Aksharathalukal

സുലൈമാനി ഭാഗം-2


ബാപ്പ ഇതാ സുലൈമാനി....
ങേ..ബാപ്പ ഇത് എവിടെ പോയി....?
ഇവിടെ ഉമ്മറത്ത് ഇരുന്ന ആള് പെട്ടപാട് ഇത് എങ്ങോട്ട് പോയി...?

ഇനി പീടികയിൽ പോയോ..?


എന്താടീ..മൈമൂന നി ഈ ഒറ്റക്ക് നിന്ന് പുലമ്പുന്നത്...?

അല്ല ഉമ്മ...ബാപ്പ ഒരു സുലൈമാനി ചോദിച്ചിട്ട് ഇവിടെ ഇരുന്നതാണ്...ഞാൻ സുലൈമാനിയുമായി വന്നപോളെക്കും ബാപ്പയെ കാണാനില്ല...

ആ... അത് അന്റെ ബാപ്പന്റെ ഒരു ശീലമാ...പെട്ടേപ്പാട് മാഞ്ഞു പോകുന്നത്...നി അത് കാര്യമാക്കണ്ട ഇവിടെ എവിടേലും കാണും..നി ആ സുലൈമാനി ഇങ്ങു താ... നടന്ന് ഞാൻ തളർന്നു...


എങ്ങനുണ്ട് ഉമ്മ..നാട്ടിലെ അവസ്‌ഥ..

ഇന്ന
 കൈകഴുക് ആദ്യം...

സാനിറ്റേസർ തീരാറായി കേട്ടൊ.... കുറച്ചു എടുത്താൽ മതി...

നി ആ സുലൈമാനി അവിടെ വെക്കു..ഞാൻ മെല് കഴുകിയിട്ട് വന്നു കുടിച്ചോളം..


അതാണ് നല്ലത് ഉമ്മ..സോപ്പ് കിണറ്റുകരയിലുണ്ട്..ദാ ടവൽ..

______ ___ _____

ഉമ്മാ... ഇനി പറ 

എന്താണ് അങ്ങാടിയിലെ വിശേഷങ്ങൾ...?
നിങ്ങടെ ആശുപത്രിയിൽ ആരേലും പുതുതായി വന്നോ..?

ആ മാസ്‌ക് വെച്ചു എന്റെ മുഖത്ത് ഉരഞ്ഞിട്ട് മുറിവായി...😔

സാരമില്ല ഉമ്മ അത് നമുക്ക് അസുഖം വരാതെ ഇരിക്കാൻ അല്ലെ...

ആണ് മോളെ...ഓരോരുത്തരുടെ നിരുത്തരവാദപരമായ കാര്യങ്ങൾ കാണുമ്പോൾ ഇത് നമ്മൾ ചെയ്യുന്ന ഉത്തരവാദിത്വം ആണ്..

രോഗം പടരുന്നതിനെക്കാൾ നല്ലത് അത് തടയാൻ അല്പം വേദന സഹിക്കുക അത്ര തന്നെ...


ഇന്ന് 3 പേരുടെ റിസൾട്ട് വന്നെന്ന് ഡോക്ടർമാർ പറയുന്നത് കേട്ടു...പതിനാറോളം പേര് വന്നിട്ടുണ്ടാരുന്നു...രോഗം ഉണ്ടോ എന്നറിയാൻ..അവരുടെ എല്ലാം സാമ്പിൾ എടുത്തിട്ട് വിട്ടു...വീട്ടിൽ പോയി ഒറ്റമുറിയിൽ വിശ്രമിക്കാൻ പറഞ്ഞിട്ടുണ്ട്..

വീട്ടിൽ പോയി ഒറ്റക്ക് കഴിഞ്ഞാൽ കൊള്ളാം...
ഇപ്പോൾ ആർക്കും ഒരു അനുസരണയും ഇല്ല..

എന്തോ നമ്മൾ അവരെ ജയിലിൽ കിടക്കാൻ പറയുന്നപോലെ ആണ് അവരുടെ പെരുമാറ്റം...

അത്ര എളുപ്പമല്ല ഉമ്മ കാര്യങ്ങൾ...പുറത്തു ഇറങ്ങിയാൽ പല ഇടങ്ങളിലും നമ്മൾ അറിയാതെ തൊട്ട് പോകും...പിന്നെ അതും കൊണ്ട് അടുത്ത ആളിന് കൊടുക്കും...അങ്ങനെയല്ലേ... ഇ രോഗം പെട്ടെന്ന് പടർന്നത്..

അതേ മോളെ...വൃത്തിയായി കൈ കഴുകാതെ ഭക്ഷണം കഴിച്ചതും..വൃത്തിഹീനമായ ജീവിത ചുറ്റുപാടും ഒക്കെയാണ് നമ്മളിലേക്ക് ഈ രോഗം വരുത്തി വെച്ചത്...ഇനി പറഞ്ഞിട്ട് കാര്യം ഇല്ല..

എങ്ങനെയാണ് ഉമ്മ ഇത് ഒഴിവാക്കാൻ ഒരു മാർഗ്ഗം..?

ആരോഗ്യം മെച്ചപ്പെടുത്താൻ സർക്കാർ പറയുന്ന രോഗപ്രതിരോധ ശേഷിയുള്ള ഭക്ഷണങ്ങൾ കഴിക്കുകയും...
സോപ്പിട്ട് കൈ കഴുകുകയും..കഴിയുന്നതും ഇളംചൂട് വെള്ളത്തിൽ കുളിക്കുകയും..നിശ്ചിത അകലം എല്ലാവരിലും പാലിക്കുകയും..ഒക്കെ ആണ് ഇപ്പോൾ നമ്മുക് ചെയ്യാൻ കഴിയുന്ന നടപടികൾ..

സർക്കാർ എല്ലാത്തിനും കൂടെ ഉള്ളതാണ് ഒരു ആശ്വാസം...

മോള് വല്ലതും കഴിച്ചോ..?

ഇല്ല ഉമ്മ..ഉമ്മ വന്നിട്ട് ഒരുമിച്ചു കഴിക്കാം എന്നു വെച്ചു..☺️

മഴ കോൾ വന്നിട്ട് അങ്ങു പോയി..അല്ലെ...?

എന്നാലും ഈ ബാപ്പ ഇത് എങ്ങോട്ട് പോയി....?


ബാപ്പ വരുമ്പോൾ വരട്ടെ.... മോള്..കഴിക്കാൻ എടുത്തു വെക്ക്.. ഉമ്മ കൈ കഴുകി വരാം..

സൈനബോ......ഹള്ളോ.... എന്റെ പൊറം പൊളിഞ്ഞേ....😫😫😫😫

ആ പഹയന്മാർ എന്റെ പൊറം തല്ലി പൊളിച്ചെടി....


എന്റള്ളോ..... ഇതെന്താ..ഇക്ക...പുറത്തു ഇത്ര വലിയ പാട് ..😱😱😱

ഇരുന്നിട്ട് ഇരിപ്പുറയ്ക്കാത്തില് ഞാൻ ആ കോയാടെ പീടിക വരെ ഒന്ന് പോയതാടീ...ഒരു സുലൈമാനി കുടിക്കാൻ...

എന്നിട്ട്...?

പൊലീസ് ജീപ്പ് പാഞ്ഞു വന്നപ്പോൾ ഓടാൻ പറ്റിയില്ല...
നിനക്ക് എന്താടാ കൊമ്പ് ഉണ്ടോ എന്നും പറഞ്ഞോണ്ട് പൊറം നെടുകെ തല്ലി...😭😭

എന്റെ സൈനബാ....പൊറം പോളക്കുന്നേടീ..

കണക്കാക്കി പോയി..നിങ്ങളോട് പുറത്തു ഇരങ്ങരുത് എന്നു സർക്കാർ പറഞ്ഞത് അല്ലെ..ഇക്ക..
അത് അനുസരിച്ച് ഇവിടെ ഇരുന്നാരുന്നേൽ ഈ ഗതി വരുമാരുന്നോ..?

നിങ്ങക്ക് ഇപോ എന്തു ആണ് വേണ്ടത്‌..?

ഒരു സുലൈമാനി😩😩

ഹഹഹ. മോളെ മൈമൂന...ബാപ്പക്ക് ഒരു സുലൈമാനി കൊണ്ട് കൊടു.. വിത് ഔട്ട് കൊറോണയെ....🤣🤣🤣

ഫിറോസ്ഖാൻ

നൂല്:-
വീട്ടിൽ ഇരിക്കാൻ സർക്കാർ നിർദ്ദേശിച്ചത്.നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആണ്..നാളേക്ക് നിങ്ങളെ ഈ സമൂഹത്തിനു വേണം എന്ന് ബോധം ഉള്ളത് കൊണ്ടാണ്..

അനുസരിച്ചാൽ അത് നാളേക്ക് ഉള്ള ജീവിതം ആകും..ഇല്ലേൽ ഒരു മാറാ രോഗത്തിന് നിങ്ങളും വിതരണക്കാർ ആകും..ഏതു വേണം.എന്നു നിങ്ങൾ തന്നെ തീരുമാനിക്കുക.

ബ്രേക്ക് ദി ചെയിൻ..
സപ്പോർട്ട് ഇന്ത്യ
ഇതും നമ്മൾ അതിജീവിക്കും.