Aksharathalukal

മെലാന്ത

            ദി ഡാർക് ഫ്ലവർ
 
 
 
Part:12


അത്രയും പറഞ്ഞ് അവൾ ഇരുട്ടിലേക്ക് നോക്കി കരയാൻ തുടങ്ങി.


"ടോ..... താൻ കരയല്ലേ ..... താൻ ഇപ്പോ ഞങ്ങളെ കൂടെ കരയിപ്പിക്കൂലോ "ജാക്ക് 

"കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന് എനിക്ക് അറിയാം. ജീവിച്ച് കൊതി തീരുന്നതിന് മുൻപ് അവർ എന്നെ കൊന്നു കളഞ്ഞില്ലേടോ... ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു ....എല്ലാം അവർ ഇല്ലാതാക്കിയില്ലേ🥺..... അവരെ ഇല്ലാതാക്കണം എനിക്ക്😡 ." മെലാന്ത

"പക്ഷേ എന്തുകൊണ്ടാണ് അന്ന് ഞാൻ അത്രയും കരത്തിട്ടും അവൻ വരാതെ ഇരുന്നത്. " മെലാന്ത


" അതിന് ഒറ്റ ഉത്തരമേ ഉള്ളോ .... നിന്നെ കൊന്നവർ ആദ്യം കൊന്നത് അവനെയാണ്. അത്ര തന്നെ " അർജ്ജുൻ

അത് കേട്ടതും സങ്കടം കലർന്ന അവളുടെ ശബ്ദം പ്രതികാരത്തിന്റ ശബ്ദമായി മാറി .... മനോഹരമായ അവളുടെ നയനങ്ങൾ രക്തശപണിതമായി.... അതിസുന്ദരിയായിരുന്ന അവൾ അതിവിരൂപണി ആയി. അവളിൽ ഉറങ്ങി കിടന്നിരുന്നു സംഹാര ദൂതൻ സംഹാര താണ്ഡവം ആടാനായി എഴുന്നേറ്റു . മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു ശ്രീഭദ്രകാളി കൂടെ ആ നിമിഷം അവിടെ അവതാരം എടുത്തു.


" വിടില്ല ഞാൻ........ ഒരുത്തനേയും വിടില്ല. ഞാൻ അനുഭവിച്ച വേദന എന്താണെന്ന് അവർ അറിയണം ..... അറിയിക്കും ഞാൻ .... കൊല്ലാതെ കൊല്ലണം എനിക്കവരെ ..... അവരുടെ പ്രിയപ്പെട്ടതെല്ലാം ഞാൻ ഇല്ലാതെയാക്കും. " മെലാന്ത

 ഇതെല്ലാം കണ്ട് കൃഷും ജാക്കും അർജുന്നും നന്നായി ഒന്നു പേടിച്ചു. അങ്ങനെ പറയണ്ടായിരുന്നു എന്ന് വരെ അർജുൻ ചിന്തിച്ചു.കാരണം ആ സമയത്ത് അത്രക്കും ഭീകരമായിരുന്നു അവളുടെ രൂപം.

"പേടിക്കണ്ട..... നിങ്ങളെ ഞാൻ ഒന്നും ചെയ്യില്ല.... മറ്റുള്ളവർ നിങ്ങളെ ഉപദ്രവിക്കാനും ഞാൻ ഇടവരുത്തില്ല..... " മെലാന്ത .


 "ശരി..... ഞങ്ങൾ എന്ത് സഹായമാ ചെയ്യേണ്ടത് ?" കൃഷ്


 അത് ഒക്കെ ഞാൻ പറയാം .... പക്ഷേ അതിനു മുൻപ് ..... അത്രയും പറഞ്ഞ് അവൾ ദൂരേക്ക് നോക്കി ക്രൂരമായി ഒന്നു പുഞ്ചിരിച്ചു...... പിന്നെ പതിയെ അവിടെ നിന്ന് അപ്രത്യക്ഷയായി....

ഇതെ സമയം മറ്റൊരിടത്ത്...

" ഹരി..... നീ കിടന്നോ ..... ഞാൻ എന്തായാലും ഈ സീരിയലുകൾ എല്ലാം കണ്ട് കഴിഞ്ഞിട്ടെ കിടക്കുന്നുള്ളു " ഹരിയുടെ ഭാര്യ അമേയ പറഞ്ഞു.

" ശരി.....എന്റെ മുത്തേ..... എന്തായാലും ഞാൻ കിടക്കാൻ പോവാണ്. ഓഫിസിലെ ജോലി കാരണം എനിക്ക് നല്ല ക്ഷീണം ഉണ്ട് ". അത്രയും പറഞ്ഞ് അവൻ പോയി കിടന്നു .ക്ഷീണം കാരണം അവൻ പെട്ടന്ന് ഉറങ്ങി പോയി....

 കുറെ കഴിഞ്ഞപ്പോൾ .....

 "ഹരി ...... ഹരി എനിക്ക് ദാഹിക്കുന്നു. കുറച്ച് വെള്ളം എടുത്ത് തന്നെ...." അമേയ


"നിനക്ക് എടുത്ത് കുടിച്ചുടെ .... എന്നെ കൊണ്ടു എഴുന്നേക്കാൻ വയ്യാ ...." ഹരി.


എന്നാൽ അവൾ അവനെ ഉറങ്ങാൻ സമ്മതിക്കാതെ പിന്നെയും ശല്യപ്പെടുത്തികൊണ്ടിരുന്നു. ശല്യം സഹിക്കാൻ പറ്റാതെ ആയപ്പോൾ അവൻ എഴുന്നേറ്റ് വെള്ളം എടുക്കാൻ പോയി. ഹാളിൽ എത്തിയ അവൻ ഒന്ന് ഞെട്ടി...... അപ്പോഴും സീരിയൽ കണ്ടു കൊണ്ടിരിക്കുന്ന തന്റെ ഭാര്യയേയാണ് അവൻ അവിടെ കണ്ടത്. 

 "തന്റെ കൂടെ ഇത്ര നേരം ഉണ്ടായിരുന്നത് അപ്പോൾ ആരാ..... അത് എന്റെ ഭാര്യ തന്നെയല്ലേ..... അപ്പോൾ ഇത് ആരാ....ഇത് വല്ല സ്വപ്നവും ആണോ...." എനിങ്ങനെയെല്ലാം ആലോചിച്ച് അവിടെ തന്നെ അവൻ നിന്നു പോയി.


"I'm back Hari......" പെട്ടന്നാരോ അവന്റെ ചെവിയിൽ മന്ത്രിച്ചു. എവിടെയോ കേട്ടു മറന്ന ശബദം..... എന്നാൽ ആരുടെ ശബ്ദം ആണെന്ന് ഓർത്തെടുക്കാൻ അവന് സാധിച്ചില്ല. അത് ആരാ എന്ന് അറിയാൻ അവൻ പിന്നിലോട്ട് തിരിഞ്ഞു നോക്കി. എന്നാൽ അവന്റെ പിന്നിൽ ആരും ഉണ്ടായിരുന്നില്ല. പെട്ടന്നാണ് തന്റെ ഓഫീസ് മുറിയിൽ ഒരു ചുവന്ന പ്രകാശം അവൻ കണ്ടത്. അതെന്താണ് എന്നറിയാൻ അവൻ മുറിയുടെ അടുത്തേക്ക് നടന്നു ...... അത് രണ്ട് കണ്ണുകൾ ആയിരുന്നു. അത് കണ്ടതും അവൻ ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു പോയി... പിന്നെ ഓടി ചെന്ന് മുറിയിലെ ലൈയ്റ്റ് ഓൺ ചെയ്തു. എന്നാൽ അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. അവൻ ആ മുറിക്ക് ചുറ്റും ഒന്ന് കണ്ണാേടിച്ചു....... ചുവരിൽ എന്തോ എഴുതിയിരിക്കുന്നു. അത് കണ്ട് അവൻ വിയർക്കാൻ തുടങ്ങി.... അവൻ പോലും മറക്കാൻ ആഗ്രഹിച്ച ഒന്നായിരുന്നു അത്......അവിടെ ഇങ്ങനെ എഴുതിയിരുന്നു

     January - 22 - 2003

അവൻ പോലും അറിയാതെ അവന്റെ ചുണ്ടുകൾ ഇങ്ങനെ മന്ത്രിച്ചു.... 
        
             "മെലാന്ത "

പെട്ടന്ന് ശക്തമായ കാറ്റ് വീശാൻ തുടങ്ങി. കൂടെ നല്ല ഇടിയും മിന്നലും..... ചുറ്റും എന്താ നടക്കുന്നത് എന്നറിയാതെ ചുമരുമേൽക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ഹരി.

" ഹരി.... താൻ എന്താ ഇവിടെ വന്ന് നിൽക്കുന്നേ? ഇതുവരെ കിടന്നില്ലേ നീ ?"അമേയ അങ്ങനെ ചോദിക്കുന്നത് കേട്ട് അവൻ തിരിഞ്ഞ് അവളെ നോക്കി.

"എന്താ .... ഹരി... എന്താ പറ്റിയെ .... നീ ആകെ വിയർക്കുന്നുണ്ടല്ലോ? ഹോസ്പിറ്റലിൽ പോവണോ?" അമേയ

 "ഹോസ്പിറ്റലിൽ ഒന്നും പോവണ്ടാടോ ..... എനിക്ക് ഒന്നു കിടക്കണം." ഹരി

" എന്നാ വാ.... നമുക്ക് പോയി കിടക്കാം ...." അതും പറഞ്ഞ് അവൾ അവനെ വിളിച്ചോണ്ട് ബെഡ് റൂമിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവൻ ഒന്നുടെ പിറക്കിലോട്ട് തിരിഞ്ഞു നോക്കി ..... അപ്പോൾ വീണ്ടും ആ മുറിയിൽ ആ ചുവന്ന കണ്ണുകൾ പ്രതൃക്ഷമായി......




 
 
 തുടരും ......

മെലാന്ത

മെലാന്ത

4.6
937

              ദി ഡാർക് ഫ്ലവർ         Part:13      അന്ന് രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല..... മരിക്കുന്നതിന് തൊട്ടു മുൻപ് അവൾ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു." ഞാൻ തിരിച്ചു വന്നിരിക്കും..... ഇതിന് നിങ്ങളോട് ഞാൻ പകരം വീട്ടുക തന്നെ ചെയ്യും. സ്വസ്ഥമായ ഒരു ജീവിതം നിങ്ങൾക്കുണ്ടാവില്ല. ഞാൻ ആരാധിക്കുന്ന ആ ഇരുണ്ട ശക്തികളാണെ സത്യം. നിങ്ങളുടെ മരണം അത് എന്റെ കൈകൾ കൊണ്ട് തന്നെ ആയിരിക്കും.  "പിറ്റെ ദിവസം രാവിലെ തന്നെ അവൻ സിദ്ധുവിനെ വിളിച്ചു. തലേ ദിവസം നടന്ന കാര്യങ്ങളെല്ലാം അവൻ പറഞ്ഞു.അത് കേട്ടതും സിദ്ധു പൊട്ടി ചിരിക്കാൻ തുടങ്ങി...."എന്