Aksharathalukal

ലാസ്റ്റ് പാർട്ട്‌

അമ്പലത്തിൽ അച്ചുവും അമ്മുവും പാറുവും പ്രാർത്ഥനക്കായി തൊഴുതു നിന്നു...

എല്ലാവരുടെയും പ്രാർത്ഥന കഴിഞ്ഞിട്ടും പാറു വിന്റെ കഴിഞ്ഞിരുന്നില്ല...

കുറച്ചു കഴിഞ്ഞു അവൾ കണ്ണ് തുറന്നതും കണ്ണിനുള്ളിൽ ഒരു പ്രകാശം വന്ന പോലെ തോന്നി അവൾക്ക്... പിന്നീട് അവളുടെ പുഞ്ചിരിയിൽ വിത്യാസം വന്നു തുടങ്ങി....

എല്ലാവരും ഒരുമിച്ചു നിന്ന് ഉത്സവത്തിന്റെ ചടങ്ങുകൾ കാണുന്ന തിരക്കിൽ ആണെങ്കിലും അർജുനും അനിയും പാറുവിനെ ആണ് ശ്രദ്ധിക്കുന്നത്...

അവളിലെ മാറ്റങ്ങൾ അവർ പെട്ടെന്ന് മനസിലാക്കി....


 

ശങ്കരന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ അയാൾ വാസുമതിയുടെ കൂടെ നിൽക്കുന്ന പാറുവുന്റെയും ഒക്കെ കൂട്ടത്തിലേക്ക് വന്നു....

ഉത്സവത്തിന്റെ അവസാനഘട്ടത്തിൽ... ദേവിയുടെ വാളും ചിലങ്കയും ഭക്തരുടെ അടുത്തേക്ക് കൊണ്ട് വരുന്നുണ്ടായിരുന്നു... അത് പാറുവിനു അടുത്ത് എത്തിയതും അവൾ ആ വാൾ വലിച്ചെടുത്തു.....

ശങ്കരനെതിരെ തിരിഞ്ഞു.....

 

 

മോളെ പാറു എന്ത് പറ്റി നിനക്ക് നി എന്താ ഈ കാണിക്കുന്നേ.... (വസുമതി..)

ശങ്കരാ തനിക്കറിയോ എന്നെ 😡😡.... താൻ മറന്നോ.... താൻ കൊന്നു കളഞ്ഞ തന്റെ സുഹൃത്തിനെ ഓർമ ഉണ്ടോ തനിക്ക്... സ്വത്തിന് വേണ്ടി താൻ കൊന്നു കളഞ്ഞില്ലേ അദ്ദേഹത്തെ...

പിന്നെയും നി വെറുതെ വിട്ടോ.... അദേഹത്തിന്റെ ഭാര്യയെയും മകളെയും കൂടെ ഉപദ്രവിക്കാൻ ശ്രമിച്ചില്ലേ നീ...

ഉഗ്രരൂപീയായ കാളിയുടെ ഭവമായിരുന്നു അവൾക്ക് അപ്പോൾ....

ശങ്കരന്റെ തെറ്റുകൾ എണ്ണി എണ്ണി പറഞ്ഞ ശേഷം അവൾ അയാളെ കുത്തി വീഴ്ത്തി.. പിന്നാലെ അവൾ ബോധരഹിത ആയി...

നാളുകൾക്ക് ശേഷം.....

ആ സംഭവത്തിന്‌ ശേഷം ശങ്കരന്റെ കുടുംബക്കാർ ഒരു കേസിനും പോയില്ല.. അയാൾ ചെയ്ത തെറ്റിന്റെ ഫലമാണ് എല്ലാമെന്ന് അവർ ഉറപ്പിച്ചു....

പാറുവിനു ഒന്നും ഓർമ ഇല്ലായിരുന്നു... പിന്നീടൊന്നും ഒരു സ്വപ്നവും അവളെ അലട്ടിയിരുന്നില്ല...

അവൾ പഴയപോലെ ക്ലാസ്സിൽ പോയി തുടങ്ങി... അവളുടെ കൂട്ടുകാരും അവളെ ഒറ്റപെടുത്തിയില്ല... സിദ്ധു പോലും....

അവർ ചിരിച്ചു കളിച്ചു ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ആണ്... അനി അന്ന് പറഞ്ഞ സർപ്രൈസ് അവളെ കാത്തിരുന്നത്....

ഇന്നേക്ക് രണ്ട് ആഴ്ച കഴിഞ്ഞ് അനിയുടെയും പാറുവിന്റെയും കല്യാണം....

🥰🥰🥰🥰💞💞💞💞💞.......
 

കഥ ഇവിടെ അവസാനിക്കുന്നില്ല...... പാറുപോലും അറിയാതെ അവളുടെ ദൈവങ്ങൾ അവളുടെ അച്ഛന്റെ കൊലപാതകിക്ക് ശിക്ഷ വിധിച്ചിരിക്കുന്നു.....

ഇനി അനിയും പാറുവും സന്തോഷത്തോടെ ജീവിക്കട്ടെ.....
 

End.......