അവളെ അവിടെ കളഞ്ഞിട്ട് അയാൾ പോയതാണെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു.. ഒത്തിരി ഇടത്ത് ആ കുട്ടി അയാളെ നോക്കി... കണ്ടില്ല... നേരം ഇരുട്ടും തോറും അവളുടെ പേടിയും ഇരട്ടി ആയി തുടങ്ങി....
💞💞💞💞💞💞💞💞
കുറേ കഴിഞ്ഞപ്പോ എനിക്ക് നല്ല പോലെ വിശന്നു... പലയിടത്തും ഞാൻ അങ്കിളിനെ നോക്കിട്ട് കണ്ടതുമില്ല.... കുറച്ചു ദൂരം ഞാൻ നടന്നതും ഒരു കടയുടെ അടുത്തായി ഒരു വേസ്റ്റ് ബക്കറ്റിൽ കുറച്ചു ഫുഡിന്റെ വേസ്റ്റ് കണ്ടു... വിശപ്പ് സഹിക്ക വയ്യാതെ ആയപ്പോ ഞാൻ ആ ഫുഡ് കഴിക്കാമെന്ന് കരുതി... ആ ബക്കറ്റിൽ കൈ ഇടാൻ പോയതും ആരോ എന്നെ പിടിച്ചു.... ഞാൻ പേടിച്ചു പോയി... ഞാൻ ആളെ നോക്കിയപ്പോ നല്ല ഒരു അങ്കിൾ.... എന്ത് രസാ കാണാൻ... എനിക്ക് ആ അങ്കിൾ എന്നോട് കാര്യങ്ങൾ ചോദിച്ചു..
ഞാൻ ആരാന്നും വീടും എല്ലാം.. ഞാൻ എനിക്ക് ആരുമില്ലെന്നൊക്കെ പറഞ്ഞപ്പോ ആ അങ്കിളിന് സങ്കടം ആയി.. അപ്പൊ ആൾ എനിക്ക് ഭക്ഷണം ഒക്കെ വാങ്ങി തന്നു.... പിന്നെ എന്നെ ആളുടെ വീട്ടിൽ കൊണ്ട് പോയി...
ആ അങ്കിളിനും ആരുമില്ലായിരുന്നു... എന്നെ ആ അങ്കിൾ പഠിപ്പിക്കാമെന്നൊക്കെ പറഞ്ഞു...
പിന്നെ എനിക്ക് കുറേ ഉടുപ്പും നല്ല ബാഗും പുസ്തകവും ഒക്കെ വേടിച്ചു തന്നു... പിന്നെ അവിടെ ഉള്ള സ്കൂളിൽ എന്നെ ചേർത്തു...
ഞാൻ പഠിക്കാൻ ഒക്കെ പോയി തുടങ്ങി... നല്ല പോലെ പഠിച്ചു...
💞💞💞💞💞💞💞💞💞💞💞💞
അവളുടെ എല്ലാ കാര്യങ്ങളും അയാൾ നല്ല പോലെ നോക്കി... അവൾക്ക് ഒരു കുറവും വരുത്തിയില്ല...
അങ്ങനെ ഒരിക്കൽ അവളുടെ പിറന്നാൾ ദിനം വന്നെത്തി.. അയാൾ അവൾക്ക് പുത്തനുടുപ്പ് എടുത്തു... അമ്പലത്തിൽ പോയി... കേക്ക് മേടിച്ചു... സദ്യ ഉണ്ടാക്കി... എല്ലാം ഭംഗി ആയി തന്നെ നടത്തി...
തുടരും...
സപ്പോർട്ട് ഇല്ലാത്തോണ്ട് എഴുതാൻ തോന്നുന്നില്ല 😭😭😭.... എന്നെ സപ്പോർട്ട് ചെയ്യണേ