Aksharathalukal

മെലാന്ത

              ദി ഡാർക് ഫ്ലവർ
 
 
 
 
Part:13
 
 
 അന്ന് രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല..... മരിക്കുന്നതിന് തൊട്ടു മുൻപ് അവൾ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.

" ഞാൻ തിരിച്ചു വന്നിരിക്കും..... ഇതിന് നിങ്ങളോട് ഞാൻ പകരം വീട്ടുക തന്നെ ചെയ്യും. സ്വസ്ഥമായ ഒരു ജീവിതം നിങ്ങൾക്കുണ്ടാവില്ല. ഞാൻ ആരാധിക്കുന്ന ആ ഇരുണ്ട ശക്തികളാണെ സത്യം. നിങ്ങളുടെ മരണം അത് എന്റെ കൈകൾ കൊണ്ട് തന്നെ ആയിരിക്കും.  "

പിറ്റെ ദിവസം രാവിലെ തന്നെ അവൻ സിദ്ധുവിനെ വിളിച്ചു. തലേ ദിവസം നടന്ന കാര്യങ്ങളെല്ലാം അവൻ പറഞ്ഞു.അത് കേട്ടതും സിദ്ധു പൊട്ടി ചിരിക്കാൻ തുടങ്ങി....

"എന്റെ ഹരി..... നിനക്ക് പ്രാന്തായോ.... ഈ 21-ാം നൂറ്റാണ്ടിൽ എവിടെയാടാ പ്രേതം. അതൊക്കെ നിന്റെ തോന്നൽ ആവും " സിദ്ധു


" ഇത് തോന്നൽ ഒന്നും അല്ല.... അവളുടെ ആത്മാവ് നമ്മുടെ പിന്നാലെ തന്നെയുണ്ട്. നമ്മുടെ മൈക്കിളിന്റെ മരണത്തിൽ ഇവൾക്ക് പങ്കുണ്ടെന്ന് എന്റെ മനസ് പറയുന്നു." ഹരി


" എടാ പ്രേതം എന്ന ഒന്ന്  ഈ ഭൂമിയിൽ ഇല്ല . അത് നമ്മുടെ മനസിന്റെ തോന്നൽ ആണ് . നമ്മൾ ഒറ്റക്ക് ഇരിക്കുമ്പോൾ നമ്മൾ മുൻപ്  സിനിമയിലോ, കഥകളിലോ കണ്ടിട്ടുള്ള പ്രേതങ്ങളെ നമ്മുടെ ബ്രെയിൻ ഒരു illusion ആയി നമ്മുടെ മുൻപിൽ കൊണ്ടുവരും. ചുരുക്കി പറഞ്ഞാൽ അത് നിന്റെ illusion മാത്രമാണ്." സിദ്ധു


" ഇത് illusion ഒന്നും അല്ല..... ഇത് സത്യം തന്നെയാണ്. നിനക്ക് അനുഭവം ഉണ്ടാവമ്പോൾ നീ പഠിച്ചോളും." ഹരി


" നീ ഒന്ന് ഫോൺ വെച്ചിട്ട് പോയേ എന്റെ ഹരി.... രാവിലെ തന്നെ ഈ മണ്ടത്തരം കേൾക്കാൻ എനിക്ക് നേരം ഇല്ല." അതും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു.

 "ഈ ഹരിയുടെ ഒരു കാര്യം ...." എന്ന് മനസ്സിൽ പറഞ്ഞ് അവൻ വാഷ് റൂമിൽ കയറി . അവൻ മുഖം കഴുകി കൊണ്ടിരിക്കുമ്പോൾ അവന്റെ ചെവിയിൽ ആരോ മന്ത്രിച്ചു...
 
 " മെലാന്ത .... മെലാന്ത .... മെലാന്ത ...."

പെട്ടന്ന് അവൻ ഞെട്ടി തിരിഞ്ഞു നോക്കി എന്നാൽ പിന്നിൽ ആരും ഉണ്ടായിരുന്നില്ല. തനിക്ക് തോന്നിയതാവും എന്ന് കരുതി അവൻ വീണ്ടും തന്റെ മുഖം കഴുകാൻ തുടങ്ങി. പെട്ടന്ന് കണ്ണാടിയിൽ അവൻ ആ കാഴ്ച കണ്ടു. തന്റെ പിന്നിലായി ഒരു കറുത്ത രൂപം നിൽക്കുന്നു. അവൻ  പിൻ തിരിഞ്ഞു നോക്കി എന്നാൽ അവിടെ ആരും ഉണ്ടായില്ല.... അവൻ വീണ്ടും കണ്ണാടിയിൽ നോക്കി. കറുത്ത ആ രൂപത്തിന് പകരം തന്റെ പിന്നിലായി ക്രൂരമായ ചിരിയോടെ നിൽക്കുന്ന മെലാന്തയെയാണ് അവൻ അപ്പോൾ കണ്ടത്. പെട്ടന്ന് കണ്ണാടിയിൽ നിന്ന് ഒരു കറുത്ത കൈ പുറത്തേക്ക് വന്ന് അവന്റെ കഴുത്തിൽ പിടിച്ചു. ശ്വാസം കിട്ടാതെ അവൻ പിടഞ്ഞു. അത് കണ്ട് അവൾ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി. പെട്ടന്ന് അവളുടെ രൂപത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി. അവളുടെ വായിൽ നിന്ന് കൂർത്ത പല്ലുകൾ പുറത്തേക്ക് വന്നു.... കണ്ണുകൾ ചുവപ്പു നിറത്തിലായി.....  മനോഹരമായ അവളുടെ മുടിയിഴകൾ ജഡയായി മാറി..... അവളുടെ വിരലുകളിലെ കൂർത്ത നഖങ്ങൾ അവൾ അവന്റെ കഴുത്തിൽ കുത്തിയിറക്കാൻ തുടങ്ങി. വേദനയാൽ അവൻ പിടഞ്ഞു.....അവൻ വേദനിക്കുന്നത് കണ്ട് അവൾ വളരെ അധികം സന്തോഷിച്ചു.

 "എന്നെ വെറുതെ വിടണം...." എന്ന് പറഞ്ഞ് സിദ്ധു തന്റെ ജീവന് വേണ്ടി അവളുടെ മുൻപിൽ യാചിച്ചു.


" ഇതുപോലെ തന്നെയല്ലെടാ  ഞാൻ അന്ന് നിങ്ങൾ ഓരോരുത്തരുടെയും മുൻപിൽ യാചിച്ചത് . അനിട്ട് നിങ്ങൾ എന്നോട് ഒരു ദയയും കാണിച്ചില്ലാലോ...." അതും പറഞ്ഞ് അവൾ അവന്റെ കഴുത്തിൽ വീണ്ടും ശക്തിയായി പിടിച്ചു. ഒടുവിൽ പാതി ജീവൻ  പോയി എന്ന് കണ്ടപ്പോൾ അവൾ അവനെ സ്വന്തന്ത്രനാക്കി.
കണ്ണാടിയിൽ അവൻ കണ്ട  മെലാന്തയുടെ രൂപം അവനോട് പറഞ്ഞു

" അത്ര പെട്ടന്ന് നിന്നെ മരണത്തിന് ഞാൻ വിട്ടു കൊടുക്കില്ല സിദ്ധാർത്ഥ്.... എന്നെ നിങ്ങൾ കൊന്നതു പോലെ എനിക്കും  നിങ്ങളെ കൊല്ലാതെ കൊല്ലണം ...." അത്രയും പറഞ്ഞ് അവൾ അപ്രതൃക്ഷയായി....

ഹരി തന്നോട് പറഞ്ഞത് ശരി തന്നെയാണെന്ന് അവന് മനസിലായി .




തുടരും......



മെലാന്ത

മെലാന്ത

4.7
996

             ദി ഡാർക് ഫ്ലവർ             Part: 14         ട്രീങ് ..... ട്രീങ്   അപ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. അത് എഡ്വേർഡിന്റെ കോൾ ആയിരുന്നു.   "ഇവനോ ..... ഇവൻ എന്താണാവോ ഈ നേരത്ത് വിളിക്കുന്നത് ? ഇനി ഇവനും എനിക്കുണ്ടായ പോലത്തെ അനുഭവം വല്ലതും ഉണ്ടായോ" എന്നും വിചാരിച്ച് അവൻ കോൾ അറ്റെൻ്റ് ചെയ്തു.    "ഹലോ " സിദ്ധു   "ഹലോ സിദ്ധു " എഡ്വേർഡ്   "നിനക്ക് ഇത് എന്ത് പറ്റി.... ഇത് പതിവില്ലാത്തത് ആണല്ലോ .... സാധാരണ ഞാനും ഹരിയുമെല്ലാം അങ്ങോട്ട് വിളിക്കല്ലെ പതിവ്. ഇന്നെന്താ പതിവില്ലാതെ നീ ഇങ്ങോട്ട് വിളിച്ചത് ?" സിദ്ധു  &nbs