Aksharathalukal

ചിലർ

ചില മനുഷ്യരുണ്ട്
എല്ലാവർക്കും അവർ ഒരാശ്വാസമാണ്,
അനുഗ്രഹമാണ്.
സ്വയം ഇല്ലാതായി തീരുമ്പോഴും,
അനേകം ജീവിതങ്ങളുടെ 
ഉയർച്ചയ്ക്കും,, നേട്ടങ്ങൾക്കും
കാരണമാക്കുവാൻ ജന്മം എടുത്തവർ.
പലപ്പോഴും ലോകം അവരെ തള്ളിക്കളയുവാൻ
ശ്രമിച്ചിരുന്നെങ്കിലും 
അവരുടെ നിയോഗം തിരിച്ചറിഞ്ഞതിനാൽ,
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് 
ലക്ഷ്യം കാണുംവരെ പ്രയത്നിച്ചു കൊണ്ടേയിരുന്നു.
 
ലോകം വിധിച്ചു അവർ ഒരു പരാജയം എന്ന്.
എന്നാൽ, മനുഷ്യന്റെ സകല കണക്കുകൂട്ടലുകളും
തെറ്റിച്ചുകൊണ്ട് പിന്നീട് ചരിത്രത്തെ മാറ്റിമാറിക്കുവാൻ  അവർക്കുകഴിഞ്ഞു
എന്നത് കാലം തെളിയിച്ച സത്യം.
 
എന്റെ തൂലികയ്ക്ക് നിങ്ങളോട്
പറയുവാനുള്ളത്.
ഈ ലോകത്തിലെ ഓരോ മനുഷ്യനും
ഒരു നിയോഗം ഉണ്ട്.
ചെറുതും, വലുതുമായ ഓരോ നിയോഗം.
അത് കണ്ടെത്തുമ്പോഴാണ്
ജീവിതം അർത്ഥമായ് തീരുന്നത്.
നിയോഗം തിരിച്ചറിയുമ്പോൾ?
സാധ്യതകൾ തെളിഞ്ഞുവരും,
സന്തോഷവും, സമാധാനവും നിറയും.
തള്ളിപ്പറഞ്ഞവർ ചേർത്തുനിർത്തുന്ന
കാലം വിദൂരമല്ല എന്നോർക്കുക.
 
ക്രിസ്തുവും,
മുഹമ്മദ് നബിയും,
കൃഷ്ണനും, ബുദ്ധനും,
അതിനുള്ള തെളിവുകളായി
ഇന്നും അനേക ലക്ഷം ഹൃദയങ്ങളിൽ
ജീവിക്കുന്നു എന്നത് മറക്കാതിരിക്കുക.
 
                               ✍️നോർബിൻ