Aksharathalukal

ഹൃദയസഖി part 3

ഫോൺ റിങ് ചെയ്യുന്നത് കേട്ടു കൊണ്ടു മനു അടുക്കളയിൽ കിടന്നലറി.....
 
ഡാ..... ദ്രുവി നീ ഇത് എന്തെടുക്കുവാ..... എത്ര നേരമായി അഹ് കുന്ദം കിടന്ന് അടിക്കുന്നു.....
 
മനുവിന്റെ ഉച്ചത്തിലുള്ള ചീത്ത വിളിക്കെട്ട് ചെവിയിൽ നിന്ന് ഫോൺ എടുത്തു ഹർഷിത് തിരിഞ്ഞു നോക്കി..... പിന്നെ പുഞ്ചിരിച്ചു കൊണ്ടു ടേബിൾ ൽ ഇരുന്നു നിർത്താതെ ബെൽ അടിക്കുന്ന ഫോൺ ക്ക് നോട്ടം എറിഞ്ഞു.....
 
സ്‌ക്രീനിൽ കുഞ്ഞി എന്ന പേര് തെളിഞ്ഞു കണ്ടു....
 
ആരിക്ക് വായു ഗുളിക വാങ്ങിക്കാനാണാവോ ഇതിങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നെ ദേഷ്യത്തോടെ അവൻ ഫോൺ എടുത്ത് ആൻസർ ബട്ടൺ അമർത്തി.....
 
ഹലോ......
 
ഡാ കള്ള ഡോക്ടറെ മര്യാദക്ക് നാളെ കുറ്റിപറിച്ചു ഇവിടെ ഹാജർ വെച്ചില്ലെകിൽ ഉണ്ടല്ലോ മെഡിക്കൽ ക്യാമ്പ് എന്നും പറഞ്ഞു ഗോവക്ക് ട്രിപ്പ്‌ പോയ കാര്യം ഞാൻ രാധുനോട് പറയും കേട്ടോടാ..... ഒറ്റ സ്വാസത്തിൽ എല്ലാം പറഞ്ഞു ഒരു മറുപടിക്കായി കാത്തു നിൽക്കാതെ ഫോൺ കട്ടായി....
 
ഇതിപ്പോ ആരാ എന്താ എന്നറിയാതെ നമ്മുടെ ഹർഷിത് കിളി പോയ പോലെ നിൽക്കേണ്.....
 
ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന ദ്രുവി കാണുന്നത് തന്റെ ഫോൺ ഉം കൈയിൽ പിടിച്ചു കിളി പോയപോലെ നിൽക്കുന്നവനെയും..
 
 
അവന്റെ നിൽപ്പ് കണ്ടു പൊന്തി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ടു ദ്രുവി ചോദിച്ചു..
 
എന്താ മോനെ ഹാഷി ( ഹർഷിതിനെ ഹാഷി എന്ന് വിളിക്കാം ) നിന്റെ മണ്ടക്ക് വല്ല ഏറും കിട്ടിയോ 🤣 ഒരു കിളി പോയപോലെ....
 
ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് ഹാഷി ദ്രുവിക്ക് നേരെ തിരിഞ്ഞു...
 
അഹ് എന്റെ കിളി അല്ലെ പോയുള്ളു ചിലരുടെ ഒക്കെ കാലിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും..
കള്ള കണിട്ടു ദ്രുവിയെ നോക്കി ഹാഷി പറഞ്ഞു....
 
അതോടെ സ്വിച് ഏട്ടപോലെ നമ്മുടെ ദ്രുവിയുടെ ചിരി നിന്നു....
 
ആരാടാ ഇ കുഞ്ഞി....????
 
 
കുഞ്ഞിയോ?????
 
അഹ് കുഞ്ഞി അവൾ ഇപ്പൊ നിന്റെ ഫോൺലേക്ക് വിളിച്ചിരുന്നു. നീ മെഡിക്കൽ ക്യാമ്പ് നു പോയതല്ല ഗോവക്ക് ട്രിപ്പ്‌ പോയതാണെന്നും നാളെ തിരിച്ചെത്തിലകിൽ ഏതോ ഒരു രാധുനോട് മറ്റോ പറയുന്നും ഒക്കെ വിളിച്ചു പറഞ്ഞു.
 
 
അതു കേൾക്കെ ദ്രുവിടെ കണ്ണുകൾ 🙄മിഴിഞ്ഞു... ഇ കുരിപ്പ്  എന്റെ പോക കണ്ടേ അടങ്ങു എന്ന് പറഞ്ഞു ഹാഷിടെ കൈയിലെ ഫോൺ വാങ്ങി ബാൽക്കാണിയിലേക്ക് ഓടി.....
 
ഒന്നും മനസിലാകാതെ ഹാഷിയും അതിനു പുറകെ വന്ന മനുവും തടിക്ക് കൈയും കൊടുത്തു സോഫയിൽ ഇരുന്നു...
 
 
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
 
ഡി അമ്മു തെ വെല്ലേട്ടൻ വിളിക്കുന്നു....
 
കൈയിൽ ഉള്ള ഫോൺ അമ്മുവിന് നേരെ നീട്ടി കൊണ്ടു ചിപ്പി പറഞ്ഞു....
 
നീ എന്തു പണിയ ഒപ്പിച്ചേ പെണ്ണെ.....
 
അതിനവൾ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു ഫോൺ ചിപ്പിയിൽ നിന്നും വാങ്ങിച്ചു....
 
ഫോൺ അറ്റൻഡ് ചെയ്യാതെ ഫോൺ ൽ നോക്കി ചിരിക്കുന്നവളെ കണ്ടു ചിപ്പി തലക്ക് കൈകൊടുത്തിരുന്നു...
 
ഡി പെണ്ണെ നീ അഹ് ഫോൺ എടുക്ക് ഇല്ലെകിൽ ഏട്ടന് വല്ല അറ്റാകും വരും
 
 
ആൻസർ ബട്ടൺ അമർത്തി അവൻ ഫോൺ കാതോരം ചേർത്തു...
 
 
ഡാ കുഞ്ഞി....
ഫോൺൽ കൂടെ അവന്റെ വാക്കുകൾ ഒഴുകി....(ദ്രുവി )
 
അതികം പതപ്പിക്കല്ലേ മോനെ????(അമ്മു )
😁😁😁😁😁(ദ്രുവി )
 
നടക്കുലലെ????(ദ്രുവി )
 
ഇല്ല ( അമ്മു )
 
ഞാൻ ഒറ്റും 😜
യൂ ടു ബ്രൂട്ടേസി.....
അതേലോ മോനെ വെല്ലേട്ടാ....
 
ഏട്ടന്റെ അമ്മുട്ടി അല്ലെ... എന്റെ കുഞ്ഞി അല്ലെ... ഇ ഒരു തവണ plz ഡാ.....
 
Ok ok രാധുനോട് പറയില്ല but നാളെ ഇവിടെ ലാൻഡ് ചെയ്തില്ലെകിൽ....
 
നാളെ ഉറപ്പായും വരും...
 
പിങ്കി പ്രോമിസ്.....
 
ആട പിങ്കി പ്രോമിസ്.... ഏട്ടന്റെ ചക്കര.......ഉമ്മ.......
 
അമ്മുട്ടേയെ അച്ഛാ.....
 
നൈറ്റ്‌ എത്തും.... അറിയാലോ അച്ചേടെ മുന്നിൽ പാട അതാ...
 
ഒക്കെ ഡാ.....
 
ബൈ.....
 
ഫോൺ കട്ട് ചെയിതു തിരികെ വന്നപ്പോൾ ദ്രുവി കാണുന്നത് തടിക്ക് കൈയും കൊടുത്തിരിക്കുന്ന രണ്ടെണ്ണത്തിനെ ആണ്.....
 
ദ്രുവിയെ കണ്ട പാടെ രണ്ടും ചാടി എണിറ്റു അവനെ പിടിച്ചു നടുക്ക് ഇരുത്തി....
 
ഇനി പറഞ്ഞോ ആരാ ഇ കുഞ്ഞി!!!!!!
 
മനു ചോദിച്ചു.....
 
കുഞ്ഞി അവൾ എന്റെ എല്ലാം എല്ലാം....... എന്റെ കുഞ്ഞനിയത്തി.....
 
അതു അമ്മു എന്നോ മറ്റല്ലേ....
 
 
അമ്മു ആണ് ഞാൻ കുഞ്ഞി ന്നാ വിളിക്ക....
 
വിളഞ്ഞ വിത്താണ്... എല്ലാ തല്ലുകൊള്ളിത്തരത്തിനും എന്റെ കൂടെ നിൽക്കും... ഇതിപ്പോ അച്ഛാ വന്നുണ്ട് അതാ....
 
അവന്റെ വാക്കുകളിൽ ആമ്പൽ എന്ന അമ്മു നിറഞ്ഞു നിന്നു....
അവളുടെ കുറുമ്പും കുസൃതിയും എല്ലാം.... ഏട്ടൻ മാരുടെ കാന്താരി
 
എന്നാൽ ദ്രുവിയുടെ ഓരോ വാക്കും ഹാഷിയെ അവളിലേക്ക് അടുപ്പിക്കുകയായിരുന്നു.....
 
കാണാതെ തന്നെ അവനിൽ ഒരു കുളിർമഴയായി പെയിതിറങ്ങാൻ അമ്മുന് കഴിഞ്ഞു.....
 
ഡാ അമ്മുന്റെ ഫോട്ടോ വല്ലതും മനുന്റെ ചോദ്യം കേട്ട് ഹാഷിക്ക് അവനെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി....
 
ഉണ്ടോ ന്നോ ഇപ്പൊ കാട്ടിത്തരാം എന്നും പറഞ്ഞു ദ്രുവി ഫോൺ ആക്കി ഗാലറി ഓപ്പൺ ചെയ്തു.....
 
അമ്പലത്തിൽ ഇരുകണ്ണുകളും അടച്ചു തൊഴുതു നിൽക്കുന്ന ഒരു ഫോട്ടോ ദ്രുവി കാണിച്ചു കൊടുത്തു.....
 
ഹാഷി അഹ് ഫോൺ വാങ്ങി തന്റെ കണ്ണുകളോട് അടുപ്പിച്ചു... കുഞ്ഞി മുഖം..... ദാവണി ആണ് ധരിച്ചിരിക്കുന്നത്..... നെറ്റിയിൽ ഒരു ചന്ദന കുറി മാത്രം.... അവനു അതിൽ നിന്നും കണ്ണുകൾ എടുക്കുവാൻ തോന്നിയില്ല....
 
അവനിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു.... തേടിയത് എന്തോ തന്റെ തൊട്ടടുത്തു ഉണ്ടെന്നുള്ള തിരിച്ചറിവ്....
 
ഡാ നോക്കി വെള്ളം ഇറക്കല്ലേടാ അതു അവന്റെ പെങ്ങളാണ്....
 
മനുന്റെ കമന്റ്‌ കേട്ടാണ് അവളുടെ ഫോട്ടോൽ നിന്നും കണ്ണുകൾ പിൻ വലിച്ചത്....
 
പോടാ പുല്ലേ എന്ന് ചൂണ്ട് അനക്കി കാട്ടി ഫോൺ തിരികെ ദ്രുവിക്ക് നൽകി...
 
ഡാ നമുക്ക് ഇന്ന് തന്നെ തിരിക്കാം.... ദ്രുവി പറഞ്ഞു....
 
ഇത്ര പെട്ടന്നോ മനു ആണേ...
 
ഡാ ഒരാഴ്ച എന്നു പറഞ്ഞു പോന്നതാ ഇപ്പൊ രണ്ടാഴ്ച ആകുന്നു.....
 
നാളെ കഴിഞ്ഞാൽ മുത്തശ്ശിടെ പിറന്നാൾ ആണ്... എല്ലാവരും ഉണ്ടാകും... എത്തില്ലെകിൽ പണി കിട്ടും അതാ.... ദ്രുവി പറഞ്ഞു....
 
Ok ok.......
 
നിങ്ങൾ രണ്ടാളും എന്റെ കൂടെ നാട്ടിലേക്ക് വായോ മുത്തശ്ശി ടെ പിറന്നാൾ ആഘോഷിച്ചു നമുക്ക് ഒരുമിച്ചു മടങ്ങാം.....
 
കേട്ടപാതി ഹാഷി ഒക്കെ പറഞ്ഞു....
 
മനു അവനെ ഒന്ന് ഇരുത്തി നോക്കി....
 
 
അതിനവൻ 32 പല്ലും ഇളിച്ചു കാട്ടി 😁..
 
Ok
 
മുന്നാളും റെഡി ആയി മാബുള്ളിലേക്ക് തിരിച്ചു....
 
 
ഹാഷിയിൽ അമ്മുവിനെ കാണുവാനുള്ള തിടുക്കം ആയിരുന്നു..... അവൻ ആലോചിക്കുകയായിരുന്നു എത്ര പെട്ടെന്ന് ആണ് അവൾ തനിക്കു പ്രിയപ്പെട്ടതായി മാറിയേ എന്ന്.... അവളുടെ കുറുമ്പോടെ ഉള്ള സംസാരമാണോ തന്നിലേക്ക് അവളെ  വലിച്ചടുപ്പിച്ചത്....
 
കാറിന്റെ സീറ്റിൽ ചാഞ്ഞു കിടന്നു കൊണ്ടവൻ മിഴികൾ പൂട്ടി... തന്റെ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണുവാൻ അവന്റെ മനം തുടി കൊട്ടി......
 
 
(  ദ്രുവിയുടെ ഫ്രണ്ട്‌സ് ആണ് ഹർഷിത് എന്ന ഹാഷിയും മൻജിത് എന്ന മനുവും.... മൂന്നു പേരും ഡോക്ടർസ് ആണ്..... അപ്പൊ എല്ലാവരെയും മനസിലായല്ലോ.... കാധി കുട്ടി ഹർഷിതിനെ കൊണ്ടു വന്നിട്ടുണ്ട്....)
 
തുടരും
 
 
കമന്റ്‌ must.....

ഹൃദയസഖി part 4

ഹൃദയസഖി part 4

4.7
2829

മാമ്പുള്ളി എന്ന് സ്വാർണ ലിപികളാൽ എഴുതിയ നാലു കെട്ടിന് മുന്നിലായി ദ്രുവി യുടെ കാർ നിന്നു.....   ഹാഷിയുടെ കണ്ണുകൾ തന്റെ പ്രിയപെട്ടവൾക്കായി തേടി കൊണ്ടിരുന്നു.....   മുറ്റതായി വലിയ പന്തൽ ഒരുങ്ങിയട്ടുണ്ട്.....   മുത്തശ്ശി ടെ പിറന്നാളിന്റ ആണ് ഇ ഒരുക്കങ്ങൾ എല്ലാം എന്ന് പറഞ്ഞു കൊണ്ടു ദ്രുവി ലെഗജുമായി മുന്നിൽ നടന്നു.... പിറകെ തന്നെ ഹാഷിയും മനുവും....   മുറ്റത്തിന്റെ ഇരു ഭാഗങ്ങളിലുമായി നിറയെ വൃക്ഷങ്ങൾ നാട്ടുപിടിപ്പിച്ചട്ടുണ്ട്....   ശരിക്കും പറഞ്ഞാൽ ഒരു പച്ച പരവതാനി പോലെ.... കണ്ണിനു കുളിർയെക്കും കാഴ്ചകൾ...   ഹാഷിക്ക് മനുവിനും ഒത്തിരി ഇഷ്ട്ടപെട്ടു....