Aksharathalukal

സ്വാമിയേ ശരണമയ്യപ്പാ

" സ്വാമിയേ ശരണമയ്യപ്പാ "
 
🌹...............******................. 🌹
 
ദൂരെ, ദൂരെ
പുണ്യ മലയിൽ 
അക്ഷയ ജ്യോതി!
തെളിയുകയാണേ.
 
മണികണ്ഠന്റെ സന്നിധി!
കണ്ടു വണങ്ങുവാൻ 
മാനവർ എല്ലോരും
പോകുകയാണേ.
 
സ്വാമി! വിളിക്കുന്നേ
അയ്യൻ വിളിക്കുന്നെ
ഭൂതനാഥന്റെ മഹിമാ -
തിശയം കാണുവാൻ.
 
നന്തോഷം നൽകിടും 
ദുഃഖം അകറ്റിടും
ശക്തി പകർന്നിടും
ഹരിഹര പുത്രൻ.
 
 
ശത്രുത മാറിടും
അനാരോഗ്യം നീങ്ങിടും.
ശാപങ്ങൾ, വിഘ്‌നങ്ങൾ
ദോഷങ്ങൾ ഒഴിഞ്ഞിടും. 
 
ഈ മഹാ! മന്ത്രത്തേ 
ജപിക്കുന്ന ഭക്തർക്ക്, 
സമാധാനം നൽകിടും
ശാസ്താവിൻ സന്നിധി.
 
ദിനംതോറും ഈ മന്ത്രം
ജപം ചെയ്യുമെങ്കിൽ
സമാധാന ജീവിതം
വന്നിടും തത്ഫലം.
 
വിശ്വാസ രാഹിത്യം
വെടിയേണം പൂർണമായ്,
പ്രഭാതത്തിൽ ചൊല്ലുക 
ഭക്തിപുരസ്സരം.
 
" ഓം ഘ്രൂ നമഃ പരായ ഗോപ്‌ത്രേ "
 
 
           ✍️നോർബിൻ