Aksharathalukal

പ്രിയമാണവൾ 31

ചെവി രണ്ടും കൊട്ടിയടച്ചതുപോല മാമന് ഇതൊക്കെ എങ്ങനെ അറിയാം എന്ന ചോദ്യം മാത്രം മനസിൽ കിടന്നു ഉരുണ്ടു കളിച്ചു. ഇറങ്ങി ഓടനാണ് തോന്നുന്നതെങ്കിലും ശരീരം അനങ്ങുന്നില്ല. കാലുകൾ രണ്ടും ആരോ പിടിച്ചു കെട്ടിയതുപോലെ തറഞ്ഞു നിന്നു. ഒരു ബലത്തിനെന്ന വണ്ണം എന്നിൽ കൊരുത്തു പിടിച്ച ദച്ചുവിന്റെ കൈ വിരലുകളിൽ പിടി മുറുക്കി. എല്ലവരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്. സതിയമ്മയുടെ കണ്ണുകളിൽ എന്നെ ചുട്ടു ചാമ്പലാക്കാനുള്ള അഗ്നി കണ്ടപ്പോൾ നിറഞ്ഞു വന്ന കണ്ണീർ പോലും താഴേക്കു വീഴാൻ പേടിച്ചു അവടെ തന്നെ ഉരുണ്ടു കൂടി. പിന്നെ ആരെയും നോക്കിയില്ല. ഒരു പക്ഷെ അവരുടെ മുഖത്ത് എന്നോടുള്ള വെറുപ്പാണെങ്കിൽ എനിക്കതു താങ്ങാൻ കഴിയില്ല. ഈ ഒരു നിമിഷം മരിച്ചു പോയിരുന്നെങ്കിലെന്നു പോലും ആഗ്രഹിച്ചു

ദേവിന്റെ നോട്ടം എന്നിൽ നിന്നും അണുവിടപോലും മാറിയിട്ടില്ല. അവന്റെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്. മുഖം വലിഞ്ഞു മുറുകി ചുവന്നിരിക്കുന്നു. കഴുത്തിലെ ഞരമ്പുകൾ എല്ലാം എടുത്തു കാണുന്ന തരത്തിൽ തെളിഞ്ഞു നിൽക്കുകയാണ്. കൈ വിരലുകൾ ചുരുട്ടി പിടിച്ചിരിക്കുന്നു. ആ ഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. കാരണം ശാന്തതയോളം ആഴമുണ്ട് അവന്റെ ദേഷ്യത്തിനും. 

" സതി............. "

ദേവിന്റെ അച്ഛന്റെ ശബ്ദം ഉയർന്നു. അതിനേക്കാൾ മുഴക്കത്തിൽ സോഫകൾക്ക് ഇടയിലുള്ള ഗ്ലാസ്‌ ടീപോയ് പൊട്ടിച്ചിതറി. ശ്രീപ്രിയ ദേവിനെ പിടിച്ചു വെക്കുന്നുണ്ട്. എന്നെ പോലെ തന്നെ എല്ലാവരും തറഞ്ഞു നിൽക്കുകയാണ്. ശബ്ദം കേട്ട് അരുണേട്ടനും അപ്പുവേട്ടണും ഓടി വന്നു. അവർക്കെന്താണ് സംഭവിച്ചതെന്നു മനസിലായിട്ടില്ല.

" ഗെറ്റ് ഔട്ട്‌ "

അലർച്ചയോടെ അടുത്തേക്ക് വരുന്ന ദേവിനെ കണ്ട് മാമനും ഒന്ന് വിറച്ചു.


----------------------------------




" എന്തിനാ ഇങ്ങനെ ടെൻഷനടിക്കുന്നെ... എനിക്കൊരു കൊഴപ്പവും ഇല്ല. "

മാമനോട് ചാടി തുള്ളി എന്തൊക്കെയോ വിളിച്ചു പറഞ്ഞ് എന്നേം പിടിച്ചു വലിച്ചു പോന്നപ്പോ തൊട്ട് ദേവിന്റെ കൈകൾ എന്നെ ഇറുക്കെ പിടിച്ചിരിക്കുകയാണ്.

" പറഞ്ഞതൊക്കെ ശരിയല്ലേ.. ഞാൻ എനിക്ക്... "

" സ്റ്റോപ്പ്‌ സ്റ്റോപ്പ്‌ സ്റ്റോപ്പ്‌ ദിസ്‌ ബുൾഷിറ്റ് "

ദേവ് ദേഷ്യത്തോടെ ഒച്ചവെച്ചു. പതിയെ ശാന്തമായി എന്റെ കവിളികളിൽ കൈ ചേർത്തു് വെച്ച്.

" പ്രിയാ.... Plz...

അസുഖം ആർക്കും വരും, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും രോഗികളല്ലേ. "

" എല്ലാവരെ പോലെ ആണോ ഞാൻ, എനിക്ക് ശരീരത്തിനല്ലലോ അസുഖം... മനസിനല്ലേ. അതിന്റെ പേര് ഭ്രാന്ത്‌ എന്നാണ്.

എനിക്ക് പോലും ഓർമയില്ലാത്ത ഒരു കാലത്ത് സംഭവിച്ചത്. വർഷം എത്ര കഴിഞ്ഞു, എന്നിട്ട് ഇപ്പഴും. ആരും മനസിലാക്കില്ല നോർമൽ ആയി എന്നു പറഞ്ഞാൽ പോലും.

പഴി കേൾക്കേണ്ടി വരും നിങ്ങൾക്കു. എന്തിനാ വെറുതെ... ഞാൻ. ഞാൻ പോട്ടെ.. എന്നെ പറഞ്ഞ് വിട്ടൂടെ.. 
എ നിക്ക് പേടിയാണ്.. എല്ലാം എല്ലാവരേം. "

നിറഞ്ഞു വന്ന കണ്ണീരിനെ പരമാവധി പിടിച്ചു വെക്കാൻ ശ്രമിച്ചുകൊണ്ട് തൊണ്ടയിൽ കുടുങ്ങി കിടന്ന വാക്കുകൾ നുള്ളി പെറുക്കി എന്തൊക്കെയോ പറഞ്ഞു.

" അതിനു എന്നെ വിട്ടു പോകാൻ നിനക്ക് കഴിയോ... "

മറുപടി പറയാതെ തല താഴ്ത്തി നിന്ന എന്റെ മുഖം താടി തുമ്പിൽ പിടിച്ചുയർത്തി.

" പറ..."

ദേവ് ഇരു കവിളുകളിലും കൈകൾ ചേർത്തു വെച്ചു.

" എല്ലാവരേം തൃപ്തിപെടുത്തി aആരെങ്കിലും ഈ ഭൂമിയിൽ ജീവിച്ചിട്ടുണ്ടോ.... 

നിനക്ക് ഞാനില്ലേ.. പിന്നെന്താ.. ഏഹ്..

ആര് എന്തു വേണമെങ്കിലും പറഞ്ഞോട്ടെടോ.. ഐ ഡോണ്ട് കെയർ. 
പക്ഷെ നീയില്ലാതെ എനിക്ക് പറ്റില്ലെടാ.. ഐ ലവ് യു..

നെറ്റിയിൽ നെറ്റി മുട്ടിച്ചു പറഞ്ഞപ്പോൾ ഉള്ളിൽ പിടിച്ചു വെച്ച സങ്കടം തേങ്ങലായി പുറത്തേക്കു വന്നു. 

" I told you many times, don't hide your feeling, if you wanna cry, just cry. "

ദേവിനെ ഇറുക്കെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു. പൊട്ടി പൊട്ടി കരഞ്ഞു.. എത്ര നേരമെന്നു എനിക്ക് പോലും അറിയില്ല. അത്രയും നേരം അവന്റെ കൈകൾ മുടിയിഴകളിലൂടെയും ചുണ്ടുകൾ മൂർദ്ധാവിലും പതിയുന്നുണ്ടായിരുന്നു. 

" പ്രിയാ.... "

" എ എ നിക്ക് വീട്ടി ൽ പോണം.. "

മറുപടി ചെറിയൊരു മൂളലിലൊതുക്കി എങ്കിലും അവന്റെ കൈകൾ എന്നിൽ കൂടുതൽ മുറുകി കൊണ്ടിരുന്നു.

--------------------------------------

ഹാളിൽ സാരി തുമ്പിനാൽ കണ്ണുകൾ തുടച്ചു ടേബിളിൽ ഒരു കയ്യിൽ തല താങ്ങി ഇരിക്കുന്ന സതിയമ്മ. ദേവിന്റെ അച്ഛനും വല്ല്യച്ഛനും മുത്തശ്ശനും എല്ലാവരും ചുറ്റിലുമുണ്ട്. മുരളി മാമനും അമ്മായിയും പോയിരിക്കുന്നു.

ദേവിൽ നിന്ന് എല്ലാം കേട്ടിട്ടും കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. എല്ലാവർക്കും ഇടയിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത. അവസാനം നിശബ്ദതയെ ദേവ് തന്നെ ഭേദിച്ചു.

" കൂടുതലായി എനിക്കിനിയൊന്നും പറയാനില്ല. ഐ നൊ, നിങ്ങൾക്കാർക്കും ഇവൾ ഓക്കെ ആയിരിക്കില്ല. But, i can't leave her. she is perfect for me, more than everything and everyone else in the world "

" അച്ചു.... "

ദേവ് വീണ്ടും എന്തോ പറയാൻ പോയതും അച്ഛൻ കുറച്ചുറക്കെ വിളിച്ചു. അദ്ദേഹം ഓരോ ചുവടു മുന്നോട്ടു വെക്കുമ്പോഴും ഇനി എന്താണ് എന്ന പേടി എനിക്കും ഉണ്ടായിരുന്നു അതിനാൽ തന്നെ പാതിയും ദേവിനു പിന്നിലായ് മറഞ്ഞു അവന്റെ കൈകളിൽ മുറുകെ പിടിച്ചു നിന്നു.

അച്ഛന്റെ കൈകൾ എന്നെ പിടിച്ചു മുന്നിലേക്ക്‌ നിർത്തിയപ്പോൾ ശരീരം വിറക്കുകയായിരുന്നു.

" ദച്ചുവാണ് മോൾടെ സ്ഥാനത്തെങ്കിൽ ഞങ്ങൾ അവളെ ഉപേക്ഷിക്കുമോ... ഇല്ലല്ലോ...

പിന്നെ എന്തിനാ മോള് പേടിക്കുന്നെ... "

കവിളിൽ തലോടി ദേവിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ കേട്ട നിമിഷം എന്റെ കണ്ണുകൾ അനുസരണകേടു കാണിച്ചു തുടങ്ങി.

ദേവ് അച്ഛന്റെ തോളിൽ മുഖമോളിപ്പിച്ചു അദ്ദേഹത്തെ വരിഞ്ഞു മുറുക്കി. ആ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു.

" എന്താടാ... ഇതു.
അയ്യേ... 

അച്ഛന്റെ കൈകളും അവന്റെ പുറത്തു തഴുകി കൊണ്ടിരുന്നു.

" ചെല്ലടാ....

പോയിട്ട് വാ മോളെ.."

ദേവിനെ ചേർത്തു പിടിച്ചു എന്നെ നോക്കി അച്ഛൻ പുഞ്ചിരിച്ചു.

-------------------------


" പ്രിയാ.... "

വണ്ട് മൂളും പോലെ ചെറു ശബ്ദം ചെവിക്കരികിൽ നിന്നും കേൾക്കുന്നുണ്ട്. ശരീരവും ഒപ്പം ആരോ കുലുക്കുന്നത് പോലെ.. കഷ്ടപ്പെട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ ദേവിന്റെ മുഖം അവനൊരു പുഞ്ചിരി നൽകി വീണ്ടും കണ്ണുകളടയാൻ പോയി. അതിനേക്കാൾ സ്പീഡിൽ ഞെട്ടി ചാടി എഴുന്നേറ്റു.

" വീടെത്തിയോ... "😳😳😳

ചുറ്റും നോക്കി. ഇല്ല. വണ്ടിയിൽ തന്നെയാണ്. 
ദേവിനൊപ്പം ഞാനും പുറത്തേക്കിറങ്ങി.
അവൻ എനിക്ക് നേരെ ഒരു മിനറൽ വാട്ടറിന്റെ ബോട്ടിൽ നീട്ടി.

" മുഖം കഴുകി ഫ്രഷ് ആകു.. ഈ കോലത്തിൽ പോയാൽ നിന്റെ അമ്മ എന്നെ ഓടിക്കും. "

ചുണ്ടുകളിൽ ചെറിയ ചിരി വരുത്തിയിരിട്ടുണ്ടെങ്കിലും അതിനത്ര തെളിച്ചം പോരാ.. ഇനി ഒരു അഞ്ചു മിനുട്ട് അത്രേ ഒള്ളു ദൂരം. എന്റെ മനസും ആവശ്യമില്ലാതെ പിടഞ്ഞു കൊണ്ടിരുന്നു. 

" എനിക്ക് പോണ്ടാ.... "

ദേവിനെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ മുഖം ചേർത്തുകൊണ്ട് പറഞ്ഞു. എന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവനൊന്നു ഞെട്ടിയെങ്കിലും ഒരു കൈകൊണ്ട് ചേർത്തു പിടിച്ചിട്ടുണ്ട്. ആരും തന്നെ ഇല്ലങ്കിലും റോഡ് സൈഡ് ആണ്. പക്ഷെ അതൊന്നും ഞാൻ അപ്പൊ ഓർത്തില്ല.

" ഞാ.. ഞാൻ പോവില്ല... എനിക്ക് പോണ്ടാ.. "

" ഇത്രയും നേരം വീട്ടീ പോണം വീട്ടീ പോണം എന്നുപറഞ്ഞ ആളാ... ഇപ്പൊ പോണ്ടാ ന്ന് പറയുന്നേ.. 😆 "

ദേവിൽ നിന്നുള്ള പിടി വിടാതെ തല ചെരിച്ചു അരുണേട്ടനെയൊന്നു നോക്കി 😡.

' വലിഞ്ഞു കേറി വന്നതും പോരാ... കളിയാക്കുന്നോ..'😡😡😡

ദേവിന്റെ കൂടെ അരുണേട്ടൻ എപ്പോഴും ഉണ്ടാവാറുണ്ടെങ്കിലും ഞങ്ങൾക്കിടയിലേക്ക് ഒരിക്കലും കയറി വരാറില്ല. പക്ഷെ ഇപ്പൊ...
ആദ്യമായിട്ടാണ് അരുണേട്ടനോട് ദേഷ്യം തോന്നുന്നത്. വണ്ടിയിൽ കയറാൻ നേരം
' ഞാനും വരുന്നു. ' എന്നും പറഞ്ഞ് പിന്നാലെ ഓടി വന്നതാ..
കുറച്ചു നേരം കൂടി അല്ലെ ഒള്ളു, ഒറ്റയ്ക്ക് വിട്ടൂടെയെന്നു പറയാനാണ് അന്നേരം തോന്നിയത്. എന്നാൽ ദേവിന്റെ പ്രതികരണം എന്നെ അത്ഭുതപെടുത്തി, കേൾക്കാൻ കാത്തുനിന്നതുപോലെ അവൻ ചാവി അരുണേട്ടനു നേരെ നീട്ടുകയായിരുന്നു.

" അപ്പൊ എങ്ങനാ വണ്ടി തിരിക്കട്ടെ കൊച്ചേ.. " 

കാറിന്റെ ബോണറ്റിൽ ചാരി നിന്നു അകത്തേക്ക് വലിച്ചു കേറ്റിയ സിഗരറ്റിന്റെ കറുത്ത പുകയൂതി വിട്ടു അരുണേട്ടൻ വീണ്ടും ചോദിച്ചു.


പ്രിയമാണവൾ 32

പ്രിയമാണവൾ 32

4.5
5394

വന്നപ്പോ തൊട്ട് മുറ്റത്തു നിക്കാൻ തുടങ്ങിയതാ അമ്മേം മാമനും വഴി മുടക്കി മുന്നിൽ പന്തം കണ്ട പെരുചാഴിയെ പോലെ കണ്ണും തള്ളി നിൽക്ക..  അപ്പൂപ്പനും അമ്മൂമ്മയും എവിടെയാണാവോ.. ഇനി ഞാൻ വന്നത് അറിഞ്ഞില്ലേ...  എത്ര അന്തസ്സായി വീട്ടിലേക്കു ഓടി ചാടി കേറിയിരുന്ന ഞാനാ... ഇതിപ്പോ മുറ്റത്തു നിന്നു അനങ്ങാൻ കഴിയുന്നില്ല. അതെന്താ അങ്ങനെ. 🤔🤔 അവസാനം ബോധം വീണ്ടെടുത്ത മാമൻ തന്നെ മുന്നോട്ടു വന്നു.   " ഹേയ് രുദ്രാക്ഷ് "   " ഹായ്.. "   " കം.. "   മാമൻ ദേവിനു നേരെ കൈ നീട്ടി, ദേവ് തിരിച്ചും.   " എന്താടി ഉണ്ടക്കണ്ണി നോക്കി നിക്കുന്നെ, കേറി പോടീ.... "   അരുണേട്ട