എന്റെ വണ്ടി ആശ്വാസിന്റെ ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു.
തുടരുന്നു.....
ഞാൻ കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി. ഹോസ്പിറ്റലിന്റെ പടിയിലേക്ക് കാൽ വച്ചതേ ഓർമ്മയുള്ളൂ അപ്പോഴേക്കും ഞാൻ നിലം പതിച്ചു കൂടാതെ എന്തോ ഒരു ഭാരം അനുഭവപ്പെട്ടു. ഞാൻ കണ്ണു തുറക്കുമ്പോൾ എന്റെ ഷർട്ടിൽ പ്പിടിച്ചിരിക്കുന്ന രണ്ടുകൈകളാണ് കണ്ടത്. മുഖം എന്റെ നെഞ്ചിൽ അമർത്തി വച്ചിരിക്കുകയാണ്. 🙄🙄🙄
അപ്പോഴേക്കും അറ്റണ്ടറും സെക്യൂരിറ്റിയും വന്നു ഞങ്ങളെ പിടിച്ചെഴുന്നേൽപ്പിച്ചു.
എന്നിട്ടും അവൾ എന്റെ നെഞ്ചിൽ നിന്നും അടർന്നു മാറിയില്ല.അവർ ഒരു വിധത്തിൽ അവളെ എന്നിൽ നിന്നും പിടിച്ചു മാറ്റി അപ്പോഴാണ് ഞാൻ ആ മുഖം കാണുന്നത് ഇരുപതു വയസ്സ് പ്രായം തോന്നിക്കും.
ഇരു നിറമാണെങ്കിലും കാപ്പിപ്പൊടി കണ്ണുകളാണ് എന്നാൽ ആകണ്ണുകളിൽ ഉറക്കം നഷ്ടപ്പെട്ടപോലെ കൺ തടങ്ങൾ കരുവാളിച്ചിരുന്നു.ചുരുണ്ടു ഇടത്തൂർന്നമുടി അഴിഞ്ഞുലഞ്ഞിരുന്നു 🙁
അവൾ നിറഞ്ഞ കണ്ണുകളാൽ എന്നെ തൊഴുതു 🙏 എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷിക്കണമെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു ആ കണ്ണുകൾ.
ആരാണെന്നോ ഏതാണെന്നോ അറിയാത്ത അവളുടെ അവസ്ഥ കണ്ടപ്പോൾ ഞാൻ എന്റെ വിഷമങ്ങൾ മറന്നത് പോലെ.അവളെ അവർ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടുത്തെ ഒച്ചപ്പാട് കേട്ടു ഹരി ഇറങ്ങി വന്നു.
ഞാൻ ചോദിച്ചു ഏതാണ് ഹരി ആ പെൺകുട്ടി? 🙁
ഹരി -നീ വാ ഞാൻ പറയാം
മിനിഞ്ഞാന്ന് വൈകിട്ടു ഞാൻ ഫാമിലിയുമായി മൂവി കണ്ട് തിരിച്ചു വരുന്ന വഴിക്കു നല്ല മഴ ആയിരുന്നു.തിമിർത്തു പെയ്ത മഴയിൽ കാഴ്ച അവ്യക്‌തമായിരുന്നു ഞാൻ സാവകാശം ആണ് ഡ്രൈവ് ചെയ്തത് കുട്ടികൾ രണ്ടാളും ഉറങ്ങിയിരുന്നു. സുമ പറഞ്ഞതാണ് മഴ കഴിഞ്ഞു പോകാമെന്നു. എന്റെ ഓവർ കോൺഫിഡൻസ് കാരണമാണ് ഞങ്ങൾ തിരിച്ചത്.പെട്ടെന്നു എന്തോ ഒന്നിൽ വണ്ടി തട്ടിയത് പോലെ തോന്നി. ഞാനും അവളും പേടിച്ചുപോയി. വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി നോക്കുമ്പോൾ ഒരു പെൺകുട്ടിയാണ്. പെട്ടന്നുള്ള ഷോക്ക് മൂലം ബോധം പോയതാണെന്ന് മനസ്സിലായി ഉടനെ ആകുട്ടിയെ വണ്ടിയിൽ കയറ്റി ഇങ്ങോട്ടേക്കു കൊണ്ട് വന്നു.
തുടരും....