വൈകേന്ദ്രം Chapter 20
വാതിൽ തുറന്നത് രുദ്രൻ ആയിരുന്നു.
അവളെ ഒരു കൈകൊണ്ട് അടുത്ത് പിടിച്ച് അകത്തേക്ക് കയറ്റി.
അവിടെ രാഘവൻ അവളെ കാത്തിരിപ്പുണ്ടായിരുന്നു. അവൾ ഓടിച്ചെന്ന് രാഘവനെ കെട്ടിപ്പിടിച്ചു.
അവളെ രണ്ട് അച്ഛന്മാരും പിടിച്ച് അവരുടെ നടുക്ക് ഇരുത്തി.
എല്ലാം അവൾക്ക് എക്സ്പ്ലൈൻ ചെയ്തു കൊടുത്തു. കാര്യങ്ങൾ ഏകദേശം അവൾ ഊഹിച്ചിരുന്നു.
പക്ഷേ മേഘ ചന്ദ്രോത്ത് ആണ് ചെന്ന് പ്പെട്ടിരിക്കുന്നത് എന്ന ന്യൂസ് അവൾക്ക് ഒരു വലിയ അടിയായി പോയിരുന്നു.
എത്രയൊക്കെയായാലും മേഘ അവളുടെ ചേച്ചി പെണ്ണല്ലേ.
എല്ലാം കേട്ട ശേഷം അവൾ പെട്ടെന്ന് സൈലൻറ് ആയത് ശ്രദ്ധിച്ച രാഘവൻ ചോദിച്ചു.
“എന്തു പറ്റി മോളേ?”
അയാൾ അവളുടെ മുഖം പിടിച്ചു അയാളുടെ അടുത്തേക്ക് തിരിച്ചു കൊണ്ട് ചോദിച്ചു.
“ചേച്ചിപ്പെണ്ണ് ചന്ദ്രോത്ത് ആണ് എത്തിയിരിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഒരിക്കലും ഈ കമ്പനി merge ചെയ്യാൻ സമ്മതിക്കില്ലായിരുന്നു.”
അതുകേട്ട് രാഘവനും രുദ്രനും അവൾ പറഞ്ഞത് എന്താണെന്ന് പെട്ടെന്നു തന്നെ മനസ്സിലായി.
രാഘവൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു.
“അതിനെപ്പറ്റി മോള് ആലോചിക്കേണ്ട. ഞാൻ എൻറെ will രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞാൻ മൂലം മാണിക്യ മംഗലം കാർക്ക് ഒരുതരത്തിലും പ്രശ്നം ഉണ്ടാകാതിരിക്കാനുള്ള എല്ലാം ഞാൻ അതിൽ എഴുതിച്ചേർത്തിട്ടുണ്ട്. മേഘയുടെ പേരും പറഞ്ഞ് ഒരിക്കലും ചന്ദ്രോത്ത്കാർക്ക് എംഎം ഗ്രൂപ്പിൻറെ ഏഴയലത്തുപോലും എത്താൻ സാധിക്കില്ല. ലീഗൽ ആയി തന്നെ ഞാനതിനെ തടഞ്ഞിട്ടുണ്ട്.”
അതുകേട്ട് വൈഗക്ക് ചെറിയ സമാധാനം ഉണ്ടായെങ്കിലും മുഖം തെളിഞ്ഞു കാണാത്തത് കൊണ്ട് രുദ്രൻ ചോദിച്ചു.
“ഇനിയും മോളെ എന്താണ് അലട്ടുന്നത്.”
“ഒന്നുണ്ട് പക്ഷേ അത് ഞാൻ ഇന്ദ്രനോട് നേരിട്ട് സംസാരിച്ചോളാം. അതിനുത്തരം ഇന്ദ്രനു മാത്രമേ തരാനോക്കൂ.”
അതുകേട്ട് രണ്ട് അച്ഛന്മാരും പുഞ്ചിരിയോടെ പറഞ്ഞു.
“നടക്കട്ടെ... അങ്ങനെ തന്നെയാണ് വേണ്ടത്.”
അവരെന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായെങ്കിലും അവള് അവരെ തിരുത്താൻ നിന്നില്ല.
ആ സമയം ഇന്ദ്രനും ഭദ്രനും റൂമിലോട്ട് കയറി വന്നു.
ഭദ്രൻ ഓടി വന്ന് വൈഗയെ കെട്ടിപ്പിടിച്ചു. പിന്നെ സന്തോഷപ്രകടനമായിരുന്നു കുറച്ചു സമയത്തേക്ക്.
അതിനുശേഷം വൈഗ എല്ലാവരോടുമായി പറഞ്ഞു.
“ഈ merger ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത ഒരു കൂട്ടരുണ്ട് എന്ന നമ്മൾ ഓർക്കണം.”
“എങ്ങനെയാണ് അവർ ഈ ന്യൂസിനെ എടുക്കാൻ പോകുന്നതെന്നു കണ്ടുതന്നെ അറിയണം.”
അത് ശരി വയ്ക്കും പോലെ ഇന്ദ്രൻ ബാക്കി പറഞ്ഞു.
“ഒരു അടി ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അത് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ടെൻഡറിൽ ആയിരിക്കും പ്രതിഫലിക്കുക എന്നതാണ് എൻറെ നിഗമനം.”
“മോനേ അത് വലിയ ടെൻഡർ അല്ലേ? കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നതാണ് ആ ടെൻഡർ. അത് നഷ്ടമാകുന്നത് നമ്മുടെ കമ്പനിയുടെ മാർക്കറ്റ് വാല്യൂവിനെ ബാധിക്കും. അതുകൊണ്ട് എന്തായാലും അത് നമുക്ക് നിലനിർത്തണം.”
രുദ്രൻ അല്പം ആധിയോടെ പറഞ്ഞു നിർത്തി.
“നമുക്ക് നോക്കാം അച്ഛാ... വിഷമിക്കാതെ.” ഇന്ദ്രൻ പറഞ്ഞു.
അപ്പോഴേക്കും ലച്ചുവും ലക്ഷ്മിയും ഗീതയും കൂടി റൂമിലോട്ടു വന്നു.
എല്ലാവരും ഒരു പൊട്ടിത്തെറി വൈഗയ്യിൽ നിന്നും പ്രതീക്ഷിച്ചെങ്കിലും അവരുടെ പ്രതീക്ഷ തെറ്റിച്ച് അവൾ എല്ലാം വളരെ കൂളായി തന്നെ അംഗീകരിച്ചു എന്ന് എല്ലാവർക്കും മനസ്സിലായി.
എന്നാൽ വൈഗ മനസ്സിൽ വളരെ ആദി പിടിച്ചാണ് നടക്കുന്നത്.
ഇവർക്കാർക്കും ഞാനും ഇന്ദ്രനും ആയുള്ള ഡിവോസിനെ പറ്റി തീരുമാനിച്ചതെന്നും അറിയില്ല.
ഒരു കൊല്ലത്തിനു ശേഷം എന്തായിരിക്കും സ്ഥിതി.
ആകെ കുഴഞ്ഞല്ലോ ഭഗവാനേ. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ... അവൾ മനസ്സറിഞ്ഞു പ്രാർഥിച്ചു.
ആദ്യം കല്യാണം കഴിക്കാൻ തല നീട്ടിക്കൊടുത്തു.
പിന്നെ 5 years bond.
ഇപ്പോ ഇതാ എൻറെ ആകെ പ്രതീക്ഷയായ ചീരോത്ത് കമ്പനിയും ഇന്ദ്രൻറെ കയ്യിൽ താൻ തന്നെ കൊണ്ട് കൊടുത്തു.
ഇനി ഈ പ്രശ്നങ്ങളിൽ നിന്നും ഞാൻ എങ്ങനെ രക്ഷപ്പെടും. എൻറെ കമ്പനിയെ ഞാനെങ്ങനെ രക്ഷപ്പെടുത്തും.
അവളുടെ മനസ്സിലൂടെ ഇതുപോലെ ഒരുപാട് ചോദ്യങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞ് എല്ലാവരും അവരവർക്ക് അറേഞ്ച് ചെയ്തിരുന്ന റൂമിൽ പോയി.
രാഘവനും ലക്ഷ്മിയും ഒരു റൂമിൽ,
രുദ്രനും ഗീതയും ഒരു റൂമിൽ,
ഭദ്രനും ലച്ചുവും ഒരു റൂമിൽ
പിന്നെ ഇന്ദ്രൻറെ റൂം ഉണ്ടായിരുന്നു. വൈഗ ഒന്നും പറയാതെ ഇന്ദ്രനോടൊപ്പം അവൻറെ റൂമിലേക്ക് നടക്കുന്നത് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി അവൾക്കെന്തോ കാര്യമായി സംസാരിക്കാനുണ്ട് എന്ന്.
റൂമിൽ എത്തിയ ശേഷം ഇന്ദ്രൻ വൈഗയേ നോക്കി. പിന്നെ സോഫയിൽ ഇരുന്നു.
രണ്ട് സിംഗിൾ സോഫ ആയിരുന്നു ആ റൂമിൽ ഉണ്ടായിരുന്നത്.
വൈഗക്ക് ഒന്ന് fresh ആകണം എന്നുണ്ടായിരുന്നു. എന്നാൽ മാറിയുടുക്കാൻ ഒന്നുമില്ലാത്തതിനാൽ വിഷമിച്ചിരിക്കുകയായിരുന്നു അവൾ.
അത് കണ്ട് ഇന്ദ്രൻ അവളോട് പറഞ്ഞു.
“ഞാൻ ഫ്രഷായി വരാം, തനിക്ക് ഫ്രഷ് ആവണ്ടേ. തൻറെ ഡ്രസ്സ് എൻറെ ബാഗിൽ ഉണ്ട് എടുത്തോളൂ.”
അതുകേട്ട് അവൾ അതിശയത്തോടെ അവനെ നോക്കി.
അവൻ ഒന്നും മിണ്ടാതെ ബാത്റൂമിൽ കയറി പോയി.
വൈഗ അവൻറെ ബാഗിൽ നിന്നും അവൾക്കായി അവൻ എടുത്തു വച്ച കവർ എടുത്ത് പുറത്ത് വെച്ചു. അപ്പോഴേക്കും അവൻ fresh ആയി വന്നു.
അത് കണ്ട് അവൾ വേഗം ബാത്ത്റൂമിൽ കയറി fresh ആയി വന്നു.
അവൾ വന്നപ്പോൾ ഇന്ദ്രൻ ഒരു കപ്പ് ഗ്രീൻ ടീ അവൾക്ക് കൊടുത്തു. രണ്ടു പേരും സോഫയിൽ ഇരുന്നു.
രണ്ടുപേർക്കും ഒരു സ്റ്റാർട്ടിംഗ് ട്രബിൾ ഉള്ളതായി അനുഭവപ്പെട്ടു.
“എല്ലാം അറിയാമായിരുന്നിട്ടും ഇന്ദ്രൻ എന്തിനാണ് എനിക്ക് 5 years bond തന്നത്.”
പെട്ടെന്ന് അവളുടെ ചോദ്യം ഇന്ദ്രനു മനസ്സിലായില്ല.
അവളെന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആലോചിക്കുന്നത് കണ്ട വൈഗ പറഞ്ഞു.
“ഒരു വർഷത്തിനു ശേഷം നമ്മൾ ഡിവോസ് ചെയ്യുമല്ലോ, പിന്നെ എങ്ങനെ 5 years bond നടക്കും.”
അതുകേട്ട് ഇന്ദ്രൻ ചിരിയോടെ പറഞ്ഞു.
“അത് നമുക്ക് rethink ചെയ്യാം.”
അവൾ പെട്ടെന്ന് തന്നെ സമ്മതിച്ചു.
ഇന്ദ്രനു മനസ്സിലായി ആയി അവൾ തെറ്റിദ്ധരിച്ചതാണ് എന്ന്.
ഇന്ദ്രൻrethink ചെയ്യാമെന്ന് പറഞ്ഞത് ഡിവോഴ്സിനെ പറ്റിയും, വൈഗ bondനെ പറ്റിയും ആണ് ചിന്തിച്ചത്.
അത് പക്ഷേ ഇന്ദ്രൻ തിരുത്താൻ നിന്നില്ല.
“തൻറെ safetyക് വേണ്ടിയാണ് ഞാൻ തന്നെ ഇന്ന് ഇൻട്രൊഡ്യൂസ് ചെയ്യാതിരുന്നത്.”
ഇന്ദ്രൻ പറഞ്ഞു.
അതിനു വൈഗ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
“എനിക്ക് അതിലൊന്നും താല്പര്യമില്ല.”
അവളുടെ സംസാരം അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു. അവൻ ഇങ്ങനെ ഒരു ആൻസർ തന്നെയാണ് അവളിൽ നിന്നും expect ചെയ്തത്.
കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം വൈഗ പറഞ്ഞു.
“ചന്ദ്രോത്ത്കാർ എന്താണ് plan ചെയ്യുക എന്നതിന് ഒരു ഊഹവും ഇല്ല.”
അതുകേട്ട് ഇന്ദ്രൻ പറഞ്ഞു.
ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്. അതും പറഞ്ഞ് അവൻ തൻറെ ലാപ്ടോപ് ബാഗിൽ നിന്നും ഒരു ടാബ് എടുത്തു കൊണ്ടു വന്നു.
പിന്നെ അവൻറെ ഫിംഗർ പ്രിൻറ് സെക്യൂരിറ്റിയിൽ tab ഓൺ ചെയ്തു.
അതിലുള്ള ഓരോ fileസും തുറന്ന് അവൻ അവൾക്ക് എക്സ്പ്ലൈൻ ചെയ്തു കൊടുത്തു.
എല്ലാം എക്സ്പ്ലൈൻ ചെയ്ത ശേഷം അവൻ അവളുടെ fingerprint സെക്യൂരിറ്റി കൂടി അതിൽ ആഡ് ചെയ്തു.
അതുകണ്ട് അവൾ അവനെ തടഞ്ഞു.
“ഇന്ദ്രൻ എന്താണ് ചെയ്യുന്നത്? ഞാൻ നിങ്ങളുടെ കമ്പനിയിലെ ഒരു സ്റ്റാഫ് ആണ്. കമ്പനിയുടെ എല്ലാ സീക്രട്ടുമടങ്ങിയ ടാബ് എന്തിനാണ് എൻറെ fingerprint സേവ് ചെയ്യുന്നത്.”
അവൻ അതിനുത്തരം നൽകിയില്ല. എന്നാൽ എല്ലാം സെറ്റ് ചെയ്ത ശേഷം അവൻ ആ ടാബ് അവളെ ഏൽപ്പിച്ചു. പിന്നെ അവളോട് പറഞ്ഞു.
“വൈഗ... ഓഫീസിലെ ഒരു സ്റ്റാഫിന് ഇതെല്ലാം കൊടുക്കാൻ മാത്രം ഒരു മന്ദബുദ്ധി അല്ല ഞാൻ.”
“ഇത് ഞാൻ ഏൽപ്പിക്കുന്നത് ഇന്ദ്രൻറെ വൈഫിൻറെ കയ്യിലാണ്. താൻ എനിക്ക് എല്ലാം വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റുന്ന ഒരാളാണ് എന്നാണ് എൻറെ വിശ്വാസം.”
അവൻ പറയുന്നത് കേട്ട് വിസമ്മതത്തോടെ ഇല്ലെന്ന് അവൾ തലയാട്ടി.
“ഇന്ദ്രൻ അച്ഛനെ ഏൽപ്പിക്കു. എനിക്ക് ഇതൊന്നും പറ്റില്ല. മാത്രമല്ല ഒരു വർഷത്തിനുശേഷം ഡിവോഴ്സ് കഴിഞ്ഞാൽ.... (ഒന്നു നിർത്തിയ ശേഷം അവൾ തുടർന്നു) ഇതൊന്നും ശരിയാവില്ല.”
അത് കേട്ട് ഇന്ദ്രൻ ചിരിയോടെ പറഞ്ഞു.
“അച്ഛനെ എനിക്ക് വിശ്വാസം ആണ്. പക്ഷെ എനിക്ക് താനാണ് trust worthy യും അച്ഛനെക്കാൾ കൂടുതൽ capable ആയും തോന്നുന്നത്.”
“ഡിവോഴ്സ് ആകും വരെ താൻ എൻറെ വൈഫ് അല്ലേ? താൻ എൻറെ വൈഫ് ആണെന്ന് ആർക്കും അറിയില്ല. അതുകൊണ്ടു തന്നെ താനിതെല്ലാം നോക്കണം.”
“പിന്നെ ഡിവോഴ്സ് .... അത് ആകുമ്പോൾ അല്ലേ അന്നേരത്തെ കാര്യം അപ്പൊ നോക്കാം.”
“മാത്രമല്ല എൻറെ ലാപ്ടോപ്പും തൻറെ ലാപ്ടോപ്പും ഷെയർ ചെയ്തിട്ടുണ്ട്. എല്ലാ fileസും തനിക്ക് ആക്സസ് ചെയ്യാവുന്നതാണ്. എന്ത് എപ്പോൾ ആവശ്യം വരും എന്ന് അറിയില്ല. നമ്മൾ ഏതു സിറ്റുവേഷനെയും നേരിടാൻ prepared ആയിരിക്കണം എപ്പോഴും.”
കുറേ നേരത്തെ സംസാരത്തിന് ശേഷം ഇന്ദ്രൻ ഒരുവിധം വൈഗയെ കൺവിൻസ് ചെയ്തെടുത്തു.
കിടക്കാൻ ഒരു ബെഡ് മാത്രം ഉള്ളതുകൊണ്ട് രണ്ട് പേരും ഒന്നും പറയാതെ bedൽ കയറി കിടന്നു. രണ്ടുപേർക്കും നല്ല ക്ഷീണവും ഉണ്ടായിരുന്നു.
കിടന്ന് അല്പസമയത്തിനു ശേഷം ഇന്ദ്രൻ ചോദിച്ചു.
“വൈഗ ഉറങ്ങിയോ?”
“ഇല്ലെന്ന്” അവൾ ഉത്തരം നൽകി.
“next two weeks ഞാൻ ബാംഗ്ലൂർ ഓഫീസിൽ ഉണ്ടാകും. തനിക്ക് ബുദ്ധിമുട്ടാകുമോ?”
“എനിക്ക് എന്ത് ബുദ്ധിമുട്ട്? ഒന്നുമില്ല…”
അവൾ മറുപടി പറഞ്ഞു.
“ഞാനും ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. തൻറെ ഓപ്പോസിറ്റ് ഫ്ലാറ്റിൽ ഉണ്ടാകും ഞാൻ.”
അത് കേട്ട് അവൾ ഒന്നു മൂളി.
അവൻ നോക്കിയപ്പോൾ അവൾ ഉറങ്ങി തുടങ്ങിയിരുന്നു.
അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി കിടന്നു. സാവധാനം അവനും ഉറങ്ങിപ്പോയി.
ഇന്ദ്രൻ ഉറങ്ങി തുടങ്ങിയിരുന്നു. പെട്ടെന്ന് വൈഗ എഴുന്നേറ്റ് ഇന്ദ്രനെ വിളിച്ചു.
ഞെട്ടിയെഴുന്നേറ്റ ഇന്ദ്രൻ കണ്ണു തുറന്നു. അവൾ ടേബിൾ ലാംബ് ഓൺ ചെയ്ത് എഴുന്നേറ്റിരുന്നു. കൂടെ ഇന്ദ്രനും.
വൈഗ ചോദിച്ചു.
“നാളെ എല്ലാവരും എങ്ങനെയാണ് തിരിച്ചു പോകുന്നത്?”
അവൻ അവളുടെ ചോദ്യം മനസ്സിലാക്കാതെ അവളെ തുറിച്ചു നോക്കി.
അതുകൊണ്ട് വൈഗ പറഞ്ഞു.
“ഇന്ദ്രൻ, അവരൊന്നിച്ച് ആണോ പോകുന്നത്?”
അതേ എന്ന് അവൻ തലയാട്ടി.
“അത് വേണ്ട.”
അപ്പോഴാണ് അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവന് മനസ്സിലായത്.
അവൻ പെട്ടെന്ന് തന്നെ റൂമിലെ ലൈറ്റിട്ടു. പിന്നെ ഫോണെടുത്തു രാഘവനും ഗീതയ്ക്കും ലക്ഷ്മിക്കും ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു.
രുദ്രനും ലച്ചുവും ചന്ദ്രനോടൊപ്പം കാറിലാണ് പോകുന്നത്.
ഭദ്രൻ അക്കാദമിയിലേക്ക് വേറൊരു കാറിലും പോകാൻ അറേഞ്ച് മെൻറ് ചെയ്തു.
എല്ലാം കഴിഞ്ഞ് ഇന്ദ്രൻ വന്നപ്പോഴേക്കും വൈഗ ഉറങ്ങിയിരുന്നു.
കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുന്ന വൈഗയേ നോക്കി ഇന്ദ്രൻ കുറച്ചു സമയം നിന്നു. പിന്നെ പുഞ്ചിരിച്ചുകൊണ്ട് കിടക്കയിൽ മറുവശത്ത് കയറി കിടന്നു. പെട്ടന്ന് ഉറങ്ങിപ്പോയി.
പിറ്റേന്ന് പുലർച്ചെ ഭദ്രൻ വന്നു വിളിച്ചപ്പോഴാണ് രണ്ടുപേരും എഴുന്നേറ്റത്.
കുളിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ റസ്റ്റോറൻറ്ൽ എത്താം എന്ന് പറഞ്ഞ് ഇന്ദ്രൻ ഭദ്രനെ പറഞ്ഞയച്ചു. വൈഗ ജസ്റ്റ് ഫ്രഷായി ഇന്നലത്തെ സാരി എടുക്കാൻ സമയം ഇന്ദ്രൻ പറഞ്ഞു.
“അത് വേണ്ട, ഈ ഡ്രസ്സ് തന്നെ ഇട്ടാൽ മതി. അല്ലെങ്കിൽ ഇന്നലെ തൊട്ട് താൻ ഇവിടെയാണെന്ന് എല്ലാവർക്കും മനസ്സിലാകും. ഇതിപ്പോൾ എനിക്ക് മാത്രമല്ലേ അറിയൂ. ഇവരെ പറഞ്ഞ് അയച്ചതിനു ശേഷം നമുക്ക് ഓഫീസിൽ പോണം.”
അവൾ സമ്മതിച്ചു.
അവർ രണ്ടുപേരും restaurantൽ ചെല്ലുമ്പോൾ എല്ലാവരും ഉണ്ടായിരുന്നു.
ഇന്ദ്രൻറെ കൂടെ വരുന്ന വൈഗയേ എല്ലാവരും നോക്കുന്നത് മനസ്സിലാക്കി വൈഗ സാവധാനം നടക്കാൻ തുടങ്ങി.
അതു കണ്ട് ഇന്ദ്രൻ വേഗം ചെന്ന് രുദ്രന് അടുത്ത് ചെന്നിരുന്നു.
വൈഗ ലച്ചുവിൻറെയും ഭദ്രൻറെയും നടുക്കായിരുന്നു.
ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ഇന്ദ്രൻ ട്രാവൽ plan ചേഞ്ച് ചെയ്ത് ത് എല്ലാവർക്കും വിവരിച്ചു കൊടുത്തു.
അതുകേട്ട് രുദ്രൻ ചോദിച്ചു.
“എന്തിനാണ് plan ചേഞ്ച് ചെയ്തത്? വന്നതു പോലെ തിരിച്ചു പോകാമല്ലോ?”
അത് കേട്ടപ്പോൾ ഇന്ദ്രൻ പറഞ്ഞു.
“വൈഗയാണ് എന്നെക്കൊണ്ട് പ്ലാൻ change ചെയ്യിപ്പിച്ചത്.”
അത് കേട്ടപ്പോൾ രാഘവനും രുദ്രനും പിന്നെ ഒന്നും ചോദിക്കേണ്ടി വന്നില്ല. അവർക്ക് എല്ലാം മനസ്സിലായി.
എന്നാൽ ഒന്നും മനസ്സിലാവാതെ ഇരിക്കുന്ന അമ്മമാരെ നോക്കി വൈഗ പറഞ്ഞു.
“ഇനി ചന്ദ്രോത്ത് കാരിൽ നിന്നും എന്തും പ്രതീക്ഷിക്കണം. അതുകൊണ്ടു തന്നെ കുറച്ചുനാളത്തേക്ക് എല്ലാവരും ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ടാണ് travel plan ചേഞ്ച് ചെയ്യാൻ ഞാൻ ഇന്നലെ രാത്രി ഇന്ദ്രനോട് പറഞ്ഞത്.”
“ബുദ്ധിമുട്ടായോ അച്ഛാ…” അവൾ ചോദിച്ചു.
എന്താണ് അതിനു പിന്നിൽ ഉള്ള കാര്യം എന്ന് മനസ്സിലാക്കി എല്ലാവരും സന്തോഷത്തോടെ അംഗീകരിച്ചു.
കൂടാതെ ചന്ദ്രൻ തന്നെയാണ് ഇനി മുതൽ ലച്ചുവിനെ എന്നും hospitalൽ കൊണ്ടു പോകുന്നതും വരുന്നതും, എല്ലാവരും കാറുകൾ മാറി മാറി ഉപയോഗിക്കാനും ശ്രദ്ധിക്കണം. വൈഗ പറഞ്ഞു.
എല്ലാ രീതിയിലും protection എടുക്കുവാൻ തന്നെ അവർ തീരുമാനിച്ചു.
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരും തിരിച്ചു പോകാൻ തയ്യാറായി.
ആദ്യം ഭദ്രൻ ആണ് പോയത്.
പുറകെ രുദ്രനും ലച്ചുവും ചന്ദ്രനോടൊപ്പം നാട്ടിലേക്ക് തിരിച്ചു.
ഇന്ദ്രൻ ബാംഗ്ലൂർ ഓഫീസിൽ നിന്ന് ഒരു കാർ അറേഞ്ച് ചെയ്തു. രാഘവനെയും ലക്ഷ്മിയേയും ഗീതയെയും കൂട്ടി എയർപോർട്ടിൽ പോയി. അവിടെ നിന്നും ഇന്ദ്രൻ ഓഫീസിൽ പോകാനും തീരുമാനിച്ചു.
ഒരു uber വിളിച്ചാണ് വൈഗ ഓഫീസിൽ പോയത്.
അവൾ കൃത്യസമയത്തു തന്നെ ഓഫീസിലെത്തി. സാധാരണ ദിവസം പോലെ കടന്നു പോയി.
ഇടയ്ക്ക് ഇന്ദ്രൻറെ മെസ്സേജ് ഉണ്ടായിരുന്നു.
ആദ്യം ഫ്ലൈറ്റിൽ പോയവർ എത്തിയെന്നും, രണ്ടാമത്തെത് ഭദ്രൻ എത്തി എന്നതുമായിരുന്നു.
മെസ്സേജ് വായിച്ചു എങ്കിലും അവൾ റിപ്ലൈ ചെയ്തില്ല.
ഉച്ചയോടെ വർക്ക് കൂടുതലായി തുടങ്ങി. ഇന്ദ്രൻ തന്നെയാണ് അവൾക്ക് വർക്ക് കൊടുത്തിരുന്നത്.
ഇന്നലെ വരെ രാത്രി അയച്ചു കൊണ്ടിരുന്നു വർക്ക് കൂടി ഇപ്പോൾ ഡ്യൂട്ടി ടൈമിൽ അവൻ അവൾക്ക് കൊടുക്കാൻ തുടങ്ങി.
ഇംപോർട്ട് ആയതും time limit ഉള്ളതുമാണ് തന്ന വർക്ക് ഒക്കെ എന്ന് മനസ്സിലാക്കിയത് കൊണ്ട് എങ്ങനെയെങ്കിലും ചെയ്തു തീർക്കണം എന്ന് അവൾ തീരുമാനിച്ചിരുന്നു.
ലഞ്ച് ടൈമിൽ മാർട്ടിൻ അവൻറെ ഫ്രണ്ട്സുമായി വൈഗയും ഫ്രണ്ട്സുമിരിക്കുന്നതിൻറെ അടുത്ത ടേബിൾ സ്ഥാനം പിടിച്ചു.
പിന്നെ പല dirty comment സ്സും പറയാൻ തുടങ്ങി.
ഇന്നലത്തെ പാർട്ടി കഴിഞ്ഞ് വൈഗ ഹോട്ടലിൽ പോയതും ഇന്ന് കാലത്ത് അവിടെ നിന്ന് uberൽ വന്നതുമെല്ലാം മാർട്ടിൻ അവൻറെ ഒരു ഫ്രണ്ട് മുഖേന അറിഞ്ഞിരുന്നു.