Aksharathalukal

ഭാഗ്യപുത്രി( അവസാനഭാഗം )

✍  BIBIL T THOMAS

ഒരു ജോലി എന്നുള്ള സ്വപ്നവും പ്രിതീക്ഷകളും നഷ്ടപെട്ടാണ് അന്ന് ഞാൻ ഈ ഓഫീസിന്റെ പടികൾ ഇറങ്ങിയത്.... മുമ്പിൽ മുഴുവൻ ശുന്യതയായിരുന്നു ...... ഓഫീസിൽ നിന്ന് ഇറങ്ങി നടന്ന് തുടങ്ങിയപ്പോൾ ആണ് മീര എന്നെ പുറകിൽനിന്നും വിളിച്ചത്.....
ലീന..... എവിടെക്കാ പോവുന്നെ.... സാരോല്ലടോ എല്ലാം ശെരിയാവും..... നീ ഈ കമ്പനിയിലേക്ക് തന്നെ തിരിച്ച് വരും.....
മറുപടി പറയാൻ എനിക്ക് ആയില്ല.... സങ്കടം സഹിക്കവയ്യാതെ അവിടെനിന്നും പോകാൻ ഒരുങ്ങിയപ്പോൾ അവൾ ഒരു കത്ത് എന്റെ ബാഗിൽ വെച്ചു.....
അവിടെനിന്നും ഇറങ്ങിയത്  ജീവിതം അവസാനിപ്പിക്കാൻ ഉറച്ചാണ് .... അത്രക്കും സങ്കടം ആയിരുന്നു അപ്പോൾ..... പക്ഷെ അമ്മയുടെ മുഖം ഓർത്തപ്പോൾ അതിനുള്ള ധൈര്യം ഉണ്ടായില്ല..... അപ്പോഴാണ് അമ്മയുടെ ഫോൺ വന്നത്....
ഹലോ... അമ്മെ...
മോളെ... നീ എവിടെയാ.... നിന്റെ ഓഫീസിലെ മീരമോൾ എന്നെ വിളിച്ചിരുന്നു....
നീ വേഗം വാ മോളെ.... ശരിയമ്മേ...... ഞാൻ വരുവാ......
പിന്നെ അവിടെ നിൽകാൻ തോന്നിയില്ല..... പെട്ടന്ന് തന്നെ വീട്ടിലേക്ക് പുറപ്പെട്ടു.... അല്ലെങ്കിൽ ഞാൻ എത്തുന്നവരെ അമ്മക്ക് പേടിയായിരിക്കും എന്ന് എനിക്ക് അറിയാം.....
വീട്ടിൽ എത്തിയപ്പോൾ തന്നെ കണ്ടു അമ്മ എന്നെയുംകാത്ത് വീടിന്റെ മുമ്പിൽ തന്നെ ഉണ്ടായിരുന്നു..... അമ്മയെ കണ്ടപ്പോൾ തന്നെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു ഞാൻ അന്ന്.....
റൂമിൽ എത്തിയിട്ടും കരഞ്ഞു തളർന്ന് എപ്പോഴോ ഉറങ്ങി.....
ആര്യയാണ് എന്നെ ഉണർത്തിയത്....
ലീന.... അഹ്.. നീ എപ്പോൾ വന്നു.... ഇപ്പൊ വന്നതേയുള്ളു..... എന്നെ മീര വിളിച്ചായിരുന്നു.... എല്ലാം പറഞ്ഞു....
വിഷമിക്കരുത്..... എല്ലാം ശരിയാവും..... ചെറിയ അവസരം പോയെങ്കിൽ നിനക്ക് വലിയ ഒരു അവസരം കിട്ടാൻ ആണ് .... ഇല്ലാടി.... വിഷമം ഒന്നും ഇല്ല.... അവളോട് അങ്ങനെ പറഞ്ഞ് ചിരിക്കാൻ ഉള്ള ഒരു വിഫല ശ്രമം ഞാൻ നടത്തി.... ഞാൻ ഇറങ്ങുന്നു.... മീര തന്ന കത്ത് വായിക്കാൻ മറക്കരുത് എന്ന് പറഞ്ഞട്ടുണ്ട്..... ആര്യ അത് പറഞ്ഞപ്പോൾ ആണ് മീര എന്റെ ബാഗിൽ വെച്ച കത്തിനെക്കുറിച്ച് ഞാൻ ഓർത്തത്.... ആര്യ പോയി കഴിഞ്ഞ് ഞാൻ ആ കത്ത് ബാഗിൽനിന്നും എടുത്ത് തുറന്നു .... അതിൽ അമ്മയുടെ കൈയക്ഷരം ആയിരുന്നു.... ഞാൻ അത് വായിക്കാൻ തുടങ്ങി...

സ്നേഹക്ക്.....
           
            ഞാൻ റോസിയാണ്.... മറന്നട്ടില്ല എന്ന് പ്രതീക്ഷിക്കുന്നു.... 24 വർഷങ്ങൾ ആയി തമ്മിൽ കണ്ടിട്ട് എങ്കിലും നിന്റെയും ഡേവിഡിന്റേയും എല്ലാ വിശേഷങ്ങളും ഇപ്പോഴും ഞാൻ കാണാറുണ്ട്.... അന്നും ഇന്നും ഞാൻ നിങ്ങളെക്കാൾ ഒരുപാട് താഴെയാണ്.... ഇപ്പോൾ എഴുത്തുമായി നിന്നെ കാണാൻ വരുന്നത് നീ ഇത്രയുംനാൾ കാണാൻ ആഗ്രഹിച്ച വ്യക്തിയാണ്.... എന്റെ മകൾ ലീന.... അവൾക്ക് നീ അവിടെ ഒരു ജോലി നൽകണം.... ഇത് ഒരു അപേക്ഷയാണ്.... അവൾക്ക് ഇതൊന്നും അറിയില്ല.... അറിക്കരുത് .... അപേക്ഷയാണ്.... എനിക്ക് ജീവിതത്തിൽ സ്വന്തം എന്ന് പറയാൻ അവൾ മാത്രമാണ് ഉള്ളത്..... എന്റെ മകൾക്ക് ഒരു ജോലി നൽകും എന്ന പ്രതീക്ഷയോടെ നിറുത്തുന്നു .....
                               നിന്റെ സ്വന്തം റോസി...

ആ കത്ത് വായിച്ച് ഒന്നും മനസിലാക്കാതെ ഞാൻ ഇരുന്നു.....
ഞാനുമായി അവർക്ക് എന്ത് ബന്ധം.... അവർ എന്തിനാണ് എന്നെ അന്വേഷിക്കുന്നത്.... ഒരുപാട് സംശയങ്ങൾ എന്നിൽ ഉണർന്നു.... 'അമ്മ എന്നിൽനിന്നും എന്തൊക്കെയോ മറക്കുന്നു.... എല്ലാം അറിയുവാനായി ഞാൻ അമ്മയോട് ചോദിക്കാൻ അമ്മയുടെ അടുക്കൽ എത്തിയതും വാതിലിൽ ആരോ മുട്ടിയതും ഒരുമിച്ചായിരുന്നു..... ഈ രാത്രിയിൽ ഇതാരാ എന്ന് വിചാരിച്ച് ഞാൻ വിചാരിച്ച് 'അമ്മ വാതിൽ തുറന്നു.... അത് മേരി സിസ്റ്റർ ആയിരുന്നു....
മേരി സിസ്റ്റർ വല്ലാതെ അസ്വസ്ഥയായിരുന്നു... എന്താ മേരി... എന്താ ഈ സമയത്.... എന്തെങ്കിലും പ്രശ്നം ഉണ്ടോ.... അതൊക്കെ പറയാം... നീയും മോളും ഒന്ന് പെട്ടന്ന് റെഡിയാവു നമ്മൾക്ക് ഒരു സ്ഥലം വരെ പോവാൻ ഉണ്ട്... എവിടേക്ക്.... അതൊക്കെ പറയാം... നീ വേഗം വാ... മേരി സിസ്റ്ററിനൊപ്പം ഞങ്ങൾ ഇറങ്ങി.... മണിക്കൂറുകൾ നീണ്ട യാത്ര അവസാനിച്ചത് വെല്ലൂർ ഉള്ള ആശുപത്രിയിൽ ആണ് ..... ഞങ്ങൾ ആശുപത്രിയുടെ ഉള്ളിലേക്ക് നടന്നു.... അവിടെ ഉള്ള ICU ന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി..... സ്നേഹ മാഡം ... അവരെ കണ്ടപ്പോൾ അമ്മയുടെ ഭയം കൂടുന്നത് ഞാൻ കണ്ടു.... ഞങ്ങൾ സ്നേഹ മാഡത്തിന്റെ അടുത്തെത്തി....
   
               **************************
അമ്മയും സ്നേഹ മാഡവും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്...അമ്മയെ ഇത്രയും സങ്കടപ്പെട്ട് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല ...
അപ്പോഴാണ് അവിടെ വെച്ചിരിക്കുന്ന ദൈവത്തിന്റെ പടത്തിനുമുമ്പിൽ നിന്ന് പ്രാർത്ഥിക്കുന്ന മേരി സിസ്റ്ററിനെ ഞാൻ ശ്രദ്ധിച്ചത്.... ഞാൻ മേരി സിസ്റ്ററിന്റെ അടുത്തേക്ക് നടന്നു എനിക്ക് ഉള്ള ഉത്തരങ്ങൾ കിട്ടും എന്ന പ്രതീക്ഷയോടെ.....
സിസ്റ്ററെ.... എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്.... ഒഴിഞ്ഞുമാറരുത്.... ഒരിക്കലും ഇല്ല മോളെ.... നിനക്ക് എന്താ ചോദിക്കാൻ ഉള്ളത് എന്ന് എനിക്ക് അറിയാം.... നീ എല്ലാം അറിയാൻ സമയമായി.... വാ... എന്നെയും വിളിച്ചകൊണ്ട് മേരി സിസ്റ്റർ അടുത്തുള്ള ഒരു വാകമരചുവട്ടിൽ പോയി ഇരുന്നു.... അവർ പറഞ്ഞു തുടങ്ങി താൻ ഇനിയും അറിയാത്ത ആ കഥ....
                  ***************
നീ വിചാരിക്കുന്നപോലെ ഞാൻ നിന്റെ അമ്മയെ ഈ മഠത്തിൽ വന്നതിനു ശേഷം കാണാൻ തുടങ്ങിയത് അല്ല.... വർഷങ്ങൾ ആയി ഞങ്ങൾ തമ്മിൽ അറിയും.... ഒരുകാലത്തെ എന്റെ ഏറ്റവും അടുത്ത രണ്ട് കൂട്ടുകാർ ആയിരുന്നു ഡേവിഡും റോസിയും ..... പ്ലസ്ടു ഞങ്ങൾ 3 പേരും ഒരുമിച്ചാണ് പഠിച്ചത്.... സ്കൂൾ പഠനം കഴിഞ്ഞ് ഞാൻ മഠത്തിൽ ചേർന്നു ... റോസിയും പഠനം നിർത്തി അമ്മയോടൊപ്പം ഓരോ ജോലികൾ ചെയ്യാൻ തുടങ്ങി.... ഞങ്ങളുടെ കൂട്ടത്തിൽ പിന്നെയും പഠിപ്പ് തുടർന്നത് ഡേവിഡ് മാത്രമായിരുന്നു...... സാമ്പത്തികമായി വളരെ വലിയ കുടുംബമായിരുന്നു ഡേവിഡിന്റെ.... പക്ഷേ അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത... എല്ലാരോടും സ്നേഹം മാത്രം ഉള്ള ഒരുവൻ..... വർഷങ്ങൾ പിന്നെയും പോയി... വളരെ താമസിച്ചാണ് റോസിയും ഡേവിഡും തമ്മിൽ ഇഷ്ടത്തിൽ ആണ് എന്ന് ഞാൻ അറിഞ്ഞത് ..... ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. .....
ഇതിനിടയിൽ റോസി ഗർഭിണിയാണ് എന്നുള്ള കാര്യം അവർ രണ്ടുപേരും എന്നോട് മറച്ചുവെച്ചു.... പക്ഷേ കല്യാണത്തിന് മുമ്പ് റോസി ആ നാട്ടിൽനിന്നും പോയി..... അന്ന് ആദ്യമായി എനിക്ക് അവളോട് ദേഷ്യം തോന്നി.....
ഞാനും ആ നാട്ടിൽനിന്നും പോയിരുന്നു.... വർഷങ്ങൾക്ക് ശേഷം ഒരിക്കൽ ഞാൻ തമിഴ്‌നാട്ടിലെ ഒരു മഠത്തിൽ ഉള്ളപ്പോൾ എന്നെ കാണാൻ സ്നേഹ വന്നു ....
എനിക്ക് അത് ശരിക്കും അത്ഭുതമായിരുന്നു.... പണ്ട് ഞങ്ങളോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്ത സ്നേഹ... എന്നെ കാണാൻ വേണ്ടി മാത്രം ഇത്രയും ദൂരം സഞ്ചരിച്ച് വന്നിരിക്കുന്നു..... അന്ന് അവൾ വന്നത് നിങ്ങളെ തേടിയാണ്.... അവളിലൂടെയാണ് റോസി അന്ന് ഗർഭിണിയായിരുന്നു എന്നും അവളെ തറവാടിന്റെ മാനം രക്ഷിക്കാൻ ഡേവിഡിന്റെ 'അമ്മ നാടുകടത്തിയതാണ് എന്നും ഞാൻ അറിഞ്ഞത് ....
അവർ അന്ന് ചെയ്തതിന്റെ എല്ലാം ഫലം പോലെ നരകിച്ച് ആയിരുന്നു അവരുടെ മരണം.... അവസാനകാലത് നിന്നെ കാണണം എന്ന് അവർ ആഗ്രഹിച്ചിരുന്നു..... അമ്മയുടെ ആ ആഗ്രഹം സാധിച്ച് കൊടുക്കാൻ ആണ് സ്നേഹ അന്ന് എന്നെ കാണാൻ വന്നത് ......
അന്ന് പോയതില്പിന്നെ എനിക്ക് റോസിയുടെ വിവരങ്ങൾ ഒന്നും അറിയുമായിരുന്നില്ല .... അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ കേരളത്തിലേക്ക് തിരിച്ചുവന്നു സ്നേഹയുടെ ഒപ്പം.... ഒരുപാട് നാളത്തെ അന്വേഷണത്തിന് ശേഷം ഞങ്ങൾ റോസിയെ കണ്ടെത്തി.... പക്ഷെ ആ സന്തോഷവാർത്ത പറയുംമുമ്പേ ഡേവിഡിന്റെ 'അമ്മ മരിച്ചിരുന്നു.... അന്നുമുതൽ ഇന്നുവരെ അവർ നിനക്ക് ഒപ്പം ഉണ്ടായിരുന്നു നീ അറിയാതെ.... നിങ്ങളെ എന്നും കാണാൻ വേണ്ടിയാണ് ഞാൻ ആ മഠത്തിലേക്ക് വന്നത്.... ഒടുവിൽ ഞാൻ റോസിയെ കണ്ട് സംസാരിച്ചു ..... ഈ സമയമെല്ലാം നിന്റെ 'അമ്മ അല്ലാതെ വേറെ ആരും തന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്നുപറഞ്ഞ് ഈ നാട്ടിൽനിന്നും വിദേശത്തേക്ക് പോയിരുന്നു ഡേവിഡ്.... ഒടുവിൽ സ്നേഹയിൽനിന്നും എല്ലാം അറിഞ്ഞപ്പോൾ നിന്നെ കാണാൻ കൊതിയോടെ നാട്ടിൽ എത്തിയ ഡേവിഡിനെ പിന്നെയും വിധി തോൽപ്പിച്ചു കാൻസർ എന്ന മാരക രോഗം മൂലം.... ഡേവിഡിന്റെ ജീവിതത്തിൽ ഒരേ ഒരു ആളെ ഒള്ളു അത് നിന്റെ അമ്മയാണ്.... അല്ലാതെ നീ വിചാരിക്കുന്നപോലെ നിന്റെ അമ്മയെ ചതിച്ചട്ട് പോയവൻ അല്ല ഡേവിഡ്....
മേരി സിസ്റ്റർ പറഞ്ഞ് തീർന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു..... അവിടെനിന്നും ഞാൻ നേരെ പോയത് ലെക്ക് ആണ് ... എല്ലാവരുടെയും അനുവാദത്തോടെ ഞാൻ അകത്തുകയറി കണ്ടു എന്റെ പപ്പയെ ആദ്യമായിട്ട് .... മരണത്തോട് മല്ലിടുന്ന ആ മനുഷ്യന്റെ കൈകളിൽ ഞാൻ തൊട്ടപ്പോൾ തന്നെ പപ്പാ കണ്ണുതുറന്നു.... ആ കണ്ണുകളിൽ കളഞ്ഞുപോയ എന്തോ കിട്ടുമ്പോൾ ഉണ്ടാക്കുന്ന സന്തോഷത്തിന്റെ തിളക്കം ഞാൻ കണ്ടു.... അവിടെനിന്നും പുറത്തിറങ്ങിയപ്പോൾ അമ്മയെ കെട്ടിപിടിച്ച് ഞാൻ കരഞ്ഞു... അമ്മയുടെ ......ആ സമയം അമ്മയുടെ അവസാനത്തെ ആഗ്രഹം സഫലീകരിച്ച ഒരു മകളുടെ സന്തോഷം ഞാൻ സ്നേഹ ആന്റിയുടെ കണ്ണുകളിൽ കണ്ടു..... ഞാൻ ഈ കാര്യം മീരയെയും ആര്യയെയും വിളിച്ച പറഞ്ഞു... ഒടുവിൽ എന്റെ സ്‌നേഹംകൊണ്ടും പരിചരണംകൊണ്ടും പപ്പാ കാൻസർ എന്ന മാറാരോഗത്തെ അതിജീവിച്ചു..... പപ്പാ ആശുപത്രിയിൽ നിന്നും വന്ന ദിവസം പപ്പയും സ്നേഹ ആന്റിയും കൂടെ എന്റെ കൈയിലേക്ക് തന്നതാണ് SK GROUPS എന്ന ഈ വലിയ സാമ്രാജ്യത്തിന്റെ ആധാരം.... പപ്പയുടെ ആദ്യത്തെ സമ്മാനം..... ആണ് ആന്റി പറഞ്ഞു.... ഇത് നീ വാങ്ങണം അത് മരിച്ചുപോയ ഒരാളുടെ ആഗ്രഹംകൂടെ ആണ് എന്ന്..... അങ്ങനെ 2 വർഷങ്ങൾക്ക് ശേഷം ഈ ഓഫീസിന്റെ പടികൾ പിന്നെയും കയറി.... എന്റെ ഒപ്പം എന്റെ ആര്യയും മീരയും ഉണ്ട്.... കാൻസറിനെ അതിജീവിച്ച ഡേവിഡും റോസിയും ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കും.... അവർക്കും സ്നേഹക്കയുമൊപ്പം ലീനയും ഉണ്ടാക്കും ഇനിയുള്ള കാലം SK GROUPS ന്റെ അമരകാരിയായും അവരുടെ ഭാഗ്യപുത്രിയായും..... .ഇനിയും ഒരുപാട് കാലം അവർക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കട്ടെ....

                                     അവസാനിച്ചു .......

വെറുതെ മനസ്സിൽ തോന്നിയ ഒരു ആശയം കുത്തികുറിച്ചതാണ്... അത് 6 ഭാഗങ്ങൾ ഉള്ള ഒരു കഥയാക്കി മാറ്റിയത് നിങ്ങൾ എനിക്ക് നൽകിയ പിന്തുണകൊണ്ട് ആണ് .... എന്റെ കഥ വായിച്ച എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി....
വായിച്ച് കഴിയുമ്പോൾ ഒരു വരിയെങ്കിലും കുറിക്കാൻ മറക്കരുതേ . . .