പെട്ടന്നായിരുന്നു ജെയിംസ് റോഡിലേക്ക് തെറിച്ചു വീഴാൻ പോയത്.......
"" ഇച്ചയാ........ "" {റോണി അലറി വിളിച്ചു കരഞ്ഞു.....}
പെട്ടന്നാണ് ഒരു പെൺകുട്ടി ഓടി വന്ന് ജെയിംസിന്റെ വീൽ ചെയർ പിടിച്ചു നിർത്തിയത്....... ജെയിംസ് സന്തോഷത്തോടെയും അൽപ്പം ഭയത്തോടെയും മുഖം ഉയർത്തി നോക്കിയതും മുന്നിൽ ഉള്ള ആളുടെ മുഖത്തേക്ക് കൂടി നോക്കിയതും ജെയിംസന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു.....
"" പെട്ടന്നായിരുന്നു അമ്മേ എന്ന് ഒരു അലർച്ച കേട്ടത് ജെയിംസ് അങ്ങോട്ടേക്ക് നോക്കിയതും കല്ലിൽ തട്ടി ഉരുണ്ട് വീഴുന്ന എലിസയായിരുന്നു അത്..... ഉരുണ്ട് ഉരുണ്ട് എലിസ വീഴുന്നത് ഒരു വലിയ പാറ കഷണത്തിലേക്കായിരുന്നു.....
എന്തോ ഒരു ഉൾ പ്രേരണയിൽ ജെയിംസ് വീൽ ചെയറിൽ നിന്ന് എഴുനേറ്റു അവളുടെ അടുത്തേക്ക് ഓടി.... ഈ കാഴ്ച കണ്ട് റോണിയും ആ പെൺകുട്ടിയും സ്തംഭിച്ചുപോയി....... ജെയിംസ് എലിസടെ അടുത്തേക്ക് എത്തുന്നതിന് മുന്നേ തന്നെ എലിസയുടെ നെറ്റി പാറമേൽ വന്ന് ഇടിച്ചു..... അപ്പോളേക്കും അവൾ ബോധമേറ്റു..... ജെയിംസ് താഴെ മുട്ടകുത്തിരുന്നു അവന്റെ മടിയിൽ അവളുടെ മുഖം വെച്ച് അവളെ വിളിക്കാൻ ശ്രമിച്ചു പക്ഷേ അവളുടെ കണ്ണുകൾ തുറക്കുന്നില്ലായിരുന്നു...... എത്ര വിളിച്ചിട്ടും എലിസ കണ്ണ് തുറന്നില്ല..... പെട്ടന്ന് തന്നെ അവളെ പൊക്കി എടുത്ത് വണ്ടിയുടെ അടുത്തേക്ക് പോകാൻ പോയതും റോണി ഇച്ചയാന്റെ അടുത്തേക്ക് വന്ന് ആശ്ചര്യത്തോടെ ഇച്ചായനെ ഒറ്റു നോക്കി..... അപ്പോളാണ് ജെയിംസന് പോലും ബോധം വന്നത്..... താൻ എന്താണ് ചെയുന്നതെന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല..... അവൻ പുറകിലേക്ക് വേച്ചു വീഴാൻ പോയതും പെട്ടന്ന് ടോണി അവനെ താങ്ങി.....
"" ഇച്ചയാ ചോര നിക്കുന്നില്ല....... എത്രയും വേഗം ഹോസ്പിറ്റലിൽ പോകണം..... വണ്ടിയിലേക്ക് കേറ്.... "" അത്രേയും പറഞ്ഞു കൊണ്ട് റോണി ഡ്രൈവിംഗ് സീറ്റിലേക്ക് ചാടി കേറി.... ജെയിംസ് എലിസയെ എടുത്ത് ബാക്ക് സീറ്റിലേക്കും........ റോണി അതിവേഗത്തിൽ വണ്ടിയുമായി ഹോസ്പിറ്റലിലേക്ക് പാഞ്ഞു...... വേഗം തന്നെ അവിടെ അവർ എത്തി...... റോണി പെട്ടന്ന് വന്ന് ഡോർ തുറന്നു കൊടുത്തു....... അപ്പോളേക്കും അവിടുത്തെ അറ്റെൻഡർ വന്ന് സ്‌ട്രേച്ചർ കൊണ്ട് വന്ന് എലിസയെ കിടത്തി കൊണ്ട് കാഷ്വാലിറ്റിയിലേക്ക് കൊണ്ട് പോയി...... അപ്പോളാണ് ജെയിംസനെ നോക്കുന്ന ഡോക്ടർ അങ്ങോട്ടേക്ക് വന്നത്..... അവനെ കണ്ടതും ഡോക്ടറിന് തന്നെ വിശ്വസമായില്ല...... നടക്കുമെന്ന് പോലെ ഉറപ്പ് കൊടുക്കാൻ പറ്റാത്തെ ഒരു കേസയായിരുന്നു ജെയിംസിന്റെ..... ഡോക്ർ ജെയിംസനെ കണ്ടതും അവനെ കൂട്ടികൊണ്ട് പോകാൻ നോക്കിയതും ജെയിംസ് അത് നീരസിച്ചു എലിസടെ അടുത്ത് നിന്ന് എങ്ങോട്ടുമില്ലയെന്ന് പറഞ്ഞു വാശി പിടിച്ചു..... റോണി ഒത്തിരി നിർബന്ധിച്ചപ്പോൾ അവൻ ആ വാശി മാറ്റി വെക്കേണ്ടി വന്നു..... ഡോക്ടർ പരിശോധിച്ചപ്പോൾ ജെയിംസന് പ്രത്യേകിച്ച് ഒരു പ്രശ്നങ്ങളുമില്ലായിരുന്നു..... ജെയിംസ് അത് അറിഞ്ഞ ഒത്തിരി അധികം സന്തോഷിച്ചു........ ഈ വാർത്ത പറയാനായി റോണിയുടെ അടുത്തേക്ക് പോയതും എലിസയെ മുറിയിലേക്ക് മാറ്റിയ വിവരം അവൻ അറിഞ്ഞു..... അവളുടെ അടുത്തേക്ക് അവൻ പോയതും റോണി പെട്ടന്ന് അവിടെ നിന്ന് മാറി പുറത്തേക്ക് പോയി...... ജെയിംസ് പതിയെ അവളുടെ അടുത്തേക്ക് ഇരുന്നു അവളുടെ കൈയിൽ പതിയെ തലോടി അവൻ ആർദ്രമായി വിളിച്ചു.... പതിയെ അവൾ കണ്ണുകൾ തുറന്നതും ജെയിംസ് തന്റെ അടുത്ത് ഇരിക്കുന്നത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല...... അവൾ അതിശയത്തോടെ അവനെ നോക്കി......
"" ഇങ്ങനെ രണ്ട് കണ്ണും തള്ളി നിൽക്കണ്ട പെണ്ണെ...... നിന്റെ വീഴ്ച കാരണം ഗുണം എനിക്കാ ഉണ്ടായത്.... ദേ നോക്ക് എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല.... വേണമെങ്കിൽ നിന്നെ എടുത്ത് കൊണ്ട് ഈ ഹോസ്പിറ്റലിൽ ചുറ്റി ഓടം എനിക്ക്..... ""
അവന്റെ മുഖത്തെ സന്തോഷം നോക്കി കാണുവാരുന്നു എലിസ.....
""പിന്നെ ഞാൻ പറയാൻ പോകുന്നെ കാര്യത്തിന് എനിക്ക് ഇപ്പോൾ ഒരു മറുപടി വേണ്ട.... നീ കളക്ടറായിട്ട് ഇവിടെ എത്തുമ്പോൾ മാത്രം മതി....""
"" എന്താ ഇച്ചായ....""
""കുഞ്ഞി....""
ആ വിളി കേട്ടതും അവളുടെ കണ്ണ് നിറഞ്ഞ ഒഴുകി....... അവളുടെ ചേട്ടൻ മാത്രമായിരുന്നു അവളെ കുഞ്ഞിയെന്ന് വിളിക്കുന്നത് പക്ഷേ ചേട്ടന്റെ കാര്യം ഇച്ചായനോട് അവൾ പറഞ്ഞിരുന്നില്ല...... അവൻ അവളുടെ കണ്ണീർ പതിയെ തുടച്ചു മാറ്റി.....
"" നിന്റെ ചേട്ടനും ഞാനും ഒരുമിച്ചാണ് പഠിച്ചത്, എനിക്ക് നിന്ന് നേരത്തെ അറിയാം.... പണ്ട് മുതലേ.... കണ്ട നാൾ മുതൽ എനിക്ക് നിന്നെ ഇഷ്ടമാണ്.... പക്ഷേ ഇങ്ങനെ ഒരു കണ്ടമുട്ടല്ലാരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..... ഇപ്പോൾ ഒരു തീരുമാനം വേണ്ട......""
""ഇത്രേയും നാളും തനിക്ക് ആരുമില്ലയെന്നായിരുന്നു.... പക്ഷേ ഇപ്പോൾ തനിക്ക് ആരൊക്കെയോണ്ടേയെന്ന് ഒരു തോന്നൽ...."" (എലിസയുടെ മനസ്സിൽ തോന്നി......)
പീന്നേട് അവർ അവരുടെതെയാ ലോകത്തായിരുന്നു..... ഇത് എല്ലാം റോണി കാണുന്നുണ്ടാരുന്നു ഇനി അവിടെ താൻ നിൽകണ്ടാന്ന് കരുതി അവൻ പോകാൻ നിന്നതും പെട്ടന്നാണ് മറഞ്ഞിരുന്നു ഇതൊക്കെ നോക്കുന്നെ അലക്സിനെ അവനെ കണ്ടത്.... അലക്സിന്റെ കണ്ണ് നിറഞ്ഞ ഇരിപ്പുണ്ടായിരുന്നു..... പതിയെ അവൻ തിരിഞ്ഞു നടക്കന്നേയാണ് റോണി കണ്ടത്..... റോണിയുടെ നെറ്റി ചുളിഞ്ഞ ഇനി അലക്സിന് മറിയത്തെ ഇഷ്ടാമണോ..... അലക്സ് അവിടെ നിന്ന് പോയതും അവനും അലക്സിന്റെ പുറകെ പോയി.... അലക്സ് പോകാൻ നേരമാണ് ഏതോ ഒരു പെൺകുട്ടിയുമായി അവർ കൂട്ടിമുട്ടിയത്..... അവൾ പെട്ടന്ന് ഒരു സോറി പറഞ്ഞു പോകാൻ നിന്നതും അലക്സ് പെട്ടന്ന് അവളുടെ കൈയിൽ പിടിച്ചു പുറകിലേക്ക് വലിച്ചു..... അത് ഒരു ഉമ്മച്ചികുട്ടിയായിരുന്നു..... മുഖം അവളുടെ മുഖം എനിക്ക് കാണാൻ സാധിച്ചില്ല....... അവരുടെ അടുത്തേക്ക് ചെന്നതും അവളുടെ മുഖം കണ്ട് ഞാൻ ഞെട്ടി പണ്ടാര അടങ്ങി.... അത് ആയിഷയായിരുന്നു മറിയതിന്റെ ഫ്രണ്ട്.... അല്ല ഇവളും അലക്സും തമ്മിൽ എന്താണ് ബന്ധം...... ആയിഷ കലിപ്പിൽ തിരിഞ്ഞു നോക്കിയതും മുന്നിൽ മീശ പിരിച്ചു നിൽക്കുന്നു അലക്സിനെയാ കണ്ടത്.....
"" ഇക്കാ എന്താ ഇവിടെ???""
അലക്സ് ഒന്ന് കലിപ്പിൽ അവളെ നോക്കിയതും അവൾ പെട്ടന്ന് മാറ്റി പറഞ്ഞു....
"" അല്ല ഇച്ചയാൻ എന്താ ഇവിടെ??""
""നീ എന്താ ഇവിടെ അത് പറ ആദ്യം....""
""എന്റെ ഫ്രണ്ടിന് ആക്‌സിഡന്റ് പറ്റി.... അത്കൊണ്ട് അവളെ കാണാൻ വന്നതാ.....""
""എലിസ മറിയമാണോ ആള്???""
""അതെ.... ഇച്ചയാൻ അവളെ എങ്ങനെ അറിയാം??? ""
""അതൊക്കെ അറിയാം...... നീ ഇപ്പോൾ അവളെ കാണണ്ട..... നമ്മൾക്ക് കുറച്ച് സംസാരിക്കാം...."" (അതും പറഞ്ഞു അലക്സ് അവളെ വലിച്ചു കൊണ്ട് പോയി....)
"" അല്ല എലിസയെ കണ്ടില്ല..... ""
അപ്പോളേക്കും അവർ രണ്ടുപേരും ഹോസ്പിറ്റലിൽ എൻട്രൻസ് കടന്ന് പോയി കഴിഞ്ഞു...... റോണി അവരുടെ പുറകെ പോകാൻ നിന്നതും പെട്ടന്നാണ് അവൻ ഒരു കാൾ വന്നത്...... നോക്കുമ്പോൾ ഇച്ചയാൻ..... അങ്ങോട്ട് പോകണോ ഇച്ചയാന്റെ അടുത്ത് പോകണോ?? ഫുൾ കൺഫ്യൂഷനായി അവസാനം ഇച്ചയാന്റെ അടുത്തേക്ക് തന്നെ റോണി പോയി......
*******
കാർ പാർക്കിങ്ങിൽ എത്തിയപ്പോൾ അലക്സ് അവളുടെ കാറിന്റെ അടുത്തേക്ക് പോകാൻ നിന്നതും അവൾ കൈ കൊണ്ട് തടഞ്ഞു..... ഇച്ചായ പ്ലീസ് നമ്മൾക്ക് ജീപ്പിൽ പോകാം..... അവൻ ഒന്ന് അവളെ കുർപ്പിച്ചു നോക്കിയതും അവൾ നേരെ അവളുടെ കാറിൽ കേറാൻ നിന്നതും അലക്സ് അവന്റെ ജീപ്പിലേക്ക് കേറി ഹോൺ അടിച്ചു..... അവൾ തിരിഞ്ഞു നോക്കിയതും ജീപ്പിൽ കേറി ഇരിന്നു ഹോൺ അടികുന്നെ ഇച്ചയാനേയാണ് അവൾ കണ്ടത്....... അവൾ സന്തോഷത്തോടെ ചാടി തുള്ളി ജീപ്പിലേക്ക് കേറി.....
"" ഇച്ചയാൻ അറിയോ??? എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇച്ചയാന്റെ കൂടെ ജീപ്പിൽ ഒരു റൈഡ്....""
"" അതിന് നമ്മൾ റൈഡ് പോകുവല്ല...... ജസ്റ്റ് കോഫി ഷോപ്പ് വരെയുള്ള... ""
""ഷിറ്റ് ആ മൂഡ് കൊണ്ട് കളഞ്ഞു....."" ആയിശു അടക്കി പിടിച്ചു പറഞ്ഞു.....
""നീ എന്തെങ്കിലും പറഞ്ഞിരുന്നോ???""
""ഇല്ല....""
അലക്സ് വണ്ടി നേരെ ഒരു കോഫി ഷോപ്പിലേക്ക് വിട്ടു.... അവിടെ ചെന്ന് അവർ രണ്ട് പേരും ടേബിളിൽ ഇരുന്നു.......
""ഞാൻ ഒരു കാര്യം ചോദിക്കട്ടെ??? നിനക്ക് ഇത് സീരിയസാണോ??? അതോ ടൈം പാസ്സിന് വേണ്ടിയോ???""
""ഇച്ചയാൻ ഇത് പറഞ്ഞത് വളരെ മോശമായി..... ഒരു ടൈം പാസ്സ് റിലേഷൻഷിപ്പന് വേണ്ടിയാണെങ്കിൽ എന്റെ കോളേജിൽ തന്നെ എത്ര ആൺകുട്ടികളുണ്ട് അവരെ ആരെങ്കിലും പോരെ...... പോലീസ് സ്റ്റേഷനിൽ കിടക്കുന്നെ ഇച്ചയാനെ തന്നെ വേണോ???'"
"" ഓഹോ...... എന്നേ ഇഷ്ടപ്പെടാൻ കാരണം???""
""ഇച്ചയാൻ ആദ്യമായിട്ട് കാണുന്നെ എന്നാണയെന്ന് ഓർമ്മയുണ്ടോ???""
""നിന്റെ വീട്ടിൽ ഇമ്പോര്ടന്റ്റ് ഫയലുമായി വന്നത്.....""
""അല്ല....""
""വല്ല മാൾ.... കോഫി ഷോപ്പ് അങ്ങനെ എവിടെ എങ്കിലും വെച്ച്....""
"" ഇത് ഒന്നുമല്ല...... ""
""എങ്കിൽ നീ തന്നെ പറ......""
""അന്ന് ഒരു ശനിയാഴ്ച ദിവസമായിരുന്നു..... പെരുന്നാൾ പ്രമാണിച്ചു ടൗണിൽ തുണി എടുക്കാൻ വന്നിരുന്നു...... ഞാനും കുട്ടിപട്ടാളങ്ങളും സാധാങ്ങൾ എല്ലാം വാങ്ങി കാറിന്റെ അടുത്തേക്ക് പോകാവാരുന്നു...... കാറിന്റെ അടുത്തേക്ക് പോകണമെങ്കിൽ റോഡ് മുറിച്ച കടക്കണം...... റോഡിലൂടെ വണ്ടി ഒക്കെ ചീറി പാഞ്ഞു വരുന്നു..... മുറിച്ചു കടക്കാൻ ഒരു വഴിയുമില്ല..... അങ്ങനെ വിഷമിച്ച നിൽകുമ്പോളാണ് ഇച്ചയാൻ അത് വഴി വന്ന്.... റോഡിലെ വണ്ടികൾ എല്ലാം നിർത്തി ഞങ്ങൾക്ക് വഴി മുറിച്ചു കടക്കാൻ സാഹിയിച്ചു..... ആദ്യ കാഴ്ചയിൽ തന്നെ ഈ ഇച്ചയാൻ എന്റെ ഖൽബിൽ കേറി കുടിയതാ..... പിന്നെ എങ്ങനെ കാണുമെന്ന് കരുതി ഇരിക്കുമ്പോളാണ് മാളിൽ വെച്ച് കണ്ടത് പിന്നെ കോഫി ഷോപ്പ്, പിന്നെ ഫയൽ കൊണ്ട് വരാൻ വീട്ടിൽ വന്നില്ലേ അന്നാണ് പേര് ഡീറ്റെയിൽസ്, ഏത് പോലീസ് സ്റ്റേഷൻ അതൊക്കെ അറിഞ്ഞത് പിന്നെ വിടാതെ പിൻതുടർന്ന്..... ഇപ്പോൾ ദേ ഇവിടെ വരെ എത്തി....."""
"""അപ്പോൾ ഈ IAS എക്സാം അതോ???"""
"" പണ്ട് മുതലേ എന്റെ ഉപ്പയെ പോലെ ഒരാൾ ആകണമെന്നായിരുന്നു ഇച്ചയാനെ കണ്ടപ്പോൾ ആ ആഗ്രഹം കുറച്ച് കൂടി.... ഏറ്റവും വലിയ ലക്ഷ്യം IPS ഓഫീസർ ആകണം.... അത് കഴിഞ്ഞു ഇച്ചയാനെ കെട്ടി അങ്ങ് സുഖമായി ജീവിക്കണം.....""
""ഒന്നാമത്തെ ആഗ്രഹം പരിശ്രമവും കഠിനപ്രയത്നവുമുണ്ടെങ്കിൽ സാധിക്കും..... പിന്നെ രണ്ടാമത്തെ ആഗ്രഹം അത് നീ ഒരു IPS ഓഫീസർ ആയി മുന്നിൽ വാ.... അപ്പോൾ ആലോചിക്കാം...... പിന്നെ ഞാൻ പോകുന്നു.... വണ്ടി അവിടെ കിടക്കുവായെന്ന് അറിയാം നീ ഒരു ഓട്ടോ വിളിച്ച പൊക്കോ...."" അത്രേയും പറഞ്ഞു അവൻ അവിടെ നിന്ന് പോയി......
""ഇതിലും ഭേദം എന്റെ കാറിൽ വരുന്നേ തന്നെയായിരുന്നു....."" മനസ്സിൽ പറഞ്ഞ അവൾ ഒരു കോഫിയും കുടിച്ചു അവിടെ നിന്ന് പോയി.......
{രണ്ട് വർഷത്തിന് ശേഷം }
ഈ രണ്ട് വർഷത്തിന് ഇടക്ക് വെച്ച് ജെയിംസും എലിസയും ഒത്തിരി അടുത്തു പക്ഷേ പരസ്പരം അവർ ഇഷ്ടമാണയെന്ന് മാത്രം പറഞ്ഞില്ല..... അമ്മു ഡിഗ്രി കഴിഞ്ഞു അവരുടെ അച്ഛന്റെ സ്കൂളിൽ ക്ലാർക്കായി വർക്ക് ചെയുന്നു.... റോണി മനക്കൽ കമ്പനിയിലെ ഒരു ബ്രാഞ്ച് തുടങ്ങി അവിടെ നോക്കി നടത്തുന്നു....... ജെയിംസ് മുടങ്ങി കിടന്ന MBA എഴുതി എടുത്ത് അവരുടെ എല്ലാ കമ്പനിസും നോക്കി നടത്തുന്നു...... എലിസയും ആയിശുവും അവരുടെ IAS എക്സാം എന്ന് ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രയത്നിച്ചു...... അങ്ങനെ അവരുടെ റിസൾട്ട് വന്ന് അവർക്ക് റാങ്ക് ലിസ്റ്റിലുണ്ട് അങ്ങനെ അവർ രണ്ട് പേരും ഡൽഹിയിൽ ട്രെയിനിങന് പോയേക്കുവായിരുന്നു, ഇന്നലെ എത്തി ചേർന്നു, അവർ അവരുടെ ജോലിയിൽ ഇന്ന് ജോയിനും ചെയിതു.....
സന്ധ്യ സമയം..... റോണിയും അലക്സും ജെയിംസും മനക്കൽ തറവാട്ടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ ഇരുന്നു കാരംസ് കളിക്കുവാരുന്നു....... പെട്ടന്നാണ് ഒരു കാർ അവരുടെ മുറ്റത്തേക്ക് വന്ന് നിന്നത്..... അലക്സ് എത്തി നോക്കിയതും നല്ല പരിചയമുള്ള വണ്ടി..... പെട്ടന്നാണ് ആയിശുവിന്റെ മുഖം അവൻ ഓർമ്മ വന്നത്..... വണ്ടിയിൽ നിന്ന് ആദ്യം ഇറങ്ങിയത് അമ്മുവായിരുന്നു, അമ്മുവിനെ കണ്ടതും റോണിയുടെ മുഖം സന്തോഷത്താൽ പൂത്തുലഞ്ഞു...... അവളുടെ വേഷം ഒരു സാധാരണ സാരീയായിരുന്നു, ആ വേഷത്തിലൂടെ തന്നെ റോണിക്ക് മനസ്സിലായി അവൾ ജോലി കഴിഞ്ഞു ഒള്ള വരവാണയെന്ന്..... രണ്ടാമത് ഇറങ്ങിയത് എലിസയായിരുന്നു അവളും കളക്ടർമാർ ഉപയോഗിക്കുന്ന രീതിയിലുള്ള സാരീയായിരുന്നു വേഷം...... ജെയിംസന്റെ കണ്ണുകൾ തിളങ്ങി..... ഡ്രൈവിംഗ് സീറ്റിൽ നിന്ന് ആയിശു പോലീസ് യൂണിഫോം ധരിച്ചു പുറത്തേക്ക് ഇറങ്ങി..... അവൻ കണ്ടതും അലക്സ് തലയിൽ കൈ വെച്ചു....... ചുരുക്കി പറഞ്ഞാൽ അവരുടെ ജോലിക്ക് ശേഷമാണ് അവർ ഇങ്ങോട്ടേക്ക് വന്നത്...... അവരെ കണ്ടതും റോണി കൈ കാട്ടി മുകളിലേക്ക് ഷെണിച്ചു..... അമ്മുവും എലിസയും ചിരിയുടെ അകത്തേക്ക് കേറി പക്ഷേ ആയിശുവിന്റെ മുഖത്ത് കട്ട കളിപ്പായിരുന്നു...... അമ്മു നേരെ റോണിയുടെ അടുത്തേക്ക് പോയി നിന്നു..... എലിസ ഇച്ചയാന്റെ അടുത്തേക്ക് പോയി നിന്നതും ജെയിംസ് തോളിലുടെ കൈ ഇട്ട് അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.... അവളും അവനോടൊപ്പം ചേർന്ന് നിന്നു..... ആയിശു കലിപ്പിൽ അലക്സിന്റെ മുന്നിൽ വന്ന് നിന്നു.....
"" എനിക്ക് ഇപ്പോൾ അറിയണം തനിക്ക് എന്നേ കെട്ടാൻ പറ്റുമോ ഇല്ലയോ??? വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ടഡോ....""
""സോറി ഐ ആം ഹെല്പ്ലസ്.... എനിക്ക് നിന്നേ വിവാഹം കഴിക്കാൻ പറ്റില്ല....""
അത് കേട്ടതും അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞ തുളുമ്പി..... പക്ഷേ അത് പുറത്തേക്ക് വരാതെ അവൾ അത് തടഞ്ഞ നിർത്തി..... എന്നിട്ട് അവനെ ഉറ്റ് നോക്കി......
""എന്റെ അമ്മച്ചി അപ്പച്ചനും എനിക്ക് വേണ്ടി പണ്ടേ ഒരു കൊച്ചിനെ തീരുമാനിച്ചു വെച്ചിട്ടുണ്ട്..... അവളെ അല്ലാതെ വേറെ ഒരാളെ ഞാൻ വിവാഹം കഴിക്കില്ല.....""
ഇത് കേട്ടതും എല്ലാവരും ഞെട്ടി.... റോണിയുടെയും ജെയിംസന്റെയും മുഖത്ത് ഇതൊക്കെ എപ്പോൾ നടന്നുവേന്നാ ഭാവം.....
ആയിശു അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു..... ""നിങ്ങൾ കള്ളം പറയുവാ....""
അവളുടെ കൈകൾ ഷർട്ടിൽ നിന്ന് വിടുവിച്ചു കൊണ്ട് അവൻ എന്തോ പറയാൻ നിന്നതും പുറകിൽ നിന്ന് അപ്പച്ചനും അമ്മിച്ചിയും വന്നു.......
"" കള്ളമല്ല മോളേ സത്യമാണ്..... "" അമ്മിച്ചി അങ്ങനെ പറഞ്ഞതും അവൾ തളർന്നരുന്നു.....
അലക്സ് ഫോണിൽ എന്തോ തിരഞ്ഞ ശേഷം ഒരു ഫോട്ടോ അവളുടെ നേരെ കാണിച്ചതും അവൾ അങ്ങോട്ടേക്കും അറിയാതെ പോലും നോക്കാൻ ശ്രമിച്ചില്ല.... റോണി പെട്ടന്ന് അവന്റെ കൈയിൽ നിന്ന് ഫോൺ തട്ടി പറിച്ചു.... ഫോണിലെ പിക് കണ്ടതും അവൻ ഞെട്ടി പണ്ടാരം അടങ്ങി...... അവന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ടതും പെട്ടന്ന് തന്നെ അമ്മു അത് വാങ്ങി നോക്കി.... അവളുടെ മുഖത്തും അതെ എക്സ്പ്രഷൻ...... എലിസ അത് മൈൻഡ് ചെയ്യാതെ ഫോൺ വാങ്ങി നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു.... അവൾ അത് ജെയിംസിനെ കാണിച്ചതും അവിടെയും ഇതേ ഭാവം.... എലിസ അവളുടെ അടുത്തേക്ക് പോയി.....
"" ഡി ആയിശു നോക്കെ..... ഈ കൊച്ചിന് എന്നാ ചന്തമാ.... മുട്ടോളം വരെയുണ്ട് മുടി.... എന്നാ ചിരിയാ..... ആ പല്ല് കാട്ടിയുള്ള ചിരി..... ആ മുഖത്തിന് തന്നെ ഒരു അഴ്കാ...... """
ഇത് എല്ലാം കേട്ട് ദേഷ്യം കേറി അവൾ ഫോൺ എടുത്ത് എറിയാൻ നോക്കി, അപ്പോള്ളാ എലിസ ഫോണിലെ ഫോട്ടോ അവളുടെ നേരെ തിരിച്ചത് അതിലെ ഫോട്ടോ കണ്ടതും കരയണോ, ചിരിക്കാണോ എന്നറിയാത്തെ അവസ്ഥ..... അവൾ ഒരു ചമ്മിയാ ചിരി അങ്ങ് സമ്മാനിച്ചു...... (ഇത്ര ഏറെ ചാമ്മാൻ എന്താണ് ഒള്ളത് എന്ന് അല്ലെ.... ആ ഫോട്ടോ അവളുടെ തന്നെയായിരുന്നു...... അതും കുഞ്ഞ് നാളിലെ.... )
""എന്റെ പൊന്ന് കുഞ്ഞേ..... നിങ്ങൾ 2 പേരും ട്രെയിനിങന് പോയ സമയത്ത് തന്നെ ഞങ്ങൾ മോളുടെ വീട്ടിൽ വന്നിരുന്നു.... നിങ്ങളുടെ ഉപ്പാക്ക് ഒരു പരാതി ഒന്നുമില്ല...... പിന്നെ ഇവന്റെ ഐഡിയയാ ഇതൊക്കെ എന്ത് എന്ന് വെച്ചാൽ അങ്ങോട്ട് കൊടുത്തേക്ക്..... അത്രേയും പറഞ്ഞു അപ്പച്ചനും അമ്മിച്ചിയും താഴെക്ക് പോയി..... ആയിശു അലക്സിനെ അടിക്കാൻ എന്തെങ്കിലും കിട്ടുമോയെന്ന് നോക്കാൻ പോയതും പെട്ടന്ന് ഇടയിൽ കേറി റോണി വന്ന് നിന്ന്.....
""പെങ്ങളെ കുറിച്ച് സംശയങ്ങൾ ഒക്കെ തീർക്കാനുണ്ട് അത് കഴിഞ്ഞട്ട് നീ എന്തുവായെന്ന് വെച്ചാൽ ഈ അലക്സിനെ ചെയിതോ.... വേണമെങ്കിൽ ഇവനെ അടിക്കാൻ ടൂൾസ് ഇവിടെ നിന്ന് തന്നെ ഞാൻ തരാം....""(റോണി )
"" ഡാ..... ""(അലക്സ് )
"" നീ പോടാ കള്ള പോലീസെ.....""(റോണി )
അവൾ അവിടെ അടങ്ങി നിന്നതും റോണി കൈ രണ്ടും പുറകെ കെട്ടി അലക്സിന്റെ മുന്നിൽ പോയി നിന്ന് എന്നിട്ട് അവനെ ഒന്ന് കുർപ്പിച്ചു നോക്കിയിട്ട് വീണ്ടും തെക്കും വടക്കും നടക്കാൻ തുടങ്ങി.....
""നീ കുടുതൽ CBI കളിക്കാതെ ചോദിക്കടാ അങ്ങോട്ട്....."" ( ജെയിംസ് )
""സത്യം മാത്രേ എന്നോട് പറയുവു..... ഇച്ചയാൻ എന്റെ ഈ കുഞ്ഞി പെങ്ങളോട് ഇഷ്ടമില്ലാരുന്നോ????"" ( എലിസയുടെ തൊള്ളിൽ കൈ ഇട്ട് അലക്സിന്റെ മുന്നിലേക്ക് നിർത്തി കൊണ്ട് അവൻ ചോദിച്ചു.....)
"" എന്റെ കുഞ്ഞിപ്പെങ്ങൾ അല്ലേടാ...."" (അത്രേയും പറഞ്ഞു അവളെ ചേർത്ത് പിടിക്കാൻ നോക്കിയതും റോണി വന്ന് അവളേ പിടിച്ചു അവന്റെ ഇപ്പുറത്ത് നിർത്തി.....)
""മോനെ.... നോ ബോഡി ടച്ചിങ്....""
""നിനക്ക് എന്താ വട്ടായോ???""( ജെയിംസ് )
""എനിക്ക് വട്ട് ഒന്നുമില്ല..... പിന്നെ ഞാൻ ചോദിക്കുന്നു മറുപടിക്ക് തത്ത പറയുന്നേ പോലെ എനിക്ക് മറുപടി കിട്ടണം.....""
""അത് സാധയമല്ല..... അല്ലെ ഇച്ചയാ..."" ( അമ്മു )
"""അതേ...."""( അലക്സ് )
"""കണ്ടോ പെങ്ങളെ നിന്നെ ചതിക്കുവാ...... ഈ വഞ്ചകൻ....."" ( റോണി )
"" എന്തിനാടാ നീ ഇല്ലാത്ത ഒക്കെ പറയുന്നേ??? "" ( അലക്സ് )
"" പിന്നെ എന്ത് കൊണ്ട് നിങ്ങൾക്ക് എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കാത്തത്???""(റോണി )
""ബി. കോസ് എന്റെ ഇച്ചയാന് തത്ത സംസാരിക്കുന്നെ ഭാഷ അറിയില്ല.... അത് തന്നെ...... അല്ലെ ഇച്ചയാ.....""(അമ്മു )
""ഓഫ് കോഴ്സ് മൈ ഫസ്റ്റ് പെങ്ങൾ......""(അലക്സ് )
""നിങ്ങൾ രണ്ട് പേരും കൂടി ഇവിടെ ഒരു ചള്ളി പറമ്പ് ആക്കരുത്......""(റോണി )
""അതിന് നമ്മൾ നിൽക്കുന്നത് വീട്ടില്ലേ.....""( ആയിശു )
"" പെങ്ങളെ യൂ ടൂ...... ""(റോണി)
ആയിശു പതിയെ എലിസയുടെ പുറകിൽ മറഞ്ഞു നിന്ന് റോണിയെ നോക്കി ചിരിച്ചു കാട്ടാൻ തുടങ്ങി......
""ഇനി എല്ലാവരും സീരിയസ് ആകണം.... ചോദിക്കുന്നെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പെട്ടന്ന് പെട്ടന്ന് തന്നെ കിട്ടണം.....""(റോണി )
"" യെസ് ബോസ്സ്.....""" ( എല്ലാവരും ഒരേ സ്വരത്തോടെ പറഞ്ഞു......)
""അലക്സ് ആദ്യമായി എലിസ കാണുന്നത് പള്ളിയിൽ വെച്ച് അല്ലെ???""(റോണി)
""അല്ല...."" (അലക്സ് )
""പിന്നെ???""(റോണി )
"" ഇവളെ ആദ്യമായി കാണുന്നത് റോഡ് സൈഡിൽ വെച്ച്......"" (അലക്സ് )
ഫസ്റ്റ് ചോദ്യം തന്നെ 3ജിയായി....( റോണിസ്സ് ആത്മ)
""എങ്കിൽ ഒന്ന് ചോദിക്കട്ടെ എന്തിനാ എലിസയും ഇച്ചായനും സംസാരിച്ച കൊണ്ട് ഇരുന്നപ്പോൾ..... ഇച്ചയാൻ കണ്ണ് നിറച്ച കൊണ്ട് അവിടെ നിന്ന് പോയത്???''"(റോണി )
""എന്ന്???"" (അലക്സ് )
""ഇവൾക്ക് ആക്‌സിഡന്റ് പറ്റിയ അന്ന്.....""(റോണി )
"" നിന്നോട് ആരാ പറഞ്ഞെ ഞാൻ കരഞ്ഞുവേന്ന്....""(അലക്സ് )
"" ഞാൻ കണ്ടതാ ഇച്ചയാൻ കണ്ണീർ തുടച്ചു കൊണ്ട് പോകുന്നത്......""(റോണി )
"" ഓഹോ എങ്കിൽ നീ ഒരു പോയിന്റ് ഓഫ് വ്യൂവിലെ എന്നേ കണ്ടോള്ളൂ..... നീ കണ്ടപ്പോൾ ഞാൻ എന്റെ കണ്ണീർ തുടച്ചു ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയത്.....""(അലക്സ് )
""ഓക്കേ ശരി.... എങ്കിൽ എന്തിനാ അലക്സ് കരഞ്ഞത്???"" ( റോണി )
"" ആനന്ദാശ്രു.....""" (അലക്സ് )
"" എന്തോന്ന്???""(റോണി )
"" ഈ സന്തോഷം ഒക്കെ വരുമ്പോൾ കണ്ണ് നിറിയില്ലേ അത്..... "" ( എലിസ )
"" ഓഹോ??? അതിന് കാരണം???""(റോണി )
"" എന്തയാലും വലിച്ചു നീട്ടുന്നില്ല അങ്ങ് കാര്യം പറഞ്ഞേക്കാം..... എനിക്ക് ഇച്ചയാന്റെ മുറിയിൽ നിന്ന് ഒരു ഫോട്ടോ കിട്ടിയിരുന്നു അതിന്റെ പുറകിൽ ഐ ലൗ യൂ കുഞ്ഞിയെന്നുമുണ്ടാരുന്നു..... പിന്നെ ഇവളെ തിരക്കി എത്ര അനേഷിട്ടും കണ്ട് പിടിക്കാൻ സാധിച്ചില്ല..... പിന്നെ ഒരു ദിവസം യാദൃശ്ചികമായി കണ്ട് മുട്ടി.... പിറ്റേന്ന് ഇവരും കണ്ട്.... ഇവൾ കാരണം ഞങ്ങളുടെ ഇച്ചായൻ എഴുനേറ്റു നടന്നു...... ഇത്ര തന്നെ..... ""
"" ഓഹോ അങ്ങനെയാല്ലേ കാര്യങ്ങൾ.....""
പെട്ടന്ന് എന്തോ ഓർത്തെ പോലെ റോണി ഒരു കമ്പ് അവിടെ നിന്ന് എടുത്ത് ആയിശുവിന്റെ കൈയിൽ കൊടുത്ത് അലക്സിനെ തല്ലിക്കോളാൻ ആക്ഷൻ കാണിച്ചതും അലക്സിന്റെ കൈയിൽ ഒക്കെ അടിച്ചു അവൻ കമ്പ് പിടിച്ചു വാങ്ങാൻ നോക്കുണ്ട്.... ഇത് കണ്ട് ഭയങ്കര ചിരി റോണി....... ആയിശു രോണിയെ തല്ലാൻ തുടങ്ങി..... അപ്പോളേക്കും അലക്സ് അവിടെ നിന്ന് ഓടി..... പുറകെ രോണിയും.... ഇത് കണ്ട് ചിരിച്ച കൊണ്ടിരിക്കുവാ അമ്മുവും, ജെയിംസും എലിസയും....
സന്ധ്യയായതും എലിസയും ജെയിംസും കൂടി കൊറേ ഉടപ്പുകളും ചോക്ലേറ്റസ് ഒക്കെയായി സ്നേഹാലയത്തിലേക്ക് പോയി..... അവിടുത്തെ കുട്ടികൾക്കും എല്ലാവർക്കും ഇത് എല്ലാം സമ്മാനിച്ച..... അവർ പള്ളിയെലേക്ക് കേറി മുട്ടുകുത്തിരുന്നു പ്രാർത്ഥിച്ചു ശേഷം മാതാവിന്റെ രൂപത്തിന് മുന്നിൽ അവൾ മെഴുകുതിരികൾ കത്തിച്ചു കൊണ്ടിരുന്നു....... ആ പ്രകാശത്തിന്റെ ശോഭയിൽ അവളുടെ മുഖം കുറച്ച് കൂടെ തിളങ്ങി നിന്നു......
"" ജീവിതകാലം മുഴുവനും എന്റെ തുണയായി എനിക്ക് ഇവളെ തരണേ.... മരണം കൊണ്ട് പോലും ഞങ്ങളെ നീ പിരിക്കല്ലേ......"" ( അത്രേയും അവൻ അൽത്താരയിലേക്ക് നോക്കി മൊഴിഞ്ഞു )
തിരിച്ചു പോകാൻ നേരം കാർ ഓടിച്ചത് എലിസയായിരുന്നു....... എന്തോ ക്ഷീണം കാരണം അവൻ മയങ്ങി പോയിരുന്നു..... എലിസ ഒരു കുന്നിന് മേൽ വണ്ടി നിർത്തി.... ജെയിംസന്റെ കണ്ണുകൾ കെട്ടി പതിയെ വിളിച്ചു..... അവൻ കണ്ണുകൾ തുറന്നതും ചുറ്റും ഇരിട്ട് എന്തോ തന്റെ കണ്ണിൽ മറച്ച വെച്ചിട്ടുണ്ട്..... അവൻ അത് അഴിക്കാൻ ശ്രമിച്ചതും എലിസ സമ്മതിക്കാതെ പതിയെ അവനെ കാറിൽ നിന്ന് ഇറക്കി...... ഒരു സ്ഥലത്ത് നിർത്തിയതും അവൾ കണ്ണ് തുറക്കാൻ പറഞ്ഞതും അവൻ കെട്ട് അഴിച്ച നോക്കിയതും വലിയ ശബ്ദത്തോടെ പടക്കങ്ങൾ പൊട്ടൻ തുടങ്ങി..... ആകാശത്തെ വലിയ അക്ഷരത്തിൽ
""I love you Ichya💚"" എന്ന് എഴുതിയിട്ടുണ്ട്....... പതിയെ ഓരോ ബലൂൺ ആകാശത്തിലേക്ക് പറക്കാൻ തുടങ്ങി...... അതിൽ എല്ലാം അവരുടെ ഒരു ഫോട്ടോയും പിന്നെ ഇങ്ങനെ ഒരു വാചകവും
"" ഈ ഭൂമിയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇച്ചയാനെയാണ് ഒരു ആയിരം നാൾ എനിക്ക് ഇച്ചായനോടൊപ്പം ജീവിക്കണം..... Truly deeply madly love you.... ♥️"""
ഇതൊക്കെ കണ്ടതും ജെയിംസന്റെ കണ്ണ് അറിയാതെ നിറഞ്ഞ പോയി പെട്ടന്നാണ് ഒരു ചൂട് നിശ്വാസം അവന്റെ കാതിൽ പതിഞ്ഞത്......
"" I love ichyaa..... Love u so much...."" അത്രെയും പറഞ്ഞു അവൾ അവന്റെ കവിളിൽ ചുണ്ട് അമർത്തി...... അവളുടെ സ്നേഹമുദ്രണം പദ്ധതിപ്പിച്ചു......
ചെറുചിരിയോടെ ആ ചുംബനം അവൻ സ്വകരിച്ചു..... എന്നിട്ട് അവളെ അവന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു..... എത്ര നേരം അവർ അങ്ങനെ നിന്നുവെന്ന് അവർക്ക് തന്നെ അറിയില്ല..... ഇത് എല്ലാ മറഞ്ഞ നിന്ന് കാണുന്ന അലക്സ്- ആയിശുവിനും.... റോണി- അമ്മുവിന് വരെ അവരുടെ സ്നേഹം കണ്ട് കുശുമ്പ് തോന്നി..... ഇനിയും നോക്കി നിന്നാൽ ഇവർ വർഷങ്ങളോളം ഇങ്ങനെ തന്നെ വേണമെങ്കിൽ അവർ നിൽക്കുമെന്ന് തോന്നിയതും റോണി ഒന്ന് ചുമച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പോയി..... ആ ശബ്ദം കേട്ടതും പരസ്പരം അവർ വിട്ടു മാറി..... ആയിശുവും അമ്മുവും കുറച്ച് പൂത്തിരി ഒക്കെ കൊണ്ട് വന്ന് കത്തിക്കാൻ തുടങ്ങി അവരോടൊപ്പം റോണിയും അലക്സും കൂടി...... ഇത് എല്ലാം നോക്കി കാണുക മാത്രമേ ജെയിംസ് എലിസയും ചെയ്‌തോളു....... ജെയിംസ് അവളുടെ കൈകൾ അവന്റെ കൈയിൽ കോർത്തു....... എന്നിട്ട് പതിയെ അവളുടെ കാതിന്റെ അടുത്തേക്ക് ചെന്ന് പതിയെ മൊഴിഞ്ഞു......
"" കുഞ്ഞി, Love you too♥️""
അത്രെയും കേട്ടതും അവൾ അവന്റെ തോളിലേക്ക് ചരിഞ്ഞു കിടന്നു..... പരസ്പരം അവർ മൗനത്തിൽ ആണെങ്കിൽ പോലും അവരുടെ ഹൃദയങ്ങൾ ഒരായിരം കഥകൾ മൊഴിഞ്ഞു കൊണ്ടിരുന്നു........
അവരുടെ പ്രണയം ഇവിടെ കൊണ്ട് ഒന്നും തീരുന്നില്ല......... അവർ ജീവിതാകാലം മുഴുവനും അവർ പ്രണയിക്കട്ടെ.......
അവസാനിച്ചു......
✍ജോ അനു
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.
റേറ്റ് ആൻഡ് റിവ്യൂ ചെയ്യണേ.... എമോജി ഇടാതെ രണ്ട് വരി എങ്കിലും കമന്റ് ചെയ്യുക.... നിങ്ങളുടെ കമെന്റുകളാണ് ഞങ്ങളെ പോലെ ഉള്ളവരുടെ പ്രചോദനം.... 😊