✍ BIBIL T THOMAS
ആര്യ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ ആകാതെ ഇരിക്കുകയാണ് മീര....
ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് അറിയാൻ മീരയുടെ ഒരു സഹായം എനിക്ക് വേണം ....
എന്താ ഞാൻ ചെയ്യണ്ടത്....
അന്ന് സ്നേഹ മാഡത്തിന് ലീന കൊടുത്ത ആ കത്ത് കിട്ടണം....
ഞാൻ ശ്രമിക്കാം.....
പിന്നെ നമ്മൾ സംസാരിച്ച കാര്യം ലീന അറിയണ്ട ..... അതിനുള്ള സമയം ആയിട്ടില്ല....
ഓക്കേ മനസിലായി....
അവർ സംസാരിക്കുമ്പോൾ ലീന തിരിച്ചുവന്നു.... അവൾ ആര്യയോടൊപ്പം വീട്ടിലേക്ക് പോയി....
**************
പിറ്റേന്നു ഓഫീസിൽ സ്നേഹ മാഡത്തിന്റെ ക്യാബിനിൽ എത്തിയപ്പോൾ മീരക്ക് അപ്രതീക്ഷിതമായി ആ കത്ത് കിട്ടി.... അത് തുറന്ന് നോക്കിയ മീരയുടെ കണ്ണുകൾ വിടർന്നു..... അവിടെനിന്നും ഇറങ്ങിയ മീര നേരെ പോയത് ലീനയുടെ അടുത്തേക്ക് ആയിരുന്നു....
ലീനയുടെ ക്യാബിനിൽ എത്തിയ മീര കുറച്ഛ് നേരം ലീനയെ തന്നെ നോക്കി നിന്നു ... മീര.... ലീന വിളിച്ചപ്പോൾ ആണ് മീര ചിന്തകളിൽനിന്നു ഉണർന്നത്...... ഒന്നുമില്ല... ചുമ്മാ നോക്കി നിന്നത് ആണ്..... അപ്പോൾ തന്നെ താൻ അറിഞ്ഞ സത്യം മീര ആര്യയെ അറിയിച്ചു .... കേട്ട സത്യങ്ങൾ ആര്യക്കും ഉൾകൊള്ളാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു....
***********
അങ്ങനെ ആ ദിവസവും കടന്നുപോയി..... ഇന്ന് ജനുവരി .... ഇന്ന് ലീനയുടെ 25 ആം പിറന്നാൾ ആണ് .... രാവിലെ തന്നെ ആര്യ വന്ന് ആശംസിച്ചു..... ഒരുപാട് സന്തോഷത്തോടെയാണ് ലീന അന്ന് ഓഫീസിലേക്ക് എത്തിയത്....
ഓഫീസിൽ എത്തിയപ്പോൾ മീരയും ലീനക്ക് പിറന്നാൾ ആശംസകൾ നേർന്നു.... ജോലി ചെയ്‌തുകൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു സ്നേഹ എല്ലാവരെയും മീറ്റിംഗ് റൂമിലേക്ക് വിളിച്ചത്.... അവിടെവെച്ച് ലീനയുടെ പിറന്നാൾ അവർ ആഘോഷിച്ചു..... ഇങ്ങനെ ഒരു ആഘോഷം ആദ്യമായിട്ട് ആണല്ലോ എന്ന് ബാക്കി ഉള്ള ജോലിക്കാർ പറയുന്നത് ലീന കേൾക്കുന്നുണ്ടായിരുന്നു ......
ലീനയുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ ഒന്നായിരുന്നു അത്....
****************
എന്നാൽ ലീനയുടെ സന്തോഷങ്ങൾ അധികനാൾ നീണ്ടുനിന്നില്ല ..... ലീനയോടുള്ള സ്നേഹയുടെ പെരുമാറ്റവും അവൾ അത്രയും വലിയ ഒരു പോസ്റ്റിൽ ജോലി ചെയ്യുന്നതും ഓഫീസിലെ മറ്റു ചില ജോലിക്കാരിൽ അസൂയ ജനിപ്പിച്ചു..... അവർ കരുതിക്കൂട്ടി നടത്തിയ ഒരു പദ്ധതി ...... അവർ ലീന കമ്പനിയെ വഞ്ചിച്ചു എന്ന് വരുത്തിത്തീർത്തു...... തെളിവുകൾ എല്ലാം എതിരായപ്പോൾ സ്നേഹക്ക് ഒന്നും ചെയ്യാനായില്ല..... രണ്ട് മാസത്തെ ജോലിക്കൊടുവിൽ ലീനക്ക് SK Exportsന്റെ പടി ഇറങ്ങേണ്ടിവന്നു ..... സർവ പ്രതീക്ഷകളും നഷ്ടപ്പെട്ട് ലീന ഇറങ്ങുമ്പോൾ തകർന്നത് അവളുടെ സ്വപ്‌നങ്ങൾ ആയിരുന്നു എന്നവൾ വിശ്വസിച്ചു .....
*************
2 വർഷങ്ങൾക്ക് ശേഷം.....
രണ്ട് വർഷത്തിന് ശേഷം വീണ്ടും ന്റെ പടിക്കൽ എത്തുമ്പോൾ പണ്ട് തലകുനിച്ചു ഇറങ്ങിപ്പോയ ലീന അല്ല അവൾ ഇന്ന്.... SK Exports ഉൾപ്പെടുന്ന SK GROUP OF COMPANIES എന്ന വലിയ ബിസിനെസ്സ് സാമ്രാജ്യത്തിന്റെ തന്നെ ഉടമയാണ്..... തന്നെ പരിഹസിച്ച അതെ ജീവനക്കരുടെ മുമ്പിലൂടെ തന്നെ അവൾ തന്റെ ക്യാബിനിലേക്ക് കയറി.... എം.ഡി യുടെ കസേരയിൽ ഇരുന്നപ്പോൾ അവളുടെ മനസ് തന്റെ ജീവിതം മാറ്റി മറിച്ച ആ ദിവസത്തിലേക്ക് പോയി......
( തുടരും .......)
ഇനി അധികം ഇല്ലാട്ടോ...... ഒരു part കൂടെ ഒള്ളു .....