Aksharathalukal

21. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

രാത്രി  അതിന്റെ  പൈശാചികത   നിറഞ്ഞ   ക്രൂരമായ   കരങ്ങളാൽ   ഭീകരസത്വമായി പ്രത്യക്ഷമാകവേ...
 
 പൂർണേന്ദുവും  താരകങ്ങളും   മേഘപാളികൾക്കിടയിൽ   അഭയം  തേടിയ  യാമം.
 
അന്തരീക്ഷo  അതിന്റെ  വന്യമായ  ചിറകുകളാൽ  വർഷത്തെ   ക്ഷണിക്കാൻ  കാത്തിരിക്കുന്ന  യാമo. 
 
ആ    രാത്രിയുടെ   ഭീകരതയിൽ    നിസ്സഹായായ   ഒരു  പെണ്ണിന്റെ  കരച്ചിൽ  മുഴങ്ങി  കേട്ടു.
 
 പക്ഷികൾ  കൂട്ടമായി   കാവിനും   ചുറ്റും  പറന്നുകൊണ്ടു   അവൾക്കായി   രക്ഷാമാർഗ്ഗം   തേടി.
 
 
പക്ഷേ...................
 
 
 
ചന്ദ്രദേവൻ    ചിത്രയെ   പിടിച്ചു  എഴുന്നേൽപ്പിച്ചു  കൊണ്ടു , അവളുടെ  നെറുകയിൽ   തലോടി ,  മുടിയിഴകളിൽ   കൂടി   താഴേക്കു   തഴുകി.......
 
 
പെട്ടെന്ന്   അയാളിൽ   കഴുകന്റെ   കണ്ണുകളുടെ   കാന്തി  നിറഞ്ഞു.
 
ഇരയെ  വേട്ടയാടി   കിട്ടിയ  സന്തോഷം  അയാളുടെ  കണ്ണുകളിൽ   നിന്നും  ചുണ്ടിലേക്ക്   ഒഴുകി.
 
 നിമിഷനേരത്തിനുള്ളിൽ   ഒരു  തരം  ഭ്രാന്തമായ   ചിരിയോടു   കൂടി  അയാൾ  അവളുടെ  മുടികുത്തിൽ   പിടിച്ചു  തന്നിലേക്ക്  ചേർത്തു.
 
വേദന  കൊണ്ടു  ചിത്ര   അലറി  കരഞ്ഞു.
 
 
"" ആാാാ........ ""
 
 
പക്ഷേ  അവളുടെ   രോദനം   കേട്ടു   നിന്ന  രാക്ഷസന്മാർ   അതു   ആസ്വദിച്ചു  കൊണ്ടു   ചിരിച്ചു.
 
 
""  എന്താടി... ഒരുമ്പട്ടോളെ .... നിനക്കു    നോവുന്നുണ്ടോ.... """
 
 
യാചന   നിറഞ്ഞ   സ്വരത്തിൽ   ചിത്ര   അയാളോട്   അപേക്ഷിച്ചു.
 
 
"""  ചെറിയച്ഛാ..... """
 
 
"""  പ്ഫ..... ആരാടി  നിന്റെ  ചെറിയച്ഛൻ, ഏത്   വകയിൽ   ആണെടി... നീ   എന്നെ   ചെറിയച്ഛാ  എന്നു   വിളിക്കുന്നത്‌.... """
 
 
ശരീരത്തിനേറ്റ   മുറിവുകളെക്കാൾ   ചിത്രയെ   കൂടുതൽ   കീറിമുറിച്ചതു  മനസ്സിനേറ്റ   മുറിവുകൾ   ആയിരുന്നു.
 
 ഇത്രയും  നാൾ   സ്വന്തമെന്നു   പറഞ്ഞു  ചേർത്ത്   നിർത്തിയവർ   ഒക്കെ.......
 
 
ഈ   നിമിഷം   തന്നോട്...
 
ഓർക്കുന്തോറും   ചിത്രയിൽ   നിന്നും  അശ്രുകണങ്ങൾ   പെയ്തിറങ്ങി, ഭൂമിയിലേക്ക്   പതിച്ചു.
 
 എന്നെന്നേക്കുമായി   ചന്ദ്രഗിരി   തറവാടിന്റെ  അസ്തമയം  കാണാൻ  ഉള്ള  ശേഷി  അവളിൽ   നിന്നും  ഒഴുകിയിറങ്ങിയ  ആ  മിഴിനീരിനു   ഉണ്ടായിരുന്നു. 
 
ഒരു  പെണ്ണിന്റെ   കണ്ണു  നീരിന്റെ   ശാപമേറ്റാൽ   തന്റെ   പത്തു  തലമുറയും  അതു   അനുഭവിക്കേണ്ടി   വരും   എന്ന  ഉൾക്കാഴ്ച്ച  ഇല്ലാതെ , വീണ്ടും   ചന്ദ്രദേവൻ   തന്റെ   നാവ്  കൊണ്ടു  വിഷം   തുപ്പി.
 
 
""  തറവാട്ടിലെ   ഇളമുറക്കാരനെയും   കെട്ടി  ,  അവിടുത്തെ   കെട്ടിലമ്മയായി   ആജീവനാന്ത  കാലം   വാഴാം   എന്നു   കരുതിയോ   നീ...... അന്തസ്സും  , ആഭിജാത്യവും    കുലമഹിമയും   തൊട്ടു   തീണ്ടിയിട്ടില്ലാത്ത    ,  നിന്നെ   പോലെയൊരു   കൊടിച്ചി   പട്ടിയെ    അല്ലടി....... ചന്ദ്രഗിരി   തറവാടിന്റെ   മരുമകൾ    ആയി   വേണ്ടതു , അന്നേ   ഞാൻ   എന്റെ   ഏട്ടൻ   എന്നു   പറയുന്നവനോടു   പറഞ്ഞതാ , ഇവർക്കൊക്കെ   കൊടുക്കേണ്ട   സ്ഥാനം   അടുക്കളപ്പുറത്ത്   ആണെന്ന്.... ആര്   കേൾക്കാൻ...! എന്നേക്കാൾ   വിശ്വസം   ആയിരുന്നില്ലേ   അയാൾക്ക്   നിന്റെ   തന്ത..........   ശങ്കരനെ....  ഇപ്പോൾ   എന്തായാടി   എല്ലാവർക്കും   മനസ്സിലായില്ലേ  ... തന്തയുടെയും   മോളുടെയും   തനി   നിറം... പാല്   കൊടുക്കുന്ന   കൈയ്ക്ക്   തന്നെ  കൊത്തുന്ന   ഇനങ്ങൾ   ആണെന്ന്..... """
 
 
 """  എന്റെ   അച്ഛൻ   ഒന്നും   അറിഞ്ഞിട്ടില്ല.... അദ്ദേഹത്തെ   ഒന്നും   പറയുരുതേ..... """
 
 
  സഹിക്കാൻ   പറ്റാത്ത   വേദനക്ക്‌   ഇടയിലും   അവൾ   കരഞ്ഞു   പറഞ്ഞു.
  
 
  """നിർത്തെടി  .... തന്തയും   മോളും   നടത്തിയ   നാടകം   ആർക്കും  മനസ്സിൽ   ആവില്ല   എന്ന്   കരുതിയോ.... """
 
 
  പറഞ്ഞു   കൊണ്ടു   അയാൾ   വീണ്ടും   ചിത്രയുടെ   മുടികുത്തിൽ   പിടി  മുറുക്കി.
 
 
  """ആാാാാ....."""
 
 
  വായുവിനോപ്പം   അലിഞ്ഞു   ചേർന്ന    ആ   നിലവിളി   ആരും   കേട്ടില്ല....
 
 
കേട്ടു   നിന്നവർ   ആകട്ടെ   ആ   നിലവിളിയിൽ   ആനന്ദം   കണ്ടെത്തിയവരും.
 
 
 
   """ ചന്ദ്രഗിരി   തറവാട്ടിലെ   മരുമകൾ   ആയി   വാഴാം   എന്ന്   മോഹിച്ച  നിന്റെ    വിധി   എന്താണെന്നു   അറിയുമോടി   നിനക്കു..... ""
 
 
 
    അയാൾ    മറുകൈയ്യാൽ  ചിത്രയുടെ   കവിളിൽ   കുത്തി  പിടിച്ചു   കൊണ്ടു   ചോദിച്ചു.
   
 
പിന്നെ   തിരിഞ്ഞു   തന്റെ   പുറകിൽ   നിന്നിരുന്ന   ദേവനെയും   രഘുവിനെയും   നോക്കി    ചിരിച്ചു.
 
 
    ആ   ചിരിയുടെ    അർത്ഥം   മനസ്സിൽ   ആയതും   പോലെ   ദേവൻ  ,  സമ്മതത്തോടെ   ചിരിച്ചു   കൊണ്ടു    പറഞ്ഞു.
 
 
    """  ആദ്യം   ചെറിയമ്മാവൻ   തന്നെ   എടുത്തോ..... ഞങ്ങൾക്ക്   അതിൽ   യാതൊരു   വിരോധവും   ഇല്ല..... അല്ലേ   രഘു... """
 
 
    "" അതെ..... മുതലാളി    എന്തായാലും  അഗ്നി  കഴിച്ചതിന്റെ   ബാക്കി   അല്ലേ.... ""
 
 
അതു   കേട്ടതു   അയാൾ   ചിത്രയുടെ   നേരെ   തിരിഞ്ഞു. 
 
ചിത്ര   കണ്ടു....
 
താൻ... തന്റെ   അച്ഛനെ   പോലെ   കണ്ടിരുന്ന  ....
 
തന്റെ   അച്ഛനോളം    പ്രായമുള്ള   ഒരാളുടെ   കണ്ണിൽ   ....
 
തന്നോടു    കാമം   നിറയുന്നത്....
 
ആർത്തി   പൂണ്ടു   ,  തന്റെ   ശരീരത്തെ   പുഴുവിനും   സമമായി   കൊത്തി   വലിക്കുന്നതു.
 
 
ചന്ദ്രദേവൻ   അവളെ   നാഗ തറയിലേക്ക്   വലിച്ചെറിഞ്ഞു.
 
കടിച്ചു കീറാൻ   ഒരുങ്ങുന്ന  വന്യമൃഗത്തിന്റെ   പൈശാചികതയോടെ    അയാൾ   ചിത്രയുടെ   അരുകിലേക്ക്   നടന്നു   അടുത്തു.
 
 
 വായു   അതിന്റെ  സർവ്വ  ശക്തിയും   ആർജിച്ചു   കൊണ്ടു    ആഞ്ഞു  വീശി.
 
 
 കാവിലെ   മരങ്ങൾ   പരസ്പരം   കലഹിച്ചു.
 
കാറ്റിന്റെ   സംഹാര  നടനത്തിൽ    കലിപൂണ്ടു    പറന്നുയുർന്ന   ഇലകൾക്ക്‌    രക്തത്തിന്റെ    രൂക്ഷ  ഗന്ധം    കലർന്നു.
 
 അതിനോടൊപ്പം   ഉയർന്ന   ദേവന്റെയും   രഘുവിന്റെയും    വന്യമായ   കൊലചിരി    ചതിയുടെ   മൂടുപടം    അണിഞ്ഞിരുന്ന    രാക്ഷസന്മാരുടെതിനും   തുല്യം   ആയിരുന്നു.
 
 
 ചിത്ര   മാനസികമായി   വളരെയധികം   തകർന്നു. 
 
ഇത്രയും   നാൾ   മോളെ   എന്നു   വിളിച്ചിരുന്നു   ആൾ  .....
 
ഇന്ന്   തന്നെ....
 
പകയും   പ്രതികാരവും   കാമവും   നിറഞ്ഞ  കരങ്ങളാൽ    പ്രാപിക്കാൻ....
 
 
 തന്റെ   പ്രായത്തിൽ   ഒരു   മകൾ   ഉള്ള   ആൾ...........
 
എങ്ങനെ......
 
അവളുടെ   മനസ്സിലൂടെ   ,  ചന്ദ്രദേവൻ    ചിത്രയെ   മകളായി   ചേർത്തു   പിടിച്ചു   കുട്ടിക്കാലം   മിന്നി മാഞ്ഞു....
 
അതു   ഓർക്കുന്നന്തോറും..........
 
 
 "'"  ഇല്ല.... എനിക്ക്....... തന്റെ  .... മുന്നിൽ   നിൽക്കുന്നത്.... ഇല്ല.... "
 
 
 മുടിയിഴകളിൽ    കോർത്തു   പിടിച്ചു   ഒരു   ഭ്രാന്തിയെ   പോലെ   അവൾ   പുലമ്പി.
 
 
 യാതൊരു   പ്രയോജനവും   ഇല്ലാഞ്ഞിട്ട്  കൂടി  .... തന്റെ    ജീവിതവും   മാനവും   ഭിക്ഷയായി   ചോദിച്ചു   കൊണ്ടു   അവൾ    ഇഴഞ്ഞു  നീങ്ങി   അയാളുടെ   കാലുകളിൽ   പിടിച്ചു   അപേക്ഷിച്ചു.
 
 
 """എന്നെ .... ഒന്നും  ചെയ്യരുതേ.... ഞാൻ   എവിടെയെങ്കിലും   പോയി   ജീവിച്ചോളാം.......  വെറുതെ   വിടണേ....."""
 
 
 
 അതിനു  മറുപടിയായി   അയാളിൽ   നിറഞ്ഞതു   ഒരു  കൊലചിരിയായിരുന്നു.
 
 അയാൾ   അവളുടെ  അടുത്തേക്ക്   മുട്ടുകുത്തി  ഇരുന്നു ,   അവളുടെ കവിളിൽ  കുത്തിപിടിച്ചു.
 
 
 
 """  പണ്ട്..... നീ   ഒക്കെ   ജനിക്കുമുന്നേ  ... ഇതുപോലെ   ഒരുത്തി   എന്റെ   മുന്നിൽ   അവളുടെ   ജീവിതത്തിനും   മാനത്തിനും   വേണ്ടി   കേണ്    പറഞ്ഞതു   ആണ്....
 
 അറിയുമോ.....! 
 
ദേവയാമി........!
 
 
 ഈ   ചന്ദ്രദേവദത്തന്റെ    അനിയൻ   അനന്ദദേവന്റെ    പട്ടമഹിഷി    ദേവയാമി......!  
 
അവളോട്   കാണിക്കാതെ   പോയ   ദയ  നിന്നോടു  ഞാൻ   കാണിക്കുമെന്ന്   കരുതുന്നുണ്ടോ......?
 
 
 "" ഹഹഹ......... "
 
 
 ഒരു  ഭ്രാന്തനെ   പോലെ   അലറി   ചിരിച്ച   അയാളുടെ   മുന്നിലേക്ക്....
 
 ഭൂതകാലത്തിൽ   ആരും   അറിയാതെ   പോയൊരു   സ്വപ്നത്തിന്റെ   തൂവലുകൾ   കൊഴിഞ്ഞു   വീണു...........
 
 
 
  പെട്ടെന്ന്   എഴുതിയത്   ആണ്... എഡിറ്റ്‌  ചെയ്തിട്ടില്ല.
 
  ( തുടരും )