"ഇത് നിങ്ങൾക്കുള്ള അവസാന അവധി ആണ് Mr. George . രണ്ട് ദിവസം കഴിഞ്ഞ ഈ വീട് ജപ്തി ചെയ്യാൻ ആയി ഞങ്ങൾ ഒരു വരവും കൂടെ ഇങ്ങ് വരും." ബാങ്ക് ഓഫീസർ Mr. Alex joshy പറഞ്ഞു.
"Sir..... ദയവ് ചെയ്ത് ഞങ്ങൾക്ക് കുറച്ചൂടെ സാവകാശം തരണം .ഞങ്ങൾ അടയ്ക്കാനുള്ള തുക മുഴുവൻ പലിശ സഹിതം അടച്ചോളാം ." George
"ഇനി നിങ്ങൾക്ക് രണ്ട് ദിവസം കൂടെയുണ്ട് പണം അടക്കാൻ . അതിനുള്ളിൽ അടച്ചില്ലങ്കിൽ ഈ വീട് .....അത് നിങ്ങൾക്ക് നഷ്ടപ്പെടും. എത്ര സമയം തന്നാലും ഈ Loan അടച്ചു തീർക്കാൻ നിങ്ങൾക്ക് കഴിയില്ല. അതുകൊണ്ട് ഇനി ഒരു പരിഗണന നിങ്ങൾ പ്രതീക്ഷിക്കണ്ട." അതും പറഞ്ഞ് Alex അവിടെ നിന്ന് ഇറങ്ങി
അച്ചാ.... അമ്മേ .... കൊച്ചിന് പേടിയാവുന്നു.... ഈ വീട്ടീന്ന് നമ്മൾ പോവേണ്ടി വരുവോ ? ഇത് കൊച്ചിന്റെ വീടല്ലേ? ആ uncle എന്താ അങ്ങനെ പറഞ്ഞേ? നിറകണ്ണുകളോടെ അന്ന അവരോട് ചോദിച്ചു.
"അമ്മേടെ മോൾ എന്തിനാ പേടിക്കുന്നേ . അമ്മയും അച്ഛനും മോളുടെ കൂടെ തന്നെയില്ലെ. മോൾ പേടിക്കണ്ടാട്ടോ.... ഈ വീട് വിട്ട് നമ്മൾ എങ്ങോട്ടും പോവില്ല. " അതും പറഞ്ഞ് സെലിൻ അവളുടെ കുഞ്ഞി നെറ്റിയിൽ ഒന്നു ചുംബിച്ചു.
"മോളെ..... മോള് പോയി കളിച്ചോ. " George.
അത് കേട്ടതും അവൾ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാവയും ആയി കളിക്കാൻ തുടങ്ങി
"ഇച്ഛായ..... ഇനി നമ്മൾ എന്ത് ചെയ്യും. ഇത്രയും വലിയ തുക നമ്മൾ എങ്ങനെ അടയ്ക്കാനാ ." സെലിൻ
"ഇത്ര വലിയ തുക തിരിച്ചടക്കാൻ ഒരു വഴിയും ഞാൻ കാണുന്നില്ല സെലിൻ . എനിക്ക് അറിയാവുന്ന എല്ലാവരോടും ഞാൻ കടം ചോദിച്ചു. പക്ഷേ തിരിച്ചു കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ടാവും എല്ലാവരും അവരുടെ കയ്യിൽ പണമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നു." ജോർജ്ജ്
"ഞാൻ ഇന്ന് ആശുപത്രിയിൽ പോയിരുന്നു. മരുന്നുകൾക്ക് ഇതി ഒന്നും ചെയ്യാൻ ആവില്ല അതുകൊണ്ട് എത്രയും പെട്ടന്ന് Surgery നടത്തണം എന്ന ഡോക്ടർ പറഞ്ഞേ..... ഇല്ലെങ്കിൽ നമ്മുടെ മോള് ....." അതും പറഞ്ഞ് സെലിൻ കരയാൽ തുടങ്ങി.
ഇത് കേട്ടതും ജോർജ്ജിന്റെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി. എങ്കിലും ആ കണ്ണീരിനെ മറച്ച് പിടിച്ച് അവൻ തന്റെ ഭാര്യയെ ആശ്വസിപ്പിച്ചു.
"ഞാൻ ഒന്നു പുറത്ത് പോയിട്ട് വരാം. പൈസ സംഘടിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കട്ടെ . അതും പറഞ്ഞ് അയാൾ പുറത്തേക്കിറങ്ങി. അറിയാവുന്ന എല്ലാവരുടേയും വീടുകൾ കയറിയിറങ്ങി കുറച്ച് പണം സംഘടിപ്പിച്ചു. കിട്ടിയ പണവുമായി അയാൾ തിരികെ വീട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും നേരം സന്ധ്യയായി. അവിടെ അച്ഛന്റെ വരവും നോക്കി നിൽക്കായിരുന്നു അന്ന . അച്ഛനെ കണ്ടത്തും അവർ അച്ഛന്റെ അരികിലേക്ക് ഓടി ....... അച്ഛൻ അവളെ വാരി പുണർന്നു.......
"എടീ സെലിനെ എന്തെങ്കിലും കഴിക്കാൻ എടുത്തേ. വിശന്നിട്ട് വയ്യാ " ജോർജ്ജ്
"ആ ഇച്ഛായ .... ഇച്ഛായൻ പോയി കുളിച്ചിട്ട് വാ.... അപ്പോഴേക്കും എല്ലാം തയ്യാറാവും." സെലിൻ
ആ.... ശരി അതും പറഞ്ഞ് ആയാൾ കുളിക്കാൻ പോയി കുളിയെല്ലാം കഴിഞ്ഞ് വന്നപ്പോഴേക്കും സെലിൽ എല്ലാം തയ്യാറാക്കി വച്ചിരിന്നു......
"ആരെങ്കിലും ഉണ്ടോ ഇവിടെ " പുറത്ത് നിന്ന് ആരോ ഇങ്ങനെ ചോദിക്കുന്നത് കേട്ട് ജോർജ്ജ് വാതിൽ തുറന്നു പുറത്തേക്ക് ചെന്നു....... കീറിയ ഒരു കുപ്പായവും കയ്യിൽ ഒരു സഞ്ചിയും, വണ്ടിയും ആയി നിൽക്കുന്ന ഒരാൾ . അയാളെ കണ്ടപ്പോൾ ജോർജ്ജ് ചോദിച്ചു......
"ആരാ .....എന്ത് വേണം ?"
" ഞാൻ ഒരു വഴിപോക്കൻ ആണ്. എനിക്ക് ഇനി ഒട്ടും നടക്കാൻ വയ്യാ ..... നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലങ്കിൽ ഞാൻ ഈ വരാന്തയിൽ കിടന്നോട്ടെ. നാളെ തന്നെ ഞാൻ പോയികൊള്ളാം." വഴിപോക്കൻ
മനസില്ലാമനസോടെ ആണെങ്കിലും ജോർജ്ജ് അതിന് സമ്മധിച്ചു. ശേഷം അവർ കതക് അടച്ച് , ഭക്ഷണം എല്ലാം കഴിച്ച് ഉറങ്ങാൻ കിടന്നു. സെലിനും, അന്നയും പെട്ടന്ന് തന്നെ ഉറങ്ങിപോയി. എന്നാൽ ജോർജ്ജിന് ഉറങ്ങാൻ കഴിഞ്ഞില്ല. തന്റെ മകളുടെ മുഖം .......അവളുടെ കുസ്യതികൾ .... ചിരി.... കളി ....എല്ലാം അയാളുടെ മനസിൽ തെളിഞ്ഞ് വന്നു. അതെല്ലാം ഒരു ദിവസം പെട്ടന്ന് ഇല്ലാതാവുന്നത് അയാൾക്ക് ഓർക്കാൻ പോലും കഴിയുന്നില്ല. അയാൾ കിടക്കയിൽ നിന്ന് എഴുന്നേറ്റ് തന്റെ ഡയറി കൈയിൽ എടുത്ത് അതിൽ എഴുതാൻ തുടങ്ങി
" ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും എന്റെ മുൻപിൽ ഇല്ല . ഇന്ന് ബാങ്കിൽ നിന്ന് ആളുകൾ വന്നിരുന്നു. രണ്ടു ദിവസത്തിനകം ഈ വീട് ഞങ്ങൾക്ക് നഷ്ടമാവും. അതെ പോലെ തന്നെ എത്രയും പെട്ടന്ന് surgery ചെയ്തില്ലങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ മകളേയും നഷ്ടപ്പെടും. അന്നക്ക് മൂന്ന് വയസ് ഉള്ളപ്പോൾ ഒരു ദിവസം കളിക്കുന്നതിനിടയിൽ അവൾ തലക്കറങ്ങി വീണു. ഞാനും സെലിനും കുഞ്ഞിനെ എടുത്ത് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ എന്നെ വിളിപ്പിച്ചിട്ട് പറഞ്ഞു......അവൾക്ക് Brain tumor ആണ്.......... അതു കൊണ്ട് എത്രയും പെട്ടന്ന് surgery നടത്തണം എന്ന്. പക്ഷേ surgery നടത്താനുള്ള പണം ഞങ്ങളുടെ പക്കൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മരുന്നുകൾ ആണ് അവൾക്ക് നൽകിയിരുന്നത്. മരുന്നുകൾക്ക് തന്നെ ഒരു വലിയ തുക വേണ്ടി വന്നു. നല്ല കുറച്ച് ആളുടെ സഹായത്തോടെയും , വീട് പണിയാൻ ബാങ്കിൽ നിന്ന് കിട്ടിയ തുകയിൽ നിന്ന് കുറച്ചും എടുത്തും മരുന്നുകൾ വാങ്ങി ..... എന്നാൽ മരുന്നുകളെ കൊണ്ട് ഇനി കാര്യം ഒന്നും ഇല്ല . എത്രയും പെട്ടന്ന് Surgery നടത്തണം...ഇല്ലങ്കിൽ എന്റെ മോള് .... കൈയ്യിൽ പണം ഇല്ലാതെ ഞാൻ എന്ത് ചെയ്യും? അത്രയും തന്റെ ഡയറിയിൽ കുറിച്ചതിനു ശേഷം ആ ഡയറിയിൽ തന്നെ തല്ല വച്ച് അയാൾ കിടന്നു ....പതിയെ ഉറങ്ങി പോയി.....
"ഇച്ഛായ ഒന്നു എഴുന്നേറ്റേ .... ഇച്ഛായ.... " സെലിൻ വിളിക്കുന്നത് കേട്ടിട്ടാണ് ജോർജ്ജ് എഴുന്നേൽക്കുന്നത്
"ഇച്ഛായൻ ....... എന്താ ഇവിടെ ഇരുന്ന് ഉറങ്ങുന്നേ ? " സെലിൽ
"അവിടെ കിടന്നിട്ട് ഉറക്കം വന്നില്ലടോ .അതാ ഇവിടെ വന്നിരുന്നത്." ജോർജ്ജ്
" ഇച്ഛായ ...ഇന്നലെ രാത്രി ഓരാൾ വന്നില്ലെ ആയാളെ അവിടെയെങ്ങും കാണുന്നില്ല. അയാളുടെ സഞ്ചി അവിടെ ഇരുപ്പുണ്ട്." സെലിൻ
"അയാൾ പുറത്ത് എവിടെയെങ്കിലും പോയി കാണും. തിരിച്ച് വരുമ്പോൾ എടുത്തോണ്ട് പോക്കോളും." ജോർജ്ജ്
" അത് അല്ല ഇച്ഛായ....ഞാൻ പുലർച്ചക്ക് എഴുന്നേറ്റ് ആയാൾ പോയിട്ടില്ലെങ്കിൽ ഒരു ചായ കൊടുക്കാം എന്ന് കരുതി പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ആയാളെ ഇവിടെ കണ്ടില്ല. പക്ഷേ അയാളുടെ സഞ്ചി അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാനും ആയാൾ പുറത്തെവിടെയെങ്കിലും പോയതാവും എന്നാ കരുതിയെ. പുറത്ത് പോയതാണെങ്കിൽ ഈ നേരം ആയിട്ടും അയാൾ വരാത്തത് എന്താ ? എന്റെ സംശയം അയാൾ വല്ലതും മോഷ്ടിക്കാൻ വന്നത് ആണോ എന്നാ ." സെലിൻ
" ഇവിടെ എന്താ അതിന് മോഷ്ടിക്കാൻ ഉള്ളേ...... ഒരു നുള്ള് പൊന്നു പോലും ഇല്ല. എന്തായാലും കുറച്ചു കൂടെ നേരെ നോക്കാം ആളെ ."ജോർജ്ജ്
കുറച്ച് നേരത്തിന് ശേഷം ....
"എടീ സെലിനെ അയാൾ ഇനി വരുമെന്ന് തോന്നുന്നില്ല. നീ അയളുടെ സഞ്ചി ഇങ്ങ് എടുത്തേ ഞാൻ അത് പോലീസ് സ്റ്റേഷനിൽ കൊണ്ട് കൊടുക്കാം." ജോർജ്ജ്
"ആ..... ഇച്ഛായ. " അതും പറഞ്ഞ് സെലിൽ ആ സഞ്ചി എടുത്തു....പെട്ടന്ന് ആ സഞ്ചിയിൽ നിന്ന് ഒരു Suite case സ് താഴെ വീണു. സെലിൻ വേഗം ആ suite case എടുത്ത് ആ സഞ്ചിയിൽ തന്നെ വെച്ചു. അപ്പോഴാണ് അതിൽ നിന്ന് ഒരു കുറിപ്പ് അവൾക്ക് കിട്ടിയത്.
"ഇച്ഛായ .... ദാ ഇത് ഒന്ന് നോക്കിയെ " എന്നും പറഞ്ഞ് ആ കുറിപ്പ് അവൾ ജോർജ്ജിന് നേരേ നീട്ടി. അതിൽ എഴുതിയിരിക്കുന്നത് വായിച്ചപ്പോഴെക്കും ആയാളുടെ കണ്ണുകൾ നിറഞ്ഞു.
"എന്താ ഇച്ഛായ..... എന്തെങ്കിലും പ്രശ്നം ഉണ്ടോ? " സെലിൻ
"സെലിനെ നമ്മുടെ വിഷമങ്ങൾ എല്ലാം മാറാൻ പോവാടി . നീ ഇതൊന്നു വായിച്ചു നോക്ക്." എന്നും പറഞ്ഞ് അയാൾ അവളെ കെട്ടിപ്പിടിച്ചു.
സെലിൻ ആ കുറിപ്പ് വാങ്ങി വായിക്കാൻ തുടങ്ങി. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
"ജോർജ്ജ് ഈ പണം നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ അവസ്ഥ എനിക്ക് നന്നായിട്ടറിയാം. നിങ്ങൾ ബാങ്കിൽ അടക്കാനുള്ള മുഴുവൻ തുകയും അടച്ചു കഴിഞ്ഞു. ഇത് അന്നയുടെ Surgery ക്കും , അതുപോലെ തന്നെ നിങ്ങളുടെ മറ്റു കടങ്ങൾ തീർക്കാനും വേണ്ടി ഉള്ളതാണ്. ഞാൻ ആരാ..... എവിടുന്നാ ........എന്തിനാ നിങ്ങളെ സഹായിക്കുന്നേ എന്ന കാര്യങ്ങൾ ഒന്നും നിങ്ങൾ അന്വേഷിക്കരുത്. നിങ്ങൾക്ക് എന്നെ അറിയില്ല....... ഇനി ഒരിക്കലും അത് അറിയാനും ശ്രമിക്കരുത്."
എന്ന്
സ്നേഹപൂർവും
ഒരു അപരിചിതൻ