തുടർന്ന് വായിക്കുക...............
പറന്നു പോയ കിളികളെ വാരികൂട്ടി ഞാൻ
ഇങ്ങനെയും വായ്നോക്കാം എന്ന് പഠിച്ചു .
ദേ അധിയേട്ടാ അമ്പലമാണ്.
ഞാൻ പറഞ്ഞു .
അതെ അമ്പലത്തിൽ ആണ്. അമ്പലത്തിൽ അല്ലേ മോളെ
ഇങ്ങനെ വായ നോക്കാൻ പറ്റുള്ളൂ.
വേറെ എവിടെയെങ്കിലും ആണ്
എങ്കിൽ തല്ലു വരുന്ന വഴി അറിയില്ല.
അമ്പലത്തിൽ ആണ് എങ്കിൽ കാക്ക
പറന്നു പോയത് നോക്കി നിന്നതാണ്
എന്ന് പറഞ്ഞെങ്കിലും രക്ഷപെട്ടാ
നീ എന്റെ കോണ്സെന്ട്രേഷൻ
കളയല്ലേ. ഒരാള് പോലും miss ആവാൻ പാടില്ല.
എന്നലാ ഒരു ആത്മസംതൃപ്തി കിട്ടുകയുള്ളൂ
ആദിയേട്ടൻ വലിയ കാര്യത്തിൽ എന്നെ പുച്ഛിച്ചു പറഞ്ഞു
എങ്കിൽ ഇവിടെ കാക്ക പറന്നു
പോവുന്നതും നോക്കി നിന്നോ ഞാൻ പോണു .
എന്നും പറഞ്ഞു ഞാൻ നടന്നു.
അയ്യോ പോവല്ലെ ഞാനും വരുന്നു.
ആദിയേട്ടൻ നടന്നു വിളിച്ചു പറഞ്ഞു
ഇപ്പൊ എന്തെ...
കാക്ക പറന്നു പോയോ. ഞാൻ
ചോദിച്ചു.
ഇല്ല.
ആ കാക്ക അതിന്റെ കണവന്റെ
കൂടെ പോയി.
ഇനി അകത്തു വലാ മഞ്ഞ കിളി
ഉണ്ടെങ്കിലോ. എനിക്ക് ഏതായാലും മതി
ആദിയേട്ടൻ വിടുന്ന ലക്ഷണം ഇല്ല്യ.
അതുകൊണ്ട് ഞാൻ മറുപടി പറയാതെ നടന്നു.
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
ഞങ്ങള് രണ്ടുപേരും തൊഴുതു ബാക്കി ഉള്ളവരെ അനേഷിച്ചു നടന്നു.
അവരെ കാണാനുമില്ലലോ ഇവര് ഇത്
എവിടെ പോയി.
ഞാൻ അധിയേട്ടനോട് ചോദിച്ചു.
എനിക്ക് എങ്ങനെ അറിയാനാ അവര് എവിടെ പോയി എന്ന്.
ആദിയേട്ടൻ സ്പോട്ടിനു പുച്ഛിച്ചു തള്ളി
ഞങ്ങള് തപ്പി തിരയാൻ തുടങ്ങി.
കിട്ടി.. കിട്ടി കിട്ടി............ഹയ്യമ്മ......ഹയ്മ്മ
ഓ അവസാനം കിട്ടി...
ആദിയേട്ടൻ കാറി കുവി.
എന്നിട്ട് എവിടെ. ഞാൻ ചോദിച്ചു.
ദാ അവിടെ നോക്ക് എന്റെ മഞ്ഞകിളി.... 🐥
മഞ്ഞകിളി യോ... എവിടെ ഞാൻ കണ്ടില്ലല്ലോ.
ഓ ദാ അവിടെ നോക്കടി തവളക്കണ്ണി 😏.
ആദിയേട്ടൻ എന്നെ പിടിച്ചു തിരിച്ചു നിർത്തി പറഞ്ഞു.
അതിന് അത് പച്ച ചുരിദാർ ഇട്ട കിളി അല്ലേ. ഞാൻ നിഷ്കളങ്കമായി ചോദിച്ചു.
ഓ ഇവളെ കൊണ്ട്.
പച്ച ആയാലും മഞ്ഞ ആയാലും നല്ല ചുന്ദരി കിളി അല്ലേ.
ആദിയേട്ടൻ ഒരു പുട്ടി ഭുതത്തെ ചുണ്ടി കാണിച്ചു പറഞ്ഞു.
Oh ഒരു കുന്ദരി.
വൈറ്റ് വാഷിൽ വീണത് പോലെ ഇണ്ട്. ഞാൻ പുച്ഛിച്ചു തള്ളി.
(ഒടുക്കത്തെ makeup ഇട്ട് ഒരു പച്ച ചുരിദാർ കാരി അവിടെ പായസം വാരി മുണുങ്ങുണ്ട്. അയിനെ കണ്ടിട്ടാണ് മഞ്ഞക്കിളി ചുന്ദരി എന്നൊക്കെ പറയുന്നേ.
എന്താടി നിനക്ക് ഇത്ര പുച്ഛം .
ആദിയേട്ടൻ രണ്ടു ലോഡ് പുച്ഛം ഇട്ടു കൊണ്ട് ചോദിച്ചു.
എന്തെ എനിക്ക് പുച്ഛിച്ചുടെ ഞാനും പുച്ഛിച്ചു ചോദിച്ചു .
അല്ല പിന്നെ.
എന്താ നിങ്ങള് രണ്ടു പേരും നിന്ന് പുച്ഛിക്കുന്നെ.🤨🤨
ദേ അവിടെ അച്ചാച്ചൻ നിങ്ങളെ അനേഷിക്കുന്നു. കീർത്തി ചാടി തുള്ളി വന്നു പറഞ്ഞു.
ഞങ്ങള് പുച്ഛിക്കുന്നതിന്നു
അയിന്.....നിയെ എന്തിനാ പുച്ഛിക്കുന്നെ..... ആദിയേട്ടൻ കീർത്തിക്കിട്ട് ഒന്നു താങ്ങി.
ഞാനും ചിലപ്പോ വെറുതെ നിന്നു പുച്ഛിക്കും അല്ലെങ്കിൽ അധിയേട്ടനുമായി നിന്നു പുച്ഛിക്കും. അയിന് നീ എന്തിനാ പുച്ഛിക്കുന്നെ എന്ന് പറഞ്ഞു ഞാനും തിരിച്ചു പുച്ഛിച്ചു 😁.
അയിന് ആരാ ഇവിടെ പുച്ഛിച്ചേ എന്നാ കണക്കിനു പറന്നു പോയ കിളികളെ നോക്കി കീർത്തി നിന്നു.🤔
ഞാനും അധിയേട്ടനും ഒന്നു പുച്ഛിച്ചു😏 മറ്റുള്ളവരുടെ എടുത്തേക്ക് നടന്നു.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഇവര് ഇത് എവിടെ പോയി. നോക്കാൻ പോയ ആളെ കാണാനും ഇല്ല്യല്ലോ. ഇനി നമ്മള് നോക്കാൻ പോവേണ്ടി വരുവോ .
അഞ്ജലി പറഞ്ഞു
ഏയ്യ് മൂന്നും അഡാർ items അല്ലേ കൊണ്ട് കളഞ്ഞാലും വഴിതെറ്റിയാലും വന്നോളും .
എനിക്ക് അതല്ല ടെൻഷൻ ആ കിളവനെ പൂജ എടുത്ത് ഇട്ടു അടിക്കു വോ എന്ന് ഓർത്താ.
കഴിഞ്ഞത്തിന്റെ മുൻപത്തെ പ്രാവശ്യം അങ്ങേരുടെ കണ്ണിൽ പൂഴി മണ്ണ് വാരി എറിഞ്ഞാ മുതലാ.
ഇപ്രാവിശ്യം ഡബിൾ ഡോസ് ആവും കൊടുക്കാ...
എനിച്ചു ഓർക്കാൻ കൂടി വയ്യ
(അച്ചു ) ഗോവിന്ദൻ പണിക്കരെ ചുണ്ടി കാണിച്ചു പറഞ്ഞു.
എനിക്കും ടെൻഷൻ ഇല്ലാതെയില്ല.പാറു അച്ചുന്റെ വാക്കുകൾ പിന്താങ്ങി പറഞ്ഞു
👺👺👺👺👺👺👺👺👺👺👺
Alooo.........
വന്നു ഞാൻ.............😎
പൂജ ഓടി വന്നു അഞ്ജലി and teams നോട് പറഞ്ഞു.
Mmm..............എല്ലാവരും ഒരു കുരുത്തം കെട്ട ചിരി ചിരിച്ചു കൊണ്ട് മൂളി .
ആ പണിക്കരെ പറഞ്ഞോള്ളൂ എല്ലാവരും എത്തി.
കീർത്തിയെയും അധിയേട്ടനെയും നോക്കി അച്ചാച്ചൻ പണിക്കരോട് പറഞ്ഞു.
Mmmm..........
പണിക്കര് കനത്തിൽ ഒന്നു മൂളിയിട്ട് കവടി പരത്താൻ തുടങ്ങി.
പരത്തി പരത്തി ഇരുന്നു നാല് എണ്ണം അങ്ങോട്ടും ഇങ്ങോട്ടും പരത്തിവച്ചു.
ഇങ്ങേർക്ക് ചപ്പാത്തി കോല് അടുത്ത പ്രവേശ്യo വാങ്ങിച്ചു കൊടുക്കണം.
അങ്ങേരുടെ പരത്തല് കണ്ടു പൂജ അച്ചുന്റെ ചെവിയിൽ പറഞ്ഞു.
ഒന്നു മിണ്ടാതിരി.... അച്ചു കലിപ്പിട്ടു പറഞ്ഞു.😠
പൂജ തിരിച്ചു പുച്ഛിച്ചു.
കിളവന്റെ (ഗോവിന്ദൻ പണിക്കർ )
ഉശാൻ താടി കത്തികാനുള്ള plan ആലോചിച്ചു നിന്നു.
തുടരും...................
😈 VM ഡാകിനി 😈
ആരെങ്കിലും കഥ വായിക്കുന്നുടെങ്കിൽ
plz write review.
Ente കഥ വായിച്ചു ഞാൻ തന്നേ സൂപ്പർ എന്ന് എത്ര പ്രവിശ്യമാ പറയാ
ente കഥ ഇങ്ങനെ പുകഴ്ത്തി പറയാൻ ഞാൻ മാത്രം ഉള്ളു.
വായിക്കുന്ന നിങ്ങൾക്ക് നാണം ഉണ്ടെങ്കിലും എഴുതുന്ന എനിക്ക് നാണം ഇല്ല്യ.
അതുകൊണ്ട് പറയാ. കഥ നല്ലതാണെങ്കിൽ ആണ് എന്ന് പറ. ഇല്ലെങ്കിൽ അല്ല എന്ന് പറ.
" ഞാൻ തന്നെ കഥ എഴുതും ഞാൻ തന്നേ ഇരുന്നു വായിക്കും ".
ഇതാ ഇപ്പൊ എന്റെ അവസ്ഥ.
ഒരാളെങ്കിൽ ഒരാള് വായിച്ചു റിവ്യൂ
തരണം . Plz