Aksharathalukal

അർജുന്റെ ആരതി 29

                         ഭാഗം - 29
                    അർജുന്റെ ആരതി 

ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യണമെന്നുറപ്പിച്ചു കൊണ്ട് അവളുടെ പിന്നാലെ അവനും കോളേജിലെത്തി.

കോളേജിൽ, പരീക്ഷചൂട് തലയ്ക്ക് പിടിച്ചിരിക്കുന്ന സമയമായതു കൊണ്ട് പൊതുവേ നിശബ്ദത അനുഭവപ്പെട്ടു.
ക്യാമ്പസിനുള്ളിൽ അധികം ആരുമില്ല, പേരിന് രണ്ടധ്യാപകരും അനദ്ധ്യാപകരുമുണ്ട്. ആകെയൊരു മൂകതയാണ് മുന്നോട്ടു ചലിക്കാൻ തോന്നില്ല, എങ്കിലും ക്ലാസ്സ്‌ റൂം ലക്ഷ്യമാക്കി അവൻ നടന്നു. 

ക്ലാസ്സ്‌ റൂം എത്തുന്നതിന് മുൻപേ, ആരെയും അലോരസപ്പെടുതാത്ത കൂവി വിളികളും ആർത്തിരമ്പുന്ന കൂട്ടചിരിയും അവൻ കേട്ടു.

അവൻ പ്രതീക്ഷിച്ച പോലെ ആരതിയും കൂട്ടുകാരും ക്ലാസ്സ്‌റൂമിൽ തകർക്കുവായിരുന്നു.

"വളയൊന്നിതാ കളഞ്ഞു കിട്ടി
കുളക്കടവിൽ കിടന്നു കിട്ടി
നീലനിലാവിൽ തിളങ്ങും വള
നല്ല വലം പിരി ശംഖുവള
തങ്കമുരുക്കിയ തിങ്കൾ വള
താളക്കുടുക്കമേൽ തട്ടും വള"

"ആഹാ! നല്ല പഠിത്തം, എല്ലാത്തിനും ട്രോഫി കിട്ടും." അർജുൻ കൂട്ടുക്കാരെ കളിയാക്കി.

അർജുൻ!

"തത്തിനത്തോം തകതിമി തത്തിനതോം 
കൊട്ടെടാ കൊട്ടെടാ കൊട്ടെടാ"
സഹപാഠിയെ കണ്ടതും എല്ലാവർക്കും സന്തോഷമായി. അതുകൊണ്ട് അവസാനവരി അവൻ പ്രേത്യക ഭാവത്തിൽ അവർ നൽകി.

അവനെ കണ്ടതിന്റെ അമ്പരപ്പൊന്നും ആരതിയിൽ ഉണ്ടായിരുന്നില്ല. ക്ലാസ്സിൽ ബോയ്സില്ലാത്തതിന്റെ കുറവ് ഗേൾസ് നികത്തുന്നതിന്റെ ആഘോഷരാവ് പൂർത്തിയാവുന്നതിന് മുൻപേ,അവളതിൽ നിന്നെല്ലാം മാറി നിന്നു തിരികെ പോകാനൊരുങ്ങി.

"അർജുൻ, പഠിച്ചു കഴിഞ്ഞോ? "പൂജ ചോദിച്ചു.

"എക്സാമിന്റെ തലേന്ന് എനിക്കൊരു ഉഷാർ വരൂ. "അവിടിരുന്ന പുസ്തകം വെറുതെ മറിച്ചു നോക്കി അർജുൻ പറഞ്ഞു.

"അത് എല്ലാവർക്കും അങ്ങനെയാണ്‌."
അബിയത് ശരിവെച്ചു .

" നിങ്ങളുടെ പഠിത്തം കഴിഞ്ഞോ? "അവൻ ചോദിച്ചു.

"ഞങ്ങൾ കുറച്ചു വർക്ക്‌ഔട്ട് ചെയ്തു, സീരിയൽ കഥ പറഞ്ഞു നേരം കളഞ്ഞു."അവർ പറഞ്ഞു 

"ഇത്രയും മതി എക്സാം തക്രിതിയായി എഴുതാൻ. ആരതി നമ്മുക്ക് പോകാം." അവൻ അവളോടായി ചോദിച്ചു.

"ദാ വരുന്നു അർജുൻ."

വിളികേൾക്കാൻ കാതോർത്തവൾ നിൽക്കുവായിരുന്നുവോ അവനൊരു അതിശയം തോന്നി.

എല്ലാവരോടും യാത്ര പറഞ്ഞവർ ഇറങ്ങിയതും പിറകിൽ നിന്നൊരു അലമ്പ് ഗാനം.

രാമാ ശ്രീരാമാ....
കൂടെവരുന്നൂ നിൻ പ്രിയാ...
നീ പോകും വഴിയെല്ലാം
ഈ സീത വരും കൂടെ...

നല്ല കൂട്ടുക്കാർ അവരേ കൊണ്ട് ഇത്രേ പറ്റിയൊള്ളു....

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഈ സ്നേഹത്തിന് പകരം വയ്ക്കാൻ നാണത്തിൽ കലർന്നൊരു ചിരി മാത്രമേ അർജുന്റെ ആരതിയുടെയും പക്കൽ ഉണ്ടായിരുന്നുള്ളൂ.

ക്യാമ്പസിന്റെ ഇടനാഴികൾ വിട്ടകന്നു പോകാൻ അവരാഗ്രഹിച്ചു.

"നീ എന്നെ പ്രതീക്ഷിച്ചിരുന്നോ?" അവൻ ചോദിച്ചു. 

"ഞാൻ പ്രതീക്ഷിച്ചു നീ വരുമെന്ന്. നിനക്ക്  എന്തോ എന്നോട് പറയാനില്ലേ? എനിക്ക് അങ്ങനെ തോന്നി. "

"പ്രധാനപ്പെട്ടൊരു കാര്യം നിന്നോട് പറയാനുണ്ട്. അതിനേക്കാളുപരി എന്റെ പ്രിയപ്പെട്ട കൂട്ടുക്കാരിയോടൊപ്പം ഈ ക്യാമ്പസിൽ ചിലവിടുന്ന ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്. അതൊന്നു കൊണ്ട് മാത്രമാണ് നിന്നെ പിന്തുടർന്ന് ഞാനെത്തിയത്."

ആരതിക്ക് സന്തോഷമായി അതോടൊപ്പം അവളുടെ കുഞ്ഞുമനസ്സിലേ കള്ളത്തരങ്ങളും തലപൊക്കി. 

"അർജുൻ, ക്യാൻ ഐ ഹോൾഡ് യുവർ ഹാൻഡ്‌സ്! "

അവൻ അവൾക്കു നേരെ കൈകൾ നീട്ടി. 

ഇഷ്ടമുള്ളയാളുടെ, അനുവാദം വാങ്ങാതെ തന്നെ കൈകൾ കോർത്തു പിടിക്കുമ്പോൾ അയാൾക്ക് നമ്മളെ ഇഷ്ടമാണോ എന്നറിയാൻ സാധിക്കും. നമ്മുടെ കൈ ചേർത്ത് പിടിച്ചാൽ... നോ ടെൻഷൻ, അവർ നമ്മുടേതാണ്. തട്ടി മാറ്റിയാലോ, കൈപെട്ടെന്ന് പിൻവലിച്ചാല്ലോ? ഇഷ്ടമല്ല എന്നാണ് അർഥം. അവർക്ക് നമ്മുടെ കൂടേ നേരം ചിലവിടാൻ തീരെ താല്പര്യമില്ല. 

കൈവിടാതെ മുറുകെ പിടിക്കുവാണെങ്കിലോ! ഈ ലോകം തന്നെ മറന്ന് സഞ്ചരിക്കുവാണെങ്കിലോ! അവരുടെ ലോകം നമ്മളാണ്.

അതാണ് ആരതിയുടെ കൈകോർക്കൽ പദ്ധതിയുടെ ദുരുദ്ദേശം. അനുവാദം വാങ്ങേണ്ടവരിൽ നിന്ന് ഇപ്പോൾ അനുവാദം വാങ്ങിയല്ലേ പറ്റൂ...

അവർ തുല്യശക്തരേ പോലെ കൈകൾ കോർത്തിണക്കി ക്യാമ്പസിന്റെ വിജനതയിലേക്ക് നടന്നു തുടങ്ങി. കുറച്ചു ദൂരം പിന്നിട്ടുവെങ്കിലും കൈകൾ വിടാൻ അവൻ തയ്യാറായില്ല.




"എക്സാം എഴുതാനുള്ള കൈയാണ്‌ ഇവൻ പിടിച്ചുമുറുക്കിയൊടിക്കുമോ? ദൈവമേ!!!ക്യാമ്പസ് റോഡ് കഴിയാറായി, ആരെങ്കിലും കണ്ടാൽ പ്രശ്നമാകും... അർജുന്റെ മുഖത്തേക്ക് ആരതി ദയനീയമായി നോക്കി.

അവിടെ കൈവിടാനും ഈ നടത്തം അവസാനിപ്പിക്കാനുമുള്ള ഉദ്ദേശമില്ല എന്നത് വ്യക്തം.

"നീ എന്നെയും കൊണ്ട് എങ്ങോട്ടാണീ പോകുന്നത്. നമ്മുടെ ക്യാമ്പസ്‌ റോഡ് കഴിഞ്ഞു. ഇനിയങ്ങോട്ട് ഹയർ സെക്കൻഡറിയുടെ ഏരിയയാണ്‌ നമ്മുക്കങ്ങോട്ട് പ്രവേശനമില്ല. " 

"നീ പഠിച്ച സ്കൂളോക്കെ എനിക്ക് കാണണം. ആരെങ്കിലും ഓടിക്കുന്ന വരെ നമ്മുക്ക് നടന്നിട്ട് വരാം."

"ഓടാൻ തയ്യാറായിട്ടാണല്ലേ വന്നത്...
നിന്നെ കണ്ട അന്ന് മുതൽ മനുഷ്യൻ നെട്ടോട്ടം ഓടാൻ തുടങ്ങിയതാണ്. അതൊക്കെ നിനക്ക് ഓർമ്മയുണ്ടോ?"

"It was a nice experience. അതുപോലെ എന്തെങ്കിലുമൊക്കെ ഇനിയും വേണം എന്ന വാശിയോടെ അവൻ അവളോടൊത്തു നടന്നു."

അവൾ പഠിച്ച സ്കൂൾ കോമ്പോണ്ട് കടന്നതും കണ്മുന്നിൽ ആയിരം മെഴുകുതിരികൾ കത്തി നിൽക്കുന്നത് കാണുമ്പോഴുള്ള അനുഭൂതി അവളിൽ ഉണർന്നു.

"കുറേ നാളായി ഞാനിങ്ങോട്ട് വന്നിട്ട്, ഇടയ്ക്ക് വരാൻ തോന്നും, പിന്നെ വേണ്ടാന്ന് വയ്ക്കും. " അർജുന്റെ കൈകളിൽ നിന്നു പിടിവിട്ട് പഴയ നല്ല ഓർമ്മകളിലേക്ക് ആരതിയുടെ മനസ്സെത്തി.

ഒരുപാട് ഇഷ്ടത്തോടെ അവിടുത്തെ ഓരോ കാര്യങ്ങളും അവൾ പറഞ്ഞുകൊണ്ടിരുന്നു.
അവളുടെ മനസ്സിന്റെ സന്തോഷം ഇവിടെ തന്നെയെന്നു അവനുറപ്പാക്കി. ദിയയേ കുറിച്ചായിരുന്നു അവൾക്കവിടെ സംസാരിക്കാനേറേയുണ്ടായിരുന്നത്.

"ദിയ "അതാണ് അവളുടെ ഓർമ്മകളിലേ, ഏറ്റവും വീര്യമേറിയതെന്ന് അവൻ തോന്നി.

"ഇവിടെയൊരു അത്തിമരമുണ്ടായിരുന്നു. അതായിരുന്നു  ദിയയുടെ പ്രിയപ്പെട്ട സ്ഥലം. മിക്കവാറും ഒഴിവു വേളകളിൽ അവളിവിടെ വന്നിരിക്കും. ആരെങ്കിലും അവളുടെ സ്ഥലം കൈയടക്കിയെങ്കിൽ അന്നിവിടെ പൂരമായിരിക്കും." ആരതി എന്തൊക്കെയോ ഓർത്തു സ്വയം മറന്നു ചിരിച്ചു.

" ദിയ ഇവിടിരുന്ന് എന്ത് ചെയ്യുവായിരുന്നു ആരതി? " അർജുൻ ആകാംക്ഷയോടെ ചോദിച്ചു.

" അത് എനിക്കറിയില്ല അർജുൻ... ഡയറി എഴുതുവായിരുന്നുവെന്നു തോന്നുന്നു. 
ആരും അടുത്തേക്ക് ചെല്ലുന്നത് അവൾക്കിഷ്ടമല്ലായിരുന്നു. 

ഞാൻ മാറി ഈ തെങ്ങിൻ ചുവട്ടിലിരിക്കും. ഓലയും മടലുമൊക്കെ തലയിൽ വീഴുമെന്ന് പറഞ്ഞു ചേച്ചിമാർ എന്നെ കളിയാക്കും.
ഇന്നേവരെ ഒരു വെള്ളയ്ക്ക പോലും എന്റെ തലയിൽ വീണിട്ടില്ല."

"ഡയറി എഴുതുന്നത് നല്ലതാണ് ആരതി. നിന്റെ മണ്ടയ്ക്കുള്ളില്ലേ ഓരോ കാര്യങ്ങൾ എഴുതിവയ്ക്ക്. ആത്മവിശ്വാസം കൂട്ടുന്ന കാര്യങ്ങൾ, ലക്ഷ്യങ്ങൾ അങ്ങനെയൊക്കെ...ഭാവിയിലത് ഉപയോഗമുള്ള ഒന്നായി മാറിയാലോ! ഒരു നല്ല ആത്മകഥ! "

"വെൽ അർജുൻ! യുവർ ഐഡിയ ഈസ്‌ ഗുഡ്. അവൾ താടിക്ക് കൈകുത്തി കൊണ്ടാലോചിച്ചു പറഞ്ഞു. "തെങ്ങിൻമൂട്ടിൽ ആരതി" എന്റെ ആത്മകഥയ്ക്ക് ഇടാൻ പറ്റിയ പേര്. 

പക്ഷേയത് വർക്ക്‌ഔട്ടാകില്ല. എന്റെ കഥ! കേൾക്കുന്നവർ കരഞ്ഞു പോകുന്ന കഥ! എന്തിന് വെറുതെയൊരു ക്രൂരത, ആൾക്കാർ വല്ല ബോബനും മോളിയുമൊക്കെ വായിച്ചു രസിക്കട്ടെ....

അവൾവീണ്ടും പഴയ ഓർമ്മകളിലേക്ക് വന്നു. ഞങ്ങളിവിടെയൊക്കെ ചുറ്റി നടന്നു, ആറു മണിയാകുമ്പോൾ വീട്ടിലെത്തും." മറയ്ക്കാനുള്ളതൊക്കെ മറച്ചു പിടിച്ചു വളരെ ബുദ്ധിപൂർവ്വം അവളാ കഥ ഭംഗിയായി പറഞ്ഞവസാനിപ്പിച്ചതായി അവൻ തോന്നി. 

"ദിയയെ കുറിച്ച് ഞാൻ കുറച്ചൊക്കെ അറിഞ്ഞു... അതൊക്കെ വാസ്തവമാണോ എന്നറിയില്ല." അർജുൻ സംശയത്തോടെ ചോദിച്ചു.

"ദിയ പാവമായിരുന്നു. ഈ കോളേജിന്റെ അനന്തരാവകാശിയാണവൾ, എന്നൊരു ഭാവമേ അവൾക്കില്ലായിരുന്നു പക്ഷേ മറ്റുള്ളവർ അവളെ അങ്ങനെ കണ്ട് ഒറ്റപ്പെടുത്തി. അതിലവൾക്ക് വല്ലാത്ത വിഷമമുണ്ടായിരുന്നു. വല്യവീട്ടിലേ പിള്ളേരുടെ കൂടേ കൂടിയാൽ ചീത്തയാകുമെന്ന് എല്ലാവരും പറയില്ലേ?
അത്തരം ചില അസൂയ സംസാരങ്ങൾ ഇവിടെയുണ്ടായിരുന്നു. 

അവൾ ഇവിടുന്ന് സ്കൂൾ മാറി പഠിക്കാൻ പോയില്ലേ! എല്ലാവരും പറയുന്നത് ശരിവെച്ചു കൊണ്ടാണവൾ തിരികെയെത്തിയത്... ഇവിടേക്ക് തിരികെ വന്ന ദിയ, ഒരു ഒന്നൊന്നര ദിയയായിരുന്നു. എന്നോടുള്ള ഇഷ്ടത്തിന് മാത്രം ഒരു മാറ്റവുമുണ്ടായില്ല... അതായിരുന്നു ഏകആശ്വാസം." അവൾ ആശ്വാസത്തോടെ പറഞ്ഞു.

"നിന്നോടുള്ള ഇഷ്ടത്തിനു മാറ്റം സംഭവിക്കാൻ പാടാണ് ആരതി. ചിലപ്പോൾ മനപ്പൂർവം ഒഴിഞ്ഞുമാറി നിന്നെന്നു വരും.
പക്ഷേ നിന്നെ സ്നേഹിക്കാതിരിക്കാൻ ആർക്കുമാവില്ല. " അർജുൻ പറഞ്ഞു.

"ആണോ? അതൊരു പുതിയ അറിവാണല്ലോ അർജുൻ. ദിയയുടെ കാര്യത്തിൽ ഞാനത് ശരിവയ്ക്കും. ഒന്ന് പിണങ്ങിയിരുന്നപ്പോൾ പോലും എനിക്കെന്നും പറഞ്ഞവൾ ഒരുപാട് സമ്മാനങ്ങൾ കരുതിവയ്ക്കുമായിരുന്നു.

പക്ഷേയീ ഞാനോ? മറന്നു പോയി. വാക്കുകൾ കൊണ്ട് തീർത്തൊരു സൗഹൃദം
മാത്രമേ എന്റെയുള്ളിൽ ഉണ്ടായിരുന്നുള്ളൂ.
ഞാനവളുടെ സൗഹൃദത്തിന് യോഗ്യയല്ല,   
അവളുടേത് എന്നല്ല ആരുടേയും."

ആരതി വിഷമം കലർന്ന ചിരിയോടെ തുടർന്നു....

സൗഹൃദം,  പ്രണയം, ജീവിതം... ഇതൊക്കെയല്ലേ ജീവനുള്ള സമ്പാദ്യം.
സൗഹൃദം നഷ്ടമായി, പ്രണയം, ജീവിതം... ഇത് രണ്ട് ബാക്കിയുണ്ട്. അതിനി എന്താവുമോ? എന്തോ? എന്തായാലും അതിനെക്കുറിച്ച് ആലോചിച്ചു ഒരു പ്രഷർ ഉത്പാദിപ്പിക്കാൻ ഞാനൊരുക്കമല്ല .

"ഓക്കേ. ആരതി ഇട്സ് ഓവർ, ലെറ്റസ്‌ കം ടു ദി മാറ്റർ. ഞാൻ പറയാൻ പോകുന്ന കാര്യം,  നീ എങ്ങനെയെടുക്കുമെന്ന് ആലോചിച്ചു എനിക്കല്പം ആശങ്കയുണ്ട്." അവൻ ഗൗരവത്തിൽ പറഞ്ഞു.

"നീ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ എന്താ കാര്യമെന്ന് പറ?" അവൾക്ക്‌ ജിജ്ഞാസയായി. 

"നിനക്ക് നല്ല ടെൻഷനുണ്ടല്ലേ! " അവൻ ചെറുചിരിയോടെ ചോദിച്ചു.

"പിന്നില്ലാതെ, ആദിലേട്ടന്റെ കറന്റ്‌ അവസ്ഥയാകുമോ എനിക്കും എന്നൊരു പേടി ഇല്ലാതില്ല ." അവൾ സംശയം പങ്കുവെച്ചു.

" ഹേയ് അതൊന്നുമല്ല, അതോർത്തു നീ ഒരിക്കലും സങ്കടപ്പെടേണ്ട. ആരോടും പ്രണയബൾമ്പൊന്നും എന്റെയുള്ളിൽ മിന്നുന്നില്ല. എനിക്ക് നിന്നെ ഇഷ്ടമാണ് ആ ഇഷ്ടത്തിന് എന്റെയുള്ളിൽ ഒരു നിറമേയുള്ളൂ. നിനക്ക് മനസ്സിലാക്കാൻ കഴിയുന്ന നിറം. "അവൻ കൂട്ടിച്ചേർത്തു.

ആരതി ചെറുതായി മന്ദഹസിച്ചു.

"എനിക്ക് നിന്നെ പോലെ കഥ പറയാനൊന്നും അറിയില്ല ആരതി. പഴയതൊക്കെ ചിക്കിചിതയാനോ ഇഷ്ടമില്ലാത്തതൊക്കെ ഓർക്കാനോ താല്പര്യപ്പെടുന്നില്ല.

Past is past അതാണ് തത്വവും പക്ഷേ ചിലതൊക്കെ വീണ്ടും വർത്തമാനത്തിലും പിന്തുടരും. അതിലൊന്നു മാത്രം നീയിപ്പോൾ അറിഞ്ഞിരിക്കണം. എന്തിനാണ് ഞാൻ നിന്നിൽ നിന്ന് വിലങ്ങി പോയിരുന്നതെന്ന്.

നീ തനിച്ചിരിക്കുമ്പോൾ കൂടേ കൂട്ടണമെന്ന് എപ്പോഴും കരുതും. ഒരു തരത്തിൽ തനിച്ചിരിക്കുന്നതാണ് നല്ലത് എന്നും കൂടിരിക്കാൻ എനിക്കാവില്ലല്ലോ? പിന്നെന്തിനാണ് വെറുതെ മോഹങ്ങൾ നൽകുന്നത്.

എന്റെ ആക്‌സിഡന്റ് വരെയുള്ള ലൈഫ് നിനക്ക് കുറച്ചൊക്കെ അറിയാല്ലോ?
അതിനുശേഷം, ഓർമ്മവച്ച അന്ന് മുതൽ മനസ്സിലൊരു പക കടന്നുകൂടിയിരുന്നു. എന്റെ പെട്ടെന്നുള്ള തിരിച്ചുവരവിനു അതൊരു കാരണമാണ്. ഉള്ളിൽ കടന്നു കൂടിയ പക ഞാൻ പോലുമറിയാതെ എന്റെയുള്ളിലേ സന്തോഷം കാർന്നു തിന്നു കൊണ്ടിരുന്നു.

അവൻ പറയുന്നത് കേട്ട് ആരതി രണ്ടു കണ്ണും തള്ളി നിന്നു. 

കുഞ്ഞുനാൾ മുതലേ, എനിക്ക് എന്റേതായ ഒരുപാട് ലക്ഷ്യങ്ങളുണ്ടായിരുന്നു.  അതിനുവേണ്ടി രാവും പകലും ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. എത്രമാത്രം അധ്വാനിച്ചോ അത്രത്തോളം വിജയം  കൈവരിച്ചിട്ടുണ്ട്. അങ്ങനെ ആ വല്യ ലക്ഷ്യവും എന്നെ തേടിയെത്തി. വിദേശത്ത് നല്ലൊരു ജോലി, ഇവിടുത്തെ പോലെയല്ല ഒരുപാട് സാധ്യതകളും, ഏർലി റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാനാവുന്ന അപൂർവം ചിലർക്ക് കിട്ടുന്നൊരു സുവർണ്ണാവസരം.

എല്ലാം കൈപിടിയിലായി എന്ന് കരുതി, പക്ഷേ അടുത്തുകൊണ്ടിരുന്ന ലക്ഷ്യത്തിന്റെ മേലേക്കാണ് അന്നപകടം സംഭവിച്ചത്.

അതൊരു അപകടമായിരുന്നുവെങ്കിൽ എന്റെ വിധിയെന്ന് കരുതി ഞാൻ സമാധാനിക്കുമായിരുന്നു. 'ഇട്സ് നോട് ആൻ ആക്‌സിഡന്റ്, ഇട്സ് എ പ്ലാന്നഡ്  അറ്റെപ്റ്റ്.' ആരതിയുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു.

അവനെന്താവും പറയാൻ പോകുന്നതെന്ന് ആലോചിച്ചു അവൾക്കൊരു ഉൾകിടിലം അനുഭവപ്പെട്ടു. 

"അന്ന് വൈകുന്നേരം ഞങ്ങൾ ചെറിയൊരു പാർട്ടി കഴിഞ്ഞു വരുവായിരുന്നു. ഞാനും എന്റെ ആത്മസുഹൃത്ത് വരുണും. ഒരുപാട് പ്രതീക്ഷകൾ പരസ്പരം പങ്കുവെച്ച് വളരെ സുഗമമായ ഒരു യാത്രയായിരുന്നു. 

അധികം ആൾ സഞ്ചാരമില്ലാത്ത റൂട്ടിലെത്തിയപ്പോൾ,  ഞങ്ങൾക്ക്‌ എതിരെ നിയന്ത്രണം തെറ്റി  വരുന്ന വാഹനം ശ്രദ്ധയിൽപെട്ടു. വെട്ടിച്ചു മാറ്റാനാവുന്നതും ശ്രമിച്ചു. പക്ഷേ ആ വാഹനം ഞങ്ങളേ ഇടിച്ചു തെറുപ്പിച്ചു.

വാഹനത്തിൽ നിന്ന് രണ്ട് പേർ ഇറങ്ങി വന്നു. വഴിയരികിൽ  ചോര വാർന്നു ജീവൻ വേണ്ടി യാചിച്ച ഞങ്ങളേ ഹോസ്പിറ്റലൈസ് ചെയ്യാൻപോലും അവർ ശ്രമിച്ചില്ല, പകരം ഞാൻ കണ്ടത് വരുണിനെ ലക്ഷ്യമാക്കി പലതവണ ശത്രുവിന്റെ വാഹനം പാഞ്ഞടുക്കുന്നതാണ്.

ചോരയിൽ കുളിച്ചു കിടക്കുന്ന അവനെ കണ്ടപ്പോൾ തന്നെ വാഹനമോടിച്ചിരുന്നവൻ വല്ലാത്ത സംതൃപ്തി കണ്ടെത്തുന്നു. അന്നേരമെനിക്ക് മനസ്സിലായി മനപ്പൂർവം ഇടിച്ചിട്ടതാണെന്ന്.

സഹായിക്കണേയെന്ന് ഞാനെത്ര കരഞ്ഞു അപേക്ഷിച്ചിട്ടും അയാൾ കേട്ടില്ല. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

ഞാനും മരിക്കുമെന്നയാൾ കരുതി കാണും, അല്ല! മരിക്കണം അതായിരുന്നു അയാളുടെ ആവശ്യവും. എല്ലാം നഷ്ടപ്പെട്ടവന്റെ മുന്നില്ലേ അവന്റെ വിജയചിരി ബോധം മറയുന്നവരെ ഞാൻ കണ്ടു ... അവന്റെ ചിരി അതാണെന്റെ സ്വസ്ഥതയെന്നും നശിപ്പിക്കുന്നത്. " അർജുന്റെ കണ്ണുകളിൽ പക കത്തുമ്പോൾ, ആരതിക്ക് ചെറിയൊരു പതർച്ച പോലെ.

"നിങ്ങളുടെ ഡീനാണോ ഇതിന്റെ പിന്നിൽ?"
ആരതി ചോദിച്ചു.

"അറിയില്ല ആരതി.  ആര്? ആർക്ക് വേണ്ടി? ആരെയാണ് ലക്ഷ്യം വെച്ചത്? എത്ര അന്വേഷിച്ചിട്ടും ഉത്തരം കണ്ടെത്താനായില്ല.  ക്യാമ്പസിനുള്ളിലും പുറത്തുമായി ഞാൻ കുറേ ശത്രുക്കളേ സമ്പാദിച്ചു കൂട്ടിയിരുന്നു.  

മാർഗ്ഗത്തെക്കാളും ലക്ഷ്യമായിരുന്നു അന്നെനിക്ക് പ്രധാനം, റൗഡിസം അല്ല ഹീറോയിസം അതിന് വേണ്ടിയുള്ള എന്തൊക്കെയോ ചെയ്തികൾ.
ഒരുപക്ഷേ എന്റെ പ്രവർത്തികൾ മറ്റുള്ളവർക്ക് തെറ്റായി തൊന്നും പക്ഷേ അതെന്നുമെന്റെ മനസ്സാക്ഷിയുടെ കോടതിയിൽ ശരിയാണ്. " അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു 

നീ ഇഷ്ടപ്പെടുന്ന എന്നെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ, ചിലപ്പോൾ നീ എന്നിൽ നിന്ന് വളരെ ദൂരെയാകും. അതെനിക്ക് സഹിക്കാൻ പറ്റില്ല. 

"മ്മ് " തനിനിറം പുറത്തു ചാടാതെ നോക്കുവാണല്ലേ ഭീകരൻ അവൾ മനസ്സിലോർത്തു. 

എനിക്കെന്റെ ക്യാമ്പസ് അത്ര പ്രിയപ്പെട്ടതായിരുന്നു. അവിടുത്തെ പുൽക്കൊടിയോടു പോലും ഒരു തരം അടങ്ങാനാവാത്ത വികാരമായിരുന്നു.
അത്രമാത്രം ആഘോഷമാക്കി ഞാനെന്റെ ജീവിതം ഓരോ ദിവസവും മാറ്റികൊണ്ടിരുന്നു. എന്നോടൊപ്പം എന്റെ വരുണും അവനില്ലാതെ എനിക്കൊന്നുമില്ലായിരുന്നു. അത്രയ്ക്കും പാവമായിരുന്നവൻ,' എ ഫ്രണ്ട് ഇൻ നീഡ് ഈസ്‌ എ ഫ്രണ്ട് ഇൻഡീഡ് '.

ഒന്നാമത് എത്തുന്നവനാണ് എന്നും ചരിത്രത്തിൽ ഇടം കുറിക്കുന്നത്. അംഗീകാരങ്ങൾ എല്ലാം അർജുന്റെ പേരിൽ ക്യാമ്പസ് സ്വന്തമാക്കി. അതുവരെ ആരും നേടാത്ത വിദേശത്ത് പോകാനുള്ള സ്കോളർഷിപ്പ് പോലും എനിക്ക് ലഭിച്ചു.

എല്ലാം ഒരു രാത്രി കൊണ്ടവൻ ഇല്ലാതാക്കി. ആ അവനെ എന്റെ കൈയിൽ കിട്ടിയാൽ....എങ്ങനെ കൊല്ലാതെ വിടും.
നീ പറ, അവസരങ്ങൾ ആരെങ്കിലും കാത്ത് എന്നേലും നിന്നിട്ടുണ്ടോ? എനിക്കെല്ലാം നഷ്ടമായി. 'ഐ ആം എ ബിഗ് ലൂസർ ' അവൻ വല്ലാത്തൊരു അവസ്ഥയിലായി.

ആരതി വല്ലാത്ത സമർദ്ദത്തിലുമായി.

പുകയുന്ന മനസ്സിന്റെ, അടങ്ങാത്ത കനൽ നിന്നിലൊരു കൊലയാളിയേ ഉരുവാക്കുന്നുവെങ്കിൽ, " നീ കൊന്നിട്ട് വാ, ഞാൻ കാത്തിരിക്കാം." ആരതി സൗമ്യമായി പറഞ്ഞു. 

ശാന്തമായി ഒഴുകുന്ന നദിയാണെന്ന് കരുതി
വന്നപ്പോൾ, ഇതൊരു ചുഴിയാണല്ലോ! 
'കൊലപ്പുള്ളി അർജുന്റെ പെണ്ണ് ആരതി' അതായിരിക്കും എന്റെ വിധി. അതും  പറഞ്ഞു, താടിക്ക് കൈയും കൊടുത്തു സിമെന്റ് തറയിൽ അവളിരുന്നു. അവളോടൊപ്പം അവനും വന്നിരുന്നു.

ആരതി നെടുവീർപ്പിട്ടു. അർജുൻ ഒരു നല്ല സുഹൃത്തായി കൂടി മാറാൻ അവൾക്കൊരു മനസ്സ് വന്നു.

കുറച്ചു സമയം അവർ രണ്ട് ദിശയിലേക്ക് നോക്കിയിരുന്നു.

"ആരതി," അവൻ അവളുടെ കവിളിൽ വാത്സല്യത്തോടെ കൈവെച്ചു.

അവളവന്റെ കൈയിൽ മുഖം ചായിച്ചു.
ഒന്നും ആലോചിക്കാതെ എടുത്തുചാടിയുള്ള ഒരു തീരുമാനമായിരുന്നു അതെന്ന് അവൾക്കു  മനസ്സിലായി. അതോർത്തവൾക്ക് സമാധാനം വീണ്കിട്ടി.
തന്റെ എടുത്തുചാട്ടം കൊണ്ടുണ്ടാകാൻ പോകുന്ന വലിയ നഷ്ടങ്ങൾ അവനും ഇതിനോടകം മനസ്സിലാക്കി. 

"ആലോചിക്കണമായിരുന്നു അർജുൻ. 
നിന്നെ സ്നേഹിക്കുന്നവരെ കുറിച്ച്, നിന്നെ നീയാക്കിയവരെ കുറിച്ചുമൊക്കെ ആലോചിക്കണമായിരുന്നു. കൊലയാളി അർജുന്റെ അച്ഛനും അമ്മയും എന്ന് കേൾക്കാൻ അവരുണ്ടാകുമോ?"

അവന്റെ തലകുനിഞ്ഞു.

"എന്തിനാ അർജുൻ മറ്റൊരാളുടെ കഥയിലേ വില്ലനാകുന്നത്. നീ നിന്റെ കഥയിലേ നായകനായിട്ട് ജീവിക്കു."

അവന്റെ ശാന്തതയിൽ അവനെ ആശ്വസിപ്പിക്കാൻ ആരതി തയ്യാറായി...

നിന്നെ ആദ്യ കണ്ടപ്പോഴേ ഞാൻ ശ്രദ്ധിച്ചിരുന്നു, നിന്നിലെ തിളക്കം നഷ്ടപ്പെട്ട കണ്ണുകളും മങ്ങി നിൽക്കുന്ന ചിരിയും. എല്ലാ കാര്യത്തിലും നിന്നിൽ നിന്ന് എന്നിലേക്ക്‌ എന്നും സമദൂരമായിരുന്നു.
സൗഹൃദം നഷ്ടം... നമ്മൾ തുല്യ ദുഖിതരാണ്. വിധി രണ്ടു വിധത്തിൽ നമ്മളോട് ഒരേ ക്രൂരത കാട്ടി.

നമ്മുക്ക് ഒന്നിച്ചു നിന്നു മറികടന്നൂടെ ഈ വേദന. അവൾ അവന്റെ ഷോൾഡറിൽ ചാരി, പക്ഷേ പെട്ടെന്ന് അകന്ന് മാറിയിരുന്നു. 

"ഒത്തിരി സങ്കടമുള്ള മനസ്സ് എനിക്ക് തന്നേക്ക് അർജുൻ, ഒരു പോറല് പോലുമേൽക്കാതെ ഞാൻ സംരക്ഷിച്ചോള്ളാം." 

"പാമരന്റെ സ്വപ്‌നങ്ങൾക്ക് മുന്നിലായി
വേലിയുയർന്നു
വേലിക്കു പിന്നിലായി
മാളികയുയർന്നു
മാളികയുടെ മുകളിലായി
മന്നന്റെ ചിരിയുയർന്നു

മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും
ഭവാൻ‍ എന്നോർക്കവേ! 
പാമരന്റെയുള്ളിലുമൊരു ചിരിയുയർന്നു."

പാമരന്റെ ചിരിയാണ് ഇന്നത്തെ ആരതിയുടെ ചിരി. എന്റെ പഴയ ചിരിയുടെ ഭംഗി നഷ്ടപ്പെട്ടു പോയി. അതിനി എങ്ങനെ തിരിച്ചുപിടിക്കും? ഞാൻ പല തവണ ആലോചിച്ചു, പലരോടും ചോദിക്കാനൊരുങ്ങി, പിന്നെ ചോദിക്കാൻ തോന്നിയില്ല...തിരിച്ചു കിട്ടുമ്പോൾ കിട്ടട്ടെ എന്ന് കരുതി. ഇപ്പോൾ എനിക്കൊരു ഉത്തരം കിട്ടി.

നീ വിചാരിച്ചാൽ എനിക്കത് തിരികെ ലഭിക്കും. നിന്റെ ലോകം ഇരുളടഞ്ഞാൽ എന്റെയും ഇരുളടയും.

നമ്മൾ ആരെയും ദ്രോഹിച്ചിട്ടില്ലല്ലോ, ചുമ്മാ കൈയും കെട്ടി നോക്കിയിരുന്നാൽ മതി. ശത്രു വീഴുന്നത് ദൈവം നമ്മുക്ക് കാണിച്ചു തരും.

പക്ഷേ അതായിരിക്കരുത് നമ്മുടെ ശ്രദ്ധ, നീ പറഞ്ഞ പോലെ ലക്ഷ്യങ്ങൾക്ക്‌ വേണ്ടി ജീവിക്കാം. എത്ര ലക്ഷ്യമില്ലാത്ത യാത്രയിലും ദൈവം ആരെങ്കിലും ഒരാളെ നമ്മുടെ മുന്നിലെത്തിക്കും, ഒരു പുതിയ തുടക്കത്തിനായി, എനിക്ക് അങ്ങനെയാണ്‌ തോന്നുന്നത്. നിനക്ക് ഞാനും എനിക്കു നീയും.

നിനക്ക് കഥ പറഞ്ഞു തരാൻ അറിയില്ലെങ്കിൽ,  ഈ ക്യാമ്പസിനുള്ളിൽ നിന്ന്കൊണ്ട് തന്നെ, നീയെനിക്ക് കാണിച്ചു തരണം. എന്താണ് നീയെന്ന്? നല്ല അംഗീകാരങ്ങൾ ഇവിടെയും വന്നെത്തെട്ടെ.

ആദ്യം നിന്റെ സ്വാർഥത വെടിയണം.
'ബീ എന്നിൽ" നിന്റേതായ ഒരു ഇടം നേടാൻ നീ പരിശ്രമിച്ചു നേടിയ വിജയത്തിനൊടുവിൽ നിരാശനായി.
ഒരു അർജുൻ പോയാൽ അവർക്ക് അതിലും മിടുക്കന്മാരെ കിട്ടും. അവർക്ക് അത്രേയുള്ളൂവെന്ന് മനസ്സിലാക്കാൻ നിന്റെയീ അവസ്ഥ തന്നെ ധാരാളം.

നീയൊന്നു മനസ്സ് വെച്ചാൽ ഒരായിരം അർജുന്മാർ ഈ കോളേജിൽ വരും.

നിന്നെ, നിന്റെ കഴിവുകളെ നിഷ്പ്രയാസം തഴഞ്ഞവർക്ക് മുന്നിൽ നിനക്ക് ജയിക്കാൻ ഈ ഒരു വഴി ദൈവം തന്നതാണ്.

"എന്താണ് നീ പറഞ്ഞു വരുന്നത് എന്നപോലെ അർജുൻ ആരതിയേ നോക്കി."

"ബി എനിൽ പഠിച്ചതാണെന്ന് പറയുമ്പോൾ നിനക്കൊരു അഭിമാനം തോന്നുന്നില്ലേ!
ഞങ്ങൾക്ക്‌ തോന്നിയിരുന്നു ഇത്രയും വല്യ കോളേജിൽ പഠിച്ചൊരാളാണ് നീയെന്നു ഓർക്കുമ്പോൾ, ബികാസ് ഓഫ് യുവർ ടാലെന്റ്റ് .

പക്ഷേ ശ്രീകൃഷ്ണയിൽ പഠിച്ചതാണെന്ന് പറയുമ്പോൾ, അതിന്റെ വേര് മുതൽ നമ്മൾ മറ്റുള്ളവരോട് വിശദമാക്കണം. അത്രയ്ക്ക് പരിതാപകരമായൊരു കോളേജ്.

കെട്ടിടത്തിന്റെ പഴക്കം പോലെ, ഇവിടുത്തെ നയങ്ങളും പഴക്കപ്പെട്ടു.

നമ്മുടെ കോളേജ്, നല്ല വിദ്യാഭ്യാസത്തിന്റെ അതിലുപരി എന്തേലും മികവിന്റെ പേരിലോ, ചരിത്രത്തിൽ എവിടേലും ഉണ്ടോ?

നല്ല കോളേജിൽ അഡ്മിഷൻ കിട്ടാത്തവർ വന്ന് പഠിക്കുന്ന ഏക കോളേജ്, യൂണിവേഴ്സിറ്റി പരീക്ഷകളിലോ, മത്സരങ്ങളിലോ ഒരു മൊട്ടു സൂചി പോലും ഇവിടെയാരും കരസ്ഥമാക്കിയിട്ടില്ല. വർഷങ്ങളായി ഡിഗ്രിക്ക് പഠിക്കുന്നവരും, വേറെ പണിയില്ലാത്തവരുമാണ് അധികം.

പ്ലസ് ടു കഴിഞ്ഞാൽ ഇവിടുന്ന് ഓടി രക്ഷപ്പെടാൻ തൊന്നും. വെറുതെ പോലും
നമ്മുടെ കോളേജ് വളപ്പിൽ ആരും വരില്ല.
അതാണ് സത്യം. ഒരു സമയത്ത്, അളിഞ്ഞ കോളേജ് എന്നും പറഞ്ഞു, ഞാൻ പോലും ഓടി രക്ഷപ്പെടാൻ നോക്കിയിരുന്നു.

അക്രമരാഷ്ട്രീയവും കൂടി ഇവിടുന്നു പുറന്തള്ളപ്പെട്ടപ്പോൾ ഒരു ഈച്ച പോലും ഇവിടില്ല. പിന്നെ! ഡിഗ്രിയൊന്നും അധികം ആർക്കും വേണ്ട.  അഡ്വാൻസ്ഡ് വിഷയങ്ങൾ വന്നാൽ പഠിപ്പിക്കാൻ ആളില്ല. ആർക്കും വേണ്ടാത്ത ചില വിഷയങ്ങൾ വെച്ചു കോളേജ് നടത്തി പോകുന്നു. ഇതുകൊണ്ട് ആർക്കും വലിയ പ്രയോജനമൊന്നുമില്ല പേരിനൊരു ഒരു ഡിഗ്രി സമ്പാദിക്കാം.

പണം ഉപയോഗിച്ച് എല്ലാ സംവിധാനങ്ങളും 
മാനേജ്മെന്റ് നമുക്കിവിടെ ചെയ്തു തരും. ചിലതിനൊക്കെ സർക്കാരിന്റെ ആനുകൂല്യങ്ങളും കിട്ടും. അതൊക്കെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിവുള്ള അധ്യാപകരില്ല, വിദ്യാർത്ഥികളില്ല മാനേജ്മെന്റ് സിസ്റ്റം ഇല്ല. എത്ര സ്വാധീനമുണ്ടെന്ന് പറഞ്ഞാലും നല്ല കമ്പനികളൊന്നും പ്ലേസ്‌മെന്റ് വാഗ്ദാനം ചെയ്യില്ല. ജോബ് അസ്പിറേണ്ടിൽ നിന്നും ഒന്നാന്തരം ഗ്രാവിറ്റി അവർ പ്രതീക്ഷിക്കും.

മാറ്റത്തിന് കൊടി പിടിക്കാൻ  ഇവിടെയാരുമില്ല... ജാംബവാന്റെ സിസ്റ്റം ഒട്ടും അപ്ഡേറ്റ് ഇല്ലാതെ എത്രവേണേലും മുന്നോട്ടു പോകും. എന്തേലും പുതുമ കൊണ്ടു വന്നാൽ അപ്പോൾ കണക്ഷൻ വിടും. ഒരുതരത്തിൽ പറഞ്ഞാൽ കഴിവില്ലാത്തവർ തന്നെയാണ് ഇതിന് വലിയതോതിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നത്. 

വിദ്യാർഥിയേ പരീക്ഷയ്ക്ക് മാത്രമല്ല പരീക്ഷണത്തിന് കൂടി വിട്ട് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. ഉള്ളില്ലേ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഇതിലും നല്ലൊരു സങ്കേതം ലോകത്തിൽ എവിടേലും ഉണ്ടോ? വിദ്യാലയം!!! 

റൈറ്റ് ബ്രെയിൻ വർക്ക് ചെയ്യുന്നവർ അറിവിൽ ഒന്നാമത് എത്തുമ്പോൾ, ലെഫ്റ്റ് ബ്രെയിൻ വർക്ക്‌ ചെയ്യുന്നവർ മറ്റൊരു തലത്തിലെത്തും. അങ്ങനെയീ വിദ്യഭ്യാസം മാറിയിരുന്നുവെങ്കിൽ എന്നേ നല്ല മാറ്റങ്ങൾ ഈ ലോകത്തിൽ ഉണ്ടായെന്നേ.

"പഠിക്കാത്തവനെ തല്ലി പഠിപ്പിച്ചിട്ടു ഒരു കാര്യവുമില്ല. ഇതൊക്കെ പറയാൻ എളുപ്പമാണ് പക്ഷേ പ്രാക്ടിക്കലി പോസ്സിബിൾ അല്ല. പിന്നെ ആരെങ്കിലും ചെറുവിരൽ അനക്കിയാൽ അതിന് അകമ്പടി പിടിച്ചു മുന്നിലെത്താം."
അതായിരിക്കും നീ ഉദേശിച്ചത്‌ അർജുൻ കൂട്ടിച്ചേർത്തു . 

"യെസ് അർജുൻ. ഇത്രയും റിസ്ക്കെടുത്തു മാനേജ്മെന്റ് നിനക്കൊരു സീറ്റിവിടെ ഒപ്പിച്ചത് ഒരു റാങ്കോ, ഡിസ്റ്റിങ്ക്ഷനോ പ്രതീക്ഷിച്ചാണ്. നിനക്ക് സാധിക്കുമെങ്കിൽ അത് തീർച്ചയായും ഒരു ചരിത്രമാകും.

പക്ഷേ, റാങ്കല്ല ഞാൻ ഉദേശിച്ചത്‌, ഐ നീഡ് യുവർ ബ്രെയിൻ. നിന്റെ ആശയങ്ങൾ പകർന്നു നൽകുക അത് ഒരുപാട് പേരിൽ എത്തട്ടെ. അവർ മുന്നിൽ നിന്ന് നയിക്കട്ടെ, ശ്രീകൃഷ്ണയുടെ യശസ്സുയർന്നു വരുന്നത് 
അഭിമാനനിമിഷമായി നമ്മുക്ക് കാണാം.

ശ്രീകൃഷ്ണയുടെ വിദ്യാർത്ഥിയെന്ന് പറയുമ്പോൾ "ഓഹോ" എന്ന് തോന്നണം.
'ബി പ്രൌഡ് ആസ് എ സ്റ്റുഡന്റ് ഇൻ ശ്രീകൃഷ്ണ'. അതെന്റെയൊരു കുഞ്ഞിസ്വപ്‌നമാണ്.

"നടന്നത് തന്നെ." അവൻ ചിരി വന്നു.

"എല്ലാം നേടിതന്ന ക്യാമ്പസിനെ നീ സ്നേഹിച്ചു പക്ഷേ നിനക്ക് എല്ലാം നഷ്ടമാക്കിയപ്പോൾ നിനക്കൊരു അകൽച്ച തോന്നിയില്ലേ! നീ നേടിയതൊക്കെ നിനക്കുവേണ്ടിയായിരുന്നു അർജുൻ , ഒരിക്കലും ക്യാമ്പസിന് വേണ്ടിയായിരുന്നില്ല.
മറ്റൊരു അർഥത്തിൽ  അത്രയും പേരെടുത്ത ക്യാമ്പസാണ് ‌ നിന്നെ സഹായിച്ചത് ലക്ഷ്യങ്ങൾ നേടാൻ...

ബിഗ് ഹീറോയിൽ നിന്ന് ബിഗ് സീറോയിലേക്കുള്ള വീഴ്ച്ചയാണ്‌ നിന്നെ നൊമ്പരപ്പെടുത്തിയത്. ഒന്ന് ശ്രമിച്ചാൽ നിനക്ക് വീണ്ടും ഹീറോയാകാം.  അതിനേക്കാളും മൂല്യമുള്ള കാര്യമാണ് ഞാൻ നിന്നോട് ആവശ്യപ്പെടുന്നത്.

ഇവിടെയും നമ്മൾ മുൻകൈയെടുത്ത് പേര് നേടിയെടുക്കണം.... കഴിവുള്ള ആരെങ്കിലുമൊക്കെ എതേങ്കിലും മൂലയിലുണ്ടാവും, ഒരു സാധ്യതയുമില്ലാതെ വെറുതെ വന്നു പോകുന്നവർ അതിലൊരാളായി നമ്മൾ മാറാണോ? അതോ ആർക്കെങ്കിലും പ്രചോദനമായി മാറാണോ? 

"ലാസ്റ്റ് മിനിറ്റിൽ വലിയ അത്ഭുതം ഒന്നും സംഭവിക്കില്ല. പി. ജി ഇവിടെ ചെയ്യണം... അന്നേരം നോക്കാം. പഠിക്കാൻ പ്രായമൊരു തടസ്സമല്ല,  പഠിക്കാൻ എനിക്കിഷ്ടമാണ്. പക്ഷേ എനിക്കൊന്ന് ആലോചിക്കണം. എനിക്കീ ക്യാമ്പസ് ജീവിതവുമായി മുന്നോട്ടു പോകാൻ താല്പര്യം തോന്നുന്നില്ല. കാരണം നിനക്ക് ഊഹിക്കാല്ലോ? " അർജുൻ പറഞ്ഞു.

"ജോലി? "

"അല്ലെടി മണ്ടി. ഞാനൊരു പ്രാരാബ്ദക്കാരനാണ്. "

"ഏഹ്!"

"നിന്നെ പോലെയല്ല, നിനക്കിങ്ങനെ കഥയും കേട്ട്, ഐ ലവ് യൂ അർജുൻ, പറഞ്ഞു നടന്നാൽ പോര!!! എനിക്ക് വേറെ ഒരുപാട് കാര്യങ്ങളുണ്ട്. ഒന്നിനുമൊരു സമയമില്ല! വ്യക്തമായി പറഞ്ഞാൽ, ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സമയം കളയാൻ എനിക്കാവില്ല."

ആരതിയുടെ കണ്ണുകളിലേ പ്രതീക്ഷ മങ്ങി. 

"നീ ചിന്തിക്കുന്നത് വല്ലതും നടക്കണമെങ്കിൽ ഞാൻ വിചാരിക്കണമല്ലേ!  ഇത്രയും തലപുകച്ചതു കൊണ്ട് ഞാനൊരു സഹായം ചെയ്യാം. എനിക്ക് അറിയാവുന്ന കാര്യങ്ങൾ നിനക്ക് പറഞ്ഞു തരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ബാക്കിയൊക്കെ നിന്റെ ഇഷ്ടം പോലെ നീ മെനക്കെട്ടോ?

"ഞാനോ!!!"

"അതു വയ്യല്ലേ, കഷ്ടപ്പെടാൻ മനസ്സ് വേണം അങ്ങനെയുള്ളവരുടെ മുന്നില്ലേ വഴികൾ തെളിഞ്ഞു വരൂ."

"പക്ഷേ അർജുൻ എന്റെ ലക്ഷ്യം ഇതല്ലല്ലോ, ഞാൻ പറഞ്ഞ കാര്യങ്ങളുമായിട്ട് നീ കുറേ കണക്റ്റഡാണ്. അപ്പോൾ നിനക്കല്ലേ കൂടുതൽ സൗകര്യം." അവൾ ചോദിച്ചു.

"എനിക്ക് സൗകര്യപ്പെടില്ല. നീ വേറെ പണി നോക്ക് പെണ്ണേ... അല്ലാ, നിന്റെ ലക്ഷ്യം എന്താണ്? " അർജുൻ ആകാംക്ഷയോടെ ചോദിച്ചു.

"ഞാനൊരുവിധം പാചകം പഠിച്ചു, ആഹാരം കഴിച്ചു ജീവിക്കാൻ എനിക്കത് മതി. ഇനി ഒരറ്റം മറ്റേ അറ്റവുമായി കൂട്ടിമുട്ടിക്കാൻ പറ്റിയ നല്ലൊരു ജോലി വാങ്ങണം. പിന്നെ എനിക്കൊരു കൊച്ചു വീട് വയ്ക്കണം."

"പിന്നെ?" അർജുൻ തിരക്കി.

ഇതിൽ കൂടുതൽ  ആഗ്രഹങ്ങളൊന്നുമില്ല പിന്നെ എന്തെങ്കിലും അഭ്യാസം പഠിച്ചാൽ എക്സ്ട്രാ ബെനിഫിറ്റായിരിക്കും. അല്ലാതെ നിന്റെ കണക്ക്  തുമ്പയിൽ നിന്ന് റോക്കറ്റ് വിക്ഷേപിച്ചിട്ട് അത് തിരിച്ചുവരുന്നോ, തിരിച്ചുവരുന്നോ, നോക്കി ജന്മം പാഴക്കാൻ എന്നെ കിട്ടില്ല. കഴിഞ്ഞതു കഴിഞ്ഞു  സുവർണകാലം കഴിഞ്ഞിട്ട് പിന്നെ അരക്ഷിതാവസ്ഥയാണെങ്കിൽ, അതിനെ തരണം ചെയ്തു മൂന്നോട്ട് പോകും.

"കുന്നോളം അഗ്രഹിച്ചാല്ലെ കുന്നിക്കുരുവോളം കിട്ടു ആരതി..."

"പ്ലീസ് അർജുൻ! എനിക്കത് കേൾക്കുന്നതേ അലർജിയാണ്. കുന്നും വേണ്ടാ കുന്നിക്കുരു വേണ്ടാ... ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോള്ളാം..."

അങ്ങനെ ഒരു വല്യ പ്രശ്നം തീർന്ന പോലെ അർജുൻ ആരതിയേ നോക്കി.

" സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല നമ്മുക്ക് പോകാം. "അവൾ ചോദിച്ചു.

ഒരു വിട പറച്ചിൽ അവൻ ഇഷ്ടമല്ല.
"വേയർ ഹാവ് യൂ ബീൻ ആരതി???"

"ഇൻ തൃക്കര, അല്ലാതെ എവിടെ പോകാൻ." അവൾ പറഞ്ഞു ചിരിച്ചു.

അർജുന് അവളോട് തുടർന്നു സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല, അവളെയൊന്ന് തൊടാൻ തോന്നുന്നുണ്ട്. മെല്ലെ മെല്ലെ നീങ്ങി, അവളുടെ കൂടേ ചേർന്നിരിക്കാനൊരു മോഹം.


ഞാൻ നേരത്തെ പറഞ്ഞ കാര്യത്തിൽ നിനക്ക് എന്തേലും മാറ്റമുണ്ടോ? അവൾ വീണ്ടും പ്രതീക്ഷയോടെ തിരക്കി.

അവൾ ചോദിച്ചത് അവൻ കേട്ടില്ല...

മനസ്സ് വേലി ചാടാതെ അവൻ അവളെ നോക്കി പതിയെ ചിരിച്ചു. 

"ഇഷ്ടക്കേട് തന്റെ മുഖത്തുനോക്കി പറയുവാൻ അവൻ ബുദ്ധിമുട്ടുള്ളതായി അവൾക്ക് തോന്നി. അവൾ വെറുതെ അവനോട്  പിണക്കം ഭാവിച്ചിരുന്നു. ആ വിഷയം അവിടെ ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു."

"ആരതി, എന്റെ സ്വപ്‌നങ്ങൾക്ക് നിറം നൽകാൻ നീയെന്നും എന്റെ കൂടേ വേണം.
ഇട്സ് മൈ ഓർഡർ ബികോസ്, യൂ ആർ...മൈ ബെസ്റ്റ് ഫ്രണ്ട്! 

അത് കേൾക്കുമ്പോഴാണ് ആരതിക്കൊരു വീർപ്പുമുട്ടൽ, അതുകാണുമ്പോൾ അർജുനൊരു കുളിർമ തോന്നും കാരണം ആ വീർപ്പുമുട്ടലിൽ നിഴലിക്കുന്ന അവളുടെ സ്നേഹമാണ് അവന്റെ ഹരം.

"പര്‍വ്വതധേനു,  പ്രണയിച്ചില്ലേലും
വേണ്ടില്ല...സൗഹൃദം പറഞ്ഞു എന്നെ ഒതുക്കാതെയിരുന്നൂടെ...
ഇങ്ങനെ പോകുവാണേൽ നീ ആരെയും കൊല്ലില്ല. നിന്നെ ഞാൻ കൊല്ലും." അവൾ പറഞ്ഞു.

"ഞാൻ സന്തോഷത്തോടെ നിന്റെ കൈകൊണ്ട് മരിക്കും." അവൻ പറഞ്ഞു.

അപ്പോൾ ബെസ്റ്റ് ഫ്രണ്ട് ഇവിടിരുന്നോ, ഞാൻ പോകുന്നു ഇനിയിവിടെയിരുന്നാൽ ശരിയാവില്ല...

അവൾക്ക്‌ പോകാൻ അവൻ മൗനാനുവാദം
നൽകി.


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കാര്യങ്ങളൊന്നും അനുകൂലമാവാത്തതിൽ അവനോട് പരിഭവിച്ചു ഒരു ലക്ഷ്യമില്ലാതെ മുന്നോട്ടു നടന്നപ്പോൾ, ആരതി ആർ.കെയുടെ മുന്നിൽ തൊട്ടുതൊട്ടില്ല എന്ന രീതിയിൽ എത്തിപ്പെട്ടു.

അയാളാണെങ്കിൽ നിധി കിട്ടിയ ആർത്തിയോടെ അവളെ നോക്കി.

ആ തെണ്ടിയുടെ നോട്ടം കണ്ടതും ആരതിയുടെ മുഖം വല്ലാണ്ടായി. അടിമുടി അവളെ പിച്ചിചീന്തുന്ന പോലെ അയാൾ അവളെ നോക്കി രസിച്ചു നിന്നു. അയാളെ ഭയന്ന് അവളോരോ ചുവടുകളും പിന്നിലേക്ക് വെച്ചു, അർജുന്റെ അടുത്തേക്ക് ഓടിചെന്ന് അവന്റെ പിറകിൽ ഒളിച്ചു. അവൻ അവളെ പിടിച്ചു മുന്നിൽ നിർത്തി.

"ഇത്രയും വേണ്ടായിരുന്നു അർജുൻ." എന്ന പോലെ അവൾ അവനെ നോക്കി. 

"എന്റെ പെണ്ണിന് ആദ്യം വേണ്ടത്, കൊത്തി വലിക്കാൻ വരുന്ന കഴുകന്റെ മുന്നിൽ നിവർന്നു നിൽക്കാനുള്ള ധൈര്യമാണ്." അവൻ ഗൗരവത്തിൽ പറഞ്ഞു. 

"അത് നിന്റെ പെണ്ണിനല്ലേ! ഞാൻ വെറും ഫ്രണ്ട് അല്ലേ." അവൾ നിസ്സഹായായി പറഞ്ഞു.

ആർ കെ, അവൾക്കൊപ്പം അവനേ തീരെ പ്രതീക്ഷിച്ചില്ല. അവരെയൊന്നിച്ച് കിട്ടിയതിൽ അയാൾ ഗൂഢമായി സന്തോഷിച്ചു.

"കൂട്ടുക്കാർ, തിരക്കൊഴിഞ്ഞിടത്തിരുന്നു സ്വസ്ഥമായി പരീക്ഷയ്ക്ക് പഠിക്കാൻ വന്നതായിരിക്കും, സംശയം വല്ലതുമുണ്ടേൽ ഞാനും കൂടേ സഹായിക്കാം. " തെറ്റായ അർഥത്തിൽ അയാൾ പറഞ്ഞു.

അവർ അതിനൊരു മറുപടി നൽക്കാതെ തിരികെ പോകാനൊരുങ്ങി. 

"എങ്ങോട്ടാണ് ധൃതിപിടിച്ചു രണ്ട് പേരും?" തിയറി കഴിഞ്ഞുവോ ഇനി പ്രാക്ടിക്കല്ലാവും അല്ലേ! അയാൾ വഷളതയോടെ ചോദിച്ചു.

അതുകേട്ടതും അവർക്ക് ദേഷ്യം ഇരച്ചു കയറി വന്നു.

വരുമൊരു വിന
പതറരുത് ഇനി
അടിപതറാതെ
പൊരുതണമിനി... വന്ന വിപത്തിനെ നന്നായി കൈകാര്യം ചെയ്യാൻ അവനൊരുങ്ങി. 

"മ്മ്... മനസ്സിലായി... ഗുരു അങ്ങയുടെ ആഗ്രഹം പോലെ...പേടിക്കാരണം പ്രതികരിക്കാൻ മറന്നു പോയി."

"സാരമില്ല. ശിക്ഷ്യ അങ്ങോട്ട് മാറി നിന്നു ഗുരുവിന്റെ പെർഫോമൻസ് കണ്ടോ? "

"ചക്കയിടാൻ പോകുവാ, താൻ വരുന്നോ?"
അർജുൻ സ്വയം നിയന്ത്രിച്ചു പറഞ്ഞു.

അയാൾ മറുപടി തീരേ പ്രതീക്ഷിച്ചില്ല.

"അർജുൻ, ഞാൻ നിന്റെ സാറാണ് അത് മറക്കരുത്." അയാൾ പറഞ്ഞു.

"സാറോക്കെയങ്ങു കോളേജിൽ, പഠിച്ചു പട്ടം വാങ്ങാൻ വന്നവന് സിലബസിലുള്ളത് മാത്രം ഇയാൾ പഠിപ്പിച്ചാൽ മതി."

"ഒന്നടങ്ങ് ചെക്കാ, ഞാനും ഈ പ്രായം കഴിഞ്ഞു തന്നെയാണ്‌ വന്നത് . ഞാനൊരു പരാതി കൊടുത്താൽ കൂട്ടുകാരനും കൂട്ടുകാരിയും പരീക്ഷ കഴിഞ്ഞാലും കോളേജിൽ തിരിച്ചു കയറില്ല. എന്നെ കൊണ്ടത് ചെയ്യിക്കരുത് അയാൾ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു."

ഡി കൊച്ചേ! പുതിയ കാമുകന് ഇവിടുത്തെ പ്രോട്ടോകോൾ നീ പറഞ്ഞു കൊടുത്തില്ലേ!
ശ്ശെടാ ഞാനങ്ങ് മറന്നു പ്രോട്ടോകോൾ നോക്കിയാൽ....കാര്യം നടക്കില്ലല്ലോ!

അയാൾക്ക്‌ നേരേ മുഖത്തോട് മുഖം അവൻ നിന്നു.

അർജുൻ! വേണ്ടാ! അവൾ ചുറ്റിനും ഭയത്തോടെ നോക്കി.

പേടിക്കേണ്ട ഒരു കയ്യാങ്കളിയുമില്ല...ഇന്ന് 
വാമൊഴികളേയുള്ളൂ. കാരണം എന്റെ ഒരടി പോലും കൊള്ളാനുള്ള ത്രാണി രാധാകൃഷ്ണൻ സാറിനില്ല.

ക്യാമ്പസിൽ ഒളിഞ്ഞു മറഞ്ഞു നിന്നു പെണ്ണുങ്ങളെ നോക്കി കമന്റടിക്കുന്ന പോലെ അത്ര എളുപ്പമല്ല നേർക്ക്നേർ നിന്നു ആണുങ്ങളോട് മുട്ടുന്നത്. 

" നിനക്ക് ചുണയുണ്ടെങ്കിൽ ഒരടി ഈ മുഖത്തിനിട്ട് താ..." അർജുൻ അയാളെ വെല്ലുവിളിച്ചു.

അയാളുടെ കൈ ചലിച്ചില്ല.

"കണ്ടോ ആരതി,  ഇവനൊക്കെ.  ഇത്രേയുള്ളൂ, ഇവനയൊക്കെ ആരെങ്കിലും തല്ലുമോ?"

തല്ലുന്നവരും നാണിച്ചു പോകും.

താൻ എനിക്കൊരു  മുന്നറിയിപ്പ് തന്നതല്ലേ തനിക്ക് ഞാൻ ഒരു മുന്നറിയിപ്പ് തരാം. 

"ഒരുവിധം എല്ലാ ഞരമ്പ് ലൂസായവരെ ഇവിടുന്ന് ഒതുക്കിയവർ തന്നെ മാത്രം വച്ചോണ്ടിരിക്കുന്നുവെങ്കിൽ 
അതിലെന്തോ കാര്യമുണ്ട്? താൻ അത് പോയി ആദ്യം അനേഷിച്ചു കണ്ടെത്ത്. 

ഈ ക്യാമ്പസ്സിനുള്ളിൽ ഏതെങ്കിലും ഒരു സ്ത്രീയുടെ മുടിയിഴകളിൽ തന്റെ കണ്ണ് പതിയുന്നത് കണ്ടാൽ ഈ രണ്ട് കണ്ണും ഞാൻ കുത്തി പൊട്ടിക്കും.

പിന്നേ ഒരു പ്രധാന കാര്യം, അർജുൻ അയാളുടെ ചെവിക്കരികിൽ മന്ത്രിച്ചു. "എന്റെ പെണ്ണിന്റെ നേരേ, നിന്റെ കപടസദാചാരവുമായി വന്നാൽ തന്റെ ശരീരമാകെ ഞാൻ കയറി മെയ്യും. പിന്നെ താൻ ജീവിച്ചിരുന്നിട്ടും വലിയ കഥയൊന്നുമില്ല." ഇതാണ് മുന്നറിയിപ്പ്.

അയാൾ നന്നായി ഭയന്നു. ചെന്നിയിൽ നിന്നു വിയർപ്പൊഴുകി തുടങ്ങി.

"എതിരിടാൻ നിൽക്കുന്നവനെ മുളയിലെ നുള്ളിയാണ് എനിക്ക് ശീലം. സംശയമുണ്ടേൽ ബി.എനിൽ പോയി,  അർജുൻ നരേന്ദ്രനെന്ന് വെറുതെ ചോദിച്ചു നോക്ക് ബാക്കി അവർ പറഞ്ഞു തരും. തന്റെയീ സൂക്കേട് കണ്ടിട്ട് അതിനു മുൻപേ താൻ വിവരമറിയുന്ന മട്ടാണ്.

ഇപ്പോൾ ഞാൻ ക്ഷമിക്കുന്നത് എന്ത്കൊണ്ടെന്നാൽ അവളെയും കൂട്ടി ഇവിടെ വന്നത് തെറ്റാണ്. ഒരു പ്രശ്നമുണ്ടായാൽ ഞങ്ങളുടെ പക്ഷവും തന്റെ പക്ഷവും ചേരാൻ ആളുണ്ടാവും.  ഒരു വിവാദത്തിനും അവളെ വിട്ട് തരാൻ ഞാൻ ഒരുക്കമല്ല. 

നേരം കളയാതെ താൻ പോകാൻ നോക്ക്. എനിക്കീ ക്യാമ്പസിൽ ചെയ്തു തീർക്കേണ്ട ഒരുപാട് കടമകൾ ബാക്കിയുണ്ട്.

ഇന്നലെവരെ ബി എന്നായിരുന്നു എന്റെ ക്യാമ്പസ്, ഇന്ന് മുതൽ ശ്രീകൃഷ്ണയാണ് എന്റെ ക്യാമ്പസ്, ഞങ്ങളുടെ കോളേജിന്റെ അഭിമാനം ഞങ്ങൾ തന്നെ കളയുന്നത് ശരിയല്ലല്ലോ. 

അതുകേട്ടതും ആരതിയുടെ മനസ്സ് നിറഞ്ഞു.

"നീ വാ:ആരതി , സാർ പോകുന്ന ലക്ഷണമൊന്നുമില്ല. നമ്മുക്ക് പോകാം."

"എന്നാലും നമ്മളെ പഠിപ്പിക്കുന്ന സാറല്ലേ... ഇത്തിരി മയത്തിൽ പെരുമാറിയാൽ മതിയായിരുന്നു." അവൾ വിഷമം നടിച്ചു.

"സാറോ, ഇവനോ കമ്പിൽ സാരി ചുറ്റിയാൽ അത് പെണ്ണാണോ, കമ്പാണോ, അവനൊന്നു അറച്ച് നിർത്തി ... നീ എന്നെ കൊണ്ട് കൂടുതലൊന്നു പറയിപ്പിക്കരുത്. ഇവനെയൊക്കെ കാണുമ്പോൾ പേടിക്കുകയല്ല വേണ്ടത്, പ്രതികരിക്കണം."

"ഞാനോ! എനിക്ക് പേടിയാണ് ഇങ്ങനെയുള്ളവരെ നേരിടാൻ ..."

"പേടിയാണേൽ നീ പോയി കതകടച്ചു റൂമിലിരിക്ക്  ഒരു കാരണവശാലും പുറത്തേക്കിറങ്ങണ്ട. ഇവന്റെയൊക്കെ കണ്ണിൽപെട്ടാൽ തവിട് പൊടിയാകും."

ഓഹ്! ശരി സാർ.

"അപ്പോൾ ആരതി മാഡം ഇനി എന്താ പരിപാടി?"

"എനിക്ക് രുദ്രേട്ടനേ കാണണം."

"എന്തിന്?"

"ഒരു ഡൌട്ട് ക്ലിയർ ചെയ്യണം."

"എന്ത് ഡൗട്ട്?  ചോദിക്ക് ഞാൻ പറഞ്ഞുതരാം." 

"ഇത് ഔട്ട്‌ ഓഫ് സിലബസാണ്." അരവിന്ദ് സാർ രുദ്രേട്ടന്റെ അടുത്ത കൂട്ടുകാരനല്ലേ! ആ വഴിക്കൊരു അനേഷണം.

"നിനക്ക് വേറെ പണിയൊന്നുമില്ലേ!"

"ഇല്ലെന്നവൾ ചുണ്ടനക്കി."

നീ അതിന്റെ പിറകിലൊന്നും പോകണ്ട. നേരത്തെ വീട്ടിൽ പോകാൻ നോക്ക്...കിട്ടാനുള്ളതൊക്കെ അവിടുന്ന് കിട്ടും. നീയീ കോണ്ടിനെന്റ് വിട്ടിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ." അവൻ പറഞ്ഞു.

വേണ്ടല്ലേ!!!  ഈ വഴിക്ക് വീട്ടിൽ പോകാം. 
പോകുന്ന വഴി ഒരു കിലോ പാളങ്കോടൻ പഴം വാങ്ങണം, ഒരു കുറ്റി പുട്ട് പുഴുങ്ങി അമ്മയ്ക്ക് കൊടുക്കണം. അതാണ് അമ്മയുടെ പ്രിയ വിഭവം. അത് കഴിച്ചു കഴിഞ്ഞാൽ അമ്മയ്ക്ക് നല്ല ഊർജ്ജം കിട്ടും. രാവിലത്തെ പരിഭവം മാറിയിട്ടില്ലേ! മുഴുവൻ വഴക്കും നിന്ന് കേൾക്കണം. അമ്മയ്ക്ക് ഒരാശ്വാസമാകും. 

"അതുകൊള്ളാം."

" അർജുൻ സുഖിച്ചോ? "

"ആരതി, നീ നിന്റെ ഇഷ്ടത്തിനൊത്ത് ജീവിച്ചോള്ളൂ.... ഞാൻ നിന്റെ മനസ്സിനൊത്ത് ജീവിച്ചോള്ളാം അർജുൻ." 

'ഐ ലവ് യൂ അർജുൻ',  ഇത് കേൾക്കുമ്പോൾ നിന്റെ റിലേ പോകുന്ന രംഗം ഒന്നോർത്താൽ മതി.... ഇന്ന് എത്ര വഴക്ക്  കേട്ടാലും എനിക്ക് സമാധാനിക്കാൻ.
നീ എത്ര ഒളിപ്പിച്ചു വെച്ചാലും...നിന്റെ വേലി ചാടുന്ന മനസ്സ് എനിക്ക് കാണാം. അതെനിക്ക് കാണിച്ചുതരുന്നുണ്ട് നിന്റെ തനിനിറം.....നാളെ നീയും നിന്റെ സ്വപ്‌നങ്ങളും എന്റേതാകുമെന്ന് പ്രതീക്ഷയിൽ ഞാൻ പോകുന്നു.

ഐ ടൂ ലവ് യൂ ആരതി....നടന്നകന്നു പോകുന്ന അവളെ നോക്കി അവൻ മനസ്സിൽ പറഞ്ഞു. 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അർജുൻ വീട്ടിലെത്തിയതും അകത്തു നിന്നുള്ള ചില സംഭാഷണങ്ങൾ അവന്റെ ശ്രദ്ധയിൽപെട്ടു.

പുറത്തേക്ക് വന്ന അബൂട്ടൻ അവിടുണ്ടായ സംഭവവികാസങ്ങൾ അവന്റെ ചെവിയിലെത്തിച്ചു.

അബൂട്ടനൊപ്പം അകത്തു കയറിയ അർജുൻ വീട്ടിലേ അഥിതികൾ ആരാണെന്ന് നോക്കി. ആരതിയുടെ അച്ഛനൊപ്പം ഇരിക്കുന്ന ആളേ അവൻ മനസ്സിലായില്ല. 

"ഇത് ഹരികൃഷ്ണൻ , ആരതിയുടെ മാമ്മൻ." ആരതിയുടെ അച്ഛൻ പറഞ്ഞു.

അവൻ ഹരി മാമ്മനേ നോക്കി ചിരിച്ചു. 

"മോൻ ആരതിയേ കണ്ടിരുന്നോ?" അദ്ദേഹം ചോദിച്ചു 

കണ്ടെന്നവൻ തലയാട്ടി.

" അപ്പോൾ വിവരങ്ങളൊക്കെ അറിഞ്ഞു കാണുമല്ലോ? അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു.

അറിഞ്ഞുവെന്നു വീണ്ടുമവൻ തലയാട്ടി.

"ഞങ്ങളെല്ലാവരും കൂടിയിന്ന് അരവിന്ദിന്റെ വീട്ടിൽ പോയി അതങ്ങു ഉറപ്പിച്ചു. ഈ മാസം അവസാനം കല്യാണം നടത്തണം. "
അച്ഛൻ പറഞ്ഞു.

ഇന്നത്തെ തീരുമാനത്തെകുറിച്ചുള്ള ആരതിയുടെ വാക്കുകൾ അവന്റെ മനസ്സിലേക്ക് ഓടി വന്നു. അവൻ ചെറിയ ചിരിയോടു കൂടി റൂമിലേക്ക്‌ പോയി.

അർജുൻ വിചാരിച്ച പോലെ തന്നെ, ആദിൽ
നോക്കെത്താ ദൂരത്തേക്ക് കണ്ണും നട്ടിരിക്കുന്നു. നല്ല ഒന്നാന്തരം നിരാശ കാമുകൻ! ഒറ്റ നോട്ടത്തിൽ ആർക്കും പിടികിട്ടും.

ഈശ്വരാ! ഇതിനെ എന്ത് പറഞ്ഞാണോ സമാധാനിപ്പിക്കുക. അവന്റെ അടുത്തേക്ക് പോകാനൊരുങ്ങിയ അർജുനെ അബൂട്ടൻ
തടഞ്ഞു.

"വേണ്ടാ കുഞ്ഞേട്ടാ, അടുത്തേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെയുമൊരു പൊങ്ങി ചാട്ടമുണ്ടോ? ദാ നോക്ക്! എന്റെ മോന്ത്യ്ക്കിട്ട് കുത്തി."

"പോട്ടെടാ... ഏട്ടനത്ര വിഷമം വന്നിട്ടല്ലേ.
ഇത്ര സീരിയസാണെന്ന് ഞാനറിഞ്ഞില്ല" അവൻ അബൂട്ടന്റെ കവിളിൽ  തട്ടി ആശ്വസിപ്പിച്ചു.

"അമ്മയും അമ്മമ്മയും ഇവിടെ ഇല്ലേ!"

"അവർ രാവിലെ തൊട്ടേ ആരതിചേച്ചിയുടെ വീട്ടിലിരുപ്പാണ്. അതും ഏട്ടൻ ഇഷ്ടായില്ല."

അവനെല്ലാം മൂളി കേട്ടു.

"ഏട്ടാ... "അർജുൻ വിളിച്ചു.

മ്മ്... ആദിൽ തിരികെ നോക്കാതെ ഒന്ന് മൂളി.

മോഹഭംഗം മനസിലെ ശാപപങ്കില നടകളിൽ ഏട്ടന് അതിന്റെയൊരു ഭാവം തോന്നുന്നു.

എല്ലാം കേട്ട് കൊണ്ട് ആദിൽ നല്ല ഗൗരവത്തിൽ തന്നെ നിന്നു.

"Its lost, She never deserves a wonderful husband like you." ഒന്ന് ആശ്വസിപ്പിക്കാൻ മലയാളത്തിൽ വാക്കുകൾ കിട്ടാത്തതുകൊണ്ട് അർജുൻ ഇംഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു.

"മതി സായിപ്പേ, മതി.... മനസ്സ് നിറഞ്ഞു.
എനിക്കെന്താ! അവൾ പോയാൽ അവളുടെ ..."

"ചേട്ടാ..." അത്രയ്ക്കങ്ങ് വേണ്ടാ എന്നർത്ഥത്തിൽ വിളിച്ചു.

"അനിയത്തിയേ എനിക്ക് വേണ്ട."

"അവളെക്കാൾ  നല്ലൊരു പെൺകുട്ടി എന്റെ ഏട്ടൻ വധുവായി കിട്ടും. 'ഹൃദയവധു' വരും നമ്മുടെ ഏട്ടത്തിയമ്മായി അല്ലേടാ അബൂട്ടാ...

"വരും. മേലേ മാനത്ത് ..." അബൂട്ടൻ പാടി തുടങ്ങി. 

ഡാ... അർജുൻ അവനെ ശാസനയോടെ വിളിച്ചു.

ഡാ പട്ടി....അബൂട്ടൻ തന്നെ കളിയാക്കിയതാണെന്നു കരുതി ആദിലവനേ ദഹിപ്പിച്ചു വിളിച്ചു.

അയ്യോ! എന്റെ പൊന്നേട്ടാ ഞാനൊരു ഗാനം ആലപിച്ചതാണ്. അനവസരത്തിലായി പോയി....  ജീവനും കൊണ്ടോടികൊണ്ടവൻ പറഞ്ഞു.

"നീ പോയ കാര്യമെന്തായി? ആദിൽ ചോദിച്ചു. 

"എന്താവാൻ, പതിവുപോലെ അത് മാത്രം പറഞ്ഞില്ല. പിന്നെ ആരതിയുടെ വീട്ടിൽ രാവിലേ കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. "

അതൊന്നും കേൾക്കാൻ ആദിൽ താല്പര്യപ്പെട്ടില്ല.

"അതൊക്കെ വിട്, നീ പോയ കാര്യം നടന്നില്ല. ഒടുക്കം കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊണ്ടുപോയ അവസ്ഥയാവരുത്. പെണ്ണല്ലേ എപ്പോഴാണ് മറിമായം എന്നൊന്നും പറയാനാവില്ല." 

"നിനക്ക് നല്ല കുശുമ്പുണ്ട് അതാണീ ഇടതിരിഞ്ഞുള്ള സംസാരം.
ഞാൻ മാറിയാലും അവൾ മാറില്ല അതാണ്
ലവ്... ഇട്സ് ഫ്രം ഹാർട്ട്‌..." അർജുൻ ഉറപ്പിച്ചു പറഞ്ഞു. 

"നിന്റെയോ " ആദിൽ പരിഹാസമട്ടിൽ ചോദിച്ചു.

"ഇട്സ് ഫ്രം സെക്സ്." അവനും വിട്ട് കൊടുത്തില്ല.

അവന്റെ എടുത്തടിച്ചുള്ള മറുപടി കേട്ടതും ആദിലിന് തൃപ്തിയായി.

"രണ്ടും തല്ലു പിടിക്കാതെ താഴേക്ക് വാ അച്ഛൻ വിളിക്കുന്നു." അബൂട്ടൻ തല മാത്രം മുറിക്ക് അകത്തേക്കിട്ട് പറഞ്ഞു.

അവർ മൂവരും താഴേക്ക് വന്ന്, അച്ഛൻ കാണത്തക്കവിധം നിന്നു.

ആര്യയുടെ വിവാഹത്തിന് ഇനി അധികം ദിവസമില്ല. വിവാഹ ഏർപ്പാടുകൾക്ക് വേണ്ടിയുള്ള തിരക്ക് പിടിച്ച ചർച്ചയായിരുന്നു അവിടെ.

"നീയൊന്നു കൊണ്ടും പേടിക്കേണ്ട.
നിരന്നു നിൽക്കുവല്ലേ മൂന്നെണ്ണം. എവിടെടോട്ടാ ഓടേണ്ടത് എന്ന് പറഞ്ഞാൽ മതി." അർജുന്റെ അച്ഛൻ പറഞ്ഞു.

"എന്റെ പട്ടിയോടും "ആദിൽ മനസ്സിലോർത്തു. പുറമേ ചിരി വരുത്തി നിന്നു.

മുൻകാമുകിയുടെ കല്യാണത്തിന് ഓടാനും വേണമൊരു ഭാഗ്യം... അനിയന്മാർ അവനിട്ട് താങ്ങി.

അവന്മാരുടെ ചെവിയിൽ ആദിൽ അത്യാവശ്യം പുറത്തു കേൾക്കാൻ കൊള്ളാത്ത തെറി വിളിച്ചു.

" നീയൊക്കെ ഇതു എന്നെ കൊണ്ട് പറയിപ്പിച്ചതാണ്. കുറെ നേരെമായി ഇടവും വലവും നിന്നും മനുഷ്യനേ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട്... നിന്നെയൊക്കെ ഉണ്ടാക്കിയത് തന്നെ എന്റെ സ്വസ്ഥത നശിപ്പിക്കാനാണ്. "
ആദിലിന് ദേഷ്യം അടക്കാനായില്ല.

"എന്താടാ അവിടെ? " അച്ഛൻ വിളിച്ചു ചോദിച്ചു. 

ഹേയ് ഒന്നുമില്ല അച്ഛാ, ഏട്ടൻ ഇപ്പോൾ തന്നെ ഞങ്ങളേ ഓടിക്കുന്ന മട്ടാണ്. ധൃതി വയ്ക്കണ്ടാന്ന് പറഞ്ഞു വരുവായിരുന്നു.


നല്ല കുട്ടികളെ പോലെ മൂന്നെണ്ണം നിരന്നു നിന്നു.

"ഹരി അങ്കിളിന് അറിയുമോ എന്നറിയില്ല
ആരതിയെ ഞങ്ങൾക്ക് വേണം അത് നിർബന്ധമാണ്. ചിത്രശലഭത്തിലേ ഹൃദയവധുവാണവൾ, അതിനൊരു മാറ്റവും സംഭവിക്കരുത്. " ആദിൽ തറപ്പിച്ചു പറഞ്ഞു.

"അതിലൊരു മാറ്റവുമില്ല. നിങ്ങൾ ചോദിക്കുമ്പോൾ ഞങ്ങൾ തരും അല്ലേ ഹരി..." വിശ്വനാഥൻ പറഞ്ഞു. 

ആര്യയുടെ കാര്യത്തിലായിരുന്നു ഞങ്ങളുടെ 
പ്രതീക്ഷ മുഴുവനും... ആരതിയേ കുറിച്ചു ആലോചിക്കുമ്പോൾ ഹരിമാമ്മൻ പറഞ്ഞു തീരുന്നതിനു മുൻപ് അർജുൻ പറഞ്ഞു.

ഇടനെഞ്ചിലൊരു വേദന അനുഭവപ്പെടും അല്ലേ!  ആ വേദന മാറ്റാൻ വേണ്ടി ആരതിയേ നിങ്ങൾ എനിക്ക് തരരുത്.
ഞങ്ങളുടെ സ്നേഹത്തിന്റെ പേരിൽ ഈ വിവാഹം നടത്തി തരാൻ നിങ്ങൾക്ക് കഴിയണം. എനിക്ക് ആ ഒരു അപേക്ഷയുള്ളൂ എല്ലാവരോടും " അവൻ പ്രതീക്ഷയോടെ പറഞ്ഞു.

"കഴിയും. ഞങ്ങൾ തരും. " അപ്പോൾ ഇതാണല്ലേ നമ്മുടെ ആൾ,' ആരതിയുടെ അർജുൻ ' അളിയൻ നല്ലൊരു ബന്ധം ഒത്തുവന്നുവെന്നും ഇന്ദ്രട്ടന്റെ മകനാണെന്ന് പറഞ്ഞു പക്ഷെ ആരാണെന്ന് പറഞ്ഞില്ല.

ഞങ്ങളുടെ മോൾ ഭാഗ്യം ചെയ്തവളാണ്‌ നിന്നെ പോലൊരു മനസ്സാക്ഷിയുള്ള പയ്യൻ അവളുടെ അരികത്തുണ്ടല്ലോ! " ഹരി പറഞ്ഞു.

"അരവിന്ദ് സർ നല്ല ആളാണ്." അർജുൻ പറഞ്ഞു 

"അത് മാത്രമേ ഞങ്ങൾ നോക്കിയൊള്ളു.
ആര്യയുടെ നിർബന്ധത്തിന് വഴങ്ങി ബന്ധത്തിന് സമ്മതം മൂളിയതിന്റെ മുഷിച്ചിൽ ഹരി അങ്കിൾ പങ്കുവെച്ചു."

അവിടുത്തെ കുറവുകളുടെ നീണ്ട നിര കേട്ടപ്പോൾ ആദിലിനല്പം ആശ്വാസമായി.

ചർച്ചയ്ക്കൊടുവിൽ മുതിർന്നവരെല്ലാം പുറത്തേക്ക് പോയി. ഒരിക്കലും പഠിക്കാൻ വേണ്ടി പുസ്തകം തുറക്കാത്ത അബൂട്ടൻ, അവന്റെ പുസ്തകങ്ങൾ തേടി പോയി.
അർജുൻ മാത്രം ഏട്ടന് കാവലിരുന്നു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ആദിൽ ശരിക്കും പൊറുതിമുട്ടി, ആകത്തിരിക്കാനും വയ്യാ, പുറത്തേക്ക് പോകാനും വയ്യാ വല്ലാത്തൊരു അവസ്ഥ. എവിടേക്ക് നോക്കിയാലും ഒരു വല്ലായ്മ പോലെ....

അർജുൻ കുറച്ചു മാറിയിരുന്നു അവനെ സഹതാപത്തോടെ നോക്കി.

അമ്മയും അമ്മമ്മയും കൂടി അപ്പുറത്തെ വീട്ടിൽ നിന്ന് സന്തോഷത്തോടെ 
വരുന്നത് കൂടി കണ്ടപ്പോൾ അവൻ ദേഷ്യം കൂടി. ഇവിടെയാർക്കും തന്റെ കാര്യമോർത്തു സങ്കടമില്ല എന്നൊരു തോന്നൽ അവന്റെയുള്ളിലുണ്ടായി. 

"ആര്യയുടെ കല്യാണമായ സ്ഥിതിക്ക് ഇനിയധികം വൈകിക്കാതെ ആരതിയുടെ ജാതകവും ആദിലിന്റെ ജാതകവും കൂടി ഒത്തുനോക്കിയാലോ? " അമ്മമ്മ അമ്മയോട് ചോദിക്കുന്നത് അവൻ കേട്ട്.

ഓഹ്!  ഇവർക്കിനിയും എന്തിന്റെ കേടാണോ, ഒന്ന് നോക്കിച്ചു മനുഷ്യന്റെ മനസ്സമാധാനം കളഞ്ഞു.

അമ്മമ്മേ... അവൻ ഉച്ചത്തിലാണ് വിളിച്ചതെങ്കിലും സൗമ്യമായി സംസാരിച്ചു തുടങ്ങി. 

"അമ്മമ്മ വന്നപ്പോൾ ഒരാലോചന കൊണ്ട് വന്നില്ലേ? നിങ്ങളുടെ ഭട്ടാര്യ ചേർത്തെഴുതിയൊന്നു അത് മതിയെനിക്ക്.
അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന ഒന്നിനെയും എനിക്ക് വേണ്ട. എത്ര ദൂരത്ത് നിന്നു കിട്ടാമോ അത്രയ്ക്ക് ദൂരെയിന്നു മതി.

ആ പെണ്ണിന്റെ ഫോട്ടോ എവിടെ? അവൻ അത് കാണാനായി വാശി പിടിച്ചു.

അമ്മയും അമ്മമ്മയും അത് തേടി അകത്തേക്ക് പോയി.

"ഏട്ടാ... എടുത്തുചാടരുത്. കണ്ണും മൂക്കുമില്ലാതെ ചാടി പുറപ്പെട്ടാൽ ഒടുവിൽ കണ്ണിന് നേർക്കു കാണുന്നത് പോലും കലിയാകും.  ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ..."

ആദിലതൊന്നും കേട്ട ഭാവം കാണിച്ചില്ല.
അമ്മ അവൻ നേരേ ഫോട്ടോ നീട്ടി.
അവനത് പേരിന് നോക്കി തിരികെ നൽകി. 

"ഈ കുട്ടിയേ മതി ഇനി വെച്ചു നീട്ടണ്ട അമ്മ, അവർക്ക് എന്നെ കണ്ട് ഇഷ്ടമായതല്ലേ! അത് മതി... എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ പറഞ്ഞുറപ്പിച്ചോ." അവൻ മുറിയിലേക്ക് പോയി.

"ഏട്ടാ..."

"അപ്പുറത്തവളുടെ കല്യാണം നടക്കുന്നതിന് മുൻപേ എന്റെ കല്യാണം ഞാനിവിടെ നടത്തും."

"നിനക്ക് എന്താടാ പറ്റിയത്? അർജുന്റെ തലപ്പെരുത്ത് പോയി.

"ഞാൻ വഴിമാറി തരികയാണ്‌ നിനക്കും അവൾക്കും ഒന്നാവാൻ വേണ്ടി. ഇനിയൊരു പെണ്ണിനെ കണ്ട്, ഇഷ്ടപ്പെട്ട്, ഏയ്‌! അതൊന്നും നടക്കില്ല. ഞാൻ കിട്ടിയ പെണ്ണിനെ, കെട്ടി പ്രണയിച്ചോള്ളാം."

"ആര്യലക്ഷ്മി" ഇനിയെന്റെ ജീവിതത്തിൽ അവൾ മാത്രം മതി.

(തുടരുന്നു )

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

.

തെറ്റുകൾ തിരുത്തി മികച്ച രീതിയിൽ രചന പൂർത്തിയാക്കാൻ എല്ലാവരുടെയും പൂർണ പിന്തുണ പ്രതീക്ഷിക്കുന്നു.

ഇഷ്ടമായാൽ രണ്ട് വരി കുറിക്കാൻ ആരും മടിക്കരുതേ.. ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.







 


അർജുന്റെ ആരതി - 30

അർജുന്റെ ആരതി - 30

4.9
2037

ഭാഗം - 30 അർജുന്റെ ആരതി   ആദിലിന്റെ എടുത്തുചാടിയുള്ള പെരുമാറ്റം എല്ലാവരിലും ആശങ്കയുളവാക്കി. എങ്കിലും വിവാഹലോചനയുമായി മുന്നോട്ട് പോകാൻ തന്നെ വീട്ടുക്കാർ തീരുമാനിച്ചു.   കുറച്ചു മണിക്കൂറുകൾക്ക് മുൻപ്...   ആരതി വീട്ടിലേക്കുള്ള ബസ് കാത്തുനിൽപ്പായിരുന്നു. ആദ്യം വന്ന ബസിൽ കാൽക്കുത്താൻ ഇടമില്ല. തിക്കിലും തിരക്കിലും കയറാൻ അവൾക്ക്‌ താല്പര്യമില്ലായിരുന്നു. തൊട്ടുമുന്നിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിനെ അവഗണിച്ചവൾ നിന്നു.   "ബസ് വന്നത് കണ്ടില്ലേ? നീയതിൽ കയറാത്തത് എന്താ ആരതി ? "അതുവഴി വന്ന സുമേഷ് ചോദിച്ചു.   "ഭയങ്കര തിരക്ക്." അവ