Aksharathalukal

ഹൃദയസഖി part 4

മാമ്പുള്ളി എന്ന് സ്വാർണ ലിപികളാൽ എഴുതിയ നാലു കെട്ടിന് മുന്നിലായി ദ്രുവി യുടെ കാർ നിന്നു.....
 
ഹാഷിയുടെ കണ്ണുകൾ തന്റെ പ്രിയപെട്ടവൾക്കായി തേടി കൊണ്ടിരുന്നു.....
 
മുറ്റതായി വലിയ പന്തൽ ഒരുങ്ങിയട്ടുണ്ട്.....
 
മുത്തശ്ശി ടെ പിറന്നാളിന്റ ആണ് ഇ ഒരുക്കങ്ങൾ എല്ലാം എന്ന് പറഞ്ഞു കൊണ്ടു ദ്രുവി ലെഗജുമായി മുന്നിൽ നടന്നു.... പിറകെ തന്നെ ഹാഷിയും മനുവും....
 
മുറ്റത്തിന്റെ ഇരു ഭാഗങ്ങളിലുമായി നിറയെ വൃക്ഷങ്ങൾ നാട്ടുപിടിപ്പിച്ചട്ടുണ്ട്....
 
ശരിക്കും പറഞ്ഞാൽ ഒരു പച്ച പരവതാനി പോലെ.... കണ്ണിനു കുളിർയെക്കും കാഴ്ചകൾ...
 
ഹാഷിക്ക് മനുവിനും ഒത്തിരി ഇഷ്ട്ടപെട്ടു....
 
മുന്നിലായി തന്നെ ഹരി നിന്നു കൊണ്ടു പണിക്കാർക്ക് നിർദ്ദേശം കൊടുക്കുന്നുണ്ട്....
 
ആഹാ ഒരാഴ്ച എന്ന് പറഞ്ഞു പോയ ആളാണ്... ഇപ്പൊ എത്ര ദിവസമായട ദ്രുവിയെ  കണ്ടപാടെ ഹരി ചോദിച്ചു...
 
അതുപിന്നെ ചെറിയച്ച കുറച്ചു ദിവസം കൂടി ക്യാമ്പ് നീട്ടേണ്ടി വന്നു...... വിളിച്ചു പറയാന് ഫോൺ നു റേഞ്ച് ഉം കിട്ടണ്ടേ... ദ്രുവി പറഞ്ഞു കൊണ്ടു പിന്നിൽ നിൽക്കുന്നവരെ നോക്കി കണ്ണടച്ച് കാണിച്ചു.....
 
അവൻ മാര് രണ്ടും ഇത് ഇപ്പൊ എന്താ കഥ എന്ന മട്ടിൽ നിൽക്കുന്നുമുണ്ട്....
 
ചെറിയച്ച ഇവർ രണ്ടാളും എന്റെ കൂടെ വർക്ക്‌ ചെയുന്നവരാണ് എന്ന് പറഞ്ഞു ദ്രുവി ഹാഷിയെയും മനുവിനെയും പരിചയപ്പെടുത്തി....
 
അല്ല ചെറിയച്ച എല്ലാവരും എവിടാ പോയി ഒന്നിന്റെ അനക്കം ഒന്നും ഇല്ലാലോ അകത്തേക്ക് നോക്കി കൊണ്ടു ദ്രുവി ചോദിച്ചു....
 
എല്ലാവരും അകത്തുണ്ട് മക്കൾ അകത്തേക്ക് ചെല്ല്.....
 
അഹ് ശരി ചെറിയച്ച എന്നും പറഞ്ഞു മുന്നും പെട്ടിം കിടക്കേം എടുത്ത് പോയി......
 
 
മനു മുന്നിലും ഹാഷിയും ദ്രുവിയും പിന്നിലുമായി സംസാരിച്ചു വരുകയാണ്.....
 
പെട്ടന്നാണ് എന്തോ വന്നു മനുവിനെ ശക്തമായി തട്ടിയതും മനു ഉരുണ്ടു വീണതും....
 
താൻ എവിടെ നോക്കിയാടോ നടക്കണേ തനിക്കെന്താ കണ്ണ് കണ്ടുക്കൂടെ തനിക്കു മുന്നിൽ നിൽക്കുന്നവനെ നോക്കി ചിപ്പി ചീറി കൊണ്ടു അവനിലേക്ക് നോട്ടം എറിഞ്ഞു......
 
അല്ല ആരാ ഇപ്പൊ സിംബൽ അടിച്ചേ..... ഒന്നും മനസിലാകാതെ നെറ്റി ഉഴിഞ്ഞു കൊണ്ടു മുന്നിൽ നിൽക്കുന്നവളെ അവനും ഒന്ന് നോക്കി ആ നിമിഷം രണ്ടു പേരുടെയും കണ്ണുകൾ ഇടഞ്ഞു.... ദേഷ്യം കൊണ്ടു വിറച്ച ചിപ്പിയിൽ മറ്റെന്തോ വികാരം വന്നു നിറയുന്നതവൾ അറിഞ്ഞു......
 
പെട്ടെന്ന് തന്നെ അവൻ കണ്ണുകൾ പിൻവലിച്ചു....
 
എന്നാൽ പുറകിൽ കണ്ണും തള്ളി നിൽക്കുന്നവനെ കാൻകെ മനുവിനെ തട്ടി മാറ്റി ചിപ്പി ദ്രുവി ഏട്ടാ എന്ന് പറഞ്ഞു അവനെ പോയി കെട്ടിപിടിച്ചു.... ശേഷം അവന്റെ കതിലായി ചോദിച്ചു...
 
ഇവരൊക്കെ ആരാ?????
 
അവനും അവളുടെ കാതിൽ ആയി മെല്ലെ പറഞ്ഞുഎന്റെ ഫ്രണ്ട്‌സ് ആണ് ചിപ്പി കുട്ടി....
 
 
എന്താണ് മുത്തുവും മുത്തിയും കൂടി ഒരു രഹസ്യം പറിച്ചിൽ....
 
സൗണ്ട് കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയ ദേവകിയും ചന്ദ്രദാസും കാണുന്നത് വാതിക്കൽ കൈ മാറിൽ പിണച്ചു കെട്ടികൊണ്ട് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ദ്രുവിയെ ആണ്....
 
മോനെ ദ്രുവി ... ദേവകി ഓടിപോയി നെറ്റിയിൽ മുത്തം നൽകി അവനെ മാരോടണച്ചു....
 
പിന്നെ ഓരോരുത്തരായി വരവും പരിചയപ്പെടലും ആയിരുന്നു....
 
എന്നാൽ ഹാഷിയുടെ മുഖത്തു മാത്രം ഒരു സങ്കടം നിഴലിച്ചു അതു കറക്റ്റ് ആയി നമ്മുടെ മനു കണ്ടുപിടിച്ചു.....
 
എന്തേടാ.....
 
ചും   ഹാഷി മനുനിന് നേരെ ചുമൽ കുച്ചി.....
 
ഹാഷിയുടെ കണ്ണുകൾ അമ്മുവിനെ തേടി കൊണ്ടിരുന്നപ്പോൾ നമ്മുടെ ചിപ്പി മനുനെ സ്കാൻ ചെയുന്ന തിരക്കിലായിരുന്നു.....
 
ചിപ്പിക്കുട്ടി ഇവർക്ക് ഏട്ടന്റെ റൂം ഒന്ന് കാട്ടികൊടുക്ക് ഞാൻ അപ്പോഴേക്കും എന്റെ രാധുട്ടിയെ സോപ്പ് ഇട്ടിട്ട് വരാം എന്ന് പറഞ്ഞു ദ്രുവി അടുക്കളയിലേക്ക് നടന്നു.....
 
അഹ് വല്യമ്മ കറിക്കലം വെച്ചു അടിക്കാഞ്ഞ മതി... ചിപ്പി കുട്ടി കൌണ്ടർ....
 
വായോ ചേട്ടന്മാരെ എന്ന് പറഞ്ഞു ഹാഷിയെയും മനുവിനെയും വിളിച്ചു മുകളിലേക്ക് സെറ്റപ് കയറുമ്പോൾ താഴെനിന്നും ദ്രുവിയുടെ ചോദ്യം ചിപ്പിയെ തേടി എത്തി....
 
കുഞ്ഞി എന്തേടാ????
 
അഹ് അമ്മുസ് തൊടിയിൽ ഉണ്ട് ഏട്ടാ.....
 
ഒക്കെ......
 
ഹാഷി വേഗത്തിൽ സ്റ്റെപ്പുകൾ ഓടികയറി.......
 
ചിപ്പി ദേ റൂം എന്നു ചൂണ്ടി കാണിക്കേ ഹാഷി കാറ്റു പോലെ അകത്തേക്ക് പോയി അതുപോലെ തന്നെ തിരിച്ചിറങ്ങി.....
 
അമ്മുവിനെ കാണുവാൻ അവന്റെ മനം തുടി കൊട്ടി.... കാലുകൾക്ക് വേഗത കൂടി....
 
അവന്റെ പോക്ക് കണ്ടു ചിപ്പിയും മനുവും അന്ധം വിട്ടുനിന്നു....
 
ഹാഷി മുറ്റത്തേക്ക് ഇറങ്ങി പ്രിയപ്പെട്ടവൾക്കായി തിരച്ചിൽ തുടങ്ങി.....
 
 
ചേച്ചി അതല്ല ദേ അവിടെ....
 
ഹേ.....
 
ഇത് എവിടന്നാ.... പറമ്പിൽ കൂടി നടക്കുമ്പോൾ ആണ് ഹാഷി ആരോ വർത്തമാനം പറയുന്നത് കേട്ടത്.... അതുകൊണ്ട് തന്നെ സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ
 
താഴെ മുന്നാല് കുട്ടികൾ നിന്ന് മുകളിലേക്ക് നോക്കി ഇതല്ല അത്.... അത് എന്ന് വിളിച്ചു പറയുന്നുണ്ട്......
 
അവരുടെ നോട്ടം പോകുന്നിടത്തേക്ക് ഹാഷിയും മിഴികൾ നീട്ടി......
 
അവന്റെ കണ്ണുകൾ ഒരുനിമിഷം തറഞ്ഞു പോയി.....
 
അമ്മു
 
അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു....
 
ഒരു പാട്ടുപാവാട ആണ് വേഷം... പാവാട ഇടുപ്പിൽ കുത്തി   താഴെന്നുന്നു വിളിച്ചു കൂവുന്നതുങ്ങൾക്ക് മാങ്ങാ പൊട്ടികുന്ന തിരക്കിൽ ആണ് കക്ഷി..
 
ഡാ കേശു ഇതു മതിയോ എന്ന് അമ്മു വിളിച്ചു ചോദിച്ചു അവൻ ഒരു മാങ്ങാ താഴേക്ക് ഇട്ടു കൊടുത്തു.....
 
വേറെ ഒരെണ്ണം പൊട്ടിച്ചെടുത്തു അവൾ അതു കടിച്ചെടുത്തു.... പുളിപ്പ് കൊണ്ടു അവൾ മെല്ലെ കണ്ണുകൾ ഇറുക്കി..
 
 
ഇ സമയം നമ്മുടെ ചെക്കൻ അതു കറക്റ്റ് ആയി ഫോൺ ൽ ക്ലിക്ക് ചെയിതു......
 
 
അപ്പുറത്ത് നിന്നും ആരോ വരുന്ന ഒച്ച കേട്ട് താഴെ നിന്ന പൊടി കുപ്പികൾ എല്ലാം ചേച്ചി ആരോ വരുന്നുണ്ട് ഓടിക്കോ എന്ന് വിളിച്ചു കൂവി ഒക്കെയും നാലു വഴിക്ക് ഓടി.....
 
ഡാ ഓടല്ലേ ഞാനും എന്നു പറഞ്ഞു തിരിഞ്ഞ അമ്മു കാലു തെറ്റി ദാ താഴേക്ക്....
 
ഹാഷി നോക്കിയപ്പോൾ കാലു തെന്നി താഴേക്ക് വിഴുന്നതും... ഓടിയടുത്തു.... കൃത്യമായി തന്നെ അമ്മു ഹാഷിയുടെ കൈകളിൽ ലാൻഡ് ചെയ്തു....
 
പേടികൊണ്ട് ഇരു കണ്ണുകളും ഇറുക്കി അടച്ചുകൊണ്ട് തന്റെ കൈകളിൽ കിടക്കുന്നവളെ പ്രണയത്തോടെ അവൻ നോക്കി.....
 
മുഖം എല്ലാം പേടിച്ചു വിയർപ്പിനാൽ കുതിർന്നട്ടുണ്ട്....
 
അവനു അവളുടെ മുഖം കാൻകെ ചിരി പൊട്ടിരുന്നു.....
 
പെട്ടന്നായിരുന്നു അവൾ കണ്ണ് തുറന്നു നോക്കിയത്....
 
താൻ ഇപ്പോൾ അവന്റെ കൈകളിൽ ആണെന്ന് മനസിലാക്കി അവന്റെ കൈകളിൽ കിടന്നു കുതറി....
 
അവളുടെ കാലിലെ വെല്ലിക്കൊലുസ്സുൽ ഇക്കിളി കുട്ടി.....
 
അവന്റെ കണ്ണുകൾ അവളുടെ കാലിലായി കിടക്കുന്ന കൊലുസ്സിൽ പതിഞ്ഞു....
 
ഡോ...... താൻ ആരാ.....
 
വാട്ട്‌...
 
എന്നെ ഒന്ന് താഴെ ഇറക്കോ????
 
അപ്പോളാണ് അവൾ ഇപ്പോളും തന്റെ കൈക്കുള്ളിൽ ആണെന്ന ബോധം വന്നത്.....
 
അവളെ അവൻ താഴേക്ക് ഇറക്കിയതും അവൾ അവനെ തള്ളി മാറ്റി ഓടി.....
 
ടി..... മരം കേറി..........
 
അവൻ വിളിച്ചു കൂവി......
 
അതു നിന്റെ മറ്റവൾ......
 
അവളും തിരിച്ചു വിളിച്ചു പറഞ്ഞിട്ട് ഓടി....
 
അവളുടെ ഓട്ടം കണ്ടു മീശയുടെ തുമ്പ് കടിച്ചു പിടിച്ചു ചിരിച്ചു കൊണ്ട് അവളുടെ പുറകെയായി നടന്നു......
 
 
 
തുടരും....
 
ഇനി നമുക്ക് വിഷു കഴിഞ്ഞു monday കാണാം....
 
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ഈസ്റ്റർ ആശംസകൾ 

ഹൃദയസഖി part 5

ഹൃദയസഖി part 5

4.7
2683

റൂമിലേക്ക് ഓടി കയറിപ്പോൾ കണ്ടു കിളി പോയപ്പോലുള്ള ചിപ്പിടെ നടത്തം...   ടി... അമ്മു അവളെ തട്ടി വിളിച്ചു....   അവൾ ഞെട്ടി തിരിഞ്ഞു നോക്കി....   എന്താടി ഒന്ന് പതുക്കെ വിളിച്ചൂടെ ഞാൻ ഇപ്പൊ തന്നെ തട്ടി പോയനെ ചിപ്പി നെഞ്ചിൽ കൈ വെച്ച് പറഞ്ഞു....   പിന്നെ.....   നീ എന്താ ഇങ്ങനെ നടക്കുന്നെ....   ടി ഞാൻ ഒന്ന് വീണെടി..... ചിപ്പി   ആഹാ അപ്പൊ നീയും വീണോ....   അതെന്താ അമ്മുട്ടി നീ അങ്ങനെ ചോദിച്ചേ അപ്പൊ നീയും വീണോ...   മ്മ്.... Hey ഇല്ല...... അമ്മു തലയിട്ട് ആട്ടി കൊണ്ടു പറഞ്ഞു....   അവളുടെ മന്നസ്സിൽ മുഴുവനും അവന്റെ t ഷർട്ടിൽ മുറകെ പിടിച്ചിരിക്കുന്നത് ഓർമ വന്നു...     ഇ