Aksharathalukal

പാതി പൂത്തപൂക്കൾ 2

 


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


ചിറ്റേരത്തു തറവാട്ടിലെ ഗോവിന്ദ് രാമന്റെയും

 ദേവകിയുടെയും മക്കളാണ് ദേവദത്തനും

ദയാ ലക്ഷ്മിയും ഇവർ രണ്ടു പേരുടെയും

വിവാഹം കഴിഞ്ഞ രണ്ടുപേർക്കും നല്ല ഒരു

കുടുംബം ഉണ്ട്. ദേവദത്തന്റെ കുടുംബമാണ് 

ഭാര്യയായ വസുമതിയും രണ്ടു മക്കളും മൂത്ത

മകനാണ് ചാർവിക്ക് ദേവദത്തൻ

( കണ്ണൻ) 

 മകളായ ചിഞ്ചൽ ദേവദത്തൻ

 ( തുമ്പി)   

ദേയലക്ഷ്മിയും മഹാദേവനും പ്രണയിച്ചു

വിവാഹംകഴിച്ചവരാണ് വിട്ടുകാർക്ക് 

ആർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.

അവരുടെ നാട്ടിൽ തന്നെ ആയിരുന്നു 

അവരുടെ മക്കളാണ് മൂത്തമകനായ കതിർ

മഹാദേവൻ ( അപ്പു )മകളായ കൃതിക

മഹാദേവൻ ( കല്ലു )എന്നിവരാണ്. 






🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁







അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല

പെട്ടന്നാണ് അവൾ എന്നെ വിളിച്ചത് 

"അപ്പുവേട്ട...."

3വയസ് വ്യത്യാസമേ ഉള്ളു എങ്കിലും 

അവളുടെ ആ വിളിയിൽ സ്നേഹവും

ബഹുമാനവും നിറഞ്ഞതാണ് . " എന്റെ പെണ്ണ് "

എന്ന് ഞാൻ ഈ ലോകത്തോട് ഒരിക്കൽ

പറഞ്ഞ ദിവസം ഉണ്ട് പക്ഷേ എന്നും ഞാനും

അവളും കണ്ടാൽ കീരിയും പാമ്പും

പോലെയാ പിന്നെ എങ്ങനെയാ എന്റെ ഇഷ്ടം

ഞാൻ തുറന്നു പറയുക കാര്യം അവളെന്റെ 

മുറപ്പെണ്ണൊക്കെ തന്നെപറയാതിരുന്നാൽ യാ

എന്നുവെച്ചു ഇനി പറയാതിരുന്നാൽ അവളെ

വല്ലവൻ മാരും അടിച്ചു കൊണ്ടുപോകും

അതുനോക്കിനിക്കാൻ ഈ അപ്പുവിനെ കിട്ടില്ല

(അപ്പു ആത്മ )😌

 അവളൊരു പാവമാണ് ഞാൻ ആണ്  

എപ്പോഴും അങ്ങോട്ട് വഴക്കിനു ചെല്ലാറ്

കുട്ടിക്കാലം തൊട്ടേ നെഞ്ചിൽ കൊണ്ടു  

നടക്കുന്നെയാ ഇന്നും പറഞ്ഞില്ലേൽ 

അവളുടെ ഏട്ടൻ കണ്ണൻ എന്നെ കൊല്ലും.

ബസ്സ് വന്നു അവൾ എന്നെ തിരിഞ്ഞ് ഒന്ന് 

നോക്കി ബസ്സിൽ കയറി. ഞാൻ എന്റെ

ബൈക്കിലും അങ്ങനെ നേരെ വീട്ടിലേക്കും

ചെന്നു വീട്ടിലെത്തിയപ്പോൾ ദേ.....

വരാന്തയിൽ കണ്ണാനിരിക്കുന്നു ഞാൻ   

പെട്ടു ഞാൻ കണ്ണനെ നോക്കി ഒരു വളിച്ച 

ചിരി അങ്ങു പാസ്സാക്കി  

കണ്ണൻ : പറഞ്ഞില്ലല്ലേ 🤦‍♀️

നീ ഒന്നും പറയണ്ട ഇന്നു നമ്മുടെ

മുത്തശ്ശിയുടെ പിറന്നാൾ അന്ന് അപ്പോൾ   

ന്തായാലും അച്ഛനും അമ്മയും അമ്മാവനും

അമ്മായിയും അച്ചാച്ചനും മുത്തശ്ശിയും ഒക്കെ

സംസാരിച്ചിരിക്കും നീ അവളുടെ അടുത്തു 

പോയിയി അപ്പോൾ എല്ലാംപറയുന്നു.

ഞാൻ പോവുകാ അമ്മായിനോട് പറഞ്ഞേക്ക്

 അപ്പോൾ എല്ലാം കേട്ട് കല്ലൂ നിൽക്കുന്നത്
 
ഇവർ രണ്ടുപേരും കണ്ടില്ല ഓരോന്നും

മനസ്സിൽ ഉറപ്പിച്ചു കല്ലു നടന്നു

അങ്ങനെ വായികുന്നേരം ആയി അവർ   

എല്ലാവരും കൂടി തറവാട്ടിലേക്ക് പോയി 

മുറ്റത്ത് കാർ വന്നു നിന്നത് കണ്ടപ്പോൾ  

തുമ്പിയും കണ്ണനും അകത്തു നിന്നും 

പുറത്തേക്ക് വന്നു അമ്മായിയും  

അമ്മാവനും കല്ലുവും ആയിരുന്നു അത്

തുമ്പിയുടെ കണ്ണുകൾ ആരെയോ തേടുന്നത് 

കണ്ടു അന്വേഷിച്ചളെ കാണാതായപ്പോൾ 

അവളുടെ മുഖത്ത് സങ്കടം വാരിവിതറി

പെട്ടന്ന്തെന്നെ ഒരു ബുള്ളറ്റ് ന്റെ ശബ്‌ദം കേട്ടു

ആ ഭാഗത്തേക്ക് നോക്കുമ്പോൾ ദാ വരുന്നു

അപ്പുവേട്ടൻ. അപ്പുവേട്ടനെ കണ്ടതും

തുമ്പിയുടെ മുഖം ചുവന്നു തുടുത്തു പെണ്ണിന്റെ

സന്തോഷം ഒന്നു കാണണം. ഞാൻ ഒന്നു 

ആക്കി ചുമച്ചു അപ്പോഴാണ് അവൾ 

അപ്പുവേട്ടന്റെ മേലിൽ നിന്ന് ഒന്നു കണ്ണെടുത്തു

എന്നെ ഒന്നു നോക്കി കണ്ണുരുട്ടി ഞാൻ ഒന്നു

ആക്കി ചിരിച്ചു അമ്മായിയും അമ്മാവനും

വന്ന അകത്തേക്ക് വിളിച്ചു ഞങ്ങൾ എല്ലാവരും

കയറി മുത്തശ്ശിക്ക് വാങ്ങിയ ഡ്രസ്സ്‌ ഒക്കെ

കൊടുത്തു ചായകുടി ഒക്കെ കഴിഞ്ഞു

മുത്തശ്ശിയെ കൊണ്ട് കേക്ക് മുറിപ്പിച്ചു  

അങ്ങനെ അച്ഛനും അമ്മയും മുത്തശ്ശിയും

മുത്തശ്ശനും അമ്മയും അമ്മാവനും ഒക്കെ

ഇരുന്നു ഓരോന്ന് പറഞ്ഞു തുടങ്ങി അങ്ങനെ

ഞനും തുമ്പിയും ബാൽക്കണി യിലേക്ക് പോയി

പിന്നാലെ കണ്ണേട്ടനും അപ്പുവേട്ടനും വന്നു 

അങ്ങനെ ഞാനും തുമ്പിയും ഓരോന്നിങ്ങനെ

പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അപ്പുവേട്ടൻ

തുമ്പിയെ വിളിച്ചു കൊണ്ടുപോയി ഞാൻ

ആണേൽ പോസ്റ്റ്‌ കണ്ണേട്ടൻ ഉള്ളത് 

കൊണ്ട്എല്ലാം പറയാം എന്നുവെച്ചു കണ്ണേട്ടാ...

അപ്പുവേട്ടന് തുമ്പിയെ ഇഷ്ടാണല്ലേ

കണ്ണേട്ടൻ : മ്മ്മ് 

അതെ കണ്ണേട്ടാ

കണ്ണേട്ടൻ :മ്മ്മ്

എനിക്കൊരാളെ ഇഷ്ടാണ്  കുട്ടിക്കാലം  തൊട്ടേ ഇഷ്ടാ


കണ്ണൻ : ആരാടി അവൻ 🤨അവൻ ന്ത്‌  

ചെയ്യുന്നു എവിടെയാ സ്ഥലം 

കല്ലു : എന്റെ പൊന്നു  കണ്ണേട്ടാ ഒന്നു ശ്വാസം

എടുത്തു പതുക്കെ ചോദിക്ക്  ഞാൻ

എവിടെയും   പോകില്ല  ഞാൻ  എല്ലാം

കണ്ണേട്ടനോട് പറയാം കുട്ടിക്കാലം തൊട്ടേ ആ

പൊടി മീശക്കാരൻ ചേട്ടനെ ആ കുഞ്ഞു

പാവാടകരി ഉള്ളിൽ കൊണ്ടു നടക്കുന്നതാ

അത് ആരു പറഞ്ഞാലും മാറ്റാൻ പറ്റില്ല 

കണ്ണേട്ടാ I love you so much എന്നിട്ട്  

കണ്ണേട്ടന് ഒരു ഉമ്മയും കൊടുത്ത് 

അപ്പോൾ തന്നെ ഒരു പടക്കം പൊട്ടുന്ന ഒരു

ശബ്ദവും ഒരുമിച്ചായിരുന്നു കല്ലുവിന്റെ 

കരണം നോക്കി കണ്ണൻ ആഞ്ഞടിച്ചു

പെട്ടന്നുള്ള അടിയിൽ കല്ലു വെച്ച് പോയി  

ഹൃദയം കിറിമുറിക്കുന്ന പോലെ തോന്നി ആ 

നിമിഷം താൻ ഇത്ര കാലവും ഉള്ളിൽ 

കൊണ്ടു നടന്നാൾ ഇങ്ങനെ 
 
 ഒരു പ്രവർത്തി ആൾടെ ഭാഗത്തു നിന്നു  

ഉണ്ടായപ്പോൾ താങ്ങാൻ പറ്റുന്നില്ല കല്ലു

ഒരുപാട് കരഞ്ഞു പിന്നെ മുഖം കഴുകി   

താഴത്തേക്ക് പോയി     

കല്ലുവിന്റെ മുഖം വാടിയത് കണ്ടിട്ട്   

എല്ലാവരും ചോദിച്ചു ന്തു പറ്റി കല്ലു മോൾക്ക്  

മുഖം ഒക്കെ വല്ലാതിരിക്കുന്നു എന്ന്കല്ലു  

അപ്പോൾ പറഞ്ഞു ഒന്നുമില്ല മുത്തശ്ശി 

ചെറിയ ഒരു തലവേന എന്ന് പറഞ്ഞു  

അമ്മയുടെ തോളിൽ കുറച്ച് സമയം 

ചാരിക്കിടന്നു പിന്നെ എണീച് കുളപ്പാടവിൽ 

പോയി ഇരുന്നു.




🍁🍁🍁🍁🍁 🍁 🍁🍁 🍁🍁🍁🍁🍁🍁🍁🍁🍁🍁




അപ്പുവിനോട് തുമ്പി പറഞ്ഞു അതെ 

ഇങ്ങനെ പോയാൽ ഇപ്പൊ ഒന്നും നിങ്ങൾക്ക്

എന്നെ ഇഷ്ടമാണെന്ന് പറയില്ല എപ്പോഴു 

എന്നോട് ഇങ്ങനെ വഴക്കിടാൻ മാത്രല്ലേ പറ്റു

തുമ്പി മുഖം വീർപ്പിച്ചു പറഞ്ഞു അത് കണ്ട് 

അപ്പു ചിരിക്കാൻ തുടങ്ങി. അപ്പോൾ അപ്പു

അവളെ ചേർത്തുപിടിച്ചു നെറുകയിൽ ഒരുമ്മ

കൊടുത്ത് രണ്ടുപേരും വാരി പുണർന്നു.

അപ്പോൾ കണ്ണൻ റൂമിലേക്ക് വന്നു 

അപ്പോൾ കാണുന്ന കാഴ്ച പിന്നെ

പറയണ്ടല്ലോ കണ്ണൻ ഒന്നും ആക്കി ചുമച്ചു 

താഴെ അന്വേഷിക്കുന്നുണ്ട് പോകാൻ

ആണെന്ന് തോന്നുന്നു.

അപ്പു കണ്ണനോടും തുമ്പിയോടും യാത്ര

പറഞ്ഞു താഴേക്ക് പോയി അച്ഛനും അമ്മയും

എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു 

കല്ലു എവിടെ അമ്മേ അപ്പു ചോദിച്ചു  

അമ്മ : കല്ലു ആ കുളപ്പാടവിൽ  

പോയിരിക്കുന്നുണ്ടാവും നീ ഒന്നു പോയി  

വിളിച്ചിട്ട് വാ അപ്പു
 
അപ്പു : ശരി,  

അപ്പു കുളപ്പാടവിലേക്ക് നടന്നു കരഞ്ഞു

ക്ഷീണിച്ച് മുട്ടിന്മേൽ മുഖം പുഴ്ത്തി  

കിടക്കുകയാണ് കല്ലു.

അപ്പു : കല്ലു നീ ന്താ ഇവിടെ വന്നിരിക്കുന്നത് 

അവിടെ അമ്മയും അച്ഛനും പോകാൻ വേണ്ടി

കാത്തു നിൽക്കുകയാ നീ വന്നേ, കല്ലുവിന്റെ 

കരഞ്ഞു കലങ്ങിയ കണ്ണും വാടിയ  മുഖവും 

കണ്ട് അപ്പു ഒന്നു ഭയന്നു 

ന്താ ഡാ ന്തുപറ്റി നിനക്ക്  

കല്ലു : ഒന്നും പറഞ്ഞില്ല...

അപ്പു.. കല്ലു വന്നേ വാ പോകാം 

അമ്മയായിരുന്നു വിളിച്ചത്

അപ്പു കല്ലുവിനെയും കൂട്ടി അവരുടെ  

അടുത്തേക്ക് പോയി

കല്ലുവിന്റെ കരഞ്ഞു വാടിയ മുഖം കണ്ട്   

കണ്ണന് ന്തോ താൻ അവളെ 

അടിക്കണ്ടിയിരുന്നില്ല എന്ന് തോന്നി ഉള്ളിൽ

ഒരു നീറ്റൽ അനുഭവ പെട്ടും 

കല്ലു ആരെയും നോക്കാതെ കാറിലേക്ക് 

കയറി അവിടെ നിന്ന് പോകുമ്പോൾ   

കണ്ണുകൾ അനുസരണ ഇല്ലാതെ

കരയുന്നുണ്ടായിരുന്നു , അത് ആരും 

കാണാതെ കല്ലു തുടച്ചു മാറ്റി.....

 അവിടെവച്ച് ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ

കൊണ്ടാണ് കല്ലു അവിടെ നിന്ന് ഇറങ്ങിയത്..... 😔





🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁






തുടരും...........

















































ഇഷ്ടപ്പെട്ടാൽ comments ചെയ്യൂ................ 😊


 Support ചെയ്യണേ എല്ലാരും