Aksharathalukal

വൈകേന്ദ്രം Chapter 53

വൈകേന്ദ്രം Chapter 53
 
ഇന്ദ്രനും മഹിയും ബിസിനസ് നന്നായി നോക്കുന്നുണ്ട്.
 
നാളെ ഒരു പ്രത്യേകതയുണ്ട്. ഭദ്രനും ലച്ചുവും തിരിച്ചെത്തും.
 
അവർ ആദ്യമായാണ് ജിത്തുവിനെയും അഭിയേയും നേരിൽ കാണാൻ പോകുന്നത്. അതിൻറെ excitementൽ ആണ് എല്ലാവരും.
 
ടോണിയും അനുവും ഒരു വർഷത്തിനു ശേഷമാണ് അവരുടെ ലൈഫ് പാർട്ട്ണറെ കാണാൻ പോകുന്നത്.
 
അനുവും ചന്ദ്രേട്ടനും കൂടിയാണ് അക്കാദമിയിലേക്ക് ഭദ്രനെ പിക്ക് ചെയ്യാൻ പോയിരിക്കുന്നത്.
 
പിന്നെ ടോണിയാണ് ലച്ചുവിനെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ നിൽക്കുന്നത്.
 
ആദ്യമെത്തിയത് അനുവും ഭദ്രമായിരുന്നു. ഗീത ആരതി ഉഴിയുന്ന സമയം തന്നെ ടോണിയും ലച്ചുവും എത്തി.
 
ഭദ്രനും ലച്ചുവും ഒരു വർഷത്തിനു ശേഷം എല്ലാവരെയും കണ്ടതിൻറെ സന്തോഷത്തിലാണ്.
 
ആരതി ഉഴിഞ്ഞ് തീർന്നതും രണ്ടും നേരെ ചെന്നത് അച്ഛൻമാരുടെ കയ്യിലിരിക്കുന്ന ജിത്തുവിൻറെയും അഭിയുടെയും അടുത്താണ്.
 
എല്ലാവരും സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് രാഘവന് ചന്ദ്രികയുടെ കോൾ വന്നത്.
 
മേഘയെ പെയിൻ വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്നും പറഞ്ഞ്.
 
ഇതു കേട്ട് രുദ്രനും രാഘവനും ലക്ഷ്മിയും വേഗം തന്നെ ഹോസ്പിറ്റലിൽ ചേർന്നു.
 
മഹി പുറത്ത് ഉണ്ടായിരുന്നു.
 
അവരെ കണ്ടപ്പോൾ അവൻ ആലോചിച്ചു.
 
കഴിഞ്ഞ ഒരു കൊല്ലം ആയിട്ട് രണ്ട് അച്ഛന്മാരും എന്നും തനിക്കൊപ്പം ഉണ്ടായിരുന്നു.
 
അന്നേരമാണ് ചന്ദ്രിക ഒരു പെൺകുഞ്ഞുമായി പുറത്തു വന്നത്.
 
ലക്ഷ്മിയും മഹിയും കൊച്ചിനെ എടുത്തു. പിന്നെ അച്ഛന്മാരും.
 
കുറച്ചു കഴിഞ്ഞ് മേഘയെ റൂമിലേക്ക് കൊണ്ടു വന്നു.
 
കൂടെ സുന്ദരി കുഞ്ഞുവാവയും.
 
മയൂരി മഹേന്ദ്ര ചന്ദ്രോത്ത്
 
എന്നാണ് കൊച്ചിന് അവർ പേരിട്ടത്.
 
ലക്ഷ്മിയും രാഘവനും അവരുടെ കൂടെ നിന്നു. രുദ്രൻ തിരിച്ചു പോന്നു.
 
കുറച്ചുനാൾ അവിടെയും ഇവിടെയും ആയി കൊച്ചു മക്കളെ നോക്കലാണ് രണ്ടു പേരുടെയും ഇപ്പോഴത്തെ പ്രധാന ജോലി.
 
ഒരു മാസത്തിനു ശേഷം ഭദ്രൻറെയും ലച്ചുവിൻറെയും വിവാഹം നടത്താമെന്ന് എല്ലാവരും തീരുമാനിച്ചു.
 
ലച്ചു ഹോസ്പിറ്റലിൽ പോലും പോകാതെ കുട്ടികൾക്ക് അടുത്താണ് എപ്പോഴും.
 
എന്നാൽ ഭദ്രനും അത് ആഗ്രഹമുണ്ടെങ്കിലും സാധിക്കാത്തതു കൊണ്ട് ഭദ്രൻ ജോലിയിൽ ജോയിൻ ചെയ്തു.
 
തിരക്കാണ് എപ്പോഴും എന്നാലും ജിത്തുവിനും അഭിക്കും വേണ്ടി അവനും എങ്ങനെയും സമയം കണ്ടെത്തും ആയിരുന്നു.
 
ഇന്ദ്രനെ വൈഗ ഹെൽപ്പ് ചെയ്തു തുടങ്ങി.
 
അതു കൊണ്ട് ഇന്ദ്രനും സമയം കിട്ടുന്നുണ്ട് മക്കളെ കാണാനും കൊഞ്ചിക്കാനും.
 
ഇനി കല്യാണത്തിനായി കാത്തിരിപ്പാണ് എല്ലാവരും.
 
ഒരു ദിവസം വൈഗ മധുപായിൽ ഓരോന്നാലോചിച്ച് വെറുതെ ഇരിക്കുകയായിരുന്നു.
 
ഈ സമയം ഭദ്രനും ലച്ചുവും ജിത്തുവിനെയും അഭിയേയും ഉറക്കിയ ശേഷം വൈഗയെ അന്വേഷിച്ചു വന്നതാണ്.
 
അവളെ കണ്ടപ്പോൾ കുട്ടികളെ ബെഡ്റൂമിലെ പ്രേമിൽ കിടത്തി വൈഗയുടെ അടുത്തായി കൊണ്ടു വന്നു.
 
പിന്നെ ഭദ്രൻ വൈഗയോട് ചോദിച്ചു.
 
“എന്താ ഏട്ടത്തി ഒരു ആലോചന...”
 
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“ഒന്നുമില്ല ഭദ്ര... എൻറെ കഴിഞ്ഞ രണ്ടു കൊല്ലത്തെ ജീവിതം ഒന്ന് ആലോചിച്ചതാണ്.”
 
അതു കേട്ട് ലച്ചു പറഞ്ഞു.
 
“അതെ, ഏടത്തി... ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ ക്ലിയർ ചെയ്യാനുണ്ട്.”
 
എന്താണെന്നറിയാൻ ലച്ചുവിനെ നോക്കിയപ്പോൾ ലച്ചു ചോദിച്ചു.
 
“എപ്പോഴാണ് ഞങ്ങളുടെ അച്ഛനെ പറ്റിച്ച് എല്ലാ സ്വത്തും സ്വന്തം പേരിൽ ആക്കിയത്?”
 
“അതിനുത്തരം ഞാൻ തന്നാൽ മതിയോ?”
 
എന്ന് ചോദിച്ച് രുദ്രൻ അങ്ങോട്ട് വന്നു.
 
കൂടെ ഇന്ദ്രനും ഗീതയും ഉണ്ടായിരുന്നു.
 
ഇന്ദ്രൻ ചെന്ന് വൈഗയുടെ അടുത്തായിരുന്നു.
 
ഗീതയും രുദ്രനും ഓരോ ചെയർ വലിച്ച് അവർക്ക് അടുത്തായി തന്നെ ഇരിപ്പുറപ്പിച്ചു.
 
പിന്നെ രുദ്രൻ പറയാൻ തുടങ്ങി.
 
“ഇന്ദ്രൻറെ ആക്സിഡൻറ്നു ശേഷം ഇവർ രണ്ടു പേരും നാട്ടിൽ ഉണ്ടായിരുന്ന ആ രണ്ടാഴ്ചയിൽ ആണ് ഇവൾ ഇത് ചെയ്തത്.”
 
“എന്നാൽ വില്ലു മുഴുവനായും ഇവൾ ആരോടും പറഞ്ഞിട്ടില്ല...”
 
“എംഎം ഗ്രൂപ്പിൻറെ സ്വത്തെല്ലാം മൂന്നായി ആണ് ഇവൾ ഭാഗം വെച്ചിരിക്കുന്നത്. പിന്നെ രാഘവൻറെ ഭാഗം മാത്രമാണ് വൈഗയുടെ പേരിലുള്ളത്. എന്നാൽ എല്ലാം നോക്കി നടത്താനുള്ള അവകാശം ഇവർക്ക് രണ്ടു പേർക്കും ആണ്. നിങ്ങളുടെ പ്രൊഫഷൻ അത് അനുവദിക്കാത്തതു കൊണ്ടാണ് അങ്ങനെ ചെയ്തത്.”
 
രുദ്രൻ പറയുന്നത് കേട്ട് എല്ലാവരും അതിശയിച്ചു പോയി.
 
വൈഗ പറഞ്ഞു.
 
“എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു മാനവിൻറെ aim നമ്മുടെ ബിസിനസ് ആണെന്ന്.”
 
അപ്പോൾ ഭദ്രൻ ചോദിച്ചു.
 
“മേഘയും മഹിയും ചന്ദ്രിക ആൻറിയും എങ്ങനെയാണ് നമുക്ക് കൂട്ടായത്.”
 
“അതിനുത്തരം ഞാൻ പറയാം.”
 
അത് പറഞ്ഞത് ഗീത ആയിരുന്നു.
 
“വൈഗയാണ് മഹിയോടും മേഘയോടും മാനവ് ചെയ്യുന്ന എല്ലാ illegal ആക്റ്റിവിറ്റിയെ പറ്റിയും പറഞ്ഞു കൊടുത്തത്. അവരുടെ സേഫ്റ്റി ആണ് അവൾ നോക്കിയത്.”
 
“അവരിൽ നിന്നും എല്ലാം അറിഞ്ഞ ചന്ദ്രികയാണ് വൈഗക്ക് നന്ദനും ചന്ദ്രികയും സൈൻ ചെയ്താലേ ചന്ദ്രോത്ത് ബിസിനസിൽ ലീഗൽ ആയി എന്തിനും value ഉണ്ടാവൂ എന്നു പറഞ്ഞു കൊടുത്തത്.”
 
“അന്ന് ഞങ്ങൾ അമ്പലത്തിൽ വച്ചാണ് രണ്ടു പ്രാവശ്യവും സംസാരിച്ചത്. വൈഗ പറഞ്ഞിട്ടാണ് മാനവിനൊപ്പമാണ് മഹിയും മേഘയും എന്ന് വരുത്തി തീർത്തത്.”
 
“മാനവിൻറെ വിശ്വാസം പിടിച്ചു പറ്റാൻ ആണ് ലച്ചു ഏത് പാർലറിൽ എത്ര മണിക്കാണ് appointment എടുത്തിരിക്കുന്നത് എന്ന് മേഘ വഴി വൈഗ മാനവിനെ അറിയിച്ചത്.”
 
തുടർന്ന് വൈഗ പറഞ്ഞു.
 
“അവരാരും തന്നെ തൊടാതിരിക്കാൻ ആണ് ചേച്ചി പെണ്ണ് ആദ്യം തന്നെ എന്നെ അടിച്ചത്. കൂടാതെ അവരുടെ പ്ലാൻ പറയാതെ പറഞ്ഞു തന്നതും അവളാണ്.”
 
“കൂടാതെ മഹിയാണ് ഗോഡൗണിനുള്ളിൽ വെച്ച് കണ്ണു കൊണ്ട് ടോണിയെ എനിക്ക് കാട്ടിത്തന്നത്. ടോണിയെ കണ്ട ശേഷമാണ് ഞാൻ സംസാരിക്കാൻ തന്നെ തുടങ്ങിയത്.”
 
വൈഗ പറഞ്ഞു.
 
“രുദ്രാച്ഛാ ഞാൻ പറഞ്ഞിട്ടാണ് ഗീതമ്മ ഒന്നും പറയാഞ്ഞത്.”
 
അതുകേട്ട് രുദ്രൻ പറഞ്ഞു.
 
“അത് സാരമില്ല എനിക്ക് മനസ്സിലാകും.”
 
പിന്നെ വൈഗ പറഞ്ഞു.
 
“ചേച്ചി പെണ്ണിന് അറിയില്ലായിരുന്നു കല്യാണത്തിന് തലേ ദിവസം വരെ എന്താണ് നടക്കുന്നത് എന്ന്. മാത്രമല്ല മഹി ആരാണെന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു. എല്ലാം മാനവിൻറെ പ്ലാൻ ആയിരുന്നു. അത് മനസ്സിലായപ്പോൾ അവളെ സേഫ് ആക്കാനാണ് ഞാൻ ശ്രമിച്ചത്. എന്തൊക്കെയായാലും അവൾ എൻറെ ഒരേയൊരു കൂടെപ്പിറപ്പ് അല്ലേ?”
 
“അപ്പോൾ നന്ദൻ അങ്കിളിൽ നിന്നും എല്ലാ സ്വത്തും ഏട്ടത്തി സ്വന്തം പേരിൽ എഴുതി എടുത്തത് എന്തിനായിരുന്നു?”
 
ഭദ്രൻ സംശയത്തോടെ ചോദിച്ചു.
 
“അത് ആർക്കും അറിയാത്ത ഒരു രഹസ്യമാണ് എന്ന് അപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്.”
 
അതിന് വൈഗ പറഞ്ഞത് ഇങ്ങനെയാണ്.
 
“അനുവിൻറെ ബ്രദറിൻറെ സഹായത്തോടെയാണ് ഞാൻ ആ പേപ്പേഴ്സ് റെഡി ആക്കിയത്. കാരണം നമ്മുടെയും ചന്ദ്രോത്ത്കാരുടെയും legal guys ഒന്നും അറിയാതിരിക്കാനുള്ള ഒരു മുൻകരുതൽ.”
 
“പിന്നെ ചന്ദ്രോത്ത്കാരുടെ എല്ലാ സ്വത്തും എൻറെ പേരിൽ ആക്കിയത് എൻറെ റിവഞ്ച് ആയിരുന്നു.”
 
“അവരോട് ഞാൻ പറഞ്ഞിരുന്നു അവരെ പിച്ചച്ചട്ടി എടുപ്പിക്കും എന്ന്. അത് ഞാൻ ചെയ്തു.”
 
“എന്നാൽ നന്ദൻ അങ്കിളിൾ പണ്ടൊരിക്കൽ എൻറെ അച്ഛനോടു പുച്ഛത്തോടെ ചോദിച്ചിരുന്നു… ബിസിനസ് നോക്കിനടത്താൻ വീട്ടിൽ ആൺ കുട്ടികൾ ഇല്ലേ എന്ന്. “
 
“അതിനുത്തരമായി ആണ് അയാളുടെ ആൺ മക്കളിൽ നിന്നും തന്നെ അവരുടെ മുഴുവൻ ബിസിനസും എൻറെ പേരിൽ ആക്കിയത്.”
 
“ടോണിയും നന്നായി ഹാർഡ് വർക്ക് ചെയ്തിട്ടാണ് അവരെ അഴിക്കുള്ളിൽ ആക്കിയത്.”
 
“എല്ലാവരുടെ സംശയവും കഴിഞ്ഞില്ലേ? ഇനി എനിക്ക് കുറച്ച് സംശയം എൻറെ ഭാര്യയോട് ചോദിക്കാനുണ്ട്. നിങ്ങളൊക്കെ ഒന്ന് താഴേക്ക് പോയേ...”
 
ഇന്ദ്രൻ ഒരു കള്ളച്ചിരിയോടെ വൈഗയേ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.
 
ഇന്ദ്രൻ പറഞ്ഞത് കേട്ട് രുദ്രൻ പറഞ്ഞു.
 
“ഇനി തൽക്കാലം പുതിയ കുഞ്ഞിക്കാല് വേണ്ട. ഒരു പൂ ചോദിച്ചപ്പോൾ നീ പൂക്കാലം തന്നെ തന്നു. ഒന്നിന് പകരം രണ്ടു പൊന്നും കുടങ്ങളേ. ഇനി ഞങ്ങൾ ഒന്ന് വിശ്രമിക്കട്ടെ. അതിനുശേഷം നമുക്ക് നോക്കാം.”
 
ഇതുകേട്ട് ഇന്ദ്രൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു. എന്നിട്ടു വൈഗയേ അവളുടെ അര യിലൂടെ കൈയ്യിട്ട് എഴുന്നേൽപ്പിച്ച് സ്വന്തം റൂമിലേക്ക് കൊണ്ടു പോയി.
 
പോകുംവഴി അവൻ വിളിച്ചു പറഞ്ഞു.
 
“അമ്മേ ആ പൂക്കാലം ഒന്ന് നോക്കിക്കോണേ... ഞങ്ങൾക്ക് കുറച്ചു പണിയുണ്ട്.”
 
അവരുടെ പോക്ക് കണ്ട് എല്ലാവരും ആർത്തു ചിരിച്ചു. അവർ ജീവിക്കട്ടെ. സന്തോഷത്തോടെ... സമാധാനത്തോടെ...
 
“I always think, Timing is everything – I try to do the right thing at right time. They may just be small things, but usually, they make a difference between winning and losing. Winning does not always mean being first. Winning means you are doing better than you have ever done before.”
 
I am taking this as an opportunity to thank all my readers and well-wishers. As I mentioned earlier this is my first attempt as a writer. I never realized previously that I could write like this.
 
Florence is my mother’s name and I lost her during the pandemic. I always thought that I was a self-made woman and I use to do everything myself. I used to take important decisions in my life, starting after my schooling. My mother was my pillar all my life. Suddenly I lost her, and I became a toddler without a parent. I was lost like anything. Seeing my situation, my husband deliberately took over my mother’s place and tried to pull out of it and push me to overcome and accept the fact of life. He is the one who told me to write including getting the stationary for it.
 
Once I started writing my kids were very happy and they were very proud even though they don’t know what I am writing, they used to come and check how was the response from my readers. Really, I am blessed with such a lovely family and parents.
 
Thank you very much for reading my novel and giving such motivating comments. I know there are a lot of novels available out there, and it means a great deal to me that you picked up one of mine and chose to spend time with the characters I created. Having readers like you is dream come true.
 
Thanks to the admin & team members of this group.
 
I will be releasing another story in a few days. I hope to receive the same level of engagement and motivation for that as well.
 
With lots and lots of love….
 
Floyo