Aksharathalukal

💙നന്ദനം💙 17

*പാർട്ട്‌ 17*

✍️mufi🍁"തൂലികയെ പ്രണയിച്ചവൾ"🥀

വാതിൽക്കൽ അരുണിനെ കണ്ടതും മാനസി നന്ദുവിന്റെ അരികിൽ നിന്നും എഴുന്നേറ്റു.....

ആര്യന്റെ അവസ്ഥ എന്താ അരുൺ.... അവൻ എല്ലാം അക്‌സെപ്റ്റ് ചെയ്യാൻ പറ്റിയോ....

ഹ്മ്മ് പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്.... അവൻ നന്ദുവിനോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.... അവൾ ഉണർന്നിട്ട് അവളോട് അതെ കുറിച്ച് സംസാരിക്കാം......

അരുൺ മയങ്ങി കിടക്കുന്ന നന്ദുവിനെ ഒന്ന് നോക്കി വാതിൽ ചാരി ഇറങ്ങി.....

********


അറിഞ്ഞില്ലല്ലോ പെണ്ണെ നി എത്ര മാത്രം അനുഭവിച്ചു എന്ന്...... നിന്നെ സംരക്ഷിക്കാൻ പോലും കഴിവില്ലാത്തവൻ ആയിപ്പോയില്ലെ ഞാൻ.... എല്ലാം നി അറിഞ്ഞില്ലേ.... നിന്നെ തള്ളി പറഞ്ഞതും മറ്റുള്ളവരെ മുന്നിൽ മോശ കാരി ആയിട്ട് ചിത്രീകരിച്ചതും ഒക്കെ നിന്നെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു...... മാപ്പ് തരില്ലേ നന്ദു.... നിന്റെ ആര്യൻ നി മാപ്പ് തരില്ലേ....

കുപ്പിയിൽ ഉണ്ടായിരുന്ന അവസാന തുള്ളിയും വായിലേക്ക് ഒഴിച്ചു നന്ദുവിന്റെ ഫോട്ടോവും നോക്കി പുലമ്പി കൊണ്ട് അവൻ എപ്പോയോ മയങ്ങി പോയിരുന്നു....


**********

രാവിലെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആണ് നന്ദുവിനെ അരുൺ കാണുന്നത്....

ഒത്തിരി കരഞ്ഞത് കാരണം കണ്ണൊക്കെ കരിവാളിച്ചിരുന്നു.....

നന്ദുട്ടി......

അരുണിന്റെ ശബ്ദം ആണ് ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കൊടുത്തു ഇരുന്ന നന്ദു മുഖം ഉയർത്തി നോക്കിയത്...

മോളെ അത് ഏട്ടനോട് നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ.... ഇത്രയും നാൾ ഒന്നും പറയാതെ ഇരുന്നതിൽ.... നി പ്രാണനെക്കാൾ സ്നേഹിച്ചവനെ നിന്നിൽ നിന്നും അകറ്റിയത് കൊണ്ട്...... എന്റെ അച്ഛൻ ഒരാൾ കാരണം നിനക്ക് വേദനിക്കേണ്ടി വന്നത് കുറച്ചൊന്നുമല്ല.... എല്ലാത്തിനും ഞാൻ മാപ്പ് പറയുകയാണ്..... മോൾ എത്ര ദേഷ്യം ഉണ്ടെങ്കിലും ഈ ഏട്ടനെ മോൾ വെറുക്കരുത് നി എന്ന് വെച്ചാൽ എനിക്ക് ജീവൻ ആണ്... വേറെ ഒരു മാർഗവും ഇല്ലാത്തത് കൊണ്ടാണ് നിങ്ങളെ തമ്മിൽ പിരിക്കേണ്ടി വന്നത്.... മോൾ ഈ ഏട്ടനോട് ക്ഷമിക്കില്ലേ......

അരുണേട്ടാ....... ഇങ്ങനെ ഒന്നും പറയാതെ... ഞാൻ ഞാൻ എന്തിനാ നിങ്ങളോട് ഒക്കെ പിണങ്ങി നിൽകുന്നെ.... ഞാൻ എന്ന ശാപം പിടിച്ച ജന്മം കാരണം എല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്..... അതിന് നിങ്ങളോട് ഒക്കെ ഞാൻ എല്ലേ ക്ഷമ ചോദിക്കേണ്ടത്..... നിങ്ങൾ ഒക്കെ എനിക്ക് വേണ്ടി എത്ര മാത്രം ത്യാഗം സഹിച്ചു..... ഞാൻ ഒരാൾ കാരണം എല്ലേ..... ഏട്ടത്തി സ്വന്തം കുഞ്ഞിനെ പോലും മറന്നു കൊണ്ട് എല്ലേ എന്നെ രക്ഷിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചത്.....

വാക്കുകൾ ഇടറി സ്വയം കുറ്റം ഏറ്റെടുത്തു കൊണ്ട് വിതുമ്പൽ അടക്കി പറയുന്നവളെ കാണെ അരുണിന്റെയും മാനസിടെയും കണ്ണുകൾ നിറഞ്ഞു.....

മോളെ നന്ദു നി ഇങ്ങനെ കരയാതെ.... മോൾ കാരണം ഒന്നുമെല്ല എല്ലാം വിധി ആണ്... അങ്ങനെ ആശ്വസിക്കാം... ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞില്ലേ... ഇനി കഴിഞ്ഞത് ഒക്കെ ഓർത്ത് വല്ല അസുഖവും വരുത്തി വക്കേണ്ട.....

മോളോട് ആര്യൻ ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്... മോളോട് അവൻ ചെയ്തത് ഒക്കെ അന്ന മോളുടെയും മീനുവിന്റെയും ജീവൻ നില നിർത്താൻ വേണ്ടി ആയിരുന്നു.... മോൾ അതൊന്നും മനസ്സിൽ വെച്ചു കൊണ്ട് അവനോട് പെരുമാറരുത്..... അവൻ പറഞ്ഞ വാക്കുകൾ നിന്നിൽ എത്രമാത്രം വേദന ഉണ്ടാക്കി എന്ന് ഞങ്ങൾക്ക് അറിയാം... പക്ഷെ അതിനെല്ലാം പൂർണ ഉത്തരവാദികൾ ഞങ്ങൾ ആണ്.....

സാരല്യ ഏട്ട.... ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കാണ്... ഞാൻ ഒരാൾ കാരണം ആര്യൻ എത്ര മാത്രം വിഷമിച്ചു കാണും.... നിക്ക് ആരോടും ദേഷ്യം ഒന്നുല്ല... എവിടെ ആണ് സ്ഥലം എന്ന് വെച്ചാൽ പറയാൻ പറയ് ഞാൻ നിക്ക് സംസാരിക്കുന്നതിൽ വിരോധം ഇല്ല... ഞാനും വാക്കുകൾ കൊണ്ട് ഒത്തിരി വേദന നൽകിയിട്ടുണ്ട്.....

മ്മ്.... അരുൺ അതിന് മറുപടി ഒന്ന് മൂളുക മാത്രം ചെയ്തു....


**********

ആർത്ഥിരമ്പുന്ന കടലിലേക്ക് നോക്കി കൊണ്ട് നന്ദുവിനായി കാത്തിരിക്കുക ആണ് ആര്യൻ..... കഴിഞ്ഞതൊക്കെയും അവന്റെ ഉള്ളിൽ പൂർവാധികം മിഴിവോടെ തെളിഞ്ഞു വന്നു....

നന്ദുവിന്റെ പ്രതികരണം എന്താവും..... ഞാൻ പറഞ്ഞ വാക്കുകൾ അത് അവളിൽ എത്രമാത്രം ആയത്തിൽ വേദന നൽകിയിട്ടുണ്ടെന്ന് മറ്റാരേക്കാളും തനിക്ക് അറിയാം... പക്ഷെ അന്നത്തെ ആ സാഹചര്യം.... അന്ന മോളുടെ ജീവന്റെ വില ആയിരുന്നു..... അവളോട് ചെയ്തതിന് ഒക്കെയും മാപ്പ് പറയണം....

അരുണും നന്ദുവും നടന്നു കൊണ്ട് ആര്യന്റെ അരികിൽ എത്തി.......

അരുണും ആര്യനും പരസ്പരം ആലിംഗനം ചെയ്തു.... ഒന്ന് രണ്ട് വാക്കുകൾ സംസാരിച്ചു....

പിന്നെ അവർക്ക് പ്രൈവസി കൊടുത്തു കൊണ്ട് അരുൺ അവിടെ നിന്നും തിരിച്ചു....

നന്ദു ആര്യനെ നോക്കാൻ ആവാതെ വേറെ എവിടേക്കോ മിഴികൾ ഊഞ്ഞി നിന്നു.....

ആര്യന്റെയും അവസ്ഥ അത്‌ തന്നെ ആയിരുന്നു....

ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇങ്ങനെ ഒരു കൂടി കാഴ്ച്ച..... ഇരുവരിലും ഉള്ളിൽ പരസ്പരം പറയാൻ വാക്കുകൾ കടൽ പോലെയുണ്ട് എന്നാൽ എന്തോ ഒരു കാരണം അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു.....


വീണ്ടും അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.... പിന്നെ അതിനെ തകർക്കും വിധം ആര്യന്റെ സ്വരം ഉയർന്നു....

നന്ദ..........

വളരെ ആദ്രമായിട്ട് ആയിരുന്നു അവന്റെ നാദം....

അവളിൽ അത്രയും നാൾ ഉണ്ടായിരുന്ന സങ്കടം 
അണപ്പൊട്ടി ഒഴുകാൻ അലറിവിളി ആയിരുന്നു... ഒരുവിധം അവൾ അവയെ പിടിച്ചു നിർത്തി.... സങ്കടം സഹിക്കാൻ പറ്റാതെ വന്നാൽ അവന്റെ നെഞ്ചിൽ മുഖം വെച്ച് കരഞ്ഞു കൊണ്ട് ആ ഭാരം അവന്റെ ഹൃദയത്തിൽ ഇറക്കി വെക്കാൻ അവളുടെ ഉള്ളകം വിളിച്ചു ഓതി കൊണ്ടിരുന്നു.....

നിന്നോട് പറഞ്ഞതും ചെയ്തതും ഒക്കെ മാപ്പ് എന്ന രണ്ട് വാക്ക് കൊണ്ട് മറക്കാൻ ആവില്ല എന്ന് അറിയാം..... എന്റെ വാക്കുകൾ നിന്നിൽ ഏൽപ്പിച്ച മുറിവിന്റെ ആഴം അളക്കാതെ തന്നെ അറിയുന്നവൻ ആണ് ഞാൻ.... പക്ഷെ എന്റെ സാഹചര്യം അതായിരുന്നു..... അന്ന മോളുടെ ജീവന്റെ വില ആയിരുന്നു അന്ന് നിന്നോട് പറഞ്ഞ വാക്കുകൾക്ക്..... പിന്നീട് നിന്നെ കാണാനുള്ള ശക്തി മനസ്സിന് ഇല്ലാത്തതു കൊണ്ടാണ് മുന്നിൽ വരാതെ നിന്നത്.... ഒരു ക്ഷമപണം കൊണ്ട് നിനക്ക് ഉണ്ടായ അപമാനവും വേദനയും ഒന്നും ഇല്ലാതെ ആവില്ലെന്ന് അറിയാം എന്നാലും പറയുകയാണ്... ഞാൻ വേദനിപ്പിച്ചതിനും വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചതിനും ഒക്കെ  ക്ഷമിക്കണം.....

അരുത് ആര്യ...... താൻ എന്നോട് മാപ്പ് പറയാൻ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല.... മാപ്പ് പറയേണ്ടതും ക്ഷമപണം നടത്തേണ്ടതും ഞാൻ എല്ലേ...... ഞാൻ ഒരാൾ കാരണം എല്ലേ ഇത്രയും സംഭവങ്ങൾ നടന്നത്..... ആര്യന്റെ ജീവൻ പോലും ഞാൻ കാരണം അപകടത്തിൽ ആവില്ലായിരുന്നോ.....ഈ ശാപം പിടിച്ച ജന്മം കൊണ്ട് എത്ര പേര് ആണ് അനുഭവിച്ചത്.....

മദ്യം എന്ന ഒന്ന് കൈ കൊണ്ട് തൊട്ട് പോലും നോക്കാത്ത ആര്യൻ ഞാൻ കാരണം അതില്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിൽ വരെ എത്തിയില്ലേ.....
ഒരു സ്ത്രീ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം ആണ് അവൾ ഒരു അമ്മ ആവാൻ പോകുന്നു എന്നറിയുന്ന നിമിഷം.... തന്റെ പാതിയുടെ തുടിപ്പ് തന്റെ ഉദരത്തിൽ ഉണ്ടെന്ന് അറിയുമ്പോൾ ഉണ്ടാവുന്ന ആ സന്തോഷം അത് പങ്കു വെക്കാൻ പോലും ആവാതെ മീനു ചേച്ചി എത്ര മാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും..... തന്റെ പാതിയെ ചേർത്ത് പിടിക്കാൻ ആവാതെ ദേവേട്ടൻ എത്ര മാത്രം നിസ്സഹായൻ ആയി നിന്നിട്ടുണ്ടാവും......
അനിയത്തി ആയിട്ട് കണ്ടവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ എത്ര മാത്രം ആര്യന്റെ ഉള്ളിൽ നിന്നും ചോര പൊടിഞ്ഞിട്ടുണ്ടാവും.....
തന്റെ പാതിയായി കണ്ടവളെ മറ്റൊരാൾ താലി ചാർത്തുന്നത് കാണെ രോഹിതേട്ടൻ ഹൃദയം തകർന്ന വേദനയിൽ നോക്കി നിൽക്കേണ്ടി വന്നില്ലേ...... ഇതിനെല്ലാം കാരണം ഞാൻ എന്ന ഒരുവൾ എല്ലേ..... ഇത്രയും ആളുകൾ കണ്ണുനീർ പോയിക്കാൻ കാരണം ഞാൻ മാത്രം എല്ലേ ആര്യ......

ഞാൻ അനുഭവിച്ച വേദനയും അപമാനവും ഒക്കെ ഇതിന്റെ ഒപ്പം തൂക്കി നോക്കിയാൽ മുൻ‌തൂക്കം എന്നും ഞാൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾക്ക് തന്നെ ആവും.... പിന്നെ എന്തിന്റെ പേരിൽ ആണ് ആര്യ താൻ ക്ഷമപണം നടത്തുന്നെ....

ഇന്നലെ അരുണേട്ടൻ സത്യങ്ങൾ വെളിപ്പെടുത്തുന്നത് വരെയും അറിയില്ലായിരുന്നു ഒന്നും..... അത്രയും നാൾ ആര്യ പറഞ്ഞ വാക്കുകൾ ഒരു ഉണങ്ങാത്ത മുറിവായി ഹൃദയത്തിൽ ഉണ്ടായിരുന്നു.....അത് കൊണ്ടാണ് അവിടെ കമ്പനിയിൽ വെച്ച് കണ്ടപ്പോൾ പരിസരം മറന്നു പൊട്ടിത്തെറിച്ചത്..... എന്റെ പ്രണയം വെറും പണത്തിനു വേണ്ടി ആണെന്ന് പറഞ്ഞപ്പോൾ തകർന്നു പോയിരുന്നു... പക്ഷെ അറിഞ്ഞില്ല അന്ന മോളുടെ ജീവന്റെ വില ഉണ്ടായിരുന്നു ആ വാക്കുകൾക്ക് എന്ന്.....

ഇന്നലെ സത്യങ്ങൾ മുഴുവനും അറിഞ്ഞപ്പോൾ ഒരു തരം മരവിപ്പ് ആയിരുന്നു....ഒന്നും അറിയാത്ത എത്ര പേര് ആണ് ഞാൻ കാരണം.... ഈശ്വരന്മാർക്ക് എന്നോട് എന്തിനാ ഇത്രയും ദേഷ്യം എന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷെ ഒരു ഉത്തരം ഇത് വരെയും കിട്ടിയില്ല.....

അവളുടെ വാക്കുകളിൽ മുഴുവനും അവൾക്ക് അവളോട് തന്നെ ഉള്ള വിദ്വേഷവും ദേഷ്യവും ഒക്കെ ആയിരുന്നു.......

അവളുടെ കാഴ്ചപ്പാട് നോക്കി കാണുക ആയിരുന്നു ആര്യൻ..... അവൻ അറിഞ്ഞതിനേക്കാൾ എത്രയോ ഇനിയും അവളെ കുറിച്ച് അറിയാൻ ഉണ്ടെന്ന് തോന്നി അവൻ..... അവളെന്ന പെണ്ണിന്റെ മനോഭാവം അവൻ അതിശയം ആയിരുന്നു.... ഇത്രയും ആയത്തിൽ ചിന്തിച്ചു കൂട്ടാൻ അവൾക്ക് എങ്ങനെ കഴിഞ്ഞു എന്നോർത്ത് അവനിൽ അത്ഭുതം ആയിരുന്നു..... അതെ നിമിഷം വാത്സല്യവും പ്രണയവുമൊക്കെ തോന്നിയവൻ......

നന്ദുട്ടി.... ഒന്നും നിന്റെ തെറ്റ് എല്ല.... എല്ലാം വിധിയുടെ വിളയാട്ടം ആണ്... നിന്റെ കുഴപ്പം കൊണ്ട് ആണ് അങ്ങനെ ഒക്കെ സംഭവിച്ചത് എന്നോർത്ത് ഇനിയും നി വിഷമിക്കല്ലേ....
സംഭവിക്കാൻ ഉള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞു.... ആർക്കും നഷ്ടങ്ങൾ ഒന്നും ഇല്ലാതെ തന്നെ.... അത് കൊണ്ട് ഇനിയും കഴിഞ്ഞതോർത്തു കരയരുത്.... നിനക്ക് മുന്നിൽ കുറെയേറെ അവസരങ്ങൾ ഉണ്ട്.... നിന്റെ അച്ഛാടെ വിയർപ്പാണ് ബ്ലു ഡയമണ്ട്.... ഇന്ന് അതിന്റെ തലപ്പത്തു ഇരുന്നു അത് നോക്കി നടത്തേണ്ടവൾ ആണ് നി... പഴയ തൊട്ടാ വാടി നന്ദു ആയിട്ടെല്ല... പണ്ടത്തെ തന്റെടമുള്ള വായാടി നന്ദു ആയിട്ട്.....

നിക്ക് അതൊന്നും നടക്കില്ല ആര്യ.... എന്നെ കൊണ്ട് ഒന്നിനും പറ്റുമെന്ന് തോന്നുന്നില്ല.... ഞാൻ...... അവൾ വീണ്ടും വിതുമ്പിയതും ആര്യൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു....

ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ ഇടനെഞ്ചിൽ പതുങ്ങി കിടന്നു.... അവളുടെ ഉള്ളിലെ ആർത്ഥിരമ്പുന്ന സങ്കടങ്ങൾ മുഴുവനും അവന്റെ നെഞ്ചിൽ കണ്ണുനീരാൽ ഒഴുക്കി വിട്ടു.......

അവന്റെ കൈകൾ അവളുടെ തല മുടിയിൽ വാത്സല്യ പൂർവ്വം തലോടി കൊണ്ടിരുന്നു...


കുറച്ചു അപ്പുറം മാറി നിന്ന് അരുണും കാണുക ആയിരുന്നു...... എന്നാൽ ആര്യൻ ഇന്ന് വൃന്ദയുടെ ഭർത്താവ് ആണെന്ന ഓർമ അവനിൽ തെളിഞ്ഞതും അവന്റെ നെഞ്ചകം വിങ്ങി..... അവന്റെ നെഞ്ചിൽ ഒന്നും ചിന്തിക്കാതെ കരഞ്ഞു തീർക്കുന്നവളെ നിസ്സഹായമായി നോക്കി നിന്നു......


തുടരും............
 


💙നന്ദനം💙 18

💙നന്ദനം💙 18

4.7
10799

*പാർട്ട്‌ 18* ✍️mufi🍁"തൂലികയെ പ്രണയിച്ചവൾ🥀" നന്ദുസേ എല്ലാം പാക്ക് ചെയ്തു കഴിഞ്ഞോ..... നാളെ രാവിലെ പുലർച്ചെ തന്നെ ഇവിടെ നിന്നും തിരിക്കും ഉച്ചക്ക് മുന്നേ തറവാട്ടിൽ എത്തും എന്നാണ് വിചാരിക്കുന്നത്.... മാനസി ഡ്രസ്സ്‌ എല്ലാം മടക്കി ട്രോളിയിൽ വെക്കുന്ന നന്ദുവിന്റെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു..... നന്ദു ഒന്ന് മൂളുക മാത്രം ചെയ്തു അവളുടെ പണി തുടർന്ന് കൊണ്ടിരുന്നു..... എന്തോ അവളിൽ ഉഷാർ ഇല്ലാത്തത് പോലെ തോന്നിയതും മാനസി അവളെ നെറ്റി ചുളിച്ചു കൊണ്ട് നോക്കി.... എന്താ നന്ദുസേ നിന്റെ മുഖത്തു നാട്ടിലോട്ടു പോവുന്നതിന്റെ ഉഷാർ കാണാത്തത്.... അവിടേക്ക് പോകുന്നത് മോൾക്