എപ്പോഴോ എന്റെ കണ്ണൊക്കെ അടഞ്ഞു പോയി.... പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോ കാണുന്നത് എന്തോ ഒന്ന് എന്റെ കയ്യിൽ കുത്തി വെച്ചേക്കുന്നതാ... എവിടെ ഒക്കെയോ ഇപ്പോഴും വേദനിക്കുന്നു... ഞാൻ ചുറ്റും നോക്കി അച്ഛനെയും അമ്മയെയും കാണുന്നില്ലായിരുന്നു.... ഞാൻ അവിടെ കണ്ട ഒരു വെള്ള ഡ്രസ്സ് ഇട്ട മാലാഖയെ പോലുള്ള ചേച്ചിയോട് ചോതിച്ചു അവർ എവിടെ എന്ന് അപ്പൊ പറഞ്ഞു അവർ വേറെ മുറിയിലാണെന്ന്...പിന്നെ ഡോക്ടർ അങ്കിൾ വന്നു. എന്നെ കുറെ നോക്കി.... പിന്നെ എന്നെ ഗുഡ് ഗേൾ എന്നൊക്കെ പറഞ്ഞു ആൾ പോയി.. പിന്നെയും എനിക്ക് ഉറക്കം വന്നപ്പോ ഞാൻ ഉറങ്ങി പോയി...
💞💞💞💞💞💞💞💞💞💞
ഒരു ദിവസം അനു ഹോസ്പിറ്റലിൽ കിടന്നു... പിറ്റേന്ന് അവരുടെ മറ്റു ബന്ധുക്കൾ ഒക്കെ വന്നു... അനുവിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ട് വന്നു....
💞💞💞💞💞💞💞💞
ഇപ്പോഴും വേദന മാറിയില്ല എനിക്ക്.... എന്റെ അങ്കിളും ആന്റിയും വന്ന് എന്നെ വീട്ടിൽക്ക് കൊണ്ട് പൊന്നു......
വീട്ടിൽ എത്തിയപ്പോ കണ്ടു.. അവിടെ കുറേ ആളുകൾ.... നല്ല മണം എല്ലായിടത്തും...
ഞാൻ ഹാളിൽ ചെന്നപ്പോ വാഴയിലയിൽ അച്ഛയും അമ്മയും വെള്ള തുണിയിൽ പുതച്ചു കിടക്കുന്നു... അവിടെ വിളക്കും ചന്ദനത്തിരിയും ഒക്കെ കത്തിച്ചു വെച്ചിട്ടുണ്ട്.... ആരോ പറയുന്നുണ്ട് അവർ മരിച്ചു പോയെന്ന്.... ഞാൻ കുറേ കരഞ്ഞു....
മോളെ തനിച്ചാക്കി അവർ പോയി😭😭😭😭..
💞💞💞💞💞💞💞💞💞💞
ചടങ്ങുകൾ പെട്ടെന്ന് തന്നെ തീർത്തു....
ആ വീട്ടിൽ ആ കുട്ടി തനിച്ചാണെന്നോർത്ത്
ആരൊക്കെയോ ഒപ്പം നിന്നു.. ദിവസങ്ങൾ കഴിഞ്ഞു പോയി.... അനുവിനെ നോക്കാൻ നിന്നവർക്ക് മുഷിച്ചിൽ ആയി തുടങ്ങി... ഇനിയും ആ കുട്ടിയെ നോക്കാൻ വയ്യെന്ന പേരിൽ അവളുടെ അങ്കിളും ആന്റിയും ഒരു തീരുമാനത്തിലെത്തി... അവളെ എവിടേലും കൊണ്ട് കളയുക....അപ്പൊ പിന്നെ ഏട്ടന്റെ സ്വത്തുക്കൾ അനിയന് വന്നു ചേരുമല്ലോ....
💞💞💞💞💞💞💞💞💞💞
എന്റെ അങ്കിൾ വന്ന് പറഞ്ഞു എനിക്ക് ഐസ്ക്രീം വാങ്ങി തരാന്ന്... എന്നെ ഇന്ന് പുറത്തു കൊണ്ട് പോകുലോ....
ഞങ്ങൾ പുറത്തു പോയി എനിക്ക് ഐസ് ക്രീം
വാങ്ങി തന്നു അങ്കിൾ... പിന്നെ പാർക്കിൽ പോയി... അവിടെ ഞാൻ കുറേ നേരം കളിച്ചു... കളിച്ചു കളിച്ചു ക്ഷീണിച്ചപ്പോ ഞാൻ ചുറ്റും നോക്കി.. അങ്കിളിനെ കാണുന്നില്ലായിരുന്നു എനിക്ക് ഒത്തിരി പേടിയായി 😭😭
തുടരും....