പാർട്ട് 17ആദിയോട് ആ പഴയ ഇഷ്ടം ഇപ്പോഴും അതേപടി ഉണ്ടെന്ന് പറയണം എന്ന് കരുതിയാണ് വീട്ടിൽ നിന്നിറങ്ങിയത്.. പ്രതീക്ഷിച്ചപോലെ അവൻ സ്നേഹതീരത്തിൽ ഉണ്ടായിരുന്നു...എന്തൊക്കെയോ ആലോചനയിലാണെന്ന് തോന്നി...\"ആദി...\" ഞാൻ വിളിച്ചപ്പോൾ അവൻ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി..\"എന്തായി തീരുമാനം...ഇത്രയേയുള്ളൂ എല്ലാവരുടെയും ഇഷ്ടങ്ങളൊക്കെ...ഞാൻ അന്നേ പറഞ്ഞിട്ടില്ലേ എന്നെ കുറിച്ച് അറിയുന്നത് വരെയുള്ളൂ തന്റെ ഈ സ്നേഹമൊക്കെ എന്ന്....\"അവന്റെ സംസാരം കേട്ടപ്പോൾ ഒന്നും മിണ്ടാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു..എന്റെ നോട്ടം കണ്ട് എന്തോ അപാകത തോന്നിയിട്ടാവാണം അവൻ എന്നെ സംശയത്തോടെ നോക്കി..