Aksharathalukal

അവൾ

പണ്ട് പല കഥകളിലും അവൾ സ്ത്രീകളുടെ ദുരനുഭവങ്ങൾ വായിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും ഇതേ അവസ്ഥ തനിക്കുണ്ടാവും എന്നവൾ കരുതിയില്ല. ജീവിതം അവസാനിപ്പിക്കാൻ പല തവണ കരുതി, പക്ഷേ താൻ എന്തിന് തൻ്റെ ജീവിതം മറ്റുള്ളവർക്ക് ഹോമിക്കണം എന്ന് ചിന്തിച്ച് പിൻവാങ്ങി.
മഴ കുറയുന്നില്ല, മറിച്ച് മഴയുടെ ശക്തി പതിൻമടങ്ങ് വർധിക്കുന്നതായി അവൾക്ക് തോന്നി.
തൻ്റെ പേര് പോലും മറക്കുന്നതായി അവൾക്ക് തോന്നി, Mrs.Kumar എന്നല്ലാതെ കല്യാണത്തിനു ശേഷം അധികം ആരും തന്നെ അഭിസംഭോധന ചെയ്തിട്ടില്ല.  പിന്നെന്ത് വ്യക്തിത്വം?????
കുറേ കൂടെ സാമർത്യം വേണമായിരുന്നുവെന്നവൾ ഇപ്പൊൾ ചിന്തിക്കുന്നുണ്ടാവും...
അവൾ തൻ്റെ ജീവിതത്തിൻ്റെ കഴിഞ്ഞ് പോയ ഏടുകളിലുടെ ഒരിക്കൽ കൂടി സഞ്ചരിക്കാൻ 
തയാറാവുകയാണ്...
അവൾ ജനിച്ചത് മഴയുള്ള ഒരു രാത്രിയിലാണ് എന്ന് തൻ്റെ മുത്തശ്ശി പറഞ്ഞതവൾ ഓർത്തു.ബാല്യകാല സ്മരണകളെ എന്നും സന്തോഷത്തോടെ അവൾ സ്മരികാറുള്ളു. അന്നത്തെ അവളുടെ പ്രിയ കൂട്ടുകാരി അവളുടെ അമ്മ തന്നെയായിരുന്നു. അവൾ അറിയാതെ അവളുടെ ഉള്ളിൽ ആരോ മന്ത്രിക്കുന്നത് പോലെ "ഇന്നും തൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ വേറെ ആരൊക്കെ അവഗണിച്ചാൽ പോലും, അമ്മ തന്നേ മനസിലാക്കും" 

തുടരും.....


അവൾ

അവൾ

5
983

അവളുടെ അച്ഛൻ ഒരു പാവം കർഷകനായിരുന്നു. അവൾക്ക് മൂന്ന് അനിയത്തിമാരായിരുന്നു. പഠനത്തിൽ ഉഴപ്പിയിരുന്നില്ലെങ്കിൽ തനിക്ക് ഈ ഗതി വരുമായിരുന്നില്ല എന്നവൾ പിന്നീട് തിരിച്ചറിഞ്ഞു. പലപ്പോഴും തിരിച്ചറിവുകൾ വളരെ വൈകിയാണ് നമ്മെ തേടിയെത്തുന്നത്.... മക്കളുടെ ഒരു കാര്യത്തിലും അധികം ഇടപെടുകയോ നിർബന്ധിക്കുകയോ ചെയ്തിരുന്നില്ല അവർ.  അവളുടെ അമ്മയ്ക്ക് heart block ആയിരുന്നു, അത് അവർ തിരിച്ചറിഞ്ഞത് ഒരുപാട് വൈകിയായിരുന്നു. ഉടനെ തന്നേ സർജറി ആവശ്യമായിരുന്നു.5 ലക്ഷത്തോളം പൈസ വേണമായിരുന്നു, എങ്ങനെയാണെലും പെട്ടന്ന് അങ്ങനൊരു തുക ലഭിക്കാൻ അവർക്ക് മാർഗ്ഗം ഒന്നും മുന്നിൽ ഇല്ലായി