Aksharathalukal

ശിവരുദ്ര - 10

നീ പോടി നീ പോയി തരത്തിൽ കളിക്ക് അത്രയും പറഞ്ഞ് ശിവ അവളുടെ സീറ്റിൽ പോയിരുന്നു അരുണും അവളുടെ അടുത്തു പോയിരുന്നു,.... നിനക്ക് എന്താടീ പ്രാന്തായോ നീ എന്തൊക്കെയാ അവിടെ വിളിച്ച് പറഞ്ഞേ..... എപ്പോഴാണ് നിങ്ങൾ പ്രേമത്തിൽ ആയത്..... ഞാൻ ഇതൊന്നു അറിഞ്ഞില്ലല്ലോ......... നീ പോടാ പൊട്ടാ ഞാൻ അത് അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ...... അയാളോട് എനിക്ക് എന്നും പക മാത്രമേയുള്ളൂ....... അത് പറഞ്ഞതും അരുൺ അവളോട് ചോദിച്ചു ഇവളുടെ പേരിലല്ലേ അന്ന് ഒരു ദിവസം നിന്നെ അയാൾ തല്ലിയത് ഇനി ഞാൻ എന്തൊക്കെ കാണണോ ഞാനെന്തായാലും പോയി ഒരു ശവപ്പെട്ടി ഓർഡർ ചെയ്യട്ടെ അത്രയും പറഞ്ഞ് അവൻ അവന്റെ സീറ്റിലേക്ക് പോയിരുന്നു.....

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
രുദ്രൻ ഏതോ കേസ് ഫയൽ..... ചെക്ക് ചെയ്തുകൊണ്ടിരുന്നപ്പോഴാണ്..... മാധവൻ അങ്ങോട്ട് വന്നത്....

 സാർ സറിനെ കാണാൻ ഏതോ ഒരു പെൺകുട്ടി വന്നിരിക്കുന്നു.....

എന്നെ കാണാനോ.....
 അതെ സാറിനെ കാണാൻ തന്നെ....

 ആരാ എന്ന് ചോദിച്ചില്ലേ...... ചോദിച്ചു അപ്പോൾ പറഞ്ഞു പൂജ എന്ന് പറഞ്ഞാൽ മതി സാറിന് അറിയാമെന്ന്.പറഞ്ഞെ ....

എന്ത് പൂജയോ....

അതേ സാർ പൂജ എന്ന പറഞ്ഞേ....

ഓക്കേ അവളോട് അവിടെ ഇരിക്കാൻ പറ ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം.... 

   രുദ്രൻ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ തന്നെ കണ്ടു കടന്തൽ കുത്തിയ മുഖവുമായി അവൾ ഇരിക്കുന്നത്.....

എന്റെ ദൈവമേ അല്ലേ തന്നെ വീട്ടിൽ ഒരു സ്വൈര്യവും തരുന്നില്ല ഇപ്പോ ഓഫീസിൽ വന്ന് ശല്യം ചെയ്യാൻ തുടങ്ങിയോ എന്താണാവോ ഇന്നത്തെ കാര്യം..... രുദ്രൻ അടുത്തേക്ക് വരുന്നത് കണ്ടതും അവൾ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു..... അവൻ അവളുടെ അരികിൽ എത്തിയതും അവൾ അവന്റെ കൈയ്യിൽ പിടിച്ച് സ്റ്റേഷനന്റെ വെളിയിലേക്ക്‌ കൊണ്ടുപോയി.......


 നീ എന്ത് പരിപാടിയാ കാണിക്കുന്നേ പൂജ ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും......

ആരെ കണ്ടാലും എന്ത് വിചാരിച്ചാലും എനിക്ക് ഒരു കുഴപ്പവുമില്ല..... ഞാൻ കെട്ടാൻ പോകുന്ന ചെറുക്കന്റെ കയ്യിൽ അല്ലേ പിടിച്ചത് അല്ലാതെ വേറെ ആരുടെയും കൈയ്യിൽ അല്ലല്ലോ.....

പൂജ മതി നിർത്ത്.....

നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് നിന്നെ ഒരിക്കലും എനിക്ക് അങ്ങനെ കാണാൻ സാധിക്കില്ലെന്ന്.......

രുദ്രേട്ടൻ.... അതൊന്നും ഓർത്ത് പേടിക്കേണ്ട.... കല്യാണം കഴിയുമ്പോൾ എല്ലാം ശരിയായിക്കോളും.... നാളെ അങ്ങോട്ട് അച്ഛൻ ഇതിനെക്കുറിച്ച് സംസാരിക്കാൻ വരുന്നുണ്ട്... രുദ്ര ഏട്ടനെ ഞാൻ വേറെ ആർക്കും വിട്ടുകൊടുക്കില്ല അങ്ങനെ വന്നാൽ ഈ പൂജ മരിക്കേണ്ടിവരും.....

നീ എന്തൊക്കെ പൂജ പറയുന്നത് നീ ഈ കാര്യം പറയാനാണോ ഇങ്ങോട്ട് വന്നത്.....

അല്ല രുദ്രെട്ടൻ ഇത് കണ്ടോ അവൾ അവളുടെ കവിളിൽ കാണിച്ചുകൊണ്ട് പറഞ്ഞു.....

 അത് കണ്ടതും അവൻ പറഞ്ഞു ആഹാ തന്നത് എന്തായാലും നല്ല അടിയ... ആരുടെ ഈ മുദ്ര

വേറെ ആരുടെയും അല്ല ഏട്ടന്റെ ശത്രുവായ.... ശിവയുടെ ആണ്.... എന്നിട്ട് അവൾ ഇന്ന് ഓഫീസിൽ നടന്ന കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു..... ഇത് നിനക്ക് കിട്ടേണ്ട അടിയ.... നീ എന്തിനാ അവളോട് അങ്ങനെയൊക്കെ പറയാൻ പോയേ...

ഓഹോ രുദ്രെട്ടൻ അവളുടെ ഭാഗത്ത് ആണോ അതോ എന്റെ ഭാഗത്താണോ........

 ഞാൻ ആരുടെ ഭാഗത്തുനിന്ന് പറഞ്ഞതല്ല ഇതൊന്നും കണ്ടിട്ട് അവൻ പ്രതികരിക്കുന്നില്ലെന്ന് കണ്ടതും അവൾ വേറൊരു കാര്യം കൂടി അവനോട് പറഞ്ഞു.....

രുദ്രെട്ടന്റെ അച്ഛൻ പണ്ട് കുറെ പെൺപിള്ളേരുടെ പുറകെ നടന്നതാണനും... അതേ സ്വഭാവമാണ് ഇപ്പോൾ രുദ്ര ഏട്ടന് ഉള്ളതെന്നും.... അതുകൊണ്ട് രുദ്രെട്ടൻ ഇപ്പോൾ അവളുടെ പുറകെ നടക്കുന്നത് എന്ന് ആണ് പറഞ്ഞത്.,.....


ഇത്രയും നേരം ചിരിച്ചുകൊണ്ട് ഇരുന്ന മുഖം മാറി..... രൗദ്രത്തിലേക്ക് വഴിമാറി...... അവന്റെ മുഖത്തെ ഭാവം മാറുന്നത് കണ്ടതും പൂജ ഉള്ളിൽ ചിരിച്ചു

 ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല രുദ്ര ഏട്ടാ അവൾ അമ്മാവനെ കുറിച്ചും രുദ്ര ഏട്ടനെ കുറിച്ചും അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല അപ്പോൾ ഞാനും തിരിച്ചും പറഞ്ഞു അപ്പോഴാണ് അവൾ എന്നെ തല്ലിയത് അങ്ങനെ പറഞ്ഞപ്പോൾ ഓഫീസിലെ എല്ലാവരുടെയും മുന്നിൽ എന്റെ തൊലിയുരിഞ്ഞു പോയി......


ഇപ്പോൾ അവൾ എവിടെയാണ് നിനക്കറിയാമോ.......

അവൾ.... ഓഫീസിൽ ഉണ്ടാവും...


എന്നാൽ നീ വന്ന് കേറ് ഇപ്പോൾ തന്നെ അവൾക്കുള്ള മറുപടി ഞാൻ കൊടുത്തോളാം....

 അത്രയും പറഞ്ഞ് രുദ്രനും പൂജയും ശിവയുടെ അടുത്തേക്ക് പുറപ്പെട്ടു....








തുടരും...... 😜








തുടരും........ 😁

                                🦋കുഞ്ഞാറ്റ 🦋