Aksharathalukal

♡︎ KANNE KADHALE ♡︎19

             ♡︎ KANNE KADHALE ♡︎
 
 
                           
    Part-19
 
 
 
 
ബോട്ടിൽ വീണ്ടും കറക്കി ഈ പ്രാവശ്യം അത് സാമിന്റെ നേരെ ആണ് വന്നത് ചോദിക്കേണ്ടത് നാതിയും . അന്ന ഒരു കുതന്ത്ര ചിരിയോടെ അവനെ നോക്കി . 
 
                    *' TRUTH OR DARE *'
 
" DARE "  അന്നയെ നോക്കി അടപടലം പുച്ഛിച്ചു കൊണ്ട് സാം പറഞ്ഞു . അന്ന കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ ആയി . അവൻ ട്രൂത്ത് എടുത്തു അവന്റെ ഏതേലും രഹസ്യം ചോർത്തം എന്ന് കരുതി ഇരുന്ന അന്ന ആരയി .
 
 
ഡെയർ എങ്കിൽ  ഡെയർ അന്ന അതും ചിന്തിച്ചു കൊണ്ട് അവനെ നോക്കി . ഇപ്പൊ എന്താ ചെയിപ്പികുക അതും ചിന്തിച്ചു കൊണ്ട്  അന്ന നേരെ നോക്കിയപ്പോൾ ആണ് അത് കണ്ടത് . അത് കണ്ടതും അന്ന കണ്ണിൽ സ്റ്റാർസ് കത്തിച്ചു കൊണ്ട് സാമിനെ നോക്കി കൊണ്ട് സാമിന് എന്ത് ഡയർ  കൊടുക്കും എന്ന് ഗഹനമായി ചിന്തിക്കുന്ന നാതിയുടെ അടുത്തേക്ക്  നീങ്ങി ഇരുന്നു കൊണ്ട് അവളുടെ ചെവിയിൽ എന്തോ പറഞ്ഞു .
 
 
 
അന്ന പറഞ്ഞതും നാതിയും അന്നയും ഒരു കുതന്ത്ര ചിരിയോടെ പരസ്പരം നോക്കി സാമിനെ നോക്കി . എന്ന ഇതുങ്ങളുടെ ചിരി കണ്ട് സാമിന്റെ ആത്മാവിന് നിത്യശാന്തി കിട്ടാൻ വേണ്ടി മുട്ടിപ്പു ആയിട്ട് പ്രാർത്ഥിക്കുക ആണ് ജോയും ജെറിയും . 
 
 
" ഒന്നെങ്കിൽ സാം ഒരു പാട്ട് പാടണം  അല്ലെങ്കിൽ  ഇവിടെ ഇരിക്കുന്ന ആരെ എങ്കിലും പ്രെപ്പോസ് ചെയ്യണം " നാതി പറഞ്ഞു . അയ്യേ ഇത്രേ ഒള്ളു എന്ന എക്സ്പ്രേഷൻ ആയിരുന്നു ജോയുടെയും ജെറിയുടെയും മുഖത്ത് . 
 
 
നിന്നെ ഞാൻ നാറ്റിക്കുട നിന്റെ കാളരാഗം കേട്ട് ഇന്ന് ഇവിടെ ഒരു കൂട്ട ഓട്ടം തന്നെ ഉണ്ടാകും സാമിനെ നോക്കി അന്ന  കുതന്ത്ര ചിരിയോടെ മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി .
 
 
ബാൻഡ് പെർഫോർമൻസിൽ സാം ഇല്ലാത്തത് കൊണ്ട് സാം പാടത്തില്ല എന്ന് അന്ന കണക്ക് കൂട്ടി . കുറച്ചു മുൻപ് പ്രാക്ടീസ് കഴിഞ്ഞു മേശ പുറത്ത് വെച്ച റെഡ്ന്റെ ഗിറ്റാർ കണ്ട് അന്ന കണ്ണിൽ സ്റ്റാർസ് കത്തിച്ചു കൊണ്ട് ആണ് ഈ ഡയർ സാമിന് കൊടുത്തത് . എന്തരോ എന്തോ .
 
 
" ഞാൻ പാട്ട് പാടം " സാമിന്റെ തീരുമാനത്തിൽ അന്ന ഒന്ന് ഞെട്ടിയോ എയി തോന്നിയത് ആകും .അല്ല ശെരിക്കും ഞെട്ടി സാം പിന്മാറും എന്ന് കരുതി ഇരുന്ന അന്നയെ ഞെട്ടിച്ചു കൊണ്ട് ആണ് സാം പാടം എന്ന് പറഞ്ഞത് . 
 
 
സാം  എഴുനേറ്റു ചെന്ന് ടേബിളിന്റെ മുകളിൽ നിന്നും ഗിറ്റാർ എടുത്തു അടുത്ത് കണ്ട ചെയറിൽ ഇരുന്നു . അന്നയെ നോക്കി അവള് ഇപ്പോഴും ഒന്നും മനസ്സിലാവാതെ അവനെ നോക്കി ഇരിക്കുക ആണ് .  പ്ലാൻ 
ചീറ്റിയോ എന്ന ബലമായ സംശയവും അവൾക്ക് ഒണ്ട് .
 
 
സാം പതിയെ കണ്ണുകൾ അടച്ചു കൊണ്ടു പാടാൻ തുടങ്ങി. കൈവിരലുകൾ ഗിറ്ററിലും ഇണം ഇട്ടു .
 
 
🎶 Kaatrae ilam kaatrae
Isaiyaaga varuvaaya
Thozhai dhooram sila kaalam
Ival kaadhil mella
 
Poovae ven poovae
Pudhidhaaga malar vaaya
Ival koondhal mazhai megam
Adhil neendhi sella🎶
 
 
 
സാം കണ്ണുകൾ തുറന്നു അന്നയെ നോക്കി കൊണ്ട് വാക്കി പാടാൻ തുടങ്ങി 
 
 
🎶Oru kaadhal oru nesam idhu
Uyir koottil oru swaasam
Pudhu vaanam pala dhesam selvomae
Anbae vaa…🎶
 
 
🎶Pagal iravai kann vizhithidava
Unatharugae naan pizhaithidava
Yuga yugamum oru nodi thaan indrae
Idhayamellam nee nirainthida vaa
Unadhuyirai irunthidava
Udai kalaivai ennai adaivai🎶
 
 
പാട്ടിന്റെ ഓരോ വരികൾ കേൾക്കുമ്പോഴും അന്നയുടെ മനസ്സ് അസ്വസ്ഥം ആയി കൊണ്ട് ഇരുന്നു . മറവിക്ക് വിട്ടു കൊടുത്ത പല ചിത്രങ്ങളും അവളുടെ കൺമുന്നിൽ മിഴിവോടെ നിറഞ്ഞു നിന്നു . 
 
 
അതോടൊപ്പം സാമിന്റെ കണ്ണുകളിലെ തിളക്കം അന്നയിൽ  അസ്വസ്ഥക്ക് ഒപ്പം ഒരു വിറയലും സൃഷ്ടിച്ചു . അവന്റെ ഓരോ നോട്ടവും അന്നയുടെ ഹൃദയമിടിപ്പിന്റെ വേഗത വർധിപ്പിക്കുന്ന തരത്തിൽ ആയിരുന്നു .
 
 
🎶Jannal vandha nilavae
Kannil nindra kanavae
Manjam serndha uravae
Nammil illai pirivae
 
 
Anai thaandum vellathai
En kannil katti vaithen
Anaiyadha deebam pol
Unai nenjil yetri konden🎶
 
 
അതേ സമയം   രാഹുലിന്റെ കണ്ണുകളും അന്നയിൽ ആയിരുന്നു . ഏതോ ലോകത്ത് എന്ന പോലെ ഇരിക്കുന്ന അന്നയിൽ നിന്നും അവന്റെ കണ്ണുകൾ അണുവിട വ്യതിചലിക്കാതെ അവളെ തന്നെ നോക്കി കൊണ്ട് ഇരുന്നു .
 
 
🎶 En jeevan tharuven
Uyir ozhi nee anaivathillai
Maraivathillai…aaa…aaa
 
Kaatrae ilam kaatrae
Isaiyaaga varuvaaya
Thozhai dhooram sila kaalam
Ival kaadhil mella🎶
 
 
ഇതേ സമയം ലൂക്കയുടെ കണ്ണുകൾ സാമിന്റെ പാട്ട് കണ്ണ് അടച്ചു ആസ്വദിക്കുന്ന അരുവിയിൽ ആയിരുന്നു . ഒരു ചെറുപുഞ്ചിരിയോടെ അവൻ അത് നോക്കി ഇരുന്നു .
 
🎶Poovae ven poovae
Pudhidhaaga malar vaaya
Ival koondhal mazhai megam
Adhil neendhi sella
 
Oru kaadhal oru nesam idhu
Uyir koottil oru swaasam
Pudhu vaanam pala dhesam selvomae
Anbae vaa…🎶
 
 
അന്നയിൽ നിന്നും നോട്ടം മാറ്റത്തെ സാം പാട്ടിന്റെ അവസാനവരികളും പാടി
 
 
🎶Pagal iravai kann vizhithidava
Unatharugae naan pizhaithidava
Yuga yugamum oru nodi thaan indrae
Idhayamellam nee nirainthida vaa
Unadhuyirai irunthidava
Udai kalaivai ennai adaivai
 
Pagal iravai kann vizhithidava
Unatharugae naan pizhaithidava
Yuga yugamum oru nodi thaan indrae🎶
 
 
 
പാട്ട് കഴിഞ്ഞതും ചുറ്റിലും നിശ്ശബ്ദത പടർന്നു പലരും പല ലോകത്ത് ആയിരുന്നു . 
പക്ഷേ കിളിപോയി ഇരിക്കുന്ന രണ്ടു  ആത്മാക്കളെ നിങ്ങള് കാണുന്നില്ലേ .
 
 
" ഇവർ എന്താ ഇങ്ങനെ " കിളി പോയ ആദ്യത്തെ ആത്മാവ്.
 
 
" ഇവർ എപ്പോഴാ സെറ്റ് ആയെ" കിളി പോയ രണ്ടാമത്തെ ആത്മാവ് .
 
 
അത് മറ്റാരും അല്ല   സുഹൃത്തുക്കളെ ജെറിയും ജോയും ആണ് . മുൻപോട്ട് നോക്കി പകച്ചു പണ്ടാരം അടങ്ങി ഇരിക്കുക ആണ് രണ്ടും . അത്രക്ക് കിളി പോകാൻ മാത്രം അവർ എന്താ കണ്ടത് എന്ന് അല്ലേ അത് മറ്റൊന്നും അല്ല സുഹൃത്തുക്കളെ തൊട്ടു മുൻപിൽ രണ്ടു ഇണകുരുവികൾ  കൈ രണ്ടും കോർത്ത് പിടിച്ചു കണ്ണും കണ്ണും കൊള്ള അടിച്ചു ഇരിക്കുക ആണ്.
 
 
അത് ആരൊക്കെ ആണ് എന്ന് അല്ലേ എലിയും ലൂയിയും . അവർ എപ്പോ സെറ്റ് ആയോ എന്തോ .
 
 
പെട്ടന്ന് ഒരു കൈ അടി കേട്ടതും ആണ് എല്ലാവരും ബോധ മണ്ഡലത്തിലേക്ക് തിരിച്ചു വന്നത് . 
 
 
"നന്നായിട്ടുണ്ട് സാം " അരുവി കൈ അടിച്ചു കൊണ്ട് സാമിനോട് പറഞ്ഞു .പുറകെ വാക്കിയുള്ളവർ കൈ അടിച്ചു കൊണ്ട് അവനെ അഭിനന്ദിച്ചു .
 
 
 
അന്ന സാമിനെ നോക്കിയതെ ഇല്ല അവള് മറ്റേതോ ലോകത്തായിരുന്നു . സാം അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ബോട്ടിൽ വീണ്ടും കറക്കി ഈ പ്രാവശ്യം വന്നത് എബിയുടെ നേരെ ആയിരുന്നു ചോദിക്കേണ്ടത് അന്നയും . 
 
 
നാതി ഒരു കോനഷ്ട്ട്‌ പിടിച്ച ചിരിയോടെ അവനെ നോക്കി താടി ഉഴിഞ്ഞു അന്നയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു അവളെ തട്ടി വിളിച്ചു . നാതിയുടെ തട്ടലിൽ ആണ് അന്ന ചിന്തകളിൽ നിന്നും ഉണർന്നത് .
 
                       '* TRUTH OR DARE *'
 
അന്ന എബിയെ നോക്കി ചോദിച്ചു
 
 
" DARE " എബി നാതിയെ നോക്കി അട പടലം പുച്ഛിച്ചു കൊണ്ട് പറഞ്ഞു .
 
 
അഹ അത്രക്ക് ആയോ ഇപ്പൊ ശെരിയാക്കി തരാം അവന്റെ പുച്ഛം കണ്ട് അത്ര പിടിക്കാത്ത നാതി അവനെ നോക്കി പിറുപിറുത്തു കൊണ്ട് അന്നയുടെ ചെവിയിൽ എന്തോ പറഞ്ഞു  . അന്ന അവളെ ഒന്ന് നോക്കി എന്നിട്ട് അവനെയും .
 
 
 
" ഒന്ന് എങ്കിൽ ഞാൻ പറയുന്ന ആളെ പ്രെപ്പോസ് ചെയ്യണം അല്ലെങ്കിൽ " 
അന്ന ഒന്ന് നിർത്തി അവനെ നോക്കി .
 
 
" ആരെ " അവൻ സംശയത്തോടെ അവളെ നോക്കി .
 
 
" നാതിയെ " ഞെട്ടി ഞെട്ടി എബി ഞെട്ടി പക്ഷേ ഈ പ്രാവശ്യം എബി ഞെട്ടുനതിന് മുന്നേ നാതി ഞെട്ടി സുഹൃത്തുക്കളെ .
 
 
" തെണ്ടി ഇത് പ്ലാനിൽ ഇല്ലല്ലോ " പല്ല് കടിച്ചു കൊണ്ട് നാതി അന്നയുടെ ചെവിയിൽ പറഞ്ഞു . അവള് നാതിയെ നോക്കി ഇളിച്ചു കൊടുത്തു .
 
 
" പറ്റില്ല നി രണ്ടാമത്തെ പറ ഞാൻ ചെയ്യാം " ഞെട്ടൽ വിട്ടു മാറിയ എബി പെട്ടന്ന് ചാടി കയറി പറഞ്ഞു .
 
 
" ഉറപ്പ് ആണല്ലോ രണ്ടാമത്തേത് ചെയ്യില്ലെ " അന്ന അവനെ നോക്കി ഉറപ്പ് വരുത്താൻ ചോദിച്ചു .
 
 
" ചെയ്യും . " അവൻ പറഞ്ഞു .
 
 
അന്ന നാതിയെ ഒന്ന് നോക്കിയതും  നാതി നിനക്ക് ഉള്ളത് ഞാൻ പിന്നെ തരം എന്ന ഒരു നോട്ടം നോക്കി എബിക്ക് കുറച്ചു പുച്ഛവും കൊടുത്തു അവിടെ നിന്ന് എഴുനേറ്റു പുറത്തേക്ക്  ഓടി.
 
 
കുറച്ചു നിമിഷങ്ങൾക്ക് ശേഷം .
 
 
 
നാതി കയറി വന്നതും കൈയിൽ എന്തോ പൊതിഞ്ഞു പിടിച്ചിരുന്നു . 
 
 
" ഇനി മാറ്റം ഒന്നും ഇല്ല കണ്ണും അടച്ചു എബിച്ചയൻ ഇത് അങ്ങ് തിന്നോളുക " നാതിയുടെ കൈയിൽ നിന്നും അ പൊതി മേടിച്ചു എബിയുടെ മടിയിൽ വെച്ച് കൊണ്ട്  അന്ന പറഞ്ഞു . 
 
 
 
എബി അത് തുറന്നു നോക്കിയതും ഞെട്ടി കൊണ്ട് മുന്നിൽ ലുട്ടാപ്പി ചിരിയും ആയി ഇരിക്കുന്ന രണ്ടു സാധനങ്ങളെ നോക്കി .
 
 
" ഇതോ " കൈയിൽ ഇരിക്കുന്ന അഞ്ച് കാന്താരി മുളക് പൊക്കി കാണിച്ചു കൊണ്ട്  എബി ചോദിച്ചു. 
 
 
" അതേ അത് തന്നെ " നാതി അന്ന കോറസ് .
 
 
എബി മുളക് ഒന്ന് നോക്കി ഈ കുട്ടി പിശാചിനെ പ്രേപ്പോസ് ചെയ്യുന്നതിലും ഭേദം മുളക്  തിന്നുന്നത് ആണ് . അതും പറഞ്ഞു ഒറ്റ അടിക്ക് അഞ്ച് മുളകും കഴിച്ചു വെള്ളം കുടിക്കാൻ ഒറ്റ ഓട്ടം ആയിരുന്നു .
 
 
" എന്നെ കൊണ്ട് ബിരിയാണി വേപ്പിക്കും അല്ലേ " അവന്റെ ഓട്ടം നോക്കി കൊണ്ട് മനസ്സിൽ കുറച്ചു പുച്ഛം വാരി വിതറി കൊണ്ട് അന്ന മനസ്സിൽ പറഞ്ഞു.
 
 
" അടക്കവും ഒതുക്കവും വേണം അല്ലേ . ഇപ്പൊ കിട്ടിയോ അടക്കവും ഒതുക്കവും" അവനെ അറജം പുറജം മനസ്സിൽ പുച്ഛിച്ചു കൊണ്ട് നാതി മനസ്സിൽ പറഞ്ഞു.
 
എന്നിട്ട് രണ്ടും പരസ്പരം ഒരു ഹൈ ഫൈ കൊടുത്തു നേരെ ഇരുന്നു .
 
 
അങ്ങനെ പലരും ട്രൂത്ത് വാങ്ങിയും ഡയർ ചെയിതും സമയം കടന്നു പോയി .
അങ്ങനെ ചാൻസ് ജോയിക്ക് വന്നു ചോദിക്കേണ്ടത് സാന്ദ്രയും 
 
                       TRUTH OR DARE 
 
സാന്ദ്ര ചോദിച്ചതും ജോ അവളെ നോക്കാതെ കുറച്ചു ജാഡ ഇട്ടു DARE എന്ന് പറഞ്ഞു . എന്ന അവൻ DARE പറയാൻ കാത്തു നിന്നപോലെ സാന്ദ്ര പുറത്തേക്ക് ഓടി . പെട്ടന്ന് ഉള്ള അവളുടെ പ്രവർത്തിയിൽ എല്ലാവരും ഞെട്ടി പരസ്പരം ഒന്നും മനസ്സിലാവാതെ നോക്കി .  തിരിച്ചു വന്നപ്പോ അവളുടെ കൈയിൽ ഒരു കുപ്പിയും ഒരു ചെറിയ പൊതിയും ഉണ്ടായിരുന്നു .
 
 
"ആദ്യത്തേത് എന്താ എന്ന് വെച്ച നി ഇത് കുടിക്കണം . എന്തെ കുടിക്കുവോ " സാന്ദ്ര ഒരു നിഷ്കളങ്കമായ ചിരിയോടെ അവനെ നോക്കി ചോദിച്ചു .
 
 
" അത്  എന്താ  " ജോ ഒന്നും മനസ്സിലാവാതെ ചോദിച്ചു .
 
" അതോ കുറച്ചു ശുദ്ധ പാവക്ക ജ്യൂസ് " അവള് നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു.
 
 
" അയ്യേ എന്റെ പട്ടി കുടിക്കും പാവക്ക ജ്യൂസ് . നി രണ്ടാമത്തെത് പറ " അവൻ അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
 
 
" രണ്ടാമത്തെത് ചെയ്യും എന്ന് ഉറപ്പു പറഞ്ഞ ഞാൻ പറയാം " ലെ സാന്ദ്ര.
 
 
" അ ചെയ്യാം " പാവക്ക ജ്യൂസ് കുടിക്കാൻ പറ്റാത്തത് കൊണ്ട് ജോ ചാടി കയറി സമ്മതം അറിയിച്ചു .
 
 
അവൻ സമ്മതിച്ചതും അത് കേൾക്കാൻ കാത്തു നിന്നപൊലെ സാന്ദ്ര ഒരു ലുട്ടാപ്പി ചിരിയോടെ അവനെ നോക്കി .
 
 
" പണി വരുന്നുണ്ട് അവറച്ച " അവളുടെ കൊണിഷ്ട് പിടിച്ച ചിരി കണ്ടതും ജോയുടെ മനസ്സിൽ ആരോ വിളിച്ചു കൂവി .
 
 
" എന്ന തുറന്നു നോക്ക് " അതും പറഞ്ഞു സാന്ദ്ര കൈയിൽ ഉള്ള പൊതി വളരെ പതിയെ അവന്റെ മടിയിൽ വെച്ച് കൊണ്ട് പറഞ്ഞു .
 
 
ജോ അവളെ നോക്കി കൊണ്ട് അത് തുറന്നു അതിൽ ഉള്ള സാധനം കണ്ടതും ജോ ഞെട്ടി സാന്ദ്രയെ നോക്കി . സാന്ദ്രക്കു ഇപ്പൊ രണ്ടു കൊമ്പ് ഒണ്ടോ എന്ന് ഒരു സംശയം ജോക്ക് ഇല്ലാതെ ഇല്ല .
 
 
അവൻ ദയനീയമായി അവളെയും കൈയിൽ ഉള്ള  സാധനത്തെയും നോക്കി . ജോ ചുറ്റിലും ഒന്ന് നോക്കി എല്ലാവരും അവന്റെ അവസ്ഥ കണ്ട് വ പൊത്തി ചിരിക്കുക ആണ് എന്തിന് ഡെയർ പോലും .
 
 
🎶 എൻ നൻബനെ പോലെ യാരും ഇല്ല ഇന്ത ഭൂമിയിലെ🎶 
 
 
ലേ ജോയുടെ മനസ്സിൽ ആരോ പാടി . അവൻ ദയനീയമായി സാന്ദ്രയേയും അവന്റെകൈയിൽ ഇരിക്കുന്ന സാധനത്തെയ്യും മാറി മാറി നോക്കി .
 
                                തുടരും.....
 
 
 
 
_____________________________________________
 
ലൈക് ആൻഡ് കമൻറ് ഉണ്ടെകിൽ അടുത്ത part പെട്ടന്ന് പോസ്റ്റ് ചെയ്യാം.
ഇല്ലെ കൂടുതൽ വെറുപ്പിക്കതെ നിർത്തി കോളം.
ഞാൻ ഒരു പ്ലസ് ടു സ്റ്റുഡൻ്റ് ആണ് ലാബും റെക്കോർഡ് ആൻഡ് pratical ഓക്കേ കുറെ ഒണ്ട് എന്നിട്ടും എഴുതുന്നുണ്ട് . 
 
 
നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ല പറഞ്ഞോ ഞാൻ നിർത്തി പൊക്കോളം
 
ലൈക്ക് ആൻഡ് കമൻറ് തരണേ
 
 

♡︎ KANNE KADHALE ♡︎ 20

♡︎ KANNE KADHALE ♡︎ 20

4
1829

Part -20 ജോ ദയനീയമായി അവളെയും അവന്റെ കൈയ്യിൽ ഇരിക്കുന്ന പൊതിയെയും മാറി മാറി നോക്ക് .ഇതിലും ഭേദം പാവക്ക ജ്യൂസ് ആയിരുന്നു . " നോക്കി ഇരിക്കാതെ കഴിക്ക് എന്റെ ജോ "ജോയുടെ അടുത്ത് ഇരുന്നു ജെറി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു . " തെണ്ടി " അവനെ ഒന്ന് പല്ല് കടിച്ചു നോക്കി കൊണ്ട് ജോ കൈയിൽ ഇരിക്കുന്ന സാധനത്തെ ഒന്ന് നോക്കി . അഞ്ച് പച്ച മുട്ട  അതാണ് ഇൗ ജന്തു തിന്നാൻ പറഞ്ഞു തന്നേക്കുന്നെ . അവൻ അവളെ ഒന്ന് പല്ല് കടിച്ചു നോക്കി ഒരു മുട്ട എടുത്തു അവളുടെ തലയിൽ കൊട്ടി പൊട്ടിച്ചു വായിലോട്ട്‌ ഒഴിച്ചു. തലയും ഉഴിഞ്ഞു കൊണ്ട് സാന്ദ്ര ജോയെ കൂർപ്പിച്ചു നോക്കി അവൻ ആണെ പ