Part -20
ജോ ദയനീയമായി അവളെയും അവന്റെ കൈയ്യിൽ ഇരിക്കുന്ന പൊതിയെയും മാറി മാറി നോക്ക് .ഇതിലും ഭേദം പാവക്ക ജ്യൂസ് ആയിരുന്നു .
" നോക്കി ഇരിക്കാതെ കഴിക്ക് എന്റെ ജോ "ജോയുടെ അടുത്ത് ഇരുന്നു ജെറി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു .
" തെണ്ടി " അവനെ ഒന്ന് പല്ല് കടിച്ചു നോക്കി കൊണ്ട് ജോ കൈയിൽ ഇരിക്കുന്ന സാധനത്തെ ഒന്ന് നോക്കി .
അഞ്ച് പച്ച മുട്ട
അതാണ് ഇൗ ജന്തു തിന്നാൻ പറഞ്ഞു തന്നേക്കുന്നെ . അവൻ അവളെ ഒന്ന് പല്ല് കടിച്ചു നോക്കി ഒരു മുട്ട എടുത്തു അവളുടെ തലയിൽ കൊട്ടി പൊട്ടിച്ചു വായിലോട്ട് ഒഴിച്ചു.
തലയും ഉഴിഞ്ഞു കൊണ്ട് സാന്ദ്ര ജോയെ കൂർപ്പിച്ചു നോക്കി അവൻ ആണെ പച്ച മുട്ട കുടിച്ചു അതിലും ഭീഗര നോട്ടം തിരിച്ചു നോക്കുക ആണ് .
അവളെ ഒന്ന് കൂർപ്പിച്ചു നോക്കി ഓരോ മുട്ട എടുത്തു അവൻ അവളുടെ തലയിൽ കൊട്ടി പൊട്ടിച്ചു വായിലോട്ട് ഒഴിച്ചു . അഞ്ച് മുട്ടയും പൊട്ടിച്ച് വായിലോട്ടു ഒഴിച്ചു അവളെ നോക്കി പുച്ഛിച്ച് പുറത്തോട്ട് നടന്നു .
ഓഡിറ്റോറിയത്തിന്റെ വാതിൽ കടന്നതും ഒറ്റ ഓട്ടം ആയിരുന്നു . കുടിച്ച പച്ച മുട്ട ഒക്കെ വാളുവച്ച് കളഞ്ഞു എന്നാണ് പിന്നെ കിട്ടിയ റിപ്പോർട്ട് .
പിന്നെ പ്രോപ്പോസ് ചെയ്യൽ ആയി ഡാൻസ് കളിക്കൽ ആയി പാട്ട് പാടൽ ആയി കളി മുന്നോട്ട് പോയി .
കുപ്പി വീണ്ടും കറക്കി അവസാനം അത് അന്നക്ക് നേരെ വന്നു നിന്നു ചോദിക്കേണ്ടത് രാഹുലും
'*' TRUTH OR DARE '*'
* TRUTH *
അവന്റെ ചോദ്യത്തിന് മറുത്തു ഒന്ന് ചിന്തിക്കാതെ അവള് മറുപടി നൽകി .
''* DO YOU LOVE ANYONE *''
അവന്റെ ചോദ്യത്തിൽ ഒരുവേള അന്ന പകച്ചു പോയി . ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു . മിഴികൾ പോലും ചിമ്മൻ മറന്ന് അവള് ഇരുന്നു പോയി . ഇടക്ക് എപ്പോഴോ അവളുടെ നോട്ടം സാമിൽ എത്തി നിന്നു. സാമും മറ്റുള്ളവരും അവളുടെ ഉത്തരതിന് വേണ്ടി കാത്തു ഇരിക്കുക ആണ്
" ഉത്തരം പറഞ്ഞില്ല
Do you love anyone? " അവള് ഒന്നും പറയുന്നില്ല എന്ന് കണ്ട് രാഹുൽ വീണ്ടും ചോദിച്ചു .
" ഞാൻ.."
" ട്രിംഗ്.. ട്രിംഗ്. " അന്ന പറയാൻ തുടങ്ങിയതും ബെൽ അടിച്ചു .
" അ മതി മതി പിള്ളേരെ കളിച്ചത് എഴുനേറ്റു പോകാൻ നോക്ക് നാളെ നേരത്തെ പ്രാക്ടീസ് തുടങ്ങാൻ ഉള്ളത പോകാൻ നോക്ക്"
ബെല്ലിന്റെ ശബ്ദം കേട്ടതും അരുവി എല്ലാവരോടും ആയിട്ട് പറഞ്ഞു .അത് കേൾക്കാൻ കാത്തു നിന്നാപോലെ അന്ന പുറത്തേക്ക് പോയി പുറകെ നാതിയും . വാക്കി ഉളളവർ പിരിഞ്ഞു പോയി .
_______________________________________________
രാത്രി റൂമിന്റെ ബാൽകണി വാതിൽ തുറന്നു ബാൽക്കണിയിൽ ഇറങ്ങി നിന്നു ആകാശത്തേക്ക് നോക്കി നിൽക്കുക ആണ് അന്ന . പുറകിൽ ആയിട്ട് അവളെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നാതിയും ബാൽക്കണി വാതിൽ ചാരി നിൽപ്പുണ്ട് .
അന്നയുടെ നിൽപ്പ് കണ്ടൽ തന്നെ മനസ്സിലാകും അവള് ഇൗ ലോകത്തെ അല്ല എന്ന് . ഇടക്ക് അ കണ്ണുകൾ ആകാശത്തെ നക്ഷത്രങ്ങളെ പ്രദക്ഷിണം വെക്കും . ഇടക്ക് ദൂരേക്കും നോക്കി നിൽക്കും . മൗനമായി ആരോടോ സംസാരിക്കുന്നത് പോലെ ഇടക്ക് അധരങ്ങൾ അനങ്ങുന്നുണ്ട് .
പെട്ടന്ന് ആണ് അന്നയുടെ ഫോൺ റിംഗ് ചെയിതത് . പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ആര വിളിക്കുന്നത് എന്ന് നോക്കി . ആര എന്ന് കണ്ടതും ഞൊടി നേരം കൊണ്ട് അവളുടെ മുഖത്തെ ഭവങ്ങൾക്ക് മിന്നി മാഞ്ഞു .അവിടെ ആശ്വാസം വന്നു നിറഞ്ഞു .
അന്നയുടെ മുഖത്തെ സന്തോഷം കണ്ടതും അത് ആര എന്ന് നാതിയും മനസ്സിലാക്കി അവള് ഒരു ചിരിയോടെ അന്നയെ അവരുടെ ലോകത്ത് തനിച്ചു വിട്ടു അവള് റൂമിലേക്ക് പോയി .
" എന്താ വിളിക്കാൻ വൈകിയേ " ഫോൺ എടുത്തതും പരിഭവത്തോടെ ഉള്ള അവളുടെ ചോദ്യം കേട്ട് കോളിന്റെ മറുഭാഗത്ത് ഉള്ള ആളിൽ ഷണനേരം കൊണ്ട് ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു .
" ഞാൻ വിളിച്ചില്ലെ" മറുഭാഗത്ത് നിന്നും ഉത്തരം എത്തി .
" മ്മ് " അവന്റെ മറുപടി അവള് ഒരു മൂളലിൽ ഒതുക്കി .
''*' സേറ ....... '*'' അവളുടെ സംസാരത്തിലെ മാറ്റം മനസ്സിലാക്കിയ എന്നോണം . ഫോണിന്റെ മറുഭാഗത്തെ ഉള്ള ആളുടെ ശബ്ദം ആർദ്രമായി .
" എന്റെ കൊച്ചിന് എന്താ പറ്റിയെ വയ്യെ " മറുഭാഗത്ത് ഉള്ള ശബ്ദത്തിൽ പരിഭ്രമം നിറഞ്ഞു . ആകുലതയോടെ ഉള്ള ചോദ്യം അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരിക്ക് കാരണം ആയി .
" ഒന്നും ഇല്ല എനിക്ക് പെട്ടന്ന് കാണാൻ തോന്നി " അന്ന വിഷമത്തിൽ പറഞ്ഞു .
" അത്രേ ഒള്ളു . എന്റെ കൊച്ചിനെ കാണാൻ എത്രയും പെട്ടന്ന് ഞാൻ വരട്ടോ " അവളുടെ പർഭവം മാറ്റാൻ എന്നോണം മറുഭാഗത്ത് നിന്നും വേഗത്തിൽ തന്നെ മറുപടി എത്തിയിരുന്നു .
" മ്മ് . " അവള് ഒന്ന് മൂളി
" കഴിച്ചോ " അവൻ വിഷയം മാറ്റാൻ എന്നോണം ചോദിച്ചു . അവരുടെ സംസാരം നീണ്ടു കൊണ്ട് ഇരുന്നു .
കുറെ നേരത്തെ സംസാരത്തിൽ ഒടുവിൽ ഫോൺ വേക്കുമ്പോ അവളുടെ ഉള്ളിലെ എല്ല അസ്വസ്ഥതകളും അ ഫോൺ കോൾ അകറ്റിയിരുന്നു .അവള് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ബാൽക്കണിയിൽ നിന്നും അകത്തോട്ടു കയറി വാതിൽ അടച്ചു . നാതിയുടെ അടുത്ത് വന്നു അവളെ കെട്ടി പിടിച്ചു കിടന്നു .
അന്ന വന്നു കിടന്നത് അറിഞ്ഞതും നാതി ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു . രാത്രിയുടെ ഏതോ നിമിഷത്തിൽ അവർ നിദ്രയെ പുൽകി . അപ്പോഴും ആകാശത്തെ നക്ഷത്രങ്ങൾ ചിമ്മി കൊണ്ടേ ഇരുന്നു .
പിറ്റേന്ന് എല്ലാത്തിനെയും കുത്തി പൊക്കി കോളജിൽ എത്തിയപ്പോ അൽപ്പം വൈകിയിരുന്നു . പ്രാക്ടീസ് ചെയ്യാൻ ചാടി തുള്ളി ഓഡിറ്റോറിയത്തിൽ എത്തിയ എഞ്ചൽസ് കാണുന്നത് പരസ്പരം പോര് കോഴികളെ പോലെ നിൽക്കുന്ന ഡയർനേയും റെഡ്നേയും ആണ് .
" ഇത് ഇപ്പൊ എന്താ പ്രശ്നം " അവരുടെ വഴക്ക് കണ്ട് എലി അടുത്ത് ഉള്ള ചെയറിൽ താടിക്കും കൈ കൊടുത്ത് അവരുടെ അടി നോക്കി കാണുന്ന റിനുവിനോട് ചോദിച്ചു.
" അതിനു ഇവർക്ക് വഴക്ക് കൂടാൻ കാരണം വെല്ലോം വേണോ " അവരെ നോക്കി പുച്ഛിച്ചു കൊണ്ട് അന്ന പറഞ്ഞു .
" അത് തന്നെ . ഇത് ഇപ്പൊ റെഡ് ചുമ്മാ പ്രശ്നം ഉണ്ടാക്കാൻ വന്നത് തന്നെ ആണോ എന്ന എന്റെ സംശയം " റിനു വലിയ കാര്യം എന്തോ കണ്ട് പിടിച്ചത് പോലെ പറഞ്ഞു .
" മനസിലായില്ല " ലാവു ഒന്നും മനസ്സിലാവാതെ ചോദിച്ചു .
" എന്റെ കൊച്ചെ നി കേൾക്കൂ . സാധാരണ ഓഫീസ് റൂമിന്റെ മുന്നിൽ ഉള്ള ആൽമരത്തിന്റെ ചുവട്ടിൽ ജിപ്സി പാർക്ക് ചെയ്യുന്നത് ഡയർ ആണ് പക്ഷെ ഇന്ന് അവിടെ കൊണ്ടേ റെഡ് അവരുടെ വണ്ടി പാർക്ക് ചെയ്തു . അത് ചോദിക്കാൻ ചെന്നത് ആണ് അ കാണുന്നത് .ഒന്നാമത് ഡയറിന്‍റെ എന്തേലും ആരേലും നോക്കുന്നത് പോലും അവർക്ക് ഇഷ്ട്ടം ഉള്ള കാര്യം അല്ല. അപ്പോ അവരുടെ ജിപ്സി പാർക്ക് ചെയ്യുന്ന സ്ഥലത്ത് കയറി പാർക്ക് ചെയിതാലോ എന്താവും ഗതി . " അതും പറഞ്ഞു റിനു അവരെ നോക്കി ഡയറിനെ നോക്കി .
" മിക്കവാറും ഒരു അടിക്ക് ഉള്ള സാധ്യത കാണുന്നുണ്ട് " അവരുടെ മട്ടും ഭാവവും കണ്ട് റിനു പറഞ്ഞു .
" കർത്താവേ എന്റെ ഇച്ചായനെ കാത്തോളണേ " റിനു മെളിലോട്ട് നോക്കി വിളിച്ചു പറഞ്ഞു .
" ആരെ " അവളുടെ പ്രാർത്ഥന കേട്ട് എഞ്ചൽസ് ഞെട്ടി അവളെ നോക്കി .
" അല്ല എന്റെ അച്ചായനെ കാത്തോളണേ എന്ന് " റിനു അവരുടെ നോട്ടം കണ്ട് വിക്കി കൊണ്ട് പറഞ്ഞു .
എഞ്ചൽസ് ഒന്ന് അമർത്തി മൂളി .
" രാഹുലെ വെറുതെ പ്രശ്നം ഉണ്ടാക്കതെ വണ്ടി. എടുത്തു മാറ്റാൻ നോക്ക് " മാത്തൻ സമാധാന ഉടമ്പടിക്കു ഒപ്പ് വെക്കാൻ എന്നോണം പറഞ്ഞു .
" ഇല്ലെങ്കിൽ " മാനവ് അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു .
" മോനെ മാനവെ പ്രിൻസി പറഞ്ഞത് കൊണ്ട് മാത്രം ആണ് നിന്റെ ഒക്കെ ചൊറിയുന്ന വർത്തനം കേട്ട് നിക്കുന്നത് .അതുകൊണ്ട് മക്കൾ പ്രശ്നം ഉണ്ടാകാതെ വണ്ടി എടുത്തു പോകാൻ നോക്ക് " അവരെ നോക്കി അവസാന മുന്നറിയിപ്പ് എന്നോണം ലൂയി പറഞ്ഞു .
" ഇല്ലെങ്കിൽ . അത് നിങ്ങൾക്ക് സ്ത്രീധനം കിട്ടിയ സ്ഥലം ഒന്നും അല്ലല്ലോ . അത് കൊണ്ട് മാറ്റി ഇടാൻ സൗകര്യം ഇല്ല " അവരെ നോക്കി പുച്ഛിച്ചു കൊണ്ട് മിലൻ പറഞ്ഞു .
" ഇവന്മാർ കൊണ്ടേ പോകൂ " ഗാഥ അവരെ നോക്കി കൊണ്ട് എഞ്ചൽസ്‌നോട് ആയിട്ട് പറഞ്ഞു .
" ഞങ്ങൾക്കും തോന്നി " എഞ്ചൽസ് അവളെ പിന്തുണച്ചു .
" ഇവന്മാർ "
" ഒന്ന് അങ്ങ് പൊട്ടിക്ക് എന്റെ ഇച്ചായ ചുമ്മാ ഡൈലോഗ് അടിച്ചു സമയം കളയാതെ " പെട്ടന്ന് അങ്ങനെ ഒരു അശരീരി കേട്ടതും എഞ്ചൽസും ഡെവിൾസും റിനുവും ഞെട്ടി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി .
അതാ ബെഞ്ചിന്റെ മുകളിൽ കയറി ഇരുന്നു കൈയ്യിൽ എവിടെ നിന്നോ കിട്ടിയ കടല പിടിച്ചു കൊണ്ട് ആവേശത്തിൽ വിളിച്ചു പറഞ്ഞു.ഇടക്ക് കടല വായിൽ ഇട്ടു അടി കാണാൻ ത്രില്ല് അടിച്ചു ഇരിക്കുക ആണ് നുമ്മ സ്വന്തം സാന്ദ്ര .
എന്ന സാന്ദ്രയുടെ ഇച്ചായ വിളിയിൽ ഞെട്ടി പറയാൻ വന്ന ഡൈലോഗ് പോലും മറന്ന് പോയി നിൽക്കുക ആണ് ജോ .
" ഇവൾ ഇത് കുളം ആക്കും " അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് നാതി പറഞ്ഞു .
" ഇത് എവിടെ നിന്ന ഇവൾക്ക് കടല കിട്ടിയെ " അവളുടെ കൈയ്യിൽ ഇരിക്കുന്ന കടല നോക്കി കൊണ്ട് ഗാഥ ചോദിച്ചു .
" അടുത്തത് " അന്ന സ്വന്തം നെറ്റിയിൽ അടിച്ചു പല്ല് കടിച്ചു കൊണ്ട് ഗാഥയെ നോക്കി .
" ആന കാര്യത്തിന്റെ ഇടയിൽ ആണ് അവളുമാരുടെ " നാതി പല്ല് കടിച്ചു കൊണ്ട് രണ്ട് എണ്ണതിനെയും നോക്കി .
" നിങ്ങള് പ്രശ്നം ഉണ്ടാകാതെ വണ്ടി മാറ്റി ഇടാൻ നോക്ക് " അരുവി വരുന്നത് കണ്ട് കൂടുതൽ പ്രശ്നം ഒന്ന് ഉണ്ടകണ്ട എന്ന് കരുതി അവരോട് ആയിട്ട് അന്ന പറഞ്ഞു .
" അന്ന നി ഇതിൽ ഇടപെടാണ്ട " അവളെ നോക്കി രാഹുൽ പറഞ്ഞു .
" അത് കൊള്ളാം . വേണ്ടാത്തത് ചെയ്തു വെച്ചത് പോരാഞ്ഞ് . പ്രശ്നം തീർക്കാൻ വന്നപ്പോ ഞാൻ ഇതിൽ ഇടപെടാണ്ട എന്നോ "അന്ന കലിപ്പിൽ അവന്റെ നേരെ ചെന്ന് കൊണ്ട് പറഞ്ഞു .
" നിനക്ക് ഇപ്പൊ എന്താ വേണ്ടേ " സഹി കെട്ട് രാഹുൽ ചോദിച്ചു .
" എനിക്ക് ഒന്നും വേണ്ട പ്രശ്നം ഉണ്ടാക്കുന്നത് ഒക്കെ ഓഡിറ്റോറിയത്തിന് പുറത്ത് നിങ്ങൾക്ക് തോന്നുന്നത് പോലെ ചെയിതോ. ഇവിടെ പറ്റില്ല . ഇവിടെ ഞങ്ങൾക്ക് പ്രാക്ടീസ് ചെയ്യണം " അന്ന തറപ്പിച്ചു പറഞ്ഞു .
" ഇവന്മാരുടെ വണ്ടി അവിടെ നിന്ന് മാറ്റത്തെ ഒറ്റ ഒരെണ്ണം ഇവിടെ പ്രാക്ടീസ് ചെയ്യില്ല " ഇത്രയും നേരം കഴിഞ്ഞു മിണ്ടാതെ നിന്ന സാം പറഞ്ഞു .
" അത് എന്റെ concern അല്ല . That's about yours " അന്ന തറപ്പിച്ചു പറഞ്ഞു.
" What's going on hear............ " അങ്ങനെ ഒരു അലർച്ച കേട്ടതും എല്ലാവരും ഓഡിറ്റോറിയത്തിന്റെ വാതിൽക്കലോട്ട് നോക്കി . അതാ അവിടെ കലി തുള്ളി സാക്ഷാൽ ശങ്കു .
" ALEN , ANNA , RAHUL COME TO MY CABINE "അതും പറഞ്ഞു ശങ്കു മോൻ ഒറ്റ പോക്ക്.
" തിരുപ്പതി ആയി " ലെ നാതി
" ഇപ്പൊ എങ്ങനെ ഇരിക്കണ് " എല്ലാവരെയും നോക്കി അടപടലം പുച്ഛിച്ചു കൊണ്ട് സാന്ദ്ര ഡെസ്കിന്റെ മുകളിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് ചോദിച്ചു .
" വഴക്ക് തുടങ്ങിയവനും , വഴക്ക് ഉണ്ടാക്കൻ കാരണം ആയവനും . വഴക്ക് ഒത്തു തീർപ്പ് ആക്കാൻ വന്നവളും എല്ലാം ശുഭം " എല്ലാവരെയും നോക്കി കൊണ്ട് റിനു പറഞ്ഞു .
രാഹുലിനെയും സാമിനെയും കണ്ണ് ഉരുട്ടി കാണിച്ചു അന്ന ഓഫീസ് റൂമിലേക്ക് നടന്നു പുറകെ സാമും രാഹുലും .
തുടരും.....
___________________________________________