Aksharathalukal

മാറ്റങ്ങൾ

3 ദിവസങ്ങൾക്കു ശേഷം, കോളേജിലെ ഒരു ദിവസം വെബിനാർ ഹാളിൽ. പ്രിൻസിപ്പൽ, HODs, പിന്നെ മറ്റ് സ്റ്റാഫുകൾ എന്നിവർ വന്നിരിക്കുന്ന ഒരു ഔദ്യോഗിക മീറ്റിംഗ്. പ്രിൻസിപ്പൽ
സംസാരിക്കുന്നു.
\" 3 ദിവസം മുൻപ് നടന്ന ഒരു ഷോക്കിൽ നിന്നും എനിക്ക് ഇതേവരെ റിക്കവർ ആയിട്ടില്ല. നിങ്ങളിൽ പലരും ഇതിനോടകം തന്നെ റൂമർ ആയിട്ട് അറിഞ്ഞിട്ടുണ്ടാകും. നമ്മുടെ 3 സ്റ്റുഡന്റസ്, അവരുടെ പേര് എന്താണ് Mr ശങ്കർ.? ഓ  യെസ്, സ്വരൂപ്‌, ബെൻ and നകുൽ. 3 പേർക്കും 10 ൽ കൂടുതൽ സപ്ലികൾ പക്ഷെ കിട്ടിയിരിക്കുന്നത് ഈ കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ. പക്ഷെ അതിന്റെ ഒരു ക്രെഡിറ്റും നമുക്ക് എടുക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. കുട്ടികളെ സംബന്ധിച്ച്, അവർക്ക് കിട്ടിയത് വലിയ കാര്യമാണ്. പക്ഷെ ഞാൻ അപ്പോഴെല്ലാം ആലോചിച്ചത് നമ്മുടെ, ഇവിടെ ഉള്ള എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റുകൾ, പഠിപ്പിക്കുന്ന അധ്യാപകർ ഇവരുടെ ക്വാളിറ്റി ആണ്. ഈ മൂന്നു കുട്ടികളുടെ നേട്ടത്തോടുകൂടി എനിക്ക് ഒരു കാര്യം മനസ്സിലായി. ക്വാളിറ്റി ഉള്ള കുട്ടികളെ ഉണ്ടാക്കുന്നതിനേക്കാൾ, ക്വാളിറ്റി ഉള്ള ടീച്ചേർസ് ആണ് ആദ്യം നമ്മുടെ കോളേജിന് വേണ്ടത്. ഈ കാര്യം, ഞാൻ നമ്മുടെ കോളേജിന്റെ ഇൻവെസ്റ്റേഴ്സ് ആയിട്ട് ഞാൻ discuss ചെയ്തിരുന്നു അപ്പോൾ തീരുമാനം ആയ കാര്യങ്ങൾ പറയാൻ ആണ് ഇപ്പോൾ മീറ്റിംഗ് വിളിച്ചു ചെയ്തത്. മൊത്തത്തിൽ എവിടെയൊക്കെയോ ചെറിയ പ്രശ്നങ്ങൾ ഉണ്ട് നമ്മുടെ കോളേജിൽ, അത് പഠിക്കാൻ ഇൻവെസ്റ്റർസ് പുറത്തു നിന്നുള്ള ഒരു ഏജൻസിയെ കൊണ്ടു പഠിക്കാൻ തീരുമാനിച്ചു. അവർ ഒരു റിപ്പോർട്ട്‌ ഞങ്ങൾക്ക് തരും അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഞങ്ങൾ ഒരു ഭാവി തീരുമാനം എടുക്കുക. സെർച്ച്‌ ഫോർ ക്വാളിറ്റി എന്നാ ഒരു ഓർഗാനൈസേഷൻ ആണ് ഇതിന് വേണ്ടി ഞങ്ങൾ തിരഞ്ഞെടുത്തത്. അവർ ഇവിടെ ഒരു മാസം ചില കാര്യങ്ങൾ അറിയാനും പഠിക്കാനും വേണ്ടി വരുന്നുണ്ട്. അവരുമായി നിങ്ങൾ പരമാവധി സഹകരിക്കണം. പിന്നെ ജനറൽ ആയി ടീച്ചേഴ്സിനോട് പറയാനുള്ളത്, നമ്മൾ ആരെയും വേർതിരിച്ചു കാണരുത്. ചിലർ നല്ല പോലെ പഠിക്കുമായിരിക്കും, മറ്റ് ചിലർ സപ്ലിയൊക്കെ ആയിട്ട് അങ്ങനെ ഇരിക്കും. പക്ഷെ ടാലെന്റ്റ് എന്നുള്ള സംഗതി അത് എല്ലാവർക്കും ഒരേ പോലെ ഒരേ കാര്യത്തിൽ ആയിരിക്കണം എന്നില്ല. അത് കണ്ടുപിടിക്കാൻ നമ്മൾ വൈകരുത്. ഇപ്പോൾ ഈ കുട്ടികൾ തന്നെ, ഇവിടെ പ്രോഗ്രാമിങ്ങിന്റെ എക്സ്ട്രാ ക്ലാസ്സ് ഉണ്ടായിരുന്നിട്ടും പുറത്ത് നിന്ന് പഠിച്ചു പ്രൊജക്റ്റ്‌ ചെയ്തു അതില് പേറ്റണ്ട്‌ മേടിക്കുന്ന ലെവലിലേക്ക് ഇവിടെ ഉള്ള പ്രൊജക്റ്റ്‌ ഗൈഡ് ആയിട്ടുള്ള അധ്യാപകർ ആലോചിക്കാത്ത ലെവലിലേക്ക് കുറെ സപ്ലി ഉള്ള 3 കുട്ടികൾ ചിന്തിച്ചു. അങ്ങനെ നോക്കുമ്പോൾ അത് നമ്മുടെ പോരായ്മ തന്നെ ആണ്. ഇത്രെയും ഉള്ളൂ എനിക്ക് സംസാരിക്കാൻ ബാക്കി ഉള്ള കാര്യങ്ങൾ അതാതു HODമാർ നിങ്ങളോട് പറയും. താൽക്കാലത്തേക്ക് നമുക്ക് പിരിയാം \"

ഇത്രയും പറഞ്ഞു പ്രിൻസിപ്പൽ ആ മീറ്റിംഗ് അവസാനിച്ചതായി പ്രഖ്യാപിച്ചു.
എല്ലാവരും വെബിനാർ ഹാളിൽ നിന്ന് ഇറങ്ങിയപ്പോൾ അധ്യാപകരുടെ ചർച്ച മുഴുവനും ആ 3 പേരെപ്പറ്റി ആയിരുന്നു.

നകുൽ, ബെൻ, സ്വരൂപ്‌ എന്നിവർക്ക് പിന്നെ ആ ദിവസങ്ങളിൽ ഒരു സ്റ്റാർ തന്നെ ആയിരുന്നു.

കോളേജിന്റെ ഏതു മുക്കിലും മൂലയിലും പോയാലും ആൾക്കാർ അനുമോദിക്കാൻ അടുത്ത് കൂടും. മറ്റ് ചിലർ പ്രോജെക്ടിന്റെ കാര്യങ്ങൾ അന്വേഷിക്കും. ഇതിനിടക്ക്‌ ആരൊക്കെയോ ചേർന്നു സോഷ്യൽ മീഡിയയിൽ ഇട്ടു അങ്ങനെയും ഫേമസ് ആയി. 

പ്രൊജക്റ്റിന്റെ യൂണിവേഴ്സിറ്റി വൈവക്ക് മുൻപ് അവിടെ, ഇന്റെർണൽ വൈവ ഉണ്ടായിരുന്നു.  പക്ഷെ ഇവരുടെ മാത്രം അന്ന് നടത്തിയില്ല. കാരണം ആ വർഷം കോളേജ് ഒരു വലിയ ടെക്നിക്കൽ ഫെസ്റ്റ് നടത്തി. അതിൽ ഇവരുടെ പ്രൊജക്റ്റ്‌ പ്രസന്റേഷൻ, പ്രിൻസിപ്പൽ ഇവരോട് റിക്വസ്റ്റ് ചെയ്തു ഒരു 4 മണിക്കൂർ പ്രോഗ്രാമായി ആ ടെക്നിക്കൽ ഫെസ്റ്റിൽ ഷെഡ്യൂൾ ചെയ്തു. മറ്റ് കോളേജിലെ എല്ലാ സ്റ്റുഡന്റസിനും അറിയാൻ വേണ്ടിയാണ് ഒരു വലിയ പ്രോഗ്രാമിന്റെ ഒരു ഭാഗമാക്കി ഇതിനെ മാറ്റിയത്. അത് വഴി ആ കോളേജിന് അടുത്ത വർഷങ്ങളിലെ അഡ്മിഷനിൽ നല്ലൊരു പേര് ഉയർത്തി കാണിക്കാൻ സാധിച്ചു. 
മാറ്റങ്ങൾ വിദ്യാർത്ഥകൾക്കിടയിൽ മാത്രമല്ല അധ്യാപകർക്കിടയിലും ഉണ്ടായി. സെർച്ച്‌ ഫോർ ക്വാളിറ്റി എന്നാ ഓർഗനൈസേഷൻ നടത്തിയ സർവേയിൽ അധ്യാപകർക്കിടയിലും മാറ്റങ്ങൾ വേണമെന്ന് അവർ എഴുതിച്ചേർത്തു.

അത് പ്രകാരം പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള ക്വാളിഫിക്കേഷൻ, എക്സ്പീരിയൻസ്, അവർ എഞ്ചിനീയറിംഗ് പഠിച്ചിരുന്ന സമയത്തു ചെയ്തിരുന്ന പ്രൊജക്റ്റ്‌, ടീച്ചിങ് ക്വാളിറ്റി, ടീച്ചിങ്ങിൽ ഉള്ള താൽപ്പര്യം എന്നിങ്ങനെ ഉള്ള കാര്യങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരുടെ അടിസ്ഥാന കാര്യങ്ങൾ ആയി. അതും പോരാത്തതിന് അധ്യാപകർക്കിടയിലും, HODമാർക്കിടയിലും  എക്സാമുകൾ ഉണ്ടാകാനും തുടങ്ങി.

ടെക്നിക്കൽ ഫെസ്റ്റുകൾ ഇന്റെർണൽ സ്റുഡൻസിനും അതുവഴി നന്നായി പെർഫോം ചെയ്യുന്ന സ്റുഡന്റ്സിന് എക്സ്റ്റർനാൽ ടെക്നിക്കൽ ഫെസ്റ്റിൽ കഴിവ് തെളിയിക്കാനും അവസരങ്ങൾ ലഭിച്ചു.

ഇവർ 3 പേര് കാരണം ഒരു കോളേജ് മാത്രമല്ല, ആ കോളേജിനെ മാതൃകയാക്കി ആ പ്രദേശത്തുള്ള മറ്റ് കോളേജുകളും അവരവരുടെ ക്വാളിറ്റി കൂട്ടാൻ ശ്രമിച്ചു. 

(തുടരും.....)