Aksharathalukal

ജാനകീരാവണം❤️.6

ജനൽ തുറന്നവൾ പുറത്തേക്ക് നോക്കി

സൂര്യപ്രകാശം ജനലഴികൾക്കിടയിലൂടെ
ജാനിയുടെ മുഖത്തു വന്ന് പതിച്ചു...
പ്രകാശം കണ്ണിൽ തട്ടിയൊപ്പോൾ അവൾ കണ്ണ് ചിമ്മി തുറന്നു....

ജനൽ പാളിയടച്ചവൾ കുളിക്കാൻ കയറി...
കുളിച്ചിറങ്ങിയവൾ പിന്നെയും ജനൽ പാളി തുറന്നു....

പക്ഷികളുടെ പാട്ട് കേൾക്കാം... അണ്ണാറക്കണ്ണന്മാർ ഉച്ചത്തിൽ ശബ്ധിച്ചു കൊണ്ട് ഒരു മരത്തിൽ നിന്ന് അടുത്തതിലേക്ക് ചാടിക്കളിക്കണു...

"ആഹാ നീ വന്നല്ലേ... എത്രയായി നിന്നെ ഇങ്ങോട്ട് കണ്ടിട്ട്... നന്ദിനിയേം ഇങ്ങോട്ട് കാണാറില്ലാലോ...? " സരസ്വതിയുടെ ഗൗരവമേറിയ ശബ്‌ദം കേട്ടതും അവളൊന്നു സംശയിച്ചു...
'നന്ദിനി' എന്ന പേര് കേട്ടതും തലയിൽ ചുറ്റിയ തോർത്തഴിച്ചവൾ ഉമ്മറത്തേക്ക് നടന്നു... ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ നന്ദിനിയവൾക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു....!

അവൾ ഉമ്മറത്തു ചെന്നപ്പോൾ ജ്യോതീം വന്നില്ല തീയും വന്നില്ല എന്ന അവസ്ഥയായിരുന്നു...

നന്ദിന്യേ കാണാൻ ഓടിയെത്തിയ അവൾ അവിടുത്തെ കഴച്ചകണ്ട് അവിടെ നിന്നു..

മുത്തശ്ശി ഉമ്മറത്ത് ചാരുകസേരയിൽ ഇരിപ്പുണ്ട് തൊട്ടടുത്ത് അര തിണ്ണയിൽ അവൻ അലേഖ് രാവൺ നാഥ് ഇരിപ്പുണ്ട്....

നിറയെ മുത്തുകളുള്ള അവളുടെ പാദസരത്തിന്റെ ശബ്‌ദം അവന്റെ ചെവിയിലേക്കും എത്തിയിരുന്നു.....

ഒരുനിമിഷം അവൻ അകത്തേക്കുള്ള വാതിലിലേക്ക് നോക്കി അവിടെ നിക്കുന്ന  ജാനകിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു ചുണ്ടുകളിൽ കുഞ്ഞു ചിരി മൊട്ടിട്ടു ...അതെ സമയം ജാനകി അവനെയും നോക്കി... അവരിരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു...

പെട്ടന്നതന്നെയവൾ അവനിൽനിന്ന് ദൃഷ്ടി മാറ്റി....

"എന്താ കുട്ടി നീയെങ്ങോട്ടാ ധൃതി പിടിച്ചു ഓടണത്...?  എവിടേലും തട്ടിത്തടഞ്ഞു വീണാലോ"സരസ്വതി പകുതി ഗൗരവത്തിലും പകുതി വാത്സല്യത്തോടെയും പറഞ്ഞു....

"അത് മുത്തശ്ശി കാവിലേക്കാ...!" വായിൽ വരുന്നത് കോതക്ക് പാട്ടെന്നപോലെയവൾക് വായിൽ തോന്നിയത് കാവെന്നാണ്....

"ഈ സമയത്തോ...?"

"അ അല്ല ഇവിടൊക്കെ ചുറ്റിക്കാണം അതിന്റെ കൂടെ കാവിലും കേറാല്ലോ "....

"ഇന്നലെ നിയ്യ് ചുറ്റികണ്ടില്ല്യേ..? "....സരസ്വതി സംശയത്തോടെ ചോദിച്ചു...

"ഇല്ല അപ്പോളേക്കും കണ്ണേട്ടൻ വിളിച്ചിരുന്നു "  ചുണ്ടുകുർപ്പിച്ചവൾ വലത് കരം ഉയർത്തി പ്രായത്തിന്റെതായ ചുളിവുകൾ വീണ കവിളിൽ നുള്ളി...

"മ്... അധികം നേരം നിക്കണ്ട നാഗങ്ങളുള്ളതാ " കവിളിൽ വെച്ചയവളുടെ കയ്യിലൊന്നുപിടിച്ചവർ പറഞ്ഞു...

അവരെ നോക്കി തലയാട്ടി സമ്മതിച്ചവൾ...
നോട്ടം ചെന്നവസാനിച്ചത് അരതിണ്ണയിലിരിക്കുന്നവനിലും....!

തുളസിത്തറയിൽ  നിവർന്നു നിൽക്കുന്ന തുളസിയിൽ നിന്നൊരു കതിര് നുള്ളിയവൾ.... കാർകൂന്തൽ ഒതുക്കി കുളിർപ്പിന്നലിട്ട് നടുക്കായി തുളസിക്കതിരും സ്ഥാപിച്ചു.. കാവിലേക്ക് നടന്നു....

"ഹേയ് " കാവിലേക്ക് എത്താറായതും പുറകിൽനിന്നൊരു ശബ്‌ദം കേട്ടവൾ തിരിഞ്ഞ് നോക്കി...ദാ നിൽക്കണു ആത്മാവെന്ന് സ്വയം വിശേഷിപ്പിക്കുന്നവൻ....

"താനെന്താ പിന്നെയും കളിയാക്കാനിറങ്ങിയതാണോ"....ജാനകി കുറച്ചു ദേഷ്യത്തോടെ ചോദിച്ചു.

"ഞാനെന്തിനാ തന്നെ കളിയാക്കുന്നത് സത്യം മനസിലാക്കുമ്പോഴും ഇങ്ങനെ പറയണം....! " പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു....

"തനിക്ക് പറ്റിയ സ്ഥലം ഭ്രാന്താശുപത്രി ആണ്" പുച്ഛിച്ചുകൊണ്ടവൾ അയാളെ നോക്കി പറഞ്ഞു....

"അഹ് അതെ ഞാൻ ചുമ്മാതെ പറഞ്ഞതാണ് എനി വേ ആം വിദ്യുദ്"... അയാൾ വലത്കരം നീട്ടി പറഞ്ഞു...അവളൊന്നു ശങ്കിച്ചു നിന്നു കൈ ചേർക്കണ്ടയോ വേണ്ടയോ എന്ന്...

"ജാനകി" അതും പറഞ്ഞവൾ അവന്റെ കൈ ചേർത്തതും അവന്റെ കൈക്കുള്ളിലൂടെ അവളുടെ കൈകടന്ന് പോയതും അവൻ പൊട്ടിച്ചിരിച്ചു....

ഭയന്നപോയിരുന്നവൾ...!
വിറച്ചു പോയിരുന്നു...!
പേടിച്ചവൾ കൈപിൻവലിക്കാൻ നോക്കിയിട്ട് പറ്റുന്നുണ്ടായിരുന്നില്ല..

അവളാകെ വിയർത്തു തൊണ്ടക്കുഴിയിൽ എന്തോ തങ്ങിനിൽക്കും പോലെ ശബ്‌ദം പുറത്ത് വരുന്നില്ല...

പേടിച്ചിട്ടവളുടെ ഹൃദയം ശക്തിയിൽ മിടിച്ചു....
 

തുടരും....

 

മനപ്പൂർവം stry ഇടാഞ്ഞതല്ല പനിപിടിച്ചു ഒന്ന് തലകറങ്ങി വീണു hsptl ട്രിപ്പ്‌ ഇട്ട് കിടക്കുവാരുന്നു...


ജാനകീരാവണം❤️.7

ജാനകീരാവണം❤️.7

4.9
2429

അവളാകെ വിയർത്തു തൊണ്ടക്കുഴിയിൽ എന്തോ തങ്ങിനിൽക്കും പോലെ ശബ്‌ദം പുറത്ത് വരുന്നില്ല... പേടിച്ചിട്ടവളുടെ ഹൃദയം ശക്തിയിൽ മിടിച്ചു.... ''ത...താൻ  അ....ആത്മാവാണോ...? " പേടിച്ചു വിറച്ചവൾ ശബ്‌ദം കുറച്ചു ചോദിച്ചു... "അത് തന്നെയല്ലേ ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇപ്പോൾ വിശ്വാസം വന്നോ...? " അവനവളെ നോക്കി സൗമ്യമായി ചോദിച്ചു.. അവളപ്പോഴും കൈ വിടുവിക്കാൻ ശ്രെമിക്കുന്ന തിരക്കിലാണ്.. എന്തിന്..?   ഓടിക്കളയാൻ...! അവനെനോക്കിയവൾ തലയാട്ടി... "ഇതങ്ങു ആദ്യം ചെയ്തിരുന്നെങ്കിൽ വിശ്വാസം വരുമായിരുന്നു അല്ലെ..? "അവളുടെ കയ്യിലേക്ക്  ദൃഷ്ടി കൊടുത്തു പറഞ്ഞവൻ പൊട്ടിച്ചിരിച്