Aksharathalukal

നിനക്കായ്‌ ഈ പ്രണയം (29)

മുഖം കൈവെള്ളയിൽ താങ്ങി അവൻ കഴിക്കുന്നത് നോക്കി അരികിലിരുന്നു മിലി. ഒരു കഷ്ണം ചപ്പാത്തി ചാറിൽ മുക്കി അവൻ അവളുടെ നേരെ നീട്ടി. നാണതാൽ അവളുടെ കവിളുകൾ ചുമന്നു. കണ്ണുകൾ താഴേക്കു താണു.

"ഉം..? കഴിക്കു.." അവൻ അവളെ വിളിച്ചു.

വേണ്ടാ എന്ന് അവൾ തലയാട്ടി.

"കഴിക്കടോ.. ഞാൻ അല്ലേ തരുന്നേ.."

നാണം തുളുമ്പുന്ന മിഴികൾ മെല്ലെ ഉയർത്തി മിലി അവളുടെ വാ തുറന്നു. അവൻ അവളുടെ വായിലേക്ക് ചപ്പാത്തി വച്ചു കൊടുത്തപ്പോൾ അവൾ അവന്റെ കൈ പിടിച്ചു. കൈ അവൻ പുറകിലേക്ക് വലിക്കുന്നതിനു മുൻപേ അവൾ ഒരു ചെറു ചുംബനം അവന്റെ കൈകളിൽ നൽകി.

"ഹലോ.. വക്കീൽ സാറേ.. എന്താണ് ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നു സ്വപ്നം കാണാണോ?" രഘുവിന്റെ മുഖത്തിനടുത്തു വിരൽ ഞൊടിച്ചു മിലി ചോദിച്ചപ്പോൾ ആണ് ഒരു സ്വപ്നം മാത്രം ആയിരുന്നു എന്ന് അവൻ തിരിച്ചറിഞ്ഞത്.

എങ്കിലും സ്വപ്നത്തെ പറ്റി ആലോചിച്ചപ്പോൾ അവന്റെ ചുണ്ടിൽ കള്ളച്ചിരി വിരിഞ്ഞു.

"ഉം... അടിപൊളി ആയിട്ടുണ്ട് മിലി.." അവൾ വിളമ്പിവച്ച ഭക്ഷണം വായിലേക്ക് വച്ചു അവളെ അഭിനന്ദിക്കാൻ മറന്നില്ല രഘു.

"അതെ.. നേരം എത്ര അയിന്ന.. ഇത്രയും വിശന്നിരുന്നു കഴിച്ചാൽ എല്ലാം അടിപൊളി ആയെ തോന്നു.." എന്ന് പറഞ്ഞു അവന്റെ തൊട്ടടുത്ത കസ്സേരയിൽ അവൾ ഇരുന്നു. രഘു ഇടം കന്നിട്ട് അവളെ നോക്കികൊണ്ട്‌ ഭക്ഷണം കഴിച്ചു.

കഴിച്ച പാത്രം കഴുകി രഘു വരുമ്പോൾ മിലി മുൻവശത്തെ സോഫയിൽ ഇരുന്നു പിന്നെയും വായനയിൽ ആണ്.  രഘു മുന്നിലെ വാതിൽ തുറക്കാൻ തുടങ്ങിയപ്പോൾ ഒരു ചോദ്യഭാവത്തോടെ അവൾ കണ്ണുയർത്തി നോക്കി.

"നല്ല തണുത്ത കാറ്റ് ഉണ്ട്.. "  എന്ന് പറഞ്ഞു അവൻ അവളുടെ അരികിൽ സോഫയിൽ വന്നിരുന്നു.

 "വയറു വല്ലാതെ നിറഞ്ഞു.. ഇപ്പൊ കിടന്നാൽ ശരിയാവില്ല.. " മിലിയോട് കുറച്ചു നേരം സംസാരിച്ചിരിക്കാം എന്ന ലക്ഷ്യത്തോടെ ആണ് അവൻ അവിടെ ഇരുന്നത്. പക്ഷെ അവൾ ബുക്കിൽ നിന്നു തല ഉയർത്തി ഒന്ന് ചിരിച്ചു വീണ്ടും ബുക്കിലേക്ക് തല പൂഴ്ത്തി.

ഒരു നിശ്വാസത്തോടെ രഘു ഫോൺ എടുത്തു ഒരു ഓൺലൈൻ റേഡിയോ ചെറിയ സൗണ്ടിൽ പ്ലേ ചെയ്തു.

"ഏയ്‌.. സൗണ്ട് കൂട്ട്.. ഞങ്ങളുടെ കോളേജ് കാലത്തെ ഹിറ്റ്‌ പാട്ടായിരുന്നു" മിലി ബുക്ക്‌ മാറ്റി വച്ചു പറഞ്ഞപ്പോൾ അവൻ വോളിയം കുറച്ചു കൂട്ടി വച്ചു.


Yaeennn idhayam udaithaai norungavae
En maruidhayam tharuven nee udaikavae

Hoooo …. hosanna hosanna..oooh
Hoooo …. hosanna hosanna ..oooh

Andha neram andhi neram kanpaarthu
Kanhdalagi ponaneram edho ache 

Oh vaanam thendi vanhdachu
Appavin thittu ellam kaatrodu poyae poche

Hosanna.. en vaasal thandi ponaalae
Hosanna.. verondrum seiyamalae
Nan aadi pogriren
Sukkunoorakiren
Aval pona pinbu endhan nenjai thedipogiren

Ho …sanna …
Vazhvukum pakkam vandhen
Ho .saana…
Savumkum pakkam nindren
Ho .saana..
Enendral kadhal enben
Ho .saana..ooh


മിലിയും അതിനൊപ്പം മൂളി.. ആദ്യമായി ആണ് അവൾ പാടുന്നത് രഘു കേൾക്കുന്നത്. മായ പാടുന്നത് എപ്പോളും കേൾക്കാം.. പക്ഷെ മഴയെക്കാൾ നന്നായി പാടുന്നുണ്ട് മിലി എന്ന് അവൻ ഓർത്തു.

"കേട്ടോ രഘു... ഞങ്ങൾ ഫസ്റ്റ് ഇയർ പഠിക്കുമ്പോളാ ഈ പടം ഇറങ്ങുന്നത്. വിന്നൈ താണ്ടി വരുവായ.. അന്നത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌... എല്ലാ പാട്ടും ഹിറ്റ്‌.. ഹോസാന..  ഓമന പെണ്ണെ.. ആരോമലെ... എല്ലാം ഹിറ്റ്‌..

തൃഷയുടെ ജെസ്സിയും സൂപ്പർ ഹിറ്റ്‌.. അതോടെ കോളേജിൽ ഞങ്ങൾ മലയാളി പെണ്പിള്ളേരുടെ മാർക്കറ്റ് അങ്ങ് കുത്തനെ കൂടി.അവിടന്നും ഇവിടന്നും ഒക്കെ പ്രൊപോസൽ.. ഒരു രക്ഷയും ഇല്ലായിരുന്നു." ചിരിച്ചുകൊണ്ട് മിലി പറഞ്ഞു.

"ഓഹ്.. അങ്ങനെ ആണോ ആകാശ് മിലിയെ പ്രൊപ്പോസ് ചെയ്തത്?" രഘു കളിയായി ചോദിച്ചു.

"ഹമ്.. എവിടുന്നു.. " മിലി എഴുന്നേറ്റു പുറത്തേക്ക് നടന്നു.

"ഉം.. ഞാൻ ആഗ്രഹിച്ചിരുന്നു.. എപ്പ്പോളും കൂടെ നിൽക്കുന്ന ഫ്രണ്ട്.. എന്റെ ഇഷ്ടങ്ങൾ പറയുന്നതിന് മുൻപേ അതറിഞ്ഞു പെരുമാറുന്ന ആൾ.. ഒരു കരുതൽ നമുക്ക് വേണ്ടി മാറ്റി വയ്ക്കുന്ന ആൾ.. എപ്പോളോ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു അവനെ..

പക്ഷേ അവൻ ഒരിക്കലും അങ്ങനെ ഒന്നും എന്നോട് പറഞ്ഞില്ല.. വേറെ ക്ലാസ്സിലെ ചെക്കന്മാർ ഇഷ്ടമാണ് എന്ന് പറയുമ്പോഴും.. താല്പര്യമില്ല എന്ന് പറഞ്ഞു അവരെ ഞാൻ ഒഴിവാക്കുമ്പോഴും പ്രതീക്ഷയോടെ  ഞാൻ അവനെ നോക്കുമായിരുന്നു. പക്ഷേ.. അവൻ.. ഒരു ചെറിയ സൂചന പോലും തന്നില്ല..

പക്ഷെ ലച്ചുവും ഹണിയും ആയി ഞാൻ ഉടക്കിയത് കാർത്തിക്കിന്റെ പ്രൊപോസൽ വന്നപ്പോൾ ആയിരുന്നു. കാർത്തിക്കിനെ പറഞ്ഞാൽ താൻ അറിയും.. ഇപ്പോളത്തെ ഫേമസ് ബൊളീവുഡ് സിംഗർ.. കാർത്തിക് നയ്യാർ. എന്നെക്കാളും മൂന്ന് വർഷം സീനിയർ ആയിരുന്നു. "

*****************

കോളേജ് ലൈബ്രറിയിൽ നിന്നു കറങ്ങുകയായിരുന്നു മിലിയും ഹണിയും ലച്ചുവും.. അപ്പോഴാണ് അലോഷി സർ അങ്ങോട്ട് വന്നത്. ലൈബ്രറിയൻ, കമ്പ്യൂട്ടർ ഡിപ്പാർട്മെന്റ് ലെ അസിസ്റ്റന്റ് പ്രൊഫസർ, സർവോപരി മലയാളി.

"മിലി എന്താ കമ്പ്യൂട്ടർ സെക്ഷനിൽ.. മെക്കിലെ പുസ്തകങ്ങൾ ഒക്കെ പഠിച്ചു കഴിഞ്ഞോ..?" അലോഷി ചോദിച്ചു.

"അത്‌ സർ.. എനിക്കല്ല.. അവർക്ക.." ഹണിയെയും ലച്ചുവിനെയും ചൂണ്ടി മിലി പറഞ്ഞു.

"ഉം.. ഏതു ബുക്ക്‌ ആണ് നിങ്ങൾ നോക്കുന്നത്?"

"പ്രോഗ്രാമിങ് ഇൻ സി.." ലച്ചു ഒരു ചമ്മലോടെ പറഞ്ഞു.

"ബെസ്റ്റ്.. നാളത്തെ എക്സാംനു ഉള്ള ബുക്ക്‌ ഇന്നാണോ നോക്കുന്നത്?" അലോഷി സർ ഒരു നിരാശയോടെ ചോദിച്ചു.

"അതു സർ.. നാളെ ഉച്ച കഴിഞ്ഞണല്ലോ എക്സാം.. അപ്പൊ പഠിക്കാൻ ഇനിയും ഇഷ്ട്ടം പോലെ നേരം അല്ലേ.. പിന്നെ പ്ലസ് ടു നു ഞങ്ങൾ രണ്ടും കമ്പ്യൂട്ടർ സയൻസ് ആയിരുന്നു. അതുകൊണ്ട് ഇതൊക്കെ എളുപ്പം ആണ്.." ലച്ചു വല്ലാത്ത കോൺഫിഡനസോടെ പറഞ്ഞു.

ഹണി ഒന്നും മിണ്ടിയില്ല. അവളുടെ ഉമ്മിച്ചായന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ് അലോഷി സർ. ഇത്തവണ അവൾ അവന്റെ ക്ലാസ്സിൽ എന്ന് ഉമ്മച്ചൻ വിളിച്ചു പറഞ്ഞപ്പോൾ അവൾ മഹാ അലമ്പ് ആണെന്ന് പറഞ്ഞത്രേ.. അതിൽ പിന്നെ അവൾക്കു അലോഷി സാറിനെ കണ്ടു കൂടാ..

"അപ്പൊ പിന്നെ കൊഴപ്പം ഇല്ലാലോ.. പ്ലസ് ടു നു പഠിച്ചതൊക്കെ അങ്ങ് എഴുതിയാൽ മതി.. ആ ബുക്കിന്റെ ലൈബ്രറി കോപ്പി ഒക്കെ തീർന്നു.." ഹണിയെയും ലച്ചുവിനെയും ഒന്ന് ഇരുത്തി നോക്കി അലോഷി സർ തിരിച്ചു നടന്നു.

"ഇനി എന്ത് ചെയ്യും നമ്മൾ.?" ലച്ചു ഹണിയോട് ചോദിച്ചു.

"സാരമില്ല.. ഹോസ്റ്റലിലെ ബോയ്സിന്റെ ആരുടെയെങ്കിലും കയ്യിൽ കാണും.. നമുക്ക് പഞ്ചാര അടിച്ചു വാങ്ങിക്കാം.. വാ.." ഹണി പറഞ്ഞു.

തിരികെ പോകാൻ തീരുമാനിച്ചു അവർ ഇറങ്ങിയപ്പോൾ ദേ നേരത്തെ ജാഡ അടിച്ചു പോയ അലോഷി തിരിച്ചു വരുന്നു.

"അല്ലെങ്കിൽ.. എന്റെ കയ്യിൽ ഒരു കോപ്പി ഉണ്ട്.. കേടു വരുത്താതെ തിരിച്ചു തരണം.. ഓക്കേ?" അലോഷിയുടെ ചോദ്യം കേട്ട് ഹണിയും ലച്ചുവും തലയാട്ടി.

"എങ്കിൽ എന്റെ ഓഫീസിലേക്ക് വന്നോളൂ.."

ഹണിയും ലച്ചുവും സാറിന്റെ ഓഫിസിലേക്ക് നടന്നപ്പോൾ ലൈബ്രറിയുടെ മുന്നിലുള്ള ആൽ മരത്തണലിൽ ഇരുന്നു മിലി.

"ഹായ് മിലി.."

"ഹായ് കാർത്തിക് " കാർത്തിക് അവളുടെ അരികിൽ വന്നിരുന്നു.

"Why are you here?" (നീ എന്താ ഇവിടെ? )

"Waiting for Hani and Lachu.." ( ഹണിക്കും ലച്ചുവിനും വേണ്ടി കാത്തിരിക്കയാണ്..)

"I wanted to tell something to you for some time now.. But was not sure how will you take it.. You know.. I am a little nervous too.." (കുറച്ചു നാളായി നിന്നോട് ഒരു കാര്യം പറയണമെന്നുണ്ടായിരുന്നു.. പക്ഷെ നീ അതെങ്ങനെ എടുക്കും എന്ന് ഉറപ്പില്ലായിരുന്നു.. നിനക്കറിയാമോ.. എനിക്ക്‌ ചെറിയ ഒരു പരിഭ്രാന്തിയുണ്ട്.)

അത്രയും കാർത്തിക് പറഞ്ഞപ്പോൾ തന്നെ മിലിക്കു അപകടം മണത്തു.


"Every time I see you.. I fall for you.. I have never dreamt of having such a special person in my life.. But you changed everything, you know...

I know probably i am not the first person to tell you this.. You are that pretty.. But what caught me in was your voice.. That day i heard you sing.. Felt like you just stole a heart beat from me..

Not able to sleep.. Not able to study.. You know..  Thats why i decided to tell you this.."

(നിന്നെ കാണുമ്പോഴെല്ലാം.. ഞാൻ വീണു പോയിന്നു തോന്നുന്നു..  ഇങ്ങനെ ഒരാളോട് തോന്നുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. പക്ഷെ നീ.. നീ എല്ലാം മാറ്റി മറിച്ചു...

 ഇത് നിന്നോട് ആദ്യമായി പറയുന്ന ആളല്ല ഞാൻ എന്ന് എനിക്കറിയാം.. അത്ര സുന്ദരിയാണ് നീ.. പക്ഷെ എന്നെ പിടിച്ചിരുത്തിയത് നിന്റെ ശബ്ദമായിരുന്നു.. അന്ന് നീ പാടുന്നത് ഞാൻ കേട്ടു..  എന്നിൽ നിന്ന് ഒരു ഹൃദയമിടിപ്പ് നീ കവർന്നെടുത്ത പോലെ തോന്നി എനിക്ക്. .

നിനക്കറിയാമോ ഉറങ്ങാൻ കഴിയുന്നില്ല.. പഠിക്കാൻ കഴിയുന്നില്ല.. അതുകൊണ്ടാണ് ഞാൻ നിന്നോട് ഇത് പറയാൻ തീരുമാനിച്ചത്.)

കാർത്തിക് അവന്റെ മുട്ടിന്മേൽ ഇരുന്നു 

"മിലി.. ഐ.. ലവ്..  "

അവൻ മുഴുമിപ്പിക്കുന്നതിന് മുൻപേ മിലി ചാടി എഴുന്നേറ്റു നിന്നു പറഞ്ഞു..

"Sorry karthik.. I am committed.." ( സോറി കാർത്തിക്.. ഞാൻ ഒരാളുമായി ഇഷ്ടത്തിൽ ആണ്)

കാർത്തിക്കിന്റെ കണ്ണുകൾ വാടുന്നതും നിരാശ പടരുന്നതും അവൾ കണ്ടു.. അവന്റെ മുഖത്തെ ചിരി ഒരു നിമിഷം കൊണ്ട് ഇല്ലാതായി.. ഒന്നും മിണ്ടാതെ അവൻ എഴുന്നേറ്റ് പോയി. കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണീർ ആരും കാണാതെ മായിച്ചുകൊണ്ട് അവൻ നടന്നകന്നു.

"എടീ പൊട്ടിക്കാളി.. കാർത്തിക്കിനോട് ആരെങ്കിലും നോ പറയുമോ?? ഞാൻ ഏങ്ങാനും ആവണമായിരുന്നു.. അവനെയും കെട്ടി പിടിച്ചു ഈ കോളേജിലെ പെൺപിള്ളേർടെ മുമ്പിൽ ഒരു വിലസു വിലാസിയേനെ.." ഹണി ചാടി വീണു മിലിയുടെ പുറത്തിന് ഇട്ടു ഒരു കോട്ട് കൊടുത്ത് കൊണ്ട് പറഞ്ഞു.

"സത്യം പറയടീ.. ഞങ്ങൾ അറിയാതെ ആരുമായിട്ട നീ കമ്മീറ്റഡ്?" ലച്ചു മിലിയെ തിരിച്ചു നിർത്തി ചോദിച്ചു.

"സത്യം പറയടി.. ഇത് അവനല്ലേ.. ആകാശ്.." ഹണി മിലിയെ അവളുടെ അടുത്തേക്ക് തിരിച്ചു നിർത്തി ചോദിച്ചു.

"ആകാശൊ.. എപ്പോ?.. നീ എന്താ എന്നിട്ട് പറയാതിരുന്നത്?" ലച്ചു മിലിയെ വീണ്ടും അവൾക്കു നേരെ ശക്തിയായി വലിച്ചു ചോദിച്ചു.

"ഹോ.. നിങ്ങൾ ഒന്ന് നിർത്തോ.. ഞാൻ ചുമ്മാ ആ കാർത്തിക്കിനോട് ഒരു നോ പറയാൻ വേണ്ടി പറഞ്ഞതാ.. " മിലി രണ്ടിനെയും ഒരു പുച്ഛത്തോടെ നോക്കി നടക്കാൻ തുടങ്ങി.

കുറച്ചു നേരം ഒന്ന് തറഞ്ഞു നിന്നെങ്കിലും രണ്ടും ഓടി മിലിയുടെ പിന്നാലെ എത്തി..

"അപ്പൊ ശരിക്കും നീയും ആകാശും തമ്മിൽ ഒന്നും ഇല്ല?" ലച്ചു സംശയത്തോടെ വീണ്ടും ചോദിച്ചു.

"ഇല്ലന്നെ.." മിലി ചിരിച്ചു കൊണ്ട് പറഞ്ഞു.

"കണ്ട.. ഇവളുടെ കള്ള ചിരി കണ്ടാ.. എന്തോ ഉണ്ട്.. നമ്മളോട് പറയാത്തതാ.." ഹണി മിലിയെ ചൂണ്ടി പറഞ്ഞു.

"അതെ.. ഇവൾ ആളൊരു കള്ളി പൂച്ച ആണ്.. കണ്ണടച്ച് പാല് കുടിക്കും.." ലച്ചു ഹണിയെ സപ്പോർട്ട് ചെയ്തു..

മിലി ഒരു നെടുവീർപ്പിട്ട് നിന്നു രണ്ടു പേരെയും നോക്കി. എന്നെ വിശ്വാസം ഇല്ലാത്ത ഇവള് മാർക്കിട്ട് ഒരു പണി കൊടുക്കണം എന്ന് മനസിലോർത്തു.

"എന്നാ ഞാൻ ഒരു സത്യം പറയാം... അതെ.. ഞാനും ആകാശും തമ്മിലെ.. " വല്ലാത്ത ഒരു നാണം കലർത്തി പറഞ്ഞു മിലി ഹോസ്റ്റലിലേക്ക് ഓടിക്കേറി..

ലച്ചുവും ഹണിയും മുഖത്തോട് മുഖം നോക്കി നിന്നു.

 "അല്ല.. എന്താ ഇപ്പൊ സംഭവിച്ചത്.. അവൾ എന്താ പറഞ്ഞിട്ട് പോയത്?" ലച്ചു ഹണിയോട് ചോദിച്ചു.

"ബാ.. ചോദിക്കാം.." ഹണി ലച്ചുവിനെ പിടിച്ചു വലിച്ചു അകത്തേക്ക് പോയി.

ഹണിയും ലച്ചുവും മുറിയിലേക്ക് കയറുമ്പോൾ മിലി ഒരു പാട്ടൊക്കെ മിലിക്കൊണ്ട് അവളുടെ ടേബിളിൽ ഇരിക്കുകയാണ്.

"എടീ.. നീ ഇപ്പൊ എന്താ പറഞ്ഞിട്ട് പോയത്..? നീയും ആകാശും തമ്മിൽ?" ചോദ്യം പാതിക്കു നിർത്തി ഹണി..

"ഏയ്‌.. നിങ്ങൾ വിചാരിക്കണ പോലെ ഒന്നും ഇല്ല.. പിന്നെ.." ചിരി കടിച്ചമർത്തിക്കൊണ്ട് മിലി നാണം അഭിനയിച്ചു.

"പിന്നെ.. അന്ന്.. ഹെൽസ്റ്റേഷനിൽ നിന്നു തിരിച്ചു വന്ന അന്നില്ലേ.. അന്ന് ഒരു ചെറിയ സ്പാർക്ക് വീണോന്നു.. പിന്നീട്.."

"പിന്നീട്??" ലച്ചുവും ഹണിയും ആകാംക്ഷയോടെ ചോദിച്ചു.

"പിന്നീട് ക്ലാസ്സിൽ എപ്പോഴും ആകാശ് എന്നെ തന്നെ നോക്കി ഇരിക്കുവാന്നേ.. പിന്നെ കഴിഞ്ഞ ദിവസം ക്യാന്റീനിൽ.."

"ക്യാന്റീനിൽ??" ലച്ചുവിന്റെയും ഹണിയുടെയും കണ്ണു തള്ളി ഇപ്പോൾ താഴേക്ക് വീഴുന്ന പരുവം ആയിട്ടുണ്ട്..

"ഞാൻ ഒരു ഫ്രഷ് ലൈം ഓർഡർ ചെയ്തു കുടിക്കുവായിരുന്നു.. അപ്പൊ എന്റെ പേഴ്സ് താഴെ വീണു.. ഞാൻ അതു എടുത്തു നേരെ നോക്കുമ്പോഴുണ്ട്.. ആകാശ് എന്റെ ലൈം കുടിക്കാ.. എന്നിട്ട്.. കുറച്ചു കുടിച്ചിട്ട് ബാക്കി എന്റെ നേരെ നീക്കി വച്ചു ഒരു പോക്ക്..." മിലി ഒളിക്കണ്ണിട്ടു രണ്ടിനെയും നോക്കി.

രണ്ടും ഷോക്ക് അടിച്ചത് പോലെ നിപ്പാണ്.

"പിന്നെ... "

"പിന്നെ??" തളർന്നു തൊട്ടടുത്ത ബെഡിലേക്ക് ഇരുന്നുകൊണ്ട് ലച്ചു ചോദിച്ചു.

"പിന്നെ കഴിഞ്ഞ ദിവസം മെക്ക് ലാബിൽ.. ഞങ്ങൾ സെയിം ഗ്രൂപ്പ്‌ ആണ് എന്ന് അറിയാലോ.. അപ്പൊ ലൈത്തിന്റെ ഇടയിൽ കൈ പോയപ്പോ.. "

"പോയപ്പോൾ??"

"ആകാശ് ഓടി വന്നു.. പിന്നെ ആകെ ടെൻഷൻ ആയി നോക്കി.. സാരമില്ല ഒന്നും പറ്റീല എന്ന് ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടേ.. പിന്നെ ന്റെ കയ്യെടുത്തു.. അവന്റെ ചുണ്ടോട് ചേർത്ത്.. ശേ.. എനിക്ക് നാണമാവാ..." ചിരി പൊട്ടാതിരിക്കാൻ രണ്ടു കൈ കൊണ്ടും നാണഭാവത്തിൽ മുഖം പൊത്തി അവൾ പുറത്തേക്ക് ഓടി...

*******************

"അമ്പടി കള്ളീ.. ഈ തള്ളോക്കെ തള്ളീട്ട് ആണല്ലേ ഞങ്ങളെ അന്ന് പുളി വാടിക്കു അടിച്ചത്..?"  കയ്യിൽ അടികൊണ്ട ഭാഗം ഒന്ന് ഉഴിഞ്ഞുകൊണ്ടു രഘു ചോദിച്ചു.

"ഹഹഹ.. അന്ന് ഞാൻ കൊച്ചല്ലേ.." മിലി ചിരിച്ചുകൊണ്ട് പറഞ്ഞു.

"പിന്നെ.. ഞാൻ ഇപ്പൊ മുതുക്കാൻ ആണല്ലോ..?"
അവന്റെ ചോദ്യത്തിന് മിലി ഒന്നിളിച്ചു കാണിച്ചു.

"എനിക്ക് ആ അടി തിരിച്ചു തരണം.." രഘു പരിഭവത്തോടെ പറഞ്ഞു.

"ദാനം ചെയ്തതൊന്നും നോം തിരിച്ചു വാങ്ങാറില്ല മകനെ.." മഹർഷിമാരെ പോലെ അഭിനയിച്ചുകൊണ്ട് മിലി പറഞ്ഞു.

"നിന്നെ ഇന്ന് ഞാൻ.." അവളുടെ നേരെ രഘു കൈ ഓങ്ങിയതും അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി. രഘു അവളുടെ പിന്നാലെയും.

ഓടുന്നതിനിടെ രഘുവിന്റെ കാൽ ടീപ്പൊയിൽ തട്ടി..

"അയ്യോ.."

അവനെ നോക്കാൻ ആയി മിലി തിരിഞ്ഞതും അവൻ ബാലൻസ് തെറ്റി മിലിയുടെ മേലേക്കും രണ്ടു പേരും കൂടി സോഫയിലേക്കും വീണു.

(തുടരും...)

അപ്പൊ.. എല്ലാവർക്കും എന്റെ വക വിഷു ദിനാശംസകൾ...
 


നിനക്കായ്‌ ഈ പ്രണയം (30)

നിനക്കായ്‌ ഈ പ്രണയം (30)

4.6
3383

ഓടുന്നതിനിടെ രഘുവിന്റെ കാൽ ടീപ്പൊയിൽ തട്ടി.. "അയ്യോ.." അവനെ നോക്കാൻ ആയി മിലി തിരിഞ്ഞതും അവൻ ബാലൻസ് തെറ്റി മിലിയുടെ മേലേക്കും രണ്ടു പേരും കൂടി സോഫയിലേക്കും വീണു. രഘുവിന്റ കൈകൾ മിലിയെ ചുറ്റി പിടിച്ചിരുന്നു. മിലിയുടെ കൈകൾ അവന്റെ നെഞ്ചിലും. ആദ്യമായ് അവരുടെ കണ്ണുകൾ കൊരുത്തു.. ഇതുവരെ തോന്നാത്ത ഒരു വികാരത്തോടെ. രഘുവിന്റെ ശരീരത്തിന്റെ ചൂടിൽ കുടുങ്ങി പോയത് പോലെ തോന്നി മിലിക്ക്. അവളുടെ കൈകൾ ചേർത്തു വച്ചിരുന്ന നെഞ്ചിൽ അവന്റെ ഹൃദയം മിടിക്കുന്നതും അവൾ അറിഞ്ഞു. അതെ താളത്തിൽ അവന്റെ നിശ്വാസം അവളിൽ പതിച്ചപ്പോൾ ഊഷ്മളമായൊരു അനുഭൂതിയായി അത് മാറി. മിലിയുടെ കണ്ണു