Aksharathalukal

HAMAARI AJBOORI KAHAANI 24


    HAMAARI AJBOORI KAHAANI 





പാർട്ട്‌ 24



കുഞ്ഞുനാൾ മുതൽ ഞാൻ കണ്ടും കേട്ടും വളരുന്നത് ശ്രീധരച്ചയും ലൈലുമ്മയും എന്തോ തെറ്റ് ചെയ്തവരാ അവരോടൊന്നും അധികം അടുപ്പം പാടില്ലാന്നൊക്കെയായിരുന്നു..... അവിടുത്തെ കുട്ടികളോട് മിണ്ടാനൊന്നും പാടില്ലാന്നാ എനിക്ക് പറഞ്ഞുതന്നിട്ടുള്ളത്.

നീയും ചേച്ചിമാരും കഴിഞ്ഞ ആ വീട്ടിൽ പെൺകുട്ടിയായിട്ട് ഞാൻ മാത്രായിരുന്നില്ലേ ഉണ്ടായിരുന്നത്. നിങ്ങളോടാരോടുമായി അവിടെ ആരും അടുപ്പം കാണിക്കാത്തതുകൊണ്ട് അവിടെ ആകെയുള്ള പെൺകുട്ടി ഞാനായിരുന്നു. നാലേട്ടൻമാർക്കുമെന്നെ വല്യ കാര്യായിരുന്നു..


ഇതൊക്കെ തങ്ങൾക്കറിയാവുന്നതല്ലേ എന്ന ഭാവത്തിൽ നിഹായും അപ്പുവും അവളെ നോക്കി.

എനിക്കറിയാം ഇതൊക്കെ നിങ്ങൾക്കറിയാവുന്നതാണെന്ന് ഇതൊക്കെ പറഞ്ഞാൽ മാത്രേ ഇനിയും ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ മനസ്സിലായെന്നു വരോള്ളു.

അപ്പുന്റേം നിഹായുടേം ഭാവം മനസ്സിലാക്കി നയാ പറഞ്ഞു.

എന്റെ ലോകം തന്നെ അതായിരുന്നു.. എവിടെ ചെന്നാലും ആ പരിഗണന എനിക്ക് കിട്ടണോന്നു ഞാനാഗ്രഹിച്ചു.... എനിക്ക് തെറ്റുതിരുത്തി തരാൻ ആരും ശ്രമിച്ചിട്ടില്ല എല്ലാരും എപ്പോഴും ഞാനെന്തു കാണിച്ചാലും അത് ശെരിയാണെന്ന് വരുത്തി തീർക്കാൻ മാത്രേ ശ്രമിച്ചിരുന്നുള്ളൂ.. ഇതൊക്ക കണ്ടും കേട്ടും അറിഞ്ഞും വളർന്നോണ്ടാവാം എന്റെ സ്വഭാവങ്ങളിൽ പല പോരായ്മകളും ഉണ്ടായിരുന്നു. എനിക്കെന്റെ അമ്മേടെ സ്നേഹം കിട്ടിയിട്ടില്ല... എന്തും തുറന്നു പറയാനാവുന്ന കൂടെപ്പിറപ്പുകളെ കിട്ടിയിട്ടില്ല ഇതൊക്കെ കേട്ടാൽ നിങ്ങൾക്ക് ചിരി വരുന്നുണ്ടാവുമല്ലേ ശെരിയാ ഞാൻ എല്ലാ സൗഭാഗ്യങ്ങളോടും കൂടെ തന്നെയാ ഞാനും ജീവിച്ചേ ഞാനെന്താഗ്രഹിച്ചാലും എത്രയും പെട്ടെന്ന് അതെന്റെ മുന്നിലെത്തും പണം കൊണ്ട് വാങ്ങാൻ പറ്റുന്നതെന്തും... പക്ഷെ എനിക്ക് ശെരിക്കും നഷ്ടബോധം തോന്നുന്നത് ലൈലുമ്മാനേം നിഹാനേം ചേച്ചിമാരേം കാണുമ്പോളാണ്. പണത്തിനു വിലയിടുന്നതൊന്നും നിങ്ങൾക്ക് കിട്ടികാണില്ല പക്ഷെ ഒരിക്കലും വിലയിടാൻ പറ്റാത്ത ആ അമ്മേടെ സ്നേഹം ഒട്ടും കുറയാതെ നിങ്ങൾക്കു കിട്ടിയിട്ടില്ലേ കളങ്കം പുരളാത്ത ആ സ്നേഹത്തോടെനിക്കാസ്സൂയയായിരുന്നു....എന്റമ്മ പലപ്പോഴും പണത്തിനു പിന്നാലെ പോവുമ്പോ കളങ്കമില്ലാത്ത സ്നേഹം പകരാൻ അമ്മക്കായിട്ടില്ല അച്ഛനും. എന്റെ എല്ലാമെല്ലാമാണെന്ന് വിശ്വസിച്ച ഏട്ടന്മാരുടെ കാര്യത്തിലും ഞാൻ വൻ പരാജയമായിരുന്നുന്നു മനസ്സിലാക്കുന്നെ നിഹായെയും ചേച്ചിമാരെയും കാണുമ്പോഴാണ്. എന്തും തുറന്നു പറയുന്ന ശെരിക്കും നിന്റെ മനസ്സാക്ഷി സൂക്ഷിപ്പ് കാരിതന്നെയായിരുന്നില്ലേ നന്ദേച്ചി. ശ്രീയേച്ചിയോടും നന്ദേച്ചിയോടും ലൈലുമ്മയും ന്നിനക്ക് പറയാൻ പറ്റാതായിട്ടെന്തേലുമുണ്ടായിരുന്നോ പക്ഷെ എനിക്കങ്ങനായിരുന്നില്ല ഒരിക്കൽപോലും എല്ലാം തുറന്നുപറയാവുന്നയായി എന്നെ അത്രത്തോളും മനസ്സിലാക്കുന്നവരായി ആരുമുണ്ടായിട്ടില്ല വീട്ടുകാരോ കൂട്ടുകാരോ ആരും. ഞാനെവിടൊക്കെയാണോ പരാചയപ്പെട്ടത് അവിടെയൊക്കെ നീ ജയിച്ചിട്ടുണ്ട് നിഹാ. എനിക്ക് ഒരുപാട് കൂട്ടുകാരെ കിട്ടിട്ടുണ്ട് പക്ഷെ ഇന്നുവരേം അപ്പുവിനേം നിന്നേംപോലൊരു ഫ്രണ്ട്ഷിപ് എനിക്കിതുവരെ ആരുമായും ഉണ്ടായിട്ടില്ല. നിഹാടെ എന്താവസ്ഥയിലും അപ്പു കൂടെ നിൽക്കില്ലേ ഇട്ടിട്ടുപോവില്ലല്ലോ നിഹായും അതുപോലല്ലേ എനിക്ക് ഇന്നുവരെ അങ്ങനൊരു കൂട്ട് കിട്ടിയിട്ടില്ല ആവശ്യത്തിന് കൂടെ കൂടും അത് കഴിയുമ്പോൾ ഇട്ടിട്ടുപോവും അത്രതന്നെ...ഇതെല്ലാം നിഹാക്കുള്ളത് കാണുമ്പോ ശെരിക്കും അസ്സൂയയായിരുന്നു നിന്നോട്. അത് ഞാൻ പ്രളകടിപ്പിക്കാൻ കണ്ട വഴിയാണ് നീയുമായി അടിയുണ്ടാക്കുവാ. അന്നൊക്കെ ഞാൻ തരുന്ന പണിക്ക് അതിലും നല്ല പണി നിങ്ങൾ രണ്ടാളും ചേർന്ന് തരാൻ തുടങ്ങി. അന്നതൊക്കെ ഞാനൊരുപാടാസ്വദിച്ചിട്ടുണ്ട്. അതിനുവേണ്ടി തന്നെ ഞാൻ എന്തേലും പണിയും. ആയിടക്കാണ് എന്റമ്മ ഇതറിയുന്നത്. ഞാൻ കരുതി അമ്മയെന്നെ വഴക്ക് പറയുന്നാ പക്ഷെ അതുണ്ടായില്ല. അന്നുമുതലാണ് എല്ലാം കൈവിട്ടുപോയി തുടങ്ങിയത്. ഞാൻ പോലുമറിയാതെ അമ്മയും കുഞ്ഞേട്ടനും ചേർന്ന് നിഹാക്കും കുടുംബത്തിനുമെതിരെ പ്ലാൻ ചെയ്യാനും നടപ്പാക്കാനും തുടങ്ങി. നമ്മൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും പണിയാറുള്ളൊണ്ട് ഇതും അങ്ങനാക്കി മാറ്റി.

ഇടക്കെപ്പോഴോ ഞാൻ തെറ്റായ വഴിക്കൂടെയാണോ പോവുന്നതെന്ന് തോന്നി വല്യേട്ടനെന്നെ തിരുത്താൻ ശ്രമിച്ചു.
എനിക്ക് കുഞ്ഞേട്ടനേക്കാൾ അടുപ്പം അന്ന് വല്യേട്ടനോടായിരുന്നു. വല്യേട്ടന്റെ വാക്ക് കേട്ട് ഞാനെന്നെത്തന്നെ തിരുത്താൻ തുടങ്ങി. എന്നാൽ അപ്പോഴാണ് ഏട്ടൻ വേറെ മാറി താമസിക്കാൻ പോവുന്നെന്നറിയുന്നേ. അന്നെനിക്ക് ഭയങ്കര വെഷമായിരുന്നു എനിക്കേട്ടനോട് ദേഷ്യം തോന്നി.

അപ്പോഴാണ് ഞാൻ കുഞ്ഞേട്ടനുമായി കൂടുതൽ അടുക്കുന്നത്. അതോടെ വെല്യേട്ടനോടുള്ള ദേഷ്യവും കുഞ്ഞേട്ടന്റെ സ്വാധീനവും ഞാൻ വീണ്ടും പഴയപോലെ ആയി. അന്നേരവും ഞാൻപോലുമറിയാതെ അമ്മയും കുഞ്ഞേട്ടനും എന്തൊക്കെയോ നിങ്ങൾക്കെതിരായി ചെയ്തു അവസാനം എന്റെ പേരിലുമാവും. അത് ഞാൻ വീട്ടിൽപോയി ചോയിച്ചാൽ എന്തേലുമൊക്കെ പറഞ്ഞു അതങ്ങു വിടും. ആ സമയത്തായിരുന്നു ഏട്ടന് അപ്പുനെ ഇഷ്ടാന്ന് പറയുന്നേ.... എനിക്കെന്തോ അതത്ര ഇഷ്ടായില്ല. അന്ന് ഞാൻ മനഃപൂർവം തന്നാ ഓരോകാര്യം പറഞ്ഞു അത് കൊളവാക്കിയത്. എന്നോടുള്ള ദേഷ്യത്തിന്റെ പുറത്തായാലും നിനക്ക് ഏട്ടനോട് അങ്ങനൊരു ഇഷ്ടവില്ലല്ലോന്നുള്ളത് എനിക്ക് സമാധാനവായിരുന്നു. പക്ഷെ അതുമൂലം പിന്നെ ഒരുപാട് പ്രശ്‌നോണ്ടാവുന്നു അന്ന് ഞാൻ അറിഞ്ഞില്ല.

നിങ്ങളോട് ദേഷ്യം കാണിക്കുവെങ്കിലും ഉള്ളിൽ എനിക്ക് നിങ്ങളോടൊന്നും വെറുപ്പ് തോന്നിയിട്ടില്ല ഇഷ്ടായിരുന്നു നിങ്ങളെ. അത് പ്രകടിപ്പിക്കാൻ എനിക്ക് മടിയായിരുന്നു അതുകൊണ്ടാ എപ്പോഴും ഞാൻവന്ന് വഴക്കിടുന്നെ.

അന്ന് നന്ദേച്ചിയും അജുവേട്ടനുമായുള്ള ഇഷ്ടം വീട്ടിൽ പറഞ്ഞതുവൊന്നും ഞാനല്ലായിരുന്നു. എനിക്കെല്ലാമറിയാന്നുള്ളത് സത്യാ. എനിക്ക് നന്ദേച്ചിയേം അജുവേട്ടനേം ഒത്തിരി ഇഷ്ടാർന്നു. ഏട്ടന്മാരോടൊപ്പം നിങ്ങളിരിക്കുന്ന കാണുമ്പോ എനിക്കും നിങ്ങളുടെ കൂടെ അതുപോലെ പറ്റിയിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. നിങ്ങളെന്നും അതുപോലെ തന്നെ ഇരിക്കാണെന്ന ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. അന്ന് നിങ്ങൾ വന്നു എന്നോട് ദേഷ്യപ്പെടുമ്പോളാ ഞാനാകാര്യം അറിയുന്നപോലും. അന്ന് വീട്ടിൽച്ചെന്നു ഏട്ടനോട് ഒത്തിരിൻ ദേഷ്യപ്പെട്ടടിയിട്ടു അന്നേട്ടൻപറഞ്ഞെ നിഹാ കാരണാ അപ്പു ഏട്ടനെ ഇഷ്ടപ്പെടാതെ എന്നിട്ട് നിഹെടെ ചേച്ചി അവൾക്ക് ഇഷ്ടമുള്ളവന്റെ കൂടെനടക്കുന്ന കണ്ട് സഹിക്കാനോണ്ട ഏട്ടനങ്ങനൊക്കെ ചെയ്തെന്നാ. അന്ന് ഞാനേട്ടനോടൊത്തിരി ദേഷ്യപ്പെട്ടിട്ട് പറഞ്ഞു എനിക്ക് അപ്പുനെ ഏട്ടന്റൊപ്പം കാണുന്നെ ഇഷ്ടല്ലാത്തൊണ്ടാ അങ്ങനൊക്കെ ചെയ്തെന്നു. അതോടെ ഏട്ടനും എന്നോട് ദേഷ്യപ്പെട്ടു പോയി. ഞാൻ കാരണവാണെല്ലോ എല്ലാന്നോർത്തു എനിക്കാകെ സങ്കടായി. ഞാൻ കാരണം നന്ദേച്ചിയും അജുവേട്ടനും പിരിയേണ്ടി വരുവൊന്നാലോയിച്ചപ്പോളേ എനിക്ക് എന്തൊപോലായി. അതിനെന്തേലും പരിഹാരം കാണണോന്നു ആലോയിച്ചെങ്കിലും അമ്മ ഇടപെട്ടു പ്രശ്നം കൂടുതൽ വഷളാക്കി.

ആയിടക്കാണ് ലൈലുമ്മക്ക് വയ്യാനാണ്ടാവുന്നെ.... എല്ലാത്തിനും കാരണം ഞാനാന്നാലോയിച്ചപ്പോൾ ഞാനാകെ തകർന്നുപോയി. അതുപോലെ ഞാൻകാരണം അജുവേട്ടനും നന്ദേച്ചിയും പിരിയേണ്ടി വന്നുന്നറിഞ്ഞപ്പോ എനിക്ക് സഹിക്കാനായില്ല. അന്ന് ഞാനെല്ലാം നിങ്ങളോട് പറയാൻ ശ്രമിച്ചെങ്കിലും അമ്മ അതിനു തടഞ്ഞു. ഇനിയിതിൽ ഞാനിടപെടാൻ പാടില്ലെന്നും എന്താ വേണ്ടെന്ന് അമ്മ ചെയ്തോളാന്നൊക്കെ പറഞ്ഞു. ഞാൻ പക്ഷെ സമ്മതിച്ചില്ല. ഞാനൂടെ കാരണാ ഇത്രയൊക്കെ ഉണ്ടായേ ഇനിയും ഞാൻ കാരണം ഒരു പ്രശ്നോം ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ലാന്ന് പറഞ്ഞെന് അമ്മയെന്നെ ആദ്യവായി തല്ലി. ഞാൻ തെറ്റായിരുന്നുന്നു കണ്ടപ്പോളൊന്നും അമ്മയെന്നെ ശിക്ഷിച്ചിട്ടില്ല ആദ്യവായി ശെരിയായുള്ളത് ചെയ്യാൻ പോയപ്പോൾ അമ്മയെന്നെ ശിക്ഷിച്ചു. പിന്നേം കൊറേ ഭീഷണിപ്പെടുത്തി പിന്നങ്ങോട്ട് അമ്മ പറയുന്ന മാത്രേ എനിക്ക് ചെയ്യാൻ പറ്റോളായിരുന്നു.

എനിക്ക് മനസ്സില്ലാമനസ്സോടെ നിഹായെ ഒരുപാട് വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അനുമുതൽ നിങ്ങളെ വേദനിക്കുമ്പോൾ അതിലും കൂടുതൽ വേദനിക്കുന്നതെനിക്കായിരുന്നു. എനിക്ക് വേറെ വഴിയില്ലാണ്ടായിപ്പോയി. എന്നെ കേൾക്കാനോ മനസ്സിലാക്കാനോ ആരും ഇല്ലായിരുന്നു എനിക്ക്. പിന്നെ എനിക്ക് എന്നോടുതന്നെ ദേഷ്യവായിരുന്നു എന്തൊക്കെയോ കാട്ടിക്കൂട്ടി ഞാൻ.

അന്ന് നിങ്ങളെനിക്ക് പണിയാനായി ഫോൺ പിടിപ്പിച്ചില്ലേ.... അതൊക്കെ എന്നോടുതന്നെ എനിക്കുള്ള ഫ്രസ്‌ട്രേഷൻ പ്രകടിപ്പിക്കുവായിരുന്നു. അന്നത്രയൊക്കെ നടന്നിട്ടും വീട്ടിലെന്നെ ഒന്ന് വഴക്ക് പോലും പറഞ്ഞില്ല. ചെയ്തത് തെറ്റാണെന്ന് പൂർണബോധ്യമുണ്ടായിട്ടും നമ്മുടെ വേണ്ടപ്പെട്ടവർ അതിനെ തടയാതെ വരുമ്പോ ഉള്ള മാനസികാവസ്ഥ ഓർക്കാൻപോലും പറ്റില്ല. ജീവിതം മടുത്തുപോയി എന്നുവേണം പറയാൻ.  

എന്നെ വീണ്ടും വീണ്ടും തളർത്തുന്നതായിരുന്നു പിന്നീട് നടന്ന കാര്യങ്ങൾ. ഇതേലാമോർത്തു സങ്കടപ്പെട്ടു കയ്യിലിരുന്ന ഫോണും വലിച്ചെറിഞ്ഞു റൂമിലോട്ടു പോവുമ്പോളാണ് ഞാൻ കുഞ്ഞേട്ടന്റെ മുറിയിൽനിന്നുള്ള ഫോൺ സംഭാഷണം കേൾക്കുന്നേ.

അന്നാണ് പല കാര്യങ്ങളുടെയും സത്യാവസ്ഥ ഞാനറിയുന്നത്. അച്ഛനും അമ്മയ്ക്കും കുടുംബ സ്വത്തുക്കൾ നഷ്ടപ്പെടുവൊന്നുള്ള ഭയമായിരുന്നു ശെരിക്കുവുള്ളത്. നമ്പ്യാർ ഗ്രൂപ്സ് ബിസിനസ്‌ നോക്കിനടത്തുന്നത് എന്റെ അച്ഛനും വല്യച്ഛനുമാണെങ്കിലും ശ്രീധരച്ഛന്റേം ചെറിയച്ഛന്റേം സ്വാതുക്കൾ കൂടെടുത്തായിരുന്നു ബിസിനസ്‌ തുടങ്ങിയത്. അതിൽ തന്നെ കൂടുതൽ ശ്രീധരച്ചന്റെയായിരുന്നു. അങ്ങനെ വരുമ്പോ മേജർ ഷെയർ ഹോൾഡർ ശ്രീധരച്ചയായിരിക്കും. ചെറിയച്ഛന് മക്കളില്ലാത്തകൊണ്ടും അതുംകൂടെ ശ്രീധരച്ഛന്റെ മൂന്ന് മക്കൾക്കാണ് വരുന്നത്. ഇതായിരുന്നു ഒന്നാമത്തെ കാരണം ഈയൊരു കാര്യംകൊണ്ടുതന്നെ ശ്രീധരച്ഛനേം കുടുംബത്തെയും ഇവരുപദ്രവിക്കുന്നത്. അത് കൂടാതെ ലൈലുമ്മാടെ കുടുംബത്തിലും എന്തൊക്കയോ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അവരെ വകവരുത്താനും നശിപ്പിക്കാനും ആരോക്കെയോ ശ്രമിക്കുന്നുണ്ട്. അതിനുവേണ്ടിമാത്രം നമ്പ്യാർ കുടുംബവുമായി ആരൊക്കെയോ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അവരാരാന്നോ എന്താണെന്നോ ഇവിടെപോലും ആർക്കുവറിയില്ല. നമ്മുടെ കുടുംബത്തിൽ തന്നെയോ അല്ലെങ്കിൽ നമ്മുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള ആരോ ചേർന്നാണ് ലൈലുമ്മാടെ കുടുംബത്തെ സഹായിക്കുന്നെ. ശ്രീധരച്ചക്കും കുടുംബത്തിനുമെതിരെ എന്തുചെയ്താലും കാഷാ. അത് അക്കൗണ്ടിലേക്ക് അപ്പപ്പോ ട്രാൻസ്ഫർ ആയിക്കൊണ്ടിരിക്കും. പക്ഷെ ഇതെന്തിനാന്നോ ആരാന്നോ ആർക്കുമറിയില്ല. എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുവാണ്. പിന്നെ അച്ഛനും അമ്മയ്ക്കും വല്യച്ഛനുമെല്ലാം വേണ്ടത് കാശാണ്. അത് സമയാസമയം കിട്ടുന്നോണ്ട് വേറൊന്നും അന്വേഷിക്കതുമില്ല. അടുത്ത തലമുറയിലുള്ള അതായത് നിഹായുടെയും എന്റെയുമൊക്കെ തലമുറയിലുള്ള ആർക്കും ഇതിനെപ്പറ്റിയറിയില്ല... മനുവേട്ടനൊഴിച്ചു. മനുവേട്ടൻ അമ്മേനെപ്പോലേം അച്ഛനെപ്പോലേം കാഷിനുവേണ്ടിയാണ് നടക്കുന്നത്. ഇപ്പൊത്തന്നെ മനുവേട്ടൻ കാഷിനുവേണ്ടി കൊറെയധികം കൊള്ളരുതായ്മകൾ ചെയ്യുന്നുണ്ട്. അതിനിടെക്കാണ് ഇതറിയുന്നത് അന്നുമുതലാണ് ഇങ്ങനെ ഓരോരോ പണികൾ കൊടുക്കാൻ തുടങ്ങിയത്. അപ്പുവിനോട് കാണിക്കുന്ന അടുപ്പംപോലും ഇതൊക്കെ കണക്കുകൂട്ടിയാണ്. ഞാനിടക്കുകയറിയതോടെ ഏട്ടന്റെ പ്ലാൻ മൊത്തം തകിടം മറിയുന്നത്. അപ്പോഴാണ് നന്ദേച്ചിയുടെ വിഷയം വരുന്നതും ഇങ്ങനെല്ലാം സംഭവിക്കുന്നതും. നന്ദേച്ചിക്കുവേണ്ടി അമലേട്ടനെ കണ്ടുപിടിക്കുന്നതുപോലും അവർക്കുവേണ്ടിയാണ്. അമലേട്ടനുമായി എന്താ ബന്ധവെന്നോ ഒന്നും അറിയില്ല പക്ഷെ അവരുടെ വിവാഹം നടന്ന ദിവസം ഒരു വലിയ എമൗണ്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആയിട്ടുണ്ട്.

ഇതെല്ലാം മനുവേട്ടൻ ഏട്ടന്റെ ഏതോ ഒരു ഫ്രണ്ടിനോട് പറഞ്ഞതാണ്. ഏട്ടന്റെ ആ ഫ്രണ്ടും ഇതുപോലുള്ള ആളാണ്‌. ഇതെല്ലാം കേട്ടപ്പോളെ ഞാൻ ഞെട്ടി നിക്കുവായിരുന്നു. എന്നാൽ ഇത് കഴിഞ്ഞു ഏട്ടൻ പറഞ്ഞത് കേട്ട് ഞാൻ തകർന്നുപോയി.

ഏട്ടന്റെയാ ഫ്രണ്ടിന് എന്നോട് താല്പര്യോണ്ടെന്നു...... അതിനേട്ടൻ പറഞ്ഞ മറുപടി ഞാനും താല്പര്യ കക്ഷിയാണെന്ന് തോനുന്നു... ഇപ്പൊത്തന്നെ തുടങ്ങിയിട്ടുണ്ട് നീയൊന്ന് മനസ്സുവെച്ചാ അവളെ നിനക്ക് വേഗം വളക്കാവുന്നെയാ..... ആവശ്യം കഴിഞ്ഞു വേറാളെ സെറ്റ് ആക്കിയാ മതി. വിഷയവില്ലെന്നു........

അത് പറഞ്ഞു നിർത്തുമ്പോളെ നയാ പൊട്ടികരഞ്ഞു പോയിരുന്നു.  

എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അവർക്കറിയില്ലായിരുന്നു. ഇത്രയും കാര്യങ്ങൾ ഇതിനിടക്ക് നടന്നിട്ടുണ്ടാവുമെന്ന് അവർ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടായിരുന്നില്ല. നയയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊന്ന് ചിന്തിച്ചിട്ടുപോലുമില്ല. നിഹാ അനുഭവിച്ചതിനൊരിക്കലും പരിഹാരമാകില്ലെങ്കിലും അതുപോലെതന്നെ ഒരുപാട് അനുഭവിച്ചിട്ടുണ്ടാവില്ലേ നയാ എന്നത് അവർക്ക് വിസ്മരിക്കാനാവില്ല. നിഹക്ക് എന്തിനുമേതിനും ചേർത്ത് നിർത്താനും സങ്കടം പങ്കുവക്കാനും അപ്പുവുണ്ടായിരുന്നു.... എന്നാൽ നിഹക്കോ......????

അതൊരു ചോദ്യമായി ശേഷിച്ചു.

എങ്ങനെ നയായെ സമാധാനിപ്പിക്കുന്നറിയാതെ നോക്കിനിക്കാൻ മാത്രേ അപ്പുവിനും നിഹാക്കുമായുള്ളൂ.

ഒന്ന് ശാന്തമായെന്നു തോന്നിയപ്പോൾ നയാ പറഞ്ഞുതുടങ്ങി.

ഏട്ടന്റെ വായിൽനിന്ന് അത് കേട്ടപ്പോൾ എങ്ങനെ റൂംവരെ കരയാതെ പിടിച്ചുനിന്നു പോയെന്നറിയില്ല. റൂമിൽച്ചെന്നു അകത്തുന്നു പൂട്ടി ബെഡിൽകിടന്ന് ബെഡ്ഷീറ്റുകൊണ്ട് വായ പൊത്തി അന്നുരാത്രി മുഴുവൻ കരഞ്ഞുതീർത്തു. പിറ്റേന്നായപ്പോളേക്കും വയ്യാണ്ടായിരുന്നു അന്ന് അമ്മക്കെന്തോ കല്യാണാവോ മറ്റൊന്നും പറഞ്ഞു എന്നെ കുഞ്ഞേട്ടനെ ഏൽപ്പിച്ചാ അച്ഛനുമമ്മയും പോയെ.
ഞാൻ ശെരിക്കും പേടിച്ചാ സമയം തള്ളിനീക്കിയെ.. ഇന്നലെവരെ ഏതു പാതിരാത്രിക്കും ഞാൻ വീട്ടിൽ ഏട്ടന്മാരോടൊപ്പം സുരക്ഷിതമാവുന്നു വിശ്വസിച്ചത്. എന്നാൽ ഒറ്റദിവസംകൊണ്ട് ഏട്ടനിലെ വിശ്വാസമെനിക്ക് നഷ്ടമായതു. ഓരോ തവണ ഏട്ടനെന്റെ അടുത്ത് വരുമ്പോഴും ഞാൻ പേടിച് വിറച്ചാ കിടന്നേ. സങ്കൽപ്പിക്കാൻപോലുമാവില്ലേ ഇത്രനാൾ എടുത്തോണ്ടുനടന്നതും ചേർത്തുപിടിച്ചു നടന്നതുമായ ഒരാളെ ഒരുദിവസംകൊണ്ട് ഇത്ര ഭയന്ന്.... ശെരിക്കും ഒന്ന് മരിച്ചിരുന്നെങ്കിലെന്നുപോലും അധിയായി ആഗ്രഹിച്ചുപോയി അപ്പോൾ. എന്നെ കേൾക്കാനോ മനസ്സിലാക്കാനോ ആരുമില്ലാതെ..... പിന്നുള്ള ദിവസങ്ങളിൽ വീട്ടിലൊറ്റക്ക് നിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. ഒന്ന് സ്കൂളിലെങ്കിലും പോവാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി....

ഈ സമയത്താണ് ലൈലുമ്മേടെ മരണം അറിയുന്നേ അത്കൂടെ കേട്ടപ്പോ ആകെയൊരു മരവിപ്പായിരുന്നു. പിന്നാണറിയുന്നത് എന്നോ നിഹായും അപ്പുവും കൂടെ ഏട്ടായിമാരോടൊപ്പം നന്ദേച്ചിടെ വീട്ടിൽപോയത് ശ്രീധരച്ചയെ അറിയിച്ചന്നാണ് ലൈലുമ്മ മരിക്കുന്നതെന്നു.
ലൈലുമ്മേടെ സ്ഥാനത്തു ഞാൻ പോയിരുന്നെങ്കിലെന്നുപോലും ഞാൻ ചിന്തിച്ചുപോയി.

ഞാനാ റൂമിൽ ഒതുങ്ങിപ്പോയിരുന്നു. ആരോടും മിണ്ടാതെ ഡിപ്രെഷൻ അടിക്കുന്നപോലൊക്കെയായിരുന്നു.

ആ സമയത്താ വല്യേട്ടനും ഗായേച്ചിയും വരുന്നത്. വല്യേട്ടൻ അന്നെന്നെ ഒരുപാട് വഴക്ക് പറഞ്ഞു... തല്ല് കിട്ടാതെന്റെ കൊഴപ്പാന്നൊക്കെ പറഞ്ഞു.....

അന്നെനിക്ക് ദേഷ്യോ സങ്കടോം ഒന്നുവല്ല തോന്നിയത് സന്തോഷവായിരുന്നു...... എന്നെ സ്നേഹിക്കുന്ന എന്റെ നല്ലതാഗ്രഹിക്കുന്ന ആരെങ്കിക്കുമുണ്ടല്ലോന്നാലോയിച്ചു.

ഗായേച്ചിയായിരുന്നു എന്റെ മാറ്റത്തെ ആദ്യം കണ്ടെത്തിയത്. എന്നെ അടുത്ത് വിളിച്ചിരുത്തി കൊറേ ഉപദേശിച്ചു തെറ്റും ശെരിയുമെല്ലാം രണ്ടാളും എനിക്ക് പറഞ്ഞുതന്നു. എപ്പോഴോ എന്റെ സങ്കടങ്ങളെ നിയന്ത്രിക്കാതായപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി.

ചേച്ചി തന്നെയായിരുന്നു പറഞ്ഞത് എന്റെ മൂഡ് ഒന്ന് ശെരിയാക്കാൻ പുറത്തു കറങ്ങാൻ പോവാന്ന്.

എന്നെകൊണ്ട് കറങ്ങി അവസാനം ബീച്ചിൽ കൊണ്ടുവന്നു കഴിഞ്ഞാണ് ഏട്ടൻ എന്നോട് ചോദിക്കുന്നത് എനിക്കെന്താ ഏട്ടനോട് പറയാനുള്ളതെന്ന്..... ഞാനാ വീട്ടിലെന്താ അസ്വസ്ഥയായിരുന്നെന്നു....

ഞാൻ ശെരിക്കും അതിശയിച്ചുപോയി. എന്നെ മനസ്സിലാക്കാൻ ആർക്കുമാവില്ലെന്ന ഞാൻ കരുതിയെ..... പക്ഷെ എന്റെ ധാരണകൾ തെറ്റായിരുന്നുവെന്ന് എനിക്കപ്പൊ മനസ്സിലായി. എന്നെ കരുതലോടെ വാത്സല്യത്തോടെ ചേർത്തുപിടിക്കുന്ന ഒരേട്ടനുണ്ടെന്നറിഞ്ഞപ്പോ തന്നെ എനിക്ക് പാതി ആശ്വാസമായിരുന്നു.

ഞാനേട്ടനോട് ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്തു. അന്നെനിക്കെന്തോ ഒരു ധൈര്യം വന്നപോലെയാ തോന്നിയെ.

ഇനിയെന്നെ തനിച്ചാക്കില്ലെന്നെനിക്ക് ഏട്ടൻ ഉറപ്പു തന്നു. പ്ലസ് ടു കഴിഞ്ഞ ഞാൻ ഏട്ടന്റെകൂടെ പോവാന്നും തീരുമാനിച്ചു. ഇത്രനാളും ഇതൊന്നും പറയാൻ പറ്റാതെ കിടന്നു വിങ്ങുവായിരുന്നു. ഏട്ടനും പറഞ്ഞു ഇതെല്ലാം നിങ്ങളുമാരിയണോന്നു. അതാ എല്ലാം പറയാന്നു വിചാരിച്ചേ.....

ഇത്രനാളും ആത്മാർത്ഥമായൊരു സുഹൃത്തിനെ ഒന്നും തുറന്നു പറയാനില്ലാതെ ഞാൻ കൊറേ അനുഭവിച്ചു. ഇപ്പൊ ഞാനാഗ്രഹിച്ചുപോവാ നിങ്ങളിലൊരാളായി മാറാൻ.
എന്നേം കൂട്ടുവോ നിങ്ങൾ ഈ സൗഹൃദവലയത്തിലേക്ക്.


നയാ പറഞ്ഞു നിർത്തിയതും നീണ്ടയൊരു നിശബ്ദത അവിടെ നിറഞ്ഞു.

അപ്പുവും നിഹായും പരസ്പരം നോക്കിയശേഷം നയായെ നോക്കി മങ്ങിയൊരു പുഞ്ചിരി കൊടുത്തശേഷം ഒന്നും പറയാതെ അവിടുന്ന് നടന്നു.


എടിയേ അപ്പു......

ഹാടി പറ......

നീയെന്തിനാ അവിടുന്ന് അങ്ങനെ ചിരിച്ചിട്ട് പൊന്നേ.......

ആാാാ അല്ലടി നിഹാ നീയെന്തിനാ അങ്ങനെ പൊന്നേ......

ആാാാ എനിക്കുവറിയില്ല....

സംഭവം അവൾ പറഞ്ഞ സത്യായിരിക്കും... അല്ല സത്യമായിട്ടാ തോന്നിയെ..... എന്നാലും ഇത്രനാളത്തെ പരിചയത്തിൽ പണികൊടുത്തുള്ള പരിചയത്തിൽ എന്തോ ഒരു ഒരു......

ഹാടി ഇതുതന്നെയാ എന്റേം പ്രശ്നം.....


അങ്ങനെ അതിനെപ്പറ്റി തിങ്കി തിങ്കി അവർ തിരിച്ചു ഹോട്ടലിലെത്തി.


നയായും ഇവരെ ചുറ്റിപറ്റി തന്നെയായിരുന്നു... റൂമിൽ വന്നു ഫ്രഷ് ആയി വീണ്ടും ഫുഡ്‌ കഴിക്കാൻ ഹോട്ടലിലെല്ലാരും ഒത്തുകൂടാനാണ് അറിയിച്ചത്.

ഫ്രഷ് ആയി പോവാനിറങ്ങിയപ്പോളാണ് നിഹാക്ക് കണ്ണിലെന്തോ വീണപോലെ തോന്നുന്നത്. മാത്രവല്ല സന്തതസഹചാരിയായ കർച്ചിഫും എടുക്കാൻ മറന്നു. അപ്പൊ തന്നെ അപ്പുനോട് പറഞ്ഞ് നിഹാ തിരിച്ചു റൂമിലേക്ക് പോയി. അപ്പു കൂടെ വരാന്നു പറഞ്ഞെങ്കിലും നിഹാ തടഞ്ഞു.

റൂമിൽ പോയി മുഖം കഴുകി തിരിഞ്ഞതും ഭയങ്കര ശബ്ദത്തിൽ ഡോർ അടയുന്ന സൗണ്ട് കേട്ട്.

 ആ.... ആരാ.......

മുഖമെല്ലാം തുടച്ചു വന്ന നിഹാ തനിക്ക് മുന്നിൽ പുറംതിരിഞ്ഞു നിന്ന ആളോട് നിഹാ ചോയിച്ചു.





തുടരും

വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയാൻ മറക്കല്ലേ 😌😌.


HAMAARI AJBOORI KAHAANI   25

HAMAARI AJBOORI KAHAANI 25

5
1250

           HAMAARI AJBOORI KAHAANI  പാർട്ട്‌ 25 നിഹെടെ സൗണ്ട് കേട്ടാണ് അയാൾ തിരിഞ്ഞുനോക്കിയത്. നിഹായെ അവിടെക്കണ്ട് ആയാളും ഞെട്ടിയിട്ടുണ്ട്. Who the hell are you.... നിഹായെ അവിടെകണ്ട് അയാൾ അലറി. ഇതിപ്പോ എന്താ കഥാന്നറിയാതെ കണ്ണുതള്ളിനിൽപ്പാണ് നിഹാ. അ.. അത് ഞാൻ നിഹ്... അല്ല താനാരാടോ..... അയാളുടെ അലർച്ചകേട്ടതും അറിയാതെ തന്നെ നിഹാ എന്തൊക്കെയോ പറഞ്ഞുപോയി. അയാൾ നിഹായെ രൂക്ഷമായി നോക്കി. ദേഷ്യപ്പെടുമ്പോൾ കണ്ണിനുചുറ്റും പടരുന്ന ചുവപ്പ് നിഹായെ ഭയപ്പെടുത്തി. ഉമിനീരിറക്കി പേടിയോടെ നിഹാ അയാളെ നോക്കി. അപ്പുവിനെ കൂട്ടാതെ വരാൻതോന്നിയ നിമിഷത്തെ നിഹാ ശപിച്ചുപോയി.  ദേഷ്യപ്പെട്ട