മലയാളമാസത്തിൽ മേടം ഒന്നിനായി കാത്തിടും ഞാനെന്നും വിഷുക്കൈനീട്ടം കൈയിൽ തലോടുവാൻ......
ഇനിവരും കൊല്ലത്തെ സ്വർണ്ണഫലത്തെ കാത്തിരിക്കുന്നു നാമൊരു വേനൽ മഴക്കായികാക്കും വേഴാമ്പലെന്നപോൽ.......
ആ ഫലമല്ലോ നമുക്കെന്നും പരമേശ്വരൻ കനിഞ്ഞു നൽകുമൊരുകൊച്ചു മഞ്ചാടി മണിയെതഴുകീടും വിഷുഫലം....
ശ്രീകൃഷ്ണസ്വാമിയെ കണി കാണാൻ കണികൊന്നപൂക്കളൊരുക്കി ഞാനിന്നെൻ വീട്ടിലായി ........
കണ്ണാനിനക്കായി ഞാനെന്നും ഒരു കുഞ്ഞു തുളസികതിർമാല കോർത്തു വെച്ചീടാമെൻ വസന്തത്തിൻ മണിച്ചെപ്പിൽ....
ഞാനിന്നും കൊതിച്ചിടുന്നു നിൻ മുടിചുരുളിലെ ഒരു കൊച്ചു മയിൽപീലിയായിയെന്നും മാറിടുവാൻ....🦚🦚🦚
✍️ റിച്ചു....
©️Richu mary James