Aksharathalukal

പ്രോത്സാഹനം

പ്രോത്സാഹനം
.........****...........
 
ഓരോ ദിനവും നവീനമാണ്
ഇന്നലെ എന്നത് കഴിഞ്ഞു പോയി
ഈ ഒരു ദിവസം വിജയം വരിക്കാൻ
ദൈവം നൽകിയ അവസരമാണ്.
ജീവിത വിജയം ലഭിക്കുവാനായ്
നിന്നുടെ കഴിവുകൾ അറിഞ്ഞിടേണം
നിന്നിലെ തീവ്രതയേറിയ ലക്ഷ്യം 
പിന്തുടരാനായ് ശ്രമിച്ചിടേണം
അണയുവാൻ പോകും
തിരിനാളത്തിൽ എണ്ണ പകർന്നു 
ജ്വലിക്കുന്നതു പോൽ
നിന്നുടെ കഴിവിനെ ഉയർത്തുവാനായ്
പ്രോത്സാഹനത്തിൽ ശക്തി പകരൂ.
ശുഭചിന്തകളാൽ മനം നിറയ്ക്കാൻ
എന്നും നീ ശ്രമിച്ചിടേണം.
സ്വയമേ നീ അത് ചെയ്തിടുമെങ്കിൽ, 
ഉടനെ ലക്ഷ്യം നേടാൻ കഴിയും.
മറ്റുള്ളവരുടെ പ്രോത്സാഹനങ്ങൾ, 
അതു പോൽ ശക്തിയായ് തീരും .നിന്നിൽ
പ്രോത്സാഹനങ്ങൾ നൽകും
മനുജനോടെന്നും ബന്ധം തുടർനിടേണം.
തോമസ് ആൽവ എഡിസൺ എന്ന 
മഹാനായൊരു ശാസ്ത്രജ്ഞൻ, 
ഒരു നാൾ തന്നുടെ പരീക്ഷണശാലയിൽ
യാദൃശികമായൊരു വിപത്തു ഭവിച്ചു.
എല്ലാ സൃഷ്ടിയും കത്തി നശിച്ചു, 
ജ്വാലയായ് എല്ലാം ഉയരുന്നേരം
തന്നുടെ മകനോട് പറഞ്ഞു. ഇതുപോൽ 
അമ്മയോട് വേഗം വരുവാൻ പറയൂ. 
തീ ഉയരുന്നത് ഇതു പോലെങ്ങും, 
കാണുകയില്ല ഇനിയൊരു നാളും. 
ഹൃദയം നൊന്തു കരയുമ്പോഴും, 
ശുഭമായ് മാത്രമേ ചിന്തിച്ചുള്ളൂ. 
ആ ശുഭചിന്തകളാണ് അദ്ദേഹത്തെ, 
ഈ ഭൂമിയിൽ മഹാനായ്
തീർത്തതെന്നോർക്കുക. 
സ്വയമായ് പ്രോത്സാഹനം
നൽകുക എന്നും. 
അതുപോൽ, മറ്റുള്ളവരെയും
പ്രോത്സാഹിപ്പിക്കൂ. 
എല്ലാ പ്രവർത്തിയും വിജയിക്കുവാൻ, 
ആശംസകളും നേരുന്നു
 
                 ✍️നോർബിൻ