ആ രാത്രിയിൽ....
✍️ 🔥 അഗ്നി 🔥
ഭാഗം : 18
" ഇത് മറ്റേ പഴംചൊല്ല് പോലെ രോഗി ഇഛിച്ചതും വൈദ്യൻ കല്പിച്ചതും മിൽക്ക് എന്ന് പറഞ്ഞത് പോലെ ."
" നീ വട്ടാക്കാതെ കാര്യം പറ ."
ജോ പറഞ്ഞത് കേട്ടതും ശിവയുടെ ആകെ ഉള്ള ബോധം കൂടെ പോയെന്ന് പറഞ്ഞാൽ മതി.
" അവന്റെ ഒരു കോപ്പിലെ സൊല്യൂഷൻ..." ശിവ ജോയ്ക്ക് നേരെ ഫോണിലൂടെ അലറി .
" ചങ്കരാ... നീ ഞാൻ പറയുന്നതിനെക്കുറിച്ച് പ്രാക്ടിക്കൽ ആയി ചിന്തിച്ചു നോക്ക്. നിന്റെ മുന്നിലുള്ള പ്രോബ്ലത്തിനു ഉള്ള ബെസ്റ്റ് സൊല്യൂഷൻ ആണ്. "
" ജോ... കല്യാണം എന്ന് പറയുന്നത് കുട്ടിക്കളിയല്ല . "
" കുട്ടിക്കളിയോ വല്യ കളിയോ എന്തേലും ആകട്ടെ. അടുത്ത മാസം നടക്കുന്ന ഫാഷൻ കോൺടെസ്റ്റിന് പങ്കെടുക്കണേൽ നീ മാരീഡ് ആയിരിക്കണം. അതുപോലെ ആ പെൺകുട്ടിയെ സേഫ് ആയി കൂടെ നിർത്തുകയും ചെയ്യാം.. വേറെ പ്രശ്നം ഒന്നും നിനക്ക് ഉണ്ടാവുകയുമില്ല. ഇന്നത്തെ കാലത്ത് മാര്യേജ് ആൻഡ് ഡിവോഴ്സ് ഒക്കെ സർവ്വസാധാരണമാണ് . "
" ജോ... നീ പറയുന്നത് പോലെ ഇത് അത്ര നിസ്സാരമല്ല. ആ പെൺകുട്ടിയുടെ ലൈഫ്... നീ പോയെ, ഞാൻ വേറെന്തെങ്കിലും വഴി നോക്കിക്കൊള്ളാം."
" ചങ്കരാ... നീ ഇപ്പൊ ഉള്ള ലൊക്കേഷൻ സെൻറ് ചെയ്തേ... ഞാൻ ഉടനെ വരാം.. "
" ടാ... അത്..."
" ഞാൻ പറഞ്ഞത് ചെയ്യെടാ കോപ്പേ നീ... ഞാൻ ഫോൺ വെക്കുവാ.. "
" ഹ്മ്മ്... " വലിയ ബലമില്ലാതെ ശിവയോന്ന് മൂളി.
ഫോൺ വെച്ചു കഴിഞ്ഞു ശിവ കാറിലേക്ക് നോക്കി. തന്റെ വരവും കാത്തിരിക്കുകയാണവളെന്ന് ശിവയ്ക്ക് മനസ്സിലായി.
ഗ്രാമീണ നിഷ്കളങ്കത ആവോളം ഉള്ളവൾ. കാണാനും നല്ല ചേലുണ്ട്. പണ്ടെന്നോ സങ്കൽപ്പിച്ചു കൂട്ടിയ പത്നി സൗന്ദര്യം അവളിൽ തേടുകയായിരുന്നു ശിവ.
ഫോണിൽ വന്ന മെസ്സേജ് നോട്ടിഫിക്കേഷൻ ട്യൂൺ ശിവയെ ചിന്തകളിൽ നിന്നുണർത്തി. മെസ്സേജ് നോക്കി അവൻ ജോയ്ക്ക് ലൊക്കേഷൻ സെൻറ് ചെയ്തു.
അല്പം മുന്നേ താൻ ചിന്തിച്ചുകൂട്ടിയത് ഓർത്തവൻ സ്വയം നെറ്റിയിലടിച്ചു കൗസിക്ക് അരികിലേക്ക് നടന്നു.
അവൻ കാറിൽ കയറിയതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു. വണ്ടി മുന്നോട്ടു എടുക്കാത്തത് കണ്ടവൾ സംശയത്തോടെ അവനെ നോക്കി.
" എന്റെ ഫ്രണ്ട് ഒരാൾ ഇപ്പൊ വരും... അവൻ വന്നിട്ടാവാം യാത്ര..."
" ഹ്മ്മ്മ്.... "
" തന്റെ സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ ഇവിടെ... " ശിവ അവളോട് ചോദിച്ചു .
" എനിക്ക് അങ്ങനെ അതികം സുഹൃത്തുക്കൾ ഒന്നും ഇല്ല... ഉള്ളവർ നാട്ടിൽ തന്നെയാണ്. "
" തന്റെ നാട് എവിടാണ്..."
" അരിയത്തൂര്..."
" വീട്ടിൽ... " അവൻ ചോദ്യം പൂർത്തിയാക്കുമുന്നേ അവർക്ക് മുന്നിലായി ഒരു ബൈക്ക് നിർത്തുന്നത് ശിവ ശ്രദ്ധിച്ചു. അത് ജോയാണെന്ന് അവൻ മനസ്സിലായി .
" അത് എന്റെ സുഹൃത്താണ്... താൻ ഇവിടെ ഇരിക്ക്... ഞാൻ അവനോടു സംസാരിച്ചിട്ട് വരാം..." കൗസിയുടെ മറുപടിക്ക് കാക്കാതെ ശിവ ജോയ്ക്ക് അരികിലേക്ക് നടന്നിരുന്നു.
" ടാ... "
" ഹ... എവിടെ ആൾ... " ശിവയെ കണ്ടതും ജോ തിരക്കി.
" കാറിൽ ഉണ്ട്... "
" എങ്കിൽ വാ.. അവിടെ ചെന്നു പരിചയപ്പെടാം... " ഹെൽമെറ്റ് ബൈക്കിന്റെ ഹാൻഡ്‌ലിൽ തൂക്കികൊണ്ട് ജോ പറഞ്ഞു.
" പരിചയപ്പെടുന്നത് ഒക്കെ അവിടെ നിൽക്കട്ടെ. നിന്റെ ഉദ്ദേശം എന്താ... അത് പറഞ്ഞിട്ട് മതി മുന്നോട്ടുള്ള പോക്ക്. "
" അത് ഇപ്പൊ പറയാൻ എന്തിരിക്കുന്നു നിങ്ങളെ രണ്ടിനെയും പിടിച്ചു കെട്ടിക്കുന്നു. അതന്നെ ഉദ്ദേശം... " ജോ ശിവയുടെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.
" ജോ... നീ ചുമ്മാ തമാശ കളിക്കല്ലേ... "
" ടാ... നീ ടെൻഷൻ ആകണ്ട... ഒരു പ്രശ്നം ഉണ്ടാവില്ല. നീ ആ കുട്ടിയെ സേഫ് ആക്കി നിന്റെ കൂടെ നിർത്തുന്നു. അതിനു വേണ്ടി അവളെ വിവാഹം കഴിക്കുന്നു, അതും ആ കുട്ടിക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം പോരെ."
" ടാ... പക്ഷെ ഇങ്ങനെ ഒരു കാര്യം... അത് ശരിയാവില്ല ജോ... " വീണ്ടും ശിവ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു.
" ചങ്കരാ... നീ ചുമ്മാ നിന്നേ... ഇതൊക്കെ ഞാൻ സെറ്റ് ആകാം. പിന്നെ വേണേൽ നിന്റെ പ്രോഗ്രാമിന്റെ കാര്യവും അതിന് സെലെക്ഷൻ കിട്ടാൻ വേണ്ടി കൂടെ ആണെന്നുള്ള സത്യം കൂടെ പറയാം... " ജോ അവനെ നോക്കി പറഞ്ഞു .
" അത്... അങ്ങനെ ആണേൽ ഞാൻ ആ കുട്ടിയെ സഹായിച്ചത് ഈ ഒരു ഉദ്ദേശം വെച്ചാണെന്നല്ലേ തോന്നു..."
" അതൊന്നും എനിക്ക് അറിയില്ല..."
" അതുകൊണ്ടാണ് ഞാൻ പറഞ്ഞത് കല്യാണം ഒന്നും ശരിയാവില്ല..."
" അതൊക്കെ ശരിയാവും... നീ വന്നേ ആ കുട്ടി തനിച്ചാണ് വാ... ബാക്കി ഒക്കെ നമുക്ക് സെറ്റ് ആക്കാം..." പിന്നീട് ശിവയെ ഒന്നും പറയാൻ അനുവദിക്കാതെ ജോ അവനെയും കൂട്ടി കൗസിക്ക് അരികിലേക്ക് നടന്നു...
ശിവ ഇരുവരെയും തമ്മിൽ പരിചയപ്പെടുത്തി. ജോ സൗഹൃദ സംഭാഷണത്തിലൂടെ കൗസിയോട് കുറഞ്ഞ സമയം കൊണ്ട് തന്നെ നല്ലൊരു ബന്ധം സ്ഥാപിച്ചെടുത്തു.
ജോയുടെ പ്രവർത്തികൾ നോക്കി നിന്നിരുന്ന ശിവയ്ക് അവൻ എന്താണ് സത്യത്തിൽ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നുണ്ടായിരുന്നില്ല. ശിവ പലവട്ടം ജോയോടു തനിയെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും, ജോ അതിൽ നിന്നെല്ലാം വിതക്തമായി മുങ്ങി.
കൗസിയെ മാറ്റി നിർത്തി ജോ എന്തൊക്കെയൊ സംസാരിക്കുന്നത് ശിവ നോക്കിനിന്നു. അവൻ തന്നെ മനപ്പൂർവം ഒഴിവാക്കി എന്തോ ഉടായിപ്പ് ഒപ്പിക്കുന്നത് ആണെന്നായിരുന്നു ശിവ സംശയിച്ചത് .
🖤🖤🖤🖤🖤🖤🖤🖤🖤🖤
" ചങ്കരാ അപ്പൊ അതെപ്പോലെ തന്നെ ചെയ്യാം.... ഞാൻ ലച്ചുവിനോട് എല്ലാം വിശദമായി പറഞ്ഞു . അവൾക്കും എതിരഭിപ്രായം ഒന്നുമില്ല. " കൗസിയുമായി തിരികെ ശിവയ്ക്കരികിൽ വന്നു നിന്ന് ജോ പറഞ്ഞു.
" ല... ലച്ചുവോ.... " ശിവ ചോദിച്ചു.
" ഹ... ഈ നിൽക്കുന്ന ലച്ചു... " കൗസിയുടെ അരികേക്ക് പിടിച്ചു നിർത്തിക്കൊണ്ട് ജോ പറഞ്ഞു.
" ഹ്മ്മ്... "
" അപ്പൊ എങ്ങനെയാ കാര്യങ്ങൾ... അമ്പലത്തിൽ വെച്ചു നാളെ താലികെട്ടാം... രജിസ്റ്റർ മാര്യേജ് അതിന് ശേഷം... പോരെ..."
" അത്... "
" അത് മതി... " ശിവ മുടക്ക് പറയുമെന്ന് മനസ്സിലായതും അവനെ പറയാൻ അനുവദിക്കാതെ ജോ മറുപടിയും പറഞ്ഞു അവരെയും കൂട്ടി വണ്ടിയിലേക്ക് കയറി . ബാക്കി യാത്ര അവർ ഒരുമിച്ചു ആയിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
" ശിവ... " ശ്രീയുടെ വിളികേട്ടതും ശിവയോന്ന് ഞെട്ടി.
" ഹ... "
" താൻ ബാക്കി പറഞ്ഞില്ല... ആ രാത്രി ആരുടെയൊക്കെയോ കൈകളിൽ നിന്നും അവളെ രക്ഷിച്ചു മടങ്ങും വഴി കല്യാണം എന്ന തീരുമാനത്തിൽ എത്തിയത് എപ്പോഴാണ്... "
ശ്രീയുടെ ചോദ്യത്തിനു എന്ത് മറുപടി പറയും എന്ന് അവൻ ഒരു ധാരണയില്ലായിരുന്നു. എന്തുകൊണ്ടോ തന്റെ ഒരുനേട്ടത്തിന് കൂടി വേണ്ടിയാണ് അവളെ വിവാഹം കഴിച്ചതെന്ന് ശ്രീയോട് പറയാൻ ശിവ ആഗ്രഹിച്ചില്ല. അല്പം ആലോചിച്ചു ശിവ മറുപടി നൽകി .
" അത്.... ആരോരും ഇല്ലെന്നാണ് കൗസി എന്നോട് പറഞ്ഞത്... അങ്ങനെ ഒരാളെ വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. അവളെ എന്റെ കൂടെ കൂട്ടിയതിന്റെ പേരിൽ മറ്റുള്ളവരിൽ നിന്നും അവൾക്കൊരു പരിഹാസവും ഏറ്റുവാങ്ങേണ്ടി വരരുത് എന്നത് കൊണ്ടാണ് ഞാൻ ഒരു വിവാഹം എന്ന ചിന്തയിൽ എത്തിയത്. കൗസിയെ പോലൊരു കുട്ടിയെ ആരാണ് ഇഷ്ട്ടപെടാത്തത്. കുറച്ചു സമയം കൊണ്ട് തന്നെ അവൾ എനിക്ക് പ്രിയപ്പെട്ട ആരോ ആയി മാറിയിരുന്നു."
ശിവയുടെ ആ മറുപടിയിൽ ശ്രീ അത്രമാത്രം തൃപ്തനായിരുന്നില്ല. എങ്കിലും ശ്രീ കൂടുതലായൊന്നും ശിവയോട് അതേക്കുറിച് ചോദിക്കാൻ മുതിർന്നില്ല.
ഇരുവരുടെയും സംസാരം മുന്നോട്ടു പോകുന്നതിനിടയിൽ ശിവയുടെ ഫോൺ റിങ് ചെയ്തു.
അഭിയായിരുന്നു ഫോൺ ചെയ്തിരുന്നത്. ഉടനെ എത്തണം എന്ന് മാത്രം പറഞ്ഞു അവൻ ഫോൺ ദൃതിയിൽ കാൾ കട്ടാക്കിയിരുന്നു . അതുകൊണ്ട് തന്നെ ശിവ ശ്രീയോട് പിന്നെ കാണാമെന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ആ തിരക്കിനിടയിൽ അവൻ വസുന്ധരയെ കാണാൻ മുതിർന്നില്ല.
പിന്നീട് കൗസിയെ കൂട്ടി വീട്ടിൽ വന്നു കണ്ടോളാം എന്ന് പറഞ്ഞു ശ്രീയും ശിവയും പിരിഞ്ഞു.
തുടരും....
ലെങ്ത് കുറവാണല്ലേ... കുട്ടിക്ക് സുഖമായിവരുന്നതേ ഉള്ളു. ടൈം കിട്ടുന്നതിന് അനുസരിച്ചു ടൈപ്പ് ചെയ്തതാണ് . എത്രമാത്രം നന്നായി എന്നറിയില്ല.
ആ രാത്രി എന്ത് സംഭവിച്ചു എന്നത് ശിവയുടെ ഭാഗം മാത്രമേ ഇപ്പൊ പറഞ്ഞിട്ടുള്ളു . കൗസിയുടെ ഭാഗം കൂടെ അറിയുമ്പോൾ ഇപ്പൊ ഉണ്ടായ സംശയങ്ങൾ എല്ലാം മാറും.
അപ്പൊ അടുത്ത part നാളെ രാത്രി. ഇഷ്ടായാൽ ഒരുവരിയെങ്കിലും കുറിക്കണേ ❤️❤️❤️
സ്നേഹത്തോടെ 🔥 അഗ്നി 🔥