വൈകേന്ദ്രം Chapter 52
മാനവ് അവൻറെ കയ്യിലുള്ള ഫോൺ ദേഷ്യത്തോടെ താഴേക്ക് വലിച്ചെറിഞ്ഞു.
ആ സമയം വൈഗയുടെ കണ്ണുകൾ സൂര്യനെപ്പോലെ ജ്വലിക്കുകയായിരുന്നു. അതുകണ്ട് രുദ്രൻ അവളെ തന്നോട് ചേർത്തു പിടിച്ചു.
എന്നാൽ ടോണി വൈഗയേ കൊസ്റ്റ്യൻ ചെയ്യുക തന്നെ ചെയ്തു.
“എന്തൊക്കെയാണ് താൻ അവിടെ ചെയ്തത്? എന്തിനാണ് അച്ഛനെ കൊണ്ട് ആ പേപ്പറിൽ സൈൻ ചെയ്യാൻ പറഞ്ഞത്?”
അതിനു ഉത്തരം നൽകിയത് രുദ്രനാണ്.
“ഞാൻ എന്ത് സൈൻ ചെയ്താലും ലീഗലി അതിന് ഒരു വാല്യുവും ഇല്ല. അതിനു വേണ്ടതൊക്കെ എൻറെ കാന്താരി മുന്നേ തന്നെ ചെയ്തു വച്ചിട്ടുണ്ട്.”
അതുകേട്ട് രുദ്രനും വൈഗയും ഒഴിച്ച് എല്ലാവരും ഞെട്ടിപ്പോയി. അവർക്കെല്ലാം അവളുടെ അങ്ങനെയൊരു ഒരു നീക്കം സർപ്രൈസ് ആയിരുന്നു.
വണ്ടി ഓടിക്കുന്ന ഭദ്രനോട് രുദ്രൻ പറഞ്ഞു.
“നമ്മൾ വീട്ടിലോട്ട് അല്ല, നന്ദനടുത്തേക്കാണ് പോകുന്നത്.”
അവർ അവിടെ എത്തിയപ്പോൾ നന്ദനൊപ്പം ചന്ദ്രികയും ഉണ്ടായിരുന്നു.
പക്ഷെ രണ്ടു പേരും രണ്ടു റൂമിലാണ് എന്നു മാത്രം.
അവരാദ്യം ചന്ദ്രികയെ കണ്ടു.
പിന്നെ നന്ദനടുത്തേക്ക് വന്നു.
അവിടെ അനുവിൻറെ ബ്രദർ വക്കീലും അവൻറെ ഫ്രണ്ട്സും ഉണ്ടായിരുന്നു.
Leagal പേപ്പറിൽ നന്ദൻറെ സിഗ്നേച്ചർ അവർ ശേഖരിച്ചിരുന്നു.
അടി കൊണ്ട് അവശനായ നന്ദനു മുൻപിൽ രുദ്രൻ വന്നിരുന്നു.
നന്ദനെ നോക്കി ഒരു സങ്കടവും ഇല്ലാതെ പറഞ്ഞു.
“നന്ദ... നിൻറെ എല്ലാ കൊള്ളരുതായ്മകളും കണ്ടവനാണ് ഞാൻ. എന്നാൽ ഇന്ന് നീയും നിൻറെ മക്കളും എല്ലാ അതിർവരമ്പുകളും കടന്ന് ലച്ചുവിനെ കിഡ്നാപ്പ് ചെയ്തു.”
“ഇനി മതി ഈ കളി. വൈഗ മോള് പറഞ്ഞതു പോലെ ടോം ആൻഡ് ജെറി ഗെയിം നിർത്തി ലയണൽ കിംഗ് game മതി ഇനി. നമ്മളിൽ ഒരാൾ മതി ബിസിനസ്സിൽ.”
“അതു കൊണ്ടാണ് നിൻറെ ബിസിനസ് സാമ്രാജ്യം ഞാൻ ഇങ്ങ് എടുക്കുന്നത്. കൂടാതെ ഇനി ഇതൊക്കെ നോക്കി നടത്താൻ നീയും മക്കളും പുറത്ത് ഉണ്ടാവില്ലല്ലോ? ജയിലിൽ ആവും ഇനി നിങ്ങൾ. അതിനു വേണ്ടിയാണ് ഇതെല്ലാം.”
എല്ലാം കേട്ട് നന്ദൻ പുച്ഛത്തോടെ പറഞ്ഞു.
“നിനക്ക് തെറ്റി രുദ്ര... ഇത്ര വേഗം ഒന്നും നടക്കില്ല. എൻറെ മക്കൾ sign ചെയ്യാതെ നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല.”
അതുകേട്ട് വൈഗ ചിരിയോടെ പറഞ്ഞു.
“അയ്യോ നന്ദനങ്കിളേ, ഞാനിപ്പോ അങ്കിളിൻറെ so called മക്കളുടെ അടുത്ത് നിന്നാണ് വരുന്നത്. കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കിൽ അവരെ കൂടി കൂട്ടാമായിരുന്നു ഇങ്ങോട്ട്. എന്തായാലും സാരമില്ല. ഡോക്ടർ ചന്ദ്രികാ നന്ദനെ ഞാനിവിടെ കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോൾ തൽക്കാലം ഞാൻ അവരുമായി അഡ്ജസ്റ്റ് ചെയ്തോളാം.... എന്തു പറയുന്നു? അവർ ഒന്നും അറിയാതെ അടുത്ത മുറിയിൽ ഉണ്ട്. തൽക്കാലം അതുകൊണ്ട് ഞാൻ തൃപ്തിപ്പെടാം. അല്ലേ അങ്കിളേ?”
വൈഗ പറഞ്ഞത് കേട്ട് നന്ദൻറെ കണ്ണുകളിൽ ഭയം വന്നു തുടങ്ങി.
എന്നാലും നന്ദൻ പെട്ടെന്ന് അത് മറച്ചു പിടിച്ചു.
അത് കണ്ട് ഉള്ളിൽ ചിരിച്ചു കൊണ്ട് വൈഗ പറഞ്ഞു.
“എന്തായാലും നമുക്ക് ഇനി രണ്ടു ദിവസം കഴിഞ്ഞു കാണാം. കുറച്ചു ബിസിയാണ്, അതു കൊണ്ടാണ്.”
അതിനു ശേഷം അവൾ തിരിഞ്ഞ് അനുവിൻറെ ബ്രദറിനോട് കണ്ണുകൊണ്ട് എല്ലാം ശരിയല്ലേ എന്ന് ചോദിച്ചു.
തംസ് അപ്പ് കാണിച്ചു കൊണ്ട് ഒരു ചിരിയാണ് വക്കീൽ നൽകിയത്.
പിന്നെ വൈഗ ചന്ദ്രികയുടെ സിഗ്നേച്ചർ വാങ്ങി അവിടെ നിന്നും ഇറങ്ങി.
അന്നേരം രാഘവൻ രുദ്രനെ വിളിച്ചു.
ലച്ചു ഗീതയോട് സംസാരിച്ചു.
എല്ലാം കലങ്ങി തെളിഞ്ഞ ശേഷം ഒരു കരയ്ക്കടിപ്പിച്ച് അവർ വീട്ടിൽ എത്തി.
********************
മണ്ഡപത്തിൽ ഭദ്രനും അനുവും ടോണിയും ലച്ചുവും ഉണ്ട്.
മംഗലത്ത്കാരുടെ ഓഡിറ്റോറിയത്തിലാണ് എല്ലാ ചടങ്ങുകളും നടക്കുന്നത്. നാലു പേരും പരസ്പരം rings എക്സ്ചേഞ്ച് ചെയ്തു.
അവരെ അനുഗ്രഹിച്ച് എല്ലാവരുടെ മാതാപിതാക്കളും ബന്ധുക്കളും ഉണ്ടായിരുന്നു.
ഇന്ദ്രനും വൈഗയും അവർക്ക് അടുത്തായി തന്നെ ഉണ്ടായിരുന്നു. എല്ലാം ഭംഗിയായി കഴിഞ്ഞു. അന്നത്തെ ദിവസം എല്ലാവരും സുഖമായി ഉറങ്ങി.
**************************
പിറ്റേ ദിവസം കാലത്ത് വൈഗ റെഡിയായി സ്റ്റെപ്സ് ഇറങ്ങി താഴേക്ക് വരുന്നുണ്ടായിരുന്നു. താഴെയുള്ള എല്ലാവരുടെയും കണ്ണുകളും അവളിൽ തന്നെയായിരുന്നു.
ബിസിനസ് എക്സിക്യൂട്ടീവ് ലുക്കിൽ വരുന്ന അവളെ നോക്കി ഗീത പുഞ്ചിരിയോടെ പറഞ്ഞു.
“എല്ലാം ഭംഗി ആക്കണം.”
സമ്മതം പറഞ്ഞ് വൈഗ ഇറങ്ങി.
ചന്ദ്രോത്ത് ഗ്രൂപ്പിൻറെ ഹെഡ് ഓഫീസിൽ നന്ദൻറെ ക്യാബിൻ ഡോർ തുറന്ന് വൈഗ കയറി ചെയറിൽ ഇരുന്നു.
മാനവിൻറെയും മിഥുനിൻറെയും ക്യാബിൻ ഡോർ പൂട്ടി അതിൻറെ കീ കൊണ്ടു വരാനാണ് വൈഗയുടെ ആദ്യത്തെ ഓർഡർ.
10 മണിക്ക് പ്രസ് കോൺഫറൻസ് അറേഞ്ച് ചെയ്യാനാണ് വൈഗ കൊടുത്ത രണ്ടാമത്തെ ഓർഡർ.
എന്നാൽ പതിവു പോലെ ഒമ്പതരയ്ക്ക് ഓഫീസിൽ വന്ന മാനവിൻറെ കാറ് സെക്യൂരിറ്റി തടഞ്ഞു വച്ചു.
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപ് പോലീസ് വന്ന് മാനവിനെ അകത്തേക്ക് കൊണ്ടു പോയി.
“നീ എന്താണ് ഇവിടെ?”
വൈഗയേ നന്ദനൻറെ ക്യാബിനിൽ കണ്ട മാനവ് സംശയത്തോടെ ചോദിച്ചു.
“അല്ല ബ്രോ... ഒന്നുമറിഞ്ഞില്ലായിരുന്നോ? നന്ദനങ്കിൾ കഴിഞ്ഞ ദിവസം എന്നെ വിളിച്ച് എല്ലാം... എല്ലാം എന്നുവെച്ചാൽ ചന്ദ്രോത്ത് ഗ്രൂപ്പിൻറെ പേരിലുള്ള എല്ലാം എൻറെ പേരിൽ ഇഷ്ടദാനം തന്നു. ഞാൻ കരുതിയത് അങ്കിൾ എല്ലാം പറഞ്ഞു കാണുമെന്നാണ് ബ്രോ...”
അവൾ പറഞ്ഞത് എന്താണെന്ന് അവനെ ഒട്ടും മനസ്സിലായില്ല...
അതു മനസ്സിലാക്കിയ വൈഗ അടുത്തു നിൽക്കുന്ന ലീഗൽ representative നോട് മാനവിന് എല്ലാം എക്സ്പ്ലൈൻ ചെയ്തു കൊടുക്കാൻ പറഞ്ഞു.
അയാൾ എല്ലാം നന്നായി തന്നെ വിശദീകരിച്ചു കൊടുത്തു. അന്നേരം അവൻ പറഞ്ഞു.
“നന്ദൻ ചന്ദ്രോത്ത് സൈൻ ചെയ്താൽ എല്ലാം ഇവർക്ക് കിട്ടില്ല. അതിന് എൻറെ അമ്മ ഡോക്ടർ ചന്ദ്രിക കൂടി സൈൻ ചെയ്യണം.”
അതുകേട്ട് വൈഗ ചിരിച്ചു കൊണ്ട് ലീഗൽ പേപ്പസിൻറെ ഒരു കോപ്പി അവൻറെ മുന്നിലേക്ക് നീക്കി വെച്ച് അവനെ നോക്കി പുച്ഛത്തോടെ നിന്നു.
അവളുടെ നിൽപ്പും സംസാരവും അവന് ഒട്ടും സഹിക്കുന്നുണ്ടായിരുന്നില്ല.
എങ്കിലും അവൾ അവനു മുന്നിൽ നീക്കി വെച്ച പേപ്പേഴ്സ് എടുത്ത് വായിക്കാൻ തുടങ്ങി.
അല്പസമയത്തിനു ശേഷം വൈഗ പറഞ്ഞു.
“ഞാൻ പറഞ്ഞിരുന്നത് അല്ലേ മനവ് നിന്നോട്, നിന്നെ ഞാൻ തെരുവിൽ ഇറക്കും എന്ന്. ഇപ്പൊ എങ്ങനെയുണ്ട്?”
ആ സമയം തന്നെ ഭദ്രൻ ക്യാബിനിലേക്ക് കടന്നു വന്ന് പറഞ്ഞു.
“ഏട്ടത്തി, പ്രസ് കോൺഫറൻസിന് സമയമായി. സമയം കളയണ്ട.”
അതു കേട്ട് മാനവ് പിന്നെയും ഞെട്ടി.
വൈഗ മാനവിനെ നോക്കി ചിരിച്ചു കൊണ്ട് ഭദ്രന് ഒപ്പം പുറത്തേക്ക് പോയി.
വൈഗ പുറത്തേക്കിറങ്ങുന്ന സമയം മാനവ് മിഥുനിനെ വിളിച്ച് എന്തോ പറഞ്ഞു.
Media കോൺഫറൻസിൽ വൈഗ പറഞ്ഞു.
“ഞാൻ ഈ ചന്ദ്രോത്ത് ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് കാരണം പഴയ ഓണർ ആയ നന്ദൻ ചന്ദ്രോത്തിൻറെയും ഡോക്ടർ ചന്ദ്രിക നന്ദൻറെയും ആഗ്രഹപ്രകാരമാണ്. ആൺ മക്കളുണ്ടായിട്ടും ബിസിനസ് നന്നായി കൊണ്ടു പോകാൻ പറ്റാത്തതു കൊണ്ടാണ് അവർ എന്നെ സമീപിച്ചത്.”
പ്രസിൻറെ എല്ലാ ചോദ്യത്തിനും പക്വതയോടെ വൈഗ ആൻസർ നൽകി.
പ്രസ് മീറ്റ് കഴിയാറായ സമയത്ത് ഒരു സീനിയർ റിപ്പോർട്ടർ ചോദിച്ചു.
“വൈഗ ലക്ഷ്മി മാഡം, അവസാനമായി ഒരു ചോദ്യം.”
അവൾ ചിരിയോടെ അയാൾക്കായി നിന്നു.
അവൾ തിരിഞ്ഞ് റിപ്പോർട്ടറെ നോക്കി. പിന്നെ ചിരിച്ചു കൊണ്ട് ചോദിച്ചു.
“എന്താ സാർ ഭാര്യയ്ക്ക് സുഖമല്ലേ?”
അവളുടെ കോളേജിൽ വെച്ച് ഇന്ദ്രനോടൊപ്പം ഉള്ള ഫോട്ടോസ് കാണിച്ച ദിവസം അവളോട് കയർത്ത് സംസാരിച്ച അതെ റിപ്പോർട്ടർ ആയിരുന്നു അത്.
അയാൾ അവളുടെ ചോദ്യം കേട്ട് ഒന്ന് ചമ്മിയ ശേഷം ചോദിച്ചു.
“ഇപ്പോൾ നിങ്ങൾ ഏറ്റെടുത്ത ചന്ദ്രോത്ത് ഗ്രൂപ്പിൻറെ ബിസിനസ് എല്ലാം നിങ്ങളുടെ ഹസ്ബൻഡ്ൻറെ കമ്പനിയായ MM ഗ്രൂപ്പിൽ Mearge ചെയ്യുമോ?”
ആ റിപ്പോർട്ടർക്ക് ചിരിച്ചു കൊണ്ട് വൈഗ ആൻസർ നൽകുകയായിരുന്നു.
“ഒരിക്കലും ഇ..”
പെട്ടെന്നാണ് അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ മാനവ് ഇടയ്ക്കു കയറി സംസാരിച്ചു തുടങ്ങിയത്.
അതു കണ്ട് വൈഗ പുഞ്ചിരിയോടെ മാനവിന് സംസാരിക്കാനായി അവസരം നൽകി.
“MM ഗ്രൂപ്പ് ഈ മാനവിൻറെ പേരിൽ രുദ്ര പ്രതാപവർമ്മ ഇഷ്ടദാനം തന്ന പേപ്പേഴ്സ് ആണ് ഈ ഫയലിൽ.”
അതിനുശേഷം മാനവ് പുച്ഛത്തോടെ വൈഗയേ നോക്കി ചോദിച്ചു.
“ഞാൻ പറഞ്ഞത് ശരിയല്ലേ വൈഗ ലക്ഷ്മി?”
അവിടെയുണ്ടായിരുന്ന എല്ലാവരും വൈഗയേ നോക്കി. അവൾ എന്താണ് പറയാൻ പോകുന്നതെന്ന് ശ്രദ്ധയോടെ കേട്ടിരുന്നു.
“എൻറെ പേരിലുള്ള എം എം ഗ്രൂപ്പ് ഓഫ് കമ്പനി എങ്ങനെ മിസ്റ്റർ രുദ്ര പ്രതാപവർമ്മ മാനവ് ചന്ദ്രോത്തിന് എഴുതിക്കൊടുക്കും. എനിക്ക് മനസ്സിലാകാത്ത കാര്യമാണ്. മിസ്റ്റർ മാനവ് ചന്ദ്രോത്ത്, പ്ലീസ് എക്സ്പ്ലെയിൻ the secret of this new story to me ആൻഡ് മീഡിയ.”
വൈഗ പറയുന്നത് കേട്ട് മാനവിന് തല കറങ്ങും പോലെ തോന്നി.
എന്നാൽ വൈഗ പറയുന്നത് കേട്ട് കലി കയറിയ മിഥുൻ മീഡിയ ഉണ്ടെന്ന് നോക്കാതെ വൈഗയെ അടിക്കാൻ ചെന്നു.
പോലീസ് വേഗം തന്നെ അവനെ അറസ്റ്റ് ചെയ്തു.
ആ സമയം വൈഗ മീഡിയയോട് പറഞ്ഞു.
“ഇതു പോലെ cheating കേസും, ഇല്ലീഗൽ വർക്കും നടത്തിയതിൻറെ തെളിവിൽ മിസ്റ്റർ നന്ദൻ ചന്ദ്രോത്തിനെയും മക്കളായ മാനവ് ചന്ദ്രോത്തിനെയും മിഥുൻ ചന്ദ്രോത്തിനെയും പോലീസ് അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുന്നത് നിങ്ങൾക്ക് പുറത്തു ലൈവ് ആയി കാണാം.”
അവൾ പറഞ്ഞത് കേട്ടതും മീഡിയയും റിപ്പോർട്ട്സും ഹോട്ട് ന്യൂസ് പിടിക്കാനായി പുറത്തേക്ക് പാഞ്ഞു.
മൂന്നു പേരുടെയും അറസ്റ്റ് മംഗലത്ത് എല്ലാവരും live ആയി തന്നെ കണ്ടു.
അതു പോലെ തന്നെ ചന്ദ്രോത്ത് തറവാട്ടിലും മൂന്നുപേരും ടിവി ലൈവ് ന്യൂസ് കാണുന്നുണ്ടായിരുന്നു.
അത് മറ്റാരുമായിരുന്നില്ല, ചന്ദ്രികയും മഹിയും മേഘയും ആയിരുന്നു.
അങ്ങനെ മാനവിനോട് പറഞ്ഞത് ചെയ്യാൻ സാധിച്ച സന്തോഷത്തിൽ ഇരിക്കുകയായിരുന്ന വൈഗക്കടുത്തു തന്നെ ഇന്ദ്രനും ഭദ്രനും ഉണ്ടായിരുന്നു.
എല്ലാം കഴിഞ്ഞ് നമുക്ക് ഇറങ്ങാം എന്ന് പറഞ്ഞ് ചെയറിൽ നിന്നും എഴുന്നേറ്റ വൈഗക്ക് പെട്ടെന്ന് ബ്ലാക്ക് ഔട്ട് ആകും പോലെ തോന്നി.
ഇന്ദ്രനെ വിളിക്കും മുമ്പ് അവൾ താഴേക്ക് വീണു.
പെട്ടെന്ന് അതു കണ്ട് ഇന്ദ്രനും ഭദ്രനും ഓടി വന്ന് വൈഗയെ പിടിച്ചെഴുന്നേൽപ്പിച്ചു.
ഭദ്രൻ വേഗം പോയി വണ്ടി ഇറക്കി.
ഇന്ദ്രൻ വൈഗയെ എടുത്തു കൊണ്ട് താഴെ വണ്ടിയിലേക്ക് പാഞ്ഞു.
ഭദ്രൻ വേഗം തന്നെ car ഹോസ്പിറ്റലിൽ എത്തിച്ചു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
വൈഗയെ ചെക്ക് ചെയ്യാൻ ഡോക്ടർസ് അകത്തേക്ക് കയറി.
ഭദ്രൻ വേഗം രുദ്രനെ വിളിച്ചു. അവരും വേഗം തന്നെ എത്തി.
ഡോക്ടർ ആ സമയത്താണ് പുറത്തു വന്നത്.
രാഘവനും രുദ്രനും ഒരു പോലെ ഡോക്ടറെ നോക്കി.
അവരെ കണ്ട് ഡോക്ടർ പറഞ്ഞു. പേടിക്കാനൊന്നുമില്ല.
പിന്നെ ഇന്ദ്രനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.
“Congratulations Indran. Yes... your wife is pregnant.”
അതു കേട്ട് എല്ലാവർക്കും സന്തോഷമായി.
ഭദ്രനും ലച്ചുവും ഇന്ദ്രനെ കെട്ടിപ്പിടിച്ചു.
എന്നാൽ ഡോക്ടർ പറഞ്ഞത് കേട്ട ഷോക്കിൽ നിന്നും ഇന്ദ്രൻ പതിയെ മോചിതനായി.
പിന്നെ ചോദിച്ചു.
“Can we see her?”
“ബോഡി കുറച്ചു വീക്ക് ആണ്. trip ഇട്ടിട്ടുണ്ട്. വൈഗ ഇപ്പോൾ ഉറങ്ങുകയാണ്. അത് കഴിഞ്ഞാൽ നിങ്ങൾക്ക് വീട്ടിലോട്ട് പോകാം. പിന്നെ സമയം കിട്ടുമ്പോൾ ഒരു ഗൈനക്കോളജിസ്റ്റിനെ ഒന്ന് കാണിച്ചോളൂ.”
ആ സമയത്താണ് ചന്ദ്രികയും മഹിയും മേഘയും വന്നത്.
“എന്താ ഗീതേ വൈഗയ്ക്ക്. ന്യൂസിൽ കണ്ടതാണ് ഇന്ദ്രൻ മോളെ എടുത്തു കൊണ്ടു ഓടുന്നത്.”
അതു കേട്ട് ഗീത ചിരിച്ചു കൊണ്ട് ചന്ദ്രികയോട് പറഞ്ഞു.
“ഒന്നും ഇല്ലെടോ... തനിക്ക് ഒരു പേഷ്യൻറ് കൂടിയായി അത്രയേ ഉള്ളൂ.”
ആ സമയം ഇന്ദ്രനോട് ഒരു നേഴ്സ് വന്ന് പറഞ്ഞു.
“ഇന്ദ്രൻ സാർ, മാഡം കണ്ണു തുറന്നു. സാറിൻറെ റൂമിലോട്ട് മാറ്റിയിട്ടുണ്ട്.”
എല്ലാവരും സന്തോഷത്തോടെ വൈഗയുടെ അടുത്തെത്തി. എല്ലാവരുടെയും മുഖത്തെ സന്തോഷത്തോടൊപ്പം, ചന്ദ്രികയേയും ചേച്ചിപെണ്ണിനേയും കണ്ടതും അവളുടെ സന്തോഷം ഇരട്ടിച്ചു.
ചന്ദ്രികയാണ് വൈഗയെ നോക്കുന്നത്.
ഭദ്രൻ അക്കാദമിയിലേക്കും, ലച്ചു കാനഡയിലേക്കും പോയി.
ടോണി തൻറെ എല്ലാ കഴിവും ഉപയോഗിച്ച് നന്ദനും മാനവിനും മിഥുനിനും 12 വർഷത്തെ ജയിൽ ശിക്ഷ വാങ്ങി കൊടുത്തു.
വൈഗയാണ് ചന്ദ്രോത്ത് ബിസിനസ് നോക്കി നടത്തുന്നത്.
മഹിയും കൂടെയുണ്ട്.
ആറു മാസം കഴിഞ്ഞു വൈഗയും മഹിയും കൂടി അവരുടെ ബിസിനസ് എല്ലാം ക്ലീൻ ആക്കി എടുത്തു.
ഏഴാം മാസം വൈഗ എല്ലാം മഹിയുടെയും മേഘയുടെയും ചന്ദ്രികയുടെയും പേരിൽ ആക്കി കൊടുത്ത ശേഷം ചന്ദ്രോത്ത് ബിസിനസ്സിൽ നിന്നും പടിയിറങ്ങി.
എന്നാലും എന്ത് സഹായത്തിനും താനും ഇന്ദ്രനും കൂടെ ഉണ്ടെന്ന് അവൾ മഹിക്കു വാക്കു കൊടുത്തു.
ഇതിനിടയിൽ ചേച്ചിപ്പെണ്ണും മൂന്നു മാസം പ്രഗ്നൻറ് ആണ്.
ഏഴാം മാസത്തെ സ്കാനിങ്ങിന് വന്നതാണ് ഇന്ദ്രനും വൈഗയും. മംഗലത്ത് ഗ്രൂപ്പിൻറെ ഹോസ്പിറ്റലിൽ വന്നാണ് ചന്ദ്രിക വൈഗയെ നോക്കുന്നത്.
കഴിഞ്ഞ മാസം ചെക്കപ്പിനു വന്നപ്പോൾ ചന്ദ്രിക ഒരു സംശയം പറഞ്ഞിരുന്നു.
ഇന്ദ്രൻ സ്കാനിങ്ങിന് റിസൾട്ട് എന്താണെന്നറിയാൻ കാത്തിരുന്നു.
ചന്ദ്രികയുടെ സംശയം ശരിയാണ്. വൈഗക്ക് ട്വിൻസ് ആണ്.
ആ വാർത്ത എല്ലാവർക്കും ഇരട്ടി മധുരം ആയിരുന്നു.
അങ്ങനെ ആ ദിവസവും വന്നെത്തി.
വൈഗ ഒരു ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകി.
സൂര്യജിത്ത് ഇന്ദിര പ്രതാപവർമ്മ എന്ന ജിത്തുവും…
സുരഭി ഇന്ദ്ര പ്രതാപവർമ്മ എന്ന അഭിയും…
രണ്ട് കുസൃതിക്കുടുക്കകൾ.
ഗീതയും ലക്ഷ്മിയും കൂടിയാണ് രണ്ടു പേരെയും നോക്കുന്നത്.
രുദ്രനും രാഘവനും ഇപ്പോൾ ഫുൾ ടൈം ഡ്യൂട്ടിയിലാണ്.
എന്താണെന്നറിയില്ല?
ജിത്തുവിനെയും അഭിയേയും നോക്കുന്നത് തന്നെ.