Aksharathalukal

ആദ്യത്തെ കണ്മണി 💖

നീണ്ട 14 വർഷതെ കാത്തിരിപ്പിന് ശേഷം അവസാനം നീ ഞങ്ങളുടെ അടുത് തന്നെ വന്നു അല്ലെ വാവേ എന്തെ നീ ഇത്രയും വൈകിയത് ഞാൻ പതിയെ എന്റെ വയറിൽ ഒന്ന് തഴുകികൊണ്ട് ചോദിച്ചു
ചിലത്തിന്റ വില കൂടുതൽ അറിയാൻ ആയി ദൈവം അത് നമ്മൾക്ക് നൽകാൻ കുറച്ച് താമസിപ്പിക്കും പക്ഷേ തരാതിരിക്കില്ല ഇച്ചായൻ എന്നെ ആ മാറോടുചേർത്തു പൊതിഞ്ഞു പിടിച്ചുകൊണ്ട്  പറഞ്ഞു അത് വൈകി കിട്ടുമ്പോൾ അതിന്റെ ഭംഗി കൂടും ഞാൻ ഒന്നുകൂടി ആ നെഞ്ചിൻ ചൂടിലേക്ക് പറ്റിച്ചേർന്ന് കിടന്നു ഈ ലോകത്തിൽ അച്ഛൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും സുരക്ഷിതമായ ഇടം ഇപ്പോൾ എന്റെ കുഞ്ഞിനും വാവ അറിയുന്നുണ്ടാവും തന്റെ അച്ഛന്റെ ചൂട്  പതിയെ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു അപ്പോഴും ഇച്ചായന്റെ ഒരു കൈ എന്റെ ഉത്തരത്തിലും മറുകൈ എന്റെ തലയിലും തലോടുന്നത് ഞാനറിയുന്നുണ്ടായിരുന്നു തന്റെ പാതിയോടും തന്റെ ജീവന്റെ അംശത്തോടും ഉള്ള കരുതൽ. ദിവസങ്ങൾ കഴിയും തോറും വീർത്തുവരുന്ന എന്റെ ഉദരത്തിലേക്ക് കൗതുകത്തോടെ ആ കണ്ണുകൾ നീളും എന്റെ കുഞ്ഞിനെയും എന്നെയും ബന്ധിപ്പിച്ചിരിക്കുന്ന ചെറുതായി പൊങ്ങി വരുന്ന പൂക്കൾ ചുഴിയിലേക്ക് ചുണ്ടുകൾ ചേർക്കും എന്റെ കുഞ്ഞ് എന്ന് സന്തോഷത്തോടെ ആ ഹൃദയം ആർക്കുന്നത് എനിക്ക് കേൾക്കാൻ കഴിയും എനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ആ നെഞ്ചു പിടയുന്ന എനിക്ക് കാണാൻ കഴിയും ചില സമയത്ത് എന്റെ വേദനകളിൽ ആ കണ്ണിന്റെ കോണിൽ ഒരു നീർ തിളക്കം കാണും ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഒരു വേദന അനുഭവപ്പെട്ടു അടിവയറ്റിൽ നിന്നും ആരംഭിച്ച മേലേക്കും താഴേക്കും ഒരേ വേഗതയിൽ പടരുന്ന വേദന നിമിഷങ്ങൾ കഴിയുന്തോറും അതിന്റെ തീവ്രത കൂടി വന്നു ശരീരം തളരുന്നത് പോലെ നാഡീഞരമ്പുകൾ വേർപിരിയുന്നത് പോലെ എല്ലുകൾ പൊടിയുന്നത് പോലെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി വീഴുമെന്ന് ആയപ്പോൾ ഇച്ചായന്റെ കൈകൾ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു ആ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാൻ പാകത്തിന് ഉയർന്നിരുന്നു എന്നെ കോരിയെടുത്ത് ഹോസ്പിറ്റലിലേക്ക് പാഞ്ഞു വേഗം തന്നെ സ്ട്രെച്ചറിൽ എന്നെ കിടത്തി ലേബർ റൂമിലേക്ക് കൊണ്ടുപോയി അപ്പോഴും വേദന സഹിക്കവയ്യാതെ ഞാൻ പിടയുകയായിരുന്നു എന്നെ പരിശോധിച്ചതിനുശേഷം ഡോക്ടർമാർ പുറത്തുവന്നു ഇത് പറയുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് ഈ ഡെലിവറി കുറച്ചു കോമ്പ്ലിക്കേറ്റഡ് ആണ് ഒന്നെങ്കിൽ കുഞ്ഞ് അല്ലെങ്കിൽ അമ്മ പ്ലീസ് ഈ പേപ്പറുകളിൽ സൈൻ ചെയ്യണം no ഇച്ചായന്റെ അലർച്ച ഏതോ ലോകത്തിൽ എന്നതുപോലെ ഞാൻ കേട്ടു കുറച്ചു സമയങ്ങൾക്ക് ശേഷം ഒരു കുഞ്ഞിക്കരച്ചിൽ എന്റെ കാതുകളിൽ വന്നു പതിച്ചു ഡോക്ടർ എന്റെ കാലിടുക്കിൽ നിന്നും ഒരു ചോരക്കുഞ്ഞിനെ പുറത്തേക്കെടുത്തു അതിനെ ഒന്ന് കോരിയെടുത്ത് നെഞ്ചോടടക്കി പിടിച്ച് മുത്തങ്ങൾ കൊണ്ട് മൂടാൻ ഞാൻ കൊതിച്ചു പക്ഷേ എത്ര ശ്രമിച്ചിട്ടും കൈകൾ ചലിക്കുന്നില്ല ശരീരം മരവിച്ചു പോയതുപോലെ വേദന ഒന്നും തന്നെ അറിയുന്നില്ല അതെ ഇനി ഒരിക്കലും എന്റെ ആ കൈകൾ ചലിക്കില്ല എന്റെ പൊന്നോമനയ്ക്ക് മുത്തങ്ങൾ നൽകാൻ ഇനിയെന്റെ അധരങ്ങൾക്ക് സാധിക്കില്ല 
അതിലെല്ലാമുപരി ഇനി എനിക്ക് എന്റെ ഇച്ചായന്റെ ചൂടുപറ്റി ഉറങ്ങാൻ സാധിക്കില്ല ഞങ്ങടെ പൊന്നോമനയുമൊത് കണ്ട് സ്വപ്നങ്ങൾക്ക് നിറം പകരാൻ സാധിക്കില്ല അതെല്ലാം ഓർക്കേ ഒന്ന് അലറി കരയാൻ തോന്നി പക്ഷേ കണ്ണുകൾ നിശ്ചലമായിരിക്കുന്നു
ഉയരത്തിൽ നിന്നും ആരോ എന്റെ പേര് വിളിക്കുന്നത് പോലെ, ക്ഷമിക്കണം ഇച്ചായാ എനിക്ക് പോയേ പറ്റൂ പക്ഷേ ഞാൻ സന്തോഷവതിയാണ് ഞാൻ കത്തി തീർന്നത് ഇച്ചായന്റെ ജീവിതത്തിൽ ഈ വെളിച്ചം പകർന്നുനൽകാൻ ആണ്