ്ഞു അവൻ അവളുടെ തോളിലേക്ക് ഒന്ന് തട്ടി പോയി.......
എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞ തുളുമ്പി...... എല്ലാവർക്കും എല്ലാം അറിയാം പക്ഷേ എനിക്ക് മാത്രം ഒന്നും അറിയില്ല.... അങ്ങനെയല്ല അറിയാൻ ശ്രമിച്ചില്ല..... കൂടെ നടന്നെ അദ്വൈതിനെ പോലും..... എത്രെയും പെട്ടന്ന് അവൾക്ക് കോളേജിൽ നിന്ന് പോകാൻ തോന്നി..... അവൾക്ക് വല്ലാതെ ശ്വാസം മുട്ടുന്നു പോലെ തോന്നി...... രേവതി അവിടെ നിന്ന് അവളുടെ വീട്ടിലേക്ക് പോയി.....
നാളുകൾ കൊഴിഞ്ഞു......
തുമ്പിയില്ലാത്ത ക്യാമ്പസ് വളരെ വിചിത്രമായിരുന്നു..... എല്ലായിടത്തും അവൾ ഇല്ലാത്തതിന്റെ ഒരു കുറവ് എല്ലാവർക്കും അനുഭവപെട്ടു..... ചാക്കോ മാഷ് പഴയ പോലെ കുട്ടികളെ അധികം ഉപദേശിക്കാറില്ല..... ഹർഷൻ പിന്നെ കുട്ടികളെ പഠിപ്പിക്കും പിന്നെ പഠിച്ചില്ലെങ്കിൽ കണ്ണ് പൊട്ടും ചീത്തയും വിളിക്കും..... ആദ്യ ദിവസത്തിലെ പെരുമാറ്റത്തിൽ നിന്നും വളരെയധികം മാറ്റമാണ് ഹർഷന് ഉണ്ടായത്...... കുട്ടികളുടെ കൂടെ ചിരിച്ചു കളിച്ചു ക്ലാസ്സ് എടുക്കുന്നെ ഹർഷന് ഇപ്പോൾ എപ്പോളും ദേഷ്യം മാത്രമായി മാറി...... രേവതി പലവട്ടം അദ്വൈതിന്റെ പുറകെ പോയി മിണ്ടാൻ ശ്രമിച്ചു..... പക്ഷേ അന്നത്തെ സംഭവത്തിന് ശേഷം അവൻ ഒന്നും മിണ്ടിയില്ല.....
""അദ്വൈത് പ്ലീസ് എത്ര നാൾ കൊണ്ട് നിന്റെ പുറകെ ഞാൻ നടക്കുന്നു നിനക്ക് എന്നോട് ഒന്ന് മിണ്ടിക്കൂടെ.... പ്ലീസ്..... ""
""ഞാൻ നിന്നോട് മിണ്ടണ്മെങ്കിൽ നീ ആദ്യം ഹർഷനോട് പോയി നിന്റെ തെറ്റ് ഏറ്റു പറ... അപ്പോൾ ആലോചിക്കാം മിണ്ടണോ വേണ്ടയോയെന്ന്....""
അത്രേയും പറഞ്ഞു അവൻ അവിടെ നിന്ന് നടന്നു അകന്ന്......
അവൾ ഹർഷന്റെ അടുത്തേക്ക് പോയി....
""സാർ തുമ്പി എന്നേ ഒന്നും ചെയിതില്ല ഞാൻ കള്ളമാണ് പറഞ്ഞത്....""
""എനിക്ക് അറിയാടോ.... എന്റെ തുമ്പി അങ്ങനെ ഒന്നും ചെയ്യില്ലയെന്ന് താൻ എന്നോട് അല്ല അവളോടാണ് മാപ്പ് പറയേണ്ടത് ചെല്ല്....""
രേവതി ചിരിച്ചു കൊണ്ട് കോളേജിൽ നിന്ന് ഇറങ്ങി തുമ്പിയുടെ വീട്ടിലേക്ക് ലക്ഷ്യം വെച്ച് അങ്ങോട്ടേക്ക് പോയി..... തുമ്പിയുടെ വീടിന്റെ മുന്നിൽ എത്തിയതും അവൾ വണ്ടി നിർത്തി പതിയെ വീട്ടിലേക്ക് കേറി കാളിങ് ബെൽ അമർത്തി.... പെട്ടന്ന് തന്നെ തുമ്പിയുടെ അമ്മ വന്ന് ഡോർ തുറന്നു.....
""അമ്മ ഞാൻ തുമ്പിയുടെ ക്ലാസ്സിൽ പഠികുന്നെ കുട്ടിയാണ് രേവതി.....""
രേവതിയെന്ന് പേര് കേട്ടതും അവർ എന്തോ ആലോചിക്കാൻ തുടങ്ങി, പെട്ടന്നാണ് അവരുടെ മുഖം ദേഷ്യം ചുവന്നത്.....
""എന്തിനാ ഇങ്ങോട്ടേക്ക് വന്നത് എന്റെ കുട്ടിയെ ഇനി വേദനിപ്പിക്കാനാണോ???? എല്ലാവരുടെയും മുന്നിൽ കളിച്ചു ചിരിച്ചു നടക്കന്നെ എന്റെ കുഞ്ഞാരുന്നു...... എപ്പോൾ എന്റെ മോൾ ആരോടും മിണ്ടാതെ ഒരു മുറിയിൽ ഒതുങ്ങി കൂടി.... ഭക്ഷണം കഴിക്കാറില്ല.... ഞങ്ങളുടെ എല്ലാവരുടെയും സ്വപ്നം നീ നശിപ്പിച്ചു.... നല്ല ഒരു കല്യാണം ആലോചന മുടങ്ങി.... എല്ലാത്തിനും കാരണം നീയാണ്.....""
ഇത് എല്ലാം കേട്ടതും രേവതിയുടെ കണ്ണുകൾ നിറഞ്ഞ ഒഴുകി..... അവൾ ആ അമ്മയുടെ കാലിൽ വീണു കരഞ്ഞു......
""എന്റെ പ്രായത്തിന്റെ പക്വത കുറവ് കാരണമുണ്ടായതാണ് ഇതൊക്കെ എന്നോട് ക്ഷമിച്ചുടെ പ്ലീസ്......"" അവൾ ഏങ്ങി ഏങ്ങി കരയാൻ തുടങ്ങിയതും അവൾ തറയിൽ വേറെ രണ്ട് കാൽപ്പാദങ്ങൾ കണ്ടു..... അവൾ മുകളിലേക്ക് നോക്കിയതും മുന്നിൽ തുമ്പി.....
തുമ്പിയുടെ അമ്മ രേവതിയെ എഴുന്നേൽപ്പിച്ചു ശേഷം പറഞ്ഞു, നിനക്ക് മാപ്പ് തരണ്ടത് ഞാൻ അല്ല... ഇവളാ.... ഇവളോട് ചോദിക്ക്.....
രേവതി അവളുടെ കാലിലേക്ക് വീഴാൻ പോയതും തുമ്പി പെട്ടന്ന് തന്നെ അവളെ കെട്ടിപിടിച്ചു.... പൊട്ടിക്കരഞ്ഞ കൊണ്ട് രേവതി അവളുടെ തോളിലേക്ക് മുഖം ചേർത്ത് കരയാൻ തുടങ്ങി......
""തുമ്പി എന്നോട് ക്ഷമിക്ക്, എനിക്ക് അറിയാതെ പറ്റിയതാ..... ഞാൻ ഇത് ഒന്നും നിന്നോട് ചെയ്യാൻ പാടില്ലായിരുന്നു..... രേവതി ഏങ്ങി ഏങ്ങി കരയുവാരുന്നു.....""
""അയ്യേ, എന്റെ കൂടെ ഒന്നും രണ്ടും പറഞ്ഞു തല്ല് കൂടുന്നെ എന്റെ അനിയത്തികുട്ടി ഇത്ര പാവമായിരുന്നോ.... ശേ, ഇത് അറിഞ്ഞിരുന്നെങ്കിൽ നേരത്തെ നിന്നോട് വന്ന് മിണ്ടിയേനെ..... താമസിച്ചു പോയി.... ഹാ സാരമില്ല.....""" അവളെ തന്റെ തോളിൽ നിന്ന് എഴുന്നേൽപ്പിച്ച തുമ്പി പറഞ്ഞു.....
""എനിക്ക് ആരുമില്ല തുമ്പി..... ഞാൻ അറിഞ്ഞില്ല അദ്വൈതിന് എന്നേ ഇഷ്ടമാണയെന്ന് ഒന്നും അവൻ മിണ്ടാതെ ഇരിക്കുമ്പോൾ എന്തോ ചങ്ക് തകർന്ന് പോലെ ഒക്കെ തോന്നുന്നു.....""
"" അച്ചോടാ.... അങ്ങോട്ടേക്ക് നോക്കെ അത് ആരായെന്ന്..... രേവതി തിരിഞ്ഞു നോക്കിയതും പുറകിൽ അദ്വൈത് ഒരു റോസാപൂവ് പിടിച്ചു മുട്ട് കുത്തി നിൽക്കുന്ന് അദ്വൈതിനെയാ കണ്ടത്......
അവളുടെ കണ്ണുകൾ നിറഞ്ഞു......
""ഐ ലൗ യൂ, വിൽ യൂ ലൗ മി???""
രേവതി കരഞ്ഞു കൊണ്ട് തല ആട്ടി.... ""അതെ അധികം നേരം നിൽക്കാൻ വയ്യ നിനക്ക് ഈ പൂവ് വാങ്ങാമോ????""
അവൾ ചിരിച്ചു കൊണ്ട് പൂവ് വാങ്ങി......
അപ്പോളേക്കും മറഞ്ഞു നിന്നാ കീർത്തിയും വിവേകും വന്ന്.....
""അളിയാ ചിലവ് വേണം.....""(വിവേക്)
""അളിയാ ഒരു കുരിശിനെ ചുമക്കുന്നതിന് ചിലവ് ഒക്കെ വേണോ???"" ( അദ്വൈത് )
""അതും ശരിയാ....""
രേവതി അത് കേട്ടതും അദ്വൈതിന്റെ വയറ്റിൽ ഒരു കുത്തും കൂടി കൊടുത്ത്..... അവർ എല്ലാം കളിച്ചു ചിരിച്ചു സംസാരിച്ച കൊണ്ട് ഇരുന്നപ്പോളാണ് തുമ്പിയുടെ അടുത്തേക്ക് രേവതി ചെന്നത്....
"" തുമ്പി നീ ചിന്തിക്കുന്നു പോലെ ഒന്നുമല്ല, സാറിന് അറിയാമായിരുന്ന നീ ഇത് ഒന്നും ചെയ്തിട്ടില്ലയെന്ന് എന്റെ മുഖത്ത് നോക്കിയ സാർ പറഞ്ഞെ,നിങ്ങൾ ഇനി മിണ്ടാതെ ഇരിക്കരുത് പ്ലീസ്..... ""
തുമ്പി എന്തോ പറയാൻ വന്നതും ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത് അത് കണ്ടതും തുമ്പിയുടെ മുഖത്ത് ഒരു സന്തോഷം വന്നു, അവൾ ചിരിച്ചു കൊണ്ട് ഫോൺ മേശയിൽ വെച്ച് അടുക്കളയിലേക്ക് പോയി.... തുമ്പി പോയതും രേവതി ഫോൺ എടുത്ത് നോക്കി, അതിൽ മെസ്സേജ് കണ്ടതും ഞെട്ടി അവൾ ഫോണിൽ എന്തോ ചെയ്ത് ശേഷം അവരുടെ അടുത്തേക്ക് പോയി.....
അങ്ങനെയാ ദിവസവും കടന്ന് പോയി.....
വെളുപ്പിന് ഒരു 3 മണിയായതും തുമ്പി ഉണർന്നു..... ബാഗിൽ കൊറേ ലെയ്സും കുറച്ച് ക്യാഷും എടുത്ത് അവൾ ബാഗ് പാക്ക് ചെയ്‌തു..... എന്നിട്ട് ഡ്രെസ്സും മാറ്റി അവൾ ബാൽക്കണി വഴി താഴെ ഇറങ്ങി..... മതിൽ ചാടി റോഡിൽ എത്തി.....
നിങ്ങൾ വിചാരിക്കുമല്ലേ എനിക്ക് ഇത് തന്നെയാണോ പണിയെന്ന്.... എന്തെന്ന് വല്ലോം മനസ്സിലായോ അത് തന്നെ "ഒളിച്ചോട്ടം" ഇപ്പോൾ എങ്ങോട്ടേക്കാണയെന്ന് അറിയോ??? ബാംഗ്ലൂരിലേക്ക്.... ഒരു 5 മണിക്ക് ബസുണ്ട്..... നിങ്ങൾ കണ്ടില്ലേ നേരത്തെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത് അത് ബസ് ടിക്കറ്റ് ബുക്കായത്തിന്റെയാ.....
ഞാൻ പതിയെ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയ ശേഷം നടക്കാൻ തുടങ്ങി.....
നിങ്ങൾ വിചാരിക്കും എന്തിനാ ഇപ്പോൾ ഒരു ഒളിച്ചോട്ടമേന്ന്..... ആ താന്തോന്നിക്ക് എന്നേ വേണ്ടല്ലോ.... രേവതി പറഞ്ഞു അയാൾക്ക് എന്നേ വിശ്വാസമാണയെന്ന് എന്നിട്ട് ഇതുവരെ എന്നേ വിളിച്ചോ എന്നേ വേണ്ടാത്ത കൊണ്ട് അല്ലെ.... അത് കൊണ്ട് ബാംഗ്ലൂർ പോയി അടിച്ചു പൊളിക്കാൻ പോകുവാ.... നശിക്കട്ടെ ഈ ജന്മം.... ചീത്തയാകാൻ തന്നെയാ ഞാൻ അങ്ങോട്ടേക്ക് പോണേ..... എന്നേ ഒന്നും ആർക്കും വേണ്ടല്ലോ..... പെട്ടന്നാണ് എന്റെ വയർ കരഞ്ഞത്.... ബാഗിൽ നിന്ന് ഒരു ലെയ്സ് എടുത്ത് ഞാൻ പൊട്ടിച്ചു തിന്ന് കൊണ്ട് നടന്നു പെട്ടന്നാണ് ഒരു ഇനോവ വന്ന് എന്റെ മുന്നിൽ നിർത്തിയത് അതിൽ നിന്ന് 4 പേർ ഇറങ്ങി വന്ന അവരുടെ മുഖത്ത് എല്ലാം മാസ്ക് ഉണ്ടായിരുന്നു , പെട്ടന്ന് വന്ന് എന്റെ കൈയിൽ പിടിക്കാൻ തുടങ്ങി.....
""അതെ ലെയ്സാണോ വേണ്ടത്..... അതിന് ആണേ പറഞ്ഞാൽ മതി ഇത് അങ്ങ് തരാം.... വെറുതെ ബാഗിലെക്ക് തൊടരുത്.....""
""ഞങ്ങൾക്ക് ലെയ്സ് ഒന്നുമല്ല വേണ്ടത്.... നിന്നെയാ.... നിന്നെ തട്ടി കൊണ്ട് പോകാൻ വന്നേയാ അത്രേയും പറഞ്ഞു അവർ എന്തോ സാധനം അവളുടെ മുഖത്തേക്ക് അമർത്താൻ പോയതും....
"" നിക്ക് നിക്ക്....""
പെട്ടന്ന് അവർ നിർത്തി....
"" ഓ നിങ്ങൾ കിഡ്നാപ്പേർസാണ് അല്ലെ.....""
"" ആണെങ്കിൽ ""
""എങ്കിൽ ഇത് നേരത്തെ പറയണ്ടേ.... ഡോ ഇത് പിടിക്ക് ഇതിൽ മുഴുവനും ലെയ്സാ.... എനിക്ക് ലെയ്സ് ഇല്ലാതെ പറ്റില്ല സൊ ഇത് ആദ്യം വണ്ടിയിൽ കൊണ്ട് വെക്ക്.... അത് പറഞ്ഞു ഒരാൾക്ക് കൊടുത്തതും അയാൾ അതെ പോലെ വണ്ടിയിൽ ബാഗ് കൊണ്ട് വച്ചു.....
""ഞാൻ നിങ്ങളുടെ കൂടെ വരാം.... വെറുതെ ക്ലോറോഫോം വേസ്റ്റ് ആകണ്ട.... പിന്നെ നിങ്ങൾക്ക് എന്നേ സംശയമാണേ.... കൈ കെട്ടിക്കോ...."" അത്രേയും പറഞ്ഞു അവൾ കൈ നീട്ടിയതും ഒരാൾ അവളുടെ രണ്ട് കൈയും ടേപ്പ് കൊണ്ട് ചുറ്റി....
""കഴിഞ്ഞോ, എങ്കിൽ വാ നമ്മൾക്ക് പോകാം..... പിന്നെ എനിക്ക് നല്ല പോലെ വിശക്കുന്നുണ്ട് ലെയ്സ് ഞാൻ കഴിച്ചു കൊണ്ടിരുന്നില്ലേ അത് ഓരോന്ന് വായിൽ വച്ചു തരുമോ പ്ലീസ്.....""
അവൾ പറയുന്നേ എല്ലാം അവർ അതേപോലെ അനുസരിച്ചു.....
വണ്ടിയിൽ കേറിയതും അവൾ എന്തൊക്കെ കാര്യങ്ങൾ അവരോട് പറഞ്ഞു..... അവരും എന്തൊക്കെയോ അവളോട് സംസാരിച്ച ഇരുന്നു... കുറച്ച് കഴിഞ്ഞതും അവൾ ഉറങ്ങി വീണു....
അപ്പോളേക്കും അവർ താവളത്തിൽ എത്തിരുന്നു..... അവളെ എടുത്ത് കൊണ്ട് പോയി ഒരു ചെയറിൽ കെട്ടിയിട്ടു.....
തുമ്പിക്ക് ബോധം വന്നപ്പോളേക്കും അവൾ ഒരു ചെയറിലാണ് പെട്ടന്നാണ് അവൾക്ക് പണ്ടത്തെ ഓർമ്മകൾ വന്നേ...... ഹർഷനെയും..... അവൾ അവിടെ ഇരുന്നു അലറി കരയാൻ തുടങ്ങി.... അവളുടെ ബാഗ് വാങ്ങി വണ്ടിയിൽ വെച്ച് ആൾ ഓടി അവളുടെ അടുത്ത് വന്ന് നിന്നു.....
""എന്തിനാ കരയുന്നെ??? ഒരാൾ എന്നേ സ്നേഹിച്ച പറ്റിച്ചു.... ഇപ്പോൾ എനിക്ക് ആരുമില്ല...... എന്നേ ആർക്കും വേണ്ട.... എന്നേ കൊന്ന് തരുമോ..... പ്ലീസ്...."""(തുമ്പി)
വേറൊരു മുഖം മൂടിയണിഞ്ഞ ഒരാൾ താന്തോണിയെ അങ്ങോട്ടു കൊണ്ടുവന്നു.....
"" ഇവനാണോ നീ പറഞ്ഞ ആള്???""
""അതേ കിഡ്നാപ്പർ ചേട്ടാ ഇവൻ തന്നെ.... ഈ താന്തോന്നി എന്നെ സ്നേഹിച്ച വഞ്ചിച്ചു...... എന്നെ വിശ്വാസമില്ല..... ഇയാള് കരുതുന്ന ഞാൻ ഒരു ദുഷിച്ച മനസ്സുള്ള പെണ്ണാണ് എന്നൊക്കെയാ.....""(തുമ്പി )
""ആര് പറഞ്ഞു എനിക്ക് നിന്നെ അന്നും ഇന്നും വിശ്വാസമാ.... പിന്നെ നിന്റെ വായിൽ നിന്ന് നീ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്ന് എനിക്ക് അറിയണമായിരുന്നു പക്ഷേ നീ പറഞ്ഞത് ഞാനാണ് ചെയ്തത് എന്നിട്ട് ഒരു ബ്രേക്ക് അപ്പ് പറച്ചിലും...... എനിക്ക് നിന്നെയാ അന്നും ഇന്നും വിശ്വാസം പിന്നെ അന്ന് അടിച്ചതിന് സോറി.... ഞാൻ അറിഞ്ഞില്ല നിങ്ങൾ തല്ല് കുടുവായെന്ന്.... ഞാൻ കരുതി നീ അവനെ ഉപദ്രവിക്കുവായെന്ന്.... എന്നോട് ക്ഷമിച്ചുടെ നിനക്ക്.....""( താന്തോന്നി )
"" പറ്റില്ല.....""( തുമ്പി )
""അത് എന്ത്???""( താന്തോന്നി )
""എന്നോട് ഇതുവരെ ഇഷ്ടമാണയെന്ന് താന്തോന്നി പറഞ്ഞിട്ടില്ല.... അപ്പോൾ ആദ്യം പ്രൊപോസ് ചെയ്യു.... എന്നിട്ട് വേണോ വേണ്ടയോയെന്ന് ആലോചിക്കാം......""(തുമ്പി )
അവൻ കൈയിൽ ഇരുന്ന റിങ് എടുത്ത് ശേഷം പറഞ്ഞു തുടങ്ങി.......
""വിൽ യൂ മാരി മി???""( താന്തോന്നി )
""നോ....""(തുമ്പി )
""അത് എന്താ???"" ( താന്തോന്നി )
""ഇപ്പോൾ എന്നേ കെട്ടിടേക്കവല്ലേ.... ആദ്യം ഈ ചെയറിൽ നിന്ന് മോചിപ്പിക്ക്.....""( തുമ്പി)
അവൻ അവളുടെ കൈയിൽ മോതിരമിട്ടെ ശേഷം അവളുടെ കെട്ട് അഴിച്ചു.....
""ഇനി കിഡ്നാപ്പേഴ്സ് ഒന്ന് ഇങ്ങു വന്നേ....."" അത് കേട്ടതും അവർ വന്നു....
തുമ്പി ഓരോ ആളുടെയും മുന്നിൽ പോയി നിന്ന് അവരുടെ നേരെ വിരൽ ചൂണ്ടി പറയാൻ തുടങ്ങി.....
അദ്വൈത്, രേവതി,കീർത്തി, വിവേക്.....
പേര് കേട്ടതും അവർ ഞെട്ടി കൊണ്ട് മാസ്ക് മാറ്റി....
"" മനസ്സിലായി അല്ലേ???( വിവേക് )
""എവിടെങ്കിലും കിഡ്നാപ്പർ മാർ കിഡ്നാപ് ചെയ്യുന്നേ ആളുകർ പറയുന്നേ കേൾക്കുമോ??? കഷ്ടം..... പിന്നെ അല്ലാതെ.... ഡോണ്ട് അണ്ടർസ്റിമേറ്റ് തെ പവർ ഓഫ് കോളേജ് ടോപ്പർ.....""( തുമ്പി )
""അത് ആയത് എങ്ങനെയാ ഞാൻ കാരണമല്ലേ....""( ഹർഷൻ )
"" അല്ല, എന്റെ പരിശ്രമം കാരണമാ...."""(തുമ്പി)
""അല്ല അളിയാ എല്ലാം സെറ്റായ സ്ഥിക്ക് അടുത്ത് എന്താണ് പ്ലാൻ.....""(വിവേക് )
"" നിന്റെ അളിയൻ പറയാൻ പോകുന്ന മറുപടി ഞാൻ തന്നെ പറയാം, എന്നേ പിജി എഴുതിപ്പിക്കണം, പിന്നെ ഏതെങ്കിലും കോഴ്സിന് ചേർത്ത് ഒന്നെങ്കിൽ ബാങ്ക് കോച്ചിങ് അല്ലെങ്കിൽ താന്തോന്നിയെ പോലെ ടീച്ചിങ് പ്രൊഫഷൻ..... എന്തെ ശെരി അല്ലെ....""(തുമ്പി )
"" അല്ലാല്ലോ.....""( താന്തോന്നി )
""ഇനി ഇതിലും വലുതുമാണോ ഇവന്റെ മനസ്സിൽ, ആണേ നാട് വിടണ്ടി വരും.....""(തുമ്പിസ് ആത്മ പക്ഷേ കുറച്ച് ഉറക്കെയായി പോയി.....)
""ഏഹ്, അത് ഒന്നുമല്ല.... നിന്നെ അങ്ങ് കെട്ടാൻ പോകുവാ.... വെറുതെ ഇത് നീട്ടണ്ട.....""( താന്തോന്നി )
"" ശരിക്കും....""(തുമ്പി )
"" അപ്പോൾ ഹാപ്പി എൻഡിങ് ആയിലെ....""(കീർത്തി )
"" അത് എങ്ങനെ ശരി ആകും എന്റെ ലെയ്സ് ഇല്ലാതെ എന്ത് എൻഡിങ്......""
അദ്വൈത് ഒരു ലെയ്സ് പാക്കറ്റ് ഓരോത്തർക്ക് കൊടുത്ത്.... ഇപ്പോൾ ആയാല്ലോ......
തുമ്പി താന്തോന്നിയെ ചേർത്ത് നിർത്തി പറയാൻ തുടങ്ങി.....""ഗയ്‌സ് അങ്ങനെ ഈ തുമ്പിയും താന്തോന്നിയും വിട പറയുവാട്ടോ.... നിങ്ങളുടെ സപ്പോർട്ടിന് ഒത്തിരി നന്ദി.... ഞങ്ങളെ ഇത്രേ അധികം സ്നേഹിച്ചതിന്..... പിന്നെ എന്റെ കുട്ടിത്തരത്തിന്റെ രഹസ്യം ഈ ലെയ്സ് തന്നെയാ..... അപ്പോൾ ബൈ.... ""
അവസാനിച്ചു......
ഒരു വെറൈറ്റി എൻഡിങ് നോക്കിയതാ അവരുടെ എൻഡിങ് അവർ തന്നെ പറയട്ടെയെന്ന് കരുതി..... അഭിപ്രായം അറിയിക്കണം.... പിന്നെ വില്ലത്തിയെ നല്ലവൾ ആക്കിയെന്ന് സങ്കടം ഉണ്ടെങ്കിൽ.... വിട്ടേക്ക് പിള്ളേരെ പ്രായത്തിന് പക്വത കുറവ് കൊണ്ട് അല്ലേ.... എത്ര വില്ലൻമാരെ വേണം ആദിരുദ്ര പോയി വായിച്ചോ അതിൽ വില്ലൻ മാർ കൊണ്ട് നടക്കാൻ വയ്യാതെത്തിന്റെ പാടാണ്....
ആദിരുദ്രയെ പറ്റി ഒരു ചെറിയ ഇൻഡ്രോ പറയാം.....
ആദിയുടെ രുദ്രയുടെയും പ്രണയകാവ്യം, ഒരു രണ്ടാം കെട്ട് ബേസ്ഡ് സ്റ്റോറി..... അങ്ങനെ ഒക്കെ വിചാരിച്ചോ തെറ്റാട്ടോ....
**ഒരു ഏലിയൻ ബേസ്ഡ് സ്റ്റോറിയാണ്..... പിന്നെ ഫാന്റസി, സയൻസ് ഫിക്ഷൻ, ഹൊറർ, റൊമാന്റിക്, കോമഡി, റിവഞ്ച്, ട്രാജഡി അങ്ങനെയല്ലാം ഇതിലുണ്ട്.....**
ലോകത്തെ മുഴുവൻ കൈക്കലാക്കാൻ മനുഷ്യന്റെ രക്തത്തിന് വേണ്ടി ഭൂമിയിലേക്ക് വരുന്ന അദൃശ്യ ശക്തിയുടെ കഥ - ആദിരുദ്ര 🌸
അപ്പോൾ എല്ലാവരും വായിക്കാൻ ശ്രമിക്കുക.....
ആദ്യ ഭാഗം മുതൽ അവസാന ഭാഗം വരെ കൂടെ നിന്ന് എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം മാത്രം..... ഇതുവരെ അഭിപ്രായം പറയാത്തവർ ഇന്നെങ്കിലും അഭിപ്രായം പറയണം, ഒരു 2 വരി എങ്കിലും പ്ലീസ്.......