✒️Wafa shakkir
Short story ##
നിഷ്മ
------------------------
" ഇയാളുടെ കൂടെ വേറെ ആരും ഇല്ലേ. "
കുറെ നേരം മുന്നിലുള്ള റിപ്പോർട്ടിലെക്ക് നോക്കിയിരുന്നതിൻ ശേഷം എന്നെ നോക്കി കൊണ്ട് ഡോക്ടർ അങ്ങനെ ചൊതിച്ചപ്പൊഴേക്കും എൻ്റെ ഹൃദയമിടിക്കുന്നതിൻ്റെ വേഗത കൂടി വന്നു . ഞാൻ ഡോക്ടറെ നോക്കി ഇല്ല എന്ന് തല ആട്ടി . അത് കണ്ടിട്ടാണെന്ന് തോന്നുന്നു ഡോക്ടർ കുറച്ച് നേരം മിണ്ടാതെ ഇരുന്നിട്ട് എന്നോട് ചൊദിച്ചു .
" വീട്ടിൽ ആരൊക്കെയാണ് ഉള്ളത് .? "
" അമ്മ അച്ഛൻ ഒരു ഏട്ടനും പിന്നെ ഒരു twin സിസ്റ്ററും . എന്തേ ഡോക്ടർ ."
" Oh.. നിഷ്‌മ എന്താണ് ചെയ്യുന്നത് . I mean പഠിക്കുകയാണോ . "
" അതെ ഡോക്ടർ , PG first year ആണ് . എന്തെങ്കിലും പ്രശ്നമുണ്ടോ .... "
" Hmm... സീ നിഷ്മ .. ഇത് ഞാൻ തന്നോട് എങ്ങനെ ആഡോ പറയ . "
" ഹേയ് .. ഡോക്ടർ പറഞ്ഞോളൂ . എനിക്ക് വിധിച്ചിടുള്ളത് ഞാൻ തന്നെ ഈ ഭൂമിയിൽ നിന്നും അനുഭവികണമെല്ലോ . അത് സന്തോഷിക്കാനുള്ളതായാലും വിഷമിക്കാൻ ഉള്ളതായലും . "
എന്നൊക്കെ ഡോക്ടറോട് പറയുമ്പോഴും എൻ്റെ മനസ്സിൽ ഒരു കല്ല് കേറ്റി വെച്ച പോലെ എന്തെന്നില്ലാത്ത ഭാരം അനുഭവ പെടുന്നുണ്ടായിരുന്നു . ഞാൻ പറഞ്ഞത് കേട്ടിട്ട് ഡോക്ടർ എന്നെ ഒന്ന് നോക്കിയ ശേഷം റിപ്പോർട്ടിലെക്ക് നോക്കി വീണ്ടും എന്നെ നോക്കി പറയാൻ തുടങ്ങി .
" സീ നിഷ്മ ... Your HIV result is positive . Now you are infected with HIV .
As you know that , HIV അഥവാ എയ്ഡ്സ് എന്നൊക്കെ പറയുന്ന ഈ രോഗത്തിന് ഇന്ത്യയിൽ പോയ്യിട് ഈ ലോകത്തിൽ തന്നെ അതിൻ എതിരായിട്ടുള്ള ഒരു മെഡിസിൻ പോലും അവൈലബിൾ എല്ല . പിന്നെയും നോക്കാർ first സ്റ്റേജിൽ ഒക്കെ ആകുമ്പോൾ ഇമ്മുണിറ്റികുള്ള മെഡിസിനസ് തന്നിട്ട് കുറച്ചെങ്കിലും ബോഡി സ്ട്രോങ്ങ് ആക്കാമായിരുന്നു . ഇത് ഇപ്പൊ തൻ്റെ ലാസ്റ്റ് സ്റ്റേജ് ആണ്. ഒന്നും തന്നെ ചെയ്യാൻ കഴിയില്ല . "
ഡോക്ടർ അങ്ങനെ പറഞ്ഞ് നിർത്തിയപ്പോൾ ഞാൻ ഒരു ശില കണക്കെ ആ കസേരയിൽ ഇരുന്നു . പിന്നെ എന്തോ ആലോചിച്ചിട്ട് ഞാൻ ഡോക്ടറെ നോക്കി
" സാർ ... ഇതൊരിക്കലും നമ്മൾ രണ്ടുപേരും ഒഴിച്ച് ബാക്കി ആരും തന്നെ അറിയില്ല എന്ന് എനിക്ക് വാക്ക് തെരണം . "
ഡോക്ടർ കുറച്ച് നേരം ആലോജിച്ചിട്ട് പിന്നെ സമ്മതം മൂളി . ഞാൻ ഡോക്ടറുടെ കാബിനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ശേഷം ബാഗിൽ നിന്നും ഫോൺ എടുത്ത് കോൺഡാക്ടിൽന്നിന്നും ധ്യാൻ എന്ന് സേവ് ചെയ്ത കോൺടാക്ടിലേക്ക് കോൾ ചെയ്തു .
" Hloo... നിഷ്മാ ... "
" Hloo .. ധ്യാൻ .. നീ ഫ്രീ ആണോ "
" അതെ .. എന്തെങ്കിലും പ്രശ്ണമുണ്ടോ ... ശബ്ദമൊക്കെ വെല്ലാതെ ഇരിക്കുന്നു . "
" ഹേയ് .. അത് സുഖമില്ലാത്തത് കൊണ്ട . ചെറിയ ഒരു വയർ വേദന .
ധ്യാൻ , നമുക്ക് ഈ റിലേഷൻ ബ്രേക്ക് ചെയ്യാം . ഇനി ഇത് മുന്നോട്ട് കൊണ്ട് പോയാൽ എനിക്കെല്ല . നിനക്കാണ് നഷ്ടമുഴുവനും . ഇപ്പൊ ഇവിടെ വെച്ച് നമ്മൾ ബ്രേക്ക് ചെയ്താൽ നിനക്ക് എന്നെയും എനിക്ക് നിന്നെയും മാത്രമേ നഷ്ടപ്പെടു . ഒരു പക്ഷെ , നമ്മൾ ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോയി ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയാൽ നഷ്ടം മുഴുവൻ നിനക്ക് മാത്രമാകും . "
എന്ന് മാത്രം പറഞ്ഞ് ഞാൻ ആ കോൾ ദിസ്കണക്‌ട് ചെയ്തു . ഫോൺ switch off ചെയ്തിട്ട് സിം കാർഡ് ഊരിയെടുത്ത ശേഷം ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന വേസ്റ്റ് ബിന്നിൽ ഉഭേഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങി .
രാത്രി ഭക്ഷണം കഴിച്ച് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കയായിരുന്നു ഞാൻ . അപ്പോഴാണ് ഏട്ടൻ രഞ്ജിത്ത് എന്നോട് ചോദിച്ചത്
" നിൻ്റെ ഫോണിലേക്ക് എന്താ വിളിച്ചിട്ട് കിട്ടാതെ . "
" ആ സിമ്മിൻ ഒരു പ്രോബ്ലം .അപ്പൊൾ ഞാൻ അത് ഒഴിവാക്കിയിട്ട് പുതിയ ഒരെണ്ണം എടുത്തു . "
" എന്നാൽ ആ നമ്പർ ഒന്ന് എൻ്റെ നമ്പറിലേക്ക് അയക് നീ .. "
" Hmm .."
ഏട്ടൻ പറഞ്ഞതിന് ഒന്ന് മൂളി മാത്രം ഞാൻ മറുബഡി കൊടുത്തു .
ദിവസങ്ങൾ കൊഴിഞ്ഞു പോയി . അന്ന് ഡോക്ടറെ കണ്ട് വന്നതിന് ശേഷം ഞാൻ വീട്ടിലുള്ളവരോടും എൻ്റെ ഫ്രണ്ട്സിനോടും ഒന്നും തന്നെ അതികം കൂട്ടിലാതെ ആയി. വീടിന് പുറത്തേക്ക് ഇറങ്ങുക പോലും ഇല്ലാതെ ആയി . എല്ലാ സമയവും എൻ്റെ റൂമിൽ തന്നെ ഇരിക്കാൻ തുടങ്ങി . ദിവസങ്ങൾ കടന്നു പോകുന്നത് അനുസരിച്ച് എൻ്റെ അവസ്ഥയും വളരെ മോശമായി വന്നു .
ഹിഷ്മ അടുത്ത പേജ് മറിച്ചു . അതിൽ ഒന്നും തന്നെ ഇല്ലായിരുന്നു . പിന്നെയും കുറെ പേജിൽ ഇത് തന്നെ ആയിരുന്നു അവസ്ഥ . അങ്ങനെ അവസാനം ഒരു പേജിൽ എന്തോ കുറിച്ചിട്ട പോലെ തോന്നി . അവള് ആ പേജ് എടുത്ത് നോക്കി .അതിൽ നിഷ്മയുടെ അവസാനത്തെ എഴുതായിരുന്നു .
* സോറി അമ്മ അച്ഛാ ഏട്ട ശിമു ധ്യാൻ .
ധ്യാൻ ... ഇനിയും ഒരു ജെന്മം ഉണ്ടെങ്കിൽ അന്ന് നിൻ്റെ പെണ്ണാകണം എന്നൊരാഗ്രം എനിക്കുണ്ട് .. love you so much 🥰*
നിശ്മയുടെ അവസാനത്തെ വരികൾ വായിച്ച് ആ ഡയറി ഹിഷ്‌മ അടച്ച് വെച്ചു . കവിളിലൂടെ ചാലിടൊലിച്ച കണ്ണുനീർ തുടച്ച് അവള് ആ ഡയറി തൻ്റെ ബെഡിനോഡ് ചേർണിട്ടുള്ള സൈഡ് ടേബിളിൽ വെച്ചിട്ട് തന്നോട് ചേർന്ന് കിടക്കുന്ന ധ്യാനിനെ ഒന്ന് നോക്കിയ ശേഷം ബെഡ് ലാമ്പ് ഓഫ് ആകി ഒരു സൈഡിലേക്ക് കിടന്നു .
( ശുഭം .....)
തെറ്റുകൾ ഉണ്ടെങ്കിൽ ശെമിക്കുക 😊